121

Powered By Blogger

Friday, 27 February 2015

ഗുജറാത്ത്‌ കലാപം: മൂന്ന്‌ ബ്രിട്ടീഷുകാരുള്‍പ്പെടെ നാല്‌ പേരെ കൊന്ന സംഭവം; പ്രതികളെ വെറുതെ വിട്ടു









Story Dated: Friday, February 27, 2015 08:35



അഹമ്മദാബാദ്‌: 2002ലെ ഗുജറാത്ത്‌ കലാപത്തിനിടെ മൂന്ന്‌ ബ്രിട്ടീഷുകാരുള്‍പ്പെടെ നാല്‌ പേരെ കൊലപ്പെടുത്തിയ പ്രതികളെ ഹിമ്മത്നഗറിലെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ടു. കേസിലെ ആറ്‌ പ്രതികളെയും കോടതി വെറുതെ വിട്ടത്‌. പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന്‌ കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ്‌ ആറ്‌ പേരെയും വെറുതെ വിട്ടത്‌.


ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ അന്വേഷിക്കുന്നതിനായി 2008ല്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന 9 കേസുകളില്‍ ഒന്നാണിത്‌. എസ്‌.ഐ.ടി അന്വേഷിച്ച കേസുകളില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്‌തരാക്കിയ ആദ്യത്തെ കേസാണ്‌ ഇതെന്ന പ്രത്യേകതയുമുണ്ട്‌.


ഗുജറാത്ത്‌ മുന്‍ മന്ത്രി മായ കോഡ്‌നാനി ഉള്‍പ്പെട്ട നരോദാ പാട്യ കൂട്ടക്കൊല, സര്‍ദാര്‍പുര കൂട്ടക്കൊല തുടങ്ങിയ കേസുകളും അന്വേഷിച്ചത്‌ സുപ്രീം കോടതി ഇതേ അന്വേഷണ സംഘമാണ്‌. നരോദാ പാട്യ കൂട്ടക്കൊല കേസില്‍ മായ കോഡ്‌നാനി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന്‌ വിചാരണ കോടതി കണ്ടെത്തിയിരുന്നു.










from kerala news edited

via IFTTT

ബാലപീഡനം: മുന്‍ പോപ്‌ ഗായകന്‍ ഗ്യാരി ഗ്ലിറ്ററിന്‌ 16 വര്‍ഷം തടവു ശിക്ഷ









Story Dated: Friday, February 27, 2015 08:18



mangalam malayalam online newspaper

ലണ്ടന്‍: ബാലപീഡന കേസില്‍ മുന്‍ പോപ്‌ ഗായകന്‍ ഗ്യാരി ഗ്ലിറ്ററിന്‌ 16 വര്‍ഷം തടവു ശിക്ഷ. 1970ലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടക്കുന്നത്‌. മൂന്ന്‌ പെണ്‍കുട്ടികളെ ഗ്യാരി പീഡിപ്പിച്ചതായാണ്‌ പരാതി. 70 വയസ്‌ പ്രായമുള്ള ഗ്യാരി ഗ്ലസ്‌റ്ററിനെ 2012 ഒക്‌ടോബറിലാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്യുന്നത്‌. പോപ്‌ ഗാനരംഗത്ത്‌ തിളങ്ങി നില്‍ക്കുന്നതിന്‌ സമയത്താണ്‌ ഗ്യാരി പീഡന കേസില്‍ ആരോപണവിധേയനാകുന്നത്‌. ആരോപണങ്ങളെ തുടര്‍ന്ന്‌ ഗ്യാരി വേദികളില്‍ നിന്നും അപ്രത്യക്ഷനായി. പോള്‍ ഗാഡ്‌ എന്നാണ്‌ ഗ്യാരിയുടെ യഥാര്‍ഥ പേര്‌.










from kerala news edited

via IFTTT

കാലുതെറ്റി കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തി











Story Dated: Friday, February 27, 2015 02:07


പത്തനംതിട്ട: കാലുതെറ്റി ഇരുപതടി താഴ്‌ചയുള്ള കിണറ്റില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മലയാലപ്പുഴ കാഞ്ഞിരപ്പാറ താമരശേരില്‍ ചന്ദ്രബോസിനെ(53)യാണ്‌ രക്ഷപ്പെടുത്തിയത്‌. അയല്‍വാസിയായ അരവിന്ദാക്ഷന്റെ കിണറ്റിലാണ്‌ ഇന്നലെ രാത്രി ഏഴേകാലോടെ ഇയാള്‍ വീണത്‌. ഫയര്‍മാന്‍മാരായ സുജിത്ത്‌, അഭിലാഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നിസാരപരുക്കു ുള്ള ചന്ദ്രബോസിനെ കരയ്‌ക്ക് എത്തിച്ചത്‌.










from kerala news edited

via IFTTT

പന്നിവേലിച്ചിറ സബ്‌ കനാല്‍ തുറന്നില്ല; ജനങ്ങള്‍ ബുദ്ധിമുട്ടില്‍











Story Dated: Friday, February 27, 2015 02:07


കോഴഞ്ചേരി: വരള്‍ച്ച രൂക്ഷമായതോടെ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പുന്നയ്‌ക്കാട്‌, ഓലന്തകാട്‌, കാഞ്ഞിരംവേലി, പന്നിവേലിച്ചിറ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ ഭാഗങ്ങളിലെ കിണറുകളും കുളങ്ങളും വറ്റിവരണ്ടതിനാല്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വലയുകയാണ്‌.


ഉയര്‍ന്ന പ്രദേശമായ ഓന്തേക്കാട്‌ പട്ടികജാതി കോളനിയിലെ ആകെയുള്ള ഒരു കുഴല്‍കിണര്‍ നന്നാക്കാന്‍ ഒരു വര്‍ഷമായി വാര്‍ഡംഗം ഉഷാകുമാരി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുത്തിട്ടില്ല.

മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള തുണ്ടഴം ഭാഗത്തുനിന്നും പന്നിവേലിച്ചിറ ഭാഗത്തേക്കുള്ള സബ്‌ക നാല്‍ തുറന്നാല്‍ ഏകദേശം 1500 ല്‍ പരം കുടുംബങ്ങളിലെ കിണറുകളില്‍ ജലനിരപ്പ്‌ ഉയരും. എന്നാല്‍ അധികൃതര്‍ ഇതിന്‌ തയാറാകുന്നില്ലെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.


കനാല്‍ തുറക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച്‌ പഞ്ചായത്ത്‌ അംഗങ്ങളായ പ്രദീപ്‌കുമാര്‍, സജീവ്‌ കെ. ഭാസ്‌കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഷട്ടറുകള്‍ തുറന്നുവിട്ടു. പന്നിവേലിച്ചിറ ഭാഗത്തേക്ക്‌ ജലം ഒഴുകുന്നുണ്ടെങ്കിലും കനാലിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ഇഞ്ചക്കാടുകള്‍ വളര്‍ന്നുനില്‍ക്കുകയാണ്‌. മണ്ണിടിഞ്ഞ്‌ പലഭാഗങ്ങളിലും വെള്ളമൊഴുക്ക്‌ തടസമായി തീര്‍ന്നിരിക്കുന്നു. വെള്ളമൊഴുകാതെ കെട്ടിക്കിടന്ന്‌ കുറച്ചുഭാഗത്തുമാത്രം കനാല്‍ നിറഞ്ഞുകിടക്കുന്നു.


ജലനിരപ്പ്‌ ക്രമീകരിച്ചുവിടാന്‍ മൈനര്‍ ഇറിഗേഷനിലെ ജോലിക്കാരുടെ സേവനം ലഭിക്കുന്നില്ല. കനാല്‍ജലം വീടുകള്‍ക്ക്‌ ഭീഷണിയായി വരുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ തന്നെ ഷട്ടര്‍ അടയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കണമെന്ന്‌ പ്രദീപ്‌കുമാറും സജീവ്‌ കെ. ഭാസ്‌കറും ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

കെ.എസ്‌.ഇ.ബി. ഉത്തര മേഖലാ കായികമേള: കോഴിക്കോടിന്‌ ഒന്നാം സ്‌ഥാനം











Story Dated: Friday, February 27, 2015 03:02


കല്‍പ്പറ്റ: കെ.എസ്‌.ഇ.ബി. ഉത്തരമേഖല വാര്‍ഷിക കായികമേളയില്‍ കോഴിക്കോട്‌ ഒന്നാം സ്‌ഥാനം നേടി. കണ്ണൂര്‍, വയനാട്‌ ജില്ലകള്‍ യഥാക്രമം രണ്ട്‌, മൂന്ന്‌ സ്‌ഥാനങ്ങള്‍ നേടി. കെ.എം. പ്രകാശന്‍ (അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍, ഇലക്‌ട്രിക്കല്‍ സെക്ഷന്‍, അമ്പലവയല്‍), ടി.എ. ഉഷ

(അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍, കണിയാമ്പറ്റ), കെ. മുകുന്ദന്‍ ( ഇലക്‌ട്രിക്കല്‍ സെക്ഷന്‍, പരപ്പുപ്പാറ), കെ. പ്രദീപ്‌കുമാര്‍ (66 കെ.വി. സബ്‌ സ്‌റ്റേഷന്‍, കുറ്റിക്കാട്ടൂര്‍), വി.കെ. ധന്യ (ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ കോഴിക്കോട്‌), ഗീത കടവത്തുപുരയില്‍ (ഇലക്‌ട്രിക്കല്‍ സെക്ഷന്‍, പാട്യം) എന്നിവര്‍ വ്യക്‌തിഗത ചാമ്പ്യന്‍മാരായി. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്‌, വയനാട്‌, മലപ്പുറം ജില്ലകളില്‍ നിന്നുളള 500 റോളം കായികതാരങ്ങള്‍ പങ്കെടുത്തു. മത്സരത്തോടനുബന്ധിച്ച്‌ നടത്തിയ ദീപശിഖാപ്രയാണം ഉത്തരമേഖല വിതരണവിഭാഗം ചീഫ്‌ എന്‍ജിനീയര്‍ ഡോ.ഒ.അശോകന്‍, കെ.എസ്‌.ഇ.ബി ലിമിറ്റഡിലെ ദേശീയതാരങ്ങള്‍ക്ക്‌ ദീപശിഖ കൈമാറി ഉദ്‌ഘാടനം ചെയ്‌തു. കായികതാരങ്ങളുടെ മാര്‍ച്ച്‌പാസ്‌റ്റില്‍ ഏഷ്യന്‍ റെക്കോര്‍ഡിനുടമയായ രാജ്യാന്തര അത്‌ലറ്റ്‌ ബിപിന്‍ മാത്യു സല്യൂട്ട്‌ സ്വീകരിച്ചു.










from kerala news edited

via IFTTT

ബാങ്കുകളുടെ അദാലത്തില്‍ 1.87 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി.











Story Dated: Friday, February 27, 2015 03:02


കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വ്വീസസ്‌ അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ ബാങ്കുകളുടെ അദാലത്തില്‍ 188 കേസുകള്‍ തീര്‍പ്പാക്കി. കാനറാ,ഇന്ത്യന്‍ ഓവര്‍സീസ്‌, സിന്‍ഡിക്കേറ്റ്‌, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പഞ്ചാബ്‌ നാഷണല്‍,

കേരള ഗ്രാമീണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്ക്‌, കെ.എസ്‌.എഫ്‌.ഇ, മാരുതി ചിറ്റ്‌സ്, ധനശില്‍പി ചിറ്റ്‌സ്, സെന്‍ട്രല്‍ ബാങ്ക്‌, വ്യാപാരി ചിറ്റ്‌സ് അമ്പലവയല്‍, ജില്ലാ സഹകരണ ബാങ്ക്‌, സംസ്‌ഥാന സഹകരണ ബാങ്ക്‌, വിജയാ ബാങ്ക്‌, എസ്‌.ബി.ടി. എന്നീ ബാങ്കുകള്‍ പങ്കെടുത്ത അദാലത്തില്‍ 698 കേസുകള്‍ പരിഗണിച്ചു. വിവിധ കേസുകളിലായി 1.87 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി.

അഡീഷണല്‍ ജില്ലാ ജഡ്‌ജി എസ്‌.എച്ച്‌.പഞ്ചാപകേശന്‍, സബ്‌ ജഡ്‌ജ് സി.മുജീബ്‌ റഹ്‌മാന്‍, കല്‍പ്പറ്റ മുന്‍സിഫ്‌ ആര്‍.എം. സെല്‍മത്ത്‌ എന്നിവര്‍ അദാലത്തിന്‌ നേതൃത്വം നല്‍കി. മാനന്തവാടി താലൂക്കില്‍ മുന്‍സിഫ്‌ മജിസ്‌ട്രേറ്റ്‌ കെ.മിഥുന്‍ റോയ്‌, ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ല ാസ്സ്‌ മജിസ്‌ട്രേറ്റ്‌ കെ.നൗഷാദലി എന്നിവരും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സബ്‌ ജഡ്‌ജ് എ.ജി.സതീഷ്‌ കുമാര്‍, ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ല ാസ്സ്‌ മജിസ്‌ട്രേറ്റുമാരായ കെ.എസ്‌.വരുണ്‍, ദേവികാ ലാല്‍ എന്നിവരും കേസുകള്‍ പരിഗണിച്ചു.










from kerala news edited

via IFTTT

-നഞ്ചന്‍കോഡ്‌ -വയനാട്‌ റെയില്‍വേ: കേരളം തുകയനുവദിച്ചിട്ടും പരാമര്‍ശം പോലുമില്ലാതെ കേന്ദ്ര റെയില്‍വേ ബജറ്റ്‌











Story Dated: Friday, February 27, 2015 03:02


mangalam malayalam online newspaper

കല്‍പ്പറ്റ: ഏറെ പ്രതീക്ഷയുണര്‍ത്തിയ ഇത്തവണത്തെ റെയില്‍വേ ബജറ്റിലും നഞ്ചന്‍കോഡ്‌- വയനാട്‌- നിലമ്പൂര്‍ പാതയെക്കുറിച്ച്‌ പരാമര്‍ശനം പോലുമില്ലാത്തത്‌ വയനാട്ടുകാരെ നിരാശരാക്കി. ഇത്തവണ പ്രതീക്ഷക്ക്‌ ഏറെ വകയുണ്ടായിരുന്നുവെന്നതാണ്‌ നിരാശക്ക്‌ ആക്കം കൂട്ടുന്നത്‌. നിര്‍ദിഷ്‌ട പാതയുടെ പ്രാഥമിക നിര്‍മാണ ചെലവുകള്‍ക്കുള്ള സംസ്‌ഥാന വിഹിതമായി കേരള സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചിട്ടും കേന്ദ്രം നിര്‍ദിഷ്‌ട പദ്ധതിയെ നിഷ്‌ക്കരുണം തഴഞ്ഞുവെന്നതാണ്‌ യാഥാര്‍ഥ്യം. ന്യൂദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) മുന്‍ ചെയര്‍മാനും നിലവില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ (കെ.എം.ആര്‍.എല്‍) മുഖ്യ ഉപദേശകനുമായ ഇ. ശ്രീധരനും ഇന്ത്യന്‍ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്‌ഥരും നിര്‍ദിഷ്‌ട റെയില്‍വേ പദ്ധതിയോടു താല്‍പര്യം പ്രകടിപ്പിച്ച്‌ സംസാരിച്ചിരുന്നുവെങ്കിലും അതൊന്നും ബജറ്റില്‍ പ്രതിഫലിച്ചില്ല. നീലഗിരി - വയനാട്‌ എന്‍.എച്ച്‌ ആന്‍ഡ്‌ റെയില്‍വേ ആക്ഷന്‍ കമ്മറ്റി ശ്രദ്ധേയമായ നിരവധി നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനിയും കാത്തിരിക്കാനാണ്‌ വിധി.

കര്‍ണാടകയിലെ നഞ്ചന്‍കോഡ്‌ നിന്ന്‌ വയനാട്‌ വഴി മലപ്പുറം നിലമ്പൂരിലെത്തുന്ന നിര്‍ദിഷ്‌ട റെയില്‍പാതയാണ്‌ എല്ലാ റെയില്‍വേ ബജറ്റിലും വയനാട്ടുകാരെ മോഹിപ്പിക്കുന്നത്‌. വയനാട്‌ വഴി നിലമ്പൂരിലേക്കുള്ള റെയില്‍ പാതയ്‌ക്ക് മുമ്പ്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ മുമ്പ്‌ അനുമതി നല്‍കിയിരുന്നു. 3384 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്കായിരുന്നു ആസൂത്രണ കമ്മീഷന്റെ അനുമതി. പിന്നീട്‌ ലാഭകരമല്ലെന്നതടക്കമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ്‌ ഉപേക്ഷിച്ചു. ഒ.രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴാണ്‌ നഞ്ചന്‍കോഡ്‌-നിലമ്പൂര്‍ ലൈനിന്റെ സാധ്യതാ പഠനം നടത്തിയത്‌. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ റെയില്‍വെ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ നഞ്ചന്‍കോഡ്‌-നിലമ്പൂര്‍ പാത സര്‍വെ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു. ഗോള്‍ഡന്‍ ഐ.ടി. കോറിഡോര്‍, ഹൈദരാബാദ്‌, ബംഗളൂരു, കൊച്ചി എന്നീ ഐ.ടി. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച്‌ പാത അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഇത്‌. 2007-08ലെ റെയില്‍വേ ബജറ്റില്‍ പാതയുടെ സര്‍വെയ്‌ക്ക് തുകയും വകവരുത്തി. തുടര്‍ന്ന്‌ 1742 കോടി രൂപ മതിപ്പുചെലവ്‌ വരുന്ന സര്‍വെ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇത്‌ പിന്നീട്‌ പുതുക്കി 3384 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിയാക്കി. ഇതിനാണ്‌ ആസൂത്രണ കമ്മിഷന്‍ അനുമതി നല്‍കിയത്‌. എന്നിട്ടും പിന്നീട്‌ അവതരിപ്പിച്ച റെയില്‍വേ ബജറ്റുകളിലൊന്നും തുടര്‍ നടപടി ഉണ്ടായില്ല.

നിലമ്പൂരില്‍ തുടങ്ങി മലപ്പുറം ജില്ലയിലെ എടക്കര, വഴിക്കടവ്‌, കാഞ്ഞിരക്കടവ്‌, ബിര്‍ലാവനം, വെണ്ടേക്കുംപെട്ടി, ഗ്ലെന്‍റോക്ക്‌, വയനാട്‌ ജില്ലയിലെ വെള്ളാര്‍മല, വടുവന്‍ചാല്‍,ചീരാല്‍, ബത്തേരി, നീലഗിരി ജില്ലയിലെ ചേരങ്കോട്‌, അയ്യങ്കൊല്ലി, മൈസൂര്‍ ജില്ലയിലെ മാവിനഹള്ള, ചിക്കബൈരഗെ, യശ്വന്ത്‌പുര, ഹൗറ, യച്ചഗുണ്ടലു വഴി നഞ്ചന്‍കോഡ്‌ എത്തുന്നതാണ്‌ നേരത്തേ നടന്ന സര്‍വെ പ്രകാരമുള്ള പാത. 236 കിലോമീറ്ററാണ്‌ ഈ ലൈനിന്റെ ദൈര്‍ഘ്യം. 2008 ഏപ്രിലില്‍ ചെന്നൈ സതേണ്‍ റെയില്‍വേ ചീഫ്‌ എന്‍ജിനീയര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ലൈന്‍ നിര്‍മിക്കാന്‍ 1742.1 കോടി രൂപ വേണ്ടിവരുമെന്നാണ്‌ പറഞ്ഞിരുന്നത്‌. 20 റെയില്‍വെ സ്‌റ്റേഷനുകളും റിപ്പോര്‍ട്ടില്‍ മാര്‍ക്ക്‌ ചെയ്‌തിരുന്നു.

നിലവില്‍ മൈസൂറില്‍ നിന്നുള്ള റെയില്‍ പാത നഞ്ചന്‍കോഡ്‌ വരെയും ഷൊര്‍ണൂരില്‍ നിന്നുള്ളത്‌ നിലമ്പൂര്‍ വരെയും എത്തിനില്‍ക്കുന്നുണ്ട്‌.

ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയ സമയത്ത്‌ നിര്‍ദിഷ്‌ട പാതക്ക്‌ പാരിസ്‌ഥിതികമായി വലിയ തടസങ്ങള്‍ ഉണ്ടായിരുന്നില്ല. നിര്‍ദിഷ്‌ട റെയില്‍വേ വയനാട്ടിലേക്ക്‌ എത്തേണ്ടത്‌ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെയാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ഈ വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഈ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തതോടെ നിര്‍ദിഷ്‌ട പാത സാധ്യമാകില്ലെന്ന്‌ ആശങ്കയുയര്‍ന്നിരുന്നു. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന്‌ തടസമാകുന്ന ഒരു വിധ വികസനവും നിര്‍മാണ പ്രവര്‍ത്തികളും കടുവാസങ്കേതത്തിനുള്ളില്‍ നടത്താന്‍ പാടില്ലെന്നാണ്‌ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി (എന്‍.ടി.സി.എ) നിഷ്‌കര്‍ഷിക്കുന്നത്‌. ഈ സാഹചര്യത്തില്‍ വന്യജീവികള്‍ക്കുണ്ടാകുന്ന അപായം ഒഴിവാക്കാന്‍ വനത്തില്‍ മേല്‍പാലങ്ങള്‍ നിര്‍മിച്ച്‌ നിര്‍ദിഷ്‌ട റെയില്‍വേ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമെന്ന്‌ ചൂണ്ടിക്കാട്ടി നിരവധി വ്യക്‌തികളും സംഘടനകളും കേന്ദ്ര റെയില്‍വേ ബോര്‍ഡിനും മന്ത്രാലയത്തിനും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന്‌ നിര്‍ദിഷ്‌ട റെയില്‍പാത റെയില്‍വേ ബോര്‍ഡ്‌ അംഗീകരിച്ചതായി അറിയിച്ച്‌ കേന്ദ്ര ഗതാഗത വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ചെറിയാന്‍ സി. ജോര്‍ജ്‌ തങ്ങള്‍ക്ക്‌ കത്തയച്ചിരുന്നതായി നീലഗിരി വയനാട്‌ ദേശീയ പാത ആന്‍ഡ്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. നിര്‍ദിഷ്‌ട പാതയുടെ ആദ്യഘട്ടമായ നഞ്ചന്‍കോട്‌ വയനാട്‌ പാതക്കുവേണ്ടിയുള്ള സ്‌ഥലമെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ ഗതാഗത വകുപ്പ്‌ നല്‍കിയ മറുപടിയിലാണ്‌ റെയില്‍പാതയുടെ അംഗീകാരം വ്യക്‌തമാക്കിയത്‌. 3.384 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന നഞ്ചന്‍കോട്‌ -വയനാട്‌ -നിലമ്പൂര്‍ പാത രണ്ടുഘട്ടമായി തിരിച്ചാണ്‌ എസ്‌റ്റിമേറ്റ്‌ തയാറാക്കിയത്‌.










from kerala news edited

via IFTTT

പള്ളിയറ രാമന്‌ നാടിന്റെ ആദരം











Story Dated: Friday, February 27, 2015 03:02


കല്‍പ്പറ്റ: പള്ളിയറ രാമന്‍ വയനാട്ടിലെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നേതാവാണെന്ന്‌ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ ഹാളില്‍ നടന്ന പള്ളിയറ രാമന്‍ സപ്‌തതി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. വയനാട്ടിലെ സുഹൃത്സമിതിയാണ്‌ രാമേട്ടന്‌ സപ്‌തതി ആഘോഷം ഒരുക്കിയത്‌. സാമൂഹിക-സാംസ്‌ക്കാരിക-വിദ്യാഭ്യാസ-രാഷ്‌ട്രീയ മേഖലകളില്‍ പള്ളിയറ രാമന്‍ അറിയപ്പെടുന്ന നേതാവായത്‌ നിശ്‌ചയദാര്‍ഢ്യം നിറഞ്ഞ പ്രവര്‍ത്തനംകൊണ്ടാണ്‌. ജൈവ കര്‍ഷകന്‍ കൂടിയായ പള്ളിയറ രാമന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ബി.ജെ.പി. സംസ്‌ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ആര്‍.എസ്‌.എസ്‌. പ്രാന്തസംഘചാലക്‌ പി.ഇ.ബി.മേനോന്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍, ആര്‍.എസ്‌.എസ്‌. ജില്ലാ സംഘചാലക്‌ എം.എം.ദാമോദരന്‍, വള്ളിയൂര്‍ക്കാവ്‌ ക്ഷേത്രം ട്രസ്‌റ്റി സി.എ.കുഞ്ഞിരാമന്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളായ ഗോകുല്‍ദാസ്‌ കോട്ടയില്‍, പി.അബൂബക്കര്‍, പി.സി.മോഹനന്‍, എന്‍.ഒ.ദേവസി, വിജയന്‍ ചെറുകര, എം.സി.സെബാസ്‌റ്റ്യന്‍, ഏച്ചോം ഗോപി, കെ.സദാനന്ദന്‍, പാലേരി രാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

അനാശാസ്യം: മൂന്നു പേര്‍ അറസ്‌റ്റില്‍











Story Dated: Friday, February 27, 2015 03:02


ഗൂഡല്ലൂര്‍: തുറപ്പള്ളിയിലെ സ്വകാര്യ ലോഡ്‌ജില്‍ അനാശാസ്യത്തിലേര്‍പ്പെട്ട മൂന്ന്‌ പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കാസര്‍കോട്‌ സ്വദേശി ഇബ്രാഹീം (35), എരുമാട്‌ കപ്പാല സ്വദേശി മനോജ്‌കുമാര്‍ (41), ബംഗളൂരു സ്വദേശിനി ആശ (25) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. എസ്‌.ഐ. രേണുകാദേവി, പോലീസുകാരായ താജുദീന്‍, ശ്രീജന്‍, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ അറസ്‌റ്റു ചെയ്‌തത്‌.










from kerala news edited

via IFTTT

ജില്ലാ മുഅല്ലിം സമ്മേളനം സമാപിച്ചു











Story Dated: Friday, February 27, 2015 03:02


കണിയാമ്പറ്റ: 'പഠനം സംസ്‌കരണം, സേവനം എന്ന ശീര്‍ഷകത്തില്‍ സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനം കണിയാമ്പറ്റ സുന്നീ മദ്രസയില്‍ സമാപിച്ചു. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിവരുന്ന 25 ഇന കര്‍മ്മ പദ്ധതികളുടെ സമാപന ചടങ്ങായ മുഅല്ലിം നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായായിരുന്നു ജില്ലാ സമ്മേളനം. മഹല്ല്‌ പ്രസിഡന്റ്‌ ബീരാന്‍ കണിയാമ്പറ്റ പതാക ഉയര്‍ത്തി. നൂറുല്‍ ഉലമ എം.എ. ഉസ്‌താദ്‌ അനുസ്‌മരണ സദസില്‍ അബ്‌ദുള്ള മുസ്ലിയാര്‍ തരുവണ പ്രാര്‍ഥന നടത്തി. എസ്‌.ജെ.എം. ജില്ലാ പ്രസിഡന്റ്‌ മമ്മൂട്ടി മദനിയുടെ അധ്യക്ഷതയില്‍ എസ്‌.എം.എ. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കെ.എസ്‌. മുഹമ്മദ്‌ സഖാഫി (ദാറുല്‍ ഫലാഹ്‌), ഉമര്‍ സഖാഫി കല്ലിയോട്‌, ശാഹിദ്‌ സഖാഫി (എസ്‌.എസ്‌.എഫ്‌. ജില്ലാ വൈസ്‌ പ്രസിഡന്റ്‌), അലവി സഅദി എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ്‌ മദനി സ്വാഗതം പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ആദ്യ സെഷനില്‍ ഹൈദരലി സഖാഫി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം വിഷയാവതരണം നടത്തി. അലവി സഅദി, റഫീഖ്‌ മുസ്ലിയാര്‍, ഗഫൂര്‍ നിസാമി, ജാഫര്‍ സഅദി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT