121

Powered By Blogger

Monday, 26 April 2021

സെൻസെക്‌സ് 508 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,500നരികെയെത്തി

മുംബൈ: കോവിഡ് ഭീഷണി നിലനിൽക്കെതന്നെ, വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 14,500ന് അടുത്തെത്തി. സെൻസെക്സ് 508.06 പോയന്റ് നേട്ടത്തിൽ 48,386.51ലും നിഫ്റ്റി 143.60 പോയന്റ് ഉയർന്ന് 14,485ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1481 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1094 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 216 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടവും ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രവർത്തനഫലവുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ ലാഭമെടുപ്പ് എഫ്എംസിജി, ഫാർമ ഓഹരികളെ ബാധിച്ചു. ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-0.9ശതമാനം ഉയരുകയുംചെയ്തു. Nifty ends near 14,500, Sensex gains 508 pts

from money rss https://bit.ly/3gzDAEO
via IFTTT

റിലയൻസും ബിപിയും ചേർന്ന് ആന്ധ്രയിൽ പ്രകൃതി വാതക ഖനനംതുടങ്ങി

രാജ്യത്തിന്റെ കിഴക്കൻ തീരത്തെുനിന്ന് റിലയൻസും ബ്രിട്ടീഷ് പെട്രോളിയ(ബി.പി)വും ചേർന്ന് പ്രകൃതി വാതക ഖനനം തുടങ്ങി. കോവിഡ് വ്യാപനംമൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെതന്നെ ഉത്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയിൽ അറിയിച്ചു. ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിൽനിന്നാണ് ഖനനംനടക്കുന്നത്. ഗ്യാസ് ഫീൽഡിലെ നാല് റിസർവോയറിൽനിന്നാണ് ഇപ്പോൾ വാതകം ഉത്പാദിപ്പിക്കുന്നത്. 2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കിൽനിന്നകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ അറിയിച്ചു. പുതിയതുകൂടി പ്രവർത്തനക്ഷമമായാൽ 2023ഓടെ പ്രതിദിനം 30 മില്യൺ സ്റ്റാന്റേഡ് ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ആവശ്യത്തിന്റെ 15ശതമാനത്തോളംവരുമിത്.

from money rss https://bit.ly/3aBJLEj
via IFTTT

സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാം: എട്ടുശതമാനംവരെ പലിശനേടാം

പ്രതിമാസം നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ചുരുങ്ങിയത് 100 രൂപയെങ്കിലും മാസംതോറും നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും ആർഡിയിൽ ചേരാം. സ്ഥിര നിക്ഷേപത്തിന് മാത്രമല്ല റിക്കറിങ് ഡെപ്പോസിറ്റി(ആർഡി)നും മികച്ച പലിശയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നത്. 36 മാസത്തേയ്ക്കുള്ള നിക്ഷേപത്തിനാണ് പരമാവധി പലിശ നൽകുന്നത്. ഉദാഹരണത്തിന് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 24-36 മാസത്തെ റിക്കറിങ് ഡെപ്പോസിറ്റിന് എട്ടുശതമാനമാണ് നൽകുന്നത്. 12,15,18,21,24 മാസകാലയളവിൽ 7.25ശതമാനം പലിശയാണ് ഉത്കർഷ് നൽകുന്നത്. മൂന്നുവർഷം മുതൽ 10വർഷംവരെ കാലാവധിയുള്ള ആർഡിക്കും ഇതേപലിശതന്നെയാണ്. ജന സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും 36-60 മാസക്കാലയളവിലെ നിക്ഷേപത്തിനാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് രണ്ടുവർഷത്തെ ആർഡിക്കുനൽകുന്നത് 7.50ശതമാനം പലിശയാണ്. ഈ വിഭാഗത്തിൽപ്പെട്ട മറ്റു ബാങ്കുകളാകട്ടെ 6.5 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലാണ് വ്യത്യസ്ത കാലയളവിൽ ആർഡിക്ക് നൽകുന്ന പലിശ. നിക്ഷേപം നടത്തുംമുമ്പ് റിക്കറിങ് ഡെപ്പോസിറ്റ് വഴി നിക്ഷേപംനടത്തണമെങ്കിൽ സേവിങ് അക്കൗണ്ട് നിർബന്ധമാണ്. ആർഡിയുടെ ചുരുങ്ങിയ കാലാവധി ആറുമാസമാണ്. പരമാവധി 10 വർഷംവരെ നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപതുക 100 രൂപയാണ്. മറ്റ് വ്യവസ്ഥകൾ മൂന്നുമാസം തുടർച്ചയായി നിക്ഷേപം നടത്താതിരുന്നാൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിബന്ധനയിൽ പറയുന്നു. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ 12 മാസമാണ് ചുരുങ്ങിയ നിക്ഷേപ കാലാവധി. 1000 രൂപയെങ്കിലും പ്രതിമാസം നിക്ഷേപിക്കുകയുംവേണം. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 100 രൂപയുണ്ടെങ്കിൽ ആർഡിയിൽ നിക്ഷേപം തുടങ്ങാം. ആറുമാസം മുതൽ 10 വർഷംവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ആറുമാസംമുതൽ 18 മാസംവരെയുള്ള നിക്ഷേപത്തിന് ബാങ്ക് നൽകുന്നത് 6.50ശതമാനം പലിശയാണ്. Small finance banks offer up to 8% rate on recurring deposit

from money rss https://bit.ly/2S84qd7
via IFTTT

Sunday, 25 April 2021

സെൻസെക്‌സിൽ 328 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,400ന് മുകളിലെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽമുന്നേറ്റം. നിഫ്റ്റി വീണ്ടും 14,400ന് മുകളിലെത്തി. സെൻസെക്സിൽ 328 പോയന്റാണ് നേട്ടം. 48,206ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 95 പോയന്റ് ഉയർന്ന് 14,437ലുമെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷത്തിൽ കൂടുതലായിട്ടും വിപണിയിൽ പ്രതിഫലിച്ചത് ആഗോള വിപണിയിലെ നേട്ടമാണ്. ബിഎസ്ഇയിലെ 1214 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 263 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, കോൾ ഇന്ത്യ, റിലയൻസ്, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, സിപ്ല, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടെക് മഹീന്ദ്ര, എസ്ബിഐ കാർഡ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങി 15 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex gains 328 pts, Nifty tops 14,450

from money rss https://bit.ly/3dQTWXJ
via IFTTT

കേരളം സാമ്പത്തികമായി രക്ഷപ്പെടണമെങ്കിൽ..

കേരള നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണികളെല്ലാം ഫലത്തെപ്പറ്റി കൂട്ടിയും കിഴിച്ചും കൊണ്ടിരിക്കുകയാണിപ്പോൾ. ഏതു മുന്നണി അധികാരത്തിൽ വന്നാലും അവരെ കാത്തിരിക്കുന്നത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്. പ്രകടനപത്രികകളിലൂടെ ഒട്ടുവളരെ മോഹന വാഗ്ദാനങ്ങൾ നൽകിയ മുന്നണികൾ അതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പറയുന്നില്ല. നോട്ട് നിരോധനം, ജി.എസ്.ടി., രണ്ടുവർഷം തുടർച്ചയായുണ്ടായ വെള്ളപ്പൊക്കം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി തുടരുന്ന കോവിഡ് മഹാമാരി എന്നിവ കേരള സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിച്ചിരിക്കുന്നു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുന്നു. റവന്യൂ കമ്മിയും ധനക്കമ്മിയും നിയന്ത്രണ വിധേയമല്ല. നികുതിവരുമാനത്തിന്റെ 71.4 ശതമാനം ശമ്പളവും പെൻഷനും നൽകുന്നതിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ മൂലധനച്ചെലവ് സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനത്തിൽ താഴെയാണ്. ധനക്കമ്മിയുടെ 41 ശതമാനം മാത്രമാണ് മൂലധന നീക്കിവെപ്പായി ബജറ്റിൽ കാണിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ കടബാധ്യത 3,32,279 കോടി രൂപയിലെത്തുമെന്നാണ് ബജറ്റ് കണക്കുകൾ പറയുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 37.92 ശതമാനം വരും. ഇതിൽ കിഫ്ബി വഴി കടമെടുക്കുന്ന തുക ഉൾപ്പെടുന്നില്ല എന്നുകൂടി പറയട്ടെ. വിദേശ പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കിൽ കാര്യമായ ഇടിവുണ്ടായിരിക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷത്തോളം തൊഴിൽരഹിതരുണ്ട്. ഭരണകൂടത്തിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കൂനിന്മേൽ കുരുവായി തീർന്നിരിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗം സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമോയെന്ന ഭയം ശക്തമായിട്ടുണ്ട്. കേരളം സാമ്പത്തിക രംഗത്ത് സുസ്ഥിരത കൈവരിക്കണമെങ്കിൽ, പുതുതായി ആര് അധികാരത്തിൽ വന്നാലും കയ്പ്പേറിയ ചില നടപടികൾ കൈക്കൊള്ളാൻ തയ്യാറാവേണ്ടി വരും. ഇവിടെ നിർദേശിക്കുന്ന കാര്യങ്ങൾ സാധാരണക്കാരെയും പാവങ്ങളെയും ഒരിക്കലും പ്രതികൂലമായി ബാധിക്കുന്നതല്ല. അതിന് പുതിയ സർക്കാർ തയ്യാറാവുമോ? 1. ജനപ്രതിനിധികൾക്ക് ശമ്പള കമ്മിഷൻ മന്ത്രിമാരുടെയും എം.എൽ.എ.മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് ഒരു ശമ്പള കമ്മിഷനെ നിയമിച്ച് അവരുടെ ശുപാർശ പ്രകാരം അനന്തര നടപടിയും സ്വീകരിക്കുക. സംസ്ഥാന ജീവനക്കാരുടേതുപോലെ എം.എൽ.എ. മാരുടെ പെൻഷന് പരിധി നിശ്ചയിക്കുക. 2. സർക്കാർ ജീവനക്കാരുടെ ശമ്പളം/പെൻഷൻ പരിഷ്കരിക്കുക സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള/പെൻഷൻ പരിഷ്കരണങ്ങൾ അഞ്ചു കൊല്ലത്തിനു പകരം 10 കൊല്ലമാക്കി മാറ്റുക. മൂന്നു പതിറ്റാണ്ടിലധികമായി കേട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ പുനർവിന്യാസം ഉടനടി നടപ്പിലാക്കുക. 3. പി.എസ്.സി. അംഗങ്ങളുടെ എണ്ണം കുറയ്ക്കുക കേരളത്തിലെ പി.എസ്.സി. അംഗങ്ങളുടെ എണ്ണം നിലവിലെ 21-ൽനിന്ന് 12 ആയി കുറയ്ക്കുക. അക്കാദമീയമായും ഭരണപരമായും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കളങ്കരഹിതരായ വ്യക്തികളെ പി.എസ്.സി. അംഗങ്ങളായി നിയമിക്കുക. 4. ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം കുറയ്ക്കുക ക്ഷേമനിധികളുടെയും ബോർഡുകളുടെയും എണ്ണം ഇന്നുള്ളതിന്റെ നാലിലൊന്നായി ചുരുക്കുകയും ഒരു വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ കെണ്ടുവരികയും ചെയ്യുക. 5. കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്ത് പ്രെഫഷനലുകളെയും കഴിവു തെളിയിച്ച മാനേജ്മെന്റ് വിദഗ്ദ്ധരെയും നിയമിച്ച്, അവർക്ക് പരിപൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകി സ്ഥാപനത്തെ അടിമുടി മാറ്റിയെടുത്ത് ലാഭത്തിലാക്കുക. 6. സർക്കാർ വക്കീലന്മാർ കേസുകൾ വാദിച്ച് ജയിക്കാൻ കഴിവില്ലാത്ത വക്കീലന്മാരുടെ സേവനം സർക്കാർ അവസാനിപ്പിക്കുകയോ അല്ലെങ്കിൽ പുറമേ നിന്ന് കൊണ്ടുവരുന്ന വക്കീലന്മാരുടെ പ്രതിഫലം ഇവരിൽ നിന്ന് ഈടാക്കുകയോ ചെയ്യുക. ജയിക്കില്ലെന്ന് ഉറപ്പുള്ള കേസുകൾ പോലും ഉന്നത കോടതികളിലെത്തിച്ച് പൊതു പണം ധൂർത്തടിക്കാൻ ഉപദേശിക്കുന്ന ഉപദേശികളെ പുറത്താക്കുക. 7. സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കുക കേരളം ഒരു ഉപഭോഗ സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടി രൂപയിലധികമാണ്. ഇത് വിരൽചൂണ്ടുന്നത് കേരളത്തിന്റെ ചെറുതും അർധ വികസിതവുമായ ഉത്പാദന മേഖലയിലേക്കാണ്. നമ്മുടെ ഉയർന്ന ഉപഭോഗാഭിനിവേശം അയൽ സംസ്ഥാനങ്ങളിലാണ് ചോദനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നത്. ഈ യാഥാർഥ്യം ഉൾക്കൊണ്ട് ധാരാളമായി ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങൾ ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ വരുമാനം ഉയർത്തുന്നതിനും സർക്കാർ ശ്രമിക്കേണ്ടതാണ്. ഐ.ടി., ബയോ ടെക്നോളജി, ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളിൽ സർക്കാർ കൂടുതൽ ഊന്നൽ നൽകണം. 8. മൂലധനച്ചെലവ് ഉയർത്തുക സംസ്ഥാന ജി.ഡി.പി.യുടെ അഞ്ചു ശതമാനമെങ്കിലും മൂലധനച്ചെലവുകൾക്കായി ഓരോ വർഷവും ബജറ്റിൽ വകയിരുത്തി ചെലവഴിക്കുക. 9. ടൂറിസം ശക്തിപ്പെടുത്തുക ടൂറിസം മേഖലയുടെ അനന്ത സാധ്യതകൾ മുൻകൂട്ടിക്കണ്ട് ആ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുക. 10. ഉറപ്പുള്ള വരുമാന പദ്ധതി കേരളത്തിൽ 12 ശതമാനത്തോളം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നരാണ്. ഇത് 42 ലക്ഷത്തോളം വരും. സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം ഉൾക്കൊണ്ട്, ഈ ദരിദ്ര വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകളുടെ പേരിൽ ഒരു മാസം 5,000 രൂപ വെച്ച് എല്ലാ മാസവും ബാങ്ക് വഴി വിതരണം ചെയ്യുക. ഇത് ഉത്പാദനവും തൊഴിലവസരങ്ങളും വർധിപ്പിക്കും. മുകളിൽ പറഞ്ഞ നിർദേശങ്ങളിൽ ചിലതെങ്കിലും ചില മുന്നണികളുടെ പ്രകടനപത്രികയിൽ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പഴയ കാര്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയാണെങ്കിൽ സംസ്ഥാനത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവും. മറ്റു നിർദേശങ്ങൾ • സംസ്ഥാനത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റുന്നതിനുള്ള ശ്രമം ഊർജിതമാക്കുക. എന്നാൽ ഇന്ന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനം വഴി അതിനുള്ള സാധ്യത കുറവാണ്. ഭരണരംഗത്ത് എല്ലാവരുടെയും സഹകരണത്തോടെയുള്ള ഒരഴിച്ചുപണി അനിവാര്യമാണ്. നൈപുണ്യമുള്ള മനുഷ്യവിഭവ ശേഷി സംസ്ഥാനത്തിന് പുറത്തേക്കൊഴുകുന്നത് തടയാൻ സർക്കാർ ക്രിയാത്മക നടപടികൾ കൈക്കൊള്ളണം. • ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കുള്ള ബജറ്റ് വിഹിതം ഉയർത്തി പുതിയ വെല്ലുവിളികളെ നേരിടാൻ യുവജനതയെ പ്രാപ്തരാക്കുക. • അടുത്ത 10-15 വർഷത്തിനകം ഇന്നുള്ള പല തൊഴിലുകളും ഇല്ലാതാവും. തൊഴിൽ രംഗത്ത് ഉണ്ടാവാൻ പോകുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് പുതുതലമുറയെ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സജ്ജമാക്കുക. • അടുത്ത 15 വർഷത്തേക്ക് പുതിയ തദ്ദേശഭരണ സ്ഥാപനങ്ങളും താലൂക്കുകളും ജില്ലകളും രൂപവത്കരിക്കാതിരിക്കുക. • യൂണിവേഴ്സിറ്റികളിലെ അധ്യാപക നിയമനം ഉൾപ്പെടെ എല്ലാം പി.എസ്.സി.ക്ക് വിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന രീതി അവസാനിപ്പിക്കുക. • സർക്കാരിന്റെ പ്രത്യക്ഷ-പരോക്ഷ നിയന്ത്രണങ്ങളിലുള്ള എല്ലാ സ്ഥാപനങ്ങളിലേയും താത്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം നടപ്പിലാക്കുക. • ബന്ദുകളും ഹർത്താലുകളുമില്ലാത്ത ഒരു കേരളം സൃഷ്ടിക്കുക.

from money rss https://bit.ly/3dT9nyS
via IFTTT

Friday, 23 April 2021

നഷ്ടം 202 പോയന്റ്: സെൻസെക്‌സ് 48,000ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. തുടർച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സൂചികകൾ നഷ്ടത്തിലാകുന്നത്. വ്യാപാരത്തിനിടെ ഒരുവേള 200 പോയന്റോളം സെൻസെക്സ് ഉയർന്നെങ്കിലും നേട്ടംനിലനിർത്താനായില്ല. കോവിഡ് വ്യാപനംതോത് ദിനംപ്രതികൂടുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്. സെൻസെക്സ് 202 പോയന്റ് താഴ്ന്ന് 47,878.45ലും നിഫ്റ്റി 65 പോയന്റ് നഷ്ടത്തിൽ 14,341.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ടൈറ്റാൻ കമ്പനി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. പവർഗ്രിഡ്, എൻടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, കോൾ ഇന്ത്യ, ഡിവീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ പവർ സൂചിക 2.35ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയതോതിൽ ഉയർന്നു. ടെലികോം, റിയാൽറ്റി, എഫ്എംസിജി, ഐടി സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടംനേരിടുകയുംചെയ്തു. Sensex slips 202 pts, ends below 48K

from money rss https://bit.ly/3eu8OKI
via IFTTT

മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാലം നിക്ഷേപിച്ചാൽ സമ്പത്തുണ്ടാക്കാൻ കഴിയുമോ?

ഗൾഫിൽ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഞാൻ ജോലിചെയ്യുന്നത്. പ്രതിമാസം 1.5ലക്ഷം രൂപയാണ് വരുമാനം. ചെലവുകഴിഞ്ഞാൽ കാര്യമായൊന്നും ബാക്കിയുണ്ടാകാറില്ല. കുറച്ചുതുകയെങ്കിലും സമ്പാദിക്കാനായി നീക്കിവെയ്ക്കണമെന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോ എന്നാണ് അറിയേണ്ടത്. സന്ദീപ്, അബുദാബി. 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ മാസം 20,000 രൂപവീതം എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽമതി. 12ശതമാനമെങ്കിലും വാർഷികാദായം ഫണ്ടുകളിൽനിന്ന് ലഭിക്കും. കാലാവധിയെത്തുമ്പോൾ മൊത്തം നിക്ഷേപിച്ചിട്ടുണ്ടാകുക 36 ലക്ഷംരൂപയായിരിക്കും. നേട്ടം 65 ലക്ഷവും. മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് ദീർഘകാലം നിക്ഷേപിച്ചാൽ ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം നേടാം. മാസം 1.5 ലക്ഷം രൂപ വരുമാനം ലഭിക്കുന്ന നിങ്ങൾ ചുരുങ്ങിയത് 30ശതമാനംതുകയെങ്കിലും നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് നിക്ഷേപിക്കൻ ശ്രമിക്കുക. ഹെൽത്ത് ഇൻഷുറൻസും ടേം ഇൻഷുറൻസും എടുത്തുവെയ്ക്കുക. എമർജൻസി ഫണ്ട്(ആറുമാസത്തെ ചെലവിന് തുല്യമായ തുക) കരുതാനും മറക്കേണ്ട. മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം

from money rss https://bit.ly/3dGXgon
via IFTTT

കോവിഡ് വ്യാപനം: വിവിധയിടങ്ങളിലെ അടച്ചിടൽമൂലം രാജ്യത്തിനു നഷ്ടം 1.5ലക്ഷം കോടി രൂപ

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺമൂലമുണ്ടാകുന്ന നഷ്ടം 1.5 ലക്ഷം കോടി രൂപ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ഇതിന്റെ 80ശതമാനവും. മഹാരാഷ്ട്രയിലെമാത്രം സാമ്പത്തിക പ്രത്യാഘാതം കണക്കാക്കുകയാണെങ്കിൽ ഇത് 54ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച്(എസ്ബിഐ റിസർച്ച്) വിഭാഗത്തിന്റേതാണ് കണ്ടെത്തൽ. മഹാരാഷ്ട്രിയിലാണ് ലോക്ക്ഡൗൺ വ്യാപകമായുള്ളത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന സംസ്ഥാനമാണത്. രാജ്യത്തുതന്നെ കൂടുതൽ വ്യവസായങ്ങളുള്ളതും മഹാരാഷ്ട്രയിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ലോക്ഡൗൺ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകുമുണ്ടാക്കുക. 82,000 കോടി രൂപയുടെ നഷ്ടമാകും മഹാരാഷ്ട്രയിൽമാത്രമുണ്ടാകുക. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാൽ നഷ്ടംവർധിക്കുമെന്നും എസ്ബിഐ റിസർച്ച് പറയുന്നു. മധ്യപ്രദേശിന് 21,712 കോടി രൂപയും രാജസ്ഥാന് 17,237 കോടി രൂപയുമാണ് നഷ്ടമുണ്ടാകുക. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും മഹാരാഷ്ട്രയിലാണ്. വാരാന്ത്യ ലോക്ഡൗണുകളും രാത്രി കർഫ്യുവും ഏപ്രിൽ 30വരെ തുടരും. കോവിഡ് വ്യാപനം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളും തിയേറ്ററുകളും സലൂണുകളും അടഞ്ഞുകിടക്കുകയാണ്. മധ്യപ്രദേശിൽ 15 ജില്ലകളിലാണ് അടച്ചിടൽ. മെയ് മൂന്നുവരെയാണ് രാജസ്ഥാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, 2022 സാമ്പത്തികവർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 11 ശതമാനത്തിൽനിന്ന് 10.4ശമതാനമായി എസ്ബിഐ റിസർച്ച് കുറച്ചിട്ടുണ്ട്. കോവിഡിനെതടയാൻ പ്രതിരോധകുത്തിവെയ്പ്പുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 പ്രധാന സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കുത്തിവെയ്പ്പെടുക്കുന്നതിന് ജിഡിപിയുടെ 0.1ശതമാനമായിരിക്കും ചെലവുവരിക. സംസ്ഥാനങ്ങളുടെ ആരോഗ്യ ബജറ്റിന്റെ 15-20ശതമാനത്തോളംവരുമിത്. Rs 1.5 lakh cr hit on Indias GDP due to lockdown

from money rss https://bit.ly/3vdH5VA
via IFTTT

മുകേഷ് അംബാനിയുടെ റിലയൻസ് ബ്രട്ടീഷ് കമ്പനിയായ സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു

മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ് സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു. 79 മില്യൺ ഡോളറി(592 കോടി രൂപ)ന്റേതാണ് ഇടപാട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കൺട്രി ക്ലബാണ് സ്റ്റോക്ക്പാർക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായിഎണ്ണ വ്യവസായത്തിൽനിന്ന് വിനോദമേഖലയിൽകൂടി അംബാനി വേരുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ. 49 ആഢംബര സ്യൂട്ടുകൾ, 27 ഗോൾഫ് കോഴ്സുകൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കറോളം സ്വകാര്യ ഗാർഡനുകൾ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിൽ പ്രമുഖ സ്ഥാനമാണ് കമ്പനിക്കുള്ളത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗർ(1964), ടുമാറോ നെവർ ഡൈസ്(1997) എന്നിവ സ്റ്റോക്ക് പാർക്കിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. റിലയൻസിന്റെ കൺസ്യൂമർ, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായായിരിക്കും സ്റ്റോക്ക് പാർക്ക് ഇനി പ്രവർത്തിക്കുക. Reliance Industries Buys Another British Icon, Stoke Park

from money rss https://bit.ly/3sF5mC1
via IFTTT

Thursday, 22 April 2021

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 240 രൂപകുറഞ്ഞ് 35,840 രൂപയായി. ഗ്രാമിനാകട്ടെ 30 രൂപകുറഞ്ഞ് 4480 രൂപയുമായി. 36,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനംകൂടി 1,787.11 ഡോളർ നിലവാരത്തിലെത്തി. ഈയാഴ്ച 0.6ശതമാനമാണ് വിലയിലുണ്ടായ വർധന. അതിസമ്പന്നരുടെ നികുതി വർധിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചതോടെ യുഎസിലെ ട്രഷറി ആദായത്തിൽ കുറവുണ്ടായി. ഡോളർ ദുർബലമാകുകകയുംചെയ്തു. ഇക്കാരണങ്ങളാണ് ആഗോള വിപണിയിൽ സ്വർണവില വർധിക്കാനിടയാക്കിയത്. കഴിഞ്ഞദിവസത്തെ ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിൽ 0.32ശതമാനം വർധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,927 രൂപയായി.

from money rss https://bit.ly/2QRv2yk
via IFTTT

കല്യാണ്‍ ജൂവലേഴ്സ് പത്തനംതിട്ടയില്‍ പുതിയ ഷോറൂം തുറക്കുന്നു

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് പത്തനംതിട്ടയിൽ പുതിയ ഷോറൂം തുടങ്ങുന്നു. നഗരത്തിലെ പ്രധാന കേന്ദ്രമായ കെ.പി. റോഡിലാണ് പുതിയ ഷോറൂം. കേരളത്തിലെ കല്യാണിൻറെ പത്തൊൻപതാമത്തെ ഷോറൂമാണിത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഏപ്രിൽ24-ന് രാവിലെ പത്തിന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാൺരാമൻ ഷോറൂമിൻറെ ഉദ്ഘാടനം വിർച്വലായി നിർവഹിക്കും. ഉദ്ഘാടനത്തിൻറെ ഭാഗമായി കല്യാൺ ജൂവലേഴ്സ് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ50ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ25ശതമാനം വരെ ഇളവും അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ20ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു. കൂടാതെ,ഉപയോക്താക്കൾക്ക് സ്വർണത്തിൻറെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. മേയ്30വരെയാണ് ഈ ഓഫറിൻറെ കാലാവധി. തൃശൂരിൽ1993-ൽ ആദ്യഷോറൂം തുടങ്ങിയതുമുതൽ വിശ്വാസ്യതയും സുതാര്യതയും അടിസ്ഥാനമാക്കിയാണ് കല്യാൺ ജൂവലേഴ്സ് ബ്രാൻഡ് വളർന്നുവന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ നവീനമായ വ്യത്യസ്ത കാര്യങ്ങൾ അവതരിപ്പിച്ചതിലൂടെ ജെംസ്,ആഭരണ വ്യവസായരംഗത്തെത്തന്നെ രൂപാന്തരപ്പെടുത്താൻ സാധിച്ചു. ഇന്ന് ഇന്ത്യയിലെമ്പാടുമായി107ഷോറൂമുകളിലൂടെ ഉപയോക്താക്കൾക്ക് വ്യക്തിഗതവും സേവന സന്നദ്ധവുമായ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുകയാണ്. സുതാര്യമായിരിക്കാനുള്ള പരിശ്രമങ്ങൾക്ക് കേരളത്തിലെ ഉപയോക്താക്കൾ നല്കിയ പിന്തുണയും അഭിനന്ദനവുമാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്താൻ ഞങ്ങൾക്ക് പ്രേരിപ്പിച്ചതും പ്രോത്സാഹനം നല്കിയതെന്നും ടി.എസ്. കല്യാണരാമൻ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപം വഴി കേരളത്തിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കാനും ബ്രാൻഡിനെ കൂടുതലായി ഉപയോക്താക്കളിലേയ്ക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ ഷോറൂമുകളിലും കർശനമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണം,ഡയമണ്ട്,സ്റ്റഡഡ് ആഭരണങ്ങളും സവിശേഷമായ രൂപകൽപ്പനകളും അടങ്ങിയ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ അവതരിപ്പിക്കുന്നത്. പ്രാദേശിക വിപണിക്ക് അനുയോജ്യമായ തികച്ചും പ്രാദേശികമായ ആഭരണരൂപകൽപ്പനകളും ഇവിടെ ലഭ്യമാണ്. വേറിട്ടുനിൽക്കുന്ന പുതിയ ഷോറൂം സുരക്ഷിതവും ശുചിത്വമേറിയതുമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഐപിഒയ്ക്കു ശേഷമുള്ള വിപുലീകരണ പദ്ധതികളുടെ തുടക്കമാണ് പത്തനംതിട്ട ഷോറൂം. രാജ്യത്തെ കല്യാണിൻറെ സാന്നിദ്ധ്യം ശക്തമാക്കുന്നതിൻറെ ആരംഭമാണിത്. ഗുജറാത്ത്,തമിഴ്നാട്,തെലങ്കാന എന്നിവിടങ്ങളിലായി13പുതിയ ഷോറൂമുകൾ കൂടി ഏപ്രിൽ24-ന് ഉദ്ഘാടനം ചെയ്യും. മുംബെ,ഡൽഹി,നാസിക് എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകൾ ജൂൺ നാലിന് ആരംഭിക്കും.

from money rss https://bit.ly/3vebPpj
via IFTTT

സെൻസെക്‌സിൽ 184 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,350ന് താഴെയത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,400ന് താഴെയെത്തി. സെൻസെക്സ് 184 പോയന്റ് നഷ്ടത്തിൽ 47,896ലും നിഫ്റ്റി 66 പോയന്റ് താഴ്ന്ന് 14,339ലുമാണ് വ്യാപാരം ആരംഭിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം മൂന്നുലക്ഷം കവിഞ്ഞതാണ് നിക്ഷേപകരെ കരുതലെടുക്കാൻ പ്രേരിപ്പിച്ചത്. എൽആൻഡ്ടി, ഐടിസി, എൻടിപിസി, ബജാജ് ഫിൻസർവ്, എസ്ബിഐ, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, നെസ് ലെ, ടിസിഎസ്, മാരുതി, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി മെറ്റൽ, ഫാർമ, മീഡിയ സൂചികകൾ നേട്ടത്തിലും ഫിനാൻഷ്യൽ സർവീസസ് സൂചിക നഷ്ടത്തിലുമാണ്. എച്ച്സിഎൽ ടെക്നോളജീസ്, എംആൻഡ്എം ഫിനാൻഷ്യൽ സർവീസസ്, ഇന്ത്യബുൾസ് റിയൽ എസ്റ്റേറ്റ് തുടങ്ങി 16 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex dips 184 pts, Nifty below 14,350

from money rss https://bit.ly/32G0ZMM
via IFTTT

ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി പഠനം

ന്യൂഡൽഹി:കോവിഡ് പിടിമുറുക്കിയ ഒരുവർഷംകൊണ്ട് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ആറു കോടിയിൽനിന്ന് 13.4 കോടിയായി ഉയർന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയിൽ കഴിഞ്ഞുപോയ ഒരുവർഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ റിസർച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 45 വർഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു. രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവർത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020-ന്റെ ആദ്യത്തിൽ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു. 1970-മുതൽ ദാരിദ്ര്യനിർമാർജനത്തിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കിൽ ഏറ്റവുമധികം വർധന കാണിച്ച കാലഘട്ടമാണ് 1951 മുതൽ 1974 വരെയുള്ള വർഷങ്ങൾ. ജനസംഖ്യയിൽ ദരിദ്രരുടെ എണ്ണം 47 ശതമാനത്തിൽനിന്ന് 56 ശതമാനമായി ഉയർന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയിൽനിന്ന് 2006-16 എത്തുമ്പോൾ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്ന് 2019-ലെ ആഗോള മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് സൂചിപ്പിക്കുന്നു. അതേസമയം, 2019-ൽ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രർ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. Content Highlights:Poverty doubled in India in 2020

from money rss https://bit.ly/3sLvbR3
via IFTTT

സെൻസെക്‌സ് 375 പോയന്റ് നേട്ടത്തിൽ 48,000ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിനിടയിലെ താഴ്ന്ന നിലവാരത്തിൽനിന്നുയർന്ന് വിപണി. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 374.87 പോയന്റ് നേട്ടത്തിൽ 48,080.67ലും നിഫ്റ്റി 109.80 പോയന്റ് ഉയർന്ന് 14,406.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനത്തിലേറെയും ബാങ്ക് സൂചിക രണ്ടുശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Sensex gains 375 pts, ends above 48K

from money rss https://bit.ly/3dG0oRt
via IFTTT

രാജ്യത്തെ പ്രതിരോധ കുത്തിവെയ്പിൽ ലാഭംനോക്കാതെ പങ്കാളികളാകാൻ തയ്യാറെന്ന് ഫൈസർ

രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെയ്പിൽ ലാഭേച്ഛയില്ലാതെ പങ്കാളിയാകാൻ തയ്യാറാണെന്ന് ഫൈസർ. അതേസമയം, എത്രവിലയ്ക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വാക്സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്താവ് അറിയിച്ചു. സർക്കാരിന്റെ പ്രതിരോധ കുത്തിവെയ്പ് പദ്ധതിയിൽ പങ്കാളിയാകുന്നതെക്കുറിച്ചുമാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഉയർന്ന-ഇടത്തരം-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്കായി വ്യത്യസ്ത വിലകളായിരിക്കും നിശ്ചയിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഡോസിന് 10 ഡോളർ നിരക്കിൽ ദക്ഷിണാഫ്രിക്കക്ക് വാക്സിൻ നൽകാൻ ഫൈസർ തീരുമാനിച്ചിട്ടുണ്ട്.

from money rss https://bit.ly/3gBic25
via IFTTT

വിദേശനിക്ഷേപകർ പിൻവാങ്ങുന്നു: വിപണിയുടെ ഭാവി എന്താകും?

കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിന്മാറാൻ വിദേശ നിക്ഷേപകർക്ക് പ്രേരണയായി. ആറുമാസം തുടർച്ചയായി നിക്ഷേപംനടത്തിയവർ ഘട്ടംഘട്ടമായി കൂടൊഴിയുന്ന കാഴ്ചയാണിപ്പോൾ. എൻഎസ്ഡിഎലിന്റെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 7,041 കോടി രൂപയാണ് ഇവർ വിപണിയിൽനിന്ന് പിൻവലിച്ചത്. കോവിഡ് വ്യാപനത്തിന്റെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയതിന്റെ ലക്ഷണങ്ങൾ വ്യക്തമായതോടെ 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ വൻതോതിലാണ് വിദേശ നിക്ഷേപകർ ഓഹരികൾ സമാഹരിച്ചത്. ഒക്ടോബർ മുതൽ കോവിഡ് കേസുകൾ കുറയാൻതുടങ്ങിയതും സാമ്പത്തിക സൂചകങ്ങളിലെ അനുകൂലഘടകങ്ങളുമായിരുന്നു അതിനുപിന്നിൽ. ഏപ്രിൽമാസം കനത്ത ചാഞ്ചാട്ടത്തിനാണ് വിപണി സാക്ഷ്യംവഹിച്ചത്. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പടെയുള്ള നരഗങ്ങൾ കോവിഡിന് കീഴടങ്ങാൻ തുടങ്ങിയതോടെ ലോക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ആലോചിക്കാൻ തുടങ്ങി. FPI Investments Month Equity Debt Debt-VRR Hybrid Totoal 2020 Oct 19,541 1,641 851 -207 21,826 2020 Nov 60,358 -1,806 4,399 -169 62,782 2020 Dec 62,016 4,079 2,463 2,489 71,049 2021 Jan 19,473 -2,518 -2,306 -17 14,631 2021 Feb 25,787 -6,488 4,364 350 24,013 2021 Mar 10,482 -6,492 13,314 -281 17,023 2021 Apr -7,041 2,376 -112 -75 -4852 Source: NSDL *Figures in Rs crore കോവിഡിന്റെ അതിവേഗവ്യാപനം 2021-22 സാമ്പത്തികവർഷത്തെ വളർച്ചയിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നതിന്റെ സൂചനകൾ പ്രകടമായിത്തുടങ്ങി. പ്രദേശികതലത്തിലുള്ള അടച്ചിടലുകളും സാമ്പത്തികമേഖലയിലെ നിയന്ത്രണങ്ങളും ദീർഘകാലംതുടരുകയാണെങ്കിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചയായ 10ശതമാനത്തിൽനിന്ന് ഒരുശതമാനത്തിലേറെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഈ കാരണങ്ങളൊക്കെയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിക്കുന്നത്. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ കോവിഡിന്റെ ആക്രമണം ഏറ്റവുംരൂക്ഷമാകുക മെയ് പകുതിയോടെയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേയ്ക്ക് വിപണിയിൽ അസ്ഥിരതയും ചാഞ്ചാട്ടവും തുടരുമെന്ന് പ്രതീക്ഷിക്കേണ്ടിവരും. വാക്സിൻ വിതരണം കാര്യക്ഷമമാക്കുകയും 18വയസ്സ് പൂർത്തിയായവർക്കെല്ലാം പ്രതിരോധകുത്തിവെപ്പ് നൽകുകയുംചെയ്താൽ സ്ഥിതിമെച്ചപ്പെടാനും സാധ്യതയുണ്ട്. 2020 മാർച്ചിലേതുപോലുള്ള തിരുത്തൽ അതുകൊണ്ടുതന്നെ വിപണിയിൽ പ്രകടമാകില്ലെന്ന് വിശ്വസിക്കാം.

from money rss https://bit.ly/3dD9uOS
via IFTTT

Wednesday, 21 April 2021

വീണ്ടും കുതിപ്പ്: പവന്റെ വില 36,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 200 രൂപകൂടി 36,080 രൂപയായി. 4510 രൂപയാണ് ഗ്രാമിന്റെ വില. 35,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിലും വിലവർധിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളർ നിലവാരത്തിലെത്തി. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഡോളർ ദുർബലമായതുമാണ് സ്വർണവിലയിൽ വർധനവുണ്ടാക്കിയത്. അതേസമയം, തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം എംസിഎക്സ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 48,195 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ വ്യാപാരദിനത്തിൽ വില 0.72ശതമാനംവർധിച്ച് രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 48,200ലെത്തിയിരുന്നു.

from money rss https://bit.ly/3vdyphE
via IFTTT

സെൻസെക്‌സിൽ 466 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 14,200ന് താഴെയെത്തി. കോവിഡ് വ്യാപനഭീഷണി നിലനൽക്കുന്നതാണ് സൂചികകളുടെ കരുത്ത് ചോർത്തിയത്. 466 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 47,239ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 136 പോയന്റ് താഴ്ന്ന് 14,159ലുമാണ്. ബിഎസ്ഇയിലെ 427 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 430 ഓഹരികൾ നേട്ടത്തിലുമാണ്. 94 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, ടൈറ്റാൻ, റിലയൻസ്, ടിസിഎസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, മാരുതി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഒഎൻജിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ടാറ്റ് ഇലക്സി ഉൾപ്പടെ 10 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex cracks 466 pts, Nifty tests 14,200

from money rss https://bit.ly/3ekk24B
via IFTTT

ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

കൊച്ചി: 2040-ഓടെ ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ഇന്ത്യയുടെ വിഹിതം ഗണ്യമായി ഉയരുമെന്നും ലോകത്തിലെ സാമ്പത്തിക ശക്തികളിൽ മുന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട്. യു.എസ്. നാഷണൽ ഇന്റലിജൻസ് കൗൺസിൽ പ്രസിദ്ധീകരിച്ച ഗ്ലോബൽ ട്രെൻഡ്സ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പിൽ പറയുന്നു. ഓക്സ്ഫഡ് ഇക്കണോമിക്സിന്റേതാണ് റിപ്പോർട്ട്. 2020-ൽ ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെ വിഹിതം 3.1 ശതമാനമാണ്. 2040-ൽ ഇത് ഇരട്ടിയായി ഉയർന്ന് 6.1 ശതമാനമാകുമെന്നാണ് നിരീക്ഷണം. ആഗോള റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, 2040-ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ആഗോള റാങ്കിങ്ങിൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 20 വർഷത്തിനുള്ളിൽ യു.എസിനെ മറികടന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. ആഗോള ജി.ഡി.പി.യിൽ ഇന്ത്യയുടെയും ചൈനയുടെയും സംയുക്ത വിഹിതം 29 ശതമാനമാകും. ആഗോള ജി.ഡി.പി.യിലെ ഏറ്റവും വലിയ പങ്കാളികളായി ഇന്ത്യയും ചൈനയും മാറുമെങ്കിലും ജീവത നിലവാരത്തിന്റെ കാര്യത്തിൽ, അല്ലെങ്കിൽ പ്രതിശീർഷ ജി.ഡി.പി.യിൽ വികസിത രാജ്യങ്ങളെക്കാൾ താഴെയായിരിക്കും ഈ രാജ്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. ലോക ജനസംഖ്യ 20 വർഷം കൊണ്ട് 920 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. എന്നാൽ, ജനസംഖ്യ വളർച്ചാ നിരക്ക് ഓരോ മേഖലയിലും കുറവായിരിക്കും. ഇന്ത്യയിലും ജനസംഖ്യ വളർച്ച മന്ദഗതിയിലാണെങ്കിലും 2027-ൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയെ മറികടക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യ 10.2 %വളരുമെന്ന് കെയർ കൊച്ചി: കോവിഡിന്റെ രണ്ടാം വ്യാപനം മൂലം മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനിടെ നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 10.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് കെയർ റേറ്റിങ്സിന്റെ അനുമാനം. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കെയർ ഇന്ത്യയുടെ വളർച്ച അനുമാനം കുറയ്ക്കുന്നത്. 10.7-10.9 ശതമാനം വളരുമെന്നായിരുന്നു നേരത്തെ നടത്തിയിരുന്ന പ്രവചനം. 11-11.2 ശതമാനം വളർച്ചയായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിക്കാനിടയുണ്ടെന്നും ഇത് സാമ്പത്തിക വളർച്ചയുടെ തോത് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3xga4tx
via IFTTT

Tuesday, 20 April 2021

മുഹൂർത്ത് 2.0 അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ്

കൊച്ചി: കല്യാൺ ജൂവലേഴ്സ് നവീകരിച്ച വിവാഹാഭരണ ശേഖരമായ 'മുഹൂർത്ത് 2.0' അവതരിപ്പിച്ചു. കർണാടകയിലെ നകാഷി മുതൽ രാജസ്ഥാനിലെ വിപുലമായ പോൾക്കി ആഭരണങ്ങളും പ്രഷ്യസ് സ്റ്റോണുകൾ പതിച്ച തെലങ്കാനയിൽനിന്നുള്ള ആഭരണങ്ങളും ഒഡിഷയിലെ ഫിലിഗ്രീ രീതിയിലുള്ള സവിശേഷമായ ആഭരണങ്ങളും പുതു തലമുറ വധുക്കളുടെ ആഭരണ ശേഖരത്തിന് മാറ്റുകൂട്ടുന്ന മരതകവും സ്വർണവും ചേർന്ന നവീന ആഭരണ രൂപകല്പനകളുമൊക്കെ ഒത്തുചേർന്നതാണ് പുതിയ മുഹൂർത്ത് 2.0 ശേഖരം. വിവാഹ സീസണിന്റെ തുടക്കത്തിൽതന്നെ പുതിയ മുഹൂർത്ത് ശേഖരത്തിന്റെ പ്രചാരണവും കല്യാൺ ജുവലേഴ്സ് ആരംഭിച്ചു. ഇന്ത്യയിലെങ്ങുമുള്ള കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ മുഹൂർത്ത് ശേഖരം ലഭ്യമാണ്. കൂടാതെ ലൈവ് ഷോപ്പിങ് സൗകര്യത്തിനായി https://bit.ly/2QGANyP എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. Kalyan Jewellers wedding season offering with Muhurat 2.0

from money rss https://bit.ly/3x9aJNo
via IFTTT