121

Powered By Blogger

Monday, 9 November 2020

ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 14ന്

മുംബൈ: ദീപാവലിയോടനുബന്ധിച്ച് സംവത് 2077ന് തുടക്കംകുറിച്ച് നവംബർ 14ന് പ്രത്യേക മുഹൂർത്ത വ്യാപാരം നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും ശനിയാഴ്ച വൈകീട്ട് 6.15മുതൽ 7.15വരെ ഒരുമണിക്കൂറാണ് മുഹൂർത്ത വ്യാപാരമുണ്ടാകുക. പ്രീ ഓപ്പനിങ് സെഷൻ 5.45 മുതൽ 6വരെയായിരിക്കും. നവംബർ 16ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയുമായിരിക്കും. Diwali muhurat trading session on November 14

from money rss https://bit.ly/36hiBzQ
via IFTTT

Sunday, 8 November 2020

ബിഗ് ബാസ്‌കറ്റിലെ രണ്ടുകോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയക്ക്

ഓൺലൈൻ പലചരക്ക് വില്പന പ്ലാറ്റ്ഫോമായ ബിഗ്ബാസ്കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസിയായ സൈബിൾ ഇങ്കാണ് വിവരംപുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങൾ 40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാർക്ക് വെബിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജി.ബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാർക്ക് വെബിലുള്ളത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോർച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങൾ ഉൾപ്പടെയുള്ളവ സുരക്ഷിതമാണെന്നും പറയുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ബാസ്കറ്റ് സിറ്റി പോലീസിന്റെ സൈബർ സെല്ലിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡ് പോലുള്ളവയുടെ വിശദാംശങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. Data breach at BigBasket; personal info of over 2 crore users up on dark web for sale

from money rss https://bit.ly/3n4bqSj
via IFTTT

വില വര്‍ധന തുടരുന്നു; പവന്റെ വില 39,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. തിങ്കളാഴ്ച പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഗ്രാമിന്. 38,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ പവന്റെ വിലയിൽ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വർധിച്ചത്. ഡോളർ തളർച്ചയിലായതോടെ ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ വർധിച്ചു. ഔൺസിന് 1,955.76 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും വർധനവുണ്ടായി. 24 കാരറ്റ് പത്തുഗ്രാം സ്വർണത്തിന്റെ വില 52,252രൂപയാണ്.

from money rss https://bit.ly/3kgyXNT
via IFTTT

ഓഹരി വിപണി സര്‍വകാല റെക്കോഡില്‍: സെന്‍സെക്‌സില്‍ 572 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പ്രതാപം തിരിച്ചുപിടിച്ച് ഓഹരി സൂചികകൾ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ യഥാർഥ ചിത്രംവ്യക്തമായതോടെയാണ് ഓഹരി വിപണി കുതിച്ചത്. സെൻസെക്സ് 572 പോയന്റ് നേട്ടത്തിൽ 42,465ലും നിഫ്റ്റി 159 പോയന്റ് ഉയർന്ന് 12,422ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1115 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 282 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. എല്ലാ വിഭാഗം സൂചികകളും മികച്ച നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, റിലയൻസ്, ടിസിഎസ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ജെ.കെ സിമെന്റ് ഉൾപ്പടെ 253 കമ്പനികളാണ് തിങ്കളാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices hit record high; Sensex up 572 pts

from money rss https://bit.ly/2GLaFy6
via IFTTT

നിക്ഷേപ തട്ടിപ്പുകളിൽനിന്ന് രക്ഷനേടാൻ ‘ബഡ്സ് ’

നിക്ഷേപ തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ്, പ്രത്യേകിച്ച് സാധാരണക്കാർക്കാണ് നിരന്തരം പണം നഷ്ടമാകുന്നത്. ഇത്തരത്തിൽ രണ്ടു സംഭവങ്ങൾക്ക് കേരളം ഇപ്പോൾ സാക്ഷ്യംവഹിക്കുകയാണ്. ഇതിനു മുമ്പും പലതവണ കേരളത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകളും നടന്നിട്ടുണ്ട്. ഒരു അറസ്റ്റും കേസും ആയാൽ എല്ലാമായി എന്ന നിലയ്ക്കാണ് പൊതുവെ ഈ സംഭവങ്ങളെ നാം സമീപിക്കുന്നത്. അതുകൊണ്ടുതന്നെ 'ആട്, തേക്ക്, മാഞ്ചിയം', 'ആപ്പിൾ എ ഡേ' എന്നിവ പോലെ ഇവയും കുറെ നാളുകൾകഴിയുമ്പോൾ ജനം മറക്കും. പുതിയ ഏതെങ്കിലും തട്ടിപ്പുസംരംഭങ്ങളിൽ നിക്ഷേപിച്ച് ധനം നഷ്ടപ്പെടുന്നത് തുടരും. എന്താണ് 'ബഡ്സ്'? സാമ്പത്തിക ക്രമക്കേടുകൾ തടയാൻ വേണ്ടിയുള്ള ഒരു നിയമം കഴിഞ്ഞവർഷംതന്നെ പാർലമെൻറ് പാസാക്കുകയുണ്ടായി. 'ബാനിങ് ഓഫ് അൺ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം' (ബഡ്സ്) എന്ന നാമധേയത്തിൽ നിലവിൽവന്ന ഈ നിയമപ്രകാരം ഏതെങ്കിലും നിയമാനുസൃതമായ മാർഗത്തിൽ കൂടിയല്ലാതെ ഒരു കമ്പനിക്കോ വ്യക്തിക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ നിക്ഷേപ സമാഹരണം നടത്താൻ സാധ്യമല്ല. കഴിഞ്ഞ വർഷം പാസാക്കിയ ഈ ആക്ടിന്റെ റൂൾസ് ഈ വർഷം ഫെബ്രുവരിയിൽത്തന്നെ കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. റിസർവ് ബാങ്ക്, സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ), ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി പോലെയുള്ള സംവിധാനങ്ങളുടെ അനുമതി കൂടാതെ നിക്ഷേപം സമാഹരിക്കുന്ന പ്രക്രിയതന്നെ ക്രിമിനൽക്കുറ്റം ആക്കുന്ന നിയമമാണിത്. അല്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ ആയ കോ-ഓപ്പറേറ്റീവ്സ് ആക്ടിന്റെയോ ചിറ്റ് ഫണ്ട്സ് ആക്ടിന്റെയോ സമാനമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം നിക്ഷേപ സമാഹരണം. അങ്ങനെയല്ലാത്ത നിക്ഷേപ സമാഹരണം ജാമ്യമില്ലാ കുറ്റങ്ങളുടെ വകുപ്പിൽ പെടും. അതായത്, അനധികൃത നിക്ഷേപ സമാഹരണങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള ഒരു ശ്രമം. അനിയന്ത്രിത നിക്ഷേപങ്ങൾ നിരോധിക്കുന്ന ഈ പദ്ധതിയുടെ കീഴിലുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് പ്രധാനമായും സംസ്ഥാനങ്ങളാണ്. കേന്ദ്ര സർക്കാരിനും ചില ഉത്തരവാദിത്വം ഈ നിയമം അനുശാസിക്കുന്നു. സംസ്ഥാന സർക്കാർ ഈ നിയമം പ്രാവർത്തികമാക്കാനുള്ള സത്വര നടപടികൾ സ്വീകരിച്ചാൽ ഇനിയെങ്കിലും പണത്തട്ടിപ്പുകളുടെ കേസുകൾ കുറയും എന്ന് തീർച്ച. ഇപ്പോൾ നടന്ന രണ്ടു സംഭവങ്ങളിലും നിക്ഷേപങ്ങൾ കുറെ വർഷങ്ങളായി സ്വീകരിച്ചുപോന്നുവെന്നും ചില ചാനലുകൾ അടക്കമുള്ളവയിൽ ഈ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കൊടുത്തിരുന്നു എന്നതുമാണ് വിചിത്രം. പുതിയ നിയമം നിലവിൽവന്നാൽ ഇങ്ങനെ പരസ്യം കൊടുക്കുന്ന മാധ്യമങ്ങൾക്കും ഉത്തരവാദിത്വം വരും. അനിയന്ത്രിതമായ നിക്ഷേപങ്ങളുടെ പരസ്യം, അഥവാ കൊടുത്താൽ അതിന്റെ നിരാകരണം അതേ വലിപ്പത്തിലും രൂപത്തിലും കൊടുക്കേണ്ട ബാധ്യത മാധ്യമങ്ങൾക്ക് വരും. അപ്പോൾപ്പിന്നെ, പരസ്യം കൊടുക്കുകയും അതിന്റെയടക്കം അടിസ്ഥാനത്തിൽ പാവപ്പെട്ടവർ നിക്ഷേപം നടത്തി, സമ്പാദ്യം നഷ്ടപ്പെടുമ്പോൾ അത് വാർത്തയാക്കി കൊടുക്കാനും കഴിയാതെവരും. മാധ്യമങ്ങൾക്കും ജനത്തിനും നിക്ഷേപ സമാഹരണം നടത്തുന്നവർക്കും അത് ഗുണം ചെയ്യും. നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ നാലു കാര്യങ്ങൾ ഉടൻതന്നെ സംസ്ഥാന സർക്കാർ ചെയ്യേണ്ടിയിരിക്കുന്നു. ബാക്കി നടപടിക്രമങ്ങൾ അതിന്റെ തുടർച്ചയായി വന്നുകൊള്ളും. 1. ബഡ്സ് ആക്ടിൽ അനുശാസിക്കുന്ന ഉദ്യോഗസ്ഥനെ (സർക്കാർ സെക്രട്ടറിക്കു താഴെയല്ലാതെ) ഉടൻ നിയമിക്കുക. ഈ ഉദ്യോഗസ്ഥൻ ഓഫീസ് തുടങ്ങുന്നതടക്കം മറ്റു കാര്യങ്ങൾ നിർവഹിക്കും. 2. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ ഒന്നോ രണ്ടോ സ്പെഷ്യൽ കോടതികൾ ഈ ആക്ട് പ്രകാരംതന്നെ പെട്ടെന്ന് തുടങ്ങുക. ആക്ട് നിഷ്കർഷിക്കുന്നത് 180 ദിവസങ്ങൾക്കകം കേസുകൾ തീർപ്പാക്കണം എന്നാണ്. നിക്ഷേപകരുടെ സമ്പാദ്യങ്ങൾക്ക് സർക്കാരിന് കൊടുക്കാനുള്ള നികുതി മുതലായവയെക്കാളും പ്രാമാണ്യം ഉള്ളതുകൊണ്ട്, കുറെയെങ്കിലും കാശ് ഈ കോടതികൾവഴി പെട്ടെന്ന് തിരിച്ചുകിട്ടിയേക്കാം. 3. പരസ്യങ്ങളിലൂടെയും മറ്റും ഈ ആക്ടിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. റിസർവ് ബാങ്കിന്റെയോ സമാനമായ സ്ഥാപനങ്ങളുടെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കൂടാതെ തുടങ്ങുന്ന നിക്ഷേപ സമാഹരണംതന്നെ (തിരിച്ചുകൊടുക്കാൻ സാധിച്ചാൽപ്പോലും) നിയമവിരുദ്ധവും ശിക്ഷാർഹവുമാണ് എന്ന്. 4. ഇപ്പോൾ ഈ നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ മാതൃകാപരമായ നടപടികൾ സ്വീകരിക്കുക. കേന്ദ്ര ഇടപെടലും ആവശ്യം ആക്ടിൽ പറയുന്ന നിക്ഷേപ പദ്ധതികളുടെ ദേശീയ തല രജിസ്ട്രി തുടങ്ങാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. പക്ഷേ, ഇതൊക്കെക്കഴിഞ്ഞാലും ധനകാര്യ ഇടപാടുകൾ ഉള്ളിടത്തോളംകാലം തട്ടിപ്പുകൾ ഉണ്ടാകും. പഴുതടച്ച ഒരു നിയമത്തിനും അതിനെ തടുക്കാൻ സാധിക്കില്ല. നിതാന്ത ജാഗ്രതയും അവധാനതയും തന്നെയാണ് സ്വന്തം സമ്പാദ്യം കാത്തുസൂക്ഷിക്കാനുള്ള ഏക പരിരക്ഷ.

from money rss https://bit.ly/38CbWmL
via IFTTT

Saturday, 7 November 2020

3000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചിരുന്നെങ്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 2.59 ലക്ഷം നേടാമായിരുന്നു

പ്രതിമാസം 3000 രൂപ വീതം ആക്സിസ് ബ്ലുചിപ്പ് ഫണ്ടിൽ അഞ്ചുവർഷം നിക്ഷേപിച്ചിരുന്നുവെങ്കിൽ 2,59,364 രൂപ സ്വന്തമാക്കാമായിരുന്നു. ഒരു ലക്ഷം രൂപ ഒറ്റത്തവണയായി ഏഴുവർഷംമുമ്പ് നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ 2.72 ലക്ഷം രൂപയായും വളർന്നിട്ടുണ്ടാകുമായിരുന്നു. ആദായമാകട്ടെ 15.36ശതമാനവും ലാർജ് ക്യാപ് വിഭാഗത്തിൽ മികച്ച നേട്ടം നൽകുന്ന ഫണ്ടുകളിലൊന്നാണ് ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്. മൂന്നുവർഷക്കാലയളവിൽ എസിഐപി നിക്ഷേപത്തിന് ഫണ്ട് നൽകിയത് 13.73ശതമാനം നേട്ടമാണ്. അഞ്ചുവർഷത്തെ നേട്ടം 14.59ശതമാനവും ഏഴുവർഷത്തെ നേട്ടം 13.90ശതമാനവുമാണ്. 2010 ജനുവരി അഞ്ചിനാണ് ഫണ്ട് പ്രവർത്തനം തുടങ്ങിയത്. സെബിയുടെ മാർഗനിർദേശ പ്രകാരം ലാർജ് ക്യാപ് ഫണ്ടുകൾ 80ശതമാനം ആസ്തിയും വൻകിട കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കേണ്ടത്. 26 ഓഹരികളിലാണ് ഫണ്ട് നിക്ഷേപം നടത്തിയിട്ടുളളത്. 83.81ശതമാനവും വൻകിട കമ്പനികളിലാണ്. 16.19ശതമാനം ലാർജ് ക്യാപ് കമ്പനികളിലും നിക്ഷേപിച്ചിരിക്കുന്നു. ധനകാര്യ ഓഹരികളിലാണ് പ്രധാന നിക്ഷേപം. ടെക് നോളജി, ഹെൽത്ത്കെയർ, ഊർജം, എഫ്എംസിജി, കെമിക്കൽസ്, സർവീസസ്, ഓട്ടോമൊബൈൽസ്, കമ്യൂണിക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലും നിക്ഷേപമുണ്ട്. ഇൻഫോസിസ്(9.81%), എച്ച്ഡിഎഫ്സി ബാങ്ക്(9.61%), റിലയൻസ് ഇൻഡസ്ട്രീസ്(8.33%), ബജാജ് ഫിനാൻസ(7.33%)്, ടിസിഎസ്(7.23), കൊട്ടക് മഹീന്ദ്ര ബാങ്ക് (5.51%)തുടങ്ങിയ ഓഹരികളിലാണ് പ്രധാനമായും നിക്ഷേപമുള്ളത്. പത്ത് ഓഹരികളിലായിട്ടാണ് 60ശതമാനം ആസ്തിയുമുള്ളത്. 2010 ജനുവരി അഞ്ചിനാണ് ഫണ്ട് പ്രവർത്തനംതുടങ്ങിയത്. അന്നുമുതൽ ഇതുവരെയുള്ള ആദായം 11.81ശതമാനമാണ്. 2020 സെപ്റ്റംബർ 30വരെയുള്ള കണക്കുപ്രകാരം ഫണ്ട് കൈകാര്യംചെയ്യുന്നത് 17,270 കോടി രൂപയാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ള ഈഫണ്ടിന്റെ റിട്ടേൺ ഗ്രേഡ് ഹൈ ആണ്. അഞ്ചുവർഷക്കാലത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് എസ്ഐപിയായി നിക്ഷേപിക്കാൻ യോജിച്ച ഫണ്ടാണിത്.

from money rss https://bit.ly/36cfhGa
via IFTTT

Friday, 6 November 2020

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്: അഞ്ച് ദിവസത്തിനിടെ കൂടിയത് ആയിരത്തിലേറെ രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. തുടർച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയർന്നു. 4840 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു. ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർധനവാണുണ്ടായത്. ഓഗസ്റ്റിൽ പവന് 42,000 രൂപയിലെത്തിയതിനുശേഷം വിലയിൽ കാര്യമായ ഇടിവുണ്ടായിരുന്നു. ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗള വിപണിയിൽ ഔൺസിന് 1,951.45 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് വിപണിയിൽ പ്രതിഫലിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിലയെ സ്വാധീനിച്ചു.

from money rss https://bit.ly/3n02AF5
via IFTTT

പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി 'ഫ്‌ളക്‌സി ക്യാപ്' സെബി അവതരിപ്പിച്ചു

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ഒരു ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് കാറ്റഗറികൂടി അവതരിപ്പിച്ചു. ഫ്ള്ക്സി ക്യാപ് എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിൽ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം. ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല. അതായത് ലാർജ് ക്യാപിലോ, മിഡ് ക്യാപിലോ, സ്മോൾ ക്യാപിലോ യഥേഷ്ടം നിക്ഷപിക്കാൻ ഈ കാറ്റഗറിയിലെ ഫണ്ടുകൾക്ക് കഴിയും. മൾട്ടിക്യാപിന്റെ നിക്ഷേപ രീതിയിൽ മാറ്റംവരുത്തിയതിനുപിന്നാലെയാണ് സെബിയുടെ പുതിയ പരിഷ്കരണം. പുതുക്കിയ വ്യവസ്ഥ പ്രകാരം മൾട്ടിക്യാപ് ഫണ്ടുകൾ, ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകൾ പാലിക്കേണ്ടത്. നിലവിലെ സംവിധാനംപൊളിച്ചെഴുതിയുള്ള സെബിയുടെ തീരുമാനം നിക്ഷേപലോകത്തുനിന്ന് വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. പുതിയ കാറ്റഗറി വരുന്നതോടെ ഈ വിമർശനങ്ങൾക്ക് മറുപടിയുമാകും. മൾട്ടിക്യാപ് ഫണ്ടുകൾക്ക് ഫ്ളക്സി ക്യാപിലേയ്ക്കു ചുവടുമാറ്റാനുള്ള സാധ്യത എഎംസികൾക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപ രീതി മാറ്റാതെതന്നെ ഫ്ളക്സി ക്യാപിൽ തുടരാൻ ഈ ഫണ്ടുകൾക്കു കഴിയും. കാറ്റഗറിയിൽമാത്രമെ മാറ്റമുണ്ടാകൂ. SEBI introduces a flexi-cap category in mutual funds

from money rss https://bit.ly/2IcU32E
via IFTTT

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 15 ശതമാനം വർധന

കൊച്ചി: ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ 15 ശതമാനം ഉയർന്നു. വറ്റൽമുളക്, ജീരകം, മഞ്ഞൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വർധനയാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്ന് സ്പൈസസ് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രിൽ മുതലുള്ള അഞ്ച് മാസക്കാലയളവിൽ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടൺ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. മുന്നിൽ വറ്റൽമുളക് കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും മുന്നിട്ടുനിൽക്കുന്നത് വറ്റൽമുളകാണ്. 2020 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 2.10 ലക്ഷം ടൺ വറ്റൽമുളക് കയറ്റിയയച്ച് 2,876 കോടി രൂപയുടെ വരുമാനം നേടി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത് ജീരകമാണ്. 1873.70 കോടി രൂപയുടെ 1.33 ലക്ഷം ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. ജീരകത്തിന്റെ കയറ്റുമതി അളവിൽ 30 ശതമാനവും വിലയിൽ 19 ശതമാനവും വാർഷിക വർധനയുണ്ടായി. ഏലം കയറ്റുമതി വർധിച്ചു അളവിലും മൂല്യത്തിലും ഏറ്റവും വർധന രേഖപ്പെടുത്തിയ സുഗന്ധവ്യഞ്ജനം ഏലക്കയാണ്. അളവിൽ 225 ശതമാനവും മൂല്യത്തിൽ 298 ശതമാനവുമാണ് ഏലക്കയുടെ കയറ്റുമതി വളർച്ച. 221.50 കോടി രൂപ വിലമതിക്കുന്ന 1,300 ടൺ ഏലക്ക കയറ്റുമതി ചെയ്തു. ജാതി മുതൽ കുങ്കുമപ്പൂവു വരെ ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, ബീജവ്യഞ്ജനങ്ങളായ കടുക്, അനിസീഡ്, ദിൽ സീഡ് എന്നിവയുടെ കയറ്റുമതിയിലും വർധനയുണ്ടായി. സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, കസലറി, വാളൻപുളി, കുങ്കുമപ്പൂവ് തുടങ്ങിയവയും ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ സുഗന്ധവ്യഞ്ജന കയറ്റുമതിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധ ശേഷി കൂട്ടുന്നവയ്ക്ക് ഡിമാൻഡ് കോവിഡ് പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ചുക്ക്, മഞ്ഞൾ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യകത കൂടി. ഇന്ത്യയിൽനിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 107 ശതമാനം ഉയർന്ന് 19,700 ടൺ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടൺ മഞ്ഞളാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്.

from money rss https://bit.ly/2JJH7lA
via IFTTT

തുടര്‍ച്ചയായി അഞ്ചാം ദിവസവും മുന്നേറ്റം: സെന്‍സെക്‌സ് 553 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 552.90 പോയന്റ് നേട്ടത്തിൽ 41,893.06ലും നിഫ്റ്റി 143.20 പോയന്റ് ഉയർന്ന് 12,263.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1478 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1106 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബജാജ് ഫിൻസർവ്, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ഗെയിൽ, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഊർജം, ഐടി, ലോഹം തുടങ്ങിയ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ എഫ്എംസിജി, ഫാർമ സെക്ടറുകൾ സമ്മർദത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. Indices rally for 5th straight day, Sensex up 553 pts

from money rss https://bit.ly/3k2UMk0
via IFTTT

ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു

ജപ്പാൻ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയിൽനിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോ-പെസഫിക് മേഖലയിൽ ജപ്പാൻ, ഒസ്ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങൾ ചേർന്ന് അസംസ്കൃത വസ്തുകൾ നിർമിക്കുന്നതിനായി സപ്ലൈ ചെയിൻ റീസീസൈലൻസിന് തുടക്കമിടാൻ തീരുമാനിച്ച് രണ്ടുമാസംതിയകയും മുമ്പാണ് ഈ തീരുമാനം. ഭാവിയിൽ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിർമാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാൻ സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികൾ മറ്റുരാജ്യങ്ങളിൽ ഉത്പാദനകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിർമാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കൽ, അടിസ്ഥാനസൗകര്യവികസനം, ഭക്ഷ്യസംസ്കരണം എന്നീ മേഖലകളിലാണ് പ്രവർത്തനംം. വാഹനം, മെഡിക്കൽ, ഇലക്ട്രോണിക്സ്, ഊർജമേഖലകൾക്കുള്ള ഘടക നിർമാതാക്കളാണ് സുമിഡ. 64ബില്യൺ ഡോളറിന്റെ ബിസിനസാണ് ടയോട്ടോ സ്തൂഷോയുടേത്. ഓട്ടോ, മെിഡക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നീ നിർമാണമേഖലകളിൽ പ്രവർത്തിക്കുന്ന സുമിഡയ്ക്കാകട്ടെ 900 മില്യൺ ഡോളറിന്റെ ബിസിനസുമുണ്ട്. Japanese firms to shift production from China to India

from money rss https://bit.ly/3l7e74Q
via IFTTT

Thursday, 5 November 2020

വാട്ട്‌സാപ്പ് പേ വഴി എങ്ങനെ പണംകൈമാറാം?

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയപ്പോലെ യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്ട്സാപ്പിലുമുള്ളത്. ഫെബ്രുവരിയിൽ ബീറ്റാ വേർഷൻ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവർക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാൻ കഴിയുക. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ, ആക്സിസ് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കും പണമിടപാട് നടത്താം. എങ്ങനെ ഉപയോഗിക്കാം? സന്ദേശമയക്കുന്നതുപോലെ പണം കൈമാറാൻ കഴിയുന്ന സംവിധാനാണ് വാട്ട്സാപ്പ് ഒരുക്കിയിട്ടുള്ളത്. ചാറ്റ്ബാറിലുള്ള പെയ്മെന്റ്-ൽ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം. നടത്തിയിട്ടുള്ള ഇപാടുകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും സൗക്യമുണ്ട്. ഗൂഗിൾ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലതന്നെ സൗകര്യപ്രദമാണ്. ഇടപാട് എങ്ങനെ? യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവർക്കാണ് വാട്ട്സാപ്പ് കോണ്ടാക്ട്സിലുള്ളവർക്ക് ആദ്യഘട്ടത്തിൽ പണംകൈമാറാൻ കഴിയുക. ക്യൂആർ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം സാധ്യമാണ്. ഇന്ത്യൻ നമ്പറുകളിലേയ്ക്കുമാത്രം രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോൺ നമ്പറുകളിലേയ്ക്കുമാത്രമാണ് പണംകൈമാറാൻ കഴിയു. എത്രതുക കൈമാറാം യുപിഐയുടെ പണമിടപാട് പരിധി ഇവിടെയും ബാധകമാണ്. ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാൻ കഴിയുക. പണം കൈമാറുന്നതിന് നിരക്കുൾ ഈടക്കുകയില്ല. ബാങ്ക് അക്കൗണ്ടും ഐഎഫ്എസ് കോഡും ചേർത്ത് പണംകൈമാറാനുള്ള സൗകര്യം ചില യൂപിഐ ആപ്പുകൾ നൽകുന്നുണ്ട്. എന്നാൽ ഈ സൗകര്യം നിലവിൽ വാട്ട്സാപ്പിലില്ല.

from money rss https://bit.ly/2TYUjVw
via IFTTT

ഒടുവില്‍ അനുമതി: വാട്ട്‌സാപ്പ് വഴി ഇനി പണം കൈമാറാം

ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പിന് പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നുമുതൽ നിലവിൽവന്നതായി കമ്പനി അറിയിച്ചു. രണ്ടുവർഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് അനുമതി. ഇടപാടിനായി വാട്ട്സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിൻ നൽകി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്മെന്റ് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു. ഐ ഫോൺ, ആൻഡ്രോയ് അപ്ലിക്കേഷനുകൾവഴി സേവനംലഭിക്കും. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവയുടെ പട്ടികയിൽ വാട്ട്സാപ്പും സ്ഥാനംപിടിച്ചു.സന്ദേശം ആയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണംകൈമാറാൻ കഴിയുമെന്ന് വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു. ഡാറ്റ ലോക്കലൈസേഷൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടുവർഷം കാത്തിരിക്കേണ്ടിവന്നത്. യുപിഐ പ്ലാറ്റഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. Starting today, people across India will be able to send money through WhatsApp 💸 This secure payments experience makes transferring money just as easy as sending a message. pic.twitter.com/bM1hMEB7sb — WhatsApp Inc. (@WhatsApp) November 6, 2020 WhatsApp Pay gets NPCI nod

from money rss https://bit.ly/3l461do
via IFTTT

സ്വര്‍ണവില വീണ്ടുംകൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസത്തിനിടെ പവന്റെ വിലയിൽ 720 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം വില കുത്തനെ ഉയർന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില. ഡോളർ കരുത്താർജിച്ചതും ജോബൈഡൻ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/367LMoR
via IFTTT

അഞ്ചാംദിവസവും നേട്ടം: നിഫ്റ്റി 12,150ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി അഞ്ചാം ദിവസവും നേട്ടം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 41,440ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 12152ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1152 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 537 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ്, യുപിഎൽ, എൻടിപിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടിസി, സിപ്ല, അശോക് ലൈലാൻഡ്, ബാങ്ക് ഓഫ ഇന്ത്യ തുടങ്ങി 219 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3k7lMyJ
via IFTTT

റിലയൻസ് റീട്ടെയിലിന് സൗദിയിൽനിന്ന് 9555 കോടിയുടെ നിക്ഷേപം

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് സൗദി അറേബ്യയിൽനിന്ന് 9555 കോടി രൂപയുടെ നിക്ഷേപം. റിലയൻസ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികൾക്കായി സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. സ്വകാര്യ നിക്ഷേപകമ്പനികളായ സിൽവർ ലേക്ക്, കെ.കെ.ആർ, ജനറൽ അറ്റ്ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയിൽനിന്നായി റിലയൻസ് റീട്ടെയിൽ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ജിയോ പ്ലാറ്റ്ഫോമിൽ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികൾ എടുത്തിരുന്നു.

from money rss https://bit.ly/363Kc7u
via IFTTT

റിലയന്‍സില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 9,555 കോടി രൂപ നിക്ഷേപിക്കും

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9,555 കോടി രൂപയുടെ നിക്ഷേപം നടത്തും. റിലയൻസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെൻച്വേഴ്സ് ലിമിറ്റഡിൽ 2.04 ശതമാനത്തിന്റെ നിക്ഷേപമാണ് കമ്പനി നടത്തുന്നതെന്ന് റിലയൻസ് വ്യക്തമാക്കി. മുൻപ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് റിലയൻസിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോയുടെ2.32 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. 7500 കോടിയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക സാമ്പത്തിക നിധിയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. ലോകത്തിലെ നിരവധി കമ്പനികളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് നിക്ഷേപങ്ങളുണ്ട്. Content Higlights:Public Investment Fund to Buy 2.04% in Reliance Retail for Rs 9,555 Crore

from money rss https://bit.ly/38asulr
via IFTTT

നിഫ്റ്റി 12,100ന് മുകളിലെത്തി: സെന്‍സെക്‌സ് 724 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലമാത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 724.02 പോയന്റ് നേട്ടത്തിൽ 41,340.16ലും നിഫ്റ്റി 211.80 പോയന്റ് ഉയർന്ന് 12,120.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1702 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 899 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വ്യാഴാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. ഹിൻഡാൽകോ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. നിഫ്റ്റി ലോഹ സൂചിക നാലുശതമാനം കുതിച്ചു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ സൂചികകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനവും ഉയർന്നു.

from money rss https://bit.ly/34ZeKIc
via IFTTT

ജിയോജിത്തിന് രണ്ടാം പാദത്തില്‍ 32.27 കോടി രൂപ അറ്റാദായം

കൊച്ചി:രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റാദായത്തിൽ 251 ശതമാനത്തിന്റെ വളർച്ച. 32.27 കോടി രൂപയാണ് കമ്പനി അറ്റാദായമായി നേടിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 9.18 കോടിയായിരുന്നു അറ്റാദായം. മൊത്ത വരുമാനം 52 ശതമാനം വർധിച്ച് 108.59 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 71.34 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 1.50 രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രോഡക്ടായ സ്മാർട്ഫോളിസും ആഗോള വിപണിയിൽ നിക്ഷേപ സൗകര്യവും ജിയോജിത് ഏർപ്പെടുത്തിയത് ഇടപാടുകാരുടെ താൽപര്യം വർധിപ്പിച്ചതായി ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ അഭിപ്രായപ്പെട്ടു. നിലവിൽ കമ്പനിക്ക് 10,70,000 ഇടപാടുകാരുണ്ട്.

from money rss https://bit.ly/38eNXcM
via IFTTT

മാസങ്ങള്‍ക്കുള്ളില്‍ നഷ്ടം തിരിച്ചുപിടിച്ച് സെന്‍സെക്‌സ്: ഫാര്‍മ, ഐടി ഓഹരികള്‍ മുന്നില്‍

കോവിഡ് മഹാമാരിയെതുടർന്നുള്ള തകർച്ചയിൽനിന്ന് പ്രതാപം തിരിച്ചുപിടിച്ച് രാജ്യത്തെ ഓഹരി വിപണി. കലണ്ടർവർഷത്തെ നഷ്ടങ്ങളെല്ലാം തൂത്തെറിഞ്ഞ് 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് മുന്നോട്ടുകുതിക്കുകയാണ്. സമാനമായ നേട്ടത്തിലാണ് നിഫ്റ്റിയും. കോവിഡ് വ്യാപനത്തിനിടയിൽ മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളുടെ ഓഹരികളാണ് സൂചികകളെ വീണ്ടും മികവിന്റെ പാതയിലെത്തിച്ചത്. ഫാർമ, ഐടി ഓഹരികൾ ഈകാലയളവിൽ മികച്ചനേട്ടംകൊയ്തു. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ സെൻസെക്സ് 650 പോയന്റ് കുതിച്ച് 41,289 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 180 പോയന്റ് ഉയർന്ന് 12,080ലുമെത്തി. ഒരുശതമാനംകൂടി ഉയർന്നാൽ ഈവർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് നിഫ്റ്റിയെത്തും. കലണ്ടർ വർഷത്തിൽ ജനുവരി 20നാണ് സെൻസെക്സ് മികച്ച ഉയരം കുറിച്ചത്. 42,273 പോയന്റ്. നിഫ്റ്റിയാകട്ടെ 12,430വരെയുമെത്തി. മാർച്ചിലാണ് വിപണി തകർച്ചയുടെ ആഴംതിരിച്ചറിഞ്ഞത്. ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടികളും സമ്പദ്ഘടനയിലെ ഉണർവും വൈകാതെതന്നെ മികച്ച ഉയരത്തിലെത്താൻ സൂചികകളെ സഹായിച്ചു. ഈ വർഷം ഇതുവരെയുള്ള കണക്കെടുത്താൽ നിഫ്റ്റി ഫാർമയാണ് നേട്ടത്തിൽ മുന്നിൽ. 44.47ശതമാനമാണ് കുതിച്ചത്. 36.74ശതമാനം നേട്ടവുമായി നിഫ്റ്റി ഐടി തൊട്ടുപിന്നിലുണ്ട്. നഷ്ടത്തിന്റെകാര്യത്തിൽ പൊതുമേഖല ഓഹരികളാണ് മുന്നിലെത്തിയത്. നിഫ്റ്റി സിപിഎസ്ഇ സൂചിക 30ശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ 500 സൂചികയിൽ അലോക് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരിവില 630ശതമാനത്തോളം ഉയർന്നു. അദാനി ഗ്രീൻ എനർജി, ലോറസ് ലാബ്, ഗ്രാന്യൂൾസ് ഇന്ത്യ, ആൽകൈൽ ആമിനസ്, ബിർളസോഫ്റ്റ്, ഡിക്സൺ ടെക്നോളജീസ്, ടാറ്റ കമ്യൂണിക്കേഷൻസ് തുടങ്ങിയ ഓഹരികൾ 140 മുതൽ 400 പോയന്റുവരെ നേട്ടമുണ്ടാക്കി.

from money rss https://bit.ly/35Z7P0M
via IFTTT