121

Powered By Blogger

Saturday, 23 May 2020

വീട്ടിലിരുന്നും അക്കൗണ്ട് തുടങ്ങാം; വീഡിയോ കെവൈസി അവതരിപ്പിച്ച് ഇന്‍ഡസിന്‍ഡ് ബാങ്ക്

കൊച്ചി: വീഡിയോ കെ.വൈ.സി സൗകര്യമേർപ്പെടുത്തിയതോടെ ഇൻഡസ്ഇൻഡ് ബാങ്കിൽ ഇനി വീട്ടിലിരുന്നും ഉപഭോക്താക്കൾക്ക് അക്കൗണ്ട് തുറക്കാം. ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾ ബാങ്കിൽ വരികയോ ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യേണ്ടതില്ല. എസ്എംഎസ്/ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉപഭോക്താവിന് വീഡിയോ കെവൈസി വെബ് പേജിലേക്കെത്താം. ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപിവഴി പ്രക്രിയ സാധൂകരിക്കും. തുടർന്ന് തത്സമയ വീഡിയോ സെഷനിലൂടെ പാൻകാർഡ്, ഫോട്ടോഗ്രാഫ്, ഒപ്പ്, സ്ഥലം തുടങ്ങിയ കെവൈസി വിശദാംശങ്ങൾ പ്രതിനിധി ഉപഭോക്താവിൽ നിന്ന് ശേഖരിക്കും. ഈ രേഖകൾ ബാങ്ക് സാധൂകരിച്ചുകഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാവും. ഉപഭോക്താക്കളുടെ രേഖകൾ സാധൂകരിക്കുന്നതിന് വീഡിയോ കെവൈസി ഉപയോഗിക്കാൻ ബാങ്കുകളെ അനുവദിക്കുന്ന ആർബിഐയുടെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സേവനങ്ങൾക്ക് ബാങ്ക് തുടക്കംകുറിച്ചത്. IndusInd Bank offers video KYC services

from money rss https://bit.ly/3ec7vyf
via IFTTT