121

Powered By Blogger

Wednesday, 3 June 2020

പാഠം 76: സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍നേടാന്‍ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്താം

പ്രമുഖ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ബിജു ഫിലിപ്പിന് നാല് സാമ്പത്തികലക്ഷ്യങ്ങളാണ് മുന്നിലുള്ളത്. ചിട്ടയായി നിക്ഷേപിച്ച് ആവശ്യമുള്ള സമയത്ത് സമ്പത്ത് നേടനായി ഓരോ ലക്ഷ്യത്തിനും പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനായി ആദ്യംചെയ്തത്. എന്താണ് പോർട്ട്ഫോളിയോ രേഖകളും പ്രമാണങ്ങളും കോണ്ടുപോകാനുള്ള ഒരു ബാഗായിരുന്നു ആദ്യകാലത്ത് പോർട്ട്ഫോളിയോ. ഇരുപതാംനൂറ്റാണ്ടിന്റെതുടക്കത്തിൽ സ്റ്റോക്ക് ബ്രോക്കർമാർ ഒരോഇടപാടുകാരുടെയും ഓഹരി സർട്ടിഫിക്കറ്റുകൾ പ്രത്യേക പോർട്ട്ഫോളിയോയിലാണ് സൂക്ഷിച്ചിരുന്നത്. നിക്ഷേപലോകത്തേയ്ക്ക് ഈപദമെത്തിയത് അങ്ങനെയാണ്. വ്യക്തിഗത സമ്പാദ്യത്തിൽ ഒഴിച്ചുകൂടാനാകത്തതാണ് പോർട്ട്ഫോളിയോ. ഓരോസാമ്പത്തിക ലക്ഷ്യത്തിനും പ്രത്യേക പോർട്ട്ഫോളിയോ രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്. ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി, മ്യൂച്വൽ ഫണ്ട്, മറ്റ് ആസ്തികൾ എന്നിവയുടെ വ്യത്യസ്ത അനുപാതത്തിലുള്ളശേഖരം പോർട്ട്ഫോളിയോയിലുണ്ടാകും. റിസ്കിന്റെ വ്യതിയാനമനുസരിച്ചുള്ള നിക്ഷേപ പദ്ധതികളുടെ കൂട്ടമാണ് ഓരോ പോർട്ട്ഫോളിയോകളും. സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചും അതിനാവശ്യമുള്ള പണംസമാഹരിക്കുന്നതിനുള്ള നിക്ഷേപപദ്ധതികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായാൽ റിസ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുണ്ടാകും. മുന്നുവർഷത്തിനുശേഷമുള്ള മകളുടെ ഉന്നതവിദ്യാഭ്യാസം, വിരമിക്കുന്നതിന് കുറഞ്ഞത് 10വർഷംമുമ്പെങ്കിലും വീടുസ്വന്തമാക്കൽ, രണ്ടുവർഷംകഴിഞ്ഞാൽ യൂറോപ്പിലേയ്ക്ക് അവധിക്കാലയാത്ര, അടിയന്തരാവശ്യങ്ങൾക്കുള്ള രണ്ടുലക്ഷം രൂപയുടെ നിക്ഷേപം-എന്നിങ്ങനെപോകുന്നു സാമ്പത്തിക ലക്ഷ്യങ്ങൾ. ഈ ലക്ഷ്യങ്ങലെല്ലാം വളരെകൃത്യമാണ്. അതുകൊണ്ടുതന്നെ ഓരോലക്ഷ്യത്തിനും ആവശ്യമുള്ള പണം കൃത്യമായി കണക്കാക്കാനും യോജിച്ച നിക്ഷേപരീതി തിരഞ്ഞെടുക്കാനും എളുപ്പത്തിൽ കഴിയുന്നു. പോർട്ട്ഫോളിയോ എങ്ങനെ രൂപപ്പെടുത്താം സാമ്പത്തിക ലക്ഷ്യങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ പോർട്ട്ഫോളിയോ ക്രമീകരിക്കാം. ഹ്രസ്വകാലം ദീർഘകാലം എന്നിങ്ങനെ ലക്ഷ്യങ്ങളെ വേർതിരിക്കണം. വ്യത്യസ്ത സവിശേഷകതളുള്ള നിക്ഷേപ പദ്ധതികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് അനുയോജ്യം. ബാങ്ക് എഫ്ഡിയോ പോസ്റ്റ് ഓഫീസ് നിക്ഷേപമോ ഉദാഹരണം. പ്രതിമാസം 5.8ശതമാനം ആദായംമാത്രമാണ് അതിൽനിന്ന് പ്രതീക്ഷിക്കാൻകഴിയൂ. അതുകൊണ്ടുതന്നെ രണ്ടോമൂന്നോവർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ലക്ഷ്യങ്ങൾക്കുമാത്രമെ ഈപദ്ധതികൾ പരിഗണിക്കാവൂ. കുറഞ്ഞ ആദായത്തിന്റെ ദോഷങ്ങൾ മനസിലാക്കി മുന്നേറാൻ ശ്രമിക്കുന്നത് മികച്ച ആദായംനൽകുന്ന ദീർഘകാല നിക്ഷേപപദ്ധതികൾ തിരഞ്ഞെടുക്കാൻ സാഹായിക്കും. ദീർഘകാല സാമ്പത്തികലക്ഷ്യങ്ങൾക്കായി ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകളുടെ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാകും ഉചിതം. അതിൽ നഷ്ടസാധ്യതയുടെ ഏറ്റക്കുറച്ചിലുകളുള്ള പദ്ധതികളുണ്ട്. താരതമ്യേന റിസ്കുകുറഞ്ഞ ഹൈബ്രിഡ് ഫണ്ടുകൾ, ലാർജ് ക്യാപ് ഫണ്ടുകൾ എന്നിവയും റിസ്ക് കൂടിയ മിഡക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ എന്നിവയും ഉദാഹരണങ്ങളാണ്. പണപ്പെരുപ്പത്തേക്കാൾ കൂടിയആദായം നൽകാൻ ഓഹരി അധിഷ്ഠിത നിക്ഷേപപദ്ധതികൾക്കുമാത്രമെ കഴിയൂ. നിക്ഷേപത്തിന്റെ യഥാർത്ഥമൂല്യം നഷ്ടപ്പെടാത സംരക്ഷിക്കാൻകഴിയുന്ന ഒരെയൊരു നിക്ഷേപമാർഗമാണ് ഓഹരിയെന്ന് മനസിലാക്കുക. സ്ഥിരവരുമാനം സുരക്ഷിതമാണെന്നത് വാസ്തവമാണ്, എന്നാൽ പണപ്പെരുപ്പത്തെ മറികടക്കാൻ അതിനുകഴിവില്ലെന്നകാര്യം മറക്കരുത്. ഓഹരി അധിഷ്ഠിത ഫണ്ടുകൾ റിസ്കുള്ളവയായതിനാൽ ദീർഘകാല ലക്ഷ്യത്തിനുമാത്രമെ അനുയോജ്യമാകൂ. ഹ്രസ്വകാലത്തേയ്ക്കുവേണ്ടി ഓഹരിയിൽ നിക്ഷേപിച്ചാൽ വിപണിയിലെ ഉയർച്ചതാഴ്ചകൾ നഷ്ടത്തിലേയ്ക്ക് നയിച്ചേക്കാം. മൂന്നുവർഷം മുതൽ അഞ്ചുവർഷക്കാലയളവിലേയ്ക്കുള്ള സാമ്പത്തികലക്ഷ്യമാണ് മുന്നിലുള്ളതെങ്കിൽ ഓഹരിയിൽ നിക്ഷേപംനടത്തി പരീക്ഷണത്തിന് മുതിരരുത്. ആസ്തി വിഭജനം മികച്ച പോർട്ട്ഫോളിയോ രൂപപ്പെടുത്താനായി നല്ലരീതിയിൽ ക്രമീകരിച്ച ആസ്തിവിഭജനം സഹായിക്കും. ബാങ്ക് സ്ഥിരനിക്ഷേപം, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ, പിഎഫ്, പിപിഎഫ്, ഗോൾഡ് ബോണ്ട്, എൻപിഎസ്, നേരിട്ടുള്ള ഓഹരി നിക്ഷേപം എന്നിങ്ങനെ നിക്ഷേപങ്ങൾ സമന്വയിപ്പിക്കാനാകണം. സാമ്പത്തിക ലക്ഷ്യങ്ങളെയും റിസ്കെടുക്കാനുള്ള ശേഷിയെയും ആശ്രയിച്ച് ഓരോന്നിന്റെയും വിഹിതത്തിന്റെ ശതമാനം വ്യത്യാസപ്പെടുത്താം. താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫിൽനിന്ന് ഇത് ബോധ്യമാകും. നഷ്ടസാധ്യതയോടൊപ്പം ആദായവും വിലയിരുത്താൻ നാല് കാറ്റഗറികളിലുള്ള മ്യൂച്വൽ ഫണ്ടുകളിലെ നേട്ടമാണ് ഗ്രാഫിൽ നൽകിയിട്ടുള്ളത്. 10വർഷത്തിനിടെ ഈ നിക്ഷേപങ്ങളുടെ വളർച്ച വ്യക്തമായി അറിയാൻ ഗ്രാഫ് സഹായിക്കും. ഹ്രസ്വകാലത്തേയ്ക്ക് റിസ്ക് കൂടിയ നിക്ഷേപപദ്ധതി ദീർഘകാലത്തേയ്ക്ക് മികച്ചആദായം നൽകിയതായി കാണാം. അസ്ഥിരതയുള്ള ആദായംനൽകുന്ന പദ്ധതികളാണ് ഭാവിയിൽ മികച്ചവരുമാനം നേടിത്തരുന്നത്. കോവിഡ് വ്യാപനംമൂലം വിപണി തകർന്നടിയുന്നതിനുമുമ്പത്തെ, അതായത് 2009 ഡിസംബർ മുതൽ 2019 ഡിസംബർവരെയുള്ള കാലയളവിലെ ആദായമാണ് ഗ്രാഫിൽ വ്യക്തമാക്കിയിട്ടുള്ളത്. ശ്രദ്ധിക്കാൻ: സ്മോൾ ക്യാപ് ഫണ്ടിൽനിന്നാണ് ഏറ്റവും കൂടുതൽ ആദായം ലഭിച്ചതെന്ന് ഗ്രാഫിൽനിന്ന് വ്യക്തമാണ്. എന്നാൽ അതീവ നഷ്ടസാധ്യതയുള്ള ഫണ്ട് കാറ്റഗറിയാണ് സ്മോൾ ക്യാപ്. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താരതമ്യേന നഷ്സാധ്യത കുറഞ്ഞ വിഭാഗമാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വൻകിട കമ്പനികളിൽ നിക്ഷേപിക്കുന്നതുകൊണ്ടാണ് ഇവയിലെ നിക്ഷേപത്തിന് റിസ്ക് കുറയുമെന്ന് പറയുന്നത്. ഡെറ്റ് വിഭാഗത്തിൽപ്പെട്ടതാണ് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ. ഓഹരിയില്ല കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അതുകൊണ്ടുതന്നെ നഷ്ടസാധ്യതവളരെകുറവാണ്.ഹ്രസ്വകാല നിക്ഷേപത്തിനാണ് ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകൾഅനുയോജ്യം. feedbacks to: antonycdavis@gmail.com

from money rss https://bit.ly/3eRpI4L
via IFTTT