121

Powered By Blogger

Tuesday, 27 October 2020

കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതിയില്‍ നേട്ടംപരിമിതം: വിശദാംശങ്ങള്‍ അറിയാം

സർക്കാർ പ്രഖ്യാപിച്ച കൂട്ടുപലിശ എഴുതിത്തള്ളൽ പദ്ധതിയിൽ വായ്പയെടുത്തവർക്ക് ലഭിക്കുക നാമമാത്ര നേട്ടം. 2020 മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വരെയുള്ള ആറുമാസത്തെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുകയാണ് സർക്കാർ എക്സ് ഗ്രേഷ്യ എന്നപേരിൽ നൽകുക. ഇതുപ്രകാരം സാധാരണ പലിശയിൽ കൂടുതലായി ഈടാക്കുന്ന കൂട്ടുപലിശയാകുംവായ്പയെടുത്തവരുടെ അക്കൗണ്ടിൽ വരുവുവെയ്ക്കുക. നിലവിൽആകാലയളവിലെ സാധാരണ പരിശ വായ്പയെടുത്തയാൾതന്നെ അടക്കേണ്ടിവരും. ഉദാഹണരം പരിശോധിക്കാം. എട്ടുശതമാനം പലിശ നിരക്കിൽ 25 ലക്ഷം രൂപ ഭവനവായ്പയെടുത്തയാൾക്ക് 1,682 രൂപയാണ് ആകെ ലഭിക്കുന്നനേട്ടം. ആദായ നികുതിയിളവുകൂടി പ്രയോജനപ്പെടുത്തുന്നവരാണെങ്കിൽ ആയിനത്തിൽ 525 രൂപകിഴിച്ച് 1,157 രൂപയായിരിക്കും ലഭിക്കുക. രണ്ടുകോടി രൂപ വായ്പയെടുത്തയാൾക്കാകട്ടെ 13,452 രൂപയും ലഭിക്കും(പട്ടിക കാണുക). ഭവനവായ്പ വായ്പ തുക 25 ലക്ഷം​ പലിശ 8% മൊറട്ടോറിയം കാലയളവ് 6 മാസം കൂട്ടുപലിശ 1,01,682 രൂപ സാധാരണ പലിശ 1,00,000രൂപ നേട്ടം 1,682രൂപ നികുതിയിളവിലെ നഷ്ടം 525 രൂപ ബാക്കിയുള്ള നേട്ടം 1,157രൂപ ആർക്കൊക്കെ ഗുണംലഭിക്കും? രണ്ടുകോടി രൂപയിൽത്താഴെയുള്ള വായ്പയെടുത്തവർക്കും രണ്ടുകോടിയിൽത്താഴെമാത്രം തരിച്ചടവ് ബാക്കിയുള്ളവർക്കുമാണ് എക്സ്ഗ്രേഷ്യ നൽകുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അല്ലാത്ത വായ്പകൾക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവർക്കും അല്ലാത്തവർക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നൽകിയവർ) ഒരുപോലെയാണ് ആനുകൂല്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകൾ, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം. പലിശയ്ക്കുമേലുള്ള പലിശ നവംബർ അഞ്ചിനകം വായ്പ അക്കൗണ്ടുകളിൽ വരവുവെയ്ക്കണമെന്ന് ആർബിഐ ബാങ്കുകളോടും മറ്റ് വായ്പാദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. How much will you benefit from interest waiver on loans? Here are the numbers

from money rss https://bit.ly/3ot71tz
via IFTTT