121

Powered By Blogger

Wednesday, 3 June 2020

ആറാംദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 10,000 പോയന്റ് തിരിച്ചുപിടിച്ചു

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. ബാങ്ക്, വാഹനം, എഫ്എംസിജി, ഫാർമ ഓഹരികളിലെ കുതിപ്പാണ് സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സ് 284.01 പോയന്റ് നേട്ടത്തിൽ 34,109.54ലിലും നിഫ്റ്റി 82.40 പോയന്റ് ഉയർന്ന് 10061.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1639 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 844 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 131 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, നെസ് ലെ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, ഭാരതി ഇൻഫ്രടെൽ, വിപ്രോ, സീ എന്റർടെയൻമെന്റ്, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി, ലോഹം സൂചികകൾ മാത്രമാണ് നഷ്ടമുണ്ടാക്കിയത്. ആഗോള വിപണികളിലെനേട്ടവും രാജ്യത്തെ സാമ്പത്തികമേഖല ഘട്ടംഘട്ടമായി തിരിച്ചുവരുന്നതിന്റെ സൂചനകളുമാണ് വിപണിയ്ക്ക് കരുത്തായത്. Indices gain for 6th day, Nifty reclaims 10K

from money rss https://bit.ly/3dvKciW
via IFTTT