121

Powered By Blogger

Sunday, 23 August 2020

പ്രവര്‍ത്തനം മരവിപ്പിച്ച ഫ്രങ്ക്‌ളിന്റെ ഫണ്ടുകളില്‍ 6000 കോടി രൂപയെത്തി

ഫ്രാങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച മ്യൂച്വൽ ഫണ്ടകളിൽ 1,050 കോടി രൂപകൂടി ലഭിച്ചു. വേദാന്ത ലിമിറ്റഡാണ് പണം നൽകിയത്. ഇതോടെ ഫ്രങ്ക്ളിൻ ടെംപിൾടൺ ക്രഡിറ്റ് റിസ്ക് ഫണ്ട്, ലോ ഡ്യൂറേഷൻ ഫണ്ട് എന്നിവയിൽ പണംമിച്ചമായി. ആക്യുറൽ, ഫ്രാങ്ക്ളിൻ ടെംപിൾടൺ അൾട്ര ഷോർട്ട് ബോണ്ട് എന്നീ ഫണ്ടുകളിൽ നേരത്തെതന്നെ പണം മിച്ചമായിരുന്നു. ഡൈനാമിക് ആക്യുറൽ ഫണ്ട്, അൾട്ര ഷോർട്ട് ടേം ബോണ്ട് ഫണ്ട് എന്നിവയിൽ യഥാക്രമം, 12ശതമാനവും, 29ശതമാനവും പണം മിച്ചമുണ്ട്. മറ്റുസ്കീമുകളിലുള്ളത് ഒരുശതമാനവുമാണ്. ഇതോടെ മൊത്തം 6,072 കോടി രൂപയാണ് ആറുഫണ്ടകളിലായി തിരിച്ചു ലഭിച്ചത്. മൊത്തം 26,000 കോടി രൂപയാണ് ആറുഫണ്ടുകളുടെയും ആസ്തി. ഇതുപ്രകാരം 23ശതമാനം തുക തിരിച്ചുകിട്ടയതായി കമ്പനി അറിയിച്ചു. പണം മിച്ചമുണ്ടെങ്കിലും കോടതി വ്യവഹാരം നടക്കുന്നതിനാൽ ഉടനെ നിക്ഷേപകർക്ക് വിതരണംചെയ്യില്ല, നിലവിൽ കർണാടക ഹൈക്കോടതിയിലാണ് ഇതുസംബന്ധിച്ച വ്യവഹാരം നടക്കുന്നത്.

from money rss https://bit.ly/34sUgHN
via IFTTT