121

Powered By Blogger

Tuesday, 11 February 2020

നേട്ടം തുടരുന്നു: സെന്‍സെക്‌സ് 341 പോയന്റ് ഉയര്‍ന്നു

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ ആവർത്തിച്ചു. സെൻസെക്സ് 341 പോയന്റ് ഉയർന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൽ ഒരുശതമാനംമുതൽ രണ്ടുശതമാനം വരെ ഉയർന്നു. ഐആർസിടിസിയുടെ ഓഹരി വിലശതമാനംകുറഞ്ഞു. മൂന്നാം പാദഫലങ്ങൾ കമ്പനി ഇന്ന് പുറത്തുവിടാനിരിക്കെയാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്. യെസ് ബാങ്കിന്റെ ഓഹരിയാണ് പ്രധാനമായും നഷ്ടത്തിൽ. ഇന്റസിൻഡ് ബാങ്ക്, ഗെയിൽ, ഭാരതി ഇൻഫ്രടെൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ഭീതിയിലാണ് ലോകമെങ്കിലും മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. യുഎസ് വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex gains 341 pts

from money rss http://bit.ly/2SnmoWJ
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസി… Read More
  • പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നുമുംബൈ: ചെറുകിട വായ്പമേഖലയിൽ വൻതോതിൽ വളർച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള വായ്പ പദ്ധതി ബാങ്ക് നടപ്പാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം വായ്പ വിതരണത്തിൽ 12 ശതമാനം വളർച്ചയാണ് ബാങ്ക് പ്രതീ… Read More
  • സെന്‍സെക്‌സില്‍ 104 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ സൂചികകൾ നേട്ടത്തിലായി. സെൻസെക്സ് 104 പോയന്റ് നേട്ടത്തിൽ 39094ലിലും നിഫ്റ്റി 16 പോയന്റ് ഉയർന്ന് 11587ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട… Read More
  • ഡോക്ടറോ എന്‍ജിനിയറോ ആകേണ്ട; സിനിമാ നടിയാകണംഎന്നെ വളരെയധികം ചിന്തിപ്പിച്ച ഒരു കരിയർ ഗൈഡൻസ് സെമിനാറായിരുന്നു അത്... പതിവുപോലെ കരിയർ സ്വപ്നങ്ങൾ പങ്കുവയ്ക്കാൻ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. 'ഡോക്ടർ', 'എൻജിനീയർ' തുടങ്ങിയ പതിവ് ക്ലീഷേ മറുപടികളിൽനിന്ന് വ്യത്യസ്തമായി ഏകദേശം പ… Read More
  • സെന്‍സെക്‌സില്‍ 259 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. സെൻസെക്സ് 259 പോയന്റ് താഴ്ന്ന് 36213ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10663ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 188 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 394 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്… Read More