121

Powered By Blogger

Wednesday, 3 June 2020

ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 100 പോയന്റ് താഴ്ന്ന് 34017ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 10034ലിലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, യുപിഎൽ, സൺ ഫാർമ, സിപ്ല, വേദാന്ത, എച്ച്സിഎൽ ടെക്, വിപ്രോ, പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബാജാജ് ഓട്ടോ തുടങ്ങിയ ഓഹരികൽ നേട്ടത്തിലാണ്. ടൈറ്റാൻ കമ്പനി, കൊട്ടക് മഹീന്ദ്ര, ഐഒസി, എച്ച്ഡിഎഫ്സി, ബജാജ് ഫിൻസർവ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടർച്ചയായി ആറുദിവസം നേട്ടത്തിലായതിനെതുടർന്നുള്ള ലാഭമെടുപ്പാണ് വിപണിയെ സമ്മർദത്തിലാക്കിയത്.

from money rss https://bit.ly/3eIyeTi
via IFTTT