121

Powered By Blogger

Wednesday, 27 January 2021

ബജറ്റില്‍ കൂടുതല്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായ നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയിൽ 50,000 രൂപമുതൽ 80,000 രൂപവരെ ഇളവുനൽകുമെന്നാണ് സൂചന. സ്റ്റാൻഡേഡ് ഡിഡക് ഷൻ തുക വർധിപ്പിക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്കാകും ഇതിന്റെ ആനുകൂല്യംലഭിക്കുക. അതോടൊപ്പം ഭവനവായ്പയുടെ പലിശയിന്മേലുള്ള കിഴിവുപരിധിയും കൂട്ടിയേക്കും. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയർത്തുന്നകാര്യവും പരിഗണനയിലുണ്ട്. പുതിയ നികുതി ഘടനയിലേയ്ക്ക് മാറാൻ ഭൂരിഭാഗം നികുതിദായകരും താൽപര്യപ്പെടുന്നില്ലെന്നാണ് നികുതി വിദഗ്ധരിൽനിന്ന് ലഭിച്ച പ്രതികരണം. സർക്കാരിന് താൽപര്യം പുതിയഘടനയിലുമാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റിൽ നികുതി സ്ലാബിൽ കാര്യമായമാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ 2.5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ അഞ്ചുശതമാനവും അഞ്ചുലക്ഷം രൂപമുതൽ 7.5ലക്ഷം രൂപവരെ 10ശതമാനവും 7.5 ലക്ഷം രൂപമുതൽ 10 ലക്ഷംവരെ 15ശതമാനവും 10 ലക്ഷം മുതൽ 12.5ലക്ഷം രൂപവരെ 20ശതമാനവും 12.5ലക്ഷം മുതൽ 15 ലക്ഷംവരെ 25ശതമാനവും അതിനുമുകളിൽ 30ശതമാനവുമാണ് ആദായനികുതിയുള്ളത്. 60 വയസിന് താഴെയുള്ള വ്യക്തികൾക്കുള്ള പുതിയ ഘടനപ്രകാരമുള്ള നികുതിയാണിത്.

from money rss https://bit.ly/2NwRYky
via IFTTT

Related Posts:

  • ഭൂമിയുടെ ന്യായ വില 10% കൂട്ടി, കെട്ടിട നികുതിയും വര്‍ധിപ്പിച്ചുതിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയു… Read More
  • നിരക്കില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ നിലനിര്‍ത്തിമുംബൈ: കലണ്ടർ വർഷത്തിലെ ആദ്യത്തെയും സാമ്പത്തികവർഷത്തെ അവസാനത്തെയും പണവായ്പാനയം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചിരുന്നതുപോലെ നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോനിരക്ക് 5.15 ശതമാനത്തിൽ നിലനിർത്തി. ധനക്കമ്മിയും പണപ്പെരുപ്പവും ഉയർന… Read More
  • ഓഹരി വിപണിയില്‍ നേട്ടം; സെന്‍സെക്‌സ് 40,500 കടന്നുമുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. … Read More
  • എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചുന്യൂഡൽഹി: എസ്ബിഐ വായ്പ പലിശ നിരക്കുകൾ കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ കുറയും. പുതുക്കിയ നിരക്ക… Read More
  • സെന്‍സെക്‌സ് 353 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടർച്ചയായി മൂന്നാംദിവസവും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 353.28 പോയന്റ് നേട്ടത്തിൽ 41142.66ലും നിഫ്റ്റി 113.10 പോയന്റ് ഉയർന്ന് 12092.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ്, എച്ച്ഡിഎഫ്സി ബാങ… Read More