121

Powered By Blogger

Saturday, 23 May 2020

സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഇനി ഡൗണ്‍ലോഡ് ചെയ്യാം

മെൽബൺ: ലോകത്തിലെ വേഗതയേറിയ ഇന്റർനറ്റ് നേട്ടവുമായി ശാസ്ത്രലോകം. ഒരു സ്പ്ളിറ്റ് സെക്കൻഡിൽ 1000 എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് നേടാകൻ കഴിഞ്ഞത്. ഓസ്ട്രേലിയയിലെ മോണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനുപിന്നിൽ. സെക്കൻഡിൽ 44.2 ടെറാബൈറ്റ്സ് ഡാറ്റാവേഗമാണ് രേഖപ്പെടുത്താൻ ഇവർക്കായത്. നിലവിലുള്ള ഫൈബർ ഒപ്റ്റിക് സാങ്കേതികവിദ്യയിൽ പുതിയതായിവികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാൻ കഴിഞ്ഞതെന്ന് ശ്രാസ്ത്രജ്ഞർ വ്യക്തമാക്കി. മെൽബണിലെ ആർഎംഐടി യൂണിവേഴ്സിറ്റിയും മോണാഷിന്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റർ ദൂരമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലിൽ സംവിധാനം പരീക്ഷിച്ച് വിജയിച്ചതായി നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലോകമെമ്പാടുമുള്ള നെറ്റ് കണക്ഷനുകളുടെ വേഗതവർധിപ്പിക്കൽ ഇനി എളുപ്പമാകും. നെറ്റ് കണക്ഷൻ വേഗതകുറഞ്ഞ രാജ്യങ്ങളിൽ ഈ സംവിധാനം എളുപ്പത്തിൽ പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാനനേട്ടമായി ഗവേഷകർ വിലയിരുത്തുന്നത്. 1000 HD movies downloaded in a second

from money rss https://bit.ly/2AV2Wu2
via IFTTT