121

Powered By Blogger

Thursday, 30 July 2020

കൈയിലുള്ള സ്വർണം വെളിപ്പെടുത്തേണ്ടി വരും: പദ്ധതി വീണ്ടും പരിഗണനയിൽ

കൊച്ചി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോൾഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ആലോചിക്കുന്നു. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനു മുന്നിൽ ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിർണയിക്കുകയും ചെയ്യും. ഇതോടെ നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശമുള്ളവർ നികുതി അടയ്ക്കേണ്ടതായി വരും. നിശ്ചിത അളവിൽ കൂടുതലുള്ള സ്വർണം കുറച്ചുകാലത്തേക്ക് സർക്കാരിലേക്ക് നിക്ഷേപിക്കേണ്ടതായും വരും. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ വർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015-ലാണ് മോദി സർക്കാർ പദ്ധതി ആദ്യം അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെയായിരുന്നു ഇത്. എന്നാൽ, വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന് സർക്കാർ വൃത്തങ്ങൾതന്നെ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണം തിട്ടപ്പെടുത്തി നികുതി പിരിക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നത്. നിലവിൽ ഇതു സംബന്ധിച്ച നിർദേശം പ്രാരംഭഘട്ട പരിഗണനയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരിക്കും പദ്ധതി നടപ്പിൽ വരുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

from money rss https://bit.ly/33cFLr2
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 335 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും വില്പന സമ്മർദത്തിൽകുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 335.06 പോയന്റ് നഷ്ടത്തിൽ 37736.07ലും നിഫ്റ്റി 100.70 പോയന്റ് താഴ്ന്ന് 11102.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, വിപ്രോ, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി എന്നീ സൂചികകളൊഴികെ ബാക്കിയുള്ളവയെല്ലാം നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചിചകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/30azWbG
via IFTTT

വൈകിയുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി സെപ്റ്റംബര്‍ 30വരെ നീട്ടി

2018-19 സാമ്പത്തിക വർഷത്തെ വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 30ലേയ്ക്കുനീട്ടി. നേരത്തെ ജൂലായ് 31ആയിരുന്നു അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്. പ്രത്യക്ഷ നികതി ബോർഡാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. 2020-21 അസസ്മന്റ് വർഷത്തിൽ ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ മുൻകൂർ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-2020 സാമ്പത്തിക വർഷത്തെ ആദായ നികുതി ഫയൽ ചെയ്യേണ്ട തിയതി നവംബർ 30ആണ്. അതിനുമുമ്പായി മുൻകൂർ നികുതി അടച്ചാൽമതിയാകും. 2020 ഏപ്രിൽ ഒന്നിന് ഒരുലക്ഷം രൂപവരെയാണ് നികുതി അടയ്ക്കേണ്ടിയിരുന്നതെങ്കിലാണ് ഇത് ബാധകം. ഒരുലക്ഷം രൂപയിൽകൂടുതൽ നികുതി അടയ്കകാനുണ്ടെങ്കിൽ പലിശ നൽകണ്ടിവരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/39CVbpU
via IFTTT

'കഥയിലെ പുലി ഇങ്ങെത്തി, അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്'

സ്വയം ലോക്കിടാൻ ശ്രമിക്കുക

"പുലി വരുന്നേ പുലി" കഥയിലെ പുലി ഇങ്ങെത്തി. ഈ സ്പീഡിൽ വന്നാൽ സ്വീകരിക്കാൻ സ്ഥലം തികയുമോ എന്നുറപ്പില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കി ഇരിപ്പാണ്, പല നല്ല കാര്യങ്ങളും പറയുന്നുണ്ട്, അതൊക്കെ കേൾക്കുന്നുണ്ടോ എന്ന് സംശയം ആണ്. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടോ എന്നറിയാനാണ് ചെവി കൂർപ്പിച്ചു വെച്ചിരിക്കുന്നത്. ഒരു പ്രഖ്യാപനത്തിന്റെ ആ നിമിഷത്തിനു വേണ്ടി ആരും കാത്തിരിക്കേണ്ട. ആത്യന്തികമായി ഇത് നമ്മളുടെ നിയന്ത്രണമാണ്. നിയന്ത്രണത്തിലൂടെയുള്ള അതിജീവനമാണ്. അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്, മുഖ്യമന്ത്രിയല്ല.

നിങ്ങളുടെ വീട്ടിലെ ഏറ്റവും "ദുർബലരെ" ഏറ്റവും സുരക്ഷിതമായി ലോക്ക് ചെയ്യുക.

അടച്ചുറപ്പില്ലാത്ത വീടാണെന്ന് കരുതുക, നിങ്ങളുടെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്. നിങ്ങൾ അത് എങ്ങനെ സൂക്ഷിക്കും? അതുപോലെ വേണം നിങ്ങൾ നിങ്ങളുടെ പ്രായം ആയ അച്ഛനമ്മമാരെ സൂക്ഷിക്കാൻ. പരമാവധി അന്യരാൽ കാണാതെ, സ്പർശിക്കാതെ. അവരെ പുറത്തു വിടുന്ന സാഹചര്യം, നിങ്ങൾ കള്ളന്റെ മുന്നിൽ സ്വർണം പ്രദര്ശിപ്പിക്കുന്നതിനു തുല്യം ആയിരിക്കും. അവർക്ക് വേണ്ടതെല്ലാം അങ്ങോട്ട് എത്തിച്ചു കൊടുക്കുക.

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ലോക്കിടുക

കുടുംബത്തോടൊപ്പം ഒരു യാത്ര, സുഹൃത്തുക്കളുടെ കൂടെ ഒരു പാർട്ടി, കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷം... എന്തൊക്കെ പ്ലാനിംഗ് ആയിരുന്നു... തത്കാലം ക്ഷമിക്കുക. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട വർഷമാണ്. ആ കുടുംബങ്ങളുടെ നഷ്ടത്തോട് താരതമ്യം ചെയ്ത് നോക്കൂ... കുടുംബത്തിൽ ഒരു മരണം നടന്നാൽ പലരും ഓണം വേണ്ടെന്നു വെക്കില്ലേ, അതേ പോലെ ഈ കൊല്ലത്തെ എല്ലാ ആഘോഷങ്ങളും അടുത്ത കൊല്ലത്തേക്ക് മാറ്റി വെച്ചേക്കുക

നിങ്ങളുടെ ഭക്തിക്ക് ലോക്കിടുക

"വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലും ബാപ്പക്ക് പള്ളിയിൽ പോകാൻ" പറ്റാത്ത സാഹചര്യം ആണിപ്പോൾ. ദൈവം എന്നൊരു സ്രഷ്ടാവ് ഉണ്ടെങ്കിൽ, ആ ദൈവം തന്റെ സൃഷ്ടികളെ മണ്ടന്മാരായി കാണാൻ ആഗ്രഹിക്കില്ല. അതുകൊണ്ട് ഭക്തിയുടെ പേരിൽ ഒരു മണ്ടത്തരവും കാണിക്കാതെ ദൈവത്തോട് പറയാനുള്ളത്, സ്വന്തം വീട്ടിൽ നിന്ന് തന്നെ രഹസ്യമായി പറഞ്ഞു തീർത്തേക്കുക.

നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിന് ലോക്ക് ഇടുക

ഭർത്താവ് മീൻ, ഭാര്യ തക്കാളി, മകൻ പാൽ ഇങ്ങനെ ആളെണ്ണം വീതിച്ചുള്ള സാധനം വാങ്ങൽ ഇനി ശരിയാവില്ല. വീട്ടിലേക്ക് ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം ഓർമ വരുമ്പോൾ ഫോണിലോ ഒരു പേപ്പറിലോ കുറിച്ച് വെക്കുക. കടയിലേക്ക് ഉള്ള പോക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ മാത്രം. അതും വീട്ടിൽ നിന്ന് ആരോഗ്യം ഉള്ള, പ്രായം കുറവുള്ള ഒരാൾ. പുറത്തു നിന്ന് കൊണ്ട് (കടയിലൂടെ വണ്ടി ഉന്തി വേണ്ടതും വേണ്ടാത്തതും തൊട്ട് തലോടി നടക്കുന്ന ടൈപ്പ് അല്ല) സാധനം വാങ്ങിച്ചു പോരാവുന്ന കടകൾ തിരഞ്ഞെടുക്കുക, അതും തിരക്ക് കുറഞ്ഞവ. അഥവാ തിരക്ക് കൂടുതൽ കാണുകയാണെങ്കിൽ ആ കട ഒഴിവാക്കുക, അല്ലെങ്കിൽ മാറി കാത്തു നിൽക്കുക. ജോലിക്ക് പോകുന്ന അംഗം ആണെങ്കിൽ കഴിഞ്ഞുള്ള തിരിച്ചു പോക്കിൽ തന്നെ ഷോപ്പിങ്ങും നടത്തുക. കുറച്ചു വീടുകൾക്ക് (റെസിഡന്റ്‌സ് അസോസിയേഷൻ മുഖേനയോ മറ്റോ ) ഒന്നിച്ചു ഒരാൾ എന്ന പോലെ സാധങ്ങൾ എത്തിക്കാൻ പറ്റുമെങ്കിൽ ഇനിയും തിരക്ക് കുറക്കാൻ പറ്റും.

വീണ്ടും വീണ്ടും വീട്ടിൽ നിന്ന് ഓരോ കാര്യങ്ങൾക്കായി ഇറങ്ങുന്ന സ്വഭാവം ഉണ്ടെങ്കിൽ അവരുടെ കാൽ എന്തായാലും ലോക്കിട്ട് വെക്കേണ്ടി വരും. പോക്കറ്റിൽ ചെറിയൊരു സാനിറ്റൈസർ കുപ്പി കരുതിയാൽ നന്ന്. ഇങ്ങനത്തെ പൊതു സ്ഥലങ്ങളിൽ, പൊതു വാഹനങ്ങളിൽ ഒക്കെ കയറി ഇറങ്ങിയാൽ, കുറച്ചു കയ്യിൽ ആക്കി ഒന്നും തിരുമ്മിയേക്കുക, അഥവാ വൈറസ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്കാം.

വീട്ടിൽ എത്തിയാൽ ഓടി പോയി കസേരയിൽ ഇരിക്കേണ്ട, ചായക്ക് ചോദിക്കേണ്ട, കുഞ്ഞിനെ എടുത്തു ലാളിക്കേണ്ട, നേരെ കുളിമുറിയിലേക്ക്, വൃത്തിയാക്കിയിട്ട് മതി ബാക്കി എല്ലാം. വസ്ത്രങ്ങൾ സോപ്പ് പൊടി കലക്കി അതിൽ ഇട്ടു വെക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ഒരു 'ശുദ്ധനായ' മനുഷ്യനായി. ഇനി കളിയും ചിരിയും ചായ കുടിയും ആവാം.

യാത്രകൾക്ക് ലോക്കിടുക

നിങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടു തവണ ആലോചിക്കുക. ഈ യാത്ര ഒഴിവാക്കാൻ കഴിയുന്നതാണോ. യാത്രക്ക് പകരം വീട്ടിലിരുന്ന് ഇതു ചെയ്തു തീർക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. പലതിനും ഓൺലൈൻ മാർഗങ്ങൾ ഉണ്ടാകും, അന്വേഷിച്ചാൽ കാര്യങ്ങൾ പിടി കിട്ടാൻ സാധ്യതയുണ്ട്. സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു ഈ യാത്ര നിർബന്ധം എങ്കിൽ തുടരുക. അല്ലെങ്കിൽ മുന്നോട്ടു വെച്ച കാൽ പിറകോട്ടു തന്നെ വലിക്കാം.

നിങ്ങളുടെ ആശങ്കകൾക്ക് ലോക്കിടുക

ഒരുപാട് ചിന്തിച്ചു കൂട്ടേണ്ട. പൊതുവെ ആരോഗ്യകാര്യങ്ങളിൽ വല്ലാതെ ആശങ്കപ്പെടുന്ന കൂട്ടരാണെങ്കിൽ നിങ്ങൾക്ക് ഒട്ടും നല്ല സമയം അല്ല. അങ്ങനെയുണ്ടെങ്കിൽ തത്കാലം സമൂഹ മാധ്യമങ്ങളിൽ നിന്നും സമൂഹമല്ലാത്ത മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം. വൈറസിനെ നേരിടാൻ ശാസ്ത്രീയമായി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും വരാൻ ആണെങ്കിൽ അതു വന്നോട്ടെ. 80 ശതമാനത്തിലും രണ്ട് ചുമ, അല്ലെങ്കിൽ ചെറിയൊരു തൊണ്ടയിൽ കിച് കിച്. അത്രയേ ഉള്ളൂ കാര്യം. അതിനേക്കാൾ വലുതായിരിക്കും മാനസിക നില തെറ്റിയാൽ ഉള്ള പ്രശ്നങ്ങൾ.

നിങ്ങളുടെ വായും മൂക്കും കൈയും ലോക്കിടുക

പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടലും കൈ കഴുകലും മാത്രമല്ല, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ, പോസ്റ്റുകൾ, ഫോർവേഡുകൾ എന്നിവയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാം. ലോക്ക് ഡൗൺ ചെയ്യൂ, എല്ലാം തുറന്നു വിടൂ എന്നൊക്ക ആക്രോശിക്കുന്ന പോലെ എളുപ്പം ആയിരിക്കില്ല കാര്യങ്ങൾ. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും തുലനം ചെയ്ത് വിദഗദ്ധർ തീരുമാനം എടുക്കട്ടെ എന്ന് വെക്കണം.

എഴുതിയത്: Dr. Shameer V K






* This article was originally published here

അനില്‍ അംബാനിയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്ക് പിടിച്ചെടുത്തു

മുംബൈ: അനിൽ അംബാനിയ്ക്ക് മുംബൈയിലെ റിലയൻസ് ഗ്രൂപ്പിന്റെ ആസ്ഥാനം നഷ്ടമായി. സാന്താക്രൂസിലുള്ള ഹെഡ്ക്വാർട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയൻസ് ഇൻഫ്രസ്ട്രക്ചറിന് നൽകിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിയ്ക്ക് യെസ് ബാങ്കിൽ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയർപോർട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹൗസിങ് ഫിനാൻസ്, റിലയൻസ് ജനറൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവർത്തിച്ചിരുന്നത്. അതിനിടെ പലഓഫീസുകളുടെയും പ്രവർത്തനം നിർത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോൾ ജീവനക്കാരിൽ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനിൽ അംബാനി ഗ്രൂപ്പിന് ബാങ്കിൽ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്.

from money rss https://bit.ly/3jRWDcH
via IFTTT

Wednesday, 29 July 2020

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ യോജിച്ച സമയമാണോ?

സ്വർണവില ദിനംപ്രതി കുതിച്ചുയരുകയണല്ലോ. ഈ സാഹചര്യത്തിൽ ഇപ്പോൾ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഭാവിയിൽ മികച്ച ആദായം നൽകുമോ? ഗോൾഡ ബോണ്ടിൽ നിക്ഷേപിക്കുന്നതാണോ നല്ലത്? കൊല്ലത്തുനിന്ന് അജിത്കുമാർ ചോദിക്കുന്നു സ്വർണവില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. ഏറെക്കാലം അനക്കമില്ലാതിരുന്ന വില ഈവർഷം തുടക്കത്തിലാണ് ഉയരാൻ തുടങ്ങിയത്. ഭൗമ-രാഷ്ട്രീയ കാരണങ്ങളായിരുന്നു തുടക്കത്തിൽ വിലയെ സ്വാധീനിച്ചതെങ്കിൽ മാർച്ചോടെ കോവിഡ് വ്യാപനംമൂലമുള്ള ആഗോള പ്രതിസന്ധിയും വിലകുതിക്കാനിടയാക്കി. ഈ സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ഏറ്റവും യോജിച്ച സമയം കഴിഞ്ഞവർഷമായിരുന്നു. അന്ന് നിക്ഷേം നടത്തിയിരുന്നെങ്കിൽ മികച്ച ആദായം ഇപ്പോൾ സ്വന്തമാക്കമായിരുന്നു. അതുകൊണ്ടുതന്നെ നിക്ഷേപിക്കാൻ യോജിച്ച സമയം കൃത്യമായി പറയുക സാധ്യമല്ല. ആറുമാസത്തിലേറെയായി കുതിക്കാൻ തുടങ്ങിയപ്പോഴാണ് സ്വർണത്തിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അജിത്കുമാർ ചിന്തിക്കുന്നത്. ഓഹരി പോലുള്ള നിക്ഷേപ ആസ്തികൾ തകർച്ചനേരിടുമ്പോഴാണ് സ്വർണം അതിന്റെ പ്രതാപം കാണിക്കുക. അതുമാത്രമല്ല ഓഹരി വിപണിയിലേതുപോലുള്ള വൻതകർച്ച സ്വർണത്തിന്റെ വിലയിൽ ഉണ്ടാകുകയുമില്ല. ഇക്കാരണങ്ങളാൽ നിക്ഷേപ പോർട്ട്ഫോളിയോയിൽ ചെറിയൊരുഭാഗം സ്വർണവും ഉൾപ്പെടുത്താം. ഒറ്റയടിക്ക് നിക്ഷേപം ഉയർത്താതെ ക്രമേണ അല്പാൽപമായി വാങ്ങുന്നത് പരിഗണിക്കാം. ആഭരണം, നാണയം, ഗോൾഡ് ബോണ്ട്, ഗോൾഡ് ഇടിഎഫ്, ഗോൾഡ് ഫണ്ട് എന്നിങ്ങനെ സ്വർണത്തിൽ നിക്ഷേപിക്കാൻ നിരവധി മാർഗങ്ങളുണ്ട്. നിക്ഷേപമായാണ് കരുതുന്നതെങ്കിൽ ഏറ്റവും യോജിച്ചത് ഗോൾഡ് ബോണ്ടാണ്. സ്വർണത്തിന്റെ വിലവർധനയ്ക്കുപുറമെ, 2.5ശതമാനം പലിശ അധികമായി നൽകുന്നുവെന്നതാണ് നേട്ടം.കാലാവധിയെത്തിവിൽക്കുമ്പോൾ അതിൽനിന്ന് ലഭിക്കുന്ന നേട്ടത്തിന് നികുതിയും നൽകേണ്ടതില്ല. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അതിനിടയിൽ പണമാക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാമെന്നതാണ് പ്രശ്നം. സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങുകയോ വിൽക്കുകയോചെയ്യാനുള്ള അവസരമുണ്ട്. ബോണ്ട് പണയംവെച്ച് വായ്പനേടാനും കഴിയും.

from money rss https://bit.ly/3f6jj5m
via IFTTT

പവന്‍ വില 40,000 രൂപയിലേയ്ക്ക്; വ്യാഴാഴ്ച കൂടിയത് 320 രൂപ

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി എട്ടാമത്തെ ദിവസവും പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയുമായി. 280 രൂപകൂടി വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഈ നിരക്കിൽ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും സെസും ജി.എസ്.ടി.യും അടക്കം 44,000 രൂപയിലേറെ നൽകേണ്ടി വരും. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,962.13 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനംമൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയാണ് വിലവർധനവിന് പിന്നിൽ.

from money rss https://bit.ly/2X9VkMC
via IFTTT

ബിസിനസ് രംഗത്തെ കോവിഡ് പ്രശ്‌നങ്ങള്‍; മാതൃഭൂമി ഡോട്ട്‌കോം മാക്‌സഡ് വെബിനാര്‍ ഓഗസ്റ്റ് രണ്ടിന്

കൊച്ചി: മാതൃഭൂമി ഡോട്ട്കോം മാക്സഡ് വെബിനാർ പരമ്പരയിലെ അഞ്ചാമത്തെ സെഷൻ ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 6.30 ന് സൂം ആപ്പ് വഴി നടക്കും. വെബിനാറിന് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി https://bit.ly/39QrxxD എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിവിധ മേഖലകളിലുള്ള കമ്പനികളുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും നിലവിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. സാമ്പത്തിക വിജയവും അതിജീവനവും ഉറപ്പുവരുത്താൻ ബിസിനസ് രംഗത്തുള്ള നേതാക്കളുടെ മുൻപിലുള്ള പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് വെബിനാറിൽ ചർച്ച ചെയ്യും. നിസ്സാൻ ഡിജിറ്റൽ ഇന്ത്യയുടെ മുൻ മാനേജിങ് ഡയറക്ടറും ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ്റുമായിരുന്ന സുജ ചാണ്ടി ചർച്ചയ്ക്ക് നേതൃത്വം നൽകും. Content Highlights:Covid19 and Business Mathrubhumi.com MaxEd Webbinar series session 5 on August 2, Business

from money rss https://bit.ly/3gpBVyR
via IFTTT

സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 38,324ലിലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11,270ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 365 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, സിപ്ല, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, യുപിഎൽ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ഐഒസി, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഗ്രാസിം, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഗെയിൽ, ഹിൻഡാൽകോ, റിലയൻസ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഡാബർ ഇന്ത്യ ഉൾപ്പടെ 403 കമ്പനികളാണ് വ്യാഴാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3gc5ymR
via IFTTT

വിദേശ ഇന്ത്യക്കാർക്ക് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരി സ്വന്തമാക്കാം

മുംബൈ: എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ വിദേശ ഇന്ത്യക്കാർക്ക് അനുമതിയായി. നേരിട്ടുള്ള വിദേശനിക്ഷേപ(എഫ്.ഡി.ഐ.) ചട്ടങ്ങളിൽ കേന്ദ്ര ധനമന്ത്രാലയം ഭേദഗതിവരുത്തി ഉത്തരവിറക്കിയതോടെയാണിത്. എയർ ഇന്ത്യയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഉറപ്പുവരുത്തുന്ന 1937-ലെ എയർക്രാഫ്റ്റ് ചട്ടം നിലനിർത്തിക്കൊണ്ടാണ് നടപടി. വിദേശ ഇന്ത്യക്കാർ ഇന്ത്യൻപൗരരാണെന്നു കണക്കാക്കിയാണ് ഇളവനുവദിച്ചിരിക്കുന്നത്. അതേസമയം, വിദേശവിമാനക്കന്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ എയർ ഇന്ത്യയിൽ 49 ശതമാനം ഓഹരികളിൽ കൂടുതൽ ഏറ്റെടുക്കാൻ കഴിയില്ല.

from money rss https://bit.ly/2BFLfiH
via IFTTT

പ്രതിസന്ധി മറികടക്കാന്‍ വീടിനോടുചേര്‍ന്നുള്ള ചെറിയ സംരംഭങ്ങള്‍ കൂടുന്നു

കൊച്ചി: കോവിഡ് ലോക്ഡൗൺ കേരളത്തിൽ പലരെയും സംരംഭകത്വത്തിലേക്ക് നയിച്ചു. സ്വന്തം ജോലി തന്നെ ഭീഷണിയായപ്പോൾ മറ്റൊരു വരുമാന മാർഗം കണ്ടെത്താൻ വായ്പയെടുത്തും മറ്റും നിരവധി പേരാണ് കേരളത്തിൽ വീടിനോടു ചേർന്ന് നാനോ സംരംഭങ്ങൾ ആരംഭിച്ചത്. ലോക്ഡൗൺ കാലയളവിൽ മാത്രം നാനോ സംരംഭങ്ങളിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇനിയും നാനോ സംരംഭങ്ങൾ കൂടുമെന്നാണ് വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ. 'മുതൽമുടക്ക് അഞ്ച് ലക്ഷം രൂപയിൽ താഴെ മതി' എന്നതാണ് പലരെയും നാനോ സംരംഭങ്ങളിലേക്ക് ആകർഷിച്ചത്. പാർട്ട് ടൈം ബിസിനസായും സംരംഭങ്ങൾ തുടങ്ങിയവരുണ്ട്. കാർഷികാധിഷ്ഠിത ഉത്പന്നങ്ങൾ, ഗാർമെന്റ്സ്, ഭക്ഷ്യ സംസ്കരണം, മൃഗ പരിപാലനം, ചെടികളുടെ നഴ്സറി, ഫാമുകൾ തുടങ്ങിയ മേഖലകളിൽ നാനോ സംരംഭങ്ങൾ ആരംഭിക്കാം. സഹായങ്ങൾ ഏറെ വ്യവസായ വകുപ്പ് നാനോ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം നാനോ ഗാർഹിക സംരംഭകർക്കുള്ള പലിശ സബ്സിഡി വ്യവസായ വകുപ്പ് നൽകും. ഇനി സംരംഭം തുടങ്ങാൻ പോകുന്നവർക്കോ സംരംഭം ആരംഭിച്ചവർക്കോ ഇത്തരത്തിൽ ധനസഹായം ലഭിക്കും. അഞ്ച് ലക്ഷം രൂപയിൽ താഴെ സ്ഥിരം മൂലധനം നിക്ഷേപമുള്ളതും അഞ്ച് എച്ച്.പി.യിൽ താഴെ മാത്രം വൈദ്യുതി ആവശ്യമുള്ളതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡപ്രകാരം വൈറ്റ്/ ഗ്രീൻ വിഭാഗത്തിൽപ്പെട്ട വീട്ടിലുള്ളതോ വീടിനോടു ചേർന്നതോ ആയ സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് ആനുകൂല്യം നൽകുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ടേം വായ്പ എടുത്ത സംരംഭകർക്ക് വാർഷിക പലിശയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ സബ്സിഡിയായി തിരികെ നൽകുന്നു. വനിതകൾ/പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് ഇത് എട്ട് ശതമാനം വരെ ലഭിക്കുന്നു. മൂന്ന് വർഷത്തേക്കാണ് ഇപ്രകാരം റീ-ഇമ്പേഴ്സ് ചെയ്ത് നൽകുന്നത്. ജില്ല വ്യവസായ കേന്ദ്രം വഴിയോ ബ്ലോക്ക് തലത്തിലുള്ള വ്യവസായ ഓഫീസർ വഴിയോ ആണ് ധനസഹായത്തിനുള്ള അപേക്ഷ നൽകേണ്ടത്. പരമാവധി രണ്ട് മാസത്തിനുള്ളിൽ അപേക്ഷകന്റെ അക്കൗണ്ടിലേക്ക് പണം ലഭിക്കും. 2017-18 മുതൽ ഇതുവരെയായി 425 യൂണിറ്റുകൾക്കാണ് വ്യവസായ വകുപ്പ് വഴി സഹായം ലഭിച്ചിട്ടുള്ളത്. ഈ സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയാണ് സാമ്പത്തിക സഹായത്തിനായി നീക്കിവെച്ചിട്ടുള്ളത്. വ്യവസായ വകുപ്പിനെ കൂടാതെ കുടുംബശ്രീ വഴിയും നാനോ സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുന്നുണ്ട്.

from money rss https://bit.ly/3jQy3J7
via IFTTT

Sidharth Bharathan And Wife Sujina Sreedharan Blessed With A Baby Girl!

Sidharth Bharathan And Wife Sujina Sreedharan Blessed With A Baby Girl!
Actor-director Sidharth Bharathan and wife Sujina Sreedharan have been blessed with a baby girl. On Wednesday, the actor shared a picture of his wife and the newborn baby on his social media handle to unveil the special news to his fans

* This article was originally published here

ജിയോ ഫൈബറില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി നിക്ഷേപിച്ചേക്കും

ദോഹ ആസ്ഥാനമായുള്ള ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ജിയോ ഫൈബറിൽ 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കും.ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുടെ റിലയൻസുമായി ചർച്ച പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. റിലയൻസിന്റെതന്നെ ഫൈബർ ഒപ്റ്റിക് ബിസിനസ് നടത്തുന്നത് ഇൻഫ്രസ്ട്രക്ചർ ഇൻവെസറ്റ്മെന്റ് ട്രസ്റ്റാണ്. ജിയോ ഡിജിറ്റൽ ഫൈബർ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാണ് കമ്പനി അറിയപ്പെടുന്നത്. നിലവിൽ ട്രസ്റ്റിന് 7 ലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ ശൃംഖലയുണ്ട്. 11 ലക്ഷം കിലോമീറ്റർകൂടി നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജിയോ പ്ലാറ്റ്ഫോമിലൂടെ 2000 കോടി ഡോളർ സമാഹരിച്ചശേഷം അടുത്തതായി ഫൈബർ നെറ്റ് വർക്കിലേയ്ക്ക് നിക്ഷേപം സമാഹരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 5ജി സേവനവും ഇതിനുകീഴിലാകും കൊണ്ടുവരിക.

from money rss https://bit.ly/30QCvyI
via IFTTT

സെന്‍സെക്‌സ് 422 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ഓഹരി വപണിക്ക് നിലനിർത്താനായില്ല. സെൻസെക്സ് 421.82 പോയന്റ് നഷ്ടത്തിൽ 38071.13ലും നിഫ്റ്റി 97.60 പോയന്റ് താഴ്ന്ന് 11202.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1359 കമ്പനികളിലെ ഓഹരികൾ നേട്ടത്തിലും 1300 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, എംആൻഡ്എം, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഗ്രാസിം, ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ഊർജം, ഐടി, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അതേസമയം, ഫാർമ, ലോഹം, എഫ്എംസിജി ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/308rSrT
via IFTTT

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വതന്ത്ര സമിതി

ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണത്തിൽ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യത്ത് ഇലക്ട്രോണിക് കമ്മീഷനെ നിയോഗിക്കും. തടസ്സങ്ങൾ നീക്കി രാജ്യത്തെ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാണം അതിവേഗത്തിൽ വളർച്ചനേടുന്നതിന് സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ ആദ്യഘട്ടംമുതലുള്ള സാഹായം നൽകാൻ സ്വതന്ത്ര സമിതിക്ക് അധികാരം നൽകും. അതിനായി വൻകിട നിർമാണ യൂണിറ്റുകൾക്ക് ആനുകൂല്യങ്ങൾ നൽകുന്നകാര്യവും പരിഗണിക്കും. രാജ്യത്തെ ഇറക്കുമതിയിൽ 32ശതമാനവും ഇലക്ട്രോണിക് ഉത്പന്നങ്ങളാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 65.26 ബില്യൺ ഡോളർമൂല്യമുള്ള ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിർമാണമേഖലയ്ക്ക് ഈയിടെ സർക്കാർ 40,000 കോടി രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. അതിനുപുറമെ കമ്മീഷന്റെ ഇടപെടൽകൂടിയാകുമ്പോൾ നിർമാണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/39FJiQ6
via IFTTT

Tuesday, 28 July 2020

ആദായനികുതി നല്‍കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തിയാല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും

ആദായനികുതി നൽകുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ ഏഴുവർഷംവരെ തടവും പിഴയും വിധിച്ചേക്കാം. ശരിയായി നികുതി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്താലാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക. ആദായ നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ വകുപ്പ് 276സി പ്രകാരമാണ് കുറ്റകരമാകുകക. ഒഴിവാക്കാൻ ശ്രമിച്ച തുക 25ലക്ഷത്തിലേറെയാണെങ്കിൽ ഈ വകുപ്പുപ്രകാരം കുറഞ്ഞത് ആറുമാസം മുതൽ കൂടിയത് ഏഴുവർഷംവരെയാണ് തടവ്. പിഴയും നൽകേണ്ടിവരും. 25 ലക്ഷം രൂപയ്ക്കുതാഴെയാണെങ്കിൽ മൂന്നുമാസംമുതൽ രണ്ടുവർഷംവരെയാണ് തടവുശിക്ഷ. പിഴയും നൽകണം. നികുതിയോ പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ മൂന്നുമാസംമുതൽ രണ്ടുവർഷംവരെ അധിക തടവും അനുഭവിക്കേണ്ടിവരും. കോടതി നിർദേശിക്കുന്ന പിഴയും ബാധകമാണ്. നികുതി ഒഴിവാക്കാൻ തെറ്റായ വിവരമോ രേഖകളോ നൽകിയാൽ ബോധപൂർവമായ നീക്കമായി വിലയിരുത്തും.

from money rss https://bit.ly/3hJ9NXw
via IFTTT

ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു: സ്വര്‍ണവില പവന് 39,400 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി ഏഴാമത്തെ ദിവസവും റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 200 രൂപകൂടി 39,400 രൂപയായി. 4925 രൂപയാണ് ഗ്രാമിന്റെ വില. 600 രൂപകൂടി വർധിച്ചാൽ ഒരുപവൻ സ്വർണത്തിന്റെ വില 40,000ത്തിലെത്തും. ചൊവാഴ്ചമാത്രം പവന് 600 രൂപയാണ് കൂടിയത്. ജൂലായിൽ ഇതുവരെ 3,600 രൂപയുടെ വർധനയാണ് കേരളത്തിൽ പവൻ വിലയിൽ ഉണ്ടായിട്ടുള്ളത്. ഒരാഴ്ചയ്ക്കിടെ മാത്രം 2,640 രൂപയുടെ വർധനയുണ്ടായി. ഒരു വർഷംകൊണ്ട് 13,540 രൂപ വർധിച്ചു. 2019 ജൂലായ് 28-ന് പവൻ വില 25,760 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,957.84 ഡോളറാണ് നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ 1,981 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് വില്പന സമ്മർദത്തിൽ കുറയുകയായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ മറ്റ് വിപണികളിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. യു.എസ്.-ചൈന പോര് മുറുകുന്നതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

from money rss https://bit.ly/3hMsda0
via IFTTT

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 39 പോയന്റ് നേട്ടത്തിൽ 38523ലും നിഫ്റ്റി 5 പോയന്റ് ഉയർന്ന് 11305ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 624 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഒഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, അൾട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഒഎൻജിസി, എൻടിപിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. റിലയൻസ്, പവർഗ്രിഡ് കോർപ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss https://bit.ly/2Em0JJE
via IFTTT

ഒറ്റ ക്ലിക്ക്: ജോലിയും ജോലിക്കാരെയും കിട്ടും

തിരുവനന്തപുരം: തെങ്ങുകയറ്റക്കാരെയും വീട്ടുജോലിക്കാരെയും പ്ലംബറെയുംതേടി ഇനി അലയേണ്ട. ഒറ്റ ക്ലിക്കിൽ ഇവരെ ബന്ധപ്പെടാം. ഇടനിലക്കാരില്ല. രജിസ്ട്രേഷൻ ചാർജുമില്ല. കൂലി നേരിട്ട് സംസാരിച്ച് ഉറപ്പിക്കാം. ദിവസക്കൂലിക്കാരായ തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ വീടിനടുത്തുതന്നെ ജോലി ലഭിക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ(കെയ്സ്) തൊഴിൽ പോർട്ടലായ സ്കിൽ രജിസ്ട്രിയാണ് സേവനം ഒരുക്കുന്നത്. ജോലി ആവശ്യമുള്ളവർക്കും തൊഴിലാളികളെ വേണ്ടവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റിലും മൊബൈൽആപ്പിലും സൗകര്യമുണ്ടാകും. തൊഴിലാളികൾക്ക് പ്രതിഫലം പരസ്യപ്പെടുത്താനും തൊഴിലേറ്റെടുക്കാൻ സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കാനും കഴിയും. കൂലിയിൽ ഇളവുംനൽകാം. ജോലി നൽകുന്നവർക്ക് തൊഴിലാളികളെ വിലയിരുത്താനും നൽകിയ കൂലി രേഖപ്പെടുത്താനും മാർക്കിടാനും അവസരമുണ്ട്. മികച്ച സേവനം നൽകുന്നവർക്ക് കൂടുതൽ അവസരം ലഭിക്കും. ഇലക്ട്രീഷ്യൻ, മേസ്തിരി, മരപ്പണിക്കാർ, ഡ്രൈവർ, മെക്കാനിക്ക് തുടങ്ങി 42 തരം തൊഴിലാളികൾക്കാണ് രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികൾക്കും തൊഴിൽ കണ്ടെത്താം. അംഗീകൃത കോഴ്സുകൾ കഴിഞ്ഞവർക്കും പരമ്പരാഗത തൊഴിലാളികൾക്കും അവസരമുണ്ട്. കോഴ്സ് കഴിയുന്നവർക്ക് രജിസ്ട്രേഷൻ ചെയ്യാനുള്ള അനുമതി നൽകുന്നത് ഇൻഡസ്ട്രിയൽ ടെയിനിങ് വകുപ്പാണ്. പരമ്പരാഗത തൊഴിലാളികൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് സാക്ഷ്യപത്രം നൽകേണ്ടത്. അക്ഷയകേന്ദ്രങ്ങൾവഴിയും രജിസ്റ്റർ ചെയ്യാം. സാക്ഷ്യപത്രം സഹിതം രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താം. ഗൂഗിൾപ്ലേ സ്റ്റോറിൽനിന്നു സ്കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്യാം. ഉപഭോക്താക്കൾക്ക് മൊബൈൽനമ്പർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷനാണ് അനുവദിച്ചിട്ടുള്ളത്. ജി.പി.എസ്. അധിഷ്ഠിത തിരയൽസംവിധാനമാണ് ആപ്പിലുള്ളത്. ഉപഭോക്താക്കളുടെ സമീപത്തുള്ള തൊഴിലാളികളുടെ വിവരങ്ങളാകും ആദ്യം തെളിയുക. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി ഫെബ്രുവരിയിൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതുവരെ 3500 തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. എന്നാൽ, ആവശ്യക്കാരാണ് ഏറെയുള്ളത്. 12,000 പേരാണ് വിവിധതരം തൊഴിലാളികൾക്കുവേണ്ടി കാത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാനുള്ള വിലാസം: https://bit.ly/2CNRW32

from money rss https://bit.ly/307DXO1
via IFTTT

മലയാളി സ്റ്റാർട്ട് അപ്പിൽ 100 കോടിയുടെ മൂലധന നിക്ഷേപം

കൊച്ചി: മലയാളിയായ റെൻ മേനോന്റെ നേതൃത്വത്തിൽ യു.എസിലെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഓർത്തോ എഫ്.എക്സ്.' എന്ന സ്റ്റാർട്ട് അപ്പ് 1.3 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് നേടി. 100 കോടി രൂപയ്ക്കടുത്ത് വരുമിത്. സ്റ്റാർട്ട് അപ്പുകളിൽ പ്രാരംഭ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ഒരുക്കുന്ന യു.എസിലെ 'സിഗ്നൽ ഫയർ' എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരാണ് മൂലധന ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. 2017-ലാണ് എറണാകുളം സ്വദേശിയായ റെൻ മേനോൻ, ഡെന്റൽ ടെക് സ്റ്റാർട്ട് അപ്പായ ഓർത്തോ എഫ്.എക്സിന് തുടക്കമിട്ടത്. ഓൺലൈനിലൂടെ ദന്തസംരക്ഷണ സേവനം എത്തിക്കുകയാണ് ഈ സ്റ്റാർട്ട് അപ്പ് ചെയ്യുന്നത്. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്ലാസ്റ്റിക് ട്രേ ഉപയോഗിച്ച് പല്ലുകളുടെ നിര കൃത്യമാക്കുന്ന സേവനവും ഈ സ്റ്റാർട്ട് അപ്പ് ഒരുക്കുന്നുണ്ട്. യു.എസിൽ നാനൂറോളം ഡോക്ടർമാരുടെ സഹായത്തോടെ സേവനമെത്തിക്കുന്ന സംരംഭം യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കും ഈ വർഷം സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഓർത്തോ എഫ്.എക്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ റെൻ മേനോൻ പറഞ്ഞു. പുതുതായി സമാഹരിച്ച തുകയുടെ നല്ലൊരു ഭാഗം കൊച്ചിയിൽ ടെക്നോളജി സെന്ററും ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിക്കാനാകും ഉപയോഗിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ, ഡെന്റൽ ബി.പി.ഒ. രംഗത്ത് കൊച്ചിക്ക് മുന്നേറാനാകും. ഒട്ടേറെ ദന്തൽ ഡോക്ടർമാർക്കും ടെക്നീഷ്യന്മാർക്കും തൊഴിലവസരം ഒരുക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷം യു.എസിലേക്കു പോയ റെൻ, ഒന്നര ദശാബ്ദത്തിലേറെ മെഡിക്കൽ ഉപകരണ വ്യവസായ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

from money rss https://bit.ly/2EqSJXT
via IFTTT