121

Powered By Blogger

Thursday, 8 October 2020

ഫ്യൂച്ചര്‍ റീട്ടെയില്‍ - റിലയന്‍സ് ഇടപാടില്‍ കുരുക്കിട്ട് ആമസോണ്‍

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസ് ഏറ്റെടുത്ത റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിന്റെ നീക്കത്തിന് തിരിച്ചടി. ഇടപാട് ചോദ്യം ചെയ്ത് ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ (സിയാക്) സമീപിച്ചു. ആമസോണുമായി ഫ്യൂച്ചർ ഗ്രൂപ്പിന്റെ കരാറിന് വിരുദ്ധമാണ് ഇടപാടെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. വിവിധ രാജ്യങ്ങൾക്കിടയിലുള്ള കമ്പനികൾ തമ്മിലുള്ള തർക്കങ്ങൾ പരമ്പരാഗത കോടതി വ്യവഹാരങ്ങളിൽപ്പെടാതെ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന ലാഭേതര സ്ഥാപനമാണ് സിയാക്. കഴിഞ്ഞവർഷം 1,500 കോടി രൂപ ചെലവിട്ടാണ് ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലെ ഫ്യൂച്ചർ കൂപ്പണിൽ ആമസോൺ 49 ശതമാനം ഓഹരികളെടുത്തത്. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ചു ശതമാനം ഓഹരികളും ആമസോണിന് ലഭിച്ചു. കരാർ പ്രകാരം ആമസോൺ നിഷേധിച്ചാൽ മാത്രമേ ഫ്യൂച്ചർ റീട്ടെയിലിന്റെ ഓഹരികൾ എതിരാളികൾക്ക് വിൽക്കാനാകൂ എന്നാണ് ആമസോണിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്യൂച്ചർ കൂപ്പണിന് ആമസോൺ ലീഗൽ നോട്ടീസും അയച്ചിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പിനു കീഴിലുള്ള അഞ്ചു കമ്പനികൾ ലയിപ്പിച്ച ശേഷമാണ് റിലയൻസ് റീട്ടെയിൽ 24,713 കോടി രൂപയ്ക്ക് ബിഗ് ബസാർ, ബ്രാൻഡ് ഫാക്ടറി തുടങ്ങിയവയടക്കം റീട്ടെയിൽ സംരംഭങ്ങൾ ഏറ്റെടുത്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്ന ഫ്യൂച്ചർ ഗ്രൂപ്പ് ഉടമ കിഷോർ ബിയാനിക്ക് എത്രയും വേഗം ഇടപാടു പൂർത്തിയാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രശ്നം മധ്യസ്ഥതയിലൂടെ അല്ലെങ്കിൽ തർക്കപരിഹാരത്തിലൂടെ എത്രയും വേഗം പരിഹരിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് ശ്രമിക്കുന്നതായാണ് വിവരം. നിയമപ്രകാരം അനുമതികൾ ലഭിക്കേണ്ടതിനാൽ റിലയൻസുമായുള്ള ഇടപാട് പൂർത്തിയാക്കാനായിട്ടില്ല. അതേസമയം, റീട്ടെയിൽ സംരംഭം ഏറ്റെടുക്കാൻ ആമസോണിനെയും ഫ്യൂച്ചർ ഗ്രൂപ്പ് സമീപിച്ചിരുന്നുവെന്നും ആമസോൺ ആദ്യം അത് നിരസിച്ചെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. മാത്രമല്ല, കരാർ പ്രകാരം മൂന്നു വർഷത്തിനു ശേഷമേ ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിൽ നിക്ഷേപത്തിന് ആദ്യ അവസരം എന്ന നിബന്ധന ബാധകമാകൂ. ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം അനുസരിച്ച് ആമസോണിന് ഫ്യൂച്ചർ റീട്ടെയിലിനെ പൂർണമായി ഏറ്റെടുക്കാനാകില്ലെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3jIUnnr
via IFTTT

Related Posts:

  • സ്വര്‍ണവില പവന് 160 രൂപകൂടി 35,920 രൂപയായിസംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം, മ… Read More
  • മാലിദ്വീപ് കാര്‍ഗോ ഫെറി സര്‍വീസിന് മികച്ചപ്രതികരണംകൊച്ചി: കൊച്ചിയിൽ നിന്ന് മാലിദ്വീപിലേക്ക് നേരിട്ടുള്ള കാർഗോ ഫെറി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യുടെ നേതൃത്വത്തിൽ മൂന്ന് തുറമുഖങ്ങളിൽ വെർച്വൽ റോഡ്ഷോ നടത്ത… Read More
  • കല്യാൺ ജൂവലേഴ്സ് ഐ.പി.ഒ.: പ്രഖ്യാപനം ഇന്ന്കൊച്ചി:കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) വ്യാഴാഴ്ച പ്രഖ്യാപിക്കും. ഓഹരികളുടെ സൂചിത വില, ഐ.പി.ഒ. തീയതി എന്നിവ വ്യാഴാഴ്ച അറിയാം. ഓഹരി വില്പന മാർച്ച് 16-ന് തുടങ്ങുമെന്നാണ് സൂചന. കേരളത്തിൽനിന്നുള… Read More
  • ഇപിഎഫിലെ അധിക നിക്ഷേപത്തിനും യുലിപിനും ആദായനികുതി: വിശദാംശങ്ങള്‍ അറിയാംജനകീയമായ രണ്ട് നിക്ഷേപ പദ്ധതികളിലെ മൂലധനനേട്ടത്തിന്മേൽ ഇനി ആദായനികുതി ബാധകമാകും. ഇപിഎഫിലെ അധികവിഹിതത്തിനുംയുലിപിലെ നിക്ഷേപത്തിനുമാണ് ആദായനികുതി ഏർപ്പെടുത്തിയത്. നിലവിൽ ഇപിഎഫിലെയും യുലിപിലെയും കാലവധിയെത്തുമ്പോൾ ലഭിക്കുന്ന മൂലധ… Read More
  • ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 47,000കടന്നുമുംബൈ: തുടർച്ചയായി ആറാം ദിവസവും കുതിച്ചതോടെ സെൻസെക്സ് ഇതാദ്യമായി 47,000 കടന്നു. നിഫ്റ്റി 13,750 ന് മുകളിലാണ് വ്യാപാരം നടക്കുന്നത്. താമസിയാതെ സൂചിക 30 പോയന്റ് നേട്ടത്തിൽ 46,920 നിലവാരത്തിലെത്തുകയുംചെയ്തു. ഐടി ഓഹരികളുടെ കരുത്തി… Read More