121

Powered By Blogger

Thursday, 6 June 2019

നെറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജില്ല

ന്യൂഡൽഹി: എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്ന തുക പരിശോധിക്കാൻ സമിതിയെ ചുമതലപ്പെടുത്താൻ ആർബിഐ തീരുമാനിച്ചു. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എൻഇഎഫ്ടി, ആർടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോൾ ഈടാക്കിയിരുന്ന തുക വേണ്ടെന്നുവെയ്ക്കാനും ആർബിഐ തീരുമാനിച്ചു. നിലവിൽ നെറ്റ് ബാങ്കിങ് വഴി പണം കൈമാറുമ്പോൾ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഈ തുകയിന്മേൽ സർവീസ് ടാക്സും ബാധകമായിരുന്നു. രണ്ടുലക്ഷത്തിൽ കൂടുതൽ തുക നെറ്റ് ബാങ്കിങ് വഴി കൈമാറുന്നതിന് ആർടിജിഎസ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അതിന് താഴെയുള്ള ഇടപാടുകൾ എൻഇഫ്ടി വഴിയുമാണ് നടത്തിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ പുനഃപരിശോധിക്കാൻ ബാങ്കുകളുടെ ഭാഗത്തുനിന്ന് നിരന്തരം സമ്മർദമുണ്ടായതിനെതുടർന്നാണ് ആർബിഐ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. രണ്ടുമാസത്തിനികം സമിതി റിപ്പോർട്ട് നൽകും.

from money rss http://bit.ly/2HYgGW3
via IFTTT