121

Powered By Blogger

Monday, 9 March 2020

പാഠം 64: പിപിഎഫില്‍ നിക്ഷേപിച്ച് 1.80 കോടി രൂപ സമ്പാദിക്കാം

റിട്ടയർമെന്റുകാല ജീവിതത്തിനായി സമ്പത്ത് സ്വരൂപിക്കാൻ യോജിച്ച സാമ്പ്രദായിക നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്). ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളെപ്പോലെയല്ല, നഷ്ടസാധ്യത തീരെയില്ലാത്തതും സർക്കാർ ഗ്യാരണ്ടി നൽകുന്നതുമായ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെങ്കിലും ആദായത്തിന്റെകാര്യത്തിൽ അല്പം പിന്നിലാണെന്നകാര്യം മറക്കേണ്ട. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തെ അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതിയായ പിപിഎഫിന്റെ പലിശ മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിക്കുന്നത്. നിലവിലെ പലിശ 7.9ശതമാനമാണ്. നികുതി ബാധ്യത പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്ക് പിപിഎഫിലെ നിക്ഷേപത്തിന് വർഷം 1.50 ലക്ഷം രൂപയ്ക്കുവരെ നികുതി ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാക്കി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധന നേട്ടത്തിന് ഒരുരൂപപോലും നികുതിയും നൽകേണ്ടതില്ല. അതായത് നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും നികുതി ബാധ്യതയില്ലെന്ന് ചുരുക്കം. കാലാവധി 15 വർഷമാണ് പദ്ധതിയുടെ ചുരുങ്ങിയ കാലാവധി. ആവശ്യമെങ്കിൽ ഫോം 4 (നേരത്തെഫോം എച്ച്)നൽകി അഞ്ചുവർഷംവീതം നീട്ടുകയും ചെയ്യാം. നീട്ടിയ കാലയളവിൽ നിങ്ങൾക്ക് നിക്ഷേപം നടത്തുന്നത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം. ഭാഗികമായി നിക്ഷേപം പിൻവലിക്കാനും കഴിയും. ചെയ്യേണ്ടത് പിപിഎഫിലെ ചുരുങ്ങിയ കാലയളവായ 15 വർഷം പൂർത്തിയാക്കിയിട്ടും പെൻഷനാകാൻ വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അഞ്ചുവർഷംവീതം നീട്ടിനൽകാം. അതായത്, നിലവിൽ 30 വയസ്സാണ് പ്രായമെങ്കിൽ 45 വയസ്സാകുമ്പോൾ പിപിഎഫിന്റെ കാലവധിയെത്തും. അങ്ങനെവരുമ്പോൾ റിട്ടയർമെന്റിന് ഇനിയം 15 വർഷംകൂടി ബാക്കിയുണ്ടാകും. മൂന്നുതവണയായി കാലാവധി നീട്ടിനൽകിയാൽ റിട്ടയർമെന്റ് കാലത്തേയ്ക്ക് ഈ തുക പ്രയോജനപ്പെടുത്താം. വർഷംകൂടുംതോറും കൂട്ടുപലിശയുടെ ഗുണം നിങ്ങൾക്ക് ലഭിക്കും. മാസം 12,500 രൂപവീതം(വർഷത്തിൽ 1,50,000 രൂപ)15 വർഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 43,60,517 രൂപയാണ് ലഭിക്കുക. അടുത്ത അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപം നീട്ടിയാൽ(20വർഷംകഴിഞ്ഞാൽ)ഈ തുക 73,25,040 രൂപയായി വളരും. 15 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 15 വർഷം നിക്ഷേപിച്ചതുക 22,50,000രൂപ മൊത്തം പലിശ 21,10,517 രൂപ മെച്ച്യൂരിറ്റി തുക 43,60,517രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 20 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 20 വർഷം നിക്ഷേപിച്ചതുക 30,00,000രൂപ മൊത്തം പലിശ 43,25,040 രൂപ മെച്ച്യൂരിറ്റി തുക 73,25,040രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 25വർഷത്തെ നിക്ഷേപം (25 വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,16 കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 37,50,000രൂപ മൊത്തം പലിശ 79,10,769രൂപ മെച്ച്യൂരിറ്റി തുക 1,16,60,769രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 30വർഷം നിക്ഷേപിച്ചാൽ (30വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,80കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 45,00,000രൂപ മൊത്തം പലിശ 1,35,01,939 രൂപ മെച്ച്യൂരിറ്റി തുക 1,80,01,939രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. ആർക്കാണ് അനുയോജ്യം സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയാണ് പിഎഫ്(നിലവിൽ പകരം എൻപിഎസ് ആണുള്ളത്) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇപിഎഫുമുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് സംരംഭങ്ങളിലേർപ്പെട്ടവർക്കും സമാനമായ പദ്ധതിയില്ല. അതുകൊണ്ടുതെന്ന പൊതുജനങ്ങളിൽ ആർക്കും ചേരാവുന്ന പദ്ധതിയായ പിപിഎഫിന് പ്രസക്തിയുണ്ട്. നഷ്ടസാധ്യതയില്ലാത്ത പദ്ധതികൾ തേടുന്നവർക്ക് അനുയോജ്യമാണ് സ്ഥിര നിക്ഷേപ പദ്ധതിയായ പിപിഎഫ്. എങ്ങനെ നിക്ഷേപിക്കും നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ, ബാങ്ക് ശാഖവഴിയോ പദ്ധതിയിൽ ചേർന്ന് നിക്ഷേപം നടത്താം. നെറ്റ് ബാങ്കിങ് സൗകര്യമുള്ളവർക്ക് ഓൺലൈനായും ചേരാം. പലിശനിരക്കിൽ വിവിധകാലയളവിൽവന്ന വ്യതിയാനം​ കാലയളവ് നിരക്ക് January-March, 2020 7.9% October-December, 2019 7.9% July – September, 2019 7.9% April –June, 2019 8% January –March, 2019 8% October-December, 2018 8% July-September, 2018 7.6% April-June, 2018 7.6% January-March, 2018 7.6% October–December, 2017 7.8% July–September, 2017 7.8% April–June, 2017 7.9% January–March , 2017 8.0% October–December, 2016 8.1% July–September, 2016 8.1% April–June, 2016 8.1% April 2015– March 2016 8.7% April 2014 – March 2015 8.7% April 2013 – March 2014 8.7% April 2012 – March 2013 8.8% മുകളിലുള്ള പട്ടികയിൽനിന്ന് 2012 ഏപ്രിൽ മുതലുള്ള പിപിഎഫിന്റെ പലിശ നിരക്ക് അറിയാം. 2012 ഏപ്രിൽ-2013 മാർച്ച് കാലയളവിലെ 8.8ശതമാനത്തിൽനിന്ന് 2018ൽ 7.6ശതമാനമായി പലിശ കുറഞ്ഞതായും കാണാം. നിലവിലെ പലിശ നിരക്ക് 7.9ശതമാനമാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാവിയിൽ പലിശ നിരക്ക് ചെറിയതോതിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന തുകയിലും വ്യതിയാനം ഉണ്ടാകാം. മൂന്നുമാസത്തിലൊരിക്കലാണ് പിപിഎഫിന്റെ പലിശനിരക്ക് സർക്കാർ പരിഷ്കരിക്കുന്നത്.

from money rss http://bit.ly/2TBHyRd
via IFTTT