121

Powered By Blogger

Wednesday, 3 June 2020

ഒരുകോടി രൂപയിലേറെ ശമ്പളം ലഭിക്കുന്ന ഇന്‍ഫോസിസ് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന

ഒരുകോടി രൂപയിലേറെ വരുമാനംനേടുന്ന ഇൻഫോസിസിലെ ജീവനക്കാരുടെ എണ്ണം 2019-20 സാമ്പത്തികവർഷത്തിൽ 74ആയി വർധിച്ചു. മുൻവർഷം 64 പേരാണ് ഈഗണത്തിലുണ്ടായിരുന്നത്. നിശ്ചിതതുക ശമ്പളത്തിനുപുറമെ, സ്റ്റോക്ക് ഇൻസെന്റീവുകൾക്കൂടി ലഭിച്ചതോടെയാണ് കോടീശ്വരന്മാരായ ശമ്പളവരുമാനക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായത്. 2020 മാർച്ച് 31ലെ കണക്കുപ്രകാരം 1,89,640 ജീവനക്കാരാണ് കമ്പനിയിലുള്ളത്. പ്രവർത്തന മികവുള്ള ജീവനക്കാരെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനുമായി യോഗ്യരായ ജീവിക്കാർക്ക് കമ്പനി ഓഹരികൾ നൽകുന്നത് പതിവാണ്. 2019-20 സാമ്പത്തികവർഷത്തിൽ, ഇൻഫോസിസിന്റെ സിഇഒയായ സലിൽ പേരേഖിന്റെ ശമ്പളംഉൾപ്പെടുയള്ള മൊത്തംവരുമാനം 39ശതമാനം വർധിച്ച് 34.27 കോടിയായി. ശമ്പളയിനത്തിൽ 16.85 കോടി രൂപയും ഓഹരി വിഹിതമായി 17.04 കോടി രൂപയും മറ്റിനത്തിൽ 38 ലക്ഷം രൂപയുമാണ് പരേഖിന് ലഭിച്ചത്. ജീവനക്കാരുടെ ശമ്പളത്തിൽ കഴിഞ്ഞ സാമ്പത്തിവർഷം ശരാശരി 10ശതമാനമാണ് വർധനവുണ്ടായത്. Number of crorepati employees in Infosys goes up

from money rss https://bit.ly/2XtZsYj
via IFTTT