121

Powered By Blogger

Monday, 9 March 2020

വിപണിയിലെ രക്തച്ചൊരിച്ചിലിന്റെ കാരണങ്ങള്‍

ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയാണ്? ഉച്ചയ്ക്ക് ഒരുമണിയോടെ 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 2,400 ലേറെ പോയന്റാണ് തകർന്നടിഞ്ഞത്. ദിനവ്യാപാരത്തിലെ എക്കാലത്തെയും വലിയ തകർച്ചയാണ് നിക്ഷേപക ലോകം തിങ്കളാഴ്ച കണ്ടത്. ലോകമാകെ കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയും അസംസ്കൃത എണ്ണവിലയിലെ കനത്ത തകർച്ചയും വിപണിയെ പിടിച്ചുകുലുക്കി. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ പ്രതിസന്ധി ഇന്ത്യ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കേൽപ്പിച്ച മുറിവായി. ഇതേതുടർന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റ് കൂടൊഴിഞ്ഞു. 1.45ഓടെ സെൻസെക്സ് 2,467 പോയന്റ് കൂപ്പുകുത്തി 35,109 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. നിഫ്റ്റിയാകട്ടെ 647 പോയന്റ് നഷ്ടത്തിൽ 10,342ലേയ്ക്കുമെത്തി. നിക്ഷേപകരുടെ ആസ്തിയിൽനിന്ന് മണിക്കൂറുകൾകൊണ്ട് 6.50 ലക്ഷം കോടി അപ്രത്യക്ഷമായി. 15 ദിവസമായി വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികൾ വിറ്റൊഴിയുകയാണ്. 21,947 കോടി രൂപയാണ് ഈ ദിവസത്തിനിടെ ഓഹരികൾവിറ്റ് അവർ രാജ്യത്തുനിന്ന് കടത്തിയത്. നഷ്ടത്തിന്റെ കണക്കുകൾക്ക് പുറകെയുള്ള ആഗോള വിപണികളും രാജ്യത്തെ സൂചികകൾക്ക് ഭീഷണിയായി. ജപ്പാന്റെ നിക്കി 5.2ശതമാനവും ഓസ്ട്രേലിയയിലെ കമ്മോഡിറ്റി മാർക്കറ്റ് 6.4ശതമാനവും വീണു.

from money rss http://bit.ly/3cGFj6M
via IFTTT