121

Powered By Blogger

Thursday, 8 October 2020

നിരക്കുകളില്‍ മാറ്റമില്ല; റിപ്പോ 4ശതമാനത്തില്‍ തുടരും

മുംബൈ: പണപ്പെരുപ്പം ഉയർന്നതോതിൽ തുടരുന്നതിനാൽ നിരക്കുകളിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന് ആർ.ബി.ഐയുടെ പണവായ്പാവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിൽ തുടരും. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങൾ ചുമതലയേറ്റശേഷംനടന്ന ആദ്യയോഗത്തിലാണ് തീരുമാനം. അംഗങ്ങളെല്ലാവരും നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുന്നതിന് അനുകൂലമായാണ് വോട്ടുചെയ്തത്. ഓഗസ്റ്റിൽ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം. കോവിഡ് വ്യാപനത്തെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുള്ളതിനാൽ വരുംമാസങ്ങളിലും വിലക്കയറ്റംകൂടാനാണ് സാധ്യതയെന്ന് യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇടക്കാല ലക്ഷ്യമായ 2-6ശതമാനത്തിൽ പണപ്പെരുപ്പമെത്തിക്കുകയെന്നത് വെല്ലുവിളിയാണ്. പൊതുവിപണി ഇടപെടലിലൂടെ വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ നേരത്തെയെടുത്ത നടപടികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്താണ് നിരക്കിൽ ഇത്തവണ മാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിലെത്തിയത്. ഓഗസ്റ്റിലെ യോഗത്തിലും നിരക്കിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. 2020 ഫെബ്രുവരി മുതൽ ഇതുവരെ നിരക്കിൽ 2.50ശതമാനമാണ് കുറവുവരുത്തിയത്. സെപ്റ്റംബർ 29ന് ചേരേണ്ടിയിരുന്ന യോഗം പുതിയ അംഗങ്ങളുടെ നിയമനം വൈകിയതിനാൽ നീണ്ടുപോകുകയായിരുന്നു. No change in rates; repo will remain at 4%

from money rss https://bit.ly/3lte3MJ
via IFTTT