121

Powered By Blogger

Thursday, 13 February 2020

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിലൂടെ ഐആര്‍സിടിസി നേടിയത് ആറിരട്ടി ലാഭം

ഓൺലൈൻ ടിക്കറ്റ് ബുക്കിങിലൂടെ ഐആർസിടിസി എത്രരൂപ ലാഭമുണ്ടാക്കുന്നുണ്ട് ? കഴിഞ്ഞ വർഷം ഇതേപാദത്തിലെ ലാഭവുമായി താരതമ്യം ചെയ്യുമ്പോൾ ആറിരട്ടിയാണ് വർധന. ഡിസംബർ പാദത്തിൽ കമ്പനിയ്ക്ക് ഈയിനത്തിൽ ലഭിച്ചത് 193 കോടി രൂപയാണ്. 2019 സെപ്റ്റംബറിലാണ് ഐർസിടിസി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള കൺവീനിയൻസ് ഫീ വീണ്ടും ഈടാക്കിതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റേതെങ്കിലും പ്ലാറ്റഫോമിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓരോതവണയും നിങ്ങൾ പ്രത്യേക നിരക്ക് കൂടുതലായി നൽകണം. എസി കോച്ചിലാണ് യാത്രയെങ്കിൽ 30 രൂപയും നോൺ എസി കോച്ചുകളിലാണെങ്കിൽ 15 രൂപയുമാണ് നിരക്ക്. ഇതോടൊപ്പം നികുതിയും കൂടുതലായിവരും. കാറ്ററിങിൽ ലാഭംകുറഞ്ഞു കാറ്ററിങ് വിഭാഗത്തിൽനിന്നുള്ള ലാഭത്തിൽ കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ എട്ടുകോടി രൂപയുടെ കുറവുണ്ടായി. ഡിസംബർ പാദത്തിൽ ഈയിനത്തിൽ ലാഭമായി കമ്പനിയ്ക്ക് ലഭിച്ചത് 30 കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 38 കോടിയായിരുന്നു. ഇതെല്ലാംകൂടി ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ ലാഭം 270 കോടി രൂപയാണ്. മുൻ വർഷം ഇതേപാദത്തിൽ 112 കോടി രൂപയായിരുന്നു അറ്റാദായം. 2018 ഡിസംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും ഗണ്യമായ വർധനവുണ്ടായി. 435 കോടി രൂപയിൽനിന്ന് 715.98 കോടി രൂപയായാണ് വരുമാനം വർധിച്ചത്. ഡൽഹി-ലക്നൗ റൂട്ടിൽ ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി തേജസ് എക്സ്പ്രസ് ഒക്ടോബറിലാണ് ഐആർസിടിസി ഓടിച്ചുതുടങ്ങിയത്. ഐആർസിടിസിയുടെയോ മറ്റ് വൈബ്സൈറ്റുകളിലൂടെയോ മാത്രമേ അതിൽ യാത്രചെയ്യുന്നതിന് ടിക്കറ്റെടുക്കാൻ കഴിയൂ. റെയിൽവെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് ലഭിക്കില്ല. ഐആർസിടിസിയുടെ മൂന്നാമതൊരു സ്വകാര്യ തീവണ്ടികൂടി സർവീസ് നടത്താനിരിക്കുകയാണ്. കാശി മഹാകൽ എക്സ് പ്രസ് ഫെബ്രുവരി 20നാണ് ഓടിത്തുടങ്ങുക. മികച്ച ലാഭം നേടിയതോടെ വിപണിയിൽ കമ്പനിയുടെ ഓഹരി വില കുതിച്ചു. 13.5ശതമാനം വർധിച്ച് എക്കാലത്തെയും ഉയർന്ന വിലയായ 1,609.30 രൂപയിലെത്തി ഓഹരിവില.

from money rss http://bit.ly/38oJmlL
via IFTTT