121

Powered By Blogger

Tuesday, 13 April 2021

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: വിഷു ആഘോഷത്തിനായി കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും വൻ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്റെഭാഗമായി100കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകൾ നല്കും.കൂടാതെ ഈ ഓഫറിന്റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ25ശതമാനം വരെ ഇളവും അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്20ശതമാനം വരെ ഇളവും ലഭിക്കും. ഉപയോക്താക്കൾക്ക് സ്വർണത്തിന്റെനിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ 10 ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഈ ഉത്സവകാലത്ത് കല്യാൺ ജൂവലേഴ്സിൽ പണിക്കൂലി മൂന്നു ശതമാനത്തിലാണ് ആരംഭിക്കുന്നത്. കൂടാതെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ50ശതമാനം വരെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുള്ള എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും മേയ്30വരെ ഈ ഓഫർ ലഭ്യമാണ്. കേരളത്തിൽ പുതുവർഷത്തിൻറെ തുടക്കമാണ് വിഷു ഉത്സവമെന്നും പുതിയ കാര്യങ്ങളുടെ സമാരംഭത്തിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷം മഹാമാരി മൂലം ഉത്സവാഘോഷങ്ങൾ വളരെ അടുപ്പമുള്ളവരുടെ ഒപ്പം മാത്രമായി ഒതുങ്ങിപ്പോയിരുന്നു. മികച്ച ഉപയോക്തൃാനുഭവം ലഭ്യമാക്കുന്നതിനും ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി ആനുകൂല്യങ്ങൾ നല്കുന്നതിനുമാണ്100കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും മെഗാ ഇളവുകളും നല്കുന്നത്. ഉപയോക്താക്കളുടെയും പൊതുസമൂഹത്തിൻറെയും സുരക്ഷ ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായി എല്ലാ ഷോറൂമുകളിലും കർശനമായ വൃത്തിയും സുരക്ഷയും പാലിക്കുന്നുണ്ട്. അതോടൊപ്പം തന്നെ താരതമ്യമില്ലാത്ത റീട്ടെയ്ൽ അനുഭവവും ഈ ആഘോഷത്തിൻറെ ഭാഗമായി നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് എല്ലാ സ്വർണാഭരണ പർച്ചേയ്സിനുമൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രം നല്കും. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ്സൗജന്യമായി ചെയ്തു കൊടുക്കും. കല്യാൺ ജൂവലേഴ്സ് ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനം(www.kalyanjewellers.net/livevideoshopping)ഒരുക്കിയിട്ടുണ്ട്. ഇതുവഴി കല്യാൺ ജൂവലേഴ്സിൻറെ വിപുലമായ ആഭരണശേഖരം ഉപയോക്താക്കൾക്ക് വിശദമായി പരിശോധിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യാം.കല്യാൺ ജൂവലേഴ്സിൻറെ ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക്www.kalyanjewellers.netസന്ദർശിക്കുക.

from money rss https://bit.ly/3a9djsR
via IFTTT

ആത്മവിശ്വാസം തിരിച്ചുപിടിച്ച് സൂചികകൾ: സെൻസെക്‌സ് 660 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓട്ടോ, മെറ്റൽ, ഫിനാൻഷ്യൽ, എനർജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,500ന് മുകളിലെത്തി. 660.68 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,544.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 194 പോയന്റ് ഉയർന്ന് 14,504.80ലുമെത്തി. ബിഎസ്ഇയിലെ 1900 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 915 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞദിവസത്തെ കുത്തനെയുള്ള ഇടിവിൽനിന്ന് ആത്മവിശ്വാസം തിരിച്ചുപിടിച്ച വിപണി ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മികച്ചനേട്ടമുണ്ടാക്കിയത്. മൂന്നാമതൊരു വാക്സിനുകൂടി അംഗീകാരം നൽകിയതും നിക്ഷേപകരുടെ ആത്മവിശ്വാസംവർധിപ്പിച്ചു. ഐടി ഓഹരികളിൽമാത്രമാണ് വില്പന സമ്മർദംതുടർന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, പൊതുമേഖല ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 2-4ശതമാനം നേട്ടമുണ്ടാക്കി. ഐടി സൂചിക മൂന്നുശതമാനംനഷ്ടത്തിലുമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കുകയും ചെയ്തു. അംബേദ്കർ ജയന്തി പ്രമാണിച്ച് നാളെ ബുധനാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. ബിഎസ്ഇയും എൻഎസ്ഇയും പ്രവർത്തിക്കില്ല. Sensex gains 660 pts led by auto, metal, financials

from money rss https://bit.ly/3ddwJin
via IFTTT

ആർടിജിഎസ് വഴി ഏപ്രിൽ 18ന് 14 മണിക്കൂർ പണമിടപാടുകൾ നടത്താനാവില്ല

സാങ്കേതിക സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ്(ആർടിജിഎസ്)വഴി പണമിടപാടുകൾ തടസ്സപ്പെടുമെന്ന് ആർബിഐ അറിയിച്ചു. ഏപ്രിൽ 18ന് പുലർച്ചെ മുതൽ ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ(14 മണിക്കൂർ) ആർടിജിഎസ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിയില്ല. അതേസമയം, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ(എൻഇഎഫ്ടി)വഴിയുള്ളഇടപാടുകൾക്ക് തടസ്സമുണ്ടാകില്ല. അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിക്കണമെന്നും ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. RTGS facility will not be available for 14 hours on April 18

from money rss https://bit.ly/3tgwyYS
via IFTTT

പരോക്ഷ നികുതിവരവിൽ 12ശതമാനം വർധന: ജിഎസ്ടി വരുമാനം കുറഞ്ഞു

ന്യൂഡൽഹി: പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12ശതമാനത്തിന്റെവർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്. 9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി. പരോക്ഷനികുതിയിലെ മൊത്തംവരുമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും അതേവിഭാഗത്തിൽതന്നെയുള്ള ഇറക്കുമതി തീരുവയിൽ 21ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഈയനിത്തിൽ ലഭിച്ച 1.09 ലക്ഷംകോടിയിൽനിന്ന് 1.32 ലക്ഷംകോടി രൂപയായാണ് വരുമാനം ഉയർന്നത്. എക്സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളിൽ കുടിശ്ശിക ഉൾപ്പടെ 3.91 ലക്ഷംകോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനം 2.45 ലക്ഷംകോടി രൂപയായിരുന്നു. 59ശതമാനത്തിലേറെയാണ് വർധന. 2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്. രാജ്യത്തെമ്പാടും അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ ആറുമാസം ജിഎസ്ടിയിനത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ റെക്കോഡ് വരുമാനമായ 1.24 ലക്ഷംകോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു. വില്പന നികുതി, വിനോദ നികുതി, എക്സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. Central govts indirect tax collection up 12% in FY21, GST number falls

from money rss https://bit.ly/3skfNeo
via IFTTT

Monday, 12 April 2021

പാഠം 120| ഫ്രീഡം@40: സമ്പന്നനാകാം, നേരത്തെ വിരമിക്കാം

ഐഐഎമ്മിൽനിന്ന് ഉന്നത ബിരുദംനേടിയ ബിജുമാത്യുവിന് കാമ്പസ് സെലക്ഷൻവഴി രാജ്യത്തെതന്നെ മുൻനിരയിലുള്ള കോർപറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടി. 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജായിരുന്നു ബിജുവിന്കമ്പനി നൽകിയത്. പഠനകാലത്തെപ്പോലെത്തന്നെ ജോലിയിലും ശോഭിച്ച അദ്ദേഹത്തിന് ഭാവിയെക്കുറിച്ച് തുടക്കത്തിലെ വ്യക്തമായ ധാരണയുണ്ടായിരുന്നു, ജോലിയല്ല ജീവിതമെന്ന്. അതുകൊണ്ടുതന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട അയാൾ 60വയസ്സുവരെ ജോലിചെയ്ത് ജീവിതം തുലയ്ക്കാൻ തയ്യാറല്ലായിരുന്നു. 23വയസ്സുള്ള ബിജുഒരുകാര്യം തീരുമാനിച്ചുറച്ചു. 35-ാംവയസ്സിൽ വിരമിക്കണം! പിന്നീട് അഞ്ചോ പത്തോവർഷം സ്വന്തം സംരംഭവുമായി മുന്നോട്ടുപോകണം. അതിനായി ലോട്ടറിയെടുക്കാനോ വീട്ടിൽനിന്നുകിട്ടാനിടയുള്ള സ്വത്തിനെ ആശ്രയിക്കാനോ ബിജു തയ്യാറല്ലായിരുന്നു. അധ്വാനിച്ചുതന്നെ സ്വപ്നം യാഥാർത്ഥ്യമാക്കണം. ഒരുപക്ഷേ, കോളേജിൽനിന്നുകിട്ടിയ സാമ്പത്തിക പാഠങ്ങളാകാം അദ്ദേഹത്തെ ഈനിശ്ചയദാർഢ്യത്തിലെത്തിച്ചത്. മലയാളികളുടെ പൊതുവായ കാഴ്ചപ്പാട് 58ൽ വിരമിക്കുകയെന്നതാണ്. മില്ലേനിയൽസ് ഉൾപ്പെടുന്ന പുതുതലമുറ ഈകാഴ്ചപ്പാടിനെ തകിടംമറിക്കുകയാണ്. പുതിയ വേതന നിയമങ്ങളും തൊഴിലുമായിബന്ധപ്പെട്ടമാനസിക സമ്മർദങ്ങളുമാണ് ജോലിമാത്രമല്ല ജീവിതമെന്ന് ഉറക്കെ വിളിച്ചുപറയാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. നിശ്ചിതകാലം ഹാർഡ് വർക്ക് ചെയ്ത് ബാക്കിയുള്ള ജീവിതം അടിച്ചുപൊളിക്കുന്ന വിദേശകാഴ്ചപ്പാട് കാടുംമേടുംകടന്ന് കേരളത്തിലേയ്ക്കും എത്തിയിരിക്കുന്നു. യു.എസിൽ പൊട്ടിപ്പുറപ്പെട്ട ഫയർ(ഫിനാഷ്യൽ ഇൻഡിപെന്റൻസ്, റിട്ടയർ ഏർലി)മൂവ്മെന്റാണ് നമ്മുടെ നാട്ടിലെ യുവാക്കളെയും വഴിതെറ്റിച്ചത്. 2020 ജനുവരിയിൽ ഈകോളത്തിൽ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഒരുവർഷം പിന്നിടുമ്പോൾ പുതിയ ജീവിതരീതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ജോലിയെ ഹോബിയും നേരമ്പോക്കുമായി കാണുന്നവരുടെ ഒരുലോകമാണ് മുന്നിൽ വരാനിരിക്കുന്നത്. ചെലവ് ചെയ്യൽ ബോധപൂർവം ക്രമീകരിച്ച് കൂടുതൽതുക നിക്ഷേപിക്കാനായി നീക്കിവെച്ച് സമ്പത്തുണ്ടാക്കി നേരത്തെവിരമിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ഫയർ. സാമ്പത്തികമായി സ്വാതന്ത്ര്യംനേടുകയെന്നാൽ ജോലിയിൽനിന്ന് വിരമിച്ചശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനമുണ്ടാക്കുകയെന്നതാണ്. സമ്പത്തുണ്ടാക്കുന്നതിനായി നിശ്ചിതകാലംജോലിചെയ്യുക-ശേഷിച്ചകാലം പണം നിങ്ങൾക്കുവേണ്ടി ജോലിചെയ്തുകൊള്ളും! സമ്പാദ്യം മികച്ചരീതിയിൽ നിക്ഷേപിച്ചാൽ ഭാവിയിൽ വരുമാനംനിങ്ങളെതേടിയെത്തും.ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈകാഴ്ചപ്പാട്. പത്തോ പതിനഞ്ചോ വർഷംകഴിഞ്ഞാൽ നാട്ടിൽ ജീവിക്കണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. സ്വപ്നം യാഥാർഥ്യമാക്കാൻ നിശ്ചയദാർഡ്യമാണ് ആദ്യമായി വേണ്ടത്. അതോടൊപ്പം മൂന്നു കാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു: 1. പരമാവധി സമ്പാദിക്കുക. 2. മിതത്വം പാലിക്കുക 3. അധികവരുമാനംനേടുക. വരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുക നിശ്ചിതകാലം നിക്ഷേപിക്കാൻ തയ്യാറാകുക. ഇത്രയുംതുക നീക്കിവെയ്ക്കുകയോ? അത് അസാധ്യമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിനുള്ള മറുപടിയാണ് മിതത്വം പാലിക്കുകയെന്നത്. പിശുക്കനായി ജീവിക്കുകയെന്നല്ല അതിനർഥം. പണംചെലവഴിക്കുംമുമ്പ് രണ്ടുതവണ ആലോചിച്ചാൽമതി, മിതത്വം ജീവിതത്തിന്റെ ഭാഗമാകും. 50,000 രൂപവിലയുള്ള സ്മാർട്ട്ഫോൺ വാങ്ങണോ അതോ 10,000 രൂപയുടേത് വാങ്ങണോയെന്ന് തീരുമാനിക്കുന്നതിന് തുല്യമാണത്. നിത്യജീവിതത്തിലെ എല്ലാകാര്യങ്ങളും നടത്താൻ 10,000 രൂപയുടെ ഫോൺതന്നെ ധാരാളമന്നിരിക്കെ 50,000 രൂപയുടേത് വേണ്ടെന്നുവെയ്ക്കുന്നതാണ് മിതത്വം. ആവശ്യംകണ്ടറിഞ്ഞ് അതിനുവേണ്ടിമാത്രം ചെലവുചെയ്യുകയെന്ന് ചുരുക്കം. കുടംബം, കുട്ടി പ്രാരാബ്ദങ്ങളൊന്നുമില്ലാത്തതിനാൽ ചെറിയപ്രായത്തിൽ കുറഞ്ഞ ചെലവിൽ ജീവിക്കുകയെന്നത് എളുപ്പവുമാണ്. feedbacks to: antonycdavis@gmail.com 35ലോ 40തിലോ അല്ലെങ്കിൽ 50തിലോ-എപ്പോൾ വിരമിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അക്കാര്യം ഇപ്പോൾതന്നെ നിശ്ചയിക്കുക. മുന്നോട്ടുള്ളവഴികൾ കല്ലുംമുള്ളം നിറഞ്ഞതോ വളവും തിരിവുമുള്ളതോ അല്ല നേർരേഖയിലുള്ളതാണെന്നറിയുക. എളുപ്പത്തിൽതന്നെ ലക്ഷ്യം പൂർത്തീകരിക്കാം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3smiQTn
via IFTTT

പാഠം 120| ഫ്രീഡം@40: സമ്പന്നനാകാം, നേരത്തെ വിരമിക്കാം

ഐഐഎമ്മിൽനിന്ന് ഉന്നത ബിരുദംനേടിയ ബിജുമാത്യുവിന് കാമ്പസ് സെലക്ഷൻവഴി രാജ്യത്തെതന്നെ മുൻനിരയിലുള്ള കോർപറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടി. 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജായിരുന്നു ബിജുവിന്കമ്പനി നൽകിയത്. പഠനകാലത്തെപ്പോലെത്തന്നെ ജോലിയിലും ശോഭിച്ച അദ്ദേഹത്തിന് ഭാവിയെക്കുറിച്ച് തുടക്കത്തിലെ വ്യക്തമായ ധാരണയുണ്ടായിരുന്നു, ജോലിയല്ല ജീവിതമെന്ന്. അതുകൊണ്ടുതന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട അയാൾ 60വയസ്സുവരെ ജോലിചെയ്ത് ജീവിതം തുലയ്ക്കാൻ തയ്യാറല്ലായിരുന്നു. 23വയസ്സുള്ള ബിജുഒരുകാര്യം തീരുമാനിച്ചുറച്ചു. 35-ാംവയസ്സിൽ വിരമിക്കണം! പിന്നീട് അഞ്ചോ പത്തോവർഷം സ്വന്തം സംരംഭവുമായി മുന്നോട്ടുപോകണം. അതിനായി ലോട്ടറിയെടുക്കാനോ വീട്ടിൽനിന്നുകിട്ടാനിടയുള്ള സ്വത്തിനെ ആശ്രയിക്കാനോ ബിജു തയ്യാറല്ലായിരുന്നു. അധ്വാനിച്ചുതന്നെ സ്വപ്നം യാഥാർത്ഥ്യമാക്കണം. ഒരുപക്ഷേ, കോളേജിൽനിന്നുകിട്ടിയ സാമ്പത്തിക പാഠങ്ങളാകാം അദ്ദേഹത്തെ ഈനിശ്ചയദാർഢ്യത്തിലെത്തിച്ചത്. മലയാളികളുടെ പൊതുവായ കാഴ്ചപ്പാട് 58ൽ വിരമിക്കുകയെന്നതാണ്. മില്ലേനിയൽസ് ഉൾപ്പെടുന്ന പുതുതലമുറ ഈകാഴ്ചപ്പാടിനെ തകിടംമറിക്കുകയാണ്. പുതിയ വേതന നിയമങ്ങളും തൊഴിലുമായിബന്ധപ്പെട്ടമാനസിക സമ്മർദങ്ങളുമാണ് ജോലിമാത്രമല്ല ജീവിതമെന്ന് ഉറക്കെ വിളിച്ചുപറയാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. നിശ്ചിതകാലം ഹാർഡ് വർക്ക് ചെയ്ത് ബാക്കിയുള്ള ജീവിതം അടിച്ചുപൊളിക്കുന്ന വിദേശകാഴ്ചപ്പാട് കാടുംമേടുംകടന്ന് കേരളത്തിലേയ്ക്കും എത്തിയിരിക്കുന്നു. യു.എസിൽ പൊട്ടിപ്പുറപ്പെട്ട ഫയർ(ഫിനാഷ്യൽ ഇൻഡിപെന്റൻസ്, റിട്ടയർ ഏർലി)മൂവ്മെന്റാണ് നമ്മുടെ നാട്ടിലെ യുവാക്കളെയും വഴിതെറ്റിച്ചത്. 2020 ജനുവരിയിൽ ഈകോളത്തിൽ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഒരുവർഷം പിന്നിടുമ്പോൾ പുതിയ ജീവിതരീതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ജോലിയെ ഹോബിയും നേരമ്പോക്കുമായി കാണുന്നവരുടെ ഒരുലോകമാണ് മുന്നിൽ വരാനിരിക്കുന്നത്. ചെലവ് ചെയ്യൽ ബോധപൂർവം ക്രമീകരിച്ച് കൂടുതൽതുക നിക്ഷേപിക്കാനായി നീക്കിവെച്ച് സമ്പത്തുണ്ടാക്കി നേരത്തെവിരമിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ഫയർ. സാമ്പത്തികമായി സ്വാതന്ത്ര്യംനേടുകയെന്നാൽ ജോലിയിൽനിന്ന് വിരമിച്ചശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനമുണ്ടാക്കുകയെന്നതാണ്. സമ്പത്തുണ്ടാക്കുന്നതിനായി നിശ്ചിതകാലംജോലിചെയ്യുക-ശേഷിച്ചകാലം പണം നിങ്ങൾക്കുവേണ്ടി ജോലിചെയ്തുകൊള്ളും! സമ്പാദ്യം മികച്ചരീതിയിൽ നിക്ഷേപിച്ചാൽ ഭാവിയിൽ വരുമാനംനിങ്ങളെതേടിയെത്തും.ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈകാഴ്ചപ്പാട്. പത്തോ പതിനഞ്ചോ വർഷംകഴിഞ്ഞാൽ നാട്ടിൽ ജീവിക്കണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. സ്വപ്നം യാഥാർഥ്യമാക്കാൻ നിശ്ചയദാർഡ്യമാണ് ആദ്യമായി വേണ്ടത്. അതോടൊപ്പം മൂന്നു കാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു: 1. പരമാവധി സമ്പാദിക്കുക. 2. മിതത്വം പാലിക്കുക 3. അധികവരുമാനംനേടുക. വരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുക നിശ്ചിതകാലം നിക്ഷേപിക്കാൻ തയ്യാറാകുക. ഇത്രയുംതുക നീക്കിവെയ്ക്കുകയോ? അത് അസാധ്യമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിനുള്ള മറുപടിയാണ് മിതത്വം പാലിക്കുകയെന്നത്. പിശുക്കനായി ജീവിക്കുകയെന്നല്ല അതിനർഥം. പണംചെലവഴിക്കുംമുമ്പ് രണ്ടുതവണ ആലോചിച്ചാൽമതി, മിതത്വം ജീവിതത്തിന്റെ ഭാഗമാകും. 50,000 രൂപവിലയുള്ള സ്മാർട്ട്ഫോൺ വാങ്ങണോ അതോ 10,000 രൂപയുടേത് വാങ്ങണോയെന്ന് തീരുമാനിക്കുന്നതിന് തുല്യമാണത്. നിത്യജീവിതത്തിലെ എല്ലാകാര്യങ്ങളും നടത്താൻ 10,000 രൂപയുടെ ഫോൺതന്നെ ധാരാളമന്നിരിക്കെ 50,000 രൂപയുടേത് വേണ്ടെന്നുവെയ്ക്കുന്നതാണ് മിതത്വം. ആവശ്യംകണ്ടറിഞ്ഞ് അതിനുവേണ്ടിമാത്രം ചെലവുചെയ്യുകയെന്ന് ചുരുക്കം. കുടംബം, കുട്ടി പ്രാരാബ്ദങ്ങളൊന്നുമില്ലാത്തതിനാൽ ചെറിയപ്രായത്തിൽ കുറഞ്ഞ ചെലവിൽ ജീവിക്കുകയെന്നത് എളുപ്പവുമാണ്. feedbacks to: antonycdavis@gmail.com 35ലോ 40തിലോ അല്ലെങ്കിൽ 50തിലോ-എപ്പോൾ വിരമിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അക്കാര്യം ഇപ്പോൾതന്നെ നിശ്ചയിക്കുക. മുന്നോട്ടുള്ളവഴികൾ കല്ലുംമുള്ളം നിറഞ്ഞതോ വളവും തിരിവുമുള്ളതോ അല്ല നേർരേഖയിലുള്ളതാണെന്നറിയുക. എളുപ്പത്തിൽതന്നെ ലക്ഷ്യം പൂർത്തീകരിക്കാം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3e1yRsm
via IFTTT

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1,728.15 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തിൽ വീണ്ടും വർധനവുണ്ടായതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് ഗോൾഡ് ഫ്യൂച്ചേഴ്സ് വില 46,464 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3daRRFS
via IFTTT

സെൻസെക്‌സിൽ 172 പോയന്റ് നേട്ടം: നിഫ്റ്റി 14,350ന് മുകലിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 48,000 കടന്നു. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്. 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 357 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, എൻടിപിസി, ബജാജ് ഫിനാൻസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്,ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക 1.2ശതമാനംഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex up 172 points, Nifty above 14,350

from money rss https://bit.ly/3tfMSJp
via IFTTT

ഇന്ത്യയ്ക്ക് ഇപ്പോൾ പ്രിയം അമേരിക്കൻ എണ്ണ

മുംബൈ: അമേരിക്കയിൽനിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. 2021 കലണ്ടർ വർഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകൾ പ്രകാരമാണിത്. 2020 കലണ്ടർ വർഷത്തിൽ അമേരിക്കയിൽനിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരൽ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാൾ 26 ശതമാനം അധികമാണിത്. ജനുവരി - മാർച്ച് കാലയളവിൽ പ്രതിദിനം അമേരിക്കയിൽ നിന്ന് 4,21,000 ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരൽ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും. 2020-ൽ അമേരിക്കയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരൽ. 40 വർഷത്തോളം എണ്ണ കയറ്റുമതി നിർത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ൽ ദിവസം 29 ലക്ഷം ബാരൽ എണ്ണയാണ് അമേരിക്ക കയറ്റുമതി ചെയ്തിരുന്നത്. മുൻവർഷത്തെക്കാൾ എട്ടു ശതമാനം അധികം. എണ്ണയുത്പാദനം ഉയർത്തണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ ഉൾപ്പെടെയുള്ള എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളിയിരുന്നു. മാത്രമല്ല, കരുതൽ ശേഖരം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഏറ്റവുമധികം എണ്ണവാങ്ങുന്ന രാജ്യങ്ങളിലൊന്നായ സൗദി ഇന്ത്യയോട് നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അസംസ്കൃത എണ്ണയ്ക്കായി പുതിയ സ്രോതസ്സുകൾ തേടാൻ സർക്കാർ രാജ്യത്തെ എണ്ണ സംസ്കരണകമ്പനികൾക്ക് നിർദേശം നൽകുകയായിരുന്നു. കോവിഡിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ ആഗോള എണ്ണവില ഉയർത്തിനിർത്തുന്നതിനാണ് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്പാദനം കുറച്ചത്. ഇന്ത്യ ഇവിടെ ഉപയോഗിക്കുന്നതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതിചെയ്യുകയാണ്. ഇറാഖ് ആണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം അസംസ്കൃത എണ്ണ നൽകുന്നത്. അതുകഴിഞ്ഞാൽ സൗദി അറേബ്യയും യു.എ.ഇ.യുമായിരുന്നു. ഭൗമശാസ്ത്രപരമായി ഇന്ത്യയോടടുത്താണ് ഈ രാജ്യങ്ങളെന്നതാണ് ആകർഷക ഘടകം. ഇതുവഴി ചരക്കുകൂലിയിൽ വലിയതുക ലാഭിക്കാൻ കഴിയും. ഈ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാൻ എട്ടുമടങ്ങ് അധികയാത്ര വേണ്ടിവരും.

from money rss https://bit.ly/2QhUtJ9
via IFTTT

കോവിഡ് വ്യാപനത്തിൽ തകർന്ന് വിപണി: സെൻസെക്‌സ് 1,708 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക വിപണിയെ ആശങ്കയിലാക്കി. കനത്ത വില്പന സമ്മർദമാണ് വ്യാപാരത്തിലുടനീളം പ്രകടമായത്. ഇതോടെ സെൻസെക്സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 493 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖ ബാങ്ക് സൂചികയാണ് കനത്തനഷ്ടമുണ്ടാക്കിയത്. സൂചിക ഏഴുശതമാനത്തിലേറെ താഴ്ന്നു. ഓട്ടോ, എനർജി, ഇൻഫ്ര, മെറ്റൽ സൂചികകൾ 4-5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കും സ്മോൾ ക്യാപ് സൂചികകയ്ക്കും 4-5ശതമാനത്തോളം നഷ്ടമായി. Covid wave hits investors; Sensex tanks 1,708 pts

from money rss https://bit.ly/3sahzyo
via IFTTT

രണ്ടാം തരംഗത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ? വിപണി കാത്തിരിക്കുന്നത് നാലാംപാദ ഫലങ്ങൾ

ഒരുമാസമായി ഇന്ത്യൻ ഓഹരി വിപണി അൽപം അസ്ഥിരമായിരുന്നു. ഉയർന്ന നിരക്കിൽനിന്ന് നിഫ്റ്റി ഏഴുശതമാനം തിരുത്തലോടെ താഴോട്ടുവന്നു. രണ്ടാംതരംഗത്തിൽ, പെട്ടെന്ന് രോഗവ്യാപനത്തിലുണ്ടായ ഉയർച്ചയും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിക്കുംതിരക്കുമാണ് പ്രശ്നമായത്. മികച്ച നാലാംപാദഫലങ്ങളുടെ പ്രതീക്ഷയിലാണിപ്പോൾ വിപണി. രണ്ടാംഘട്ടത്തിൽ ആദ്യത്തേതിനേക്കാൾ വ്യാപനശക്തി കാണിക്കുന്നുണ്ട്. ആഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിനെ അതു ബാധിക്കുമെന്ന് ആദ്യംഭയന്നിരുന്നു. വിപണിയിൽ ഇതിന്റെ പ്രത്യാഘാതം കൂടതലാണെന്നുതന്നെയാണ് കണക്കാക്കിയിട്ടുള്ളത്. കൂടിയവിലകളിൽ ഇടപാടുനടന്നുകൊണ്ടിരിക്കുന്ന വിപണിയിൽ ആശങ്കവർധിപ്പിക്കാനാണ് രണ്ടാംതരംഗം ഉതകിയത്. 2022 സാമ്പത്തികവർഷം ഒന്നാംപാദത്തിലെ നേട്ടത്തെ ഇതു കനത്ത തോതിൽ ബാധിക്കുമെന്ന ഭയവുമുണ്ട്. പ്രഖ്യാപിത അടച്ചിടലിനുശേഷവും ഭാവിയിലെ ജിഡിപി, വളർച്ചയെ കാര്യമായി ബാധിക്കുകയില്ല എന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം പരമാവധി 20 മുതൽ 40 ബിപിഎസ് വരെമാത്രമേ ജിഡിപി വളർച്ചയെ ബാധിക്കൂ. കുറഞ്ഞ കോവിഡ് മരണനിരക്കിന്റേയും സാമ്പത്തിക, ധനകാര്യ പരിഷ്കാരങ്ങളുടേയും പിന്തുണയോടെ ഉൽപാദനക്ഷമതയിൽ മികവു നിലനിർത്താൻ സാമ്പത്തികമേഖലയ്ക്കു കഴിഞ്ഞതുകൊണ്ടാണ് ഇതുസാധിക്കുന്നത്. ആഗോള കണക്കുകളനുസരിച്ച് രണ്ടാംതരംഗം 2 മുതൽ 3 മാസം വരെ നീണ്ടുനിന്നേക്കും. ഇന്ത്യയിൽ ലോക്ഡൗണിന്റേയും വേനൽക്കാലത്തിന്റേയും കുത്തിവെപ്പിന്റേയും പിന്തുണയിൽ ഈ സമയപരിധി കുറയുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പുഫലങ്ങളിൽ അപ്രതീക്ഷിത മാറ്റമുണ്ടായാൽപോലും സാമ്പത്തികരംഗത്ത് നിലവിലുള്ള സ്ഥിതിഗതികൾമാറാനോ കേന്ദ്രനയങ്ങളെ ബാധിക്കാനോ ഇടയില്ല. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയനില മെച്ചപ്പെടുന്നതിലൂടെ ഓഹരി വിപണിക്കും സാമ്പത്തിക മേഖലയ്ക്കാകെത്തന്നെയും ഭാവിയിൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. വിപണിയിൽ യഥേഷ്ടം പണമൊഴുക്ക് നിലനിർത്താനും ദീർഘകാല ബോണ്ട് യീൽഡ് ക്രമപ്പെടുത്താനുമായി ഒരു ലക്ഷംകോടി മൂല്യമുള്ള ബോണ്ട് വാങ്ങൽ പദ്ധതി മികച്ചതാണ്. ഉയർന്ന തോതിലുള്ള ജിഡിപി വളർച്ചാലക്ഷ്യം നിലനിർത്താനും നബാഡ് പോലുള്ള മുഖ്യസാമ്പത്തിക സ്ഥാപനത്തിന് പുനർമൂലധന നിക്ഷേപം അനുവദിക്കാനുമുള്ള ആർബിഐയുടെ തീരുമാനം വിപണിയെ തണുപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഓഹരി വിപണിയുടെകാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയാണുവേണ്ടത്. കാരണം, 2022-23 സാമ്പത്തിക വർഷങ്ങളിൽ മികച്ച ലാഭമുണ്ടാക്കാൻ അവസരമുണ്ട്. ഈവർഷം ആഗോള, അഭ്യന്തരവിപണികളിൽ ചാഞ്ചാട്ടങ്ങൾക്കു സാധ്യതയുണ്ടെന്നുള്ളതും യാഥാർഥ്യമാണ്. കൂടിയ എണ്ണവില, ഉത്തേജക പദ്ധതികളിലെ മാന്ദ്യംമൂലം പണത്തിന്റെ കാര്യത്തിലുണ്ടാകാവുന്നക്ഷാമം, വർധിക്കുന്ന വിലകളും പലിശ നിരക്കും, കൂടിയ ഓഹരിവിലകൾ, കിട്ടാക്കടങ്ങൾഎന്നിവയെല്ലാംകാരണമാവാം. എന്നാൽ ഇതേച്ചൊല്ലി കൂടുതൽ ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല. കാരണം സാമ്പത്തികരംഗം വളർച്ചയിലേക്കും ലാഭത്തിലേക്കും മടങ്ങിക്കൊണ്ടിരിക്കുകതന്നെയാണ്. സമ്പദ്രംഗം സാധാരണനില വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഉൽപന്ന വിലകളിലുണ്ടാകുന്ന വർധനക്കും പണപ്പെരുപ്പത്തിനും ഹ്രസ്വകാല പലിശനിരക്കിനും പ്രധാനകാരണം ഇതാണ്. ഓഹരിവിലകൾ കൂടുതലാണെങ്കിലും ലാഭവളർച്ചയും പണമൊഴുക്കും ഉത്തേജകപദ്ധതികളും അതിനെ പിന്തുണയ്ക്കുന്നുണ്ട്. നാളിതുവരെ കണ്ടിട്ടില്ലാത്ത മഹാമാരിയുടെ കാലത്ത് കൂടിയ ഓഹരി വിലകൾക്കും താഴ്ന്ന ഇപിഎസ് ബെയ്സിനും, കൂടിയ വരുംകാല വളർച്ചയ്ക്കും പണമൊഴുക്കിനും ഇടയിൽ നിലനിൽക്കാൻ നാം ബാധ്യസ്ഥരാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2RoTQ0J
via IFTTT

വിപണിയിലെ ഇടിവ്: നിക്ഷേപകർക്ക് നഷ്ടമായത് എട്ട് ലക്ഷംകോടി

സെൻസെക്സിന് 1,500ലേറെ പോയന്റ് നഷ്ടമായതോടെ ഓഹരി നിക്ഷേപകർക്ക് മണിക്കൂറുകൾക്കകം നഷ്ടമായത് 8.13 ലക്ഷംകോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 201.50 ലക്ഷംകോടിയായി കുറഞ്ഞു. ഏപ്രിൽ ഒമ്പതിലെ ക്ലോസിങ് പ്രകാരം മൊത്തംമൂല്യം 209.63 ലക്ഷംകോടി രൂപയായിരുന്നു. സെൻസെക്സിന് 1,639 പോയന്റും നിഫ്റ്റിക്ക് 493 പോയന്റുമാണ് നഷ്ടമായത്. ബിഎസ്ഇയിലെ 2,291 കമ്പനികൾ നഷ്ടംനേരിട്ടപ്പോൾ 436 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 174 ഓഹരികൾക്ക് മാറ്റമില്ല. മഹാരാഷ്ട്രയിൽമാത്രം 24 മണിക്കൂറിനിടെ 63,294 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. മുംബൈയിൽമാത്രം 10,000ത്തോളം പുതിയ രോഗികൾ.

from money rss https://bit.ly/3sb84Pt
via IFTTT

രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്‌നിലവാരത്തിൽ: ഡോളറിനെതിരെ 75 രൂപയായി

മുംബൈ: രൂപയുടെമൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കുപതിച്ചു. 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി. 2020 ജൂലായ് 16നാണ് ഈ നിലവാരത്തിൽ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് വിദേശനിക്ഷേപകർ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്.ഒരുമാസത്തിനിടെ വിദേശ നിക്ഷേപകർ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഒറ്റദിവസത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.68 ലക്ഷംകവിഞ്ഞു. ഇതേതുടർന്ന് ഓഹരി വിപണികൾ കുപ്പുകുത്തി. സെൻസെക്സിന് 1,500ലേറെ പോയന്റാണ് നഷ്ടമായത്. Rupee drops below 75-mark; hits nine month low

from money rss https://bit.ly/3tak7hv
via IFTTT

Sunday, 11 April 2021

ഫ്രാങ്ക്‌ളിന്റെ പ്രവർത്തനം നിർത്തിയ ഫണ്ടുകളിലെ നിക്ഷേപകർക്ക് 2,962 കോടി രൂപകൂടി ഉടനെലഭിക്കും

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് രണ്ടാംഘട്ടമായി 2,962 കോടി രൂപ ഉടനെ തിരിച്ചുലഭിക്കും. ഏപ്രിൽ 12ഓടെ നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കുമെന്നാണറിയുന്നത്. ഏപ്രിൽ ഒമ്പതിലെ എൻഎവി(നെറ്റ് അസറ്റ് വാല്യു)അനുസരിച്ചുള്ള തുകയായിരിക്കും ലഭിക്കുക. തിരിച്ചുനൽകുന്ന നടപടികൾക്ക് എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിനകം 9,122 കോടി രൂപ ആദ്യഘട്ടത്തിൽ നിക്ഷേപകർക്ക് തിരിച്ചുനൽകിയിരുന്നു. 2020 ഏപ്രിൽ 23നാണ് വില്പന സമ്മർദത്തെതുടർന്ന് ഫണ്ടുകളുടെ പ്രവർത്തനംനിർത്തിവെയ്ക്കാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ തീരുമാനിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് ഈ സമയത്ത് ആറുഫണ്ടുകളിലായി ഉണ്ടായിരുന്നത്.

from money rss https://bit.ly/3d9E5Dt
via IFTTT

സ്വർണവില കൂടുന്നു: പവന് 34,840 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ ഒന്നിന് 33,320 രൂപയായിരുന്നുവില. രൂപയുടെ മൂല്യത്തിലെ ഇടിവാണ് സ്വർണവിലയെ ബാധിച്ചത്. 2013 ഓഗസ്റ്റ് 30ന് ശേഷമുണ്ടായ ഒരാഴ്ചയിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ രണ്ടുശതമാനത്തോളമാണ് രൂപയുടെ മൂല്യത്തിൽ കുറവുണ്ടായത്. അതേസമയം, ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ നേരിയ കുറവുണ്ടായി. ഔൺസിന് 1,760 ഡോളർ നിലവാരത്തിലാണ് വില. പണപ്പെരുപ്പ ഭീതിയിൽ യുഎസ് ട്രഷറി ആദായം വീണ്ടുംവർധിച്ചതാണ് ആഗോള വിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,580 രൂപയാണ്. നേരിയ ഇടിവോടെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ കുറവുണ്ടായി.

from money rss https://bit.ly/323Aj8c
via IFTTT

കനത്തനഷ്ടം: സെൻസെക്‌സ് കൂപ്പുകുത്തിയത് 1200 പോയന്റ്‌

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്തനഷ്ടത്തോടെ തുടക്കം. സെൻസെക്സ് 813 പോയന്റ് നഷ്ടത്തിൽ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്.പത്തുമണിയോടെ സെൻസെക്സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റുംതാഴ്ന്നു. ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികൾക്ക് മാറ്റമില്ല. 24മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്. ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽആൻഡ്ടി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്മോൾ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടിസിഎസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ് വെയർ, ക്യുപിഡ് ട്രേഡ്സ് തുടങ്ങിയ കമ്പനികളാണ് നാലാം പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3uIVitj
via IFTTT

വനിതാ സംരംഭകർക്കുള്ള സർക്കാർ പദ്ധതികൾ

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിവരുന്നുണ്ട്. 2013-ലെ കേന്ദ്ര സർക്കാരിന്റെ പ്രാതിനിധ്യം 13.76 ശതമാനം മാത്രമാണ്. ഇത് ഉയർത്തിക്കൊണ്ടുവരുന്നതിന് നിരവധി ആനുകൂല്യങ്ങളും പ്രത്യേക പരിഗണനകളും വനിതകൾക്ക് നൽകിവരുന്നുണ്ട്. വനിതകൾക്ക് മാത്രമായും പ്രത്യേക പരിഗണന നൽകിയും നടപ്പാക്കുന്ന 10 പ്രധാന പദ്ധതികൾ ഇവയാണ്: 1. സ്റ്റാൻഡ് അപ്പ് ഇന്ത്യ 2016-17 മുതൽ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നു. 0 ലക്ഷം രൂപയ്ക്ക് മുകളിലും ഒരു കോടി രൂപയ്ക്ക് താഴെയും വായ്പ അനുവദിക്കുന്നു. ഒരു ബാങ്ക് ബ്രാഞ്ച് മിനിമം ഒരു വനിതയ്ക്കും ഒരു എസ്.സി./എസ്.ടി. സംരംഭകനും ഓരോ വായ്പകൾ ഓരോ വർഷവും നൽകിയിരിക്കണം എന്നാണ് നിബന്ധന. പ്രത്യേക സബ്സിഡി പറയുന്നില്ലെങ്കിലും മറ്റ് സർക്കാർ സബ്സിഡികൾക്ക് അർഹത ഉണ്ടാകും. പുതിയ പദ്ധതികൾക്ക് കൊളാറ്ററൽ സെക്യൂരിറ്റി നൽകാതെതന്നെ വായ്പ അനുവദിക്കും. ബന്ധപ്പെട്ട ബാങ്കിനെ വായ്പയ്ക്കായി സമീപിക്കാം. 2. പി.എം.ഇ.ജി.പി. (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ്ജനറേഷൻ പ്രോഗ്രാം) 2008 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്നു. സേവന സംരംഭങ്ങൾക്ക് 10 ലക്ഷം രൂപയും നിർമാണ സംരംഭങ്ങൾക്ക് 25 ലക്ഷം രൂപയും വായ്പ. വനിതകളെ പൂർണമായും പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ പദ്ധതികൾക്ക് ഗ്രാമപ്രദേശത്ത് 35 ശതമാനവും മുനിസിപ്പൽ/കോർപ്പഷേൻ പ്രദേശത്ത് 25 ശതമാനവും സബ്സിഡി നൽകിവരുന്നു. വനിതകൾക്ക് 30 ശതമാനം സംവരണവും പദ്ധതിയിലുണ്ട്. കെ.വി.ഐ.സി.യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 3. എന്റെ ഗ്രാമം സംസ്ഥാന സർക്കാർ ഖാദി ബോർഡ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്. അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി 30 ശതമാനം വരെ ഗ്രാന്റ് അനുവദിച്ചുവരുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് ഖാദി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. 4. ശരണ്യ പദ്ധതി സംസ്ഥാന സർക്കാർ എംപ്ലോയ്മെന്റ് ഡിപ്പാർട്ടുമെന്റ് വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്ന അവിവാഹിതരായ അമ്മമാർ എന്നിവർക്ക് പ്രയോജനം ലഭിക്കും. 50,000 രൂപ വരെ വായ്പയും 50 ശതമാനം (പരമാവധി 25,000 രൂപ) വരെ സബ്സിഡിയും നൽകുന്നു. സർക്കാർ ഫണ്ട് ആണ് വായ്പയായി വിതരണം ചെയ്യുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടണം. 5. നാനോ പലിശ സബ്സിഡി സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇത്. അഞ്ച് ലക്ഷം രൂപയിൽ താഴെ വായ്പ എടുത്ത് സ്വന്തം ഭവനങ്ങളിലോ മറ്റ് സ്ഥലത്തോ സംരംഭം നടത്തുന്നവർക്ക് വാർഷിക പലിശ തിരികെ നൽകുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും ഇതിന് അർഹതയുണ്ട്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി എട്ട് ശതമാനം പലിശ സബ്സിഡി അനുവദിച്ചുവരുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങളേയോ ആയതിന്റെ സബ് ഓഫീസുകളേയോ ഇതിനായി ബന്ധപ്പെടാവുന്നതാണ്. 6. എന്റർപ്രണർ സപ്പോർട്ട് സ്കീം (ഇ.എസ്.എസ്.) സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നു. നിർമാണ യൂണിറ്റുകൾക്ക് സ്ഥിരം നിക്ഷേപത്തെ അടിസ്ഥാനമാക്കി 30 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു. വനിതകളെ പ്രത്യേക വിഭാഗമായി കണ്ട് സ്ഥിരനിക്ഷേപത്തിന്റെ 20 ശതമാനം (കോവിഡിന്റെ പശ്ചാത്തലത്തിൽ 25 ശതമാനം ആയി ഉയർത്തി) പരമാവധി 30 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭകയ്ക്ക് ഇപ്പോൾ 35 ശതമാനം വരെ സബ്സിഡി ലഭിക്കാൻ സാഹചര്യം ഉണ്ട്. വായ്പ എടുക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. ജില്ലാ വ്യവസായ കേന്ദ്രം/സബ് ഓഫീസുകളെ ഇതിനായി കാണുക. 7. നാരീശക്തി വായ്പ കേന്ദ്രസർക്കാർ ധനകാര്യ സ്ഥാപനങ്ങൾ വഴി നടപ്പാക്കിവരുന്ന വായ്പാ പദ്ധതിയാണ് 'നാരീശക്തി'. സംരംഭകയുടെ വിഹിതം അഞ്ചു ശതമാനമായി നിജപ്പെടുത്തുന്നു. രണ്ടു ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശയിൽ 0.5 ശതമാനം കൺസഷൻ അനുവദിക്കുന്നു. അഞ്ചു ലക്ഷം രൂപ വരെ യാതൊരു ഈടും ഇല്ലാതെ വായ്പ അനുവദിക്കുന്നു. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തെയാണ് കാണേണ്ടത്. 8. നാനോ സംരംഭങ്ങൾക്ക് 40 ശതമാനം വരെ ഗ്രാന്റ് സംസ്ഥാന സർക്കാർ ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിവരുന്ന പദ്ധതിയാണ്. 10 ലക്ഷം രൂപയിൽ താഴെ പദ്ധതിച്ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും ജോബ്വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും പ്രയോജനം കിട്ടും. വായ്പ എടുക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതിച്ചെലവിന്റെ 40 ശതമാനം, പരമാവധി നാലു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ/താലൂക്ക് വ്യവസായ ഓഫീസുകളെ സമീപിക്കാം. 9. വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക സഹായങ്ങൾ സംസ്ഥാന സർക്കാർ കേരള സ്റ്റാർട്ട് അപ്പ് മിഷൻ വഴി നടപ്പാക്കിവരുന്ന പദ്ധതികളാണ് ഇത്. ടെക്നോളജി ട്രാൻസ്ഫർ സ്കീം, സോഫ്റ്റ് ലോൺ സ്കീം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വനിതാ സ്റ്റാർട്ട് അപ്പ് പദ്ധതികളാണ് ഇത്. ടെക്നോളജി വാങ്ങുന്നതിന് വരുന്ന നിക്ഷേപത്തിന്റെ 90 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ച ഓർഡറുകൾ നിർവഹിക്കുന്നതിന് ആവശ്യമായിവരുന്ന തുകയുടെ 80 ശതമാനം, പരമാവധി 15 ലക്ഷം രൂപ വരെ സോഫ്റ്റ് ലോൺ അനുവദിക്കുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷനുമായി ബന്ധപ്പെട്ടു വേണം അപേക്ഷ സമർപ്പിക്കാൻ. 10. ആഷ കരകൗശല തൊഴിലാളികൾക്കായി ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കിവരുന്ന പദ്ധതിയാണിത്. ആർട്ടിസാൻ കാർഡ് ഉള്ള സംരംഭകയായിരിക്കണം. ഗാർമെന്റ് യൂണിറ്റുകൾക്കു പോലും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വനിതകളെ പ്രത്യേക വിഭാഗമായി കണക്കാക്കി അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 50 ശതമാനം, പരമാവധി മൂന്നു ലക്ഷം രൂപ വരെ ഗ്രാന്റ് അനുവദിക്കുന്നു. വായ്പ എടുക്കാത്തവർക്കും ഈ സബ്സിഡി ലഭിക്കുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കണം. വനിതാ വികസന കോർപ്പറേഷൻ ആറു മുതൽ എട്ടു ശതമാനം വരെ പലിശയ്ക്ക് സംരംഭക വായ്പകൾ അനുവദിച്ചുവരുന്നുണ്ട്. വനിതകൾക്ക് എസ്.സി./എസ്.ടി. കോർപ്പറേഷൻ, ഒ.ബി.സി. കോർപ്പറേഷൻ, മൈനോറിറ്റി കോർപ്പറേഷൻ, വികലാംഗ കോർപ്പറേഷൻ, മുന്നാക്ക കോർപ്പറേഷൻ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുന്നതാണ്. കൃത്യമായി ഒരു പദ്ധതി ഉണ്ടെങ്കിൽ വായ്പയും സബ്സിഡിയുമായി വനിതകൾക്കൊപ്പമുണ്ടാകും സർക്കാർ. (സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ) chandrants666@gmail.com

from money rss https://bit.ly/2PMCbQn
via IFTTT

Saturday, 10 April 2021

കരുതലോടെ നീങ്ങാം: കോവിഡും കോർപറേറ്റ് ഫലങ്ങളുമാകും വിപണിയെ സ്വാധിനിക്കുക

ഏപ്രിൽ ഒമ്പതിന് ആവസാനിച്ച വ്യാപാര ആഴ്ച കനത്ത ചാഞ്ചാട്ടത്തിന്റേതായിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനതോത് ഉയർന്നതും വാക്സിൻ വിതരണത്തിലെ തടസ്സവും ആർബിഐയുടെ വായ്പനയ പ്രഖ്യാപനവുംമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. സ്മോൾ ക്യാപുകളുടെ മുന്നേറ്റമാണ് കഴിഞ്ഞയാഴ്ച ശ്രദ്ധേയമായത്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 2.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ് സൂചികയാകട്ടെ 1.2ശതമാനവും ഉയർന്നു. പിഐ ഇൻഡസ്ട്രീസ്, സെയിൽ, ഇൻഫോ എഡ്ജ് ഇന്ത്യ, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ, ഗ്ലെൻമാർക്ക് ഫാർമ തുടങ്ങിയ ഓഹരികളാണ് മിഡ്ക്യാപ് സൂചികയെ ചലിപ്പിച്ചത്. 5 മുതൽ 10 ശതമാനംവരെ ഈ ഓഹരികൾ നേട്ടമുണ്ടാക്കി. ലാർജ് ക്യാപിലാകട്ടെ കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല. എങ്കിലും സെൻസെക്സിൽ ടിസിഎസാണ് മികച്ചനേട്ടമുണ്ടാക്കിയത്. വിപണിമൂല്യത്തിൽ 58,659 കോടികൂടി ചേർക്കാൻ ഐടി ഭീമനായി. ഇൻഫോസിസിന്റെ മൂല്യത്തിൽ 23,625 കോടിയും ഹിന്ദുസ്ഥാൻ യുണിലിവറിന്റെമൂല്യത്തിൽ 17,974 കോടി രൂപയും ഭാരതി എയർടെലിന്റെ മൂല്യത്തിൽ 13,428 കോടിയും വർധിച്ചു. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കിന് 35,750 കോടിയും റിലയൻസിന് 25,168 കോടി രൂപയും ബജാജ് ഫിനാൻസിന് 23,910 കോടി രൂപയും വിപണിമൂല്യത്തിൽനിന്ന് നഷ്ടമായി. സെക്ടറൽ സൂചികകൾ പരിശോധിച്ചാൽ, മെറ്റൽ സൂചികയാണ് കുതിപ്പിൽ മുന്നിലെത്തിയത്. 6.6ശതമാനമാണ് നേട്ടം. നിഫ്റ്റി ഐടി സൂചിക 5.3ശതമാനവും ഫാർമ അഞ്ച് ശതമാനവും നേട്ടമുണ്ടാക്കി. വരും ആഴ്ച കോവിഡിന്റെ വ്യാപനം വിപണിയെ തളർത്തിയെങ്കിലും റിസർവ് ബാങ്കിന്റെപ്രഖ്യാപനങ്ങളാണ് പിടിച്ചുനിൽക്കാൻ തുണയായത്. വരാനിരിക്കുന്ന നാലാം പാദത്തിലെ പ്രവർത്തനഫലങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് സൂചികകൾക്ക് കരുത്തേകുമെന്നുതന്നെയാണ് വിലയിരുത്തൽ. കോവിഡിന്റെ പിടിയിൽനിന്ന് ഘട്ടംഘട്ടമായി വിമുക്തമാകുന്നതിന്റെ ഫലമാകും മാർച്ച് പാദത്തിലെ പ്രവർത്തനറിപ്പോർട്ടുകളിൽ പ്രതിഫലിക്കുക. എങ്കിലും കോവിഡ് കേസുകളിലെ ക്രമാതീതമായ വർധന ഭീഷണിയുയർത്തുന്നുമുണ്ട്. അതുകൊണ്ട് കരുതലോടെയാകണം ഓരോ ചുവടുവെയ്പ്പും.

from money rss https://bit.ly/3t63jIt
via IFTTT

ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു

രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷംകോടി കവിഞ്ഞു. 2016 സെപ്റ്റംബറിലാണ് ആദ്യമായി 100 ലക്ഷംകോടി പിന്നിട്ടത്. 2011 ഫെബ്രുവരിയിൽ 50 ലക്ഷംകോടിയും. 2021 മാർച്ച് 26ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം കൃത്യമായി പറഞ്ഞാൽ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷത്ത നിക്ഷേപവുമായി താരതമ്യംചെയ്താൽ 11.3ശതമാനമാണ് വർധന. അതേസമയം, കഴിഞ്ഞഒരുവർഷം നിക്ഷേപവരവിൽ അസ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസ്കുള്ള ആസ്തികളോട് വിമുഖതകാണിക്കുന്നതിനാലും സമ്പാദ്യത്തിൽനിന്ന് നിശ്ചിതവരുമാനം ആഗ്രഹിക്കുന്നതിനാലും നിക്ഷേപകർ ബാങ്ക് എഫ്ഡിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് വൻതോതിൽ പണംപിൻവലിച്ചതും ഡെറ്റ് ഫണ്ടുകളിലെ ആദായത്തിൽ മാർച്ചിൽ ഇടിവുണ്ടായതും ബാങ്ക് നിക്ഷേപം വർധിക്കാനിടയാക്കിയതായാണ് വിലയിരുത്തൽ. പിൻവലിച്ചനിക്ഷേപമെല്ലാം ബാങ്കിലാണെത്തിയത്. Banks in India cross ₹150 trillion milestone in deposits

from money rss https://bit.ly/2OErDlG
via IFTTT

കുത്തകവിരുദ്ധ നടപടി: ആലിബാബയ്ക്ക് ചൈന 280 കോടി ഡോളർ പിഴചുമത്തി

വിപണിയിലെ ആധിപത്യം ദുരുപയോഗംചെയ്തെന്നാരോപിച്ച് ചൈനയിലെ വിപണി റെഗുലേറ്റർ ആലിബാബയ്ക്ക് 280 കോടി ഡോളർ(ഏകദേശം 21,000 കോടി രൂപ) പിഴവിധിച്ചു. സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആലിബാബായ്ക്ക് വൻതുക പിഴചുമത്തിയത്. കമ്പനിയുടെ 2019ലെ ആഭ്യന്തര മൊത്തവില്പനയുടെ നാലുശതമാനത്തിന് തുല്യമായ തുകയാണിത്. വിപണിയിലെ ആധിപത്യത്തിന് സഹായിച്ച നയങ്ങളിൽനിന്ന് ആലിബാബയ്ക്ക് ഇനി പിന്മാറേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ജാക്ക് മായുടെ ഉടമസ്ഥതിയിലുള്ള സ്ഥാപനം സ്വന്തമായി രൂപകൽപനചെയ്ത പ്ലാറ്റ്ഫോം നിയമങ്ങളും അൽഗൊരിതം പോലുള്ള സാങ്കേതികസാധ്യതകളും ഉപയോഗിച്ചാണ് വിപണിയിൽ ശക്തിതെളിയിച്ചതെന്നും അതിലൂടെ അനുചിതമായ മത്സരംവളർത്തി വിപണിപിടിച്ചെന്നുമാണ് പ്രധാന ആരോപണം. ഡിസംബറിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് വൻതുക പിഴയിടാൻ മാർക്കറ്റ് റെഗുലേറ്റർ തീരുമാനിച്ചത്. China imposes $2.8 bn penalty on Alibaba in monopoly probe

from money rss https://bit.ly/3mzVdoK
via IFTTT