121

Powered By Blogger

Tuesday, 27 April 2021

കല്യാൺ സിൽക്‌സ് ഷോറൂം ദുബായിലെ ഖിസൈസിൽ ആരംഭിക്കുന്നു

തൃശ്ശൂർ: കല്യാൺ സിൽക്സ് ദുബായിലെ ഖിസൈസിലെത്തുന്നു. 29-ന് രാവിലെ 10.30-നാണ് ഡമാസ്കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബിൽഡിങ്ങിൽ കല്യാൺ സിൽക്സിന്റെ 31-ാമത് ഷോറൂമിന് തിരിതെളിയുന്നത്. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത് ഷോറൂമാണിത്. കരാമ, മീനാ ബസാർ, ഷാർജ, അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ഷോറൂമുകൾ പ്രവർത്തിക്കുന്നത്. വലുപ്പവും വൈവിധ്യവുമാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ് ഷോറൂമിന്റെ പ്രധാന സവിശേഷതകൾ. വിശാലമായ ഒരു ഫ്ളോറിൽ ആധുനിക ഷോപ്പിങ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്വന്തം തറികളിൽനിന്ന് പ്രത്യേകം തിരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെവൻ വണ്ടേഴ്സ് ഇൻ സിൽക്ക്, സൂപ്പർ ഫെതർലൈറ്റ് സാരീസ്, സ്പെഷ്യൽ ബനാറസ് സീരീസ് എന്നിവയ്ക്കു പുറമേ പാർട്ടി വെയർ സാരീസ്, ഡെയ്ലി വെയർ സാരീസ്, എത്നിക് വെയർ സാരീസ് എന്നിവയുടെ പുതിയ ശ്രേണികളും സജ്ജമാക്കിയിട്ടുണ്ട്. റംസാൻ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. ഇന്ത്യയിലും വിദേശത്തുമായി കൂടുതൽ ഷോറൂമുകൾ തുറക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടുകഴിഞ്ഞതായി കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

from money rss https://bit.ly/3vq6MSC
via IFTTT