121

Powered By Blogger

Thursday, 6 June 2019

മല്യയുടെയും മോദിയുടെയും കൂട്ടത്തില്‍ പുതിയൊരാള്‍കൂടി: വിജയ് കലന്ത്രി-ബാധ്യത 3,334 കോടി

മുംബൈ: വിജയ് ഗോവർധൻദാസ് കലന്ത്രിയെ അധികമാരും ഇപ്പോൾ അറിയില്ല. നിരവ് മോദിയെയും വിജയ് മല്യയെയും പോലെ ബാങ്കിന് വൻതുക ബാധ്യത വരുത്തിയയാളാണ് ഇദ്ദേഹം. ഉന്നതങ്ങളിൽ ബന്ധങ്ങളുള്ള ഈ വ്യവസായിയെ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയ ആളായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിഗ്ഗി പോർട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മകൻ വിശാൽ കലന്ത്രി കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന 16 ബാങ്കുകളുടെ കൺസോർഷ്യത്തിന് കമ്പനി നൽകാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനാണ് ഇത്രയും തുക ചെലവഴിച്ചത്. ജൂൺ 2ന് ഞായറാഴ്ച മുംബൈയിലെ പത്രങ്ങളിൽ ബാങ്ക് ഓഫ് ബറോഡ ബോധപൂർവം ബാധ്യത വരുത്തിയവരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1, ഡിജി പോർട്ട് ലിമിറ്റഡ് 2, വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ)3, വിജയ് ഗോവർധൻദാസ് കലന്ത്രി(ഡയറക്ടർ) എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബോധപൂർവം ബാധ്യതവരുത്തിയ ആളായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ബാങ്ക് ഇക്കാര്യം ഇവരെ അറിയിച്ചിരുന്നു. ആർബിഐയുടെ അനുമതിയോടെയാണ് ഇവരുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചത്.

from money rss http://bit.ly/2Xw3KMn
via IFTTT