121

Powered By Blogger

Saturday, 23 May 2020

എസ്ബിഐയില്‍ മോറട്ടോറിയം പ്രയോജനപ്പെടുത്തിയത്‌ 20ശതമാനംപേര്‍മാത്രം

മുംബൈ: എസ്ബിഐയിൽനിന്ന് ലോണെടുത്തവരിൽ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 20ശതമാനം പേർമാത്രം. തിരിച്ചടവ് തുടരാൻ കഴിയന്നവർ മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. പണലഭ്യത പ്രശ്നമില്ലാത്തിനാലാണ് വായ്പയെടുത്തവരിൽ ഭൂരിഭാഗവും ഇഎംഐ തുടർന്നും അടയ്ക്കാൻ തയ്യാറായതെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു. വായ്പയെടുത്തവർക്ക് അടച്ചിടൽമൂലമുണ്ടായ പ്രതിസന്ധിതരണംചെയ്യുന്നതിനാണ് ആർബിഐ മോറട്ടോറിയം ഏർപ്പെടുത്തിയത്. എന്നാൽ നേരത്തെത്തന്നെ തിരിച്ചടയ്ക്കാത്ത വായ്പകളിന്മേൽ ബാങ്കുകൾക്ക് ആവശ്യമെങ്കിൽ നടപടിയെടുക്കാൻ അധികാരമുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. മാർച്ച് മുതൽ മെയ് 31വരെയാണ് ആദ്യഘട്ടത്തിൽ ആർബിഐ ടേം ലോണുകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസമാണ് മൂന്നുമാസംകൂടി നീട്ടിനൽകിയത്. About 20% SBI borrowers avail loan repayment moratorium

from money rss https://bit.ly/3eaAfaM
via IFTTT