121

Powered By Blogger

Monday, 9 March 2020

യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയെക്കും

മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും. എന്നാൽ ഇത് എസ്ബിഐ നൽകുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വ്യക്തമാക്കി. അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. പണംലഭിച്ചാൽ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കും-എസ്ബിഐയുടെ മുൻ സിഎഫ്ഒയും ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത കുമാർ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേതടുർന്ന് ബാങ്കിന്റെ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ താറുമാറായിരുന്നു. യെസ് ബാങ്കിന്റെ നിലനിൽപ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചെടുത്തോളം നിർണായകമാണെന്നും 2,450 കോടി രൂപ ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് യെസ് ബാങ്കിന്റെ രക്ഷാപദ്ധതി ആർബിഐ പ്രഖ്യാപിച്ചത്. കരട് പദ്ധതി പ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയിൽനിന്ന് 5000 കോടി രൂപയായി വർധിപ്പിക്കുകയും കൊടുത്തുതീർത്ത മൂലധനം 4,800 കോടി രൂപയായി ഉയർത്തുകയും ചെയ്യും.

from money rss http://bit.ly/2TTtsJW
via IFTTT