121

Powered By Blogger

Tuesday, 27 October 2020

റിലയന്‍സുമായുള്ള കരാര്‍ നടക്കാതെവന്നാല്‍ 29,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയൻസുമായുള്ള ഇടപാട് നടക്കാതെവന്നാൽ ഫ്യൂച്ചർ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്ന് കമ്പനി. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയെയാണ് ഫൂച്ചർ ഗ്രൂപ്പിന്റെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. സ്ഥാപനം പൂട്ടിയാൽ 29,000ത്തോളം പേരുടെ ഉപജീവനമാർഗം നഷ്ടമാകുമെന്നും കമ്പനി പ്രതിനിധികൾ ആർബിട്രേഷനെ അറിയിച്ചിട്ടുണ്ട്. ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഇടപാട് താൽക്കാലികമായി നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ആർബിട്രേഷൻ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു. യുഎസ് കമ്പനിയായ ആമസോൺ കഴിഞ്ഞവർഷം ഫ്യൂച്ചർ കൂപ്പൺസ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചുശതമാനം ഓഹരിയും ലഭിച്ചു. അന്നത്തെ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് ഇടപാടെന്ന് ചൂണ്ടിക്കാണിച്ചാണ് ആമസോൺ സിങ്കപ്പൂർ ആർബിട്രേഷനെ സമീപിച്ചത്. അതേസമയം, ഇന്ത്യൻ നിയമങ്ങൾക്കനുസരിച്ചാണ് ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആർബിട്രേഷൻ നിയമങ്ങളും പാലിച്ചിട്ടുണ്ട്. കൃത്യമായ നിയമോപദേശം സ്വീകരിച്ചശേഷമാണ് കരാറുണ്ടാക്കിയതെന്നും അതുമായി മുന്നോട്ടുപോകുമെന്നും റിലയൻസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. Future Retail sees liquidation if Reliance deal fails

from money rss https://bit.ly/3mvOvPD
via IFTTT