121

Powered By Blogger

Friday, 11 June 2021

ക്രിപ്‌റ്റോകറൻസി ഇടപാടുകാർ കുടുങ്ങുമോ?: വാസിർഎക്‌സിനെതിരെ ഇഡിയുടെ അന്വേഷണം

ക്രിപ്റ്റോകറൻസി ഇടപാടിന് നേതൃത്വംനൽകുന്ന എക്സ്ചേഞ്ചായ വാസിർഎക്സിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് നോട്ടീസ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസിർഎക്സിന്റെ ഡയറക്ടർമാരായ നിഷാൽ ഷെട്ടി, സമീർ ഹനുമാൻ മത്രെ എന്നിവർക്ക് ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് ആക്ട്(ഫെമ) പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ചൈനീസ് ഓൺലൈൻ വാതുവെയ്പ്പിലൂടെയുള്ള കള്ളപ്പണംവെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണംനടത്തുന്നത്. ചൈനീസ് പൗരന്മാർ 57 കോടി രൂപ ക്രിപ്റ്റോകറൻസിയിലേയ്ക്ക് മാറ്റിയതുമായി ബന്ധപ്പെട്ടും അന്വേഷണംപുരോഗമിക്കുകയാണ്. 880 കോടി മൂല്യമുള്ള ക്രിപ്റ്റോകറൻസി വാസിർഎക്സ് ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നും അതേസമയം, ക്രിപ്റ്റോ അക്കൗണ്ടുകളിലേയ്ക്ക് 1,400 കോടി രൂപ അന്വേഷണകാലയളവിൽ കൈമാറിയതായും ഇഡി പറയുന്നു. ഇടപടുമായി ബന്ധപ്പെട്ട രേഖകൾ എക്സ്ചേഞ്ചിന്റെ കൈവശമില്ലെന്നും കണ്ടെത്തി. കള്ളപ്പണംവെളുപ്പിക്കൽ, തീവ്രവാദധനസഹായത്തിനെതിരെയുള്ള(സിഎഫ്ടി)നയം, ഫെമ എന്നിവ എക്സ്ചേഞ്ച് ലംഘിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. രൂപയിൽനിന്ന് ക്രിപ്റ്റോകറൻസിയിലേയ്ക്കും മറിച്ചുമുള്ള ഇടപാടുകൾ, വ്യക്തിഗത ക്രിപ്റ്റോ ഇടപാടുകൾ, പൂൾ അക്കൗണ്ടിൽനിന്ന് മറ്റ് അക്കൗണ്ടുകളിലേയ്ക്കുള്ള കൈമാറ്റം എന്നിവയാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ നടത്തുന്നത്. വിദേശികൾക്ക് ഏത് രാജ്യത്തുവേണമെങ്കിലും വാലറ്റ് സൂക്ഷിക്കാൻകഴിയും. ഇടപാടുകൾ ഓഡിറ്റ്ചെയ്യുന്നതിനോ അതുസംബന്ധിച്ച അന്വേഷണംനടത്തുന്നതിനോ ബ്ലോക്ക്ചെയിൻ ഇടപാടുകളിൽ സാധ്യമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം. രേഖകളില്ലാതെ ക്രിപ്റ്റോകറൻസികളും അവയുടെമൂല്യത്തിന് തുല്യമായ തുകയും രാജ്യമേതെന്നുപോലും പരിഗണിക്കാതെ ഏതൊരുവ്യക്തിക്കും കൈമാറാൻ കഴിയും. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം ഇടപാടുകളിലൂടെ എക്സ്ചേഞ്ചുകൾ സുരക്ഷിത താവളമൊരുക്കുകയാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു.

from money rss https://bit.ly/2SuQUAu
via IFTTT

Thursday, 10 June 2021

എടിഎമ്മിൽനിന്ന് പണംപിൻവലിക്കാൻ കൂടുതൽതുക: വിശദാംശങ്ങൾ അറിയാം

എടിഎം പരിപാലന ചെലവ് ഉയർന്നതോടെ ഉപഭോക്താക്കളിൽനിന്ന് കൂടുതൽ തുക ഈടാക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. പണംപിൻവലിക്കുന്നതിനുള്ള നിരക്ക് 15 രൂപയിൽനിന്ന് 17 രൂപയായും സാമ്പത്തികേതര ഇടപാടുകൾക്ക് അഞ്ച് രൂപയിൽനിന്ന് ആറുരൂപയായും വർധിക്കും. ഓഗസ്റ്റ് ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സൗജന്യപരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വർധന. അതതു ബാങ്കുകളുടെ എ.ടി.എമ്മിൽ മാസം അഞ്ച് ഇടപാടുകൾ സൗജന്യമായി തുടരും. ഇന്റർ ബാങ്ക് ഇടപാട് ചാർജ് 20 രൂപയിൽനിന്ന് 21 രൂപയുമായി വർധിപ്പിച്ചിട്ടുണ്ട്. 2022 ജനുവരി ഒന്നുമുതലാണ് ഇതിന് പ്രാബല്യം. എടിഎം നിരക്കുകൾ പരിഷ്കരിക്കാൻ 2019ൽ ആർബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടിന് 18 രൂപയും സാമ്പത്തികേതര ഇടപാടിന് ആറു രൂപയും ഈടാക്കാമെന്നായിരുന്നു സമതിയുടെ ശുപാർശ.

from money rss https://bit.ly/3gdb8bh
via IFTTT

വിപണി റെക്കോഡ് തിരുത്തിയതോടെ നിക്ഷേപകരുടെ ആസ്തി 231.52 ലക്ഷംകോടിയായി

ഓഹരി സൂചികകൾ എക്കാലത്തെയും പുതിയ ഉയരംകുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത കമ്പനികളുടെ മൊത്തംമൂല്യം 231.52 ലക്ഷംകോടിയായി ഉയർന്നു. രാവിലത്തെ വ്യാപാരത്തിൽമാത്രം നിക്ഷേപകരുടെ ആസ്തിയിൽ 1.29 ലക്ഷംകോടി രൂപയുടെ വർധനവാണുണ്ടായത്. സെൻസെക്സ് 278 പോയന്റ് നേട്ടത്തിൽ 52,578ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 15,835ലുമെത്തിയപ്പോഴാണ് ഈനേട്ടം നിക്ഷേപകർക്ക് സ്വന്തമാക്കാനായത്. ധനമന്ത്രി നിർമല സീതാരാമന്റെ മൂന്നാമത് ബജറ്റ അവതരണത്തിനുശേഷമുണ്ടായ മുന്നേറ്റത്തിൽ ഫെബ്രുവരി 16ന് 52,516 എന്ന നിലവാരത്തിലെത്തിയതാണ് ഇതിനുമുമ്പുള്ള റെക്കോഡ്. നിഫ്റ്റിയാകട്ടെ അന്ന് 15,431ലുമെത്തി. സെൻസെക്സിൽ ഈവർഷംമാത്രമുണ്ടായ നേട്ടം 10.09ശതമാനമാണ്. സൂചിക 4,816 പോയന്റ് ഉയർന്നു. ഒരുവർഷത്തെ നേട്ടമാകട്ടെ 56.75ശതമാനവുമാണ്. 2020 മാർച്ച് 23ൽ 26,597 നിലവാരത്തിലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റിയാകട്ടെ 7,610ലുമായിരുന്നു. അതായത് ഒരുവർഷത്തിനിടെ സെൻസെക്സ് 26,597 പോയന്റും നിഫ്റ്റി 8,225 പോയന്റും നേട്ടമുണ്ടാക്കി. കോവിഡ് വ്യാപനത്തെതുടർന്നാണ് മാർച്ച് 23ന് സെൻസെക്സും നിഫ്റ്റിയും തകർച്ചനേരിട്ടത്.

from money rss https://bit.ly/35bmfv4
via IFTTT

ബാങ്കിംഗ്, പി.എസ്.യു ഫണ്ട് ആർക്കാണ് അനുയോജ്യം?

ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ(പിഎസ്യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ(പിഎഫ്ഐ)എന്നിവയുടെ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്കീമുകളാണ് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ. സെബിയുടെ മ്യൂച്വൽ ഫണ്ട് ക്ലാസിഫിക്കേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കണം. പ്രവർത്തനംഎങ്ങനെ? ബാങ്കിംഗ്, പൊതുമേഖലാ ഫണ്ടുകൾ അവരുടെ ആസ്തിയുടെ 80% എങ്കിലും ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി എസ് യു), പൊതു ധനകാര്യ സ്ഥാപനങ്ങൾ (പിഎഫ്ഐ) എന്നിവ നൽകുന്ന കട ഉപകരണങ്ങളിൽ നിക്ഷേപിക്കണം. ലാഭത്തിന്റെ തോതനുസരിച്ച് ആകർഷകമായ ദൈർഘ്യങ്ങളിൽ നിക്ഷേപിക്കാനുള്ള സൗകര്യം ഫണ്ട് മാനേജർമാർക്ക് ഉണ്ട്. ക്രെഡിറ്റ് റിസ്ക്. ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പിഎഫ്ഐ എന്നിവ നൽകുന്ന കടവും മണി മാർക്കറ്റ് ഉപകരണങ്ങളും സാധാരണയായി ഉയർന്ന റേറ്റിങ് ഉള്ളവയാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ചില പിഎഫ്ഐകളും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ്. ഈ കടവും മണി മാർക്കറ്റ് സെക്യൂരിറ്റികളും അർദ്ധപരമാധികാര പദവി കൂടിയുള്ളവയാണ്. നികുതി ബാധ്യത നിക്ഷേപ കാലാവധി മൂന്നു വർഷത്തിൽ കുറവാണെങ്കിൽ മൂലധന നേട്ടം വരുമാനത്തിലേക്ക് ചേർക്കുകയും ബാധകമായ സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. ഇൻഡക്സേഷൻ അനുവദിച്ചതിനുശേഷം ദീർഘകാല മൂലധന നേട്ടങ്ങൾക്ക് (3 വർഷമോ അതിൽ കൂടുതലോ നിക്ഷേപം കൈവശമുള്ള കാലയളവ്) 20% നികുതി ചുമത്തും. ബാങ്കിംഗ്, പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ഡിവിഡന്റുകൾ (ഇൻകം ഡിസ്ട്രിബൂഷൻ കം വിത്ഡ്രോവൽ എന്നറിയപ്പെടുന്നു) നിങ്ങളുടെ വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി നിരക്ക് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും. യുഎസ് ഫെഡറൽ റിസർവ് ഇപ്പോഴും പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്തുകയും ബോണ്ട് വാങ്ങൽ പരിപാടി തുടരുകയും ചെയ്യുന്നതിനാൽ ബോണ്ടിലെ ആദായം ഇപ്പോഴുംകുറഞ്ഞതന്നെയാണ്. അമേരിക്കൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ കൂടുതൽ സൂചനകൾ കാണിക്കുന്നതിനാൽ ഫെഡ് അതിന്റെ ധനനയത്തിൽ മാറ്റംവരുത്തുമെന്ന സൂചനകളുണ്ട്. യുഎസ് സാമ്പത്തിക ഡാറ്റ മെച്ചപ്പെടുമ്പോൾ, കേന്ദ്ര ബാങ്കിന്റെ ശ്രദ്ധ വളർച്ചയിൽനിന്ന് പണപ്പെരുപ്പത്തിലേക്ക് മാറും. തൽഫലമായി യുഎസ് പലിശ നിരക്കും ട്രഷറി ബോണ്ട് വരുമാനവും ചെറിയ കാലയളവിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ ഗവൺമെന്റ് സെക്യൂരിറ്റീസ് (ജി-സെക്) വരുമാനത്തിൽ സ്വാധീനം ചെലുത്തും. 10 വർഷത്തെ ജി-സെക് യീൽഡ് അതിന്റെ 10 വർഷത്തെ ഏറ്റവും താഴ്ന്ന ഇപ്പോഴത്തെ നിലയിൽനിന്നും ഒരു ഘട്ടത്തിൽ ഉയരാൻ തുടങ്ങിയേക്കാം. യീൽഡ് കൂടുന്നതിനനുസരിച്ച് ബോണ്ട് വില കുറയുന്നു. ഹ്രസ്വകാല ബോണ്ടുകളേക്കാൾ ദീർഘകാല ബോണ്ടുകൾ പലിശ നിരക്ക് മാറ്റങ്ങളോട് കൂടുതൽ സെൻസിറ്റീവ് ആണ്. ബാങ്കിംഗിനും പൊതുമേഖലാ ഫണ്ടുകൾക്കും പലകാലയളവിൽ നിക്ഷേപം നടത്താനുള്ള സൗകര്യമുണ്ട്. ഫണ്ടുകൾ അവരുടെ പലിശ നിരക്ക് കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു. ഈ സ്കീമുകൾ നിക്ഷേപിക്കുന്നസെക്യൂരിറ്റികൾക്ക് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് ഉള്ളതുകൊണ്ട് ബാങ്കിംഗ്, പിഎസ്യു ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്. ആർക്കാണ് അനുയോജ്യം കുറഞ്ഞ റിസ്ക് എടുക്കാൻ താല്പര്യമുള്ള നിക്ഷേപകർ 3 വർഷമെങ്കിലും നിക്ഷേപിക്കാൻ താല്പര്യമുള്ളവർ. (മിറേ അസറ്റ് ഇൻവെസ്റ്റ്മെൻറ് മാനേജേഴ്സിന്റെ പ്രൊഡക്റ്റ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡാണ് ലേഖകൻ)

from money rss https://bit.ly/35edwrG
via IFTTT

സ്വർണവില 240 രൂപകൂടി 36,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്റെ വില 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപകൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയർന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് ഔൺസിന് 1,900 ഡോളർ നിലവാരത്തിൽ തുടരുകയാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഡോളർ ദുലർബലമായതും യുഎസിലെ ബോണ്ട് ആദായംകുറഞ്ഞതും സ്വർണം നേട്ടമാക്കി.

from money rss https://bit.ly/3xf6zTi
via IFTTT

പുതിയ ഉയരംകുറിച്ച് സൂചികകൾ: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ പുതിയ ഉയരംകുറിച്ച് സൂചികകൾ, നിഫ്റ്റി 15,800ന് മുകളിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,528ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. മികച്ച മൺസൂൺ പ്രതീക്ഷയും കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലുണ്ടായ ഇടിവും വാക്സിനേഷനുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. പവർഗ്രിഡ് കോർപറേഷൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, റിലയൻസ്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, മാരുതി സുസുകി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. മെറ്റൽ സൂചിക 1.5ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ബിഇഎംഎൽ, ബിഎച്ച്ഇഎൽ, സിജി പവർ, കൊച്ചിൻ ഷിപ്പിയാഡ്, ഡിഎൽഎഫ്, സൺ ടിവി തുടങ്ങി 57 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3gpJ3we
via IFTTT

താങ്ങുവില: കർഷകർക്ക്‌ ഗുണം ലഭിക്കില്ല

തൃശ്ശൂർ: കേന്ദ്രസർക്കാർ നെല്ലിനും പയറു വർഗങ്ങൾക്കും പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് ഉപകാരപ്പെടില്ലെന്ന് ഉറപ്പായി. തുച്ഛമായ വർധന മാത്രമാണെന്നതാണ് കാരണം. പയറുവർഗങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാൾ ശരാശരി ഒരു രൂപ മാത്രമാണ് കൂട്ടിയിരിക്കുന്നത്. നെല്ലിന് 72 പൈസയും. പയറുവർഗങ്ങൾക്ക് കിലോയ്ക്ക് 100-നു മേൽ വിലയുള്ള പശ്ചാത്തലത്തിൽ താങ്ങുവില ഗണ്യമായി ഉയർത്തി സംഭരണം നടത്തുമെന്ന പ്രതീക്ഷ വീണ്ടും അസ്ഥാനത്തായി. താങ്ങുവില കണക്കാക്കുന്ന രീതി മാറ്റണമെന്ന് 2011-ൽ ഡോ.എം.എസ്. സ്വാമിനാഥൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നത് കർഷകരും ഗുണം അനുഭവിക്കുന്നത് വൻകിട കോർപ്പറേറ്റുകളുമാണ്. മൊത്തം ഉത്പാദനച്ചെലവും കുടുംബാംഗങ്ങൾ തൊഴിൽ ചെയ്യുന്നതിന്റെ കൂലിയും ചേർത്തുള്ള കണക്കുകൂട്ടലാണ് രാജ്യത്ത് നിലവിൽ താങ്ങുവില തീരുമാനിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ നിർദേശപ്രകാരം മൊത്തം ഉത്പാദനച്ചെലവിനൊപ്പം ഭൂമി പാട്ടത്തിനെടുത്ത തുകയും ചേർത്തുകിട്ടുന്ന തുകയാണ് അടിസ്ഥാനമാക്കേണ്ടത്. ആ തുകയുടെ 50 ശതമാനവുംകൂടി ചേർത്തതാവണം താങ്ങുവില. എന്നാൽ, സ്വാമിനാഥൻ കമ്മിഷന്റെ മിക്ക ശുപാർശകളും കേന്ദ്രസർക്കാർ അംഗീകരിച്ചെങ്കിലും താങ്ങുവില കണക്കാക്കുന്ന രീതി മാറ്റാൻ മുമ്പുള്ള യു.പി.എ. സർക്കാരും പിന്നീട് വന്ന എൻ.ഡി.എ. സർക്കാരും തയ്യാറായില്ല. 2014-ൽ എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ല. 2017-ൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ അരുൺ ജെയ്റ്റ്ലി, 2022 -ഓടെ രാജ്യത്തെ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞതിന് പിന്നിലും താങ്ങുവില നിശ്ചയിക്കുന്നതിൽ സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്് അടിസ്ഥാനമാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം നെല്ലിന് 18.68 രൂപയായിരുന്നു താങ്ങുവില. അത് ഇപ്പോൾ 19.40 രൂപയാക്കുക മാത്രമാണ് ചെയ്തത്. കേന്ദ്രം പ്രഖ്യാപിച്ചിരുന്ന 18.68 രൂപക്കൊപ്പം കേരളം 8.8 രൂപ കൂടി ചേർത്ത് 27.48 രൂപയ്ക്കാണ് ഇവിടെ നെല്ല് സംഭരിച്ചുവരുന്നത്. നെല്ലിന്റെ താങ്ങുവില 33 രൂപ ആക്കണമെന്ന്് കേരളം ആവശ്യപ്പെട്ടിരുന്നതാണ്. പയറുവർഗങ്ങൾക്ക് രാജ്യത്ത് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. എന്നാൽ, കർഷകർക്ക് കിട്ടുന്നത് 80 രൂപയിൽ താഴെയാണ്. നിലവിൽ ചെറുപയറിന് 71.96 രൂപയാണ് താങ്ങുവില. ഇതിനെക്കാൾ രണ്ടോ മൂന്നോ രൂപയ്ക്ക്് കർഷകരിൽനിന്ന് പയർ വാങ്ങി 100 രൂപയ്ക്കു മുകളിൽ വിൽക്കുന്ന രീതിയാണ് ഇപ്പോഴത്തെ സ്ഥിതി. വിപണിവില കൂടിനിൽക്കുന്നു എന്ന കാരണം പറഞ്ഞ്് സംഭരണത്തിൽ സർക്കാർ ഇടപെടുന്നുമില്ല.

from money rss https://bit.ly/3v80A1e
via IFTTT

സെൻസെക്‌സ് 359 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,700ന് മുകളിലെത്തി

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകൾ കരുത്തോടെ തിരിച്ചെത്തി. പൊതുമേഖല ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകളാണ് നേട്ടത്തിന് പിന്നിൽ. നിഫ്റ്റി 15,700ന് മുകളിലെത്തി. സെൻസെക്സ് 358.83 പോയന്റ് ഉയർന്ന് 52,300.47ലും നിഫ്റ്റി 102.40 പോയന്റ് നേട്ടത്തിൽ 15,737.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാറ്റ ഇന്ത്യയാണ് ഏറ്റവുംനേട്ടമുണ്ടാക്കിയത്. ഓഹരി വില ആറ് ശതമാനം ഉയർന്ന് 1,657.50രൂപയിലെത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എസ്ബിഐ, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഐടിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, യുപിഎൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക്, റിയാൽറ്റി സൂചികകൾ 1-3ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. രൂപയുടെ മൂല്യത്തിൽ ഒമ്പതുപൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ മൂല്യം 73.06 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 15,700, Sensex rises 366 pts led by realty, PSU bank stocks

from money rss https://bit.ly/3wgvnu8
via IFTTT

ബിഗ് ബാസ്‌ക്കറ്റിനുപിന്നാലെ വൺ എംജിയെയും ടാറ്റ ഏറ്റെടുക്കുന്നു

ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുന്നു. ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കൽ. ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനൽകുന്നുണ്ട്.

from money rss https://bit.ly/3gqxBAf
via IFTTT

അനിൽ അംബാനിക്ക് ആശ്വാസം: തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കുന്നു

ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ തട്ടിപ്പ് ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി. റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല. കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്. തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട്ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു. എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ്റിപ്പോർട്ട് തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.

from money rss https://bit.ly/3vbx76H
via IFTTT

Wednesday, 9 June 2021

സ്വർണവിലയിൽ ചാഞ്ചാട്ടം: പവന് 80 രൂപകുറഞ്ഞ് 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം താഴ്ന്ന് 1,885.51 ഡോളറിലെത്തി. യുഎസിലെ പണപ്പെരുപ്പ ഉയരാൻ സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും സമാനമായ ഇടിവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,020 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വില കിലോഗ്രാമിന് 0.50ശതമാനം ഇടിഞ്ഞ് 71,507 രൂപയായി.

from money rss https://bit.ly/3g9skhD
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: ബാങ്ക്, മെറ്റൽ ഓഹരികളിൽ കുതിപ്പ്

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,700 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. മറ്റ് ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 160 പോയന്റ് നേട്ടത്തിൽ 52,102ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,686ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1559 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 266 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. എഫ്എംസിജി സൂചിക നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, പവർഗ്രിഡ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, സൺ ഫാർമ, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് ബാങ്ക്, ബജാജ് ഫിൻസർവ്, നെസ് ലെ, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെഞ്ചുറി പ്ലൈബോർഡ്സ്, മാഗ്സൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, എൻഎച്ച്പിസി, സെയിൽ ഉൾപ്പടെ 64 കമ്പനികളാണ് വ്യാഴാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2Te9JIj
via IFTTT

ആദായനികുതി അടയ്ക്കാതെ യു.എസ്. ശതകോടീശ്വരന്മാർ

വാഷിങ്ടൺ: യു.എസ്. ശതകോടീശ്വരന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ല. ജെഫ് ബെസോസ്, ഇലോൺ മസ്ക്, വാറൻ ബഫെറ്റ് തുടങ്ങി വമ്പന്മാരുടെ പേരുകളാണ് വാർത്താ വെബ്സൈറ്റ് പ്രോപബ്ലിക്ക പുറത്തുവിട്ടത്. 2007-ലും 2011-ലും ആമസോൺ സി.ഇ.ഒ. ജെഫ് ബെസോസും 2018-ൽ ടെസ്ല മോട്ടോഴ്സ് സി.ഇ.ഒ. ഇലോൺ മസ്കും നികുതിയിനത്തിൽ സർക്കാരിന് ഒന്നും നൽകിയിട്ടില്ല. ശതകോടീശ്വരന്മാരുടെ നികുതികളെക്കുറിച്ചുള്ള ഇന്റേണൽ റവന്യൂ സർവീസ് ഡേറ്റ വിശകലനം ചെയ്യുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും വെബ്സൈറ്റ് പറയുന്നു. അമേരിക്കയിൽ സമ്പന്നർ അടച്ച നികുതി തുകയെക്കുറിച്ചും വർധിച്ചുവരുന്ന നികുതി അസമത്വത്തെക്കുറിച്ചും വാർത്താ ചാനലായ ബി.ബി.സി. നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്രോപബ്ലിക്കയുടെ വെളിപ്പെടുത്തൽ. എന്നാൽ, റിപ്പോർട്ടുകൾ സ്ഥിരീകിക്കാൻ ബി.ബി.സി.ക്ക് ആയിട്ടില്ല. അമേരിക്കയിലെ 25 സമ്പന്നർ രാജ്യത്തെ മുഖ്യധാരാ ഉദ്യോഗസ്ഥരെക്കാളും കുറഞ്ഞ നികുതിയാണ് നൽകുന്നത്. ഇത് അവരുടെ മൊത്ത വരുമാനത്തിന്റെ 15.8 ശതമാനം മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. വ്യവസ്ഥയിലെ പഴുതുപയോഗിച്ചാണ് പലരും നികുതിവെട്ടിപ്പ് നടത്തുന്നത്. 25 ശതകോടീശ്വരന്മാരുടെ സമ്പത്ത് 2014 മുതൽ 2018 വരെ 40,100 കോടി ഡോളർ വർധിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ആ വർഷങ്ങളിൽ 1360 കോടി ഡോളർ മാത്രമാണ് ആദായനികുതി നൽകിയത്. അമേരിക്കയിലെ സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതിനെ പിന്തുണച്ച ശതകോടീശ്വരൻ ജോർജ് സോറോസും കുറഞ്ഞ നികുതി അടച്ചതായി ആരോപിക്കപ്പെടുന്നു. റിപ്പോർട്ട് ചോർച്ച അന്വേഷിക്കും രഹസ്യസ്വഭാവമുള്ള സർക്കാർ വിവരങ്ങൾ അനധികൃതമായി വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐ.യുടെ സഹായം തേടിയതായും അറിയിച്ചു.

from money rss https://bit.ly/3cyexiF
via IFTTT

സെൻസെക്‌സിൽ 334 പോയന്റ് നഷ്ടം: നിഫ്റ്റി 15,635ൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെനേട്ടം നിലനിർത്താനാകാതെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,650ന് താഴെയെത്തി. ഉച്ചയ്ക്ക്ശേഷം പൊതുമേഖല ബാങ്ക്, ഓട്ടോ ഓഹരികളിലുണ്ടായ വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 333.93 പോയന്റ് താഴ്ന്ന് 51,941.64ലിലും നിഫ്റ്റി 104.70 പോയന്റ് നഷ്ടത്തിൽ 15,635.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1697 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1425 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ശ്രീ സിമെന്റ്സ്, എൽആൻഡിടി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ്, എൻടിപിസി, ടൈറ്റാൻ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾ ക്യാപ് സൂചികകൾ 0.7-1 ശതമാനം താഴ്ന്നു. വിപണിയിലെ സമ്മർദം രൂപയുടെ മൂല്യത്തെയും ബാധിച്ചു. ഡോളറിനെതിരെ 72.97 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. Sensex ends 334 points lower, Nifty at 15,635.

from money rss https://bit.ly/2TRPz7o
via IFTTT

അക്കൗണ്ടുകളിൽ പണമില്ല: മടങ്ങുന്ന ഓട്ടോ ഡെബിറ്റ് ഇടപാടുകളുടെ എണ്ണംകൂടുന്നു

പണമില്ലാത്തകാരണത്താൽ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകൾ വൻതോതിൽ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ ലോക്ഡൗൺ തുടരുന്നതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലാത്തതാണ് കാരണം. മെയ് മാസത്തിൽ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാൽ 3.08 കോടി(35.91ശതമാനം) ഇടപാടുകൾക്ക് തടസ്സംനേരിട്ടതായി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എൻഎസിഎച്ച്)ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ മടങ്ങിയ ഇടപാടുകൾ 2.98 കോടിയായിരുന്നു. പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് എസ്ഐപിതുടങ്ങിയവയ്ക്കാണ് ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണംപിൻവലിക്കാൻ മുൻകൂർ അനുമതി നൽകുന്നത്. നാഷണൽ പേയ്മെന്റ് കോർപറേഷൻ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഇടപാട് മടങ്ങുന്നത് വർധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെമടങ്ങിയാൽ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളിൽനിന്ന് ബാങ്കുകൾ പിഴയീടാക്കും. Auto debit bounce rate up in May.

from money rss https://bit.ly/2RCrvVj
via IFTTT

Tuesday, 8 June 2021

പാഠം 128| എന്തുകൊണ്ടാണ് ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്?

ഓഹരി വ്യാപാരം ചൂതാട്ടമാണ്.... ഓഹരികളിൽ നിക്ഷേപിക്കുന്നത് ലോട്ടറിയെടുക്കുന്നതുപോലെയാണ്; കിട്ടിയാൽകിട്ടി.., പണംനഷ്ടപ്പെടുത്താനുള്ള എളുപ്പവഴിയാണ് ഓഹരി നിക്ഷേപം.. ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കിയ ഒരാളെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ? അടുത്തകാലത്തായി ലഭിച്ച പ്രതികരണങ്ങളിൽ ചിലതാണിവ. ഫ്രീഡം@40 സീരീസിന്റെ ഭാഗമായി നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ ഓഹരിയിൽ നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയുമുള്ള നിക്ഷേപത്തിനാണ് പ്രധാന്യംനൽകിയത്. ദീർഘകാലയളവിൽ ഓഹരിയേക്കാൾ ആദായം നൽകുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ലാത്തതിനാലാണിതെന്നുമനസിലാക്കിയവരുമുണ്ട്. ഓഹരിയെ തള്ളിപ്പറയുന്നവരും അതിൽ നിക്ഷേപംനടത്തുന്നവരും അറിയേണ്ട കാര്യങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്. ഓഹരിയിൽ നിക്ഷേപിച്ചാൽ എന്തുകൊണ്ടാണ് പണം നഷ്ടമാകുന്നത്? ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കാൻ മാജിക് ഫോർമുലയുണ്ടോ? നഷ്ടത്തിന് ഉത്തരവാദി ഓഹരി വിപണിയോ? അതോ നിക്ഷേപകനോ? നിക്ഷേപകൻതന്നെയാണെന്നകാര്യത്തിൽ സംശയമില്ല. കാരണം, ആഗോളതലത്തിലെന്നപോലെ വർഷങ്ങളായി രാജ്യത്തെ ഓഹരി വിപണിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1991ൽ സെൻസെക്സ് 1,908 നിലവാരത്തിലായിരുന്നു. ഇപ്പോൾ 52,200ലെത്തിയിരിക്കുന്നു. തിരുത്തലുകളെ അതിജീവിച്ച് ഭാവിയിലും വിപണികുതിക്കും. നഷ്ടത്തിന് ഉത്തരവാദി വിപണിയല്ല നിക്ഷേപകൻതന്നെയാണെന്ന് മനസിലായിട്ടുണ്ടാകുമല്ലോ. പിന്നെ എന്തുകൊണ്ടാണ് ഭൂരിഭാഗംപേരും ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്? അതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ പാഠത്തിൽ. 1. ഭാഗ്യാന്വേഷിയാകരുത് ഒരു ലക്ഷരൂപയുമായി വിപണിയിറങ്ങി ആഴ്ചകൾകൊണ്ട് 10 ലക്ഷം രൂപ നേടാമെന്ന ഉദ്ദേശത്തോടെ ഓഹരി വിപണിയെ സമീപിക്കരുത്. ലോട്ടറിയെടുക്കുന്ന മനോഭാവമല്ല വേണ്ടതെന്ന് ചരുക്കം. നിങ്ങൾ മുടക്കുന്നത് ഓഹരിയില്ലല്ല, ബിസിനസിലാണ് എന്ന് മനസിലാക്കുക. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ കമ്പനിയിലെ ഉടമകളിൽ ഒരാളായി മാറുകയാണെന്ന മനോഭാവത്തോടെവേണം നിക്ഷേപംനടത്താൻ. 2. പ്രവർത്തനം വിലയിരുത്തണം കമ്പനിയുടെ പ്രവർത്തനം വിലയിരുത്തി ഉത്തമബോധ്യംവന്നശേഷംമാത്രം നിക്ഷേപംനടത്തുക. എന്തുകൊണ്ട് ഈ ഓഹരി? -എന്ന് ചിന്തിക്കണം. ഗൃഹപാഠംചെയ്യാതെ ഓഹരിയിൽ നിക്ഷേപിക്കുന്നവരാണ് ചൂതാട്ടത്തിന് ഇറങ്ങുന്നത്. ഇത്തരക്കാർ പണംനഷ്ടപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. 3. നഷ്ടംമുന്നിൽകാണണം പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപച്ച ഓഹരി 50ശതമാനമെങ്കിലും നഷ്ടത്തിലാകുമെന്ന് മനസിൽകരുതണം. അതായത് ഒരു ലക്ഷം രൂപ ഓഹരിയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, വിപണി ഇടിയുമ്പോൾ നിക്ഷേപമൂല്യം 50,000 രൂപയാകുമെന്ന് പ്രതീക്ഷിക്കണം. ഈയൊരു തകർച്ചനേരിടാൻ കരുത്തില്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. ഇത്തരക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല ഓഹരി നിക്ഷേപം. പ്രതിസന്ധിഘട്ടത്തിൽ കയ്യിൽ പണവും മനസിൽ ധൈര്യവും ഉണ്ടാകണം! 4. നിക്ഷേപം ദീർഘകാലത്തേയ്ക്ക് അച്ചടക്കവും ക്ഷമയും ഓഹരി നിക്ഷേപകരുടെ അടിസ്ഥാന ഗുണങ്ങളാണ്. പരിശ്രമശാലിയും അസാധാരണ കഴിവുമുള്ളയാളാണെങ്കിലും ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. മികച്ചനേട്ടത്തിനായി ചിട്ടയോടെ നിക്ഷേപിക്കുക, ദീർഘകാലംകാത്തിരിക്കുക. എല്ലാതുകയും ഓഹരിയിൽ കൊണ്ടിടരുത്. നിശ്ചിതവിഹിതംമാത്രം അതിനായി നീക്കിവെയ്ക്കുക. നഷ്ടത്തിലായ ഓഹരികൾക്ക് തിരിച്ചുവരാൻ സമയംകൊടുക്കുക. 5. അപകടസാധ്യതകളിൽനിന്ന് മാറിനിൽക്കുക ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് പോലുള്ള ഡെറിവേറ്റീവ് ട്രേഡിങ്ങുകളിൽനിന്ന് മാറിനിൽക്കുക. വൻനാശത്തിന്റെ സാമ്പത്തിക ആയുധങ്ങളാണവ. ഡേ ട്രേഡിങും ആത്യന്തികമായി നിങ്ങളെ നഷ്ടത്തിലേയ്ക്ക് നയിക്കും. ട്രേഡിങ് ഇനത്തിൽ നല്ലൊരുതുക ചെലവാക്കാമെന്നല്ലാതെ മികച്ചനേട്ടം അതിൽനിന്ന് ഉണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. 6. ബുദ്ധിപൂർവം നിക്ഷേപിക്കുക വാല്യു ഇൻവെസ്റ്റിങ് രീതി പിന്തുടരുക. മൂല്യമുള്ള ഓഹരികൾ കുറഞ്ഞവിലയിൽ സ്വന്തമാക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൂറുരൂപ മൂല്യമുള്ള ഓഹരി 50 രൂപക്ക് സ്വന്തമാക്കുന്നതിന് തുല്യമാണത്. അടിസ്ഥാനമൂല്യത്തേക്കാൾ ഉയർന്ന വിലയിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾ വാങ്ങരുത്. ഇനിയും വിലകുതിക്കുന്നമെന്ന പ്രതീക്ഷയാണതിനുപിന്നിൽ. 7. ജനക്കൂട്ടത്തിൽനിന്ന് മാറിനിൽക്കുക വിപണി ഉയരുമ്പോഴാകും നിക്ഷേപകർ അത്യാഗ്രഹികളാകുക. അപ്പോൾ മാറിനിൽക്കാനും മറ്റുള്ളവർ ഭയപ്പെടുമ്പോൾ(വിപണി ഇടിയുമ്പോൾ)അത്യാഗ്രഹികളാകാനും ശ്രമിക്കുക. വിപണി കുതിക്കുമ്പോൾ നിക്ഷേപിക്കാൻ ധാരാളംപേരുണ്ടാകും. എന്നാൽ കൂപ്പുകുത്തുമ്പോൾ ഒരാളെപ്പോലും കണ്ടെന്നിവരില്ല. അതുകൊണ്ടുതന്നെ മറിച്ചുചിന്തിക്കാൻ ശ്രദ്ധിക്കുക. വിപണിയിടിയുമ്പോൾ കുറഞ്ഞവിലയിൽ മികച്ച ഓഹരികൾ ലഭ്യമാകും. 8. നിക്ഷേപകനാകുക വിപണിയിൽനിന്ന് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങൾതേടി കുഴിയിൽ ചാടരുത്. ഊഹക്കച്ചവടക്കാരനാകാതെ നല്ലൊരുനിക്ഷേപകനാകുക. ചിട്ടയായി സ്ഥിരതയോടെ നിക്ഷേപിക്കാനുള്ള മനസാന്നിധ്യംനേടുക. സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായത്തിന് നിശ്ചിതകാലം ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ മികച്ച ആദായംനേടാൻ ഓഹരിക്കും സമയംകൊടുക്കണം. ഇന്ന് നിക്ഷേപിച്ച് നാളെ കോടികളുണ്ടാക്കാമെന്ന മനോഭാവംവെടിയണം. വിപണിയെ മുൻവിധിയോടെ സമീപിക്കരുത്. 9. ശ്രമിച്ചാൽ ആർക്കുംനേടാം ഓഹരി വിപണിയിൽ മികച്ച നിക്ഷേപകനാകാൻ ആർക്കും കഴിയും. അടിസ്ഥാന പാഠങ്ങളോടൊപ്പം അനുഭവജ്ഞാനവും ആർജിക്കണം. ഓഹരിയിൽനിന്ന് മികച്ച ആദായംനേടാൻ സ്റ്റോക്ക് അനലിസ്റ്റോ, അഡൈ്വസറോ ഒന്നും ആകേണ്ട. ലാഘവമനോഭാവംവെടിഞ്ഞ് ഒന്നുമനസിരുത്തിയാൽമതി. നിക്ഷേപകനെന്ന നിലയിൽ വിജയംനേടാൻ അസാധാരണ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. 10. ബുദ്ധിപൂർവം ഇടപെടുക കാര്യങ്ങൾ നിരീക്ഷിക്കുയെന്നതാണ് പ്രധാനം. മറ്റുള്ളവരെടു പുറെക പോകാതിരിക്കുക. തിങ്ക്ടാങ്കായിരിക്കുന്നതിനപകരം വിഢികളാകാതിരിക്കാൻ ശ്രമിക്കുക. പണംനഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനായി വാറൻ ബഫറ്റിന്റെ പ്രശസ്തമായ ഉദ്ധരണി പിന്തുടരാം: Rule No.1: Never lose money. Rule No.2: Never forget rule No.1 feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ പണംമുടക്കുംമുമ്പ് നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ പദ്ധതികളിലുമുണ്ടാകണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. തിരഞ്ഞെടുത്ത മൂന്നോ അഞ്ചോ ഓഹരികളിൽ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. വില ഇടിയുന്നതിനനുസരിച്ച് കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇടക്കിടെ കമ്പനിയുടെ പ്രവർത്തനഫലങ്ങൾ പരിശോധിച്ച് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.

from money rss https://bit.ly/3v5pdvx
via IFTTT

ഐ.ടി വെബ്‌സൈറ്റ് ആദ്യദിവസംതന്നെ പണിമുടക്കി: ഇൻഫോസിസിന് ധനമന്ത്രിയുടെ വിമർശനം

നികുതിദായകർക്ക് കൂടുതൽ സൗകര്യമൊരുക്കി അവതരിപ്പിച്ച ആദായനികുതി പോർട്ടൽ ആദ്യദിവസംതന്നെ തകരാറിലായി. ടാഗ്ചെയ്ത് നിരവധിപേർ ട്വീറ്റ് ചെയ്തതോടെ ഉടനെ പ്രശ്നം പരിഹരിക്കാൻ ഇൻഫോസിസിനോടും സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനിയോടും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. ഇൻഫോസിസ് ഖേദംപ്രകടിപ്പിച്ചതിനുപിന്നാലെ ഉടനെ പ്രശ്നം പരിഹക്കാമെന്ന് മന്ത്രിക്ക് അദ്ദേഹം ഉറപ്പുനൽകുകുയുംചെയ്തു. പഴയ പോർട്ടൽ പിൻവലിച്ച് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പുതിയ വെബ്സൈറ്റ് പുറത്തിറക്കിയത്. ആദായനികുതി ദായകർക്ക്കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 2019ലാണ് പുതിയ തലമുറ ഐടി റിട്ടേൺ സൈറ്റ് രൂപപ്പെടുത്താൻ കേന്ദ്ര സർക്കാർ ഇൻഫോസിസിനെ ചുമതലപ്പെടുത്തിയത്. ആദായ നികുതി പ്രൊസസിങ് സമയം 63 ദിവസത്തിൽനിന്ന് ഒരുദിവസമാക്കികുറയ്ക്കുകയെന്ന ദൗത്യവും ഇതിനുപിന്നിലുണ്ടായിരുന്നു. നികുതി റീഫണ്ട് ഉടനെ നൽകാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. 4,241 കോടിയാണ്പദ്ധതിക്കുവേണ്ടി ചെലവഴിച്ചത്.

from money rss https://bit.ly/351Zrh8
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,750ന് മുകളിൽ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 56 പോയന്റ് ഉയർന്ന് 52,332ലും നിഫ്റ്റി 16 പോയന്റ് നേട്ടത്തിൽ 15,756ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് ബാധിതരുടെ എണ്ണംദിനംപ്രതിയെന്നോണംകുറയുന്നതും വാക്സിനേഷൻ പ്രതീക്ഷയും വിപണിക്ക് കരുത്തേകി. സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.4ശതമാനം നഷ്ടത്തിലാണ്.പതിവുപോലെ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ്സൂചികകളിലും 0.5ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. സിപ്ല, ഒഎൻജിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, എസ്ബിഐ, ടാറ്റമോട്ടോഴ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഗെയിൽ ഇന്ത്യ, ബാറ്റ ഇന്ത്യ, ബജാജ് ഹെൽത്ത്കെയർ, സ്റ്റാർ സിമെന്റ് തുടങ്ങി 37 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/2RAlI2n
via IFTTT

സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: ടാറ്റ മോട്ടോഴ്‌സ് മൂന്നുശതമാനത്തോളം ഉയർന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ആവർത്തിക്കാനാകാതെ സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ബിഎസ്ഇ സെൻസെക്സ് 53 പോയന്റ് നഷ്ടത്തിൽ 52,275 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 11.5 പോയന്റ് താഴ്ന്ന് 15,740ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാകുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക അഞ്ചാംദിവസവും റെക്കോഡ് നേട്ടംകുറിച്ച് 22,822 പോയന്റ് തൊട്ടു. ഒടുവിൽ 0.36ശതമാനം ഉയർന്ന് 22,769.50 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചികയാകട്ടെ 0.9ശതമാനം നേട്ടത്തിൽ 24,827ൽ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഉയരംകുറിച്ചതിനാൽ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ തിരുത്തലുണ്ടായേക്കാം. നിക്ഷേപകർ ഭാഗികമായെങ്കിലും ലാഭമെടുക്കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തൽ. വ്യക്തിഗത ഓഹരികളിൽ അദാനി പവറാണ് മികച്ചനേട്ടമുണ്ടാക്കിയത്. ദിനവ്യാപാരത്തിനിടെ 19ശതമാനം ഉയർന്ന് ഓഹരിവില 151 രൂപയിലെത്തി. സെക്ടറൽ സൂചികകളിൽ മെറ്റൽ, ഫിനാൻഷ്യൽ ഓഹരികൾ സമ്മർദംനേരിട്ടു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ 1.4ശതമാനംവരെ നഷ്ടത്തിലായി. നിഫ്റ്റി ഐടി, എഫ്എംസിജി, ഫാർമ സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു.

from money rss https://bit.ly/3v2mItV
via IFTTT

കുതിപ്പ് നിലനിർത്തി വിപണി: നേട്ടമുണ്ടാക്കാൻ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താം

സാമ്പത്തിക ഫലങ്ങൾ വിപണിയെ തുണച്ച വാരമാണ് കടന്നു പോയത്. അൽപം ചഞ്ചലമായിരുന്നെങ്കിലും അനുകൂല സാഹചര്യത്തിൽ കണക്കുകൾ വിപണിയെ സഹായിച്ചു. തിങ്കളാഴ്ച 2021 സാമ്പത്തിക വർഷം നാലാം പാദഫലങ്ങളുടേയും ജിഡിപി വളർച്ചാ നിരക്കിന്റേയും കണക്കുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിശാല അർത്ഥത്തിൽ അങ്ങേയറ്റം അനുകൂലമായ പ്രതികരണമാണ് ഈ കണക്കുകളുണ്ടാക്കിയത്. 2022 സാമ്പത്തിക വർഷം രണ്ടാംപാദം മുതൽ സമ്പദ് വ്യവസ്ഥയിലും കോർപറേറ്റ് വരുമാനത്തിലും അനുഭവപ്പെട്ട വളർച്ച ബിസിനസ് മേഖലയ്ക്ക് വൻതോതിൽ ഉത്തേജനം പകരുന്നതായി. 2021 സാമ്പത്തിക വർഷം നാലാം പാദത്തിലേയും 2022 സാമ്പത്തിക വർഷം ആദ്യ പാദത്തിലേയും കോർപറേറ്റ് ഫലങ്ങൾ ഇതിനകം വിപണി ഉൾക്കൊള്ളുകയും സാമ്പത്തികമേഖലയിൽ പ്രകടമാവുകയും ചെയ്തു കഴിഞ്ഞിരുന്നതിനാൽ ജിഡിപി വളർച്ചാ നിരക്ക് വിപണിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുള്ളതായിരുന്നില്ല. കോവിഡ് കേസുകളുടെ എണ്ണംകുറഞ്ഞതും ഡിമാന്റു വർധനയും ഉത്തേജകപദ്ധതികളും വ്യാപകമായ കുത്തിവെയ്പും സാമ്പത്തിക വളർച്ചാപ്രതീക്ഷയും വിപണിയെ മികച്ച നിലവാരത്തിലെത്തിച്ചു. പോയവാരം ഇന്ത്യൻ വിപണി നേട്ടങ്ങൾ പിന്തുടരുകയായിരുന്നു. സാമ്പത്തികമായ അനുകൂല കാലാവസ്ഥയും ആഗോളതലത്തിൽ റിസ്ക്കെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങളും, കനത്ത കണക്കുകളുടെ ആഴ്ച ആയിരുന്നതിനാൽ ആഗോളതലത്തിലുണ്ടായ സമ്മിശ്ര പ്രതികരണങ്ങളുമാണ് ഈ നേട്ടങ്ങൾക്കു കാരണം. ആർബിഐ പണനയസമിതി യോഗവും മൺസൂൺ കാലതാമസവും മുന്നിൽകണ്ട് പ്രധാന ഇന്ത്യൻ സൂചികകൾ ആദ്യ റൗണ്ട് നേട്ടങ്ങൾ കൈയൊഴിയുകയും ശ്രദ്ധയോടെ ഇടപാടുകളിലേർപ്പെടുകയും ചെയ്തു. എന്നാൽ ഈയവസരത്തിലും വിശാല വിപണി അതിന്റെ കുതിപ്പു തുടരുകയായിരുന്നു. അടിസ്ഥാന വ്യവസായങ്ങളുടെ പിന്തുണയോടെ ഇടത്തരം-ചെറുകിട ഓഹരികൾ മികച്ച പ്രകടനംതുടർന്നു. ബാങ്ക്, ഓട്ടോ, വാഹന അനുബന്ധ വ്യവസായങ്ങൾ, ലോഹങ്ങളും ഊർജ്ജമേഖലയും മറ്റുമായിരിക്കും ഉയരുന്ന സമ്പദ് വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളാകാൻ പോകുന്നത്. പണനയ സമിതി യോഗത്തിന്റെ മുന്നോടിയായി സമ്മിശ്ര ചായ്വുകളുമായി ആഭ്യന്തരവിപണി അതിന്റ അസ്ഥിരത നില നിർത്തുകയായിരുന്നു. ധനകാര്യസ്ഥാപനങ്ങൾ, ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപന നടന്നെങ്കിലും വാരാന്ത്യത്തോടെ ഇതു കുറയുകയാണുണ്ടായത്. യുഎസ്, ഏഷ്യൻ വിപണികളിൽ നിലനിന്ന ദൗർബ്ബല്യം ടെക് കമ്പനികളിലെ ഓഹരി വിൽപനയിലും പ്രതിഫലിച്ചു. സ്വകാര്യവൽക്കരണത്തിനുള്ള സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ അന്തിമമായി തീരുമാനിച്ചതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്ക് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായി. പലിശനിരക്കുകൾ നിലനിർത്തുകയും പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട്, വർധിക്കുന്ന ഉൽപന്ന വിലകൾ നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൗത്യമാണ് ആർബിഐയിൽ നിന്നു പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷകൾക്കനുസൃതമായിത്തന്നെയാണ് പണനയ സമിതിയുടെ തീരുമാനംവന്നത്. ബാങ്കിംഗ് രംഗത്ത് കൂടുതൽ പണം എത്തിക്കുന്നതിനും യീൽഡ് നിയന്ത്രിക്കുന്നതിനുമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ തീരുമാനിച്ചു. 2022 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്നു 5.1 ശതമാനമാക്കി കുറച്ച നടപടിയും അനുകൂലമാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ കണക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചത് വെള്ളിയാഴ്ച പ്രതികൂലമായി അനുഭവപ്പെട്ടു. വ്യവസായരംഗത്ത് പഞ്ചസാര മേഖലയിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഗുണകരമായി. ഇപ്പോഴത്തെ 7 മുതൽ 8 വരെ ശതമാനത്തിനു പകരം 2023 വരെ പെട്രോളിലെ എത്നോളിന്റെ അംശം 20 ശതമാനമാക്കാനാണ് തീരുമാനിച്ചത്. ഇതു കാരണം വർധിച്ച മൂലധന ചിലവുകളും ധനസംഭരണവും വർധിച്ച നികുതിയും അടുത്ത 2-3 വർഷത്തേക്ക് ഉറപ്പാകും. അന്തർദേശീയ തലത്തിൽ പഞ്ചസാര വില ഉയരുമ്പോൾ ആഭ്യന്തര പഞ്ചസാര വ്യവസായ മേഖലയ്ക്ക് ദീർഘകാലത്തേക്ക് ഗുണകരമാണ്. എത്നോൾ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളായിരിക്കും ഇതിന്റെ വലിയ ഗുണഭോക്താക്കൾ. ആഭ്യന്തര ധനകാര്യ കാഴ്ചപ്പാടിലുണ്ടായ പുരോഗതിയും ആഗോള തലത്തിൽ വർധിച്ച റിസ്ക് സന്നദ്ധതയും പ്രധാന അളവുകോൽ പുതിയ നിലവാരത്തിലേക്കുയരാനിടയാക്കി. ഈ ഘട്ടത്തിൽ ലാഭത്തിന്റെ 25 മുതൽ 50 ശതമാനംവരെ സ്വന്തമാക്കിയശേഷം കടപ്പത്രങ്ങളും സ്വർണ്ണവും ചേർത്ത് സന്തുലിതമായൊരു പോർട്ഫോളിയോ നിർമ്മിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ധനകാര്യമേഖലയിൽ തിരിച്ചുവരവുണ്ടാകാനുള്ള സാധ്യതയും വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കൂടിയ വിലകൾ വിപണിയെ ജാഗ്രതയോടെ സമീപിക്കാനിടയാക്കും. ഓഹരികളും മേഖലകളും തിരിച്ചുവേണം ലാഭമുണ്ടാക്കാൻ. ഇപ്പോഴും ആകർഷകമായ ധാരാളം ഇടങ്ങൾ അവശേഷിക്കുന്നുണ്ട്. ഹൃസ്വകാല-ഇടക്കാല അടിസ്ഥാനത്തിൽ വിശാല വിപണി കുതിപ്പു നിലനിർത്തുകതന്നെ ചെയ്യും. പഞ്ചസാര, കെമിക്കൽസ്, ഓട്ടോ, സ്വകാര്യ ബാങ്കുകൾ, അടിസ്ഥാന വ്യവസായങ്ങൾ എന്നിവയ്ക്കു വിപണിയിലുള്ള മുൻതൂക്കം തുടരും. കോർപറേറ്റ് ലാഭത്തിൽ വർധനയുണ്ടാകുമെന്ന കണക്കു കൂട്ടലും ആഗോള തലത്തിൽ റിസ്കെടുക്കാനുള്ള സന്നദ്ധത വർധിച്ചതും ഇതിനു കാരണമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3g3eFJ0
via IFTTT

Monday, 7 June 2021

ഫ്രാങ്ക്‌ളിൻ ടെംപിൾടണ് അഞ്ചുകോടി പിഴ: ഡെറ്റ് ഫണ്ടുകൾ തുടങ്ങുന്നതിന് രണ്ടുവർഷത്തെ വിലക്ക്

ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനംനിർത്തിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്ളിൻ ടെംപിൾടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. പുതിയ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നതിന് രണ്ടുവർഷത്തെ വിലക്കും സെബി ഏർപ്പെടുത്തിയിട്ടുണ്ട്. 2018 ജൂണിനും 2020 ഏപ്രിലിനുമിടയിൽ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തിൽ നേടിയ 451 കോടി(പലിശയടക്കം 512 കോടി)രൂപ തിരികെകൊടുക്കാനും സെബി നിർദേശിച്ചിട്ടുണ്ട്. ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ഡയറക്ടറായ വിവേക് കുട് വ, ഭാര്യ രൂപ കുട് വ എന്നിവർക്ക് ഏഴുകോടി രൂപ പിഴയുമിട്ടിട്ടുണ്ട്. ഡെറ്റ്ഫണ്ടുകൾ പ്രവർത്തനംനിർത്തുംമുമ്പ് നിക്ഷേപംപിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചീഫ് കംപ്ലെയിൻസ് ഓഫീസർ, ഡയറക്ടർമാർ എന്നിവർക്കെതിരെയും ഉടനെ നടപടിയുണ്ടാകും. അതേസമയം, സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലിൽ അപ്പീൽ നൽകുമെന്നും ഫ്രാങ്ക്ളിൻ ടെംപിൾടൺ അധികൃതർ പറഞ്ഞു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത്. കോവിഡ് വ്യാപനത്തെടുർന്നുണ്ടായ പണലഭ്യതാപ്രശ്നമണ് ഇതിന് കാരണമായി കമ്പനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്. സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് നാലുഘട്ടങ്ങളിലായി 17,700 കോടിയിലേറെ തുക നിക്ഷേപകർക്ക് ഇതിനകം എഎംസി തിരികെ നൽകി. Sebi fines Franklin MF Rs 5 cr.

from money rss https://bit.ly/2RyKmAD
via IFTTT

വാക്‌സിനെടുത്തവർക്ക് നിക്ഷേപത്തിന് കൂടുതൽ പലിശ: പദ്ധതിയുമായി ബാങ്കുകൾ

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകൾ നിക്ഷേപകർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നു. ഒരു ഡോസെങ്കിലും പ്രതിരോധ കുത്തിവെപ്പെടുത്തവർക്ക് സ്ഥിരനിക്ഷേപത്തിന് 0.30ശതമാനം അധികപലിശയാണ് യൂക്കോ ബാങ്ക് വാഗ്ദാനംചെയ്തിട്ടുള്ളത്. 999 ദിസവക്കാലയളവിലെ നിക്ഷേപത്തിനാണിത് ബാധകം. സെൻട്രൽ ബാങ്കിന്റെ പദ്ധതി പ്രകാരം വാക്സിനെടുത്ത നിക്ഷേപകർക്ക് കാൽശതമാനം പലിശയാണ് അധികം നൽകുക. ഇമ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീം-എന്നപേരിലാണ് പദ്ധതി അറിയപ്പെടുന്നത്. 1,111 ദിവസമാണ് നിക്ഷേപത്തിന്റെ കാലാവധി. പുതിയ നിക്ഷേപങ്ങൾക്കാണ് അധിക പലിശ ബാങ്കുകൾ വാഗ്ദാനംചെയ്തിട്ടുള്ളത്. വരുംദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ പദ്ധതിയുമായി രംഗത്തുവന്നേക്കും. Higher interest rates for bank customers with at least one vaccine dose.

from money rss https://bit.ly/3z9Ulx9
via IFTTT

സ്വർണവില പവന് 80 രൂപകൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് വില ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട് ആദായത്തിൽ കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി. മുൻ വ്യാപാരദിനത്തിൽ വിലയിൽ നേരിയ വർധനവുണ്ടായിരുന്നു.

from money rss https://bit.ly/3x15oa7
via IFTTT

നേട്ടമില്ലാതെ സൂചികകൾ: നിഫ്റ്റി 15,750ന് മുകളിൽതന്നെ

മുംബൈ: കഴിഞ്ഞ ദിവസത്തെ കുതിപ്പിനുശേഷം ചൊവാഴ്ച വ്യാപാരം ആരംഭിച്ചത് കാര്യമായ നേട്ടമില്ലാതെ. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്സ് 16 പോയന്റ് നേട്ടത്തിൽ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയർന്ന് 15,754ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, എൻടിപിസി, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ടിസിഎസ്, ഐടിസി, മാരുതി, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, ഒഎൻജിസി, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി സൂചികയാണ് നേട്ടത്തിൽമുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനത്തിലേറെ ഉയരത്തിലാണ്. എൻജിനിയേഴ്സ് ഇന്ത്യ, പെട്രോനെറ്റ് എൽഎൻജി, മാക്സ് ഫിനാൻഷ്യൽ സർവീസ്, സുവെൻ ഫാർമ തുടങ്ങി 46 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices trade flat, Nifty above 15,750.

from money rss https://bit.ly/3pD7x9p
via IFTTT

10 കോടിയുടെ വ്യാജ ചെക്ക് നൽകി സ്വകാര്യബാങ്കിനെ കബളിപ്പിക്കാൻ ശ്രമം

കോഴിക്കോട്: മുംബൈ ആസ്ഥാനമായ സ്വകാര്യ ബാങ്കിന്റെ നല്ലളം ശാഖയിൽ വ്യാജ ചെക്ക് നൽകി കബളിപ്പിക്കാൻ ശ്രമം. ബെംഗളൂരു ആസ്ഥാനമായ അലൂഫിറ്റ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള 10 കോടി രൂപയുടെ ചെക്കാണ് കല്പറ്റ സ്വദേശിയായ ആൾ ബാങ്കിൽ നൽകിയത്. വിശദപരിശോധനയിൽ ചെക്ക് വ്യാജമാണെന്നു ബോധ്യമായതിനെത്തുടർന്ന് ബാങ്ക് അധികൃതർ പോലീസിൽ പരാതിനൽകി. കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുകയെന്നനിലയിലാണ് ചെക്ക് ബാങ്കിലെത്തിയത്. ലാഭവിഹിതത്തിൽ ഒരു പങ്ക് സംസ്ഥാനത്തെ നിർധന ജനങ്ങൾക്കുള്ള സഹായധനമായി നൽകാൻ കമ്പനി ഉടമസ്ഥർ തീരുമാനിച്ചെന്നും തുക ആദ്യം ഇയാളുടെ അക്കൗണ്ടിലേക്കു വരവുവെക്കുകയും പിന്നീട് ഇയാൾ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുമെന്നുമാണ് ബാങ്ക് അധികൃതരോട് ചെക്കുമായി വന്നയാൾ പറഞ്ഞത്. ഇയാൾ നേരത്തേതന്നെ ഇവിടെ അക്കൗണ്ടും എടുത്തിരുന്നു. ബാങ്ക് അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ ചെക്ക് വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ മാനേജർ ജൂൺ നാലിന് നല്ലളം ഇൻസ്പെക്ടർ എം.കെ. രമേശിന് പരാതിയും നൽകി. ചെക്ക് നൽകിയ ആളെപ്പറ്റിയുള്ള പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിന്റെ നടക്കാവിലെ ശാഖയിലാണ് ഇയാൾ ആദ്യമെത്തിയത്. സാങ്കേതിക കാരണത്താൽ ചെക്ക് ഇവിടെ സ്വീകരിച്ചില്ല. ഇതോടെ ഇയാൾ നല്ലളത്തുള്ള ബാങ്കിലേക്ക് എത്തുകയായിരുന്നു.

from money rss https://bit.ly/3z5pG4d
via IFTTT

നിഫ്റ്റി 15,750ന് മുകളിൽ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നേട്ടം 228 പോയന്റ്

മുംബൈ: ഐടി, ഇൻഫ്ര, എനർജി ഓഹരികളുടെ ബലത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,750ന് മുകളിലെത്തി. വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അറിയിപ്പ് വന്നതോടെ ഉച്ചയ്ക്കുശേഷമാണ് വിപണിയിൽ കുതിപ്പുണ്ടായത്. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പ്രഖ്യാപനമുണ്ടായേക്കാമെന്ന പ്രതീക്ഷയും വാക്സിനേഷന്റെ കാര്യത്തിൽ വ്യക്തതവരുത്തുമെന്ന റിപ്പോർട്ടുകളുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്. സെൻസെക്സ് 228.46 പോയന്റ് നേട്ടത്തിൽ 52,328.51ലും നിഫ്റ്റി 81.40 പോയന്റ് ഉയർന്ന് 15,751.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2284 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 961 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, എൻടിപിസി, ശ്രീസിമെന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ, ഫാർമ സൂചികകളാണ് നേരിയതോതിൽ നഷ്ടംനേരിട്ടത്. മറ്റ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-1.4ശതമാനം ഉയർന്നു. ഡോളറിനെതിരെ 19 പൈസ നേട്ടത്തിൽ 72.84 നിലവാരത്തിലാണ് രൂപ ക്ലോസ്ചെയ്തത്. ഓഹരി വിപണിയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതാണ് രൂപ നേട്ടമാക്കിയത്. Nifty tops 15,750; Sensex gains 228 pts.

from money rss https://bit.ly/3z4N3e2
via IFTTT

ഫ്രാങ്ക്‌ളിന്റെ നിക്ഷേപകർക്ക് ഈയാഴ്ച 3,205 കോടി രൂപകൂടി ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് നാലാംഘട്ടമായി 3,205 കോടി രൂപ ഈയാഴ്ച വിതരണംചെയ്യും. ഇതുവരെ വിതരണംചെയ്ത തുക 17,778 കോടി രൂപയാകും. 2020 ഏപ്രിലിൽ പ്രവർത്തനം നിർത്തുമ്പോൾ ഈ ഫണ്ടുകളിൽ മൊത്തമുണ്ടായ തുകയുടെ 70ശതമാനവും ഇതോടെ വിതരണം ചെയ്തുകഴിയും. ജൂൺ നാലിലെ എൻഎവി പ്രകാരമായിരിക്കും നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യഘട്ടമായി 9,122 കോടി രൂപ വിതരണംചെയ്തത്. ഏപ്രിൽ 12ന് തുടങ്ങിയ ആഴ്ചയിൽ 2,962 കോടി രൂപയും മെയ് 3 ഉൾപ്പെട്ട ആഴ്ചയിൽ 2,489 കോടി രൂപയും നിക്ഷേപകർക്ക് തിരിച്ചുനൽകി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം എസ്ബിഐ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ നേതൃത്വത്തിലാണ് നിക്ഷേപകർക്ക് തുക വിതരണംചെയ്യുന്നത്. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് തുടങ്ങിയ ഫണ്ടുകളാണ് 2020 ഏപ്രിൽ 23ന് പ്രവർത്തനംനിർത്തിയത്. Franklin Templeton unitholders to get Rs 3,205 cr this week .

from money rss https://bit.ly/3iuLVKG
via IFTTT

ആദായ നികുതി കണക്കാക്കാം, എളുപ്പത്തിൽ ഫയൽ ചെയ്യാം: സൗജന്യ സോഫ്റ്റ് വെയറുമായി പോർട്ടൽ

പുതുക്കിയ ആദായനികുതി റിട്ടേൺ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് തിങ്കളാഴ്ച പുറത്തിറക്കും. എളുപ്പത്തിൽ നികുതി കണക്കാക്കാനും ഫയൽ ചെയ്യാനുമുള്ള സൗകര്യം പോർട്ടലിലുണ്ടാകും. ഇതൊടപ്പം ഐടിആർ ഫയൽചെയ്യുന്നതിന് സൗജന്യ സോഫ്റ്റ് വെയറും ലഭ്യമാക്കും. വിശദാംശങ്ങൾ അറിയാം നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം. റിട്ടേൺ നൽകിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നൽകും. ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാനുള്ള നടപടികൾ ഒരു ഡാഷ്ബോർഡിൽ കാണിക്കും. തുടർ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങൾ അതിൽ ഉണ്ടാകും. ഐടിആർ തയ്യാറാക്കാൻ സൗജന്യ സോഫ്റ്റ് വെയർ ഉണ്ടാകും. ചോദ്യങ്ങൾക്ക് യഥാസമയം മറുപടിയും ലഭിക്കും. ഐടിആർ 1, 4 (ഓൺലൈൻ ആൻഡ് ഓഫ്ലൈൻ) ഐടിആർ 2(ഓഫ്ലൈൻ) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക. ഐടിആർ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോർട്ടലിൽ വൈകാതെ ഉൾപ്പെടുത്തും. ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷൻ എന്നിവയിൽനിന്നുള്ള വരുമാനം മുൻകൂറായി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങൾ എന്നിവയും നേരത്തെതന്നെ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. അന്വേഷണത്തിന് യഥാസമയം മറുപടി നൽകാൻ കോൾസെന്റർ സേവനം. ഓൺലൈനായി നികുതി അടയ്ക്കാൻ യുപിഐ ഉൾപ്പടെയുള്ള സൗകര്യം. ഇ-ഫയലിങ് പോർട്ടലിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് ജൂൺ 18ന് പുറത്തിറക്കും. We are as excited about the new portal as our users! We are at the final stages in the roll-out of the new portal and it will be available shortly. We appreciate your patience as we work towards making it operational soon.#NewPortal — Income Tax India (@IncomeTaxIndia) June 7, 2021

from money rss https://bit.ly/3vYCKq5
via IFTTT

ഓഹരി വിപണിയിൽ ലിസ്റ്റ്‌ചെയ്ത് 50 കമ്പനികളെ 'കാണ്മാനില്ല'

രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ അന്വേഷച്ചെങ്കിലും ഓഹരി വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ള 50 കമ്പനികളെക്കുറിച്ച് ബിഎസ്ഇക്ക് വിവരംലഭിച്ചില്ല. വിപണി ചട്ടങ്ങൾ ലംഘിച്ചതിന്റെപേരിൽ ആറുമാസമായി വ്യാപാരം നിർത്തിവെച്ച കമ്പനികളെക്കുറിച്ച് നേരിട്ട് അന്വേഷിച്ചപ്പോഴാണ് കണ്ടെത്താൻ കഴിയാതിരുന്നത്. 2020 ഡിസംബറിലാണ് ആദ്യം ഈ വിഭാഗത്തിൽപ്പെട്ടകമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസ് അയത്. ഒരുമറുപടിയും ലഭിക്കാതിരുന്നതിനെതുടർന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് അന്വേഷണം നടത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിലും കോർപ്പറേറ്റ് മന്ത്രാലയത്തിലും കമ്പനികൾ ഏറ്റവുംപുതിയ വിലാസം നൽകണമെന്നാണ് നിയമം. കൊറിയർ, ഇ-മെയിൽ വിലാസങ്ങളിലാണ് നേട്ടീസ് അയച്ചതെങ്കിലും കൈപ്പറ്റാതെ തിരിച്ചുവന്നു. കമ്പനികളുടെ പ്രൊമോട്ടർമാർക്ക് കഴിഞ്ഞ മാർച്ച് 16ന് ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഹരികൾ എക്സ്ചേഞ്ചിൽനിന്ന് നീക്കംചെയ്യുമെന്ന അറിയിപ്പും നൽകിയിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് മെയ് 26നും കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏറ്റവുംകൂടുതൽ കമ്പനികളെക്കുറിച്ച് വിവരമില്ലാത്തത് മഹാരാഷ്ട്രയിലാണ്. 14 കമ്പനികളാണ് ഓഫീസടച്ച് മുങ്ങിയത്. ഗുജറാത്തിൽ ഏഴും തമിഴ്നാട്ടിൽ ആറും ഡൽഹിയിലും പശ്ചമ ബംഗാളിലും അഞ്ചുവീതവും കർണാടകയിൽ മൂന്നും ഹരിയാണ, ആന്ധ്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിൽ രണ്ടുവീതവും ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒന്നുവീതവും കമ്പനികളെക്കുറിച്ചാണ് വിവരങ്ങൾ ലഭ്യമല്ലാത്തത്.

from money rss https://bit.ly/3uZRMKT
via IFTTT

Sunday, 6 June 2021

പാലാരിവട്ടം പാലം: പുനർനിർമാണത്തിന്റെ പാഠങ്ങൾ

പാലാരിവട്ടം പഞ്ചവടിപ്പാലത്തിന്റെ നിർമാണത്തിന് രണ്ടുകൊല്ലവും അഞ്ചുമാസവും വേണ്ടിവന്നു. ഇത് പൊളിച്ചു പുനർനിർമിക്കുന്നതിന് 18 മാസം എടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. നിർമാണത്തിനു ചുമതലയേറ്റെടുത്ത ഡൽഹി മെട്രോ കമ്പനി സമയപരിധി നേർപകുതിയാക്കി, ഒമ്പതു മാസമായി, നിശ്ചയിച്ചു. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ചുമാസവും 10 ദിവസവുംകൊണ്ട് പണി പൂർത്തിയാക്കി. നിലനിന്ന പാലം പൊളിക്കുകയും അതെല്ലാം നീക്കുകയും ചെയ്യുന്ന പണികൂടി ചേർത്താൽ ഫലത്തിൽ പുതിയ പാലം നിർമിക്കുന്നതിനെക്കാൾ വലിയപ്രവൃത്തി. അതാണ് അഞ്ചുമാസവും 10 ദിവസവുംകൊണ്ടു സാധിച്ചത്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തകരാറും അഴിമതിയുമെല്ലാം സംബന്ധിച്ച് കേസും അന്വേഷണവുമുണ്ട്. അവയെക്കുറിച്ചല്ല ഈ ലേഖനം. വൻകിട പ്രോജക്ടുകളെല്ലാം ഒട്ടുമിക്കപ്പോഴും അനിശ്ചിതമായി നീണ്ടുപോകുന്ന കേരളത്തിൽ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് എങ്ങനെ? പുനർനിർമാണത്തിന്റെ പാഠങ്ങൾ എന്ത്? നടത്തിപ്പുകാർ-ഡൽഹി മെട്രോ കമ്പനി. കാര്യക്ഷമവും സമയബന്ധിതവുമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന്റെ ഏറ്റവും സുപ്രധാന ഘടകം അതിനു ചുമതലയേൽക്കുന്ന നടത്തിപ്പുകമ്പനിയുടെ സ്വഭാവമാണ്. പുനർനിർമാണത്തിനു ഡി.എം.ആർ.സി.യെയും ഇ. ശ്രീധരനെയും ആണല്ലോ സർക്കാർ ചുമതലപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനമാണെങ്കിലും എത്ര കാര്യക്ഷമമായിട്ടാണ് അവർ പ്രവർത്തിച്ചത്! നമ്മുടെ സംസ്ഥാന പൊതുമേഖലാ നിർമാണക്കമ്പനികളെ ഡി.എം.ആർ.സി.യുമായി താരതമ്യപ്പെടുത്തിയാൽ ചോദ്യത്തിനു പാതി ഉത്തരമാകും. പാലം പുനർനിർമാണത്തിന്റെ ഡിസൈൻ തുടക്കത്തിലേ പൂർണരൂപത്തിൽ അംഗീകരിച്ചു. നമ്മുടെ പല നിർമാണങ്ങളുടെയും ഡിസൈൻ ഘട്ടംഘട്ടമായാണു തയ്യാറാകുന്നത്. ഇതിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ഓരോവട്ടവും ആവർത്തിക്കേണ്ടത് വലിയ കാലതാമസമാണ് വരുത്തുന്നത്. ഒറിജിനൽ പാലത്തിന്റെ ഡിസൈനിലുള്ള പാകപ്പിഴകളെക്കുറിച്ചു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കഴിവ് നമ്മുടെ ഏജൻസികൾക്കില്ല. പൊതുമരാമത്തിന്റേതന്നെ ഡിസൈൻ വിങ്ങിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. ഡി.എം.ആർ.സി. അവർ കരാറേൽപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയ പിന്തുണയാണു മറ്റൊന്ന്. ഡി.എം.ആർ.സി.യുടെ ചീഫ് എൻജിനിയർ കേശവ് ചന്ദ്ര അടക്കമുള്ളവർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടായിരുന്നു. കേശവ് ചന്ദ്ര എല്ലാദിവസവും രാവിലെ എട്ടുമണിക്ക് സൈറ്റ് സന്ദർശിച്ചു ചർച്ചകൾ നടത്തിയിട്ടേ ഓഫീസിലേക്കു പോകാറുള്ളായിരുന്നത്രേ. ശ്രീധരൻ തന്നെ ഇടയ്ക്കു നേരിട്ടു പരിശോധന നടത്തിയിരുന്നു. ലേബർ ഷെഡ്ഡും കാസ്റ്റിങ് യാർഡുമെല്ലാം ഒരുക്കാൻ മതിയായ സ്ഥലം ഡി.എം.ആർ.സി. ലഭ്യമാക്കി. നിർമാണസാമഗ്രികൾ വേഗം കിട്ടാൻ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുകപോലും ചെയ്തു. ഡി.എം.ആർ.സി. പ്രതിനിധികൾ പങ്കെടുത്ത് അടിക്കടി അവലോകനയോഗങ്ങൾ ചേർന്നു. പൊതുമരാമത്തു വകുപ്പുമായും എല്ലാ ബുധനാഴ്ചയും യോഗമുണ്ടായി. സാധാരണ സർക്കാർനിർമാണങ്ങളിൽ പതിവില്ലാത്തതാണ് ഇതൊക്കെ. മേൽനോട്ടത്തിനു സ്വന്തം സംവിധാനം ആദ്യപാലം പണിയാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിനു നിർമാണമേൽനോട്ടത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. അതുകൊണ്ട് പണി അവർ കിറ്റ്കോയ്ക്കു കോൺട്രാക്ട് കൊടുത്തു. ഈ സബ് കോൺട്രാക്ട് ഫലപ്രദമായില്ല. ഇതിൽനിന്നു വ്യത്യസ്തമായി ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ നേരിട്ടു പണിക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ഇതിനൊക്കെ പ്രാപ്തിയുള്ള എൻജിനിയർമാർ നമ്മുടെ പൊതുമേഖലാ കമ്പനികളിൽ ആവശ്യത്തിനില്ല. റിട്ടയർചെയ്ത മിലിറ്ററി സർവീസ് പോലുള്ളവരെ ഇതിനായി കണ്ടെത്തണം. പണിതീർന്നു ബില്ല് തയ്യാറായാൽ അടുത്തദിവസം പണം ഊരാളുങ്കലിനു കിട്ടും. കിഫ്ബി പ്രോജക്ടുകളിൽപ്പോലും പണം ലഭിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ചു പരാതിയുണ്ട്. ഡൽഹി മെട്രോ പോലെയല്ല, നമ്മുടെ പൊതുമേഖലാ നടത്തിപ്പു കമ്പനികൾ. പണി പൂർത്തിയായാലും ബില്ല് തയ്യാറാകാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ബില്ല് തയ്യാറായാലോ? ചില വകുപ്പുകളിൽ പണം കൊടുക്കുന്നതിനുമുമ്പ് ഡിപ്പാർട്ട്മെന്റിനു സമർപ്പിച്ച് അംഗീകാരം നേടണം. അതോടെ ബില്ല് പാസാക്കൽ മുറപോലെയാകും. എന്തിന് ഈ രണ്ടാമതു പരിശോധന എന്നതിനു തൃപ്തികരമായ ഉത്തരം ഇന്നേവരെ ലഭിച്ചിട്ടില്ല. നമ്മുടെ കമ്പനികൾക്കു പ്രാപ്തിയില്ലെങ്കിൽ അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. അല്ലാതെ, വീണ്ടും ഒരുതട്ട് പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. വിശദമായ ആസൂത്രണം എഗ്രിമെന്റ് ആകുമ്പോഴേ ആസൂത്രണം തുടങ്ങും. അതാണ് അവരുടെ രീതി. സാമഗ്രികൾ, വിദഗ്ധതൊഴിലാളികൾ, യന്ത്രോപകരണങ്ങൾ, ധനവിഭവം എന്നിവ പണിതുടങ്ങുന്നതിനു മുമ്പുതന്നെ ആസൂത്രണം ചെയ്യും. ധനകാര്യം, സാങ്കേതികം, എൻജിനിയറിങ് വിഭാഗം മേധാവികൾമുതൽ ഡയറക്ടർ ബോർഡുവരെ ചർച്ചചെയ്താണ് ആസൂത്രണം. പ്രത്യേക 'പർച്ചേസ് പ്ലാൻ' തന്നെയുണ്ട്. കിട്ടാൻ കാലതാമസം വരുന്ന സാധനങ്ങൾക്ക് അതു കണക്കാക്കി നേരത്തേ ഓർഡർ നൽകും. പാലാരിവട്ടത്തിന്റെ കാര്യത്തിലും എട്ടുമാസത്തേക്കു കരാറെടുത്ത ഊരാളുങ്കൽ ആദ്യംതന്നെ ആറുമാസംകൊണ്ടു പണി പൂർത്തിയാക്കാനുള്ള പദ്ധതി ഉണ്ടാക്കി. മഴയും വെയിലുമെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണം. കോവിഡ് കാലമല്ലേ, അതുകൊണ്ട് പുതിയ ചിട്ടകൾക്കുതന്നെ രൂപം നൽകേണ്ടിവന്നു. പ്രവൃത്തി തുടങ്ങിയാൽ എല്ലാം നിശ്ചയിച്ചപോലെ നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗം ഊരാളുങ്കൽ സൊസൈറ്റിയുടെ സവിശേഷതയാണ്. ഓരോ ആഴ്ചയും പൂർത്തിയാക്കേണ്ട പ്രവൃത്തി ടാർജറ്റായി നിശ്ചയിക്കും. ഓരോ നിർമാണത്തിനും ഓരോ ഡയറക്ടർക്കു പ്രത്യേകചുമതല ഉണ്ടാകും. ഈ ഡയറക്ടർമാർ പങ്കെടുത്ത് ഓൺലൈനായും അല്ലാതെയും നടത്തുന്ന പ്രതിവാരാവലോകനം ഉണ്ട്. ഇതിനുപുറമേ ചെയർമാൻ രമേശൻ പങ്കെടുത്തു മൂന്നു യോഗങ്ങൾ നേരിട്ടും 14 യോഗങ്ങൾ വീഡിയോ വഴിയും പാലാരിവട്ടം പാലം നിർമാണത്തിനായി നടത്തുകയുണ്ടായി. തടസ്സങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമൊക്കെ ആവശ്യാനുസരണം ക്രമീകരിക്കാനുമെല്ലാം ഇതിലൂടെ കഴിയും. രാജ്യത്തെ ഏറ്റവും വലിയ സഹകരണ നിർമാണ സംഘമായ ഊരാളുങ്കലിന്റെ വളർച്ചയെക്കുറിച്ച് ഞാനൊരു ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ബ്രാൻഡ് സാമൂഹികപ്രതിബദ്ധതയും ഗുണമേന്മയും സമയനിഷ്ഠയുമാണ്. ഭീമമായ പശ്ചാത്തലസൗകര്യ നിർമാണ ഘട്ടത്തിലേക്ക് കേരളം കടക്കുന്നവേളയിൽ ഊരാളുങ്കലിനെപ്പോലെ കാര്യക്ഷമതയുള്ള, അഴിമതിരഹിതരായ കരാറുകാർ സ്വകാര്യ മേഖലയിലടക്കം വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. പ്രവർത്തനത്തിന്റെ പ്രത്യേക സംസ്കാരം:ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലം പുനർനിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപ്പിക്കണമെന്നു ശ്രീധരൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജവിവാദങ്ങൾ ഉയർന്ന സമയം ആയതിനാൽ അത് ഏറ്റെടുക്കേണ്ട എന്ന സൊസൈറ്റിയുടെ തീരുമാനം ഇ. ശ്രീധരന്റെ നിർബന്ധത്തെത്തുടർന്നാണു മാറ്റിയത്. എന്താണ് ഊരാളുങ്കലിന്റെ പ്രത്യേകത? ഊരാളുങ്കൽ സൊസൈറ്റിക്ക് സ്വന്തമായി 13,000 തൊഴിലാളികളുണ്ട്. ഇവരിൽ നല്ലപങ്കും നിർമാണപ്രവൃത്തികളുടെ ബാലപാഠങ്ങൾ ഓരോന്നായി ചെയ്തുപഠിച്ചു മികവുനേടി വളർന്നുവന്നവരാണ്. ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അടിസ്ഥാനധാരണകളും അനുഭവസമ്പത്തും ഉള്ളവർ. ഇതിനു മുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, സർവേ എന്നിങ്ങനെ വിഭാഗങ്ങളിലായി ആയിരത്തിൽപ്പരം എൻജിനിയർമാർ അടങ്ങുന്ന സുശക്തമായ ടീമുമുണ്ട്. കൂടാതെ, ഈ വിഷയങ്ങളിലുള്ള സാങ്കേതികവിദഗ്ധരും. ഇവരെല്ലാമടങ്ങുന്ന സംവിധാനത്തിന്റെ കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം ഒരു പ്രത്യേക സംസ്കാരംതന്നെയാണ്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക യന്ത്രസംവിധാന ആസ്തികൾ 150 കോടി രൂപ വിലവരും. ഹോളോ ബ്രിക്സും പലതരം ഇഷ്ടികകളും ടൈൽസും അടക്കം പല നിർമാണസാമഗ്രികളും നിർമിക്കാനുള്ള യൂണിറ്റുകളും ക്വാറികളും ക്രഷറുകളും ഒക്കെയുണ്ട്. കേന്ദ്രീകൃത പ്രൊക്യുവർമെന്റ് സമ്പ്രദായം കുറഞ്ഞവിലയിൽ സാമഗ്രികൾ കിട്ടാൻ സഹായിക്കും. വിശാലമായ സംഭരണ യാഡുകളും മുമ്പുമുതലേ അവർക്കുണ്ട്. ഇവയ്ക്കൊക്കെവേണ്ടി ഓടിനടക്കുകയോ കാത്തിരിക്കുകയോ വേണ്ടിവരുന്നില്ല. നിർമാണസാമഗ്രികളുടെയും നിർമാണത്തിന്റെയുമൊക്കെ ഗുണമേന്മ അപ്പപ്പോൾ പരിശോധിക്കാൻ രാജ്യാന്തരനിലവാരമുള്ള ടെസ്റ്റിങ് ലാബും അവർക്കുണ്ട്. സാധാരണ കരാർസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാവാത്ത കാര്യങ്ങളാണ് ഇവയിൽ മിക്കതും. സംഘത്തിലെ തൊഴിലാളികൾക്കു പരമാവധി തൊഴിൽ കൊടുക്കുക എന്നതു സൊസൈറ്റിയുടെ ജന്മദൗത്യം ആയതിനാൽ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത് എന്നതാണു മറ്റൊരു പ്രധാനകാര്യം. അതിനാൽ, മറ്റു സ്ഥാപനങ്ങളെപ്പോലെ സൊസൈറ്റി നിർമാണങ്ങളോ അതിന്റെ ഘടകങ്ങളോ ഉപകരാർ കൊടുക്കില്ല; കൊടുക്കാൻ കഴിയുകയുമില്ല.

from money rss https://bit.ly/3w0DfzI
via IFTTT

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 36,640 രൂപയായി

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്താർജിച്ചതോടെ അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,886.76 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.3ശതമാനം കുറഞ്ഞ് 48,953 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അഞ്ചുമാസത്തെ ഉയർന്ന നിലവാരമായ 49,800ലെത്തിയശേഷം വിലിയ ചാഞ്ചാട്ടമാണ് വിപണിയിൽ പ്രകടമാകുന്നത്.

from money rss https://bit.ly/3fXf67L
via IFTTT

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,700ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സുചികകളിൽ പ്രതീക്ഷയോടെ തുടക്കം. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങൾ, കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ, ഓഹരികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എന്നിവയാകും ഇന്ന് വിപണിയുടെ ഗതിനിർണയിക്കുക. സെൻസെക്സ് 85 പോയന്റ് നേട്ടത്തിൽ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയർന്ന് 15,708ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, പവർഗ്രിഡ്, ഒഎൻജിസി, എസ്ബിഐ, മഹീന്ദ്ര ആൻ് മഹീന്ദ്ര, എൽആൻഡ്ടി, എൻടിപിസി, ടൈറ്റാൻ, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, മിസിസ് ബെക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസ്, ജൂബിലന്റ് ഇൻഗ്രേവിയ, എംആർഎഫ് എന്നിവ ഉൾപ്പടെ 31 കമ്പനികളാണ് തിങ്കളാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3fXOKlT
via IFTTT

ആരോഗ്യ ഇൻഷുറൻസ് ഏത് വേണം, എത്രത്തോളം വേണം

ആരോഗ്യ ഇൻഷുറൻസിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ഇപ്പോഴത്തെ രോഗങ്ങളിൽനിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ, നമുക്ക് ഏതുതരം പോളിസി എത്രത്തോളം തുകയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ സംശയങ്ങൾ ഏറെയുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ഫാമിലി ഫ്ളോട്ടർ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതാണ് ഉചിതം. ഇതിനു പുറമെ വ്യക്തികൾക്ക് വ്യക്തിഗത പോളിസിയും ഗ്രൂപ്പിലെ മെമ്പർമാർക്ക് ഗ്രൂപ്പ് ഇൻഷുറൻസും എടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് • കവർ ചെയ്യുന്ന അസുഖങ്ങൾ • കവർ ചെയ്യാത്ത അസുഖങ്ങൾ (പോളിസിയുടെ ആദ്യത്തെ നാലു വർഷങ്ങളിൽ) • കോ-പേയ്മെന്റ് (പോളിസി ഉടമ സ്വയം വഹിക്കേണ്ട ആശുപത്രി ചെലവ്) • സബ് ലിമിറ്റ് (ചില അസുഖങ്ങൾക്ക് ചികിത്സാ ചെലവിന് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക) • ആശുപത്രി മുറിവാടകയുടെ പരിധി (പോളിസിയിൽ ഉള്ള പരിധിയെക്കാൾ കൂടിയ തുക വന്നാൽ മൊത്തം ചികിത്സാ ചെലവ് ആനുപാതികമായി വെട്ടിച്ചുരുക്കുന്ന രീതി) • മെഡിക്കൽ പരിശോധന കൂടാതെ പോളിസിയിൽ ചേരാനുള്ള പ്രായപരിധി • ആയുഷ് കവർ • നിലവിലുള്ള അസുഖങ്ങൾ കവർ ചെയ്യാനുള്ള കാലാവധി • സൗജന്യ ചികിത്സ ലഭ്യമായ ആശുപത്രികൾ പ്രീമിയം ലാഭിക്കാൻ ടോപ് അപ്പ് അടയ്ക്കേണ്ട പ്രീമിയം നിരക്ക് പഠിച്ച ശേഷം മാത്രമേ പോളിസി എടുക്കാവൂ. ഇൻഷുർ ചെയ്യേണ്ട തുക നിങ്ങളുടെ ബജറ്റിന് അനുസരിച്ച് എടുക്കാവുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ ആശുപത്രി ചെലവിന്റെ കാര്യം മറക്കരുത്. മാത്രമല്ല അടിസ്ഥാനപരമായി ഒരു ഫാമിലി ഫ്ളോട്ടർ എടുക്കുന്ന ആൾക്ക് ഇൻഷുർ ചെയ്ത തുക കൂട്ടാനായി ഒരു ടോപ് അപ്പ് പോളിസി എടുക്കുന്നതാണ് പ്രീമിയം ലാഭിക്കാൻ ഏറ്റവും നല്ല മാർഗം. അതായത് മൂന്നു ലക്ഷം രൂപയുടെ അടിസ്ഥാന പോളിസിക്ക് അടയ്ക്കേണ്ട പ്രീമിയത്തെക്കാൾ കുറഞ്ഞ നിരക്കിൽ 10 ലക്ഷം രൂപയ്ക്കുള്ള ഒരു ടോപ് അപ്പ് പോളിസി ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, 10 ലക്ഷത്തിന്റെ ടോപ് അപ്പ് പോളിസിയിൽ ആദ്യത്തെ മൂന്നു ലക്ഷം രൂപയ്ക്കുള്ള ആശുപത്രി ചെലവ് അടിസ്ഥാന പോളിസിയിൽ നിന്നായിരിക്കും ലഭ്യമാവുക. ഇന്ന് പലരും ഓരോ തരം അസുഖങ്ങൾക്കും വെവ്വേറെ പോളിസി എടുക്കുന്നതായി കണ്ടുവരുന്നു (ഉദാ: കാൻസർ കെയർ പോളിസി, കൊറോണ പോളിസി മുതലായവ). എന്നാൽ, ആയിരക്കണക്കിന് അസുഖങ്ങളുള്ള നമ്മുടെ ലോകത്ത് ഒന്നോ, രണ്ടോ അസുഖങ്ങൾ കവർ ചെയ്യുന്ന പോളിസിക്ക് നൽകുന്ന തുക ആനുപാതികമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മറ്റ് ഏത് അസുഖം പിടിപെട്ടാലും കുറച്ച് കൂടിയ പ്രീമിയം തുക അടച്ച് എല്ലാ റിസ്കുകളും കവർ ചെയ്യുന്ന പോളിസി എടുക്കാമായിരുന്നു എന്ന തോന്നൽ പിന്നീട് ഉണ്ടാവാനിടയുണ്ട്. പല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ അവരുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കും. പക്ഷേ, റിട്ടയർ ചെയ്ത ശേഷം പുതുതായി ഒരു പോളിസി എടുക്കുന്നതിനെക്കാൾ ഉചിതം റിട്ടയർമെന്റിന് രണ്ടോ, മൂന്നോ വർഷം മുമ്പുതന്നെ ഒരു പോളിസി എടുത്താൽ റിട്ടയർമെന്റ് കഴിഞ്ഞ ഉടനെ തന്നെ നിലവിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുന്ന പോളിസി സ്വന്തമാക്കാവുന്നതേയുള്ളു. പോളിസി ഏതു കമ്പനിയിൽ നിന്ന്? വിവിധ കമ്പനികളുടെ കഴിഞ്ഞ കാലങ്ങളിലെ ക്ലെയിം തീർപ്പാക്കിയതിന്റെ കണക്കുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അതിൽ 90 ശതമാനത്തിൽ കൂടുതലുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നത് കൂടുതൽ അഭികാമ്യമായിരിക്കും. അതോടൊപ്പംതന്നെ പ്രാദേശികമായി നമുക്ക് പോളിസി, ക്ലെയിം അനുബന്ധ സേവനങ്ങൾ സമയബന്ധിതമായി കിട്ടുമെന്ന് ഉറപ്പുവരുത്തണം. പോളിസിയുടെ വിശദ വിവരങ്ങൾ ശരിയായി മനസ്സിലാക്കണം. അതോടൊപ്പംതന്നെ നമ്മുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള ശരിയായ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകുകയും വേണം. പ്രത്യേകിച്ചും നിലവിലുള്ള അസുഖങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചാൽ അത് ഭാവിയിൽ നമുക്ക് ലഭിക്കേണ്ട ചികിത്സാ ചെലവുകളെ ബാധിക്കാനും ഇടയുണ്ട്. അതുകൊണ്ട് പോളിസികൾ ശരിയായി പഠിച്ച ശേഷം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. odatt@aimsinsurance.in

from money rss https://bit.ly/3pq41iy
via IFTTT

Saturday, 5 June 2021

ഒരുലക്ഷം ഈ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഒരുവർഷംകൊണ്ട് 13.29 ലക്ഷം ലഭിക്കുമായിരുന്നു

ഒരുവർഷത്തിനിടെ അദാനി ടോട്ടൽ ഗ്യാസ് ഓഹരി കുതിച്ചത് 1240ശതമാനത്തിലേറെ. ഈ ഓഹരിയിൽ 2020 മെയ് 26ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 13,29.448 രൂപയായേനെ. കഴിഞ്ഞ വർഷം മെയ് 26ലെ 114 രൂപയിൽനിന്ന് ഒരുവർഷം പിന്നിട്ട് ജൂൺ നാലിലെത്തിയപ്പോൾ ഓഹരിവില 1637 രൂപയായാണ് ഉയർന്നത്. അതായത് 12 മാസംകൊണ്ടുണ്ടായ നേട്ടം 12.20 ലക്ഷം രൂപയിലേറെ. അദാനി ടോട്ടൽ ഗ്യാസ് ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 113.10ലെത്തിയത് 2020 മെയ് 27നാണ്. ഒരുവർഷ കാലയളവിൽ സെൻസെക്സിലും നിഫ്റ്റിയിലുമുണ്ടായ ശരാശരി വളർച്ച 65ശതമാനവുമാണ്. ഇതേ കാറ്റഗറിയിലെ മറ്റ് ഓഹരികൾ നേട്ടത്തിന്റെകാര്യത്തിൽ അദാനിക്ക് ഏറെ പിന്നിലായിരുന്നു. ഗെയിൽ ഇന്ത്യ 78ശതമാനമാണ് ഉയർന്നത്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് 44ശതമാനവും ഇന്ദ്രപ്രസ്ഥ ഗ്യാസ് 13.7ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് വ്യാപനത്തിൽനിന്ന് കഴിഞ്ഞവർഷം വിമുക്തിനേടിയപ്പോഴുണ്ടായ കുതിപ്പാണ് അദാനി ഗ്യാസിന് നേട്ടമായത്. കമ്പനി മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തുവിട്ടത്. 2020 സെപ്റ്റംബർ പാദത്തിൽ 135 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഡിസംബർ പാദത്തിൽ 145 കോടിയായും ഉയർന്നു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിവർഷത്തെ മൊത്തം ലാഭം 462.82 കോടി രൂപയാണ്. മുൻവർഷം ഇത് 436.32 കോടിയായിരുന്നു. മുന്നറിയപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലത്തെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3vU0v2h
via IFTTT

മ്യൂച്വൽ ഫണ്ടുകളുടെ ആഗോള ഓഹരി നിക്ഷേപ പരിധി 100 കോടി ഡോളറായി ഉയർത്തി

ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പരിധി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഉയർത്തി. 60 കോടി ഡോളറിൽനിന്ന് 100 കോടി ഡോളറായാണ് പരിധി ഉയർത്തിയത്. അന്തർദേശീയ ഓഹരികളിൽ നിക്ഷേപിക്കുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കൾക്ക് പരമാവധി 30 കോടി ഡോളർ ഇനി നിക്ഷേപിക്കാം. നിലവിലെ പരിധി 20 കോടി ഡോളറായിരുന്നു. ഇന്റർനാഷണൽ ഫണ്ടുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ പരിധി ഉയർത്തണമെന്ന ആവശ്യവുമായി ഫണ്ട് ഹൗസുകൾ സെബിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് തീരുമാനം. 2021 ഏപ്രിലിലെ കണക്കുപ്രകാരം ഫണ്ട് ഓഫ് ഫണ്ട് കാറ്റഗറിയിലെ മൊത്തം ആസ്തി 13,441 കോടിയാണ്. ഇതിൽ ഭൂരിഭാഗംതുകയും ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിൽ പണംമുടക്കുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലേതാണ്. 2020 നവംബറിലാണ് ഇതിനുമുമ്പ് സെബി 30 കോടി ഡോളറിൽനിന്ന് 60 കോടി ഡോളറായി ഉയർത്തിയത്. ഇടിഎഫുകളിലെ നിക്ഷേപം 50 മില്യണിൽനിന്ന് 200 മില്യണായി ഉയർന്നപ്പോഴായിരുന്നു ഇത്. വൈവിധ്യ വത്കരണത്തിന്റെഭാഗമായി നിക്ഷേപകരുടെ ഇടയിൽ അടുത്തകാലത്താണ് ആഗോള ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളിൽ താൽപര്യം വർധിച്ചത്. ആഗോള വിപണികളിലെ മികച്ചനേട്ടവും അതിന് പ്രേരണയായി.

from money rss https://bit.ly/3x2kwUr
via IFTTT

Friday, 4 June 2021

സ്വർണവില പവന് 320 രൂപ കൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി. രണ്ടുദിവസംമുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയർന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചത്.

from money rss https://bit.ly/3vVCYya
via IFTTT

ചെറുകിട-ഇടത്തരം ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കും

വേദനകളും പീഡകളും മരണവും കഠിനമായ സാമ്പത്തിക ക്ളേശങ്ങളും കൊണ്ടുവന്ന കോവിഡ് 19നിടയിലും ഓഹരി വിപണികൾ ആഗോള തലത്തിൽതന്നെ അത്ഭുതപ്പെടുത്തുന്ന സ്ഥിരത നിലനിർത്തി. വികസിത/വികസ്വര രാജ്യങ്ങൾ ഉൾപ്പടെ 49 രാജ്യങ്ങളിൽ നിന്നായി 3000 ഓഹരികൾ ഉൾപ്പെടുത്തിയിട്ടുള്ള ലോകസൂചിക 6 മാസമായി അതിശയകരമാംവിധം സ്ഥിരമായിരുന്നു. 2020 നവംബർ മുതൽ സൂചികയിൽ 5 ശതമാനമെങ്കിലും തിരുത്തൽ ഉണ്ടായ ഒരു സന്ദർഭം പോലും ഉണ്ടായില്ല. ലോക വിപണികളിലെ കുതിപ്പിൽ എടുത്തുപറയാനുള്ള പ്രത്യേകത മഹാമാരിയുടെ രണ്ടാം തരംഗംപോലും വിപണികളെ ബാധിച്ചില്ല എന്നതാണ്. യുഎസിലും യൂറോപ്പിലും രണ്ടാം തരംഗം ആഞ്ഞടിച്ച് സാഹചര്യം മോശമായപ്പോൾ വിപണികളിലെ കുതിപ്പു തുടരുകയായിരുന്നു. രണ്ടാം തരംഗത്തിലും വിപണിയുടെ കുതിപ്പു നിലനിർത്തിയത് താഴ്ന്ന പലിശ നിരക്കും, മറ്റു നിക്ഷേപ സാധ്യതകളുടെ അഭാവവും, ചെറുകിടക്കാരുടെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പങ്കാളിത്തവും 2021ൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും തുടരുന്നത്. വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിലെ എടുത്തുപറയേണ്ട ഘടകം വിശാല വിപണിയുടെ മികച്ചപ്രകടനമാണ്. ഈ വർഷം ഇതേവരെ നിഫ്റ്റി 10 ശതമാനത്തോളം ഉയർന്നു നിൽക്കുമ്പോൾ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 23 ശതമാനവും 30 ശതമാനവും നേട്ടത്തിലാണ്. എന്താണ് വിശാല വിപണിയുടെ ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം ? ഈ കുതിപ്പു നിലനിൽക്കുമോ ? വിപണി ഇപ്പോഴത്തേതുപോലെ നിഫ്റ്റി 14500-15400 ഇടയിൽ നിൽക്കുമ്പോൾ, ഈ പരിധിക്കുപുറത്തു വലിയതോതിൽ ഉയർച്ചയോ താഴ്ചയോ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വിശാലവിപണിയിലെ ഓഹരികൾക്കു പിന്നാലെയാവും നിക്ഷേപകർ. ചെറുകിട, ഇടത്തരം ഓഹരികൾക്ക് വിലകൾ കുറവായിരിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം നൽകുകയും ചെയ്യുമ്പോൾ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം വിശാല വിപണി ഇപ്പോൾ അവസരങ്ങൾ നൽകുന്ന ഇടമായിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തെ മോശം പ്രകടനത്തിന് പകരമായാണ് ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇടത്തരം, ചെറുകിട ഓഹരികളുടെ 2018 ലെ ദയനീയ പ്രകടനവും 2020 മാർച്ചിലെ അനുപാതത്തിൽ കവിഞ്ഞ തകർച്ചയും നിക്ഷേപകരെ വിശാല വിപണിയിൽ നിന്നകറ്റി. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികളുടെ അടുത്ത കാലത്തെ മികച്ച പ്രകടനം നിക്ഷേപകരെ ഇവയിലേക്കു തിരിച്ചുകൊണ്ടു വരികയാണ്. സമകാലിക വിപണിയിലെ കുതിപ്പിന്റെ ഒരു പ്രത്യേകത ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തമാണ്. സ്ഫോടനാത്മകമായ വേഗതയിലാണ് പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയ 14.2 ദശലക്ഷം അക്കൗണ്ടുകൾ തുറക്കപ്പെട്ടു. ചെറുകിട നിക്ഷേപകർ, പ്രത്യേകിച്ച് തുടക്കക്കാർ വൻകിട ഓഹരികളേക്കാൾ ഇടത്തരം ചെറുകിട ഓഹരികളാണിഷ്ടപ്പെടുന്നത്. ഇവയുടെ കുതിപ്പിന് ഇന്ധനം പകരുന്ന പ്രധാന ഘടകം ഇതാണ്. വിശാല വിപണിയിൽ മികച്ച പ്രകടനത്തിന് ഇടത്തരം ഓഹരികൾക്കു കെൽപുണ്ട്. നല്ല ലാഭവും മികച്ച സാധ്യതകളുമുള്ള അനേകം ഐടി, ഫാർമ, ധനകാര്യ കമ്പനികൾ ഈ വിഭാഗത്തിലുണ്ട്. ചെറുകിട ഓഹരി സൂചികയാവട്ടെ, വൈവിധ്യമാർന്ന വിവിധ മേഖലകളിലേക്കു വ്യാപിച്ചു കിടക്കുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ തിരിച്ചടികൾ വിപണി മറികടന്നു കഴിഞ്ഞു. വരും പാദങ്ങളിലെ പ്രകടനങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്ക് ഏതാണ്ട് 9 ശതമാനമായിരിക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. രണ്ടാം തരംഗത്തിനു മുമ്പു കണക്കാക്കിയിരുന്ന 11 ശതമാനത്തേക്കാൾ 2 ശതമാനം താഴെയാണിത്. ഉയർന്ന സാമ്പത്തിക വളർച്ചയുടേയും കമ്പനികളുടെ വരുമാനനേട്ടങ്ങളുടേയും ശക്തമായ അടിയൊഴുക്കുകൾ നിലനിൽക്കുന്നുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമാണിതിനു തടസംസൃഷ്ടിക്കുന്നത്. അതിനാൽ രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒന്നാംപാദത്തിൽ മാത്രം ഒതുങ്ങി നിന്നാൽ വരുംപാദങ്ങളിൽ ശക്തമായ തിരിച്ചുവരവു പ്രതീക്ഷിക്കാം. രണ്ടാം തരംഗത്തിന്റെ കർവ് താഴോട്ടു വരാൻ തുടങ്ങുകയും കുത്തിവെപ്പ് വ്യാപകമാവുകയും ചെയ്യുന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചു വരും. 2021-24 കാലയളവിൽ ശരാശരി 17 ശതമാനത്തോളം കമ്പനികൾക്ക് വാർഷിക ലാഭം കൈവരിക്കാനാവും. ഈ കാലയളവിൽ ക്രമാതീതമായ വളർച്ച കൈവരിക്കാൻ ഇടത്തരം, ചെറുകിട കമ്പനികൾക്കുകഴിയും. കാരണം സാമ്പത്തിക കുതിപ്പിന്റെ ഘട്ടത്തിൽ അവ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് എന്നതാണ് അനുഭവം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്ാണ് ലേഖകൻ)

from money rss https://bit.ly/2T08WKW
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ്: അവധി ദിവസങ്ങളിലും അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

മുംബൈ: ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് നടപ്പാവുക. അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയിൽ എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

from money rss https://bit.ly/3vXOtoH
via IFTTT

വളർച്ചാ പ്രതീക്ഷ കുറച്ചത് വിപണിയിൽ പ്രതിഫലിച്ചു: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: റിസർവ് ബാങ്ക് ആറാംതവണയും നിരക്കിൽ മാറ്റംവരുത്താതിരുന്നത് വിപണിയിൽ പ്രതിഫലിച്ചു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി.രാജ്യത്തിന്റെ വളർച്ചാ പ്രതീക്ഷ 10.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോർത്തി. സെൻസെക്സ് 132.38 പോയന്റ് നഷ്ടത്തിൽ 52,100.05ലും നിഫ്റ്റി 20.10 പോയന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1279 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ 0.5ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3x15fUb
via IFTTT

സ്വർണവിലയിൽ ഇടിവ്: പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായംവർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ഔൺസിന് 0.4ശതമാനം താഴ്ന്ന് 1,862.68 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,616 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3z4Z7Mf
via IFTTT

പണനയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകും: ഡോ. വി കെ വിജയകുമാർ

റിസർവ് ബാങ്ക് പണ നയ സമിതിയുടെ പണ നയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു. മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട ഹോട്ടൽ, റസ്റ്റാറന്റ്, ടൂറിസം, ബസ് ഓപറേറ്റർമാർ, ബ്യൂട്ടി പാർലറുകൾ, സലൂൺ എന്നീ വിഭാഗങ്ങൾക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാൻ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യമുള്ളേടത്തോളം കാലം ഉദാര പണനയം തുടരാനാണ് തീരുമാനം. 2022 സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പുതിയ കണക്ക്. 1.2 ലക്ഷം കോടി രൂപയുടെ ജിസാപ് (കേന്ദ്ര ബാങ്ക് വിപണിയിൽ നിന്നു കടപ്പത്രങ്ങൾ വാങ്ങുന്ന പദ്ധതി ) 2.0 റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ ശേഖരം 598 ബില്യൺ ഡോളറായി ഉയർന്നു എന്ന ഗവർണറുടെ പ്രഖ്യാപനം രാജ്യത്തിന്റെ ധനസ്ഥിതി (ബാഹ്യ സ്ഥൂല ധനസ്ഥിതി) ശക്തമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഡോ. വിജയകുമാർ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3vLRfNL
via IFTTT

റസ്റ്റോറന്റ്, ബ്യൂട്ടിപാർലർ, വിനോദം തുടങ്ങിയ മേഖലകൾക്ക് 16,000 കോടിയുടെ പാക്കേജ്

മുംബൈ: കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട മേഖലകളെ സഹായിക്കാൻ ആർബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാർലറുകൾക്കും പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. ഈമേഖലകളിൽ പണലഭ്യത ഉറപ്പാക്കാൻ 2022 മാർച്ച് 31വരെയാണ് വായ്പ അനുവദിക്കുക. പദ്ധതി പ്രകാരം ഹോട്ടലുകൾ, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കാർ വർക് ഷോപ്പുകൾ, റെന്റ് എ കാർ സേവനദാതാക്കൾ, ഇവന്റ് ഓർഗനൈസർമാർ, സ്പാ, ബ്യൂട്ടിപാർലർ, സലൂൺ തുടങ്ങിയവ ഉൾപ്പടെയുള്ള മേഖലകൾക്കുമാകും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകൾക്ക് മൂന്നുവർഷക്കാലയളവിൽ റിപ്പോ നിരക്കായ നാലുശതമാനത്തിൽ ആർബിഐ പണംലഭ്യമാക്കും. കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതൽ ബാധിച്ചത് ചെറുകിട വ്യാപാരമേഖലയെയാണ്. റിസർവ് ബാങ്കിന്റെ നടപടി ആശ്വാസകരമാണെങ്കിലും ഉയർന്ന റിസ്ക് ഉള്ളതിനാൽ ബാങ്കുകൾ ഈമേഖലകളെ എത്രത്തോളം പരിഗണിക്കമെന്ന് വ്യക്തമല്ല. ഈ പദ്ധതികൾക്കുപുറമെ, ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായി സിഡ്ബിവഴി 16,000 കോടി രൂപയുടെ പാക്കേജും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയ്ക്കും വായ്പാ പുനഃക്രമീകരണത്തിനുമാകും ഈതുക ചെലവഴിക്കുക. വായ്പ പരിധി 25 കോടിയിൽനിന്ന് 50 കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി 50,000 കോടിയുടെ പണലഭ്യതാ പാക്കേജ് റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3vUjCt2
via IFTTT

20000 കോടി പാക്കേജ് എസ്റ്റിമേറ്റിലില്ല, യഥാര്‍ഥ കമ്മി 37,000 കോടി- കബളിപ്പിക്കലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മുൻനിർത്തി സാധാരണക്കാർക്ക് നേരിട്ട് പണം കൊടുക്കണമെന്നത് തങ്ങളുടെ നിർദ്ദേശമായിരുന്നു. ഇതിന് 8900 കോടി രൂപ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി വി.ഡി സതീശൻ വ്യക്താമാക്കി. എന്നാൽ ബജറ്റിലെ പ്രഖ്യാപനം ധനമന്ത്രി വാർത്താസമ്മേളനത്തിൽ തിരുത്തിയതായും നിലവിലെ ക്ഷേമപദ്ധതികളെ ഉൾപ്പെടുത്തിയാണ് ഈ പ്രഖ്യാപനമെന്ന് വ്യക്തമാക്കിയതായും മാധ്യമപ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂർ ബജറ്റ് പ്രസംഗം പൂർത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങൾ കുത്തിനിറച്ചു. സർക്കാരിന് സ്ഥല ജല വിഭ്രാന്തിയാണോ എന്ന് സംശയം ഉണ്ട്. ബജറ്റിൽ പറയേണ്ടത് നയ പ്രഖ്യാപനത്തിലും നയ പ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിലുമാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നടന്നത് ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്.പുത്തരിക്കണ്ടത്ത് പ്രസംഗിക്കുന്നത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗം ആണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടന അനുസരിച്ച്ആന്വൽ ഫിനാൻഷ്യൽ സ്റ്റേയ്റ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകർത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയല്ല. ബജറ്റിലെ സാമ്പത്തിക കണക്കുകളിലുള്ള അവ്യക്തത വ്യക്തമാണ്. 1715 കോടി രൂപയുടെ അധിക ചിലവെന്നാണ് പറഞ്ഞത്. പക്ഷേ 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേ. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല.ഫലത്തിൽ റവന്യൂ കമ്മി 37,000 കോടിയാകും, ഇതും രേഖകളിൽ നിന്ന് ഇത് മറച്ചുവെച്ചു. സാമ്പത്തിക ഉത്തേജന പാക്കേജ് വഞ്ചനയാണ്. കരാറുകാരുടെ പണവും പെൻഷനും കൊടുക്കാനാണ് പണം നീക്കിവെച്ചത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. കൂടാതെ എം.എൽ.എമാരുടെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ എടുക്കാനുള്ള തീരുമാനം ഉണ്ട്. അത് തങ്ങൾക്കൂടി സമ്മതിച്ചതാണ്. മുഖ്യമന്ത്രി നേതാക്കളുമായി ഇക്കാര്യം കൂടി ആലോചിച്ചിരുന്നു. Content Highlight: Opposition Criticises Budget 2.0

from money rss https://bit.ly/3chhjZz
via IFTTT

Thursday, 3 June 2021

തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനും ബജറ്റിൽ നിർദേശമുണ്ട്. കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തുകയും ഏറെ പേർക്കും തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികൾക്ക് വായ്പ ലഭ്യമാക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോർക്ക സെൽഫ് എംപ്ലോയെന്റ് സ്കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയതായും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എം.എസ്.എം.ഇ. കൾക്ക് 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. നിലവിലുള്ള എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ നിരക്കിൽ അധിക പ്രവർത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. പലിശ ഇളവ് നൽകുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് മാർജിൻ മണിയും പലിശ സഹായവും നൽകുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഒന്നാം തലമുറ വികസന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനോടൊപ്പം രണ്ടാം തലമുറ വികസനപ്രശ്നങ്ങൾ കൂടി ഏറ്റെടുക്കുന്നതിനായി ബജറ്റിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചു. ഒന്നാമത്തേത്, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഈ വർഷം 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് സമഗ്രമായ പ്രാരംഭ പിൻതുണയും കുറഞ്ഞ പലിശയ്ക്ക് വായ്പാ സൗകര്യവും ഉറപ്പാക്കും. ഇത് നിലവിലുള്ള സംരംഭകത്വ വികസന പരിപാടികൾക്ക് പുറമേ ആയിരിക്കും. ഇതിന് 10 കോടി രൂപ വകയിരുത്തുന്നു. രണ്ടാമത്തേത് പ്രതിഭാ പിന്തുണാ പരിപാടിയാണ്. ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവച്ച ഈ പരിപാടി പട്ടിക ജാതി/പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കും. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടിക ജാതി/പട്ടിക വർഗ്ഗക്കാരായ യുവതീ യുവാക്കൾക്ക് ആ മേഖലയിൽ തുടർന്നും പ്രവർത്തിക്കുന്നതിനാണ് ഈ സഹായം. ഒരാൾക്ക് ഒരു ലക്ഷം രൂപ വച്ച് 1500 പേർക്ക് പ്രതിഭാ പിന്തുണ നൽകും. പലിശരഹിത വായ്പയും നൽകും. പരിപാടിയുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പം പട്ടിക ജാതി/പട്ടിക വർഗ്ഗ വികസന വകുപ്പം ചേർന്ന് തയ്യാറാക്കും. കെ.എഫ്.സി യുടെ വായ്പ ആസ്തി അടുത്ത അഞ്ച് വർഷം കൊണ്ട് പതിനായിരം കോടി രൂപയായി ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ സാമ്പത്തിക വർഷം കെ.എഫ്.സി 4500 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിക്കും. കെ.എഫ്.സി യിൽ നിന്ന് വായ്പയെടുത്ത് 2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭകർക്ക് 20 ശതമാനം വീണ്ടും അധിക വായ്പ (മൊത്തം 40 ശതമാനം അധിക വായ്പ) നൽകുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിനായി കെ.എഫ്.സി 500 കോടി രൂപ മാറ്റിവയ്ക്കും. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് മുതൽ തിരിച്ചടവിന് ഒരു വർഷം വരെയുള്ള മൊറട്ടോറിയം അനുവദിക്കും. കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദാര വ്യവസ്ഥകളിൽ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ നൽകും. ഏഴു ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റേർസ്, ലിക്വിഡ് ഓക്സിജൻ, വെന്റിലേറ്റർ, പൾസ് ഓക്സിമീറ്റർ, പോർട്ടബിൾ എക്സറേ മെഷീൻ തുടങ്ങിയവയുടെ നിർമ്മാണത്തിനുളള യൂണിറ്റുകൾ സ്ഥാപിക്കാനാണ് വായ്പ. Content Highlights:Kerala budget 2021-1000 crore low interest rate loan for pravasis

from money rss https://bit.ly/3ciBAxD
via IFTTT

ടൂറിസം മേഖലയ്ക്ക് കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന് മാർക്കറ്റിങിനായി നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയിൽ ഇത് ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിക്കും. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിൽ അടച്ചുപൂട്ടലിന്റെ വക്കിലായ സംരംഭങ്ങൾക്കായി പുനരുജ്ജീവന പാക്കേജ് നടപ്പാക്കും. പാക്കേജിന്റെ വിശദാംശങ്ങൾ ടൂറിസം വകുപ്പ് തയ്യാറാക്കും. പാക്കേജിന് 30 കോടി രൂപ സർക്കാർ വിഹിതമായി വകയിരുത്തും. കോവിഡിന്റെ രൂക്ഷത കുറയുന്നതോടെ കേരളത്തെ അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ആകർഷിക്കുന്നതിനുള്ള കാമ്പെയ്ൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും. അതിലൊന്ന് മലബാർ ലിറ്റററി സർക്യൂട്ടാണ്. മലയാള സാഹിത്യത്തിലെ അതികായൻമാരായ തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുളള ടൂറിസം സർക്യൂട്ടാണിത്. രണ്ടാമത്തേത്, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ടാണ്. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുളള ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടാണിത്. ഈ സർക്കട്ടുകൾക്കായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. Content Highlights: Kerala Budget 2021 June, K N Balagopals First Budget, Tourism

from money rss https://bit.ly/3fUuT7r
via IFTTT

റിപ്പോ നാല് ശതമാനംതന്നെ: നിരക്കുകളിൽ മാറ്റംവരുത്താതെ ആർ.ബി.ഐ

മുംബൈ: നിരക്കുകളിൽ മാറ്റംവരുത്താതെ ഇത്തവണയും റിസർവ് ബാങ്ക് പണവായ്പനയം പ്രഖ്യാപിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ പ്രതീക്ഷ 9.5ശതമാനയി കുറച്ചു. 10.5ശതമാനം വളർച്ചനേടുമെന്നായിരുന്നു കഴിഞ്ഞ യോഗത്തിൽ പ്രതീക്ഷിച്ചിരുന്നത്. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവർണർ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി.

from money rss https://bit.ly/2TBOIaF
via IFTTT

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപയുടെ ബാങ്ക് വായ്പ

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ നാല് ശതമാനം പലിശനിരക്കിൽ ലഭ്യമാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് പുതിയ ജീവനോപാധികൾ കണ്ടെത്താൻ ആവശ്യമായ പരിശീലനം നൽകുന്നതിനും സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തിൽ 100 കോടിയാക്കി വർധിപ്പിച്ചിട്ടുണ്ട്. വനിതാ സംഘകൃഷി ഗ്രൂപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിന് കാർഷിക മൂല്യവർധിത ഉത്പന്ന യൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഈ വർഷം 10,000 ഓക്സിലറി അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും. വിഷരഹിത നാടൻ പച്ചക്കറി, പഴവർഗങ്ങൾ എന്നിവ കൃഷിചെയ്യുന്ന കർഷകരിൽനിന്ന് ഉത്പന്നങ്ങൾ സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പ നൽകും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുമ്പോൾ രണ്ട് മുതൽ മൂന്ന് ശതമാനം വരെ സബ്സിഡി അനുവദിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Kerala Budget 2021- Bank loan of Rs 1,000 crore to Kudumbasree groups

from money rss https://bit.ly/3vWx7sw
via IFTTT

കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കും, വെള്ളപ്പൊക്ക നിയന്ത്രണത്തിനായും പദ്ധതി

തിരുവനന്തപുരം:കൃഷി ഭവനുകളെ സ്മാർട്ടാക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയർ ഹൗസുകളുടെ ഉപയോഗം, കോൾഡ് സ്റ്റോറേജുകളുടെ ശൃംഖല,മാർക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കംമ്പ്യൂട്ടിംഗ് ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആധുനിക വത്കരിക്കും ഇതിനായാണ് 10 കോടി രൂപ വിലയിരുത്തിയത്. കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖ ആരംഭിക്കുമെന്നും ധനമന്ത്രി. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിമൂലം തൊഴിൽ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും കാർഷിക മേഖയിൽ ന്യായവില ഉറപ്പുവരുത്താനും പദ്ധതികൾ ആവിഷ്ക്കരിക്കും അഞ്ച് അഗ്രോപാർക്കുകൾ സ്ഥാപിക്കും. കൂടാതെ പാൽ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. ഇതിനായി പത്ത് കോടി വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. തോട്ടം മേഖല പ്ലാന്റേഷൻ മേഖലയുടെ വികസനവും ഭരണപരമായ കാര്യങ്ങളും മികച്ചതാക്കാൻ പ്ലാന്റേഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്താൻ രണ്ട് കോടി രൂപ അനുവദിച്ചു. തോട്ടം മേഖലയുടെ വൈവിധ്യ വത്കരണത്തിനും പുതിയ വിളകൾ പരിചയപ്പെടുത്താനുമായി നയം രൂപീകരിക്കും ഇതിന്റെ പ്രാഥമിക പ്രവർത്തനത്തിനായി രണ്ട് കോടി രൂപ വിലയിരുത്തും. പരിസ്ഥിതി വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികൾക്കായി 500 കോടി രൂപ ചിലവ് വരുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിന്റെ പ്രാഥമിക ഘട്ടത്തിനായി 50 കോടി രൂപ അനുവദിച്ചു.ജലാശയങ്ങൾ ശുചീകരിക്കുക, തീരദേശത്ത് കണ്ടൽ കാടുകൾ ഉപയോഗിക്കുക, നദികളുടെ ആഴം വർദ്ധിപ്പിക്കുക, ജല ഒഴുക്ക് ഉറപ്പുവരുത്തുക തുടങ്ങി നിരവധി പദ്ധതികളിലൂടെയാണ് വെള്ളപ്പൊക്കം തടയാനുള്ള ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്.500 കോടി രൂപയെങ്കിലും പദ്ധതിയ്ക്ക് ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യ ബന്ധനം മത്സ്യ ബന്ധന മേഖലയിൽ മത്സ്യ സംസ്കരണത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിനുമായി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചു.അക്വേറിയം റിഫോംസ് സംബന്ധിച്ച് പഠനം നടത്തി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു Content Highlight: kerala budget 2021: Agriculture and Environment

from money rss https://bit.ly/3pl5DdB
via IFTTT

കോവിഡ് ബജറ്റ്: നികുതി നിർദേശങ്ങളില്ല, വികസനത്തിനും ക്ഷേമത്തിനും ഊന്നൽ

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽനൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേർക്കലായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ ലഭ്യമാക്കുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് 8,900 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. സാമ്പത്തികമേഖലയുടെ പുനരുജ്ജീവനത്തിനായി വിവിധ വായ്പകൾക്കും പലിശ സബ്സിഡിക്കുമായി 8,300 കോടി രൂപയും ലഭ്യമാക്കും. താഴെതട്ടിലുള്ളവർക്ക് പണംലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം 4ശതമാനം പലിശനിരക്കിലായിരിക്കും നൽകുക. വായ്പ പദ്ധതികളുടെ പലിശ ഇളവ് നൽകുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്. തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകൾക്കും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതിയതായി വരുമാനമാർഗങ്ങളൊന്നും സർക്കാരിന് മുന്നിലില്ലെന്ന് ചുരുക്കം. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണംകണ്ടെത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കൽ, ഓഖി, പ്രളയം, കോവിഡ് എന്നിവമൂലം സർക്കാരിന്റെ വരുമാനത്തിൽ വൻഇടിവുണ്ടാക്കിയതായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. COVID Budget: No tax proposals, emphasis on development and welfare.

from money rss https://bit.ly/3yZ1ekN
via IFTTT

കെ.എസ്.ആര്‍.ടി.സിക്ക് ഹൈഡ്രജന്‍ ബസ്, ഡെലിവറി ജോലിക്കാര്‍ക്ക് ഇലക്ട്രിക് വാഹനം

ഗതാഗത മേഖലയ്ക്ക് പുത്തൻ മാനങ്ങൾ നൽകുന്ന പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, കെ.എസ്.ആർ.ടി.സി. ബസുകൾ കൂടുതൽ പ്രകൃതി സൗഹാർദമാക്കുന്നതിനായുള്ള പദ്ധതിയും ബജറ്റിലുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ബാധ്യത കുറയ്ക്കുന്നതിനും കൂടുതൽ പ്രകൃതി സൗഹാർദ വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കുന്നതിനുമായി നിലവിൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന 3000 ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനായിട്ടാണ് ഈ നീക്കം. ഗ്രീൻ മൊബിലിറ്റി എന്ന ആശയത്തിന് കൂടുതൽ കരുത്തേകുന്നതിനായി ഹൈഡ്രജൻ ബസുകളും നിരത്തുകളിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അനുമതി നൽകിയിട്ടുണ്ട്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, സിയാൽ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജൻ ഫ്യുവൽ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പദ്ധതിയാണ് ഒരുക്കുന്നത്. ഫുഡ് ഡെലിവറി, പത്രവിതരണം, തുടങ്ങിയുള്ള ജോലികൾ ചെയ്യുന്നവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളും ഇലക്ട്രിക് ഓട്ടോയും നൽകുന്നതിനുള്ള വയ്പാ പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 10,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷയും നിരത്തുകളിൽ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ഒരുക്കുന്നത്. ഇത്തരം വായ്പാ പലിശയുടെ ഒരുഭാഗം സർക്കാർ വഹിക്കും. പലിശ ഇളവ് ഒരുക്കുന്നതിനായി 15 കോടി രൂപയും വകയിരുത്തും. പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.. കിഫ്ബിയുമായി ചേർന്നായിരിക്കും കെ.എസ്.ആർ.ടി.സിയുടെ ഈ രണ്ട് പദ്ധതികളും നടപ്പാക്കുകയെന്നാണ് വിവരം. Content Highlights;Kerala Budget 2.0; KSRTC Will Get Hydrogen Bus And Electric Bikes For Delivery Boys

from money rss https://bit.ly/3fP5EDp
via IFTTT