121

Powered By Blogger

Thursday, 6 June 2019

അസിം പ്രേംജി പടിയിറങ്ങുന്നു; വിപ്രോയെ നയിക്കാൻ മകൻ

മുംബൈ:വിപ്രോയെന്ന ഐ ടികമ്പനി സ്ഥാപിക്കുകയും 53 വർഷക്കാലം അമരത്തിരുന്ന് അതിനെ ഇന്ത്യയിലെ മുൻ നിരയിലേക്കെത്തിക്കുകയും ചെയ്ത അസിം പ്രേംജി സ്ഥാനമൊഴിയുന്നു. നിലവിലെ കാലാവധി ജൂലായ് 30-ന് പൂർത്തിയാകുന്നതോടെയാണ് എക്സിക്യുട്ടീവ് ചെയർമാൻ സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിക്കുന്നത്. സ്ഥാനമൊഴിയുമെങ്കിലും നോൺ എക്സിക്യുട്ടീവ് ഡയറക്ടർ, സ്ഥാപക ചെയർമാൻ പദവികളിൽ അസിം പ്രേംജി കമ്പനി ബോർഡിൽ തുടരും. അസിം പ്രേംജിയുടെ സ്ഥാനത്തേക്ക് മകൻ റിഷാദ് പ്രേംജിയായിരിക്കും സ്ഥാപനത്തെ നയിക്കാൻ എത്തുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിൽ ചീഫ് സ്ട്രാറ്റജി ഒാഫീസറും ബോർഡംഗവുമാണ് റിഷാദ് പ്രേംജി. വിപ്രോ സി.ഇ.ഒ. ആബിദലി ഇസഡ് നീമൂച്ച്വാലയ്ക്കായിരിക്കും മാനേജിങ് ഡയറക്ടറുടെ ചുമതല. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിനു ശേഷമായിരിക്കും പുതിയ സ്ഥാനം ഏറ്റെടുക്കുക. അതേസമയം വിപ്രോ എന്റർപ്രൈസസിന്റെ ചെയർമാൻ സ്ഥാനത്ത് അസിം പ്രേംജി തുടരും. വിപ്രോയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാൻ പ്രയത്നിച്ച എല്ലാവർക്കും അസിം പ്രേംജി നന്ദി പറഞ്ഞു. പിതാവിന്റെ മരണ ശേഷം ഏറ്റെടുത്ത സസ്യ എണ്ണ ബിസിനസിൽനിന്നാണ് അസിം പ്രേംജി െഎ.ടി. രംഗത്തേക്ക് തിരിയുന്നതും വിപ്രോയ്ക്ക് ജന്മം കൊടുക്കുന്നതും. content highlights:azim premji retires

from money rss http://bit.ly/2Xw0n8b
via IFTTT