121

Powered By Blogger

Tuesday, 28 September 2021

രൂപം മാറിയെത്തുന്നു, മണിചെയിൻ തട്ടിപ്പ്

തൃശ്ശൂർ: ചെറിയ മുതൽമുടക്കിന് വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പ് രൂപംമാറ്റി തിരിച്ചെത്തിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രചാരണം. ഒാൺലൈൻ ഹെൽപ്പിങ് പ്ലാറ്റ്ഫോം എന്ന േപരിലാണ് മണിചെയിൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തികളുടെ വ്യക്തിപരമായ ആവശ്യങ്ങളിലേക്ക് മറ്റു വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമപരമായി ആരംഭിച്ച െഹൽപ്പിങ് പ്ലാറ്റ്ഫോമാണിതെന്നാണ് പരസ്യം. 150 രൂപ വീതം രണ്ടുപേർ ഇതിൽ നിക്ഷേപിക്കുന്നതോടെ മണിചെയിനിൽ അംഗമായി. ഇതിനു പുറമേ പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിനത്തിലും തുക കൊടുക്കണം. പുതിയ അംഗങ്ങളെ കണ്ടെത്തിനൽകുന്നതോടെ മുടക്കിയ പണവും പുതിയ അംഗങ്ങളുടെ ഒാഹരിയും കിട്ടിത്തുടങ്ങുമെന്നാണ് വാഗ്ദാനം. പത്ത് കണ്ണികളെ ചേർക്കുമ്പോൾ അത് ചെയ്ത വ്യക്തിക്ക് 83 ലക്ഷം രൂപ കിട്ടുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറിയ മുതൽമുടക്ക് ആണെന്നതിനാൽ നിരവധിപേരാണ് ഇതിൽ അംഗങ്ങളാകുന്നത്. പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിന് 19 ശതമാനം ജി.എസ്.ടി. ബാധകമാണെന്നും പരസ്യത്തിൽ പറയുന്നു. ജി.എസ്.ടി.യിൽ 19 ശതമാനം എന്ന സ്ലാബ് ഇല്ല എന്ന പൊതുധാരണപോലുമില്ലാത്തവരാണ് തട്ടിപ്പിന്റെ സംഘാടകരെന്ന് തിരിച്ചറിയാത്തവരാണ് കെണിയിൽ കുടുങ്ങുന്നത്.ഇതിലേക്ക് അംഗങ്ങളെ കൂട്ടുന്നതിനായി മിക്കദിവസങ്ങളിലും ഒാൺലൈൻ പ്ലാറ്റ് ഫോമുകളിൽ യോഗം ചേരാറുണ്ട്. അതിൽ പത്ത് കണ്ണികൾ പൂർത്തിയാക്കി 83 ലക്ഷം രൂപ സ്വന്തമാക്കിയ ആളെന്ന പേരിൽ ഒരാളെ അണിനിരത്താറുണ്ട് തട്ടിപ്പുകാർ. ഇത്തരം വിശ്വാസം നേടിയെടുത്താണ് മണിചെയിൻ തട്ടിപ്പ് മുന്നേറുന്നത്. 225 ദിവസംകൊണ്ട് 83 ലക്ഷം സമ്പാദിക്കാമെന്ന വാഗ്ദാനമാണിവർ മുന്നോട്ടുവെക്കുന്നത്.

from money rss https://bit.ly/3ooKWP8
via IFTTT

നിഫ്റ്റി 17,800ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിൽ നഷ്ടം 410 പോയന്റ്

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയതു. വ്യാപാരത്തിനിടെ സെൻസെക്സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും ഒടുവിൽ തിരിച്ചുകയറി 410 പോയന്റ് നഷ്ടത്തിൽ 59,667.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 106.50 പോയന്റ് നഷ്ടത്തിൽ 17,748.60 ലുമെത്തി. അനുകൂലമല്ലത്ത ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതുമാണ് സൂചികകളെ ബാധിച്ചത്. യുഎസ് ബോണ്ട് ആദായവർധനയും ചൈനീസ് വിപണിയിലെ പ്രതികൂലസാഹചര്യങ്ങളുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. പവർഗ്രിഡ് കോർപ്പ്, കോൾ ഇന്ത്യ, ഐഒസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. റിയൽറ്റി, ഐടി സൂചിക 2-3 ശതമാനം താഴ്ന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക യഥാക്രമം 0.71 ശതമാനം, 0.62 ശതമാനവും ഇടിഞ്ഞു. Content Highlights:Nifty ends below 17,800, Sensex falls 410 pts

from money rss https://bit.ly/3uh5evb
via IFTTT

സെൻസെക്‌സ് 1000 പോയന്റ് ഇടിഞ്ഞു; രൂപയുടെ മൂല്യവും താഴ്ന്നു: കാരണങ്ങളറിയാം

ആഗോളകാരണങ്ങൾ രാജ്യത്തെ ഓഹരി സൂചികകളെയും സമ്മർദത്തിലാക്കി. ഐടി, ബാങ്കിങ് ഓഹരികൾ കനത്ത വില്പന സമ്മർദംനേരിട്ടപ്പോൾ സെൻസെക്സിന് 1000ത്തോളം പോയന്റ് നഷ്ടമായി. സെൻസെക്സ് 59,045ലും നിഫ്റ്റി 17,600 നിലവാരത്തിലേക്കും താഴ്ന്നു. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 74.07ലേക്ക് പതിച്ചു. 73.83 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. വീഴ്ചക്കുപിന്നിലെ കാരണങ്ങൾ യുഎസ് ബോണ്ട് ആദായവർധിച്ചത് ഓഹരിയെ ബാധിച്ചു. എവർഗ്രാൻഡെയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, ചൈനയിലെ ഊർജ പ്രതിസന്ധി എന്നിവ ലോകത്തിലെതന്നെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കകൾ നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. ഗോൾഡ്മാൻ സാക്സ് ചൈനയുടെ വളർച്ചാ അനുമാനംകുറക്കുകയുംചെയ്തു. ആവശ്യംവർധിക്കുമെന്ന കണക്കുകൂട്ടലും വിതരണശൃംഖലകളിലെ തടസ്സവും ആഗോളവിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിന് മുകളിലെത്തിച്ചു. മൂന്നുവർഷത്തിനിടെ ഇതാദ്യമായാണ് വില ഇത്രയും ഉയരുന്നത്. യുഎസ് ബോണ്ട് ആദായത്തിൽ വർധനവുണ്ടാകുന്നത് ഇന്ത്യപോലുള്ള വികസ്വര വിപണികൾക്ക് ഭീഷണിയാണ്. വിദേശനിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻവാങ്ങാൻ അതിടയാക്കുമെന്നാണ് വിലയിരുത്തൽ.അസംസ്കൃത എണ്ണവിലയിലെ വർധന പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിക്കുകയും സമസ്തമേഖലകളിലും വിലക്കയറ്റം ഉണ്ടാകാനുമിടയാക്കും. താഴ്ന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ വിലസൂചിക വീണ്ടും ഉയരാൻ അത് കാരണവുമാകും.

from money rss https://bit.ly/2XSUHu2
via IFTTT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics

ഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. ഓഹരി ഒരുവർഷക്കാലയളവിൽ 59.41 ശതമാനവും മൂന്നുവർഷക്കാലയളവിൽ 18.26 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 15.94 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.

Monday, 27 September 2021

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 34,560 ആയി

സംസ്ഥാനത്ത് സ്വർണവില താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1756 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45, 984 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. Content Highlights: gold price decrease by 120 ruppees

from money rss https://bit.ly/2Y3eirC
via IFTTT

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 17,845ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ ചഞ്ചാട്ടവുമാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിസങ്ങളിലെ റെക്കോഡ് നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതിനാൽ സൂചികകൾ സമ്മർദത്തിലാണ്. ഐടി സൂചിക ഒരു ശതമാനവും റിയാൽറ്റി രണ്ടുശതമാനവും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ യൂണിലെവർ, ആക്സിസ്ബാങ്ക്, പവർഗ്രിഡ്, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി, കൊട്ടക്ബാങ്ക്, സൺഫാർമ, എച്ച്ഡിഎഫ്സിബാങ്ക്, ഏഷ്യൻപെയിന്റ്, ടിസിഎസ്, എച്ചസിഎൽടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് 0.09 ശതമാനം നേട്ടത്തിലുമാണ്. Indices trade flat; realty stocks drag, metal, PSU Banks gain

from money rss https://bit.ly/3AOUoyW
via IFTTT

ആദ്യ കോവിഡ് അടച്ചിടൽ: തൊഴിൽ നഷ്ടപ്പെട്ടത് 24 ലക്ഷം പേർക്ക്

ന്യൂഡൽഹി: ആദ്യ കോവിഡ് അടച്ചിടൽ കാലയളവിൽ ഒമ്പത് കാർഷികേതര തൊഴിൽമേഖലകളിൽ 23.6 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ സർവേ പറയുന്നു. 2020 മാർച്ച് 25-ന് അടച്ചിടൽ ഏർപ്പെടുത്തുന്നതിനുമുമ്പ് 3.07 കോടി തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 2.17 പേർ പുരുഷന്മാരും 90 ലക്ഷം സ്ത്രീകളും ഉൾപ്പെടും. അടച്ചിടലിനുശേഷം 2020 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2.84 കോടിയായി കുറഞ്ഞു. പുരുഷന്മാർ 2.1 കോടിയും സ്ത്രീകൾ 83.3 ലക്ഷവുമായി. 16.6 ശതമാനം പേർക്ക് വേതനം കുറഞ്ഞെന്നും 2.17 ശതമാനം പേർക്ക് വേതനം കിട്ടിയിട്ടില്ലെന്നും സർവേ വെളിപ്പെടുത്തുന്നു. അടച്ചിടൽ കാലയളവിൽ ഉത്പാദന മേഖലയിലാണ് വലിയ തൊഴിൽനഷ്ടം. ഈ രംഗത്ത് 1.25 കോടി തൊഴിലാളികൾ ഉണ്ടായിരുന്നത് 1.11 കോടിയായി. നിർമാണമേഖലയിൽ 7.6 ലക്ഷം തൊഴിലാളികളുള്ളത് 6.6 ലക്ഷമായി. വിദ്യാഭ്യാസരംഗത്ത് 67.7 ലക്ഷം 64.9 ലക്ഷമായും ആരോഗ്യമേഖലയിൽ 25.6 ലക്ഷം 24.9 ലക്ഷമായും കുറഞ്ഞു. ഐ.ടി.-ബി.പി.ഒ.കളിലാവട്ടെ 19.9 ലക്ഷം 18.9 ലക്ഷമായി.

from money rss https://bit.ly/3kKcNXR
via IFTTT

ആമസോൺ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഒക്ടോബർ മൂന്നു മുതൽ

കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഒക്ടോബർ മൂന്നിന് ആരംഭിക്കും. വില്പനമേള എത്ര ദിവസത്തേക്കാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. രാജ്യത്താകെയുള്ള ചെറുകിട-ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽനിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽനിന്നുള്ള തനതായ നിരവധി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആമസോൺ ലോഞ്ച്പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗാർ തുടങ്ങിയ ആമസോൺ പ്രോഗ്രാമുകളിൽനിന്ന് ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽനിന്നുള്ള ഉത്പന്നങ്ങളും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ആകർഷകമായ ഫിനാൻസ് ഓഫറുകളും ഇ.എം.ഐ. സ്കീമുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

from money rss https://bit.ly/3kLONDI
via IFTTT

ചാഞ്ചാട്ടത്തിനിടയിലും ഉയർന്ന് സൂചികകൾ: ഓട്ടോ നേട്ടമുണ്ടാക്കി, ഐടി നഷ്ടത്തിലായി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയിൽ സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണി ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ കരുതലെടുത്തായിരുന്നു നിക്ഷേപകരുടെ ഇടപെടൽ. സെൻസെക്സിൽ 525 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായെങ്കിലും ഒടുവിൽ 29.41 പോയന്റ് നേട്ടത്തിൽ 60,077.88ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.90 പോയന്റ് ഉയർന്ന് 17,855.10 ലുമെത്തി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 60,412 എന്ന റെക്കോഡ് ഉയരംതൊട്ടിരുന്നു. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോർകോപ്, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്നോളജീസ്, ഡിവിസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, റിയൽറ്റി സൂചികകൾ 2.5-3 ശതമാനം നേട്ടമുണ്ടാക്കി. ഐടി 3 ശതമാനത്തോളം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.

from money rss https://bit.ly/3ockloK
via IFTTT

ചൈനക്കിതെന്തുപറ്റി: എവർഗ്രാൻഡെക്കുപിന്നാലെ മറ്റൊരു ആഘാതംകൂടി

എവർഗ്രാൻഡെ പ്രതിസന്ധി ആഘാതമുണ്ടാക്കിയതിനുപിന്നാലെ ഏഷ്യയിലെ ഏറ്റവുംവലിയ സമ്പദ്ഘടനക്ക് മറ്റൊരു ആഘാതംകൂടി. വർധിക്കുന്ന വൈദ്യുതി ആവശ്യംനിറവേറ്റാൻ പാടുപെടുകയാണ് ചൈന. നേരത്തെ നിശ്ചയിച്ച ഉപഭോഗലക്ഷ്യത്തെ ചൈനയിലെ പകുതിയോളം പ്രദേശങ്ങളിലും മറികടന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതോടെ വൈദ്യുതി മേഖലയിൽ നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ചൈന നേരിട്ടത്. ഉപഭോഗംവർധിക്കുന്നതോടൊപ്പം കൽക്കരി, ഗ്യാസ് എന്നിവയുടെ വിലകുതിക്കുന്നതും നിയന്ത്രണംകർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. അലുമിനിയം മുതൽ ടെക്സ്റ്റൈൽവരെയുള്ള വൻകിട വ്യവസായങ്ങൾ വൻപ്രതിസന്ധിയാണ് നേരിടുന്നത്. സോയാബീൻ പ്രൊസസിങ് പ്ലാന്റുകൾവരെ പ്രവർത്തനംകുറക്കാൻ നിർബന്ധിതമായിരിക്കുകയാണ്. പല വ്യവസായ കേന്ദ്രങ്ങളും ഉത്പാദനംവെട്ടിക്കുറക്കുകയോ അടച്ചപൂട്ടുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ഉത്പന്നനിർമാതാക്കളായ ഫോക്സ്കോൺ, വാഹന നിർമാതാക്കളായ ടെസ് ല തുടങ്ങിയ സ്ഥാപനങ്ങൾ കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളിലെ ഉത്പാദനം നിർത്തിവെച്ചു. ഉത്പാദനം കുറക്കാനോ നിയന്ത്രിക്കാനോ നിർദേശംനൽകിയതായി നിരവധി ചെറിയ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. തുണിത്തരങ്ങൾ മുതൽ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തെവരെ ആഗോളതലത്തിൽ ഇത് ബാധിച്ചേക്കാം. കാനഡയുടെ അത്രതന്നെ സാമ്പത്തികശക്തിയായ ജിയാങ്സു(ഷാങ്ഹായ്ക്കുസമീപമുള്ള പ്രവശ്യ)യിൽ ഉരുക്കുവ്യവസായശാലകൾ അടച്ചു. ചില നഗരങ്ങളിൽ തെരുവുവുളക്കുകൾപോലും കത്തിക്കുന്നില്ല. ഷെജിയാങിന് സമീപം ഊർജ ഉപയോഗംകൂടുതലുള്ള 160ഓളം കമ്പനികൾ താൽക്കാലികമായി പ്രവർത്തനംനിർത്തി. ലിയോണിങിന് വടക്കേ അറ്റത്തുള്ള 14 നഗരങ്ങളിൽ പവർകട്ടിന് നടപ്പാക്കി. ചൈനയിലെ വൈദ്യുതി പ്രതിസന്ധി യൂറോപ്പ് ഉൾപ്പടെ ആഗോളതലത്തിലേക്കും വ്യാപിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ലോക്ക്ഡൗണിൽനിന്നുള്ള ഘട്ടംഘട്ടമായി പിന്മാറുന്ന സാഹചര്യത്തിൽ നേരിടുന്ന ഈ പ്രതിസന്ധി സാമ്പത്തിക വീണ്ടെടുക്കലിനുതന്നെ തടസ്സംസൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ഫെബ്രുവരിയിൽ ബെയ്ജിങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി കാർബൺ രഹിത സമ്പദ് വ്യവസ്ഥക്ക് ഊന്നൽനൽകുന്നതായി അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രസിഡന്റ് ഷീ ജിൻപിങിന്റെ ശ്രമത്തിന്റെ ഭാമായാണ് ഈ നിയന്ത്രണമെന്നും ആരോപണമുണ്ട്.

from money rss https://bit.ly/3ogwokV
via IFTTT

രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവർഷത്തിനകംരണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാഖകൾ, കോമൺ സർവീസ് സെന്ററുകൾ ഉൾപ്പടെയുള്ളവ സ്ഥാപിച്ചായിരിക്കും വിപുലീകരണം. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. നിലവിൽ 550ലേറെ ജില്ലകളിൽ ബാങ്ക് സേവനംനൽകുന്നുണ്ട്. എല്ലാ പിൻകോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഹെഡ്(കമേഴ്സ്യൽ ആൻഡ് റൂറൽ ബാങ്കിങ്) രാഹുൽ ശുക്ല പറഞ്ഞു.

from money rss https://bit.ly/39G8Cq0
via IFTTT

Sunday, 26 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ ഉയര്‍ന്ന് 34,680 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപ ഉയർന്ന് 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4335 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1752 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10ഗ്രാമിന് 46,149 നിലവാരത്തിലാണ്. ആഗോള വിപണിയിലുണ്ടായ വർധനയാണ് വില വർധനയ്ക്ക് കാരണം. Content Highlights: gold price shows a hike of ruppes 120

from money rss https://bit.ly/3CLn7oT
via IFTTT

വിപണിയിൽ മുന്നേറ്റംതുടരുന്നു: സെൻസെക്‌സിൽ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വിപണിയിൽ റാലിതുടരുന്നു. വ്യാപാരംആരംഭിച്ചയുടനെ സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 60,321ലും നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി. ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. മികച്ച നിലവാരത്തിലുള്ള ഓഹരികളിൽനിന്ന് ലാഭമെടുപ്പുണ്ടകാൻ സാധ്യതയുള്ളതിനാൽ വിപണി സമ്മർദംനേരിട്ടേക്കാം. മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ്ബാങ്ക്, ബജാജ് ഫിൻസർവ്, കൊട്ടക് ബാങ്ക്, ടൈറ്റാൻ, സൺഫാർമ, റിലയൻസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻപെയിന്റ്, ഭാരതി എയർടെൽ, ടാറ്റാസ്റ്റീൽ,നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ നേട്ടത്തിലാണ്. എഫ്എംസിജി, ഐടി തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.17 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് സൂചിക 0.37 ശതമാനം നേട്ടത്തിലുമാണ്വ്യാപാരം നടക്കുന്നത്. Content Highlights: sensex cross 60,000, nifty above 17,800

from money rss https://bit.ly/2XPsdRV
via IFTTT

Saturday, 25 September 2021

അടുത്തയാഴ്ച പ്രവചനാതീതം: കിതപ്പും കുതിപ്പും പ്രതീക്ഷിക്കാം

യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും അവകാശപ്പെട്ടതായിരുന്നു പോയവാരത്തെ വിപണിയിലെനേട്ടം. ഉത്തേജന പാക്കേജുകൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് സൂചിപ്പിക്കുകമാത്രമല്ല, 2022 പകുതിയോടെ അതിന് അവസാനംകുറിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. അധികസമയമൊന്നുംവേണ്ടിവന്നില്ല, സെൻസെക്സിന് 60,000 പിന്നിടാൻ. എവർഗ്രാൻഡെയുടെ പൊട്ടിത്തെറി വിപണിയിൽ ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും പവലിന്റെ പ്രഖ്യാപനം അതിനെ വഴിതിരിച്ചുവിട്ടു. ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്താനായി ചൈനീസ് കേന്ദ്ര ബാങ്ക് വൻതോതിൽ പണമിറക്കിയതും വിപണികൾക്ക് അനുകൂലമായി. ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഓഹരികളിൽ അടുത്തകാലത്തൊന്നുമില്ലാത്ത കുതിപ്പുണ്ടായി. കോവിഡ് വ്യാപനംകുറയുന്ന സാഹചര്യത്തിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം നടത്തിയതുമൊക്കെയാണ് വിപണിയിലെ കുതിപ്പിന് പിന്നിൽ. സെപ്റ്റംബർ 24ന് സെൻസെക്സ് 60,333 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 17,947.65ലുമെത്തി. പോയആഴ്ചമാത്രം സെൻസെക്സ് 1,032.58 പോയന്റ്(1.75ശതമാനം) കൂട്ടിച്ചേർത്ത് 60,048.47ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 268.05 പോയന്റ് (1.52ശതമാനം)ഉയർന്ന് 17,853.20ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.59ശതമാനം ഉയർന്നു. സ്മോൾ ക്യാപാകട്ടെ കാര്യമായ നേട്ടമുണ്ടാക്കിയുമില്ല. വിപണിമൂല്യത്തിൽ (സെൻസെക്സിൽ) റിലയൻസ് ഇൻഡസ്ട്രീസാണ് കൂടുതൽ മുന്നേറ്റമുണ്ടാക്കിയത്. ഇൻഫോസിസ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികളുടെ വിപണിമൂല്യവും ഉയർന്നു. ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികളുടെ മൂല്യത്തിൽ ഇടിവുമുണ്ടായി. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റി സൂചിക 20 ശതമാനത്തിലേറെയാണ് കുതിച്ചത്. മീഡിയ 11ശതമാനവുംനേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 3-4ശതമാനം താഴുകയുംചെയ്തു.പൊയവാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 8.38 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വെറുംകയ്യോടെ നോക്കിനിന്നില്ല. 3,048.3 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി വിപണിയെ താങ്ങി. വരുംആഴ്ച ഉയർന്ന മ്യൂല്യത്തിലുള്ള വിപണിയിൽനിന്ന് ലാഭമെടുക്കാനുള്ള പ്രവണത നിലനിൽക്കുന്നതിനാൽ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാണ്.ഫ്യൂച്ചർ കരാറുകളുടെ കാലാവധി അവസാനിക്കുന്നകാര്യവും ഓർക്കണം. സാമ്പത്തിക ഡാറ്റകളൊന്നും അടുത്തയാഴ്ച പുറത്തുവരാനില്ലാത്തതിനാൽ വിപണി സ്ഥിരതകൈവരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എവർഗ്രാൻഡെക്ക് ഇനി സെപ്റ്റംബർ 29നാണ് പണംതിരികെ നൽകാനുള്ള തിയതി.എവർഗ്രാൻഡെയുടേതടക്കമുള്ള ആഗോള സൂചനകളുമാകും അടുത്തയാഴ്ച വിപണിയുടെ ഗതിനിർണയിക്കുക. ചഞ്ചലവും പ്രവചനാതീതവുമായതിനാൽ അടിസ്ഥാനപരമായി മികച്ച ഓഹരികളിൽമാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/3CLOC1v
via IFTTT

Friday, 24 September 2021

21 രൂപയിൽനിന്ന് 343ലേക്ക്: മൂന്നുമാസത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത് 1,500% നേട്ടം

ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനിടെ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് മികച്ചനേട്ടം സമ്മാനിച്ചത്. ആ വിഭാഗത്തിൽ എടുത്തുപറയേണ്ട ഓഹരിയാണ് കോണ്ടിനെന്റൽ കെമിക്കൽസ്. മൂന്നുമാസത്തിനിടെ ഓഹരി 1,500ശതമാനത്തിലേറെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021 ജൂൺ 24ലെ 21.49 രൂപയിൽനിന്ന് 343.5 രൂപയായാണ് ഓഹരി വില ഉയർന്നത്. കൃത്യമായി കണക്കാക്കിയാൽ മൂന്നുമാസത്തിനിടെ 1,497.25ശതമാനം വർധന. ഇതുപ്രകാരം മൂന്നുമാസംമുമ്പ് ഓഹരിയൊന്നിന് 21.49 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം 15.98 ലക്ഷമാകുമായിരുന്നു. ഈകാലയളവിൽ സെൻസെക്സിലുണ്ടായ മുന്നേറ്റം 13.49ശതമാനംമാത്രമാണ്. 2021 ജൂണിലവസാനിച്ച പാദത്തിലെ കണക്കുപ്രകാരം കമ്പനിയിലെ 61.57 ശതമാനം ഓഹരിയും കൈവശംവെച്ചിരിക്കുന്നത് രണ്ട് പ്രൊമോട്ടർമാരാണ്. 38.43ശതമാനം ഓഹരികളാണ് പൊതുവിഭാഗത്തിലുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടില്ല. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 0.03 കോടി രൂപയാണ് അറ്റാദായംനേടിയത്. 200ശതമാനമാണ് വർധന. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ മൊത്തംലാഭം 0.14 കോടി രൂപയുമാണ്. മുൻസാമ്പത്തികവർഷം ഇത് 0.08 കോടി രൂപമാത്രമായിരുന്നു. സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയാണ് കമ്പനിയുടെ ഉത്പന്നങ്ങൾ. നിലവിൽ ഉയർന്ന മൂല്യത്തിൽ കുതിക്കുന്ന ഓഹരിയിൽ കരുതലോടെവേണം നിക്ഷേപം നടത്താനെന്ന് ബിഎസ്ഇയും എൻഎസ്ഇയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രേഡഡ് സർവെയ്ലൻസ് മെഷ(ജിഎസ്എം)റിന്റെ കീഴിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈ ഓഹരിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരി വിപണിയിൽ സമീപകാലയളവിലുണ്ടായ കുതിപ്പിൽ മികച്ചനേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3kF3dpd
via IFTTT

സെൻസെക്സ് 60,000 ത്തിന് മുകളിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 17,850 കടന്നു

മുംബൈ: റെക്കോഡ് ഉയരംകുറിച്ച് മുന്നേറിയെങ്കിലും തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. എങ്കിലും സെൻസെക്സ് 60,000ന് മുകളിൽതന്നെ ക്ലോസ്ചെയ്തു. 163.11 പോയന്റ് നേട്ടത്തിൽ 60,048.47ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.20 പോയന്റ് ഉയർന്ന് 17,853.20ലുമെത്തി. ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഐടി, ഓട്ടോ, റിയാൽറ്റി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായി. ലോഹം, എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകൾ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.3ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3kAvXQ4
via IFTTT

ഇൻഡൽ മണി കടപ്പത്രങ്ങൾ പുറത്തിറക്കി

കൊച്ചി: സ്വർണപ്പണയ വായ്പാ മേഖലയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ 'ഇൻഡൽ മണി' ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻ.സി.ഡി.) പുറത്തിറക്കി. 1,000 രൂപയാണ് മുഖവില. ഒക്ടോബർ 18 വരെയാണ് വില്പനയെങ്കിലും അതിനു മുമ്പുതന്നെ നിശ്ചിത പരിധിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും. കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടിയ സമാഹരണ പരിധി 150 കോടി രൂപയാണ്. ഇഷ്യുകൾക്ക് ക്രിസിൽ റേറ്റിങ് ഏജൻസി 'ബി.ബി.ബി. സ്റ്റേബിൾ' റേറ്റിങ് നൽകിയിട്ടുണ്ട്. സെക്വർ ചെയ്ത എൻ.സി.ഡി.കളുടെ കാലാവധി 366 ദിവസം മുതൽ 54 മാസം വരെയും അല്ലാത്തവയുടേത് 61 മുതൽ 71 മാസം വരെയുമാണ്. 71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്കീമും ഉണ്ട്. കടപ്പത്രങ്ങൾ ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്യും.

from money rss https://bit.ly/3lTZOlY
via IFTTT

60,000കടന്നത് റെക്കോഡ് വേഗത്തിൽ: 10,000 പോയന്റ് പിന്നിടാനെടുത്തത് 166 ദിനങ്ങൾമാത്രം

എക്കാലത്തെയും റെക്കോഡ് വേഗത്തിലാണ് സെൻസെക്സ് 10,000 പോയന്റ് മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ച 60,000 പിന്നിട്ടതോടെ ചരിത്രനേട്ടമാണ് ബിഎസ്ഇ സെൻസെക്സ് സ്വന്തമാക്കിയത്. ഇവർഷം ജനുവരി 21നാണ് സെൻസെക്സ് 50,000 തൊട്ടത്. 166 വ്യാപാരദിനംകൊണ്ടാണ് സൂചിക 50,000ത്തിൽനിന്ന് 60,000ത്തിലേക്കെത്തിയത്. ഇതിനുമുമ്പ് പതിനായിരം പോയന്റ് പിന്നിടാൻ(40,000ത്തിൽനിന്ന് 50,000ത്തിലേക്കെത്താൻ) 415 വ്യാപാര ദിനങ്ങളാണ് വേണ്ടിവന്നത്. 2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർവരെയുള്ള കാലയളവിൽ 432 ട്രേഡിങ് സെഷനെടുത്താണ് 10,000ത്തിൽനിന്ന് സൂചിക 20,000ത്തിലെത്തിയത്. ഇതിനുമുമ്പുള്ള സമാന മുന്നേറ്റങ്ങൾക്കെല്ലാം 1000 ദിവസത്തിൽക്കൂടുതലെടുക്കുകയുംചെയ്തു. ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമുണ്ടായിട്ടില്ലാത്ത പങ്കാളിത്തവും വിപണിയിലേക്കുള്ള പണമൊഴുക്കും മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളും ആഗോളകാരണങ്ങളൊക്കെയുമാണ് മുന്നേറ്റത്തിന് പിന്നിൽ. അതേസമയം, നിലവിലെ ഉയർന്നമൂല്യം വരുദിവസങ്ങളിൽ ചാഞ്ചാട്ടവും തിരുത്തലുകളുമുണ്ടാക്കിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നൽകിയത് 150-370ശതമാനം ആദായം 50,000ത്തിൽനിന്ന് 60,000ത്തിലേക്കുള്ള അതിവേഗമുന്നേറ്റത്തിനിടെ 42 ഓഹരികളാണ് നിക്ഷേപകർക്ക് അത്ഭുതകരമായനേട്ടം സമ്മാനിച്ചത്. ജെഎസ്ഡബ്ല്യു എനർജി, ബാലാജി ആംമ്നീസ്, ഹാപ്പിയസ്റ്റ് മൈൻഡ്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ദീപക് ഫെർട്ടിലൈസേഴ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികൾ അവയിൽ ചിലതുമാത്രം. ഈ ഓഹരികൾ എട്ടുമാസംകൊണ്ട് 150 മുതൽ 370ശതമാനംവരെയാണ് ഉയർന്നത്.

from money rss https://bit.ly/2XUGPzG
via IFTTT

നിക്ഷേപലോകത്ത് വിപ്ലവകരമായ തീരുമാനം: എംഎഫ് സെൻട്രൽ | Step by step guide

വിപ്ലവകരമായമാറ്റങ്ങളെ എക്കാലത്തും രണ്ടുകയ്യുംനീട്ടി സ്വീകരിച്ചിട്ടുള്ള നിക്ഷേപമേഖലയാണ് മ്യൂച്വൽ ഫണ്ട്. മൂന്നുപതിറ്റാണ്ട് ചരിത്രമുള്ള ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം അതുകൊണ്ടുതന്നെ അത്രയധികം വളർച്ചനേടുകയുംചെയ്തു. സാങ്കേതിക പുരോഗതിയുടെനേട്ടംകൂടി പ്രയോജനപ്പെടുത്തിയാണ് ഈമുന്നേറ്റം സ്വന്തമാക്കിയതെന്നുകാണാം. സെബിയുടെ നിയന്ത്രണത്തിൽ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനം നടപ്പാക്കിമുന്നേറുകയാണ് മ്യൂച്വൽ ഫണ്ട് സമൂഹം. 2013ൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ച് ചരിത്രംസൃഷ്ടിച്ച ഇൻഡസ്ട്രി പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് 2021ൽ വീണ്ടുംശ്രദ്ധാകേന്ദ്രമാകുന്നത്. നൂറുകണക്കിന് ഫണ്ടുകളിൽനിന്ന് യോജിച്ചത് തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയെന്നത് ആദ്യപടിമാത്രമാണ്. തുടർന്നും നിരവധി സേവനങ്ങൾ ഭാവിയിൽ ആവശ്യമായിവന്നേക്കാം. മൊത്തം നിക്ഷേപത്തിന്റെ അവലോകനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾമാറ്റൽ, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ(എസ്ടിപി), സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി) എന്നിങ്ങനെ നിരവധികാര്യങ്ങൾ നിക്ഷേപകന്റെ മുന്നിലുണ്ട്. ഇ-മെയിൽ വിലാസം, നോമിനേഷൻ എന്നിവ ചേർക്കൽ, മരണശേഷം യുണിറ്റുകളുടെ കൈമാറ്റം തുടങ്ങിയവയുടെ നൂലാമാലകൾ നിക്ഷേപകൻ നേരിടേണ്ടിവരുന്നു. ഇതിനായി വ്യത്യസ്തയിടങ്ങളിൽ കയറിയിറങ്ങേണ്ടസാഹചര്യമാണുള്ളത്. ഇതിനൊക്കെ പരിഹാരമായാണ് കഴിഞ്ഞ ജൂലായിൽ പൊതുവായി ഒരുപ്ലാറ്റ്ഫോം വികസിപ്പിക്കാൻ രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുമാരോട്(ആർടിഎ)സെബി ആവശ്യപ്പെട്ടത്. എംഎഫ് സെൻട്രൽ രാജ്യത്തെ രണ്ട് പ്രമുഖ ആർടിഎമാരായ കാംസ്, കെഫിൻടെക് എന്നിവർചേർന്നാണ് ആംഫിയുടെ പിന്തുണയോടെ ഓൾ ഇൻ വൺ പോർട്ടൽ വികസിപ്പിച്ചത്. നിക്ഷേപകരെ മുന്നിൽകണ്ട് സൗകര്യപ്രദമായി ഇടപാട് നടത്തുകയെന്ന കാഴ്ചപ്പാടോടെയാണ് പൂർണമായും സൗജന്യമായ ഈ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായാണ് പോർട്ടൽ പൂർണമായും പോർട്ടൽ പ്രവർത്തന സജ്ജമാകുക. നിക്ഷേപവിരവങ്ങളും അതിന്റെ ഓരോദിവസത്തെയും മൂല്യവുംമറ്റുമായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഡിസംബറോടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ നടത്താൻ സജ്ജമാക്കുകയാണ് ലക്ഷ്യം. നിക്ഷേപകനാണോ: ലോഗിൻ ചെയ്തോളൂ നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളയാളാണെങ്കിൽ നിമിഷനേരംകൊണ്ട് പോർട്ടലിൽ ലോഗിൻചെയ്യാം. അതിനുള്ള വഴിയിതാ. എംഎഫ് സെൻട്രൽ വെബ്സൈറ്റ് തുറന്ന് സൈൻഅപ്പ് ക്ലിക്ക് ചെയ്യുക. പാൻ, മൊബൈൽ നമ്പർ എന്നിവ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചെർക്കുക. പാസ് വേഡ് നൽകുക. സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടികൂടി നൽകിയാൽ പൂർത്തിയായി. ഇനി പാനും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതുവരെ നടത്തിയിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപവിവരങ്ങൾ പോർട്ടലിൽ തെളിയും. ഇക്വിറ്റി, ഡെറ്റ്, ലിക്വിഡ് കാറ്റഗറികളിലായുള്ള മൊത്തം നിക്ഷേപവും ഫണ്ടുകൾ തിരിച്ചുള്ള വിവരങ്ങളും സൈറ്റിൽകാണാം. ഒരുകുടക്കീഴിൽ എല്ലാസേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള പോർട്ടലിൽ നിക്ഷേപകർക്കുതന്നെ നേരിട്ട് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് അവസരമുണ്ട്. മ്യൂച്വൽ ഫണ്ട് ഫോളിയോകൾ ഏകീകരിക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മാറ്റൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ്ചെയ്യൽ, നോമിനിയെ മാറ്റൽ എന്നിവയെല്ലാം സാധ്യമാകും. എല്ലാസേവനങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാനും സാധിക്കും. ക്ലയിംചെയ്യാത്ത നിക്ഷേപവിവരങ്ങൾ അറിയാമെന്നതാണ് മറ്റൊരുപ്രത്യേകത. കൈപ്പറ്റാത്ത ലാഭവിഹിതം, ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ്ചെയ്യാത്ത പണത്തിന്റെ വിശദാംശങ്ങൾ എന്നിവ ഒരിടത്തായി കാണാൻ കഴിയും. മൂന്നാംഘട്ടമായി ഡിസംബർ അവസാനത്തോടെയാകും നിക്ഷേപം നടത്താനും നിക്ഷേപം പിൻവലിക്കാനും സൗകര്യമൊരുങ്ങുക. രണ്ടാംഘട്ടത്തിൽ ആപ്പും തയ്യാറാകും. ഇതിനെല്ലാംപുറമെ, ഫണ്ട് ഹൗസുകൾക്കോ സെബിക്കോ പരാതിനൽകാനും കഴിയും. അതിന്റെ പുരോഗതി വിലയിരുത്താനും അവസരമുണ്ട്. മൂലധനനേട്ടം, നഷ്ടം എന്നിവയുടെ വിവരങ്ങളും ലഭ്യമാകും. ഇടനിലക്കാരെ ഒഴിവാക്കി അതേദിവസത്തെ എൻഎവിയിൽ എളുപ്പത്തിൽ ഇടപാടുനടത്താനുള്ള അവസരമാണ് നിക്ഷേപകർക്ക് പുതിയപോർട്ടലിലൂടെ ലഭിക്കുക.

from money rss https://bit.ly/3kDVecg
via IFTTT

Thursday, 23 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,560 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി.ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1758 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,015ഡോളറാണ്.ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്. Content Highlights: gold price in kerala shows decline, decrease by 320 ruppees

from money rss https://bit.ly/3zFi9rL
via IFTTT