121

Powered By Blogger

Wednesday, 5 May 2021

സെൻസെക്‌സ് 424 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,600ന് മുകളിലെത്തി

മുംബൈ: റിസർവ് ബാങ്ക് പ്രഖ്യാപിച്ച പണലഭ്യത കൂട്ടാനുള്ള നടപടികളുംമറ്റും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. നിഫ്റ്റി വീണ്ടും 14,600ന് മുകളിൽ ക്ലോസ്ചെയ്തു. സാമ്പത്തികമേഖലയെ പ്രചോദിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് തെളിയിച്ചിരിക്കുകയാണ് പ്രഖ്യാപനത്തിലൂടെ ആർബിഐ എന്ന് ജിയോജിത്തിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാർ പറഞ്ഞു. അടിയന്തിര ആരോഗ്യ പ്രവർത്തനങ്ങൾക്കായി വായ്പ നൽകാൻ വാണിജ്യ ബാങ്കുകളെ സജ്ജമാക്കാൻ 50000 കോടി രൂപയുടെ റിപോ സൗകര്യം, ചെറുകിട ധനകാര്യ ബാങ്കുകൾക്ക് ത്രിവർഷ ടിഎൽടിആർഒ സൗകര്യം, ജി സാപിന്റെ അടുത്ത ഇൻസ്റ്റാൾമെന്റ് 35000 കോടി രൂപ, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ചെറു ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പ മുൻഗണനാ മേഖലാ ഗണത്തിൽപെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ തക്ക സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട നടപടികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർബിഐയുടെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ വിപണിനേട്ടമാക്കി. 424.04 പോയന്റാണ് സെൻസെക്സിലെ ഉയർന്നത്. 48,677.55ലാണ് ക്ലോസ്ചെയ്തതു. നിഫ്റ്റിയാകട്ടെ 121 പോയന്റ് നേട്ടത്തിൽ 14,617.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സൺ ഫാർമ, യുപിഎൽ, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി, വിപ്രോ, ടിസിഎസ്, ഭാരതി എയർടെൽ, ഒഎൻജിസി, ഡിവീസ് ലാബ്, മാരുതി സുസുകി, ഹിൻഡാൽകോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഐടി, ഫാർമ, പൊതുമേഖല ബാങ്ക് സൂചികകൾ ഒന്നുമുതൽ നാലുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty ends above 14,600, Sensex gains 424 pts

from money rss https://bit.ly/33eG0Rt
via IFTTT