കോവിഡ് ലോകമാകെ വ്യാപിച്ച 2020 മാർച്ചിനുശേഷമുള്ള മോശം പ്രതിമാസ പ്രകടനമാണ് വിപണിയിൽ നവംബറിലുണ്ടായത്. നാലുശതമാനമാണ് കഴിഞ്ഞമാസം സൂചികകൾക്ക് നഷ്ടമായത്. ഡെൽറ്റയേക്കാൾ വ്യാപനശേഷയുണ്ടെന്ന് കരുതുന്ന ഒമിക്രോണിന്റെ വരവാണ് വിപണിയെ ബാധിച്ചത്. വിവിധരാജ്യങ്ങളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക വിപണിയെ ഭീതിയിലാഴ്ത്തി. 2020 മാർച്ചിലെ തകർച്ചക്കുശേഷം സെൻസെക്സും നിഫ്റ്റിയും നേരിടുന്ന അഞ്ചാമത്തെ തിരുത്തലായിരുന്നു നവംബറിലേത്. ഒമിക്രോണിന്റെ ഭീഷണി നിലനിൽക്കെതന്നെ ബുധനാഴ്ചയിലെ വ്യാപാരത്തിൽ സൂചികകൾ തിരിച്ചുവരവ് പ്രഖ്യാപിച്ചു. എങ്കിലും ആഗോളതലത്തിലുയരുന്ന ഭീഷണികൾ...