121

Powered By Blogger

Thursday, 13 February 2020

ആസ്റ്ററിന് ദുബായിൽ 100 ശതമാനംഉടമസ്ഥാവകാശത്തിന് അനുമതി

കൊച്ചി: പ്രമുഖ ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്, യു.എ.ഇ. സർക്കാർ ദുബായിൽ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം അനുവദിച്ചു. നേരത്തെ വിദേശ നിക്ഷേപകർക്ക് 49 ശതമാനം ഉടമസ്ഥാവകാശം കൈവശം വയ്ക്കാൻ മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ഈയിടെ യു.എ.ഇ. സർക്കാർ, ചില മേഖലകളിലെ വിദേശ കമ്പനികളുടെ ഉടമസ്ഥാവകാശം 100 ശതമാനമാക്കിയിരുന്നു. അതിൽ ആരോഗ്യ പരിപാലന മേഖലയും ഉൾപ്പെടുത്തിയതോടെയാണ് ആസ്റ്ററിന് 100 ശതമാനം ഉടമസ്ഥാവകാശത്തിന് അവസരം കൈവന്നത്. തങ്ങളുടെ ജി.സി.സി. ബിസിനസിൻറെ 80 ശതമാനവും ദുബായിലാണെന്നതിനാൽ, ഇവിടത്തെ വിപണി ഏറ്റവും പ്രധാനപ്പെട്ടതായി കാണുന്നുവെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിൻറെ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ദുബായിലെ അനുബന്ധ കമ്പനികളുടെ 100 ശതമാനം നിയമപരമായ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നത് നിലവിലെ സാമ്പത്തിക വർഷത്തിൻറെ അവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

from money rss http://bit.ly/31UrVqU
via IFTTT