121

Powered By Blogger

Tuesday, 3 August 2021

നിഫ്റ്റി 16,000 കടന്നു, സെൻസെക്‌സ് 53,500ഉം: നേട്ടത്തിന്റെ കാരണങ്ങൾ അറിയാം

ആഗോള സൂചകങ്ങൾ അനുകൂലമല്ലാതിരുന്നിട്ടും രാജ്യത്തെ ഓഹരികളിൽ നിക്ഷേപ താൽപര്യം വർധിച്ചത് സൂചികകളെ റെക്കോഡ് നിലവാരത്തിലെത്തിച്ചു. നിഫ്റ്റി 151 പോയന്റ് ഉയർന്ന് 16,036ലും സെൻസെക്സ് 560 പോയന്റ് നേട്ടത്തിൽ 53,511ലുമെത്തി. കോവിഡ് കേസുകളുടെ എണ്ണംവർധിക്കുകയും വിലക്കയറ്റഭീഷണി നിലനിൽക്കുകയുംചെയ്തിട്ടും സൂചികകൾ ഉയരുന്നത് കാളകൾ വിപണികീഴടക്കിയതിന്റെ പ്രത്യക്ഷ ലക്ഷണമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. നേട്ടത്തിന് പിന്നിലെ കാരണങ്ങൾ ഉപഭോക്തൃ ഉത്പന്നം, ഐടി മേഖലകളിലെ കുതിപ്പ് ബിഎസ്ഇ കൺസ്യൂമർ ഡ്യൂറബിൾസ് സൂചിക 482 പോയന്റ് നേട്ടത്തിൽ 37,344ലും ഐടി സൂചിക 281 പോയന്റ് നേട്ടത്തിൽ 31,478ലുമാണ് വ്യാപാരം നടക്കുന്നത്. ഫാർമ സൂചിക 262 പോയന്റ് ഉയർന്ന് 26,553ലുമാണ്. മിക്കവാറും സൂചികകളിൽ മുന്നേറ്റം പ്രകടമാണ്. സാമ്പത്തിക സൂചികങ്ങൾ ജിഎസ്ടി വരുമാനം 1.16 ലക്ഷം കോടിയായതും വിപണിയെ ഇളക്കിമറിച്ചു. കഴിഞ്ഞവർഷം ഇതേകാലയളവിൽ 87,422 കോടി രൂപയായിരുന്നു വരുമാനം. 33ശതമാനമാണ് വർധന. ജൂൺ മാസത്തിലാകട്ടെ 92,894 കോടി രൂപയുമാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്. കൽക്കരി, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമെന്റ് തുടങ്ങിയ മേഖലയിലെ ഉത്പാദനവർധനവും വിപണിയെ സ്വാധീനിച്ചു. പ്രവർത്തനഫലങ്ങൾ പ്രതീക്ഷയെമറികടന്നുളള പ്രവർത്തനഫലങ്ങളാണ് കമ്പനികൾ പുറത്തുവിടുന്നത്. കോവിഡ് വ്യാപനംമൂലം പ്രാദേശികതലത്തിൽ പലയിടത്തും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും കമ്പനികൾക്ക് മികച്ച പ്രവർത്തനഫലം പുറത്തുവിടാൻ കഴിഞ്ഞു. വിദേശ നിക്ഷേപകർ വിപണിയിൽനിന്ന് പിന്മാറുമ്പോൾ മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെ ചെറുകിട നിക്ഷേപകർ വിപണിയിൽ മുങ്ങി മുത്തുകൾവാരുകയാണ്. അതുതന്നെയാണ്വിപണിയിലെ കുതിപ്പിനുപിന്നിലെ കാരണങ്ങൾ. Nifty scales 16K mark for first time, Sensex hits record high

from money rss https://bit.ly/3rN81Li
via IFTTT