121

Powered By Blogger

Tuesday, 11 February 2020

ഫോബ്‌സ് 30 അണ്ടർ 30 പട്ടികയിൽ മലയാളി സംരംഭകൻ

അജീഷ് അച്യുതൻ കൊച്ചി: ഫോബ്സ് മാസികയുടെ ഇന്ത്യ പതിപ്പ് പുറത്തുവിട്ട ഈ വർഷത്തെ '30 അണ്ടർ 30' പട്ടികയിൽ മലയാളിയായ അജീഷ് അച്യുതൻ സ്ഥാനം പിടിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും വേണ്ടിയുള്ള നിയോ ബാങ്കിങ് പ്ലാറ്റ്ഫോമായ 'ഓപ്പണി'ന്റെ സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് അജീഷ്. ദക്ഷിണേന്ത്യൻ ചലച്ചിത്ര താരം സായ് പല്ലവി, യുട്യൂബർ ഭുവൻ ഭാം, റാപിഡോ, ഭാരത് അഗ്രി, സേട്ടു എന്നിവയുടെ സ്ഥാപകർ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് അജീഷും സ്ഥാനംപിടിച്ചിരിക്കുന്നത്. ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംരംഭകരുടെയും സ്വാധീന ശക്തികളായ വ്യക്തിത്വങ്ങളുടെയും ഒപ്പം 'ഫോബ്സ് ഇന്ത്യ 30 അണ്ടർ 30' യുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു. അനീഷ് അച്യുതൻ, മേബൽ ചാക്കോ, ടാക്സി ഫോർ ഷുവറിന്റെ സി.എഫ്.ഒ. ആയിരുന്ന ഡീന ജേക്കബ് എന്നിവരോടൊപ്പം ചേർന്നാണ് ബെംഗളൂരു ആസ്ഥാനമായി അജീഷ് ഓപ്പണിന് തുടക്കമിട്ടത്. പെരിന്തൽമണ്ണ സ്വദേശിയാണ് അദ്ദേഹം.

from money rss http://bit.ly/2Hcvgbc
via IFTTT