121

Powered By Blogger

Wednesday, 22 September 2021

ഹരിത ഊർജ മേഖല:10 വർഷംകൊണ്ട് 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്

മുംബൈ: അടുത്ത പത്തുവർഷംകൊണ്ട് ഹരിത ഊർജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉത്പാദനം എന്നിങ്ങനെയാകും നിക്ഷേപം. ലോകത്തിൽ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമാഗമത്തിൽ പറഞ്ഞു. നാലു വർഷത്തിനകം പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള കമ്പനിയുടെ ഊർജോത്പാദനം മൂന്നുമടങ്ങു വർധിപ്പിക്കും. ഇതോടൊപ്പം ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലേക്കും കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കിമാറ്റും. 2025 വരെയുള്ള മൂലധന ചെലവിൽ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവർഷത്തിനകം ഹരിത ഊർജമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സമ്പത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗൗതം അദാനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. അദാനിഗ്രൂപ്പിന് നിലവിൽ 4,920 മെഗാവാട്ടിന്റെ ഹരിത ഊർജോത്പാന ശേഷിയാണുള്ളത്. 5,124 മെഗാവാട്ടിന്റെ പദ്ധതി അന്തിമഘട്ടത്തിലാണ്. 2030 -ഓടെ പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും അദാനി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടെ 1,200 കോടി ഡോളറിന്റെ അമ്പതോളം ആസ്തികൾ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: gautam adani to invest 20 billion us dollar in renewable energy

from money rss https://bit.ly/3AKD8uN
via IFTTT

പാഠം 143| ഇന്ന് റൊക്കം നാളെ കടം അല്ല, ബൈ നൗ പേ ലേറ്റർ: സാമ്പത്തിക സമവാക്യങ്ങൾ മാറുന്നു

ഇന്ന് റൊക്കം നാളെ കടം-നാട്ടിൻപുറത്തെ കടകൾക്കുമുന്നിൽ എഴുതിപ്പിടിപ്പിച്ച ഈവാക്കുകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ പണം പിന്നെതന്നാൽ മതിയെന്ന് വൻകിട വ്യാപാരികളും ഇ-കൊമേഴ്സുകാരും കച്ചവടംപിടിക്കാൻ ഉപഭോക്താവിനോട് പറയുന്നു. നേരത്തെ ഈ ആശയം ലോകമാകെ, പ്രത്യേകിച്ച് യുഎസിലും ഓസ്ട്രേലിയയിലും പ്രചാരത്തിലാകാൻ തുടങ്ങിയിരുന്നു. കോവിഡ് ഇതിനൊരുനിമിത്തമായെന്ന് വേണമെങ്കിൽ പറയാം. ജനപ്രിയ വായ്പാ പദ്ധതികളിലൊന്നായി ഇതിനകം ബൈ നൗ പേ ലേറ്റർ(ബിഎൻപിഎൽ)മാറിക്കഴിഞ്ഞു. തത്വത്തിൽ ക്രഡിറ്റ് കാർഡിന് സമാനമായ പ്രവർത്തനരീതിയാണെങ്കിലും ബാങ്ക് അക്കൗണ്ടോ പേപ്പർ വർക്കുകളോ ഇല്ലാതെ സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉത്പന്നം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നാട്ടിൻപുറത്തെ പറ്റുപുസ്തകത്തിന്റെകാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ബിഎൻപിഎൽ ഓർമിപ്പിക്കുന്നത്. ഫിൻടെക് സ്ഥാപനങ്ങളോടൊപ്പം ബാങ്കുകളും പറ്റ് പുസ്തകത്തെ പുതിയകുപ്പിയിലാക്കി പേരുമാറ്റിയെന്നുമാത്രം. ജോലികഴിഞ്ഞ് പോകുമ്പോൾ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി പറ്റുപുസ്തകത്തിൽചേർത്ത് ആഴ്ചയുടേയോ മാസത്തിന്റെയോ അവസാനം പണംനൽകുന്ന കച്ചവട സംസ്ക്കാരം ഇന്നലെ തുടങ്ങിയതല്ല. കടംതീർക്കാൻ വീട്ടുകാരനും പണംതിരികെ ലഭിക്കാൻ കടക്കാരനും ആശാന്തപരിശ്രമംനടത്തുന്നത് പതിവാണെന്നത് വേറെകാര്യം. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ, പണം ഞങ്ങൾ വാങ്ങിയെടുത്തോളാം എന്ന പുതിയതന്ത്രവുമായി ആദ്യമെത്തിയത് ഫിൻടെക് സ്ഥാപനങ്ങളാണ്. ബാങ്കുകൾക്കും അവരെ പിന്തുടരാതെതരമില്ലെന്നായി. മധ്യവയസ്കരും പ്രായമായവരുമാണ് പറ്റുപുസ്തകത്തിന്റെ വരിക്കാരെങ്കിൽ 20-30 പ്രായക്കാരായ യുവാക്കളാണ് ബിഎൻപിഎലിലേക്ക് പറന്നടുക്കുന്നത്. കയ്യിൽ കാശില്ലെങ്കിലും ഭാവിയിൽ ലഭിക്കാനിടയുള്ള പണം മുൻകൂട്ടി ചെലവാക്കാനുള്ള അവസരംതേടിയ തലമുറയെക്കാത്ത് സ്മാർട്ട് ഗാഡ്ജറ്റുകളുടെ പുതിയമോഡലുകൾ തുടരെതുടരെ വിപണിയിലെത്തുന്നുണ്ട്. ബിഎൻപിഎലിന്റെ പ്രസക്തി വർധിച്ചുവരുന്ന ആവശ്യകത വിലയിരുത്തുമ്പോൾ 2024 ഓടെ 99 ബില്യൺ ഡോളറിന്റെ ഇടപാടുകളാകും രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിൽ പിഎൻപിഎൽവഴിനടക്കുകയെന്ന് ഗോൾഡ്മാൻ സാക്സ് വിലിയിരുത്തുന്നു. ഏഴുവർഷത്തിനകം (2021-28)പദ്ധതിയുടെ ഭാഗമാകുന്നവരുടെ എണ്ണത്തിൽ 24.2ശതമാനം വാർഷിക വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ റീട്ടെയിൽ, ഇ-കൊമേഴ്സ് മേഖലയിലാണ് പ്രചാരംകൂടുതലെങ്കിലും വൈകാതെ എല്ലാ മേഖലകളിലേക്കും പടർന്നുകയറുമെന്നകാര്യത്തിൽ സംശയമില്ല. മെഷീൻ ലേണിങിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്താവിന്റെ ചെലവഴിക്കൽ ശേഷി ഉൾപ്പടെയുള്ളവ വിശകലനചെയ്താണ് ബിഎൻപിഎൽ പ്ലാറ്റ്ഫോമുകളുടെ മുന്നേറ്റം. പ്രമുഖ ഫിനാഷ്യൻ ടെക്നോളജി സ്ഥാപനമായ എഫ്ഐഎസിന്റെ സർവെ പ്രകാരം, മഹാമാരിക്കുശേഷം പണം-ചെക്ക് ഇടപാടുകൾ അസ്തമിച്ചമട്ടാണ്. എല്ലാവരുംതന്നെ ഡിജിറ്റലായിക്കഴിഞ്ഞു. സർവെയിൽ പങ്കെടുത്ത 32ശതമാനംപേരും ബിഎൻപിഎൽ ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി പറയുന്നു. ഒറ്റക്ലിക്കിൽ കാര്യംനടത്താം ക്രഡിറ്റ് കാർഡിന് സമാനമാണ് പ്രവർത്തനരീതിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അന്തരംഏറെയാണ്. ബാങ്ക് അക്കൗണ്ടോ, പേപ്പർവർക്കുകളോ ഇല്ലാതെ ഇക്കാലത്ത് വായ്പയായി ഉത്പന്നംവാങ്ങാൻ കഴിയുമെന്നത് ചില്ലറകാര്യമല്ലല്ലോ. അതായത്, നോ കോസ്റ്റ് ഇഎംഐ, ക്രഡിറ്റ് കാർഡ് തുടങ്ങിയവയേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഒറ്റക്ലിക്കിൽ കാര്യംനടത്താൻ കഴിയുമെന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ, ബിഗ്ബില്യൺ ഡെയ്സ് തുടങ്ങിയ ഷോപ്പിങ് ഉത്സവങ്ങൾക്കുപുറമെ, ഫ്ളാഷ് സെയിലുകളിൽവരെപണമില്ലെങ്കിലും വൻവിലക്കിഴിവ് പ്രയോജനപ്പെടുത്താൻഉപഭോക്താവിന് കഴിയും. പദ്ധതിയെക്കുറിച്ചറിയാം മൂൻകൂർ പണംകൊടുക്കാതെ ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പണത്തിന്റെമൂല്യമനുസരിച്ച് തിരികെ നൽകാൻ 30 ദിവസംമുതൽ 36 മാസംവരെ സമയംലഭിക്കും. അതിൽതന്നെ 15 ദിവസംമുതൽ 45 ദിവസംവരെ പലിശ ഈടാക്കാത്ത കാലയളവുമുണ്ട്. എത്രതുകയുടെ വാങ്ങൽ നടത്താമെന്നത് വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫ്ളിപ്കാർട്ട് 10,000 രൂപവരെ പദ്ധതിപ്രകാരം അനുവദിക്കുന്നു. മറ്റൊരു സേവനദാതാവായ സെസ്റ്റ്മണി 60,000 രൂപവരെ ക്രഡിറ്റ് നൽകുന്നു. BUY NOW PAY LATER (BNPL) BNPL Lender Intial Credit* Interest Free Period Flipkart Pay Later Rs 10,000 Up to 35 days Amazon Pay Later Rs 10,000 Up to 45 days HDFC Bank FlexiPay Rs 1000-60,000 Up to 15 days ICICI Bank Paylater Rs 5,000-9,999 Up to 45 days Lazypay Pay Later Rs 500-9,999 Up to 15 days Mobikwik Zip Rs 500-30,000 Up to 15 days *For one month ക്രഡിറ്റ് കാർഡിൽനിന്നുള്ള വ്യത്യാസം ക്രഡിറ്റ് കാർഡിന് നൽകുന്നതുപോലെ ബിഎൻപിഎൽ വായ്പക്കാരും പലിശരഹിത കാലയളവ് വാഗ്ദാനംചെയ്യുന്നു. ക്രഡിറ്റ് കാർഡ് പർച്ചേയ്സിന് 12 മാസംമുതൽ 36മാസംവരെ പ്രതിമാസ തിരിച്ചടവ് കാലയളവുള്ളതുപോലെ 3 മാസംമുതൽ 12മാസംവരെയാണ് ബിഎൻപിഎൽവഴി ലഭിക്കുക. ഹ്രസ്വകാലയളവിലെ ഇടപാടാണ് ബിഎൻപിഎൽ പ്രോത്സാഹിപ്പിക്കുന്നത്. എല്ലാവരും ഇഎംഐ സൗകര്യം നൽകുന്നില്ലെന്നകാര്യവും ഓർക്കുക. ചെലവ് ജോയ്നിങ് ഫീസ്, വാർഷിക ഫീസ്, പ്രൊസസിങ് ഫീ തുടങ്ങിയവ ക്രഡിറ്റ് കാർഡിന് ബാധകമാകുമ്പോൾ ബിഎൻപിഎലിൽ ഇതൊന്നുമില്ല. ദീർഘകാലയളവിലുള്ള തിരിച്ചടവ് തിരഞ്ഞെടുക്കുമ്പോൾമാത്രമാണ് പലിശ നൽകേണ്ടിവരിക. ക്രഡിറ്റ് കാർഡിന് 42ശതമാനംവരെ വാർഷിക പലിശ നൽകേണ്ടിവരുമ്പോൾ ബിഎൻപിഎലിൽ പരമാവധി ഈടാക്കുന്നത് 30ശതമാനംവരെയാണ്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് 3,000 രൂപയുടെ പർച്ചെയ്സിന് 30 ദിവസത്തേക്ക് 70 രൂപയാണ് ഈടാക്കുന്നത്. വാർഷിക പലിശകണക്കാക്കുകയാണെങ്കിൽ ഇത് 28ശതമാനമാണ്. എന്നാൽ മിക്കവാറും ഫിൻടെക് സ്ഥാപനങ്ങളുടെ പലിശ നിരക്ക് 2.5ശതമാനമാണ്. അതായത് വാർഷിക പലിശ 30ശതമാനത്തോളം. മറഞ്ഞിരിക്കുന്ന ചാർജുകളോ കൂടുതൽ പലിശയോ ഇല്ലെന്നതാണ് ക്രഡിറ്റ് കാർഡുകളിൽനിന്ന് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. എവിടെയും സൗജന്യംലഭിക്കില്ല ആനുകൂല്യങ്ങളും സവിശേഷതകളും ആകർഷകമാണെങ്കിലും ഉപഭോക്താവിന്റെ ചെലവിടൽശേഷിയിലാണ്കമ്പനികളുടെ കണ്ണ്. നിലവിലുള്ള വായ്പ സംവിധാനങ്ങൾ പരിഷ്കരിച്ച് ആകർഷകമാക്കി പുതിയ പേരിൽ അവതരിപ്പിക്കുന്നു. ബിഎൻപിഎൽ-വായ്പയാണെന്നകാര്യം ഓർക്കണം. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ അത് ക്രഡിറ്റ് സ്കോറിനെതന്നെ ബാധിച്ചേക്കാം. പിഴയും വൈകിയാൽ പലിശയും ഈ പദ്ധതിക്കുമുണ്ട്. അടുത്തമാസം കിട്ടാനിരിക്കുന്ന ശമ്പളംനോക്കി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉചിതമാണോയെന്ന് ആലോചിക്കുക. അത്രതന്നെ അത്യാവശ്യമില്ലാത്ത കാര്യങ്ങൽ നിറവേറ്റാൻ പണംകയ്യിൽവരാൻ കാത്തിരിക്കുക. ഉയർന്ന ക്രഡിറ്റ് സ്കോർ, ശമ്പളവരുമാനം തുടങ്ങിയവ പരിഗണിച്ചാണ് ക്രഡിറ്റ് കാർഡ് നൽകുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ രാജ്യത്തെ മൂന്നുകോടി പേരിൽമാത്രമായി ക്രഡിറ്റ് കാർഡ് ഉപയോഗം ചുരുങ്ങിയിരിക്കുന്നു. അതിനുമപ്പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഫിൻടെക് സ്ഥാപനങ്ങൾ ബിഎൻപിഎൽവഴി പ്രയോജനപ്പെടുത്തുന്നത്. feedback to: antonycdavis@gmail.com കുറിപ്പ്: അധികം ആലോചിക്കാൻ വകനൽകാതെ ഉപഭോക്താക്കളെ കടക്കെണിയിലാക്കാൻ പദ്ധതിക്ക് കഴിയും. ആവശ്യംഅറിഞ്ഞുമാത്രം പദ്ധതി പ്രയോജനപ്പെടുത്തുക. ഭാവിയിലേക്ക് നീക്കിവെക്കേണ്ട സമ്പത്താണ് വായ്പയുടെപലിശയിനത്തിൽ നഷ്ടപ്പെടുത്തുന്നതെന്നകാര്യം മനസിലാക്കുക. വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് ലോൺ എന്നിവക്കൊപ്പമാണ് ബിഎൻപിഎലിനെയും പരിഗണിക്കേണ്ടത്. അത്യാവശ്യമായി പ്രയോജനപ്പെടുത്തേണ്ടിവന്നാൽ പലിശ രഹിതകാലയളവിൽ പണംതിരിച്ചടക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/3Aw7P6x
via IFTTT

Tuesday, 21 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 35,080 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യത ഉയർത്തിയ ആശങ്കയുടെ അനിശ്ചിതത്വങ്ങൾക്കിടയിലാണിത്. പവന് 280 രൂപ കൂടി 35,080 ആയി. ഗ്രാമിന് 35 രൂപ കൂടി 4385 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1776 ആയി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,603 നിലവാരത്തിലാണ്. വരാനിരിക്കുന്ന യു.എസ് ഫെഡർ റിസർവ് നിരക്കിൽ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ചാകും സ്വർണവിലയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുക. Content Highlights: gold price in kerala increase by 280 ruppees

from money rss https://bit.ly/3zwnfX2
via IFTTT

പ്രത്യാശയില്ലാതെ തുടക്കം; സെന്‍സെക്‌സ് 33 പോയന്റ് താഴ്ന്നു വ്യാപാരം ആരംഭിച്ചു

മുംബൈ: അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടർന്ന് സെൻസെക്സ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 33 പോയന്റ് താഴ്ന്ന 58,971 ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന 17,550 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യതയിൽ നിക്ഷേപകർ കരുതെലടുത്തതും വരാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവ് പണനയവുമെല്ലാമാണ് വിപണിയിലെ ചലനങ്ങൾക്ക് കാരണമായത്. എച്ച്സിഎൽടെക്, ഐടിസി, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ്, സൺഫാർമ, മാരുതി, കൊട്ടക് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ്ബാങ്ക്, നെസ്ലേ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.75 ശതമാനവും 0.92 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, ഐടി, എഫ്എംസിജിസി, മെറ്റൽ, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ ലാഭത്തിലും ബാങ്ക് സെക്ടർ നഷ്ടത്തിലുമാണ്. Content Highlights; sensex starts down 33 points and nifty 11 points down

from money rss https://bit.ly/3hSdEUQ
via IFTTT

നേട്ടം തിരിച്ചുപിടിച്ച് വിപണി: സെൻസെക്‌സ് 514 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം അപ്പാടെ തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 17,500ന് മുകളിൽ ക്ലോസ് ചെയ്തു. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിനേട്ടമാക്കിയത്. സെൻസെക്സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നെങ്കിലും ഉച്ചക്കുശേഷംവിപണി സ്ഥിരതനിലനിർത്തി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ സൂചിക സമ്മർദംനേരിട്ടു. റിയാൽറ്റി, മെറ്റൽ, ഐടി സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XKpeKK
via IFTTT

ആമസോണിനെതിരെ കൈക്കൂലി ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: ആമസോൺ ഇന്ത്യയുടെ നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സർക്കാർ. കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് പേരുവെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. ഒരു ഓൺലൈൻ പോർട്ടലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ആരോപണം ഗൗരവമായി കാണുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആമസോൺ ലീഗൽ ഫീസായി നൽകിയ തുകയിൽ ഒരുഭാഗം നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്കായി നൽകിയെന്നാണ് പരാതി. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ സീനിയർ കോർപ്പറേറ്റ് കോൺസൽ അവധിയിൽ പ്രവേശിച്ചു. വിദേശത്ത് സർക്കാരുദ്യോഗസ്ഥർക്ക് കൈക്കൂലിനൽകിയെന്ന തരത്തിലുള്ള ആരോപണം അമേരിക്കൻ കമ്പനി വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.

from money rss https://bit.ly/3EF99GX
via IFTTT

രാജ്യത്തെ വിപണിമൂല്യം മൂന്നുവർഷത്തിനുള്ളിൽ അഞ്ച് ലക്ഷംകോടി ഡോളർ മറികടക്കും

രാജ്യത്തെവിപണിമൂല്യം വൈകാതെ അഞ്ച് ലക്ഷംകോടി ഡോളർ പിന്നിടുമെന്ന് ഗോൾഡ്മാൻ സാക്സ്. ഇപ്പോഴത്തെ 3.5 ലക്ഷം കോടി ഡോളറിൽനിന്ന് മൂന്നുവർഷംകൊണ്ടാണ് ഈനേട്ടമുണ്ടാകുകയെന്നും ഗോൾഡ്മാന്റെ അനസില്റ്റുകൾ പറയുന്നു. നിക്ഷേപകർ വൻതോതിൽ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരും. അതോടെ വിപണിമൂല്യത്തിന്റെകാര്യത്തിൽ അഞ്ചാമത്തെരാജ്യമാകും ഇന്ത്യ. മൂന്നുവർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ ഐപിഒവഴി വിപണിയിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റായ സുനിൽ കൗൾ വിലയിരുത്തുന്നു. ഈവർഷംമാത്രം 10 ബില്യൺ ഡോളറാണ് ഐപിഒവഴി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അടുത്ത രണ്ടുവർഷം ഈ മുന്നേറ്റം നിലനിർത്താൻ കമ്പനികൾക്കാകും. 36 മാസത്തിനുള്ളിൽ 150 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റ്ചെയ്യുമെന്നുമാണ് ഇൻവസ്റ്റ്മന്റ് ബാങ്കിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3lMDlXJ
via IFTTT

പ്രകൃതി വാതക വില കുതിക്കുന്നു; പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലേക്ക്

ന്യൂയോർക്ക് ഉൽപന്ന എക്സ്ചേഞ്ചായ നൈമെക്സിൽ പ്രകൃതി വാതകവില ഏഴുവർഷത്തെ ഉയരത്തിലെത്തി. യുഎസിലെ തീവ്രകാലാവസ്ഥയും ഹൈഡ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ വിതരണതടസങ്ങളുമാണ് വിലയിലെ കുതിപ്പിനുതുടക്കമിട്ടത്. ഈ ശിശിരകാലത്ത് വാതകത്തിന് ദൗർലഭ്യം നേരിടുമെന്നതോന്നലും കഴിഞ്ഞ വർഷം മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്നുള്ള ഉയിർപ്പ് ഉപഭോഗത്തിൽ സൃഷ്ടിച്ചവർധനയും വിലഇനിയും വർധിക്കാനിടയാക്കുമെന്ന് വ്യാപാരികൾ കണക്കുകൂട്ടുന്നു. വർഷാരംഭത്തിലെ വിലയേക്കാൾ ഇരട്ടിയാണ് നൈമെക്സ് സൂചികയിൽ പ്രകൃതി വാതകത്തിന്റെ വില. ആദ്യപാദത്തിൽ സ്ഥിരമായിനിന്ന വില ക്രമേണ വിതരണതടസങ്ങളും ഉപഭോഗ വർധനയും ചേർന്നപ്പോൾ കൂടാനിടയാക്കി. മുംബൈ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിലും 2008 ഓഗസ്റ്റിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയായ 414.80 ലേക്കാണുയർന്നത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള തലത്തിൽ പ്രകൃതി വാതകവില ഒരുമില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 1.59 ഡോളറായി ഇടിഞ്ഞിരുന്നു.1995 നു ശേഷമുണ്ടായ ഏറ്റവുംകുറഞ്ഞ വിലയായിരുന്നു ഇത്. ഖനനത്തിൽ വന്നകുറവും വ്യവസായരംഗത്ത് ഉടനീളമുണ്ടായ പരമാവധി നിക്ഷേപവും ആഗോള ഉൽപാദനം കുറച്ചു. ഉൽപാദനവർധനയ്ക്കു മുമ്പുതന്നെ ഉപഭോഗം വർധിച്ചതാണ് വിലയിൽ ഇപ്പോൾ കാണുന്ന കുതിപ്പു സൃഷ്ടിച്ചത്. യുഎസാണ് പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകർ. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും കുറഞ്ഞവിലയും അവിടെ ഉൽപാദനം കുറയാനിടയാക്കി. 2020 ജൂണിൽ യുഎസിലെ പ്രകൃതിവാതക ഉൽപാദനം 2019 ഡിസമ്പറിലെ 85 ബില്യൺ ക്യുബിക്ക് മീറ്ററിൽനിന്ന് ഒറ്റയടിക്ക് 75 മില്യൺ ക്യുബിക് മീറ്റായി കുറഞ്ഞു. ഇക്കാലത്ത് റിഗ്ഗുകളുടെ എണ്ണത്തിലും കുറവുവന്നു. ഉൽപാദനത്തിലെകുറവ് യുഎസിലെ കയറ്റുമതിയിലും കുറവു വരുത്തി. ഉൽപാദനത്തിന്റെ 10 ശതമാനം അവർ കയറ്റുമതി ചെയ്യാറുണ്ട്. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് യുഎസിൽനിന്ന് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത്. ആഗോള തലത്തിൽ ഉൽപാദനം കുറഞ്ഞതുകാരണം പ്രധാന ഉപഭോക്താക്കളായ യുഎസിലും യൂറോപ്പിലും പ്രകൃതി വാതകത്തിന്റെ സംഭരണത്തിലും കുറവുണ്ടായി. അഞ്ചുവർഷത്തെ ശരാശരിയേക്കാൾ 7.6 ശതമാനംകുറവാണ് യുഎസിലെ സംഭരണം. ഉൽപാദനതടസ്സവും കഴിഞ്ഞ ശിശിരകാലത്തെ അസാധാരണമായ തണുപ്പും ബാക്കിയുണ്ടായിരുന്നവ മിക്കവാറും ഉപയോഗിച്ചു തീരനിടയാക്കുകയും ചെയ്തു. യുഎസിന്റെ പലഭാഗങ്ങളിലും സാധാരണയിൽ കവിഞ്ഞ ചൂടനുഭവപ്പെട്ടതുകാരണം വൈദ്യുതി ഉൽപാദനത്തിന്റെ ആവശ്യം വർധിപ്പിച്ചതും ഡിമാന്റു വർധിക്കാനിടയാക്കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പെസഫിക്കിൽ രൂപംകൊണ്ട ഉഷ്ണ വാതവും ബ്രസീലിലുണ്ടായ വരൾച്ചയും ജലവൈദ്യുത അണക്കെട്ടുകളിൽനിന്നുള്ള ഉൽപാദനം കുറയാനിടയാക്കിയതും ഡിമാന്റുവർധിക്കാൻ കാരണമായി. കഴിഞ്ഞ കുറേമാസങ്ങളായി വൈദ്യുതിമേഖലയ്ക്കു വെളിയിൽ നിന്നുള്ള ഡിമാൻും കൂടുതലായിരുന്നു. കോവിഡനന്തരം ചൈനയിൽനിന്നുള്ള ഡിമാന്റും കുത്തനെ വർധിക്കുകയുണ്ടായി. വ്യവസായ, ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ള വർധിച്ച ആവശ്യവും ചൈനയിൽ പ്രകൃതി വാതകത്തിന്റെ ഇറക്കുമതി വർധിക്കാനിടയാക്കി. ദീർഘകാല അടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളും ചൈനയിലെ പ്രകൃതിവാതക ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. കൂടിയവില നിലനിൽക്കുന്നതുകാരണം ഖനനവും ഉൽപാദനവും വർധിക്കാനിടയാക്കുമെന്നതിനാൽ അടുത്ത വർഷത്തോടെ വിപണിയിൽ സന്തുലനം കൈവരുമന്നാണു കരുതുന്നത്. റിപ്പോർട്ടുകൾപ്രകാരം വൈദ്യുതി ഉൽപാദനത്തിന് വിലകൂടിയ പ്രകൃതിവാതകത്തിനുപകരം വിലകുറഞ്ഞ കൽക്കരി ഉപയോഗിക്കാൻ തുടങ്ങുകയാണ്. പ്രകൃതി വാതകത്തിന്റെ ഡിമാന്റുകുറയാൻ ഈനീക്കം ഇടയാക്കുമെന്നും കരുതപ്പെടുന്നു. യുഎസിൽ ഊർജ്ജ ഉപഭോഗകണക്കുകളനുസരിച്ച് അവരുടെ ഉപഭോഗത്തിന്റെ 38 ശതമാനവും ഉപയോഗിക്കപ്പെടുന്നത് വൈദ്യുതി ഉൽപാദനത്തിനാണ്. വിലയുടെ കാര്യത്തിൽ 4.20 ഡോളറിന്റെ താങ്ങു നിലനിൽക്കുകയാണെങ്കിൽ നൈമെക്സ് സൂചികയിൽ കുതിപ്പു തുടരാനിടയുണ്ടെന്നാണു കണക്കാക്കുന്നത്. എന്നാൽ താങ്ങ് 3.84 ഡോളറിൽ താഴെയായാൽ വിലകുറയാനിടയാക്കും. എംസിഎക്സിൽ 428 രൂപ, 452 രൂപ എന്നീ ക്രമത്തിലാണ് പ്രധാന പ്രതിരോധം. കുറഞ്ഞ പിൻമാറ്റ നിരക്ക് 320 രൂപയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3hSNEIS
via IFTTT

Monday, 20 September 2021

എവർഗ്രാൻഡെയുടെ കടക്കെണിഭീതി: ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷംകോടി രൂപ

ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ വൻകടക്കെണിയിലാണെന്ന വാർത്ത ആഗോളതലത്തിൽ ഓഹരി വപിണികളെ ബാധിച്ചപ്പോൾ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ. ബ്ലൂംബർഗർ ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ് ല കോർപറേഷൻ ഉടമ ഇലോൺ മസ്കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി. ചൈനീസ് സർക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോൾ ഇടപാടുകൾക്കുള്ള പണംപോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവർഗ്രാൻഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്നതീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7ശതമാനം തകർച്ചനേരിട്ടു.

from money rss https://bit.ly/3zqk9Eg
via IFTTT

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 34,800 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപ കൂടി 34,800 ആയി. ഗ്രാമിന് 20 രൂപ കൂടി 4350 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 ആയി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 ഗ്രാമിന് 46,185 നിലവാരത്തിലാണ്. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു ഇന്നലെ സ്വർണവില. Content Highlights;gold price shows hike today

from money rss https://bit.ly/3Cvqmk3
via IFTTT

ആഗോള വിപണികളിലെ നഷ്ടംമറികടന്ന് സെൻസെക്‌സിൽ 278 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പ്രതികൂലമായ ആഗോള സാഹചര്യങ്ങൾ മറികടന്ന് സൂചികകളിൽആശ്വാസത്തോടെ തുടക്കം. സെൻസെക്സ് 278 പോയന്റ് ഉയർന്ന 58,769 ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന 17,470 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ കടബാധ്യതയും ഈയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യുഎസ് വിപണി ഉൾപ്പടെയുള്ളവ കനത്തനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻ പെയിന്റ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, റിലയൻസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ, മെറ്റൽ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.31 ശതമാനവും സ്മോൾക്യാപ് 0.25 ശതമാനവും ഉയർന്നു. Content Highlights: benchmark indice rose defying global market sentiments

from money rss https://bit.ly/3hRLdpI
via IFTTT

വിപണിയിൽ ആഗോള ആശങ്ക: സെൻസെക്‌സ് 525 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: പ്രതികൂലമായ ആഗോള സൂചനകൾ രാജ്യത്തെ ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടംവിതച്ചു. സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി 188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേതുടർന്ന് വിപണി വില്പന സമ്മർദംനേരിട്ടു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടനേരിട്ടത്. ഐടിസി, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു.

from money rss https://bit.ly/3CrWd5d
via IFTTT

കെ ഫിൻ ടെക്‌നോളജീസിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് 310 കോടി രൂപ നിക്ഷേപിക്കും

മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് സേവനംനൽകുന്ന ഫിനാഷ്യൽ ടെക്നോളജി കമ്പനിയായ കെഫിൻ ടെക്നോളജീസിൽ 310 കോടി രൂപ കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപിക്കും. 9.98ശതമാനം ഓഹിരിയാകും ഇതിലൂടെ ബാങ്കിന് ലഭിക്കുക. തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയിൽ ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായി. ഇതോടെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു. കെ ഫിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,67,25,100 ഓഹരികളാണ് ബാങ്കിന് ലഭിക്കുക. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ രജിസ്ട്രാർ ഏജൻസി സർവീസ്, കോർപറേറ്റുകളുടെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ, വെൽത്ത് മാനേജുമെന്റ് സർവീസ്, ഡാറ്റ പ്രൊസസിങ് തുടങ്ങിയവയാണ് കെഫിൻ ടെക്നോളജീസിന്റെ പ്രവർത്തനമേഖല. നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ റെക്കോഡ് കീപ്പിങ് ഏജൻസിയായും പ്രവർത്തിക്കുന്നുണ്ട്.

from money rss https://bit.ly/39ieKV8
via IFTTT

വിപണിയിലെനേട്ടം ശ്വാശ്വതമല്ല: നിക്ഷേപകർ തയ്യാറെടുക്കേണ്ടത് എങ്ങനെ?

ഓഹരി വിപണിയെപ്പോലെ ചാഞ്ചാടുന്ന- എന്നത് ഇംഗ്ലീഷിലെ ഒരു പ്രയോഗമാണ്. വിപണികളിൽ എക്കാലത്തും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഓഹരി വിപണി. എന്നാൽ ജനുവരിയിലെ ചില ചെറിയ ചാഞ്ചാട്ടങ്ങൾ മാറ്റിനിർത്തിയാൽ 2020 ഏപ്രിൽ മുതൽ ആഗോളതലത്തിൽ ഓഹരി വിപണി അതിശയകരമാംവണ്ണം സ്ഥിരത പുലർത്തുകയാണ്. എന്തായിരിക്കും ഇതിന്റെ കാരണം? അസാധാരണമായ ഈസ്ഥിരത എത്രകാലം നീണ്ടുനിൽക്കും? വലിയതോതിലുള്ള തിരുത്തൽ ആസന്നമാണോ? നിക്ഷേപകർ അതിനായി എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് ? പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്. 2020 മാർച്ച് ഒടുവിലെ 7583ൽ നിന്ന് നിഫ്റ്റി 2021 സെപ്തംബറിൽ 17400 നു മുകളിലെത്തിയ ഇപ്പോഴത്തെ ബുൾതരംഗം 2003-07ലെ ബുൾതരംഗത്തിനു സമാനമാണ്. 2003 മെയ്മാസം 3000ത്തോളമായിരുന്ന സെൻസെക്സ് 2007 ഡിസമ്പർ ആയപ്പോഴേക്കും 20000ത്തിനു മുകളിലെത്തി. എന്നാൽ 2003-07 ബുൾതരംഗത്തിൽ വിപണിയിൽ പലതവണ ശക്തമായ തിരുത്തലുകളുണ്ടായി. 2006 മുതൽ 2020 വരെയുള്ള കാലയളവിൽ വിപണി 17 തവണ 10 ശതമാനത്തിലേറെ തകർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം ശരാശരി 10 ശതമാനത്തിനു മുകളിൽ ഒരുതിരുത്തലെങ്കിലും നടത്തി എന്നർത്ഥം. ഇത്തരം തകർച്ചകൾ വിപണിയുടെ പ്രത്യേകതയാണ്. ഈ ബുൾതരംഗത്തിലും കടുത്ത തിരുത്തലുകളുണ്ടാവും. വിപണി ചലനങ്ങളുടെ സമയക്രമം പ്രവചിക്കുക പ്രയാസകരമാണെന്നുമാത്രമല്ല മിക്കവാറും അസാധ്യംതന്നയാണ്. അതേസമയം, ചില സാധ്യതകൾ മുൻകൂട്ടി കാണാൻ കഴിയും. വിപണിയിലെ വിലനിലവാരം കൂടുതലാണെന്ന കാര്യത്തിൽ തർക്കമില്ല. ഏതുമാനദണ്ഡം നോക്കിയാലും വിപണിയിലെ വിലകൾ കൂടുതലാണ്. അതുകൊണ്ട്, വൺവേ നിരത്തിലെ വാഹനംപോലെ തുടർച്ചയായി വേഗത വർധിപ്പിച്ചുകൊണ്ടിരിക്കാൻ വിപണിക്കു കഴിയുകയുമില്ല. അപ്പോൾ, കടുത്ത തിരുത്തലുകൾക്കു തുടക്കമിടാൻ സാധ്യതയുള്ളത് എന്തൊക്കെയാണ് ? വിദേശ പോർട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ചെറുകിട നിക്ഷേപം പോലെയല്ല, സ്മാർട് മണി ആണത്. ജൂലൈ മുതൽ മിക്കവാറും വിപണിയിൽ വിൽപനക്കാരായ എഫ്പിഐകൾ ഇന്നത്തെ വിപണി മൂല്യ നിർണയത്തിന്റെ കാര്യത്തിൽ സംശയാലുക്കളാണ്. വിപണിയുടെ മൊത്തം ഇടപാടിൽ 45 ശതമാനത്തോളം വ്യക്തിഗത നിക്ഷേപകരുടേതും 11 ശതമാനം എഫ്പിഐകളുടേതും ആണെങ്കിലും ഇന്ത്യൻ ഓഹരികളിൽ 27.4 ശതമാനം എഫ്പിഐകളുടെ കൈവശമാണ്. വ്യക്തിഗത നിക്ഷേപകരുടെ പക്കൽ 8.1 ശതമാനം മാത്രമേയുള്ളു. 7.9 ശതമാനം അഭ്യന്തര സ്ഥാപനങ്ങളുടേതാണ്. ചില്ലറ നിക്ഷേപകരുടെ ആധിക്യവും ആധിപത്യവും ഇപ്പോഴത്തെ തരംഗത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ 2000ത്തിലേയും 2008ലേയും അനുഭവങ്ങൾ പറയുന്നത് ഇതിനുമാറ്റം വരാമെന്നാണ്. വിപണിയുടെ സ്വഭാവം പ്രതികൂലമാകുമ്പോൾ എഫ്പിഐ കൾ വൻവിൽപനക്കാരാകാൻ സാധ്യതയുണ്ട്. ഈ വർഷാവസാനം യുഎസ് കേന്ദ്ര ബാങ്ക് ടാപെറിംഗ് പ്രഖ്യാപിക്കുമ്പോഴോ യുഎസിലെ വർധിക്കുന്ന പണപ്പെരുപ്പം കാരണം ബോണ്ട് യീൽഡ് കുത്തനെ ഉയരുമ്പോഴോ ഈ മാറ്റം സംഭവിക്കാം. ഓഹരികളിൽനിന്ന് ബോണ്ടുകളിലേക്കുള്ള മൂലധനത്തിന്റെ ചുവടുമാറ്റം വരുംമാസങ്ങളിൽ സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ഓഹരി വിലകൾ ഏറെ ഉയർന്നുനിൽക്കുന്ന അവസ്ഥയിൽ. എഫ്പിഐകൾ വിൽപന നടത്തുമ്പോൾ, വാങ്ങാൻ ചെറുകിട നിക്ഷേപകർ വീണ്ടും ചാടിവീഴാം. കഴിഞ്ഞ ഏപ്രിൽ മുതൽ അവർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ വിൽപന തുടരുകയും വ്യാപകമായിത്തീരുകയും ചെയ്യുമ്പോൾ തിരുത്തലുകൾ അതിവേഗത്തിലും മൂർച്ചയേറിയതുംആകാം. ചെറുകിട നിക്ഷേപകർ പരിഭ്രാന്തിയോടെ കളം വിടുന്ന അവസ്ഥയും സംജാതമായേക്കാം. 2000 ത്തിലും 2008ലും ഇതാണു സംഭവിച്ചത്. ഇത്തരം ഘട്ടങ്ങളിൽ നടക്കുന്ന മ്യൂച്വൽഫണ്ട് വിൽപനകൾ വിപണിയിലെ ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്തേക്കാം. ഇതൊരുസാധ്യതയാണ്. എന്നാൽ ഇപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു ഘടകത്തിൽനിന്നാകാം തിരുത്തലിനുള്ള തുടക്കമിടുന്നത്. കുതിക്കുന്ന ഈ ബുൾ വിപണിയിൽ നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ നിക്ഷേപകർ തിരുത്തലിനായി ഒരുങ്ങിയിരിക്കണം. ഗുണമേന്മയുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, പ്രത്യേകിച്ച് ലാർജ് കാപുകളിൽ, ഉചിതമായ ഘട്ടങ്ങളിൽ ഭാഗികമായി ലാഭമെടുക്കുക, കുറച്ചുപണം സ്ഥിര നിക്ഷേപത്തിലേക്കുമാറ്റുക എന്നിവയാണ് ഇക്കാലത്ത് സ്വീകരിക്കാവുന്ന സന്തുലിത നിക്ഷേപതന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3tV14Zt
via IFTTT

Sunday, 19 September 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 34,640 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4330 ലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെതാഴ്ന്നനിലവാരത്തിലാണ് സ്വർണവില. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1747 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45,972 നിലവാരത്തിലാണ്. യു.എസ് ഡോളർ ശക്തിയാർജിച്ചതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. Content Highlights; gold price stays at the lowest of the month

from money rss https://bit.ly/3EzrDbF
via IFTTT

ബാങ്ക്, ലോഹ ഓഹരികളിൽ തകർച്ച: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 352 പോയന്റ് നഷ്ടത്തിൽ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തിൽ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തിൽ. യു.എസിൽ ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സൺഫാർമ, റിലയൻസ്, ഭാരതി എയർടെൽ, പവർഗ്രിഡ്, ഏഷ്യൻപെയിന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യൂണിലെവർ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. Content Highlights: sensex down 140 points and nifty down 55 points

from money rss https://bit.ly/3EutYEZ
via IFTTT

വിദേശമലയാളിക്ക് വേണം മൂന്നുതരം ഇൻഷുറൻസ് പോളിസികൾ

അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ, സ്വാഭാവികമരണം, അപകടമരണം, അംഗവൈകല്യം മുതലായ റിസ്കുകൾ ദിനംപ്രതി കൂടിവരികയാണ്. തന്മൂലം സാമ്പത്തികമായും മാനസികമായും വലിയ നഷ്ടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിദേശമലയാളികൾ എടുക്കേണ്ട മൂന്നു വിവിധങ്ങളായ പോളിസികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ജോലിചെയ്യുന്ന സ്ഥലത്ത് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ വിദേശമലയാളികൾ നാട്ടിൽ കവറേജ് പലപ്പോഴും എടുക്കാറില്ല. എന്നാൽ, കുടുംബാംഗങ്ങൾക്കുകൂടി സംരക്ഷണം നൽകുന്ന തരത്തിൽ നാട്ടിൽ ഇൻഷുറൻസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുമ്പോഴും ഇൻഷുറൻസ് കവറേജ് തുണയാകും. ശരിയായ സമയത്ത് ശരിയായ രീതിയിൽ നമുക്ക് അനുയോജ്യമായതും ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങുന്നതുമായ പോളിസികൾ താരതമ്യം ചെയ്ത് എടുക്കുന്നതാണ് ഉചിതം. അപകട ഇൻഷുറൻസ് അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും. ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്. ഹെൽത്ത് ഇൻഷുറൻസ് അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ റിസ്കുകളാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നത്. ചികിത്സാച്ചെലവുകൾ കൂടിവരുന്ന സാഹചര്യത്തിൽ പലപ്പോഴും ആശുപത്രിച്ചെലവുകൾ നമുക്ക് താങ്ങാവുന്നതിലമധികം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ സുരക്ഷാ കാര്യങ്ങൾക്ക് മുൻതൂക്കം നൽകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കുടുംബത്തെ ഒരുമിച്ച് ഇൻഷുർ ചെയ്യാവുന്ന 'ഫാമിലി ഫ്ളോട്ടർ പോളിസി'യാണ് വിദേശമലയാളികൾക്ക് അനുയോജ്യമായത്. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോളിസി നിബന്ധനകൾക്കനുസൃതമായി സൗജന്യ ചികിത്സ ഇതുവഴി ലഭ്യമാക്കുന്നു. ഒപ്പംതന്നെ, വിദേശത്ത് ജോലിചെയ്യുന്ന ഗൃഹനാഥന് അത്യാവശ്യഘട്ടങ്ങളിൽ നാട്ടിൽ വന്ന് ഇന്ത്യയിലെ ഏത് നെറ്റ്വർക്ക് ആശുപത്രിവഴിയും സൗജന്യ ചികിത്സ നേടാവുന്നതാണ്. കുടുംബത്തിലെ അംഗങ്ങൾ, പ്രായം, ഇൻഷുർ ചെയ്യുന്ന തുക ഇവയ്ക്ക് അനുസൃതമായി പ്രീമിയം തുക തിരഞ്ഞെടുക്കാവുന്നതാണ്. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയ്ക്ക് ഫാമിലി ഫ്ലോട്ടർ പോളിസിയെടുക്കാൻ അടയ്ക്കേണ്ട വാർഷിക പ്രീമിയം എത്രയാണെന്ന് പരിശോധിക്കാം. പ്രീമിയം നിരക്ക് താരതമ്യേന കുറവുള്ള 'ആരോഗ്യസഞ്ജീവനി' പോളിസിയിൽ ചികിത്സാച്ചെലവിന്റെ അഞ്ചു ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായിവരും. 30 വയസ്സുള്ള ഗൃഹനാഥനും കുടുംബവുമാണെങ്കിൽ 11,313 രൂപയും, 40 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 12,199 രൂപയും, 50 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 16,677 രൂപയുമാണ് വാർഷിക പ്രീമിയമായി അടയ്ക്കേണ്ടിവരിക. കൂടുതൽ റിസ്കുകൾ കവർ ചെയ്യുന്ന വിവിധങ്ങളായ പോളിസികൾ ഇന്ന് വിപണിയിൽ നിലവിലുണ്ട്. അത്തരം പോളിസികൾക്ക് കൂടുതൽ പ്രീമിയം നൽകേണ്ടതായിവരും. എന്നാൽ, വിദേശമലയാളികൾക്ക് അവരുടെ സംഘടനകൾ, കൂട്ടായ്മകൾ എന്നിവയിലൂടെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളു. അതുവഴി പ്രീമിയം തുക നല്ല നിലയിൽ കുറയ്ക്കാനാകും. ടേം ലൈഫ് ഇൻഷുറൻസ് ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ നമ്മെ നേരത്തെതന്നെ രോഗങ്ങൾക്ക് അടിമയാക്കുന്നു. പലപ്പോഴും ഇത്തരം രോഗങ്ങൾ മൂലവും കോവിഡ് പോലുള്ള പകർച്ചവ്യാധികൾ മൂലവും മാരകരോഗങ്ങൾ മൂലവും സ്വാഭാവിക മരണങ്ങൾ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു കുടുംബത്തിന് താങ്ങും തണലുമായ ആളിന്റെ നഷ്ടം ഒരിക്കലും തീർക്കാവുന്ന ഒന്നല്ല. എന്നാൽ, പിന്നീടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം മുങ്ങിത്താഴാതിരിക്കാനുള്ള ഏക പ്രതിവിധിയാണ് ജീവിച്ചിരിക്കുമ്പോൾ ഒരു ടേം കവർ പോളിസി എടുക്കുക എന്നത്. വിദേശ മലയാളികളിൽ ഏറിയപങ്കും പലതരം വായ്പകൾ എടുത്തവരായിരിക്കും. ആരോഗ്യവും സമ്പാദ്യവും ഉള്ളകാലം മിക്കവാറും തിരിച്ചടവുകളും കൃത്യമായി നിർവഹിക്കും. എന്നാൽ, വരുമാനമുള്ള ആളിന് ആപത്ത് സംഭവിച്ചാലോ? വായ്പാ തുക മുടങ്ങുക മാത്രമല്ല, കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കുവരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ, നാട്ടുക്കാർക്കോ ഇത്തരം നഷ്ടങ്ങൾ പൂർണമായും നികത്താൻകഴിയാതെ പോകുന്നു. ഇവിടെയാണ് നാം സ്വയം സുരക്ഷിതരാവേണ്ടതിന്റെ പ്രസക്തി വർധിക്കുന്നത്. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. എങ്കിൽ, നിങ്ങൾ 'ടേം കവർ പോളിസി' എടുത്തേ മതിയാകൂ. പ്രായം കൂടുംതോറും റിസ്കുകൾ കൂടുമെന്നതിനാൽ പ്രീമിയത്തിലും വർധന ഉണ്ടാവും. ഇൻഷുർ ചെയ്യുന്ന തുക, വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയെങ്കിലും വേണം. മേൽപ്പറഞ്ഞ മൂന്നു പോളിസികളും വിദേശമലയാളിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തവയാണ്. :അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും. ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്. odatt@aimsinsurance.in

from money rss https://bit.ly/3Eziyzt
via IFTTT

Saturday, 18 September 2021

ആഗോള കാരണങ്ങൾ പിന്തുണ പിൻവലിക്കുമോ? അടുത്തയാഴ്ചയിലെ വിപണിയുടെ നീക്കംഅറിയാം

റെക്കോഡ് കുതിപ്പിന്റെ ഒരാഴ്ചകൂടി ഓഹരി വിപണി പിന്നിട്ടു. സെൻസെക്സ് ഇതാദ്യമായി 59,737വും നിഫ്റ്റി 17,793ഉം പിന്നിട്ടു. ശാന്തതക്കുപിന്നാലെ കൊടുങ്കാറ്റുതന്നെയായാരുന്നു അക്ഷരാർത്ഥത്തിൽ രൂപപ്പെട്ടത്. സെൻസെക്സിന് 710.82(1.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 215.95(1.24ശതമാനം)പോയന്റും പോയആഴ്ച കൂട്ടിച്ചേർക്കാനായി. ശരാശരി ഒരുശതമാനംവീതംനേട്ടം. മികച്ചനേട്ടത്തിൽനിന്നുള്ള ലാഭമെടുക്കലാണ് വെള്ളിയാഴ്ച വിപണിയെ സമ്മർദത്തിലാക്കിയത്. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും ടെലികോം, ബാങ്കിങ്, ഓട്ടോമൊബൈൽ സെക്ടറുകളിൽ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളുമാണ് വിപണിയെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യംചെയ്യാൻ ബാഡ് ബാങ്ക് തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയതാണ് പൊതുമേഖല ബാങ്കുകളെ തുണച്ചത്. ഒടുവിൽ കനത്ത ലാഭമെടുപ്പ് രൂപപ്പെട്ടപ്പോൾ വെള്ളിയാഴ്ച ബാങ്കിങ് സെക്ടർതന്നെയാണ് റാലിയുടെ ട്രാക്ക് തെറ്റിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ 13ശതമാനത്തിലേറെ ഉയർന്നു. പൊതുമേഖല ബാങ്ക് അഞ്ച് ശതമാനവും. അതേസമയം, നിഫ്റ്റി മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം നഷ്ടംനേരിട്ടു. പോയ ആഴ്ചയിൽ വിദേശ നിക്ഷേപകർ 6,545.51 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,292.49 കോടി രൂപയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കുകയുംചെയ്തു. വരുംആഴ്ച പലിശ നിരക്ക് വർധന, ഉത്തേജന പദ്ധതികളിൽനിന്നുള്ള പിന്മാറ്റം എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ അടുത്തയാഴ്ചയിലെ യുഎസ് ഫെഡ് റിസർവിന്റെ എഫ്ഒഎംസി(ഫെഡറൽ ഓപ്പൺ മാർക്ക് കമ്മറ്റി) യോഗ(സെപ്റ്റംബർ 21-22)തീരുമാനത്തിന് കാതോർക്കുകയാണ്. ബോണ്ട് വാങ്ങൽ ആസൂത്രിതമായി കുറച്ചതും പലിശനിരക്ക് സംബന്ധിച്ച കാഴ്ചപ്പാടും വിപണിയുടെ നീക്കങ്ങളെ സ്വാധീനിച്ചേക്കാമെങ്കിലും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും ഡെൽറ്റ വകഭേഗത്തിന്റെ തീവ്രവ്യാപനവും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാകും സമിതി സ്വീകരിച്ചേക്കുക. ഇക്കാര്യങ്ങൾ മുന്നിൽകണ്ടുകൊണ്ടുമാത്രം വിപണിയിൽ ഇടപെടുക. മികച്ച മൺസൂൺ ലഭ്യതയും ഉത്പാദനമേഖലയിലെ മുന്നേറ്റവുംസാമ്പത്തിക സൂചകങ്ങളുംരാജ്യത്തെ സൂചികകൾക്ക് മികച്ച പിന്തുണനൽകുന്നുണ്ട്. കോവിഡ് പ്രതിരോധകുത്തിവെപ്പിലെ അതിവേഗമുന്നേറ്റവും രോഗവ്യാപനത്തിലെ കുറവും വിപണിയിൽ ആത്മവിശ്വാസമുയർത്താൻ പര്യാപ്തമാണ്. വ്യവസായോത്പാദനത്തിലും റീട്ടെയിൽ സെയിൽസിലുമുണ്ടായ ഇടിവ് ചൈനയെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ മെറ്റൽ സെക്ടറിൽ അത് പ്രതിഫലിക്കുകയുംചെയ്തു. ഈ സാഹചര്യത്തിൽ, ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമോയെന്നതിലാണ് കാര്യം. ചൈനക്ക് ബദൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്തമേഖലകളിൽ സർക്കാർ തുടരെതുടരെ ആനുകൂല്യ പദ്ധതി അവതരിപ്പിക്കുന്നത്. ചൈനയിൽനിന്നുള്ള അത്രതന്നെ സുഖകരമല്ലാത്ത റിപ്പോർട്ടുകൾ നേട്ടമാക്കാൻ ആഭ്യന്തര വിപണിക്കാകുകമോയെന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

from money rss https://bit.ly/3znAkSu
via IFTTT

5 ജിക്കുവേണ്ടി തയ്യാറെടുക്കാം: മൊറട്ടോറിയത്തിലൂടെ എയർടെലിനും ജിയോക്കും 16,000 കോടി കണ്ടെത്താം

മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നതിലൂടെ ടെലികോം കമ്പനികൾക്ക് വാർഷികചെലവ് കുറച്ച് പണലഭ്യതവർധിപ്പിക്കാനുള്ള സാഹചര്യമൊരുങ്ങും. എയർടെലിനും ജിയോക്കുംകൂടി 16,000 രൂപയെങ്കിലും ഓരോവർഷവും ഈയിനത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. നാലുവർഷത്തേക്ക് മൊറട്ടോറിയം അനുവദിച്ചതിനാൽ 5ജി മേഖലയിൽ ഉടനെ കൂടുതൽ നിക്ഷേപംനടത്താൻ കമ്പനികൾക്ക് അവസരംലഭിക്കും. ഭാരതി എയർടെലിന് വാർഷിക പണലഭ്യതയിൽ 11,900 കോടിയും റിലയൻസ് ജിയോക്ക് 4,300 കോടി രൂപയും നീക്കിവെക്കാൻ കഴിയുമെന്നാണ് വിലിയിരുത്തൽ. മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്ന് ഭാരതി എയർടെലിന്റെ ചെയർമാൻ സുനിൽ മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്. കുടിശ്ശിക അടക്കുന്നതിന് നാലുവർഷമാണ് ഇതിലൂടെ അവധിലഭിക്കുക. എന്നാൽ ജിയോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എജിആർ കുടിശ്ശിയില്ലാത്തതിനാൽ ജിയോക്ക് ഈയിനത്തിൽ കാര്യമായ നേട്ടമുണ്ടാകാനിടയില്ല. സ്പെക്ട്രം ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. കടബാധ്യത രൂക്ഷമായ വോഡാഫോൺ ഐഡിയ മോറട്ടോറിയം പ്രയോജനപ്പെടുത്തിയേക്കാമെങ്കിലും 5ജി ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. കമ്പനിയുടെ 25,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതി എങ്ങുമെത്തിയിട്ടില്ല. മോറട്ടോറിയം അനുവദിച്ചത് വോഡാഫോൺ ഐഡിയക്ക് ആശ്വാസമാകുമെന്നതിനുപുറമെ കമ്പനിയിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവരുടെ ആത്മവിശ്വസമുയർത്താനും സഹായിക്കും. 1.9 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്ക് നിലവിലുള്ളത്.

from money rss https://bit.ly/3tRXaAT
via IFTTT

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയതി വീണ്ടും നീട്ടി

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തിയതി സെപ്റ്റംബർ 30ആയിരുന്നു. കോവിഡിനെതുടർന്നുള്ള പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങൽ, പണംനിക്ഷേപിക്കൽ തുടങ്ങിയവക്ക് നിലവിൽ നിലവിൽ പാൻ നിർബന്ധമാണ്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നിവക്കും പാൻ ഇല്ലാതെ കഴിയില്ല.

from money rss https://bit.ly/3tNevuE
via IFTTT