121

Powered By Blogger

Saturday, 11 July 2020

ഡിപ്ലോമാറ്റിക് ബാഗേജ് വന്ന കാര്യം അറിയാമായിരുന്നു, മോദി ഫാനെന്ന് ട്രേഡ് യൂണിയന്‍ നേതാവ് ഹരിരാജ്

തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസ് അന്വേഷണം മുറുകുന്നതോടെ പല പ്രമുഖരുടെയും പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. ഈ കേസില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ഒടുവിലത്തെ വഴിത്തിരിവായിരുന്നു ഒരു ട്രേഡ് യൂണിയന്‍ നേതാവ് കസ്റ്റംസ് നടപടി ഒഴിവാക്കാന്‍ വേണ്ടി ഇടപെട്ടെന്ന വാര്‍ത്ത. കസ്റ്റംസ് ഹൗസ് ഏജന്‍സ് അസോസിയേഷന്‍ നേതാവും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഗോ ഏജന്‍സിയായ ബോണ്‍ ഫ്രൈറ്റ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഹരിരാജ് തങ്ങളെ സ്വര്‍ണം ഒളിപ്പിച്ചെത്തിയ ഡിപ്ലോമാറ്റ് ബാഗേജ് വിട്ടുകൊടുക്കാന്‍ വേണ്ടി വിളിച്ചിരുന്നുവെന്നും ഭീഷണി മുഴക്കിയെന്നും കസ്റ്റംസ് അറിയിക്കുന്നത്. ബാഗേജ് തിരിച്ച് യുഎഇയിലേക്ക് അയക്കാനും ഇയാള്‍ ശ്രമം നടത്തിയെന്നും വിവരം പുറത്തു വന്നിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും രക്ഷപ്പെടാന്‍ സഹായിച്ചതും ഹരിരാജ് ആണെന്നും ഇയാളുടെ കാറിലാണ് ഇരുവരും ഒളിവില്‍ പോയതെന്നും ഇതിനൊപ്പം പുറത്തു വന്ന വാര്‍ത്തകളാണ്. എറണാകുളം ഞാറയ്ക്കലുള്ള ഹരിരാജിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയെന്നും ഇയാളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്. ബിഎംഎസ് നേതാവാണ് ഹരിരാജ് എന്നും പറയുന്നു.

അതേസമയം തനിക്കെതിരേ വരുന്ന എല്ലാ വാര്‍ത്തകളും തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് ഹരിരാജ് വാദിക്കുന്നത്. സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും മാധ്യമങ്ങളൂടെയാണ് ഡിപ്ലോമാറ്റ് ബാഗേജില്‍ സ്വര്‍ണമാണെന്ന വിവരം താന്‍ അറിയുന്നതെന്നും സ്വപ്‌നയെയോ സന്ദീപിനെയോ സരിത്തിനെയോ തനിക്ക് അറിയുക പോലുമില്ലെന്നും അവരെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് ഹരിരാജ് പറയുന്നത്. തന്റെ കാറിലാണ് സ്വപ്‌നയും സന്ദീപ് രക്ഷപ്പെട്ടതെന്ന വാര്‍ത്ത ശരിയല്ലെന്നും കാര്‍ ഇപ്പോഴും തന്റെ വീട്ടില്‍ തന്നെയുണ്ടെന്നുമാണ് ഇയാള്‍ വാദിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുമെന്നും ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിക്കുമ്പോള്‍ ഹരിരാജ് പറയുന്നുണ്ട്.

ഞാറയ്ക്കലിലുള്ള ഹരിരാജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെന്നാണ് കസ്റ്റംസിനെ കേന്ദ്രീകരിച്ച് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഹരിരാജ് പറയുന്നത് തനിക്ക് ഞാറയ്ക്കലില്‍ വീടില്ലെന്നാണ്. ഒരു ഉദ്യോഗസ്ഥനും തന്നെ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നും ഇയാള്‍ പറയുന്നു. 1994 മുതല്‍ തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ തനിക്ക് കൊച്ചിയില്‍ ഒരു ഓഫിസ് മാത്രമാണുള്ളതെന്നാണ് സ്ഥാപിക്കുന്നത്. എന്നാല്‍, ഹരിരാജിന്റെ യഥാര്‍ത്ഥ സ്ഥലം എറണാകുളമാണ്. അത് ഹരിരാജ് തന്നെ സമ്മതിക്കുന്നുമുണ്ട്. എറണാകുളത്ത് എവിടെയാണ് സ്വന്തം സ്ഥലം എന്നു ചോദിക്കുമ്പോള്‍ ഞാറയ്ക്കലില്‍ തനിക്ക് വീടില്ലെന്ന മറുപടിയാണ് ഇയാള്‍ ആവര്‍ത്തിക്കുന്നത്.

സ്വര്‍ണക്കടത്തിനെ കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്ന് പറയുന്ന ഹരിരാജിന് യുഎഇയില്‍ നിന്നും ഡിപ്ലോമാറ്റ് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അതിന് ക്ലിയറന്‍സ് കിട്ടാന്‍ താമസം വന്ന കാര്യവും അറിയാമായിരുന്നു. അതിന് ഹരിരാജ് പറയുന്ന ന്യായം കസ്റ്റംസ് ട്രേഡ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയില്‍ അംഗമാണെന്ന നിലയില്‍ കണ്‍സൈന്‍മെന്റുകള്‍ക്ക് ക്ലിയര്‍സ് കിട്ടാന്‍ താമസം വന്നാല്‍ അതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തനിക്കും കിട്ടുമെന്നാണ്. അങ്ങനെയാണ് യുഎഇയില്‍ നിന്നും വന്ന ഡിപ്ലോമാറ്റ് ബാഗേജ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം അറിഞ്ഞതെന്നാണ് ഹരിരാജ് പറയുന്നത്. എന്നാല്‍ ഈ ബാഗേജില്‍ എന്താണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അരോടും അന്വേഷിച്ചിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. തിരുവനന്തപുരത്ത് കണ്‍സൈന്‍മെന്റുകള്‍ വന്നാല്‍ അവ വിട്ടുകിട്ടാന്‍ കാലതാമസം എടുത്താല്‍ ഏജന്റുമാര്‍ തന്നോട് പരാതി പറയാറുണ്ടെന്നും ആ സമയത്ത് താന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുണ്ടെന്നും ഹരിരാജ് വ്യക്തമാക്കുന്നുണ്ട്. കസ്റ്റംസ് ട്രേഡ് ഫെസിലിറ്റേഷന്‍ കമ്മിറ്റിയംഗം എന്ന നിലയില്‍ ഇത്തരം പൊതുകാര്യങ്ങള്‍ക്ക് മാത്രമായാണ് താന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാറുള്ളതെന്നുമാണ് ഇയാളുടെ വാദം. താന്‍ കസ്റ്റംസിന്റെ ഭാഗമായി നില്‍ക്കുന്നൊരാളാണെന്ന അവകാശവാദവും ഹരിരാജ് ആവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യാനോ വിവരങ്ങള്‍ തേടാനോ കസ്റ്റംസ് ശ്രമിക്കില്ലെന്ന അവകാശവാദവും ഹരിരാജിനുണ്ട്.

ബിഎംഎസ് നേതാവാണെന്ന തരത്തില്‍ വാര്‍ത്തകളും ഹരിരാജ്  നിഷേധിക്കുകയാണ്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ലെന്നും കാര്‍ഗോ തൊഴിലാളികളുടെ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും പറയുന്നു. എന്നാല്‍ ഹരിരാജിന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിക്കുമ്പോള്‍ അദ്ദേഹം ബിജെപി-സംഘപരിവാര്‍ അനുകൂലിയാണെന്നാണ് വ്യക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ഹരിരാജ് പറയുന്നത്,തനിക്ക് രാഷ്ട്രീയമില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാന്‍ ആണ് താനെന്നാണ്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത് പൊതുവിഷയങ്ങള്‍ അനാലിസിസ് ചെയ്തിടുന്നതാണെന്നാണ്. അല്ലാതെ ബിഎംഎസുമായോ ബിജെപിയായിട്ടോ യാതൊരു ബന്ധവും ഇല്ലെന്നാണ് ആവര്‍ത്തിക്കുന്ന വാദം. 



* This article was originally published here

പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ ദിവസം നിക്ഷേപിക്കേണ്ടത് 10 രൂപയില്‍താഴെ

അസംഘടിതമേഖലയിൽ ജോലിചെയ്യുന്നയാളാണോ നിങ്ങൾ. പ്രതിമാസം 5000 രൂപ പെൻഷൻ ലഭിക്കാൻ നിങ്ങൾക്കും അവസരമുണ്ട്. അടൽ പെൻഷൻ യോജനയിൽ ചേർന്ന് നിക്ഷേപം നടത്തിയാൽ ഭാവിയിൽ പെൻഷൻ ലഭിക്കാൻ അത് ഉപകരിക്കും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ)യാണ് പെൻഷൻ പദ്ധതിക്ക് ചുക്കാൻപിടിക്കുന്നത്. റിട്ടയർമെന്റുകാലത്ത് വരുമാനം ഉറപ്പാക്കാൻ 2015ലാണ് അടൽ പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടത്. നേരത്തെതന്നെ പദ്ധതിയിൽചേർന്നാൽ ചെറിയ തുക നികഷേപിച്ച് പരമാവധി നേട്ടമുണ്ടാക്കാൻകഴിയും. 60 വയസ്സാകുമ്പോൾ 1000 രൂപ മുതൽ 5,000 രൂപവരെയാണ് പെൻഷൻ ലഭിക്കുക. നിങ്ങളുടെ വയസ്സും നിക്ഷേപിക്കുന്നതുകയും കണക്കാക്കിയാൽ എത്രതുക പെൻഷൻ ലഭിക്കുമെന്ന് അറിയാം. പ്രതിമാസം 42 രൂപ മുതൽ 1,318 രൂപവരെ വിഹിതമടയ്ക്കാം. ഉദാഹരണത്തിന് 22 വയസ്സുള്ള ഒരാൾക്ക് 1000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കണമെങ്കിൽ പ്രതിമാസം 59 രൂപയാണ് അടയ്ക്കേണ്ടിവരിക. ഇതേയാൾക്ക് 5000 രൂപ ലഭിക്കണമെങ്കിൽ 292 രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കേണ്ടിവരിക. അതായത് ഒരുദിവസം 10 രൂപയിൽതാഴെമാത്രം. 18 വയസ്സുമുതൽ പദ്ധതിയിൽ ചേർന്ന് നിക്ഷേപംതുടങ്ങാം. 39 വയസ്സുവരെയാണ് ചേരാൻ കഴിയുക. എന്നിരുന്നാലും 60വയസ്സ് തികഞ്ഞാൽമാത്രമെ പെൻഷൻ ലഭിക്കൂ. അതിനിടെ നിക്ഷേപകൻ മരിച്ചാൽ പങ്കാളിക്കോ നോമിനിക്കോ പെൻഷൻ അവകാശപ്പെടാം. നിക്ഷേപകൻ 60വയസ്സ് എത്തുന്നതിനുമുമ്പ് മരിച്ചാൽ പങ്കാളിക്ക് തുടർന്നും നിക്ഷേപം നടത്താൻ അവസരമുണ്ട്. ഇതിന് താൽപര്യമില്ലെങ്കിൽ പങ്കാളിക്ക് പദ്ധിതി നിർത്തി പണംപിൻവലിക്കാനുംകഴിയും. നിക്ഷേപകൻ മരിക്കുകയോ ഗുരുതരമായ അസുഖം പിടിപെടുകയോ ചെയ്താൽമാത്രമെ കാലാവധിയെത്തുംമുമ്പ് പണം പിൻവലിക്കാൻ കഴിയൂ. എങ്ങനെ ചേരും? ബാങ്കുകൾവഴി അടൽ പെൻഷൻ യോജനയിൽ ചേരാം. അപേക്ഷാഫോം ബാങ്കുകളിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയും നൽകണം. അപേക്ഷ അംഗീകരിച്ചാൽ മൊബൈലിൽ സന്ദേശംലഭിക്കും. antony@mpp.co.in

from money rss https://bit.ly/3eqBORP
via IFTTT

Friday, 10 July 2020

വോഡാഫോണ്‍ ഐഡിയ 2,850 കോടി നല്‍കി: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പണംതിരിച്ചുലഭിക്കും

മ്യൂച്വൽ ഫണ്ടുകൾക്കും ബാങ്കുകൾക്കും വോഡാഫോൺ ഐഡിയ 2,850 കോടി രൂപ നൽകി. നിക്ഷേപതുകയും പലിശയുമുൾപ്പെടുന്നതുകയിലെ ഒരുഭാഗമാണ് വൊഡാഫോൺ ഐഡിയ തിരിച്ചുനൽകിയത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിക്ക് 1252 കോടി രൂപയും യുടിഐയ്ക്ക് 166 കോടിയും നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ടിന് 121 കോടിയുമാണ് ലഭിച്ചത്. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉൾപ്പടെയുള്ള ഫണ്ടുകമ്പനികൾ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയാക്കിയ യൂണിറ്റുകളിലെ പണം ഭാഗികമായി നിക്ഷേപകർക്ക് അടുത്തയാഴ്ചയോടെ തിരിച്ചുലഭിക്കും. നിക്ഷേപിച്ച പണവും പലിശയും തിരിച്ചുകിട്ടാൻ വൈകുന്ന സാഹചര്യത്തിലാണ് മ്യൂച്വൽ ഫണ്ടിന്റെ ഡെറ്റ് പദ്ധതികളിൽ സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോ ആക്കി ആതുക ഫണ്ടുകമ്പനികൾ വകയിരുത്തുന്നത്. അതുപ്രകാരം നിക്ഷേപകർക്ക് യൂണിറ്റുകൾ അനുവദിക്കും. യൂണിറ്റിന്റെ മൂല്യം പൂജ്യവുമായിരിക്കും. പണംതിരിച്ചുകിട്ടുന്നമുറയ്ക്ക് നിക്ഷേപകരിൽനിന്ന് യൂണിറ്റ് തിരിച്ചെടുത്ത് പണംനൽകും. വോഡാഫോൺ ഐഡിയയിൽനിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതിനെതുടർന്ന് ജൂണിൽ ഫ്രാങ്ക്ളിന്റെ സെഗ്രിഗേറ്റഡ് യൂണിറ്റുകൾ തിരിച്ചെടുത്ത് നിക്ഷേപകർക്ക് പണംവീതിച്ചുനൽകിയിരുന്നു.

from money rss https://bit.ly/2Zi4N5T
via IFTTT

എച്ച്.ഡി.എഫ്.സി. ഓഹരി വിറ്റൊഴിവാക്കി ചൈനീസ് ബാങ്ക്

മുംബൈ: വായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സി.യിലെ ഓഹരികൾ വിറ്റൊഴിവാക്കി ചൈനയിലെ പൊതുമേഖലാ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഏപ്രിൽ - ജൂൺ പാദത്തിൽ ഓഹരികൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഒഴിവാക്കിയോ എന്നതിൽ വ്യക്തതയില്ല. ജൂൺ 30-ന് എച്ച്.ഡി.എഫ്.സി. പുറത്തിറക്കിയ ഓഹരി പങ്കാളിത്തം സംബന്ധിച്ച പട്ടികയിൽ പ്രധാന നിക്ഷേപകരുടെ കൂട്ടത്തിൽനിന്ന് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് 31-ന് എച്ച്.ഡി.എഫ്.സി.യിൽ 1.01 ശതമാനം ഓഹരികൾ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കുണ്ടായിരുന്നു. കോവിഡിനെത്തുടർന്ന് ഇന്ത്യൻ കമ്പനികളുടെ വിപണിമൂല്യം വലിയതോതിൽ ഇടിഞ്ഞിരുന്നു. ഇത് അവസരമാക്കി സാമ്പത്തിക സേവന കമ്പനികളിൽ കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാൻ ചൈന ശ്രമിക്കുന്നതായി സൂചനയുണ്ടായിരുന്നു.

from money rss https://bit.ly/2BPnoxj
via IFTTT

എസ്.ബി.ഐ.യുടെ പേരിൽ വ്യാജ ശാഖ; മൂന്നു പേർ അറസ്റ്റിൽ

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച യുവാവും കൂട്ടാളികളായ രണ്ടുപേരും അറസ്റ്റിലായി. കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം. ഇവിടെയുള്ള കമൽ ബാബു മൂന്നുമാസം മുമ്പ് ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഒരു ഉപഭോക്താവ്സംശയം തോന്നി എസ്.ബി.ഐ.യുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പോലീസ് പിടിച്ചെടുത്തു. കമൽബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്കുദ്യോഗസ്ഥരാണ്. പന്റുത്തിയിൽതന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടകമുറിയിൽ ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്. പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപയോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്.

from money rss https://bit.ly/3efF02l
via IFTTT

Mohanlal's Drishyam 2: Jeethu Joseph Drops A Major Hint About The Storyline

Mohanlal's Drishyam 2: Jeethu Joseph Drops A Major Hint About The Storyline
Mohanlal and Jeethu Joseph, the popular actor-director duo is joining hands once again for the upcoming project Drishyam 2. The highly anticipated movie, which is a sequel to the 2013-released blockbuster Drishyam, is all set to go on floors very soon.

* This article was originally published here

നിഫ്റ്റി 10,800ന് താഴെ: സെന്‍സെക്‌സ് 143 പോയന്റ് നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ആഗോള വിപണികളിലെനഷ്ടം ആഭ്യന്തര സുചികകളിലും പ്രതിഫലിച്ചു. ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 10,800ന് താഴെയെത്തി. സെൻസെക്സ് 143.36 പോയന്റ് നഷ്ടത്തിൽ 36,594.33ലും നിഫ്റ്റി 45.50 പോയന്റ് താഴ്ന്ന് 10768ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 989 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1646 ഓഹരകൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയിൽ, ടൈറ്റാൻ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയൻസ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ, ഊർജം, എഫ്എംസിജി വിഭാഗങ്ങളിലെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ലോഹം, വാഹനം ഓഹരികൾ സമ്മർദംനേരിട്ടു.

from money rss https://bit.ly/32aEe4a
via IFTTT

സാമൂഹിക അകലം പാലിക്കാന്‍ ഉപകരണവുമായി റെയില്‍വെ

കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലംപാലിക്കാൻ പുതിയ ഉപകരണം വികസിപ്പിച്ച് റെയിൽവെ. ദക്ഷിണ റെയിൽവെയ്ക്കുകീഴിലുള്ള തിരുവനന്തപുരം ഡിവിഷനാണ് ഉപകരണം വികസിപ്പിച്ചത്. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകൾ രണ്ടോ, മൂന്നോ മീറ്ററിനുള്ളിൽ വന്നാൽ മുന്നറിയിപ്പ് നൽകും. മൂന്നുമീറ്ററിനപ്പുറം ആളുകൾ മാറുന്നതുവരെ ഉപകരണം ശബ്ദംപുറപ്പെടുവിച്ചുകൊണ്ടിരിക്കും. റെയിൽവെ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേകം പരിഗണന നൽകിയാണ് ഉപകരണമുണ്ടാക്കിയിരിക്കുന്നത്. 800 രൂപയിൽതാഴെയാണ് ഉപകരണത്തിന് ചെലവുവരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 12മണിക്കൂറിലേറെസമയം ഉപയോഗിക്കാം. തൃശ്ശൂരിലെ ആർ നിധീജ് ആണ് ഈ ഉപകരണം വികസിപ്പിച്ചത്. സവിശേഷതകൾ റേഡിയോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിച്ചാണ് നിശ്ചിത പരിധിക്കുള്ളിൽ ആളുകളെത്തിയാൽ മുന്നറിയിപ്പ് നൽകുന്നത്. ഉപകരണത്തിന്റെ ഭാരം 30 ഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 12 മണിക്കൂറിലേറെ ഉപയോഗിക്കാം. 7 വോൾട്ട് 500എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. കനംകുറഞ്ഞതും മെലിഞ്ഞതുമായ ലിപോ റീച്ചാർജബിൾ ബാറ്ററിയാണിതിനുള്ളിലുള്ളത്.

from money rss https://bit.ly/3iRw8mW
via IFTTT

യെസ് ബാങ്ക് എഫ്പിഒ: ഓഹരിയൊന്നിന് 12 രൂപ നിശ്ചയിച്ചു

യെസ് ബാങ്കിന്റെ എഫ്പിഒയുടെ ഓഹരി വില നിശ്ചയിച്ചു. ഓഹരിയൊന്നിന് 12രൂപ നിരക്കിൽ 15,000 കോടി രൂപയാണ് ബാങ്ക് സമാഹരിക്കാനൊരുങ്ങുന്നത്. യോഗ്യരായ ജീവനക്കാർക്ക് ഒരുരൂപ കിഴിവിൽ ഓഹരിയൊന്നിന് 12 രൂപനിരക്കിൽ ലഭിക്കും. 1000 ഓഹരികളടങ്ങിയ ഒരുലോട്ടായിട്ടായിരിക്കും വില്പന. ജൂലായ് 15 ആരംഭിച്ച് 17ന് ഫോളോ ഓണ് പബ്ലിക് ഓഫർ അവസാനിക്കും. ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മൂലധനസമാഹരണ സമതി വെള്ളിയാഴ്ച ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മൂലധനസമാഹരണത്തിനുള്ള യെസ് ബാങ്കിന്റെ ഫോളോ ഓൺ പബ്ലിക് ഓഫറിൽ (എഫ്.പി.ഒ.) പങ്കെടുക്കുമെന്നും പരമാവധി 1760 കോടിരൂപ വരെ നിക്ഷേപിക്കുമെന്നും രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാബാങ്കായ എസ്.ബി.ഐ. വ്യക്തമാക്കിയുട്ടുണ്ട്. ബാങ്കിന്റെ ടയർ വൺ മൂലധനം പത്തുശതമാനത്തിലേക്ക് ഉയർത്തുന്നതിനാണ് എഫ്.പി.ഒ.വഴി ലക്ഷ്യമിടുന്നത്. മാർച്ച് അവസാനം വരെയുള്ള കണക്കുപ്രകാരമിത് 6.3 ശതമാനം മാത്രമാണ്. മൂലധനശേഷി മോശമായതിനെത്തുടർന്ന് 2020 മാർച്ച് അഞ്ചിന് റിസർവ് ബാങ്ക് യെസ് ബാങ്കിന്റെ നിയന്ത്രണമേറ്റെടുത്തിരുന്നു. മാർച്ച് 18-ന് എസ്.ബി.ഐ. മുൻ സി.എഫ്.ഒ. പ്രശാന്ത് കുമാറിനെ മാനേജിങ് ഡയറക്ടറാക്കി പുതിയ ബോർഡ് രൂപവത്കരിച്ച് രക്ഷാപദ്ധതി നടപ്പാക്കി. എസ്.ബി.ഐ.ക്കൊപ്പം എച്ച്.ഡി.എഫ്.സി., ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവചേർന്ന് 10,000 കോടി രൂപയുടെ നിക്ഷേപമാണ് അന്ന് നടത്തിയത്.

from money rss https://bit.ly/324W9tc
via IFTTT

കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരിവിറ്റ് 20,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിനിടയിൽ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സർക്കാർ വിൽക്കുന്നു. 20,000 കോടി(2.7 ബില്യൺ ഡോളർ) സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങൾ വിലയിരുത്തിയശേഷമാകും ഓഹരി വിൽക്കാൻ സർക്കാർ തയ്യാറാകുക. കോൾ ഇന്ത്യയുടെ കാര്യത്തിൽ മൂല്യനിർണയം ആകർഷകമല്ലെങ്കിൽ കമ്പനി സർക്കാരിൽനിന്ന് ഓഹരി തിരികെവാങ്ങുമെന്നും ബ്ലൂംബർഗ് റിപ്പോർട്ടുചെയ്തു. കോവിഡ് വ്യാപനംമൂലം ദീർഘകാലം ലോക്ക്ഡൗൺപ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി. ഇത് ബജറ്റ് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് തടസ്സമാകുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ തേടുന്നത്.

from money rss https://bit.ly/2ZeqbIZ
via IFTTT

എംസിഎക്‌സ് ബുള്ള്യന്‍ മോക് ട്രേഡിംഗ് തുടങ്ങി

കൊച്ചി- ബുള്ള്യൻ, ബേസ് മെറ്റൽസ് എന്നിവയുടെ സൂചിക ഓഹരികളിൽ ട്രേഡിംഗ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എംസിഎക്സ് മോക് ട്രേഡിംഗ് തുടങ്ങി. രാജ്യത്തെ ഏറ്റവും വലിയ വിവിധോൽപന്ന എക്സ്ചേഞ്ചായ മുംബൈയിലെ എംസിഎക്സിൽ വ്യാഴാഴ്ച (ജൂലൈ 9) മുതലാണ് ബുള്ള്യൻ, അടിസ്ഥാന ലോഹങ്ങളായ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ മോക് ട്രേഡിംഗ് ആരംഭിച്ചത്. ജൂലൈ 31 വരെ ഇതു നീണ്ടു നിൽക്കും. വെള്ളിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഉച്ചതിരിഞ്ഞ് 3.30 മുതൽ 6.30 വരെയാണ് ട്രേഡിംഗ് സമയം. മോക് ട്രേഡിംഗ് അവസാനിക്കുന്നതോടെ എംസിഎക്സ് ഐകോംഡെക്സ് ബുള്ള്യൻ ഓഹരി സൂചികയും ഐകോംഡെക്സ് ബെയ്സ് മെറ്റൽ സൂചികയും പ്രസിദ്ധീകരിച്ചു തുടങ്ങുമെന്ന് എംസിഎക്സ് പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/2DtgfTL
via IFTTT

Thursday, 9 July 2020

ആധാറില്‍ എങ്ങനെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം?

ആധാർ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആദായ നികുതി റിട്ടേൺ ഫയൽചെയ്യുക, പാൻ കാർഡിന് അപേക്ഷിക്കുക, സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുക തുടങ്ങിയവയെക്കല്ലാം ആധാർ നിർബന്ധമാണ്. ആധാറിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആധാർ ലഭിക്കുന്നതിനായി എൻ റോൾ ചെയ്തപ്പോൾ പലരും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുണ്ടാവില്ല. അതിനുള്ളവഴികളിതാ 1. യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തുക. അടുത്തുള്ള എൻ റോൾ സെന്റർ തിരഞ്ഞെടുക്കുക. 2 ആധാർ കറക്ഷൻ ഫോം പൂരിപ്പിക്കുക. 3 നിലവിലെ മൊബൈൽ നമ്പർ ചേർക്കുക. 4. ഫോം സബ്മിറ്റ് ചെയ്യുക. ഓതന്റിക്കേഷനായി ബയോമെട്രിക്സ് നൽകുക. 5. ലഭിക്കുന്ന അക്നോളജ്മെന്റ് സ്ലിപ്പ് സൂക്ഷിച്ചവെയ്ക്കുക. സ്ലിപിൽ അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) ഉണ്ടാകും. 6. ആധാർ അപ്ഡേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഈ നമ്പർ ഉപകരിക്കും. പുതിയ നമ്പർ ചേർക്കുന്നതിനോ നിലവിലുള്ളത് മാറ്റുന്നതിനോ രേഖകളുടെ ആവശ്യമില്ല.

from money rss https://bit.ly/2W0nkS4
via IFTTT

സെന്‍സെക്‌സില്‍ 134 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 10,800ന് താഴപ്പോയി. സെൻസെക്സ് 134 പോയന്റ് നഷ്ടത്തിൽ 36603ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 10775ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 403 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 601 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, ഭാരതി എയർടെൽ, സിപ്ല, ഹീറോ മോട്ടോർകോർപ്, യുപിഎൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അദാനി പോർട്സ്, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളെല്ലാം നഷ്ടത്തിലാണ്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്.

from money rss https://bit.ly/3gGpAWD
via IFTTT

എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് മാത്രം

മുംബൈ: പൊതുമേഖലാ വിമാനക്കന്പനിയായ എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് ഇതുവരെ താത്പര്യവുമായി രംഗത്തുള്ളത് ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ടാറ്റ മാത്രം. അന്തിമ താത്പര്യപത്രം സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെ സമയമുണ്ട്. നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ച ആഗോള വ്യോമയാന കമ്പനികൾഎല്ലാംതന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നു. ഈ സാഹചര്യത്തിൽ പുതിയ കമ്പനികൾ രംഗത്തുവരുമോ എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. മലേഷ്യൻ കമ്പനിയുമായി സഹകരിച്ചുള്ള എയർ ഏഷ്യ ഇന്ത്യ, സിങ്കപ്പുർ എയർലൈൻസുമായി ചേർന്നുള്ള വിസ്താര എന്നീ കമ്പനികളിൽ നിലവിൽ ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന വ്യോമയാനകമ്പനിയും മികച്ച ബ്രാൻഡുമായ എയർ ഇന്ത്യയെ കൂടി ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നത്. അതേസമയം, നേരത്തേ എയർ ഇന്ത്യക്കായി താത്പര്യം പ്രകടിപ്പിച്ചിരുന്ന സിങ്കപ്പുർ എയർലൈൻസ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിന്മാറിയിട്ടുണ്ട്. എയർ ഇന്ത്യ വിൽപ്പനയ്ക്ക് ഇനിയും സമയംനീട്ടേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് സൂചനയുണ്ട്. വെറുമൊരു വ്യോമയാന കന്പനി എന്നതിലപ്പുറം ടാറ്റ എയർലൈൻസ് എന്ന പേരിൽ ജെ.ആർ.ഡി. ടാറ്റ തുടങ്ങിയതെന്ന വൈകാരികമായ അടുപ്പം കൂടി ടാറ്റയ്ക്ക് എയർ ഇന്ത്യയോടുണ്ട്. എയർ ഏഷ്യ ഇന്ത്യയുടെ ബാക്കി ഓഹരികൾകൂടി ടാറ്റ സൺസ് വാങ്ങും മലേഷ്യൻ കന്പനിയുമായി ചേർന്നുള്ള എയർ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ കൂടി ടാറ്റ സൺസ് ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ കന്പനിയിൽ 51 ശതമാനം ഓഹരികൾ ടാറ്റയുടെ കൈവശമുണ്ട്. ആഗോള നിക്ഷേപക സ്ഥാപനങ്ങളുമായി ചേർന്ന് ഏറ്റെടുക്കുന്നതിനായി ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എയർ ഏഷ്യ ബെർഹാഡ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. കോവിഡിനു മുന്പുതന്നെ കന്പനിയുടെ ആസ്തികളേക്കാൾ കൂടുതൽ ബാധ്യതയാണുള്ളതെന്ന് ഓഡിറ്റിങ് സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംങ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കന്പനിയുടെ വിപണി മൂല്യത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് അവസരമാക്കാനാണ് ടാറ്റ സൺസ് ആലോചിക്കുന്നത്. അതേസമയം, ടാറ്റയും എയർ ഏഷ്യയും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/3iQla12
via IFTTT

വരുമാനമിടിഞ്ഞു: ഐടി കമ്പനികള്‍ പ്രതിസന്ധിയില്‍

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ മാർഗങ്ങൾ തേടി ഐ.ടി. കമ്പനികൾ. ഓഫീസിന്റെ വലിപ്പം കുറയ്ക്കുന്നതുൾപ്പെടെയുള്ള മാർഗങ്ങൾ ഇവർ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന ഐ.ടി.പാർക്കുകളിൽ നടത്തിയ പ്രാഥമിക സർവേയിലെ കണക്കു പ്രകാരം മേഖലയിലുള്ള 80 ശതമാനത്തോളം പേർക്കും വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കമ്പനികളും തൊഴിലിന്റെയും വരുമാനത്തിൻറെയും കാര്യത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിലെ പല കമ്പനികളും കൈവശമുള്ള സ്ഥലത്തിന്റെ നല്ലൊരു ഭാഗം മടക്കി നൽകാൻ ശ്രമം തുടങ്ങി. 'ജീവനക്കാരെല്ലാം വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 450 പേർക്ക് ജോലി ചെയ്യാനുള്ള സ്ഥലമാണ് ഞങ്ങൾക്ക് ഐ.ടി. പാർക്കിലുള്ളത്. 100 പേർക്കുള്ള സൗകര്യം നിലനിർത്തി ബാക്കി മടക്കി നൽകും' - ഒരു പ്രധാന ഐ.ടി. കമ്പനിയുടെ പ്രതിനിധി പറഞ്ഞു. പ്രവർത്തന സ്ഥലത്തിന്റെ ഒരു ഭാഗം ഒഴിയുകയാണെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പിരിച്ചുവിട്ടത് 64 പേരെ ഏപ്രിൽ മുതൽ ജൂൺ വരെ 64 പേരെ ഐ.ടി. കമ്പനികളിൽനിന്ന് പിരിച്ചുവിട്ടതായി പഠന റിപ്പോർട്ട്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാർക്കിടയിലുള്ള സർവേയിലാണ് ഈ കണ്ടെത്തൽ. തൊഴിലിൽ നിന്നു മാറ്റി നിർത്തിയത് 280 പേരെയാണ്. 1137 പേർക്ക് വേതനത്തിൽ കുറവുണ്ടായി. 7514 ജീവനക്കാർ സർവേയിൽ പങ്കെടുത്തു. ജോലി നഷ്ടമായവരുടെ യഥാർത്ഥ കണക്ക് ഇതിലുമേറെ വരുമെന്ന് അധികൃതർ തന്നെ പറയുന്നു. നടത്തിപ്പ് ബുദ്ധിമുട്ടിൽ വരുമാനത്തിൽ വലിയ കുറവുണ്ടായെന്ന് സർവേയിൽ പങ്കെടുത്ത 79.8 ശതമാനം പേരും വ്യക്തമാക്കി. ഓരോ ദിവസത്തെയും നടത്തിപ്പും ബുദ്ധിമുട്ടിലാണെന്ന് ഇവർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 89 കമ്പനികൾക്ക് മാത്രം 52 കോടി രൂപ നഷ്ടമുണ്ടായി. വിവിധ പദ്ധതികൾ മരവിപ്പിച്ചതുമൂലമുണ്ടായ നഷ്ടം 28 കോടി രൂപ. പദ്ധതികൾ റദ്ദാക്കിയതു മൂലം നഷ്ടം 13 കോടി രൂപ വരും. ജനുവരി-മാർച്ച് മാസങ്ങളിലെയും ഏപ്രിൽ- ജൂൺ കാലയളവിലെയും വരുമാന നഷ്ടം 33 കോടി രൂപയാണ്. പ്രശ്നങ്ങളേറെ പൊതുഗതാഗതമില്ലാത്തത് വെല്ലുവിളിയാണ്. ഉപഭോക്താക്കളെ നേരിൽ കാണാനാകുന്നില്ല. പല പദ്ധതികളും റദ്ദായി. ഓഫീസിലെത്തി ജോലി ചെയ്യാൻ ജീവനക്കാർ വിസമ്മതിക്കുന്നു. എ.സി.യിൽ ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണിത്. വീട്ടിലിരുന്നുള്ള ജോലിക്ക് കൂടുതൽ സുരക്ഷ വേണം. വിലയേറിയ ഡേറ്റയാണ് കമ്പനികളുടേത്. സെപ്റ്റംബർ വരെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയില്ല. അതിനാലാണ് ചെലവ് കുറയ്ക്കുന്നതെന്നും പഠനത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3fiaB4N
via IFTTT

Kappela Telugu Remake Rights Are Bagged By The Makers Of Ala Vaikunthapurramloo!

Kappela Telugu Remake Rights Are Bagged By The Makers Of Ala Vaikunthapurramloo!
Kappela, the recently released movie which featured Anna Ben, Roshan Mathew, and Sreenath Bhasi in the lead roles, has totally impressed the audiences. Even though the movie was removed from the theaters soonly after its release due to the lockdown, it

* This article was originally published here

മാതൃഭൂമി - മാക്‌സ്എഡ് വെബിനാര്‍ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന്

കൊച്ചി: കോവിഡ് മഹാമാരിക്കാലത്തെ പ്രതിസന്ധികളെ സംബോധന ചെയ്യുന്ന മാതൃഭൂമി - മാക്സ്എഡ് (MaxEd) വെബിനാർ സീരിസിലെ രണ്ടാം ഭാഗം ജൂലായ് 12-ന് നടക്കും. സൂം ആപ്പ് വഴിയാണ് വെബിനാർ നടത്തുന്നത്. കോവിഡ് കാലത്തെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ (സി.എസ്.ആർ) പ്രസക്തി എന്ന വിഷയത്തെകുറിച്ചായിരിക്കും വെബിനാറിൽ ചർച്ച ചെയ്യുക. എസ്.ബി.ഐ ഫൗണ്ടേഷനിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ നിക്സൺ ജോസഫ് ആണ് മുഖ്യാതിഥി. ജൂലൈ 12 വൈകിട്ട് 6:30 ന് തുടങ്ങുന്ന വെബിനാറിനു റെജിസ്ട്രേഷൻ സൗജന്യമാണ്. കോർപ്പറേറ്റ് ആൻഡ് കമ്മ്യൂണിറ്റി ബാങ്കിങ് മേഖലയിൽ 30 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള ജോസഫ് പല സുപ്രധാന സി.എസ്.ആർ പ്രൊജക്ടുകൾക്കും നേതൃത്വം നൽകിയ ആളാണ്. എസ്.ബി.ഐ യൂത്ത് ഫോർ ഇന്ത്യ പദ്ധതിയുടെ ചീഫ് കോർഡിനേറ്ററുമാണ്. കോവിഡ് മഹാമാരി ലോക സമ്പദ്വ്യവസ്ഥയെ സാരമായി ആഘാതമേൽപ്പിച്ചിരിക്കുന്ന സമയത്ത് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിലൂന്നിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രസക്തി വന്നിരിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യമായ സി.എസ്.ആർ മോഡലുകൾ വികസിപ്പിച്ചെടുക്കുന്നതിന്റെ ആവശ്യകതയും അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ചും വെബ്നാറിൽ ചർച്ച ചെയ്യും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://bit.ly/3gFYmzb സന്ദർശിക്കുക. Content Highlights: Mathrubhumi-MaxEd Webinar on CSR Models During Pandemic Times will be Conducted on 12 July

from money rss https://bit.ly/2ZWO474
via IFTTT

നിഫ്റ്റി 10,800ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 408 പോയന്റ്

മുംബൈ: ലാഭമെടുപ്പിനെതുടർന്നുണ്ടായ കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണി തിരിച്ചുകയറി. ധനാകാര്യം, ലോഹം ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. നിഫ്റ്റി വീണ്ടും 10,800 നിലവാരത്തിലേയ്ക്കെത്തി. സെൻസെക്സ് 408.68 പോയന്റ് ഉയർന്ന് 36,737.69ലും നിഫ്റ്റി 107.70 പോയന്റ് നേട്ടത്തിൽ 10,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1415 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1246 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, എസ്ബിഐ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു.

from money rss https://bit.ly/31We31j
via IFTTT

അരവിന്ദ് ഫാഷന്‍സില്‍ ഫ്‌ളിപ്കാര്‍ട്ട് 260 കോടി നിക്ഷേപിക്കും

പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് അരവിന്ദ് ഫാഷൻസിൽ ന്യൂനപക്ഷ ഓഹരികൾക്കായി 260 കോടി രൂപ നിക്ഷേപിക്കും. നവീന ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ വിപണിയിൽ അവതരിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് നിക്ഷേപം. ഫ്ളൈയിങ് മെഷീൻ ഉൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ നിർമാതാക്കളാണ് അരവിന്ദ് യൂത്ത് ബ്രാൻഡ്. കാഷ്വൽ, ഡെനിം മേഖലിയിൽ മുൻനിര ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് അരവിന്ദ്. ഫ്ളൈയിങ് മെഷീനുപുറമെ, യുഎസ് പോളോ, ആരോ, ചിൽഡ്രൻസ് പ്ലെയ്സ് തുടങ്ങി പ്രമുഖ ഇന്റർനാഷണൽ ബ്രാൻഡുകളും അരവിന്ദിന് സ്വന്തമാണ്. ഫ്ളിപ്കാർട്ടിനാകട്ടെ 20 കോടിയോളം രജിസ്ട്രേഡ് ഉപഭോക്താക്കളാണുള്ളത്. 80ലധികം വിഭാഗങ്ങളിലായി 15 കോടിയിലധികം ഉത്പന്നങ്ങളും വില്പന നടത്തുന്നുണ്ട്.

from money rss https://bit.ly/2W3Llrk
via IFTTT

യാത്രക്കാര്‍ക്ക് കോവിഡ് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി സ്‌പൈസ് ജെറ്റ്

യാത്രക്കാർക്ക് കോവിഡ് ഇൻഷുറൻസ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. ചുരുങ്ങിയ പ്രീമിയം ഈടാക്കിയാണ് യാത്രക്കാർക്ക് ഈ സേവനം ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഈതരത്തിലുള്ള ആദ്യത്തെ കവറേജ് സ്പൈസ് ജെറ്റ് ഒരുക്കുന്നത്. 442 രൂപമുതൽ 1,564 രുപവരെയുള്ള പ്രീമിയത്തിൽ 50,000 രൂപമുതൽ മൂന്നുലക്ഷം രൂപവരെയുള്ള പരിരക്ഷയാണ് ലഭിക്കുക. ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാർജ് ചെയ്തശേഷം 30 മുതൽ 60 ദിവസംവരെയുള്ള ചികിത്സാ ചെലവുകളും കവറേജിൽ ഉൾപ്പെടും. മുറിവാടക, ഐസിയു ചെലവ് എന്നിവയ്ക്ക് പരിധിയില്ലാതെ കവറേജ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഒരു വർഷംവരെയാണ് പോളിസിയുടെ കാലാവധി. എങ്ങനെ ചേരാം സ്പൈസ് ജെറ്റ് വെബ്സൈറ്റിന്റെ ഹോംപേജിലുള്ള ഇൻഷുറൻസ് കവർ ഫോർ കോവിഡ്-19 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസിന്റെ പേജിലേയ്ക്കാണപ്പോൾ എത്തുക. പരിരക്ഷ തിരഞ്ഞെടുക്കുക. മൂന്നു ലക്ഷം, ഒന്നര ലക്ഷം, 50,000 എന്നിങ്ങനെതുകയ്ക്കുള്ള പരിരക്ഷയാണ് ലഭിക്കുക. വ്യക്തികൾക്കും പങ്കാളികൾക്കും കുട്ടികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/3iGKrLn
via IFTTT