121

Powered By Blogger

Tuesday, 27 October 2020

സെന്‍സെക്‌സ് 377 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,850ന് മുകളിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം സൂചികകൾ തിരിച്ചുപിടിച്ചു. ബാങ്ക്, ഫാർമ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 11,850ന് മുകളിലെത്തി. 376.60 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,522.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 121.60 പോയന്റ് ഉയർന്ന് 11,889.40ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1249 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1354 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 178 ഓഹരികൾക്ക് മാറ്റമില്ല. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകൾ കരുത്തുകാട്ടിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends near 11,900, Sensex gains 376 pts

from money rss https://bit.ly/2Jc8ULd
via IFTTT