121

Powered By Blogger

Saturday, 22 January 2022

കിടക്ക നന്നല്ലങ്കിൽ ഉറക്കം പാളുമോ; ശരിയായ ഉറക്കത്തിന് ഏത് തരം കിടക്ക വേണം?, എവിടെ കിട്ടും?

വായുവും വെളളവും പോലെ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. അത് കൃത്യമായ അളവിൽ ലഭിക്കുക എന്നത് നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും തലച്ചോറിന്റേയും പ്രവർത്തനങ്ങൾക്ക് ശരിയായ ഉറക്കം അനിവാര്യമാണ്. ശരിയായ ഉറക്കം ലഭിക്കുന്നതിൽ നാം ഉപയോഗിക്കുന്ന കിടക്കയ്ക്ക് വലിയ പങ്കുണ്ട്. പലപ്പോഴും നല്ല ഉറക്കം കിട്ടാതെ വരുന്നത് നമുക്കനുയോജ്യമല്ലാത്ത കിടക്ക ഉപയോഗിക്കുമ്പോളാണ്. അതുകൊണ്ടുതന്നെ കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. Amore Hybrid 6 Inch Eurotop Memory Foam,H R Foam & Pocket Spring Orthopedic Single Size Mattress (72x36x6)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കിടക്കകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്. കിടക്കയുടെ അളവ്, മെറ്റീരിയൽ, കംഫർട്ട് ലെവൽ. ഉപയോഗിക്കുന്ന ആൾക്കാരുടെ എണ്ണത്തിന് അനുസരിച്ച് വിവിധ അളവുകളിൽ കിടക്കകളുണ്ട്. സിംഗിൾ, ഡബിൾ, ക്വീൻ, കിംഗ് സൈസുകളിലുളളവ. 36 ഇഞ്ച് വീതിയും 72 ഇഞ്ച് നീളവുമാണ് സിംഗിൾ ബെഡുകൾക്ക്. ഒരാൾക്ക് കിടക്കാൻ മാത്രം അനുയോജ്യമായവയാണിവ. ഡബിൾ ബെഡുകൾക്ക് 48 ഇഞ്ച് വീതിയും 72 ഇഞ്ച് നീളവുമുണ്ട്. രണ്ട് പേർക്ക് സുഖമായി കിടക്കാവുന്ന ക്വീൻ സൈസ് ബെഡുകൾക്ക് 60 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമാണ്. കിംഗ് സൈസ് ബെഡുകൾക്ക് 72 ഇഞ്ച് വീതിയും 78 ഇഞ്ച് നീളവുമുണ്ട്. മാസ്റ്റർ ബെഡ് റൂമിലേക്ക് അനുയോജ്യമാണിവ. SleepyCat Original- 3 Layered Orthopedic Gel Memory Foam Mattress, King Bed Size, Medium Firm (78x72x6 Inches)| ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക കയർ, സ്പ്രിങ്, ഫോം, മെമ്മറി ഫോം എന്നിങ്ങനെ വിവിധ തരം കിടക്കകളും വിപണിയിലുണ്ട്. ശരീരതാപനിലയോടും മർദത്തോടും പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയുന്നവയാണ് ഫോം കിടക്കകൾ. കനം കുറഞ്ഞ സ്പോഞ്ച് പോലുളള മെറ്റീരിയലാണ് ഫോം. അതിനാൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. ഉപഭോക്താക്കൾക്ക് മികച്ച കംഫർട്ട് നൽകുന്നവയാണ് ഫോം കിടക്കകൾ. കയർ കിടക്കകൾ നിർമിച്ചിരിക്കുന്നത് ചകിരിനാരുകളുടെ പാളികൾ കൊണ്ടാണ്. ചകിരികൾക്കിടയിൽ ഫോമിന്റെ പാളികളുണ്ടാകും. നടുവിന് ആവശ്യമായ സപ്പോർട്ട് നൽകുന്നവയാണ് കയർ കിടക്കകൾ. നടുവേദനയും കഴുത്ത് വേദനയുമുളളവർക്ക് ഗുണപ്രദമാണ്. Peps Caspia 10 Inch Queen Size Woven Fabric Spring Mattress(Navy Blue, 72X60X10) with Two Pillows Free സ്പ്രിംഗ് കിടക്കകൾക്ക് വായുസഞ്ചാരമുളളതിനാൽ ചൂട് തടയാൻ കഴിയും.സുഖമായി വിശ്രമിക്കാം. ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്നവ കൂടിയാണിവ. കിടക്കുന്നയാളുടെ ശരീരാകൃതിക്കും താപനിലക്കും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നവയാണ് മെമ്മറി ഫോം കിടക്കകൾ. ചൂട് കൂടുമ്പോൾ മൃദുവാകുന്ന തരത്തിലാണ് കിടക്കകളുടെ നിർമാണം. ഉയർന്ന ഗുണനിലവാരമുളള കിടക്കകൾ നടുവേദനയുളളവർക്ക് ഉത്തമമാണ്. സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ ഉപഭോക്താക്കൾക്ക് വിവിധ കംഫർട്ട് ലെവലുകളനുസരിച്ചും കിടക്കകൾ വാങ്ങാം.

from money rss https://bit.ly/3nKo7UX
via IFTTT