121

Powered By Blogger

Tuesday, 11 February 2020

നിരക്കു കൂട്ടാതെ പിടിച്ചു നിൽക്കാൻ ബി.എസ്.എൻ.എൽ.

തൃശ്ശൂർ: പ്രത്യക്ഷത്തിൽ നിരക്കുവർധന തോന്നിക്കാതിരിക്കുകയും എന്നാൽ, വരുമാന വർധന നേടുകയും ചെയ്യുന്ന വിപണിതന്ത്രവുമായി ബി.എസ്.എൻ.എൽ. വാലിഡിറ്റി പീരീഡ് കുറച്ചാണ് വരുമാന വർധനയ്ക്കുള്ള വഴി കമ്പനി തേടിയത്. ചില പ്ലാനുകളിൽ സൗജന്യ കോളുകൾ, പ്രതിദിന നിശ്ചിത ഡേറ്റ എന്നിവയ്ക്ക് ഉണ്ടായിരുന്ന കാലാവധിയാണ് കുറച്ചത്. ചെറിയ തോതിലുള്ള കുറവാണ് വരുത്തിയതെങ്കിലും അതിലൂടെ വരുമാനവർധന ഉണ്ടാവുന്നു എന്നാണ് ലഭിക്കുന്ന വിവരം. 153 രൂപയുടെ പ്ലാനിൽ മുമ്പ് 24 ദിവസം സൗജന്യമായിരുന്നത് 21 ആക്കി കുറച്ചു. എന്നാൽ, ഈ പ്ലാൻ മൂന്ന് മാസം റീച്ചാർജ് ചെയ്തില്ലെങ്കിലും ആക്ടീവ് ആയി നിൽക്കും. ഒരു ദിവസം 250 മിനിറ്റ് കോൾ സമയവും 1.5 ജി.ബി.ഡേറ്റയും 100 എസ്.എം.എസും ഈ പ്ലാനിൽ നിലനിർത്തിയിട്ടുണ്ട്. 186 -ന്റെ പ്ലാനിന്റെ സൗജന്യ ദിവസങ്ങൾ 28-ൽ നിന്ന് 24 ആക്കിയാണ് കുറച്ചത്. 446 രൂപയുടെ പ്ലാനിൽ ഉണ്ടായിരുന്ന 84 ദിവസത്തെ സൗജന്യം 75 ലേക്ക് കുറച്ചു. എന്നാൽ, ആറുമാസം വരെ ഈ പ്ലാൻ നിലനിൽക്കും. 666 -ന്റെ പ്ലാനിൽ ഉണ്ടായിരുന്ന 132 ദിവസം എന്നത് 120-ലേക്ക് കുറച്ചു. ദിവസങ്ങൾ കുറച്ചതിനൊപ്പം പുതിയ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ നിരക്കുകൾ കൂട്ടിയപ്പോൾ ബി.എസ്.എൻ.എൽ. വർധന പ്രഖ്യാപിച്ചിരുന്നില്ല. ഡിസംബർ ആദ്യ ആഴ്ചയാണ് സ്വകാര്യ കമ്പനികൾ നിരക്കുവർധന നടപ്പാക്കിയത്. ബി.എസ്.എൻ.എലും വർധന നടപ്പാക്കും എന്നായിരുന്നു അന്ന് പുറത്തു വന്ന വിവരം. എന്നാൽ, നിരക്കുകളിലെ വർധനയ്ക്ക് മുതിരാതെയുള്ള തന്ത്രമാണ് കമ്പനി നടപ്പാക്കിയത്.

from money rss http://bit.ly/37pMAUU
via IFTTT