121

Powered By Blogger

Friday, 30 October 2020

ഇനി എല്ലാവര്‍ക്കുംചേരാം: കുറഞ്ഞ പ്രീമിയത്തില്‍ ടേം ലൈഫ് പോളിസി വരുന്നു

പൊതുവായ മാനദണ്ഡങ്ങളോടെയുള്ള ഹൈൽത്ത് പോളിസി ആരോഗ്യ സഞ്ജീവനി അവതരിപ്പിച്ചതിനു പിന്നാലെടേം ഇൻഷുറൻസ് മേഖലയിലും സമാനമായ പരിഷ്കരണത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യത്യസ്ത നിബന്ധനകളും വ്യസ്ഥകളുമുള്ള നിരവധി ടേം ലൈഫ് പോളിസികളാണ് നിലവിൽ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. ഇതുമൂലം പോളിസി തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഐആർഡിഎഐയുടെ ലക്ഷ്യം. സരൾ ജീവൻ ഭീമ-എന്ന പൊതുവായ പേരിലായിരിക്കും ടേം പോളിസി വിപണിയിലെത്തുക. ഡിസംബർ 31നകം പോളിസി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതലാകും പോളിസി നിലവിൽവരിക. നിലവിൽ ടേം പ്ലാനെടുക്കുന്നതിന് പ്രധാന തടസ്സമായിട്ടുള്ളത് വ്യക്തികളുടെ വരുമാനമാണ്. മൂന്നുലക്ഷത്തിനോ അഞ്ചു ലക്ഷത്തിനോ മുകളിൽ വരുമാനമുള്ളവർക്കാണ് മിക്കവാറും കമ്പനികൾ ടേം പ്ലാൻ നൽകിവരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ 98ശതമാനംപേർക്കും പോളിസിയെടുക്കാൻ അർഹത ലഭിച്ചിരുന്നില്ല. പൊതുവായ മാനദണ്ഡങ്ങളോടെ പുതിയ പോളിസി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്കും ഇതോടെ ടേം പ്ലാനെടുക്കാൻ അവസരമുണ്ടാകും. നിലവിൽ ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പോളിസികളാണ് കമ്പനികൾ കൂടുതലായും വിറ്റഴിക്കുന്നത്. അതിൽനിന്ന് വ്യത്യസ്ഥമായി കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സാഹയരകമാകുമെന്നാണ് വിലയിരുത്തൽ. സവിശേഷതകൾ അറിയാം: വ്യക്തിഗത ടേം പോളിസിയാണിത്. പോളിസി കാലയളവിൽ ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്ക് ഒറ്റത്തവണയായി പരിരക്ഷാതുക ലഭിക്കും. ആത്മഹത്യയെ മാത്രമെ പരിരക്ഷയിൽനിന്ന് ഒഴിവാക്കൂ. അപകടമരണം ഉൾപ്പടെയുള്ളവയ്ക്ക് ഇൻഷുറൻസ് ക്ലയിം ലഭിക്കും. 18നും 65നും ഇടയക്ക് പ്രായമുള്ളവർക്ക് പോളിസിയിൽ ചേരാം. കാലാവധി 5 വർഷം മുതൽ 40 വർഷംവരെയായിരിക്കും. 70 വയസ്സുവരെ പരിരക്ഷ. 5 ലക്ഷം മുതൽ 25 ലക്ഷം രൂപവരെയുള്ള പരിരക്ഷ കമ്പനികൾ ഉറപ്പാക്കണം. വ്യവസ്ഥകളിൽമാറ്റംവരുത്താതെ അതിൽകൂടുതൽ തുകയ്ക്കുള്ള പരിരക്ഷയും കമ്പനികൾക്ക് വാഗ്ദാനംചെയ്യാം. പ്രീമിയം അടയ്ക്കാൻ മൂന്നുതരത്തിൽ അനുവദിക്കും. നിശ്ചിത ഇടവേളകിൽ അടയ്ക്കുന്നതിനുപുറമെ, ഒറ്റത്തവണ പ്രീമിയവും അനുവദിക്കും. അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തേയ്ക്കുള്ള പ്രീമിയവും ഒറ്റത്തവണയായി അടയ്ക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയക്ക് തുകയൊന്നും ലഭിക്കുകയില്ല. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ഉറപ്പാക്കുകയാണ് ടേം പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. പോളിസിയിൽ ചേർന്നതിനുശേഷം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ അപകടമരണത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക. അപകട ആനുകൂല്യത്തോടൊപ്പം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന റൈഡറും ഉൾപ്പെടുന്നു. Insurance companies to offer a standard term life policy, Saral Jeevan Bima

from money rss https://bit.ly/2GcLNyO
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 200 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസം പവന്റെ വില 37,480 രൂപയിൽ തുടർന്നശേഷമാണ് വിലവർധന. ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,878.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/2HTHLMy
via IFTTT

റിലയന്‍സിന്റെ ലാഭം ഇടിഞ്ഞു; ജിയോയുടേത് കുതിച്ചുയർന്നു

കൊച്ചി:മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 9,567 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 11,262 കോടി രൂപയെക്കാൾ 15 ശതമാനം കുറവ്. വരുമാനം 1.56 ലക്ഷം കോടിയിൽനിന്ന് 1.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതേസമയം, റിലയൻസിനു കീഴിലുള്ള ടെലികോം സംരംഭമായ ജിയോയുടെ ലാഭം മൂന്നു മടങ്ങ് വർധിച്ചു. 2020 സെപ്റ്റംബറിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ 2,844 കോടി രൂപയായാണ് ജിയോയുടെ അറ്റാദായം ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 990 കോടിയായിരുന്നു. വരുമാനം 33 ശതമാനം ഉയർന്ന് 17,481 കോടിയിലെത്തി.

from money rss https://bit.ly/3kKFamu
via IFTTT

ഇന്ത്യയിലേയ്ക്ക് പ്രവാസികള്‍ പണമയക്കുന്നത് കുറയുമെന്ന് ലോകബാങ്ക്‌

മുംബൈ: കോവിഡ് മഹാമാരിയുടെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ ഇന്ത്യക്കാർ രാജ്യത്തേക്കയക്കുന്ന പണത്തിൽ ഈ വർഷം ഒമ്പതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. 2020-ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 7600 കോടി ഡോളർ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നും ലോകബാങ്ക് കണക്കാക്കുന്നു. എങ്കിലും വിദേശത്തുനിന്നുള്ള പണംവരവിൽ ഇന്ത്യ തന്നെയായിരിക്കും മുന്നിൽ. ചൈന, മെക്സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത് എന്നിവ തുടർന്നുള്ള നാലു സ്ഥാനങ്ങളിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തവർഷം ആഗോളതലത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കും. 2021-ൽ കോവിഡിനു മുമ്പുള്ള നിലവാരവുമായി തട്ടിച്ചു നോക്കുമ്പോൾ വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ 14 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകബാങ്കിന്റെ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരി കുടിയേറ്റത്തൊഴിലാളികളെയും അവരയക്കുന്ന പണത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെയും കാര്യമായി ബാധിച്ചതായി ലോകബാങ്കിന്റെ മൈഗ്രേഷൻ സ്റ്റിയറിങ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മമ്ത മൂർത്തി പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച കുറഞ്ഞതും കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിലവസരങ്ങൾ നഷ്ടമായതും കുറഞ്ഞ എണ്ണവിലയും കറൻസിയുടെ മൂല്യശോഷണവും തൊഴിലാളികൾ തിരികെ നാടുകളിലേക്കു പോകുന്നതുമെല്ലാം വിദേശത്തുനിന്നുള്ള പണമൊഴുക്കിൽ കുറവുണ്ടാകാൻ കാരണമായിട്ടുണ്ടെന്ന് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. വിദേശത്തുള്ള ആറുലക്ഷം പേരെയാണ് ഇന്ത്യ കോവിഡ് മഹാമാരിക്കാലത്ത് തിരിച്ചെത്തിച്ചത്. അവർ മടങ്ങിയ രാജ്യങ്ങളിൽ തൊഴിൽ ലഭ്യത കുറഞ്ഞതിനാൽ പകുതിയിലധികം പേർക്കും തിരികെ പോകാൻ കഴിഞ്ഞേക്കില്ല. വിദേശത്തുനിന്നുള്ള പണം വരവ് ഏറ്റവും കുറയുക യൂറോപ്പിലും മധ്യേഷ്യയിലുമായിരിക്കും. എട്ടു മുതൽ 16 ശതമാനം വരെയാണ് ഇവിടങ്ങളിൽ കുറവുണ്ടാകുക. ദക്ഷിണേഷ്യയിൽ നാലു ശതമാനമായിരിക്കും ഇത്.

from money rss https://bit.ly/3jNYNZn
via IFTTT

നാസിക്കില്‍ ഉള്ളി ലേലം പുനരാരംഭിച്ചു; വില കുറഞ്ഞേക്കും

മുംബൈ: ദിവസങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ഉള്ളി ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച നാസിക്കിലെ ലാസൽഗാവിൽ കച്ചവടക്കാർ എത്തി. ഉള്ളിലേലം തുടങ്ങിയതോടെത്തന്നെ വില കുറയാനും തുടങ്ങി. വെള്ളിയാഴ്ച ലാസൽഗാവ് ചന്തയിൽ 142 ട്രക്കുകളിലായി 1500 ക്വിന്റൽ ഉള്ളിയാണ് വിൽപ്പനയ്ക്കായി എത്തിയത്. ക്വിന്റലിന് ശരാശരി 5,100 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില 5,912 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ലേലം നടക്കുമ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ 1500 രൂപ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഉള്ളി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉള്ളി കിലോയ്ക്ക് 100 രൂപയിലധികമാണ്. ഉള്ളി വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് കേന്ദ്ര സർക്കാർ ഉള്ളിയെ അവശ്യവസ്തുവിൽ പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉള്ളി ഗോഡൗണിൽ സൂക്ഷിക്കുന്നതിന് പരിധിയും ഏർപ്പെടുത്തി. ഉള്ളി കയറ്റുമതി നിരോധിക്കുകയുമുണ്ടായി. ഇതാണ് ഉള്ളി ലേലത്തിലെടുക്കുന്ന കച്ചവടക്കാർ പ്രതിഷേധിച്ചത്. അവർ ലേലത്തിൽ പങ്കെടുക്കാതിരുന്നതോടെ കർഷകർക്ക് ഉള്ളി വിൽക്കാൻ കഴിയാതെയായി. ചില്ലറ വിപണിയിൽ ഉള്ളി വരാതായതോടെ വില കുതിച്ചുയരുകയും ചെയ്തു. ഒരേസമയം ഉള്ളി കർഷകരും ഉപഭോക്താക്കളും പ്രതിസന്ധിയിലായ അവസ്ഥ. ഇതേത്തുടർന്ന് വ്യാഴാഴ്ച ഉള്ളി കർഷകരുടെ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. ലേലം നടക്കാതിരുന്നാൽ വലിയ നഷ്ടമായിരിക്കും കർഷകർക്കുണ്ടാവുക എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടൻ വിവിധ കക്ഷികളുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് പ്രതിസന്ധി ഒഴിഞ്ഞതും ലേലത്തിൽ പങ്കെടുക്കാൻ കച്ചവടക്കാർ തയ്യാറായതും.

from money rss https://bit.ly/3mGRsg2
via IFTTT

സെന്‍സെക്‌സ് 136 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 135.78 പോയന്റ് താഴ്ന്ന് 39,614.07ലും നിഫ്റ്റി 28.40 പോയന്റ് നഷ്ടത്തിൽ 11,642.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1322 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1222 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. അദാനി പോർട്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, സൺ ഫാർമ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി, വാഹനം ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.6ശതമാനവും ഉയർന്നു.

from money rss https://bit.ly/35MiUCu
via IFTTT

എം.സി.എക്‌സിലൂടെ ഇനി വൈദ്യുതിയും വില്‍ക്കാം

കൊച്ചി: വൈദ്യുതി വിൽപന ഇടപാടുകൾ നടത്തുന്നതിനായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ എംസിഎക്സിന് തങ്ങളുടെ പ്ലാറ്റ്ഫോം വഴി വൈദ്യുതി വിൽപന നടത്താനാകും. വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി നിർമ്മാണ കമ്പനികളുമായി എംസിഎക്സ് പ്ലാറ്റ്ഫോം വഴി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളിൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ വഴി വൈദ്യുതി ഇടപാടുകൾ നടക്കുന്നുണ്ട്. എംസിഎക്സും ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലും ഇത് നടപ്പാകും. ഊർജ്ജ , പ്രകൃതി വാതകങ്ങളിൽ എംസിഎക്സ് കഴിഞ്ഞ ദിവസം മുതൽ അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സെപത്ംബർ 30 ന് അവസാനിച്ച 2020- 21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എംസിഎക്സിന്റെ അറ്റാദായത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നു. 58.55 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 71.75 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിൽ രണ്ടാം പാദത്തിൽ 5 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രവർത്തന വരുമാനം 12 ശതമാനം വർധിച്ച് 119.68 കോടി രൂപയിലെത്തി.

from money rss https://bit.ly/37Wccwy
via IFTTT

ഐടി റിട്ടേണ്‍ നല്‍കാന്‍ ഡിസംബര്‍ 31വരെ കാത്തിരിക്കേണ്ട: കാരണങ്ങളറിയാം

പിഴ ഒഴിവാക്കാനും മറ്റുനടപടികൾ നേരിടാതിരിക്കാനും സമയത്തിന് ആദായ നികുതി നൽകാൻ ശ്രദ്ധിക്കണം. 2019-20 സാമ്പത്തിക വർഷത്തയ്ക്കുള്ള റിട്ടേൺ നൽകേണ്ടതിയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയിട്ടുണ്ടെങ്കിലും അവസാന തിയതിവരെ കാത്തിരിക്കേണ്ടതില്ല. കോവിഡ് വ്യാപനത്തെതുടർന്ന് നവംബർ 30ലേയ്ക്ക് ആദ്യംതന്നെ തിയതി നീട്ടിനൽകിയിരുന്നു. ഈ തിയതിയാണ് വീണ്ടും ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. റിട്ടേൺ നൽകുന്നത് വൈകിയാൽ നേരിടേണ്ടവരുന്ന ബുദ്ധുമുട്ടുകൾ പരിശോധിക്കാം. റീഫണ്ട് ലഭിക്കാൻ കാലതമാസമുണ്ടാകും എത്രയും നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നുവോ അത്രയും നേരത്തെ റീഫണ്ട് നിങ്ങളുടെ ബാങ്കിലെത്തും. കൃത്യമായി റിട്ടേൺ നൽകിയവർക്ക് റീഫണ്ട് നൽകാൻ ആദായനികുതി വകുപ്പ് ഒരുമാസമാണ് സമയമെടുക്കുന്നത്. ടിഡിഎസ്, ടിസിഎസ് എന്നിവ വഴി ഐടി വകുപ്പ് കൂടുതൽ നികുതി ഈടാക്കിയിട്ടുണ്ടെങ്കിലാണ് റീഫണ്ടുവഴി തുക തിരിച്ചുകിട്ടുക. കൂടുതൽ പലിശ നൽകേണ്ടിവരും ഒരുലക്ഷത്തിൽക്കൂടുതൽ തുക ആദായ നികുതി ബാധ്യതയുള്ള ഓഡിറ്റിങ് ആവശ്യമില്ലാത്ത വ്യക്തിയാണെങ്കിൽ റിട്ടേൺ സമർപ്പിക്കാൻ അവസാന തിയതിവരെ കാത്തിരിക്കരുത്. ഐടി വകുപ്പ് 234 എ പ്രകാരം ജൂലായ് 31 മുതലുള്ള പലിശ ഈടാക്കും. അതിനാൽ എത്രയുംവേഗം ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ശ്രമിക്കുക. സ്വയം വിലയിരുത്തി നികുതി നൽകുന്ന ഒരു ലക്ഷം രൂപയിൽകൂടുതൽ നികുതി ബാധ്യതയുള്ളവരാണെങ്കിൽ ഡിസംബർ 31നുശേഷമുള്ള പലിശയാണ് ഈടാക്കുക.

from money rss https://bit.ly/2TEIl3i
via IFTTT

Thursday, 29 October 2020

എയര്‍ ഇന്ത്യ വില്‍പ്പനയുടെ മാനദണ്ഡങ്ങള്‍ ഉദാരമാക്കി: ഡിസംബര്‍ 14വരെ നീട്ടി

മുംബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ വിൽപ്പന ആകർഷകമാക്കാൻ വിൽപ്പനയ്ക്കുള്ള മാനദണ്ഡങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. ജനുവരി 27- ന് വിൽപ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാനദണ്ഡപ്രകാരം കമ്പനിയുടെ മൂല്യം കണക്കാക്കി ഏറ്റെടുക്കൽ പദ്ധതി സമർപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എത്രവരെ കടബാധ്യത ഏറ്റെടുക്കാമെന്ന് പ്രത്യേകം രേഖപ്പെടുത്താം. ഏറ്റെടുക്കുന്ന കടബാധ്യതയുടെയും ഓഹരിയുടെയും ആകെ തുകയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുക. ഇതനുസരിച്ച് ഡിസംബർ 15 വരെ ബിഡ് സമർപ്പിക്കാം. കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബിഡ് സമർപ്പിച്ചവരിൽനിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബർ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയിൽ കമ്പനിയുടെ കടബാധ്യതയിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) വ്യക്തമാക്കി. Air India bidding to be on enterprise value, deadline extended till Dec 14

from money rss https://bit.ly/2Jk6SIZ
via IFTTT

എല്‍ടിസി ക്യാഷ് വൗച്ചര്‍: പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും ആദായ നികുതിയിളവ്

എൽടിസി ക്യാഷ് വൗച്ചർ പ്രകാരമുള്ള ആദായ നികുതിയിളവ് സംസ്ഥാന സർക്കാർ ജീവനക്കാർ, സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതിയിലുള്ള സംരംഭങ്ങളിലെ ജീവനക്കാർ, സ്വകാര്യമേഖലയിലെ തൊഴിലാളികൾ എന്നിവർക്കും ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരല്ലാത്തവർക്ക് പരമാവധി 36,000 രൂപവരെയാണ് എൽടിസി പ്രകാരം ആദായനികുതി ഇളവ് ലഭിക്കുകയെന്ന് പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും ഇളവ് ലഭിക്കുക. സംസ്ഥാന സർക്കാർ ജീവനക്കാർക്കുപുറമെ, പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുൾപ്പടെയാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. 12ശതമാനമെങ്കിലും ജിഎസ്ടി നൽകുന്ന സേവനമോ ഉത്പന്നമോ വാങ്ങിയാലാണ് ആനുകൂല്യം ലഭിക്കുക. 2020 ഒക്ടോബർ 12നും 2021 മാർച്ച് 31നും ഇടിയിലുള്ള ബില്ലുകളാണ് ഇതിനായി നൽകേണ്ടത്. ബില്ലിൽ ജിഎസ്ടി നമ്പറും എത്രതുകയാണ് ജിഎസ്ടി അടച്ചതെന്നും ഉണ്ടായിരിക്കണം. അവധിയാത്രയ്ക്കാണ് എൽടിസി അനുവദിച്ചിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിന് അനുകൂലമല്ലാത്ത സാഹചര്യത്തിലാണ് എൽടിസി ക്യാഷ് വൗച്ചർ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. വിപണിയിൽ ഈ പണമെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. Private sector, state government, PSU employees eligible for I-T exemption under LTC cash voucher sc

from money rss https://bit.ly/31UYC8x
via IFTTT

നഷ്ടത്തോടെ തുടങ്ങിയ വിപണി നേട്ടത്തിലായി; സെന്‍സെക്‌സ് 164 പോയന്റ് ഉയര്‍ന്നു

മുംബൈ: നഷ്ടത്തോടെയാണ് തുടങ്ങിയതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 164 പോയന്റ് നേട്ടത്തിൽ 39,944ലിലും നിഫ്റ്റി 60 പോയന്റ് ഉയർന്ന് 11,731ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 554 ഓഹരികൾ നേട്ടത്തിലുമാണ്. 52 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, എച്ച്സിഎൽ ടെക്, എൽആൻഡ്ടി, എസ്ബിഐ, ടാറ്റ സ്റ്റീൽ, എൻടിപിസി, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിന്റ് ബാങ്ക്, ഡിഎൽഎഫ് തുടങ്ങി 77 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open flat amid mixed global cues

from money rss https://bit.ly/3kUjUuN
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 172 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും വില്പന സമ്മർദം സൂചികകളെ തളർത്തി. നിഫ്റ്റി 11,700ന് താഴെയെത്തി. 172.61 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 39,749.85ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 58.80 പോയന്റ് താഴ്ന്ന് 11,670.80ലുമെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1019 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1542 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൽആൻഡ്ടി, ടൈറ്റാൻ കമ്പനി, ഒഎൻജിസി, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകൾ ഉയർന്നപ്പോൾ എഫ്എംസിജി, ഫാർമ, ലോഹം, ഓട്ടോ ഓഹരികൾ താഴേയ്ക്കുപോയി.

from money rss https://bit.ly/2G8CgZE
via IFTTT

ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോജിത്

കൊച്ചി:ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് പുതിയ ആഗോള നിക്ഷേപ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ജിയോജിത്തിലെ ഒറ്റ എക്കൗണ്ടിലൂടെ യുഎസ് വിപണിയിലോ വൈവിധ്യമാർന്ന ആഗോള ആസ്തികളിലോ അനായാസം നിക്ഷേപം നടത്താൻ ഇതിലൂടെ സാധിക്കും. ഗൂഗിൾ, ആപ്പിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ ലോകത്തെവിടെ നിന്നും ഇനി അനായാസം വാങ്ങാം. തുടക്കത്തിൽ യു എസ് ഓഹരി വിപണിയും പിന്നാലെ യു കെ, ജപ്പാൻ, ഹോങ്കോങ്, ജർമനി, സിംഗപ്പൂർ തുടങ്ങിയ രാജ്യാന്തര വിപണികളും പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ന്യൂയോർക്ക് ആസ്ഥാനമായ ഗ്ലോബൽ വെൽത്ത് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സ്റ്റോക്കലിന്റെ പങ്കാളിത്തത്തോടെയാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്ലോബൽ പ്ലാറ്റ്ഫോം ജിയോജിത് സാധ്യമാക്കിയത്. ജിയോജിതിന്റെ 10 ലക്ഷത്തിൽ പരം ഉപഭോക്താക്കൾക്കും ഇന്ത്യയിലെ ചില്ലറ നിക്ഷേപകർക്കും, കൂടിയ ആസ്തി മൂല്യമുള്ള നിക്ഷേപകർക്കും, മുൻ പ്രവാസികൾക്കും ആഗോള ആസ്തികളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ള വിദേശ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കുമൊക്കെ പുതിയ പ്ലാറ്റ്ഫോം ഒരു പോലെ ഗുണകരമാണ്. മറ്റു ആഗോള നിക്ഷേപ സംവിധാനങ്ങളെയപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ജിയോജിത് വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. മിനിമം ബാലൻസ് വേണ്ടാത്ത, താഴ്ന്ന കമ്മീഷൻ നിരക്കുള്ള സംവിധാനമാണിത്. ഉയർന്ന ആസ്തികൾ കൈകാര്യം ചെയ്യുന്ന നിക്ഷേപകരിൽ നിന്നും വ്യാപാരികളിൽ നിന്നും ബിപിഎസ് അടിസ്ഥാനത്തിലുള്ള നിരക്കാണ് ഈടാക്കുക. നിക്ഷേപകർക്ക് ഡിജിറ്റൽ ഓൺബോർഡിംഗ്, ഇ- കെ വൈ സി, സോഫ്ട്വെയർ ടൂൾസ് എന്നിവയടക്കമുള്ള വിവരങ്ങൾ യഥേഷ്ടം ലഭിക്കുന്നതിന് 8.5 ലക്ഷം ഡാറ്റയുള്ള വിവര വിനിമയ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈനായി ലഭിക്കുന്ന വിദഗ്ധ നിർദ്ദേശങ്ങളിലൂടെ നിക്ഷേപകർക്ക് ചെറിയ മൂലധനത്തിലൂടെ പോർട്ഫോളിയോ വൈവിധ്യം ഉറപ്പാക്കാനും സാധിക്കും. വ്യക്തിഗതമായ നിക്ഷേപ ആശയങ്ങളും ഉൾക്കാഴ്ചകളും അവതരിപ്പിക്കാനും, കമ്പ്യൂട്ടർ സഹായത്തോടെ പോർട്ഫോളിയോ നിരീക്ഷണം നിർവഹിക്കാനും ട്രേഡിംഗ് നടത്താനും പുതിയ പ്ളാറ്റ്ഫോമിലൂടെ സാധ്യമാണ്. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ ആർ എസ്) വഴി ഓൺലൈനിൽ പണമടയ്ക്കുന്നതിന് ഇന്ത്യയിലെ മൂന്നു ബാങ്കുകളുമായി പുതിയ പോർട്ടൽ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആഗോള വിപണിയിൽ നിക്ഷേപിക്കുന്നത് പ്രാദേശിക വിപണികളിൽ നിക്ഷേപിക്കുന്നതു പോലെ അങ്ങേയറ്റം ആയാസ രഹിതമാണെന്ന് സതീഷ് മേനോൻ പറഞ്ഞു. ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്ന പുതിയ ഈ നിക്ഷേപ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഗോള വിപണികളും സുരക്ഷിതമായ ആഗോള നിക്ഷേപ പോർട്ഫോളിയോകളും കണ്ടെത്താൻ അവരെ സഹായിക്കും. കഴിഞ്ഞ 12 മാസക്കാലയളവിൽ ആഗോള ആസ്തികൾക്ക് ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുണ്ടായി. 2020 ന്റെ തുടക്കം മുതൽ ഇന്ത്യയിലെ ആയിരക്കണക്കിന് ചില്ലറ നിക്ഷേപകർ 350 കോടി രൂപയിലേറെ വിദേശ വിപണികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് പ്രതിദിനം 2 മില്യൺ അമേരിക്കൻ ഡോളറോളം കൈകാര്യം ചെയ്യാവുന്ന സമഗ്രമയ സംവിധാനമാണു സ്റ്റോക്കലിനുള്ളതെന്നും ജിയോജിതുമായി സഹകരിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും സ്റ്റോക്കൽ സ്ഥാപകനും സിഇഒയുമായ സിതാശ്വ ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഇതുവരെയായി ഇടിഎഫ് ഓഹരി സൂചികയിലൂടെയും, ആപ്പിൾ, ആമസോൺ, ഗൂഗിൾ, നെറ്റ് ഫ്ളിക്സ്, ഫെയ്സ് ബുക്ക്, മൈക്രോ സോഫ്റ്റ് എന്നിവയുടെ വൻകിട ഓഹരികളിലൂടെയും, ടെസ്ല തുടങ്ങിയവയിലൂടെയും, സ്വർണം, വെള്ളി ഉൽപന്ന ഇടിഎഫുകളിലൂടെയും എണ്ണ, ട്രഷറി ഇടിഎഫുകളിലൂടെയും 1200 കോടി രൂപയ്ക്കുള്ള വ്യാപാര വിനിമയങ്ങൾ സ്റ്റോക്കൽ നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3oBZmcq
via IFTTT

മിറൈ അസറ്റ് ഇഎസ്ജി സെക്ടര്‍ ലീഡേഴ്സ് ഇടിഎഫും ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു

മുംബൈ: മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ രാജ്യത്തെ ആദ്യ ഇഎസ്ജി ഇടിഎഫ് ആയ മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇടിഎഫും രാജ്യത്തെ ആദ്യ ഇഎസ്ജി ഫണ്ട് ഓഫ് ഫണ്ടായ മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ടും അവതരിപ്പിച്ചു. മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇടിഎഫിൽ നിക്ഷേപിക്കുന്നതായിരിക്കും മിറൈ അസറ്റ് ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഫണ്ട് ഓഫ് ഫണ്ട്. ഇരു പദ്ധതികളുടേയും പുതിയ ഫണ്ട് ഓഫർ ഒക്ടോബർ 27 ന് ആരംഭിച്ചു. നവംബർ പത്തു വരെ അപേക്ഷിക്കാം. നിഫ്റ്റി 100 ഇഎസ്ജി സെക്ടർ ലീഡേഴ്സ് ഇൻഡെക്സ് ആയിരിക്കും അടിസ്ഥാന സൂചിക. പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) മേഖലകളിൽ മികച്ച പ്രകടനമുള്ള കമ്പനികൾ ഉൾപ്പെട്ടതാണ് സൂചിക.

from money rss https://bit.ly/34DGPVd
via IFTTT

കോവിഡ്: മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നു

കോവിഡ് മഹാമാരിയുടെ ആഘാതത്തെ മറികടക്കാൻ 2010നുശേഷം ഇതാദ്യമായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വിറ്റഴിച്ചു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാരം മൂന്നാം പാദത്തിൽ 12.1 ടൺ സ്വർണമാണ് വിറ്റത്. മൂൻവർഷത്തെ ഇതേപാദത്തിൽ 141.9 ടൺ സ്വർണം വാങ്ങിയ സ്ഥാനത്താണിത്. ഉസ്ബെകിസ്താൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നുവില്പന. റഷ്യയിലെ കേന്ദ്ര ബാങ്കും 13 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റഴിച്ചു. തുർക്കിയിലെയും ഉസ്ബെക്കിലെയും കേന്ദ്ര ബാങ്കുകൾ യഥാക്രമം 22.3 ഉം 34.9ഉം ടൺ സ്വർണമാണ് വിറ്റത്. വിപണിയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ രാജ്യങ്ങൾ കാര്യമായ നേട്ടമുണ്ടാക്കുകയുംചെയ്തു. ഇടിഎഫിലെ നിക്ഷേപ വർധന നടപ്പുവർഷം സ്വർണത്തിന്റെ ആവശ്യകതവർധിക്കാൻ സഹായിച്ചിരുന്നു. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതുംമുൻവർഷങ്ങളിൽസ്വർണത്തിന്റെ ഡിമാൻഡ് കൂട്ടാൻ സഹായിച്ചിരുന്നു. സ്വർണവില എക്കാലത്തെയും ഉയരംകുറിച്ചതോടെ വിപണിയിൽ ആവശ്യകത കുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. നിലവിൽ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണത്തിന്റെ ആവശ്യകത ഇപ്പോഴുള്ളത്. ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് പകുതിയായി. ചൈനയിലെ സ്വർണാഭരണ ഉപഭോഗത്തിലും വൻ ഇടിവുണ്ടായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയിട്ടും ഖനികളുടെ നാടായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽനിന്നുള്ള സ്വർണത്തിന്റെ വിതരണത്തിൽ മൂന്നുശമതാനമാണ് കുറവ് രേഖപ്പെടുത്തിയത്. Central banks sell gold for first time in decade as virus bites

from money rss https://bit.ly/3kDg8pr
via IFTTT

Wednesday, 28 October 2020

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,480 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്പ് 37,880 രൂപയിലേയ്ക്ക് ഉയർന്നവിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ആഗോള വിപണിയിൽ സ്വർണവില 1,877.83 ഡോളർ നിലവാരത്തിലെത്തി.ആറ് പ്രധാന കറൻസികളുടെ സൂചികയിൽ ഡോളർ കരുത്തുനേടിയാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയിൽ 0.14ശതമാനമാണ് കുറവുണ്ടായത്.

from money rss https://bit.ly/35I8fZw
via IFTTT

സെന്‍സെക്‌സില്‍ 308 പോയന്റ് നഷ്ടത്തോടെ തുടക്കം; നിഫ്റ്റി 11,650ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 11,650ന് താഴെയെത്തി. സെൻസെക്സ് 308 പോയന്റ് താഴ്ന്ന് 39,613ലും നിഫ്റ്റി 94 പോയന്റ് നഷ്ടത്തിൽ 11,635ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 231 ഓഹരികൾ നേട്ടത്തിലും 743 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ലോകമൊട്ടാകെ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഗോള വിപണികളിലെല്ലാം ആശങ്ക പ്രകടമാണ്. ടിസിഎസ്, സൺ ഫാർമ, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, ബിപിസിഎൽ, ബാങ്ക് ഓഫ് ബറോഡ, വോഡാഫോൺ ഐഡിയ തുടങ്ങി 82 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex dips 308 points, Nifty below 11,650

from money rss https://bit.ly/2GbIvfm
via IFTTT

ബി.എസ്.എൻ.എൽ: തദ്ദേശീയ 4-ജി സാങ്കേതികത വികസിപ്പിക്കൽ നീളും

തൃശ്ശൂർ: ബി.എസ്.എൻ.എൽ. 4-ജിക്ക് തദ്ദേശീയ സാങ്കേതികവിദ്യ ഒരുക്കാനുള്ള ശ്രമങ്ങൾ ഇനിയും നീളും. ഒക്ടോബറിൽ തീരുമെന്നു കരുതിയിരുന്ന പദ്ധതി ജനുവരിവരേക്ക് നീട്ടി. സോഫ്റ്റ്വേർ കമ്പനിയായ ടെക് മഹീന്ദ്രയും പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും(ഐ.ടി.ഐ.) ചേർന്ന് വികസിപ്പിക്കുന്ന 4-ജി ഉപകരണങ്ങളുടെ പരീക്ഷണം ബെംഗളൂരുവിലാണു നടക്കുന്നത്. പരീക്ഷണം നടത്താനാവശ്യമായ 4-ജി സ്പെക്ട്രം ഇതുവരെ കൈമാറിയിട്ടില്ല. അതിനുള്ള നടപടികൾ പുരോഗമിക്കുന്നതായാണു വിവരം. ടവറുകളിലെ ബേസ് ട്രാൻസീവർ സ്റ്റേഷൻ(ബി.ടി.എസ്.) എന്ന ഉപകരണമാണ് തദ്ദേശീയമായി വികസിപ്പിക്കുന്നത്. ഹാർഡ്വേർ ഭാഗങ്ങൾ ഐ.ടി.ഐ.യും സോഫ്റ്റ്വേർ ഭാഗം ടെക് മഹീന്ദ്രയുമാണ് വികസിപ്പിക്കുക. ഇരു കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങൾ വികസിപ്പിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ 25 ടവർ സൈറ്റുകളിലാണ് പരീക്ഷണം. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ ബി.എസ്.എൻ.എലിന് സൗജന്യമായി 4-ജി സ്പെക്ട്രം അനുവദിച്ചിരുന്നു. എന്നാൽ, വരിക്കാരിലേക്ക് 4-ജി സേവനം എത്തിക്കാനാവാത്തതിനാൽ അത് ഏറ്റുവാങ്ങിയിട്ടില്ല. സ്പെക്ട്രം വാങ്ങിയാൽ അതിന് മാസം ലൈസൻസ് ഫീസായി വൻതുക സർക്കാരിലേക്ക് അടയ്ക്കേണ്ടിവരും. ഓരോ കാരണങ്ങളിൽത്തട്ടി ബി.എസ്.എൻ.എൽ. 4-ജി സേവനം മുടങ്ങുമ്പോൾ, സ്വകാര്യ കമ്പനികൾക്ക് 5-ജി കൊടുക്കുന്നതിന്റെ നടപടികൾക്ക് കേന്ദ്രസർക്കാർ ആക്കം കൂട്ടിയിട്ടുമുണ്ട്.

from money rss https://bit.ly/37MRcrX
via IFTTT

എൽ.പി.ജി. ബുക്കിങ്ങിന് ഏകീകൃത നമ്പറുമായി ‘ഇൻഡെയ്ൻ’

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ പാചകവാതക ബ്രാൻഡായ 'ഇൻഡെയ്ൻ', എൽ.പി.ജി. റീഫിൽ ബുക്കിങ്ങിനായി രാജ്യത്തുടനീളം ഏകീകൃത നമ്പർ അവതരിപ്പിക്കുന്നു. 77189 55555 എന്ന നമ്പർ വഴിയാണ് നവംബർ മുതൽ ഇൻഡെയ്ൻ ഉപഭോക്താക്കൾ ഗ്യാസ് ബുക്ക് ചെയ്യേണ്ടത്. നിലവിലെ നമ്പർ 31-ന് നിർത്തലാക്കും. പുതിയ നമ്പർ എസ്.എം. എസ്., ഐ.വി.ആർ.എസ്. എന്നിവയിലൂടെ ഇൻഡെയ്ൻ എൽ.പി.ജി. റീഫിൽ ബുക്കിങ് എളുപ്പമാക്കുന്നതിനു വേണ്ടിയാണ്. ഉപയോക്താക്കൾ സംസ്ഥാനങ്ങളിലുടനീളം ഒരു ടെലികോം സർക്കിളിൽനിന്ന് മറ്റൊന്നിലേക്ക് മാറുകയാണെങ്കിലും, അവരുടെ ഇൻഡെയ്ൻ റീഫിൽ ബുക്കിങ് നമ്പർ അതേപടി തുടരും. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇൻഡെയ്ൻ എൽ.പി.ജി. ബുക്ക് ചെയ്യാനാകൂ.

from money rss https://bit.ly/3owdkg9
via IFTTT

സെന്‍സെക്‌സ് 600 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 11,750ന് താഴെയെത്തി

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 599.64 പോയന്റ് താഴ്ന്ന് 39922.46ലും നിഫ്റ്റി 159.80 പോയന്റ് നഷ്ടത്തിൽ 11,729.60ലുമെത്തി. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1606 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടെങ്കിലും യുഎസിലും മറ്റ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണംകൂടുന്നതാണ് വിപണിയ്ക്ക് പ്രതികൂലമായത്. വിദേശ നിക്ഷേപകരടക്കം ഓഹരകൾ വിറ്റ് ലാഭമെടുക്കാൻ തിടുക്കംകൂട്ടി. ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ഭാരതി എയർടെൽ, യുപിഎൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.7-0.9 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്. Nifty ends below 11,750, Sensex cracks 600 pts

from money rss https://bit.ly/326So5V
via IFTTT