121

Powered By Blogger

Tuesday, 11 February 2020

പാഠം 60: മാജിക്കല്ല, നേരത്തെ തുടങ്ങിയാല്‍ പെന്‍ഷനാകുമ്പോഴേയ്ക്കും 40 കോടി സമാഹരിക്കാം

രാവിലെ 7.30. ജോർജ് തോമസ് ഒരു കപ്പ് കാപ്പിയുമായി സിറ്റൗട്ടിലെ കസേരയിൽ പത്രവും വായിച്ചിരിക്കുകയാണ്. 5.30 എഴുന്നേൽക്കുന്ന ശീലമുള്ള അദ്ദേഹം 45 മിനുറ്റോളം നടക്കാൻ പോകും. വഴിയിൽ കാണുന്നവരോടെല്ലാം കുശലം പറയും.മുന്നിലെ റോഡിലെ ട്രാഫിക്കൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നേയില്ല. എല്ലാവരും തിരക്കിട്ട് ജോലിക്കുംമറ്റും പോകുകയാണ്. ജോലിയിൽനിന്ന് വിരമിച്ച അദ്ദേഹം ഹോബിയും കുറച്ചൊക്കെ ജീവകാരണ്യ പ്രവർത്തനങ്ങളുമായി ജീവിതം ചെലവിഴിക്കുകയാണ്. ബന്ധുക്കളെ സന്ദർശിക്കുക പേരക്കുട്ടികൾക്കും മറ്റും ഇടയ്ക്കിടെ സമ്മാനങ്ങൾ നൽകുക-ഇവയൊക്കെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ താൽപര്യങ്ങൾ. ജോലി ചെയ്യുന്നകാലത്ത് മികച്ചരീതിയിൽ കരുതിയിരുന്നതിനാൽ പണംസംബന്ധിച്ച് അദ്ദേഹത്തിന് ആശങ്കകളില്ല. അല്പം പിന്നോട്ടുപോകാം നേരത്തെയും അല്ലാതെയും റിട്ടയർചെയ്യുന്നതുമായി ബന്ധപ്പെട്ട് പത്തോളം പാഠങ്ങൾ പിന്നിട്ടപ്പോൾ ഉയർന്നുവന്ന ചില വിമർശനങ്ങൾ പരിശോധിക്കാം. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കേണ്ടതുണ്ടോയെന്ന് നിരവധിപേരാണ് സംശയമുന്നയിച്ചത്. മലയാളികളുടെ ഇനിയുംമാറാത്ത ചിന്താഗതിയാണ് ഇതിനുപിന്നിൽ. വയസ്സുകാലത്ത് മക്കൾ നോക്കിക്കൊള്ളും, അതവരുടെ ഉത്തരവാദിത്വമാണ് എന്നൊക്കെയാണ് ചിന്ത. അതിനാൽ ഇപ്പോതന്നെ സമ്പാദിച്ചുവെയ്ക്കേണ്ട ആവശ്യമുണ്ടോ? ഒരുകാര്യം ആദ്യമെ മനസിലാക്കണം. മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിക്കേണ്ടത്. അല്ലാതെ മക്കൾ മാതാപിതാക്കൾക്കുവേണ്ടിയല്ല. ഇപ്പോൾതന്നെ പലർക്കുമറിയാം ജോലികിട്ടുമ്പോൾതന്നെ ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും വീട്ടിലേയ്ക്ക് നൽകേണ്ടിവരുന്ന അവസ്ഥ. അടുത്തതലമുറ അതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം. സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരിക പരിസരങ്ങൾക്ക് വ്യതിയാനം സംഭവിച്ചുകഴിഞ്ഞു.അതുകൊണ്ടുതന്നെആശീലം ഇവിടെ അവസാനിക്കട്ടെ. മക്കൾക്കുമേൽ ആഭാരകൂടിഅടിച്ചേൽപ്പിക്കാതിരുന്നാൽ നല്ലരീതിയിൽ ജീവിക്കാനും ഭാവിക്കുവേണ്ടികരുതാനും അവർക്കാകും. മക്കൾ നോക്കുമെന്നത് പുതിയകാലത്ത് ഒരു ബോണസായിമാത്രംകരുതിയാൽമതി. കയ്യിൽ പണമുണ്ടെങ്കിലേ വയസ്സുകാലത്ത് സ്വതന്ത്രമായി ജീവിക്കാനാകൂ, തീരുമാനമെടുക്കാനാകൂ. ആരോഗ്യം സംരക്ഷിക്കാനാകൂ. സർക്കാർ ജീവനക്കാരനായി പെൻഷൻപറ്റി അവസാനം ലഭിക്കുന്നതുകയും പെൻഷനും സ്വീകരിച്ച് ജീവിച്ചിരുന്നവരുടെകാലംകഴിഞ്ഞു. പുതിയ കാലത്ത് സർക്കാൻ പെൻഷൻ ലഭിച്ചതുകൊണ്ടും ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കാരണം ജീവിതായുസ്സ് വർധിച്ചതുതന്നെ. പെൻഷനായി കഴിഞ്ഞ് 30 മുതൽ 40വർഷംവരെ ജീവിക്കണം.റിട്ടയർ ചെയ്തതിനുശേഷം പ്രായംകൂടുന്നതിനനസരിച്ച് വരുമാനംനേടനുള്ള അവസരവുംകുറഞ്ഞുവരികയാണെന്നും മനസിലാക്കണം. തുടങ്ങാം നേരത്തെ റിട്ടയർമെന്റുകാല ജീവിതത്തിനായി നിക്ഷേപം തുടങ്ങേണ്ടത് ആദ്യത്തെ ശമ്പളം ലഭിക്കുമ്പോഴാണ്. ജോലി ലഭിക്കുന്ന സമയത്ത് ആരെങ്കിലും റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചിക്കുമോ? ശരിയാണ് ആരും ചിന്തിക്കില്ല. എന്നാൽ ചിന്തിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നതെന്ന് വൈകി മനസിലാക്കുന്നതിനുമുമ്പ് നിക്ഷേപ തുടങ്ങുന്നതാണ് ഉചിതം. ഉദാഹരണം നേരത്തെ നിക്ഷേപം തുടങ്ങിയാൽ മികച്ച രീതിയിൽ സമ്പാദിക്കാൻ കഴിയുമെന്നതിന് ഉദാഹരണം പരിശോധിക്കാം. 23-ാമത്തെ വയസ്സിൽ ജോലി കിട്ടിയെന്ന് കരുതുക. 10,000 രൂപ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കാൻ തീരുമാനിക്കുന്നു. വർഷംതോറും നിക്ഷേപത്തിൽ 10 ശമതാനം വർധനവരുത്തുന്നു. ചിന്തിക്കാൻ കഴിയുന്നതിലപ്പുറമായിരിക്കും നിങ്ങൾക്ക് സമ്പാദിക്കാൻ കഴിയുക. 60 വയസ്സാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 38 കോടി രൂപയോളമായി വർധിച്ചിട്ടുണ്ടാകും. എങ്ങനെ? 23 വയസ്സുള്ള ഒരാൾ നിക്ഷേപം തുടങ്ങിയാൽ 60 വയസ്സ് പൂർത്തിയാകാൻ 38വർഷമുണ്ട്. അത്രയും കാലം പ്രതിമാസം 10,000 രൂപവീതം നിക്ഷേപിക്കുക. ഓരോവർഷവും 10 ശതമാനംവീതം നിക്ഷേപത്തിൽ വർധനവരുത്തുക. ദീർഘകാലത്തേയ്ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽനിന്ന് 15 ശതമാനം ആദായം പ്രതീക്ഷിക്കാം. അങ്ങനെവരുമ്പോൾ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുക 1.29 കോടി രൂപമാത്രമാണ്. ആദായമുൾപ്പടെ മൊത്തംലഭിക്കുന്ന തുകയാകട്ടെ 38കോടിയോളം രൂപയും. ഇതൊരുമാജിക്കല്ല ചിട്ടയായ നിക്ഷേപത്തിന്റെയും കോംബൗണ്ടിങിന്റെയും (കൂട്ടുപലിശ) പ്രതിഫലനമാണിത്. ദീർഘകാലത്തേയ്ക്ക് മികച്ച നേട്ടംനൽകാൻ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് കഴിയും. നേരത്തെ നിക്ഷേപംതുടങ്ങിയാൽ കുറച്ചുതുകയിൽ ആരംഭിക്കാം. എന്നാൽ മധ്യവയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ അതേതുക റിട്ടയർമെന്റ്കാലത്ത് സമാഹരിക്കാൻ പ്രതിമാസം വലിയ തുകതന്നെ നിക്ഷേപിക്കേണ്ടിവരും. ആസ്തി വിഭജനം വിപണിയിൽ നിലവിൽ രണ്ടായിരത്തോളം മ്യൂച്വൽ ഫണ്ടുകളുണ്ട്. അവയിൽനിന്ന് മികച്ചത് തിരഞ്ഞെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ്ക്യാപ് എന്നീവിഭാഗങ്ങളിലെ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. റിട്ടയർമെന്റുകാലമായാൽ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തോടൊപ്പം പിപിഎഫ്, ഇപിഎഫ് എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാലാവധിയെത്തുമ്പോൾ സീനിയർ സിറ്റിസൺസ് സേവിങ് സ്കീം, ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് എന്നിവയിലേയ്ക്ക് നിക്ഷേപം മാറ്റാം. അതിൽനിന്ന് തുടക്കകാലത്ത് ആവശ്യത്തിന് ലഭിക്കും. പെൻഷൻപറ്റുമ്പോൾ ഓഹരി അധിഷ്ഠിത ഫണ്ടിൽനിന്നുള്ള പണം മികച്ച ഹൈബ്രിഡ് ഫണ്ടിലേയ്ക്ക് പ്രതിമാസം നിശ്ചിതതുക സ്വിച്ച് ചെയ്യാം. നിശ്ചിതകാലംകഴിഞ്ഞ് ആവശ്യംവരുന്നതുക എസ്ടിപിവഴി പിൻവലിക്കുന്നതിന് അത് ഗുണകരമാകും. പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള നേട്ടംനൽകാൻ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകൾക്ക് കഴിയും. feedback to: antonycdavis@gmail.com കുറിപ്പ്: കോടികളുടെ കണക്കുകൾമാത്രം പറയുകയെന്നത് ഇവിടെ ലക്ഷ്യമല്ല. ഓരോരുത്തരും കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽമതി. മ്യൂച്വൽ ഫണ്ടിൽ 500 രൂപമുതൽ എസ്ഐപിയായി നിക്ഷേപിക്കാൻ അവസരമുണ്ട്. നേരത്തെതുടങ്ങുക. അതാണ് പ്രധാനം. റിട്ടയർമെന്റുകാലത്ത് പണവും ആരോഗ്യവുമാണ് ജീവിതത്തെ ബാധിക്കുകയെന്ന് മനസിലാക്കുക.

from money rss http://bit.ly/37pVIZG
via IFTTT