121

Powered By Blogger

Saturday, 23 May 2020

കോവിഡ് കാലത്തെ ഏറ്റവും കൂടിയ വിമാന യാത്രാ നിരക്ക് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക്, 18500 രൂപ വരെ ഈടാക്കാമെന്ന് വ്യോമയാന മന്ത്രാലയം

രാജ്യത്ത് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമ്പോള്‍ ഈടാക്കേണ്ട ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ വിവിധ സ്ഥലങ്ങളെ ബന്ധിച്ചുള്ള റൂട്ടുകളെ ആറ് സെക്ടറുകളാക്കി തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചിയിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുക ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള റൂട്ടിലായിരിക്കും. ഡല്‍ഹി തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സെക്ടറുകളില്‍ 18500 രൂപ ഈടാക്കാമെന്നാണ് വ്യോമയാന വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. യാത്ര ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രദേശങ്ങളെ സെക്ടറുകളാക്കി തിരിച്ചിട്ടുള്ളതെന്നാണ് വ്യോമയാന മന്ത്രാലയം വിശദീകരിക്കുന്നത്.

കോയമ്പത്തുര്‍, പോര്‍ട് ബ്ലെയര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 6500 മുതല്‍ 18600 വരെ രൂപ ഈടാക്കാന്‍ വിമാന കമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍ ഡല്‍ഹിയില്‍നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഉള്ള യാത്രയ്ക്ക് 5500 മുതല്‍ 15700 രൂപ വരെയാണ് വിമാനകമ്പനികള്‍ക്ക് ഈടാക്കാന്‍ കഴിയുക. ഒരു യാത്രയിലെ 40 ശതമാനം ടിക്കറ്റുകളും ശരാശരി ടിക്കറ്റ് നിരക്കിന് താഴെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. അതായത് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് 6500 നും 18600 നുമിടയിലാണ്. ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള തുകയുടെ പകുതിയില്‍ താഴെ രൂപയ്ക്ക് 40 ശതമാനം ടിക്കറ്റുകളും നല്‍കണമെന്നാണ് നിര്‍ദ്ദേശം. അതായത് 12500 രൂപയോളം തുകയായിരിക്കും 40 ശതമാനം ടിക്കറ്റുകള്‍ക്കും ഈടാക്കാന്‍ കഴിയുക. കോഴിക്കോട്-ബാംഗ്ലൂര്‍, കൊച്ചി- തിരുവനന്തപുരം എന്നിങ്ങനെയുള്ള ചെറിയ ദൂര യാത്രകള്‍ക്ക് 2000 മുതല്‍ 6000 രൂപ വരെ ചിലവാകും.


വിമാനകമ്പനികള്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് തടയാനും അതേസമയം അനാവിശ്യ യാത്രകള്‍ തടയുന്നതിനുമാണ് ഇത്തരത്തില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി തുക വളരെ കുടുതലാണെന്നാണ് ആക്ഷേപം. അടുത്ത ഓഗസ്റ്റ് 24 വരെയാണ് ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക. എല്ലാ വിമാന കമ്പനികളും നിര്‍ദ്ദേശം പാലിക്കണമെന്നും വ്യോമയാന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. 14 വയസ്സിന് താഴെയുളള യാത്രക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ വ്യോമയാന വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു



* This article was originally published here