121

Powered By Blogger

Sunday, 23 August 2020

നിഫ്റ്റി 11,400ന് മുകളില്‍; സെന്‍സെക്‌സില്‍ 213 പോയന്റ് നേട്ടത്തോടെ തുടക്കം

മുബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 213 പോയന്റ് നേട്ടത്തിൽ 38648ലും നിഫ്റ്റി 68 പോന്റ് ഉയർന്ന് 11440ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1410 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 563 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി സ്വന്തമാക്കിയതിനെതുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി വില മൂന്നുശതമാനമുയർന്നു. ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഗ്രാസിം, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബിപിസിഎൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ടിസിഎസ്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, സിപ്ല, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എൽഐസി ഹൗസിങ് ഫിനാൻസ്, ഐആർബി ഇൻഫ്ര തുടങ്ങി 53 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തിവിടുന്നത്. Sensex gains 200 pts, Nifty tops 11,400

from money rss https://bit.ly/3j9hbMx
via IFTTT