121

Powered By Blogger

Wednesday, 4 March 2020

ക്രിപ്‌റ്റൊ കറൻസികൾ നിയമവിധേയമാകുമ്പോൾ

ക്രിപ്റ്റോ കറൻസിക്ക് ലോകത്തിലെ ഭൂരിഭാഗം ഒന്നാംനിര കമ്പനികളെക്കാളും മൂല്യമുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ക്രിപ്റ്റോ കറൻസിയെ തകർക്കാൻ നടക്കുന്ന നിരന്തരശ്രമങ്ങൾക്കിടയിലും ഇതിന് അല്പംപോലും ഇടിവുതട്ടിയിട്ടില്ല. 162 ബില്യൺ യു.എസ്. ഡോളർ മൂല്യമുള്ള ബോയിങ്ങിനെക്കാളും 203 ബില്യൺ ഡോളർ മൂല്യമുള്ള വെൽസ് ഫാർഗോയെക്കാളും 239 ബില്യൺ ഡോളർ മൂല്യമുള്ള കൊക്ക കോളയെക്കാളും മൂല്യം ഇന്ന് ക്രിപ്റ്റോ കറൻസിക്കുണ്ട്. എല്ലാ ക്രിപ്റ്റോ കറൻസികളുടെയും മൂല്യം ഒന്നിച്ചുപരിഗണിച്ചാൽ (251 ബില്യൺ ഡോളർ) അത് ക്രിപ്റ്റോ കറൻസിയെ ഓഹരിസൂചികയിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 20-ാം സ്ഥാനത്താണ് നിർത്തുന്നത്. ക്രിപ്റ്റോ കറൻസിക്കുമേലുള്ള വിലക്ക് എടുത്തുമാറ്റിയ തീരുമാനം കൊറോണ വൈറസ് ബാധയടക്കമുള്ള പ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന സമ്പദ്വ്യവസ്ഥയെ പരിഗണിക്കുമ്പോൾ വളരെയധികം സ്വാഗതാർഹമാണ്. ക്രിപ്റ്റോ സാമ്പത്തികവ്യവസ്ഥയും ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുമടക്കമുള്ള സംവിധാനങ്ങൾക്ക് ഈ തീരുമാനം ഉത്തേജനം നൽകും. എന്നാൽ, ബ്ലോക്ചെയിൻ മുഖ്യധാരയിലെത്തുക ഗാർട്ട്നെർ ഹൈപ്പ് സൈക്കിൾ പ്രവചിക്കുന്നതുപോലെ അടുത്ത 10 വർഷത്തിനുള്ളിലല്ല, അഞ്ചുവർഷത്തിനുള്ളിലായിരിക്കും. വികേന്ദ്രീകരണമാണ് ഈ സംവിധാനങ്ങളിൽ മുന്നോട്ടുള്ള അടുത്ത പടി. പുതിയ സ്റ്റാർട്ടപ്പുകളുണ്ടാവുകയും കമ്പനികൾ കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാവുകയും ചെയ്യും. ബാങ്കുകൾ തങ്ങളുടെ ഇടപാട് സേവനനിരക്ക് കുറയ്ക്കുകയും വൈകാതെത്തന്നെ അന്താരാഷ്ട്രതലത്തിലുള്ള പണക്കൈമാറ്റം യാഥാർഥ്യമാകുകയുംചെയ്യും. ഗവേഷണകേന്ദ്രങ്ങളും ആഗോളസംവിധാനങ്ങളും ഇതിന്റെ സാധ്യതകൾ മനസ്സിലാക്കാനാരംഭിക്കും. ചെറുകിട, മധ്യനിര സ്ഥാപനങ്ങൾക്ക് ഇതുവഴി പ്രാരംഭനാണയ കൈമാറ്റത്തിലൂടെ (ഐ.സി.ഒ.) പുതിയൊരു നിക്ഷേപമാർഗം ലഭിക്കും. പുതിയതൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ തൊഴിൽപരമായ സാധ്യതകളും മെച്ചപ്പെടും. ക്രിപ്റ്റോ കറൻസിവഴിയുണ്ടാക്കുന്ന ലാഭങ്ങൾക്ക് നികുതിചുമത്തുന്നതിലൂടെ സർക്കാരുകൾക്കും വമ്പിച്ച നേട്ടമുണ്ടാക്കാനാകും. സർക്കാരുകൾ ജീവനക്കാരുടെ വേതനം നൽകാനും ആമസോൺ ഇടപാടുകൾക്കായുമൊക്കെ ക്രിപ്റ്റോ കറൻസിയെ തിരഞ്ഞെടുക്കുന്ന ദിവസം വിദൂരമല്ല. 2027-ലെ ലോകസാമ്പത്തികഫോറം അടുക്കുമ്പോഴേക്കും ആഭ്യന്തരോത്പാദനത്തിൽ 10 ശതമാനം കുതിപ്പുണ്ടാക്കാൻ ബ്ലോക്ക്ചെയിൻ സംവിധാനം സഹായകമാകും. ചൈനയുടെ നിലവിലെ നിറംമങ്ങിയ പ്രകടനവും അന്താരാഷ്ട്ര വിഷയങ്ങളിലെ നരേന്ദ്രമോദിയുടെ നിറഞ്ഞ സാന്നിധ്യവും ഈ മേഖലയിൽ മികച്ച ശക്തിയാകാനുള്ള അവസരമാണ് ഇന്ത്യക്ക് നൽകുന്നത്. (ബ്ലോക്ക്ചെയിൻ ആൻഡ് ക്രിപ്റ്റോ വിശകലന വിദഗ്ധനാണ് ലേഖകൻ)

from money rss http://bit.ly/3crakvv
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വിപണിയിൽ കൊറോണ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 38635ലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 11321ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 573 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 169ഓഹരികൾനഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. വിവിധ വിഭാഗങ്ങളിലെ സൂചികകൾ നേട്ടത്തിലാണ്. ലോഹ സൂചിക രണ്ടും ഊർജം, പൊതുമേഖല ബാങ്ക്, വാഹനം, ഫാർമ, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളവും ഉയർന്നു. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ഗെയിൽ, എസ്ബിഐ, സൺ ഫാർമ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, യെസ് ബാങ്ക്, വേദാന്ത, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, സിപ്ല, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/38oWCWP
via IFTTT

എയര്‍ ഇന്ത്യയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക്(എൻആർഐ)ഇനി എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും സ്വന്തമാക്കാം. നിലവിൽ 49 ശതമാനമായിരുന്നു വിദേശ നിക്ഷേപം അനുവദിച്ചിരുന്നത്. ഈ പരിധി നീക്കുന്നതിന് വ്യോമയാന മന്ത്രാലയം(ഡിപാർട്ട്മെന്റ് ഫോർ പ്രോമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ്)ഡിപിഐഐടിയെ സമീപിക്കുകയായിരുന്നു. കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ എങ്ങനെയെങ്കിലും വിൽക്കാനുള്ള സർക്കാരിന്റെ ശ്രമം ഇനിയും വിജിയിച്ചിട്ടില്ല. മാർച്ച് 17ആണ് വിലപറയാനുള്ള അവസാന തിയതി. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100 ശതമാനവും ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയുടെ 50 ശതമാനം ഓഹരിയുമാണ് സർക്കാർ വിൽക്കുന്നത്.

from money rss http://bit.ly/2x1bFbZ
via IFTTT

സെന്‍സെക്‌സ് 214 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണത്തിൽ വർധനയുണ്ടായത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 214.22 പോയന്റ് നഷ്ടത്തിൽ 38,409.48ലും നിഫ്റ്റി 52.30 പോയന്റ് താഴ്ന്ന് 11,251 ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള സെൻസെക്സ് 431 പോയന്റിലേറെ താഴ്ന്നിരുന്നു. ബിഎസ്ഇയിലെ 694 ഓഹരികൾ നേട്ടത്തിലും 1673 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 129 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ്, സൺ ഫാർമ, ഗെയിൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി, ഊർജം എന്നീ വിഭാഗങ്ങൾ ഒഴികെയുള്ളഓഹരികളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.6ശതമാനം നഷ്ടത്തിലായി. Sensex falls 214 pts

from money rss http://bit.ly/3cvnp6Y
via IFTTT

Tuesday, 3 March 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ മൂന്നാംദിവസം ലക്ഷ്യംകണ്ടു

ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഓഹരി വിപണി തകർച്ച നേരിടുന്നതിനിടയിലും എസ്ബിഐ കാർഡ്സിന്റെ ഐപിഒ ലക്ഷ്യം കണ്ടു. 10.02 കോടി ഓഹരികളാണ് വില്പനയ്ക്കുവെച്ചത്. മൂന്നാമത്തെ ദിവസം 11 മണിയോടെ 11.02 കോടി ഓഹരികൾക്കുള്ള അപേക്ഷ ലഭിച്ചതായി എൻഎസ്ഇയിൽനിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. മാർച്ച് അഞ്ചിനാണ് ഇഷ്യു ക്ലോസ് ചെയ്യുന്നത്. 750 രൂപമുതൽ 755 രൂപവരെയായിയിരിക്കും ലിസ്റ്റ് ചെയ്യുമ്പോഴത്തെ വില. ഐപിഒവഴി 10,355 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. SBI Cards IPO fully subscribed on third day

from money rss http://bit.ly/39okIC2
via IFTTT

സ്വര്‍ണവില ഒറ്റയടിക്ക് പവന് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി

സ്വർണവില പവന് ഒറ്റയടിക്ക് 760 രൂപകൂടി വീണ്ടും 32,000 രൂപയിലെത്തി. ഗ്രാമിന് 95 രൂപകൂടി 4000 രൂപയിലുമെത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായാണ് ഒരുദിവസം പവന് 760 രൂപകൂടുന്നത്. ഒരുമാസംകൊണ്ട് വിലയിൽ 2080 രൂപയാണ് വർധിച്ചത്. ഫെബ്രുവരി 24ന് 32,000 രൂപയിലേയ്ക്ക് പവൻവിലയെത്തിയിരുന്നു. ആഗോള വിപണിയിൽ ഊഹകച്ചവടക്കാർ വൻതോതിൽ സ്വർണം വിറ്റഴിച്ചതിനെതുടർന്ന് മാർച്ച് ഒന്നിന് 31,040 രൂപയിലേയ്ക്ക് വില താഴുകയുംചെയ്തിരുന്നു. ദേശീയ വിപണിയിൽ പത്തുഗ്രാം സ്വർണത്തിന് രണ്ടുദിവസത്തിനിടെ 1,800 രൂപയാണ് കൂടിയത്. ആഗോള വിപണിയിലാകട്ടെ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,643.76 നിലവാരത്തിലാണ്.

from money rss http://bit.ly/2wo5HBV
via IFTTT

പാഠം 63: പെന്‍ഷനുവേണ്ടിയുള്ള നിക്ഷേപത്തില്‍നിന്ന് 18 ശതമാനംവരെ ആദായം നേടാം

നേരത്തെ റിട്ടയർചെയ്യാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞോ? പത്തിലേറെ പാഠങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. നിരവധി പ്രതികരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കാൻ ഏതൊക്കെ നിക്ഷേപ പദ്ധതികളാണ് യോജിച്ചതെന്ന് പരിശോധിക്കുകയാണ് ഈ പാഠത്തിൽ. പദ്ധതികൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇപിഎപ്, റിക്കറിങ് ഡെപ്പോസിറ്റ്, ബാങ്ക് നിക്ഷേപം, ചിട്ടി, എൻപിഎസ് തുടങ്ങിയവയെല്ലാം പെൻഷൻകാല നിക്ഷേപത്തിന് പണം സമാഹരിക്കാൻ പ്രയോജനപ്പെടുത്താം. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നേടാൻ നിക്ഷേപ പദ്ധതികളിൽ പലതിനും കഴിയില്ല എന്നതാണ് വാസ്തവം. പിപിഎഫ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ആർക്കുംചേരാം. റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന മികച്ച സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിപിഎഫ്. 80 സി പ്രകാരം നികുതിയിളവും(എത്രകാലം ഉണ്ടാകുമെന്ന് വ്യക്തമല്ല)നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായ നികുതി ബാധ്യതിയില്ലെന്നത് പദ്ധതിയെ ആകർഷകമാക്കുന്നു. 500 രൂപയുണ്ടെങ്കിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങാം. ഒരുവർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക 1.5 ലക്ഷം രൂപയാണ്. സർക്കാർ ബോണ്ടുകളിൽനിന്നുള്ള ആദായത്തിനനുസരിച്ചാണ് പിപിഎഫിന്റെ പലിശനിരക്കുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കുക. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പോയി അക്കൗണ്ട് തുടങ്ങാം. ഓൺലൈനായും അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. നിലവിലെ പലിശ 7.9 ശതമാനമാണ്. 15 വർഷംവരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. ആവശ്യമെങ്കിൽ അഞ്ചുവർഷംകൂടി കാലാവധി നീട്ടുന്നതിനും അനുവദിക്കും. ഇപിഎഫ് ശമ്പളവരുമാനക്കാരായ ജീവനക്കാർക്കുവേണ്ടിയുള്ളതാണ് ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തിൽനിന്നുള്ള വിഹിതമായി 12ശതമാനവും അതിന് സമാനമായ തുക തൊഴിലുടമയും ഇപിഎഫിലേയ്ക്ക് മാസംതോറും അടയ്ക്കും. വിരമിക്കുമ്പോൾ ഇപിഎഫിലെ നിക്ഷേപം മുഴുവൻ ജീവനക്കാരന് ലഭിക്കും. 2018-19 സാമ്പത്തികവർഷത്തിൽ 8.65 ശതമാനമാണ് ഇപിഎഫിന്റെ പലിശ. എൻപിഎസ് റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). ഓഹരി, കടപ്പത്രം, സർക്കാർ സെക്യൂരിറ്റി തുടങ്ങിയവയിലെല്ലാം നിക്ഷേപിക്കാൻ എൻപിഎസിൽ സൗകര്യമുണ്ട്. എത്രശതമാനംവീതംവേണം ഓഹരിയിലുംമറ്റും നിക്ഷേപമെന്ന് തീരുമാനിക്കാൻ കഴിയും. ഭാവിയിൽ ആവശ്യമെങ്കിൽ മാറ്റംവരുത്താനും കഴിയും. 80സിസിഡി(1ബി)പ്രകാരം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യവുമുണ്ട്. പിഒപി എന്നറിയപ്പെടുന്ന പോയന്റ്സ് ഓഫ് പ്രസൻസ് എന്ന അംഗീകൃത എൻപിഎസ് സേവന ദാതാക്കളുടെ ശാഖകൾമുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബ്രോക്കിങ് ഹൗസുകൾ എന്നിവിടങ്ങളിൽനിന്ന് പദ്ധതിയിൽ ചേരാനുള്ള മാർദനിർദേശം ലഭിക്കും. പെൻഷനാകുമ്പോൾ നിക്ഷേപത്തിൽനിന്ന് 60 ശതമാനംവരെയാണ് പിൻവലിക്കാൻ കഴിയുക. ബാക്കിയുള്ള 40 ശതമാനംതുക പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ആന്വിറ്റി പ്ലാനിൽനിന്ന് താരതമ്യേന കുറഞ്ഞ ആദായമാണ് ലഭിക്കുക. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി സമ്പത്ത് സ്വരുക്കൂട്ടാൻ യോജിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപിക്കാൻ വിവിധ ഫണ്ടുകളുണ്ട്. നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ് ഫണ്ടുമുതൽ നഷ്ടസാധ്യതകൂടിയ സ്മോൾ ക്യാപ് ഫണ്ടുകൾവരെ നിക്ഷേപകന് തിരഞ്ഞെടുക്കാം. എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം നിർത്താനും നിക്ഷേപം പിൻവലിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. ചിട്ടയായി ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് കഴിയും. റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള സമ്പത്ത് സ്വരൂപിക്കാൻ യോജിച്ചത് മൾട്ടിക്യാപ് ഫണ്ടുകളാണ്. നാലു ഫണ്ടുകൽ ഇവിടെ ശുപാർശ ചെയ്യുന്നു. Equity: Multi Cap Fund* 1 Yr(%)** 3Yr(%)** 5Yr(%)** 7Yr(%)** 7Yr SIP Value(Rs)*** Axis Focused 20.45 16.57 11.70 16.62 14.35 Lakh SBI Focused Equity 19.93 15.52 11.53 16.66 14.49 Lakh Kotak Standard Multicap 9.89 10.17 9.49 17.40 13.35 Lakh Canara Robeco Equity Diversified 14.59 13.87 7.71 14.02 12.79 Lakh *നിക്ഷേപം ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ. **ആദായം കണക്കാക്കിയ തിയതി: 3 മാർച്ച് 2020.***പ്രതിമാസം 10,000 രൂപവീതം ഏഴുവർഷം നിക്ഷേപിച്ച തുക 8.40 ലക്ഷം. ശ്രദ്ധിക്കാൻ റിട്ടയർമെന്റുകാല ജീവിതത്തിന് ഇപിഎഫിലോ പിപിഎഫിലോ നിക്ഷേപം നടത്തിയാൽ മതിയെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ ഈ പദ്ധതികൾക്ക് കഴിയില്ലെന്ന് മനസിലാക്കുക. എട്ടുശതമാനം മുതൽ 8.65 ശമതാനംവരെയാണ് ഈ പദ്ധതികൾക്ക് നൽകിവരുന്ന പലിശ. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി കണക്കെടുത്താൽ ഏഴുമുതൽ എട്ടുശതമാനംവരെയാണ് പണപ്പെരുപ്പമെന്നുകാണാം. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിലേത് ഇതിലുമെത്രയോ മുകളിലാണ്. എന്നിരുന്നാലും റിട്ടയർമെന്റ് പോർട്ട്ഫോളിയോയിൽസ്ഥിരനിക്ഷേ പദ്ധതികളെയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. 50വയസ്സിനുതാഴെയാണെങ്കിൽ 80 മുതൽ 90ശതമാനംവരെ തുകയും ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നതാകും ഉചിതം. ഉദ്ദേശിച്ചരീതിയിലുള്ള റിട്ടയർമെന്റ് കോർപ്പസ് സ്വരൂപിക്കാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കൊറോണ ഭീതിയിൽ ഓഹരി വിപണി കൂപ്പുകുത്തിയ സമയത്താണ് ദീർഘകാല നിക്ഷേപത്തിന് ഫണ്ടുകൾ ഇത്രയും നേട്ടം നൽകിയത്. അതിനാൽതന്നെ വിപണി മികച്ച നേട്ടത്തിലുള്ളപ്പോൾ 15 ശതമാനം വാർഷീകാദായമെങ്കിലും ലഭിച്ചേക്കാം. ചിട്ടയായ നിക്ഷേപവും കാലാകാലങ്ങളിൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുന്നതും മികച്ചനേട്ടംനേടാൻ നിങ്ങളെ സഹായിക്കും.

from money rss http://bit.ly/2IkrpJM
via IFTTT

ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിരോധനം സുപ്രീം കോടതി നീക്കി

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി നിരോധനം സുപ്രീംകോടതി റദ്ദാക്കി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. ക്രിപ്റ്റോ കറൻസികൾക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോ ഇടപാടിന്റെ റിസ്ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മൂല്യമുള്ളത് ബിറ്റ്കോയിനാണ്. 8,815 ഡോളറിലാണ് കറൻസിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിന്റെ മൊത്തം വിപണിമൂല്യം. 2018 ഏപ്രിലിലാണ് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. SC allows trade in cryptocurrency

from money rss http://bit.ly/2uPO5OH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയിൽ ഓഹരി വിപണി. കാര്യമായ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 49 പോയന്റ് നേട്ടത്തിൽ 38672ലും നിഫ്റ്റി 14 പോയന്റ് ഉയർന്ന് 11317ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 208 ഓഹരികൾ നഷ്ടത്തിലുമാണ്. 33 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ്, യുപിഎൽ, ബജാജ് ഓട്ടോ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ബാധയിലെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറാൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കുറച്ചതിനെതുടർന്ന് സ്വർണവില കൂടി.

from money rss http://bit.ly/2wuEI7r
via IFTTT

അക്കൗണ്ടിൽനിന്ന് പൈസ പോയോ? കാര്യം ഇതാണ്

കൊച്ചി: പ്രളയാനന്തര പുനർ നിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ബാങ്കുകൾ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടർന്ന് അഞ്ച് ശതമാനത്തിനു മുകളിൽ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് ഒന്നുമുതൽ 2021 ജൂലായ് 31 വരെ ഇത് ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ, അടുത്തിടെ മുതലാണ് ബാങ്കുകൾ പ്രളയ സെസ് ഈടാക്കി തുടങ്ങിയത്. സർവീസ് ചാർജിന്റെ ഒരു ശതമാനമാണ് ഈ വകയിൽ ഉപഭോക്താക്കളിൽ നിന്നു പിടിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതലുള്ള പ്രളയ സെസാണ് ഇപ്പോൾ ഒരുമിച്ച് പിടിച്ചു തുടങ്ങിയിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച നിർദേശങ്ങളോ സന്ദേശങ്ങളോ നേരത്തെ നൽകാത്തത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാർക്കും ഇക്കാര്യത്തിൽ മുൻകൂട്ടി അറിയിപ്പുകളോ വിശദാംശങ്ങളോ കിട്ടിയിട്ടില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ നിന്ന് പണം പോയതെന്തിനാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇടപാടുകാരുടെ പരാതി. നെഫ്റ്റ് ഇടപാടുകൾക്കും എ.ടി.എം. സേവനങ്ങൾക്കും അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും പരിധിയിൽ കൂടുതലായി നടത്തുന്ന ഇടപാടുകൾക്കുമെല്ലാം ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാറുണ്ട്. ബാങ്കിന്റെ സർവീസ് ചാർജുകൾക്കെല്ലാം ജി.എസ്.ടി. 18 ശതമാനമാണ്. ഉദാഹരണത്തിന്, എസ്.ബി.ഐ. ഉപഭോക്താവാണ് നിങ്ങളെങ്കിൽ പരിധിയിൽ കവിഞ്ഞുള്ള എ.ടി.എം. ഇടപാടുകൾക്ക് 23.60 രൂപയാണ് ബാങ്ക് സർവീസ് ചാർജ് ഈടാക്കുക. സർവീസ് ചാർജും 18 ശതമാനം ജി.എസ്.ടി.യും കൂടിയ തുകയാണിത്. ജി.എസ്.ടി. കിഴിച്ച് 20 രൂപയാണ് സർവീസ് ചാർജ് വരുന്നത്. ഇതിന്റെ പ്രളയ സെസ് ഒരു ശതമാനം എന്നുപറയുന്നത് 20 പൈസ ആയിരിക്കും.

from money rss http://bit.ly/2TlL9TC
via IFTTT

പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു -Live

കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് പ്രവാസി ഡിവിഡന്റ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു

from money rss http://bit.ly/2wmCc3p
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കൊറോണ ഭീതിയിൽ ഏഴുദിവസം തുടർച്ചയായുണ്ടായ നഷ്ടത്തിനുശേഷം വിപണി കുതിച്ചു. സെൻസെക്സ് 411.09 പോയന്റ് നേട്ടത്തിൽ 38555.11 പോയന്റിലും നിഫ്റ്റി 151.50 പോയന്റ് ഉയർന്ന് 11284.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1138 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, ഹിൻഡാൽകോ, സൺ ഫാർമ, ടാറ്റ സ്റ്റീൽ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബജാജ് ഓട്ടോ, യെസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികൾ ഒരുശതമാനത്തോളം നേട്ടത്തിലായിരുന്നു. sensex gains 411 pts

from money rss http://bit.ly/2TB40sq
via IFTTT

കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം

സ്വർണത്തിൽ നിക്ഷേപിക്കണോ? ഇതാ മികച്ച അവസരം. സോവറിൻ ഗോൾഡ് ബോണ്ടിന്റെ 2019-20 വർഷത്തെ പത്താമത്തെ സീരീസിലുള്ള ബോണ്ടിൽ നിക്ഷേപിക്കാൻ മാർച്ച് ആറുവരെ അപേക്ഷിക്കാം. ഒരുഗ്രാമിന് തുല്യമായ യൂണിറ്റിന് 4,260 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. മാർച്ച് 11ന് യൂണിറ്റുകൾ അലോട്ട് ചെയ്യും. ഓൺലൈനിൽ അപേക്ഷിച്ച് ഡിജിറ്റലായി പണം കൈമാറിയാൽ 50 രൂപ കിഴിവ് ലഭിക്കും. അതായത് ഇപ്രകാരം നിക്ഷേപിച്ചാൽ യൂണിറ്റിന് 4,210 രൂപ നൽകിയാൽ മതി. കുറഞ്ഞ വിലയ്ക്ക് വാങ്ങാം; കൂടുതൽ നേട്ടമുണ്ടാക്കാം നേരത്തെ ഇഷ്യുചെയ്തതും ഇപ്പോൾ ദ്വീതീയ വിപണി(സ്റ്റോക്ക് എക്സ്ചേഞ്ച്)യിൽ വ്യാപാരം നടക്കുന്നതുമായി ഗോൾഡ് ബോണ്ടുകൾ യൂണിറ്റിന് 3,900 നിലവാരത്തിൽ ലഭ്യമാണ്. ഓഹരി വിപണിയിൽനിന്ന് ഗോൾഡ് ബോണ്ട് വാങ്ങിയാൽ രണ്ടുമെച്ചങ്ങളുണ്ട്. 1. വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കാം. 2. ഗോൾഡ് ബോണ്ടിന്റെ അവശേഷിക്കുന്ന കാലാവധി കുറവുമായിരിക്കും. GOLD BOND Symbol Issue Price(Rs) LTP(Rs) SGBAUG24 3119 3980 SGBSEP24 3150 3976 SUBJUL25 2780 3924 SUBNOV24 2957 3982 SGBFEB24 2600 3990 Source:NSE India Website. As on March 2, 2020

from money rss http://bit.ly/32Mv3FA
via IFTTT

കൊറോണ: രൂപയുടെ മൂല്യം ഡോളറിനെതിരെ 73 രൂപയിലേയ്ക്ക് താഴ്ന്നു

മുംബൈ: ഏഷ്യൻ വിപണികളെ പിന്തുടർന്ന് രാജ്യത്തെ കറൻസിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 73 നിലവാരത്തിലേയ്ക്ക് താഴാൻ പ്രധാനകാരണം. ചൊവാഴ്ച രാവിലെ 72.22 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 1.42 ഓടെ 73.03 നിലവാരത്തിലേയ്ക്ക് താഴുകയായിരുന്നു. 2018 നവംബർ 12നാണ് ഇതിനുമുമ്പ് രൂപയുടെ മൂല്യം 72.76 നിലവാരത്തിലെത്തിയത്. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. കേന്ദ്ര ബാങ്ക് നടപടികളെടുക്കുമെന്ന് കരുതി തുടക്കത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിന്നു. മറ്റ് ഏഷ്യൻ കറൻസികളായ തായ് ഭട്ട് 0.4ശതമാനവും ചൈന ഓഫ്ഷോർ 0.3ശതമാനവും സിംഗപുർ ഡോളർ 0.3ശതമാനവും ദക്ഷിണ കൊറിയൻ വോൺ 0.1ശതമാനവും താഴ്ന്നിരുന്നു.

from money rss http://bit.ly/39iVnK3
via IFTTT

Monday, 2 March 2020

സ്ത്രീപുരുഷസമത്വവും സാമ്പത്തികരംഗവും

റേഡിയോ ആക്ടിവിറ്റി രംഗത്ത് രണ്ടുപ്രാവശ്യം നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞ മേരി ക്യൂറി, നൂറ്റാണ്ടിന്റെ വനിത എന്ന് ബി.ബി.സി. വിശേഷിപ്പിച്ച നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, 34-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായ ഫിൻലൻഡിന്റെ സന്നാ മിറെല്ലാ മറീൻ, ബാഡ്മിന്റനിൽ ലോകതാരമായി ഉയർന്ന പി.വി. സിന്ധു ഇവരെല്ലാം വ്യത്യസ്ത മേഖലകളിൽ വിജയം സ്വന്തമാക്കിയ സ്ത്രീകളാണ്. സ്വജീവിതത്തോട് പടവെട്ടിത്തന്നെ മുന്നേറിയ പ്രശസ്തരല്ലാത്ത അനേകം സ്ത്രീപ്രതിഭകളും നമുക്കുണ്ട്. മാർച്ച് എട്ട്. വീണ്ടും ഒരു അന്താരാഷ്ട്ര വനിതാദിനാചരണംകൂടി കടന്നുവരുന്നു. 'ഞാൻ സ്ത്രീകളുടെ അവകാശത്തെ യാഥാർത്ഥ്യമാക്കുന്ന ഒരു സമത്വതലമുറയാണ്'എന്ന് ഓരോരുത്തർക്കും പറയാനാവുക എന്നതാണ് 2020-ലെ വനിതാ ദിനാചരണത്തിന്റെ ആപ്തവാക്യമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അന്തസ്സിന്റെ സമത്വം സ്ത്രീയും പുരുഷനും ശാരീരിക വ്യത്യസ്തതയുള്ളവരാണ്. ബൗദ്ധിക ഇടപെടലുകളിലും വൈകാരിക സമീപനങ്ങളിലും ഏറെ വ്യത്യസ്തത പുലർത്തുന്നവരാണ്. പിന്നെ, എന്താണ് സ്ത്രീപുരുഷസമത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? അത് പ്രഥമമായും അന്തസ്സിന്റെ സമത്വമാണ്. രണ്ടാംതരമെന്നോ, കുറഞ്ഞതെന്നോ ബലഹീനമെന്നോ കരുതി മാറ്റിവെക്കാതെ രണ്ടുകൂട്ടരേയും തുല്യമായി കണ്ട് സമീപിക്കണം എന്നതിലേക്കാണ് ഈ സമത്വചിന്ത എത്തിനിൽക്കുന്നത്. തുല്യതയെക്കുറിച്ച് പറയുമ്പോഴും രണ്ടുകൂട്ടരുടേയും അനന്യവും വ്യതിരക്തവുമായ പ്രത്യേകതകളും മനസ്സിലാക്കിയിരിക്കണം. സ്ത്രീ, പുരുഷന്റെ വേഷംധരിച്ചതുകൊണ്ടോ പുരുഷൻ ചെയ്യുന്ന എല്ലാ തൊഴിലും തങ്ങൾക്കും ചെയ്യാനാവുന്നതാണെന്ന് സ്ഥാപിക്കുന്നതോ അല്ല സ്ത്രീപുരുഷസമത്വം. ഒരുഭാഗത്ത് മനുഷ്യവ്യക്തികൾ എന്ന നിലയ്ക്ക് അവർ രണ്ടുപേരും പൂർണ സമത്വം ഉള്ളവരാകുന്നു. മറുഭാഗത്ത് അവരുടെ പ്രത്യേക ഉണ്മകളിൽ അവർ പുരുഷനും സ്ത്രീയുമാകുന്നു. പുരുഷനായിരിക്കുന്നതും സ്ത്രീയായിരിക്കുന്നതും നല്ലതും എടുത്തുമാറ്റാനാവാത്തതുമായ മാഹാത്മ്യത്തിന്റെ അവസ്ഥകളാണ്. കേവലം ലൈഗികവ്യത്യാസത്തിനുമപ്പുറം സാമൂഹ്യപരമായ പ്രത്യേകതകളുംകൂടി കണക്കിലെടുത്ത് ജെൻഡർ എന്ന പദമാണ് ഇന്ന് ലിംഗപദവി തിരിച്ചറിയാൻ പ്രയോഗത്തിൽ ഉപയോഗിക്കപ്പെടുന്നത്. ജെൻഡർ ഇക്കണോമിക്സ് സാമ്പത്തികശാസ്ത്രത്തിലെ പ്രാധാന്യമേറിവരുന്ന ഒരു പഠനശാഖയാണ്ജെൻഡർഇക്കണോമിക്സ്. നെൽസൻ ഫെർബറിന്റെ അഭിപ്രായത്തിൽ ഈ ശാസ്ത്രശാഖ ഉത്പാദനം, വിതരണം തുടങ്ങിയ സാമ്പത്തികശാസ്ത്ര വിഷയങ്ങളുടെ ലിംഗപദവിപരമായ വിശകലനമാണ്. ജെൻഡർഇക്വിറ്റി, ജെൻഡർ ഓഡിറ്റിങ്, ജെൻഡർസെൻസിറ്റീവ് ബജറ്റ്, ജെൻഡർഗ്യാപ് ഇൻഡക്സ് എന്നിവ ഇതുമായി ബന്ധപ്പെട്ട പഠനമേഖലകളാണ്. സമത്വം കുടുംബത്തിൽനിന്ന് ആരംഭിക്കണം ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരേ അന്തസ്സിൽ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾതന്നെയാണ്. ഓരോ സ്ത്രീക്കും സ്വയം തന്റെ അനന്യമായ 'ഫെമിനിൻ ജീനിയസ്' കണ്ടെത്താൻ സാധിക്കണം. അതിന് അവളെ സഹായിക്കുന്നവിധത്തിൽ സമൂഹം അനുയാത്രചെയ്യുന്നവരുമാകണം. സമത്വമുള്ള സമൂഹത്തിൽ സംവരണത്തിന്റെ ആവശ്യമില്ല. സമത്വമുണ്ടായാൽ സംവരണാനുകൂല്യങ്ങൾ പിൻവലിക്കുകയും വേണം. ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ട് എന്ന ശാസ്ത്രസത്യം ഈ മേഖലയിൽ ശക്തവുമാണ്. നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്ന ചൂഷണവും അടിമത്തവും അല്പം സ്വാതന്ത്ര്യം കിട്ടിയപ്പോൾ ചിലരിലെങ്കിലും അഹങ്കാരമായും പ്രതികാരമായും സടകുടഞ്ഞെഴുന്നേൽക്കുകയാണ്. ലോകചരിത്രത്തിലൊരിടത്തും അടിമ ഉടമയെ സ്നേഹിച്ചിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിനായി വാദിക്കുന്നവരെ ഫെമിനിസ്റ്റായിക്കണ്ട് പരിഹസിക്കാതെ, ഹ്യൂമനിസ്റ്റ് എന്ന് പറയുന്നതാവും ശരി. സ്വന്തം വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരും ഈ അനുഭവത്തിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്ന മനുഷ്യവാദികളാവുന്നത്. ഓർക്കുക... ഒരു സമൂഹത്തിന്റെ അന്തസ്സ് അവിടത്തെ സ്ത്രീകളുടെ സുഃസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

from money rss http://bit.ly/38di2G1
via IFTTT

സെന്‍സെക്‌സില്‍ 445 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഏഴുദിവസം തുടർച്ചയായി നഷ്ടത്തിൽ ക്ലോസ് ചെയ്ത വിപണിയിൽ ചൊവാഴ്ച മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 445 പോയന്റ് ഉയർന്ന് 38589ലും നിഫ്റ്റി 148 പോയന്റ് നേട്ടത്തിൽ 11281ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ് 1.6 ശതമാനവും സ്മോൾ ക്യാപ് 1.5ശതമാനവും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റൽ സൂചിക 2.4ശതമാനവും ബാങ്ക് സൂചിക രണ്ടുശതമാനവും ഉയർന്നു. വേദാന്ത, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, റിലയൻസ്, സിപ്ല, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസം 800 പോയന്റ് നേട്ടത്തിലാണ് സെൻസെക്സിൽ വ്യാപാരം ആരംഭിച്ചതെങ്കിലും രാജ്യത്ത് മൂന്നുപേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെതുടർന്ന് വിപണി നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/2IfQ0PC
via IFTTT

ഏഴാംദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ഏഴാം ദിവസവും രക്തച്ചൊരിച്ചിൽ. സെൻസെക്സ് ഒരുവേള 800ലേറെ പോയന്റ് കുതിച്ചെങ്കിലും ഒടുവിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്നുണ്ടായ നഷ്ടം 939 പോയന്റ്. 153.27 പോയന്റ് നഷ്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 69 പോയന്റ് താഴ്ന്ന് 11132.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 944 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1469 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 153 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് പുതിയാതി രണ്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് വിപണിയെ പിടിച്ചുകുലുക്കിയത്. ഡെൽഹിയിലും തെലുങ്കാനയിലുമാണ് ഓരോരുത്തർക്ക് കൊറോണ ബാധിച്ചത്. ഉച്ചക്കുശേഷം ഇതുസംബന്ധിച്ച വാർത്ത് പുറത്തുവന്നതോടെയാണ് വിപണി നഷ്ടത്തിലായത്. യെസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ 0.7 ശതമാനംവരെ നഷ്ടത്തിലായി.

from money rss http://bit.ly/38ctJgo
via IFTTT

Sunday, 1 March 2020

ലഘുസമ്പാദ്യ പദ്ധതികൾ ഇനി എത്രനാൾ ?

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെകുറിച്ച് കേൾക്കാത്ത അല്ലെങ്കിൽ അതിൽ ചേരാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത അല്ലെങ്കിൽ നിർബന്ധിക്കപ്പെടാത്ത മലയാളികൾ കാണില്ല. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ഒട്ടു മിക്ക മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കാരണം ജനങ്ങളുടെ വിശ്വാസം ഇത്രയേറെ ആർജ്ജിച്ച സമ്പാദ്യ പദ്ധതികൾ ചുരുക്കമാണ്.എന്നാൽ മുൻപൊന്നും ഇല്ലാത്ത രീതിയിൽ, നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികൾ ലഘുസമ്പാദ്യ പദ്ധതികൾ ഇപ്പോൾ നേരിടുന്നുണ്ട്. ജനങ്ങളുടെയിടയിൽ സമ്പാദ്യശീലം വളർത്തുക, ആതുക രാജ്യപുരോഗതിക്കായി ഉപയോഗിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1882 ലാണ് ലഘുസമ്പാദ്യ പദ്ധതികൾആരംഭിച്ചത്. ഈ പദ്ധതികളെ പ്രധാനമായും മൂന്നായി തരംതിരിക്കാം; സേവിങ്സ് അക്കൗണ്ട്, റെക്കറിങ് ഡെപ്പോസിറ്റ്സ്, ഫിക്സഡ് ഡെപ്പോസിറ്റ്സ്, മാസവരുമാന പദ്ധതി എന്നിവ ഉൾപ്പെടുന്നപോസ്റ്റോഫീസ് സേവിങ്സ്; ദേശിയ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ പോലെയുള്ള സേവിങ്സ് സർട്ടിഫിക്കറ്റുകൾ; പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരന്മാർക്കുള്ള സമ്പാദ്യ പദ്ധതി, 9 വയസ്സിനു താഴെയുള്ള പെണ്കുട്ടികൾ ക്കായുള്ള സുകന്യ പദ്ധതി എന്നിവ ഉൾപ്പെടുന്ന സാമൂഹ്യ സുരക്ഷ പദ്ധതികൾ എന്നിവയാണവ. ഇതിൽ മുതിർന്ന പൗരൻമാരുടെ സമ്പാദ്യ പദ്ധതി, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോസ്റ്റോഫീസുകൾക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ വഴിയും ലഭ്യമാണ്. ഉയർന്ന പലിശ, സുരക്ഷിതത്വം, നികുതിയിളവ്, വീട്ടിനടുത്തു തന്നെയുള്ള പോസ്റ്റോഫീസുകൾ അല്ലെങ്കിൽ ഏജന്റുമാരുടെ സേവനം എന്നിവമൂലം ഈ പദ്ധതികൾക്ക് വളരെവേഗം ജനങ്ങളുടെയും പ്രീതിലഭിച്ചു. ലഘുസമ്പാദ്യ പദ്ധതികൾ വഴി സ്വരൂപിക്കുന്ന പണംകേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശിയ ലഘു സമ്പാദ്യ നിധിയിലേക്കാണ് പോകുന്നത് (National Small Savings Fund). ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി നികത്തുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളും ഈ ഫണ്ടിൽ നിന്നു കടമെടുക്കാറുണ്ട്. ലഘു സമ്പാദ്യ പദ്ധതികൾ ഇപ്പോൾ വീണ്ടും പൊതുജന ശ്രദ്ധയിലേക്ക് വരാൻ രണ്ട് കാരണങ്ങളുണ്ട്. ഇന്ത്യയിലെ മൊത്തം സമ്പാദ്യ നിരക്ക് 15 വർഷത്തെ താഴ്ന്നനിലയിലെത്തിയത്, ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായ നികുതി നിയമം. ലഘുസമ്പാദ്യങ്ങൾ മിക്കതും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊന്ന് പ്രകാരം ആദായനികുതിയിളവിന് അർഹമാണ്. ഇത്തരം സമ്പാദ്യ പദ്ധതികളുടെ ജനപ്രീതിക്ക് കാരണവും അതു തന്നെയാണ്. എന്നാൽ പുതിയ ആദായ നികുതിനിയമപ്രകാരം നിശ്ചിത നിക്ഷേപങ്ങൾ ഒന്നുംനടത്താതെ തന്നെ നികുതിദായകർക്ക് ആദായനികുതിയിളവ് നേടിയെടുക്കുവാൻ കഴിയും. അതിനാൽ തന്നെ ആദായനികുതി ലാഭിക്കൽ എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തിയവർ, ലഘുസമ്പാദ്യ പദ്ധതികൾ ഉൾപ്പെടെ നികുതിയിളവ് ലഭ്യമാക്കിയിരുന്ന നിക്ഷേപ പദ്ധതികളോട് ഇനി മുഖം തിരിക്കാൻ സാധ്യതയുണ്ട്. പക്ഷെ ഇത് ഏതൊക്കെ ലഘുസമ്പാദ്യങ്ങളെ എത്രമാത്രം ബാധിക്കും എന്നതിനെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ നികുതിദായകരുടെ പൊതുവായ നിക്ഷേപശൈലി ശ്രദ്ധിച്ചാൽ വ്യക്തത കണ്ടെത്താനാകും. 2018-19 ലെ കണക്കുപ്രകാരം പബ്ലിക് പ്രോവിഡന്റ് ഫണ്ടിൽ ലഭിച്ച ആകെ തുകയായ 99,000 കോടിയുടെ അൻപത് ശതമാനവും ആ സാമ്പത്തിക വർഷത്തിലെ അവസാന മാസമായ 2019 മാർച്ചിലാണ് നിക്ഷേപിക്കപ്പെട്ടത്. അതുപോലെ തന്നെ ദേശിയ സമ്പാദ്യ പദ്ധതിയിൽ പിരിച്ചെടുത്ത 26,000 കോടിയുടെ 28 ശതമാനവും മാർച്ചിലാണ് ലഭിച്ചത്. അതായത് നികുതി ലാഭിക്കൽ മാത്രം ലക്ഷ്യമിട്ട് നിക്ഷേപിച്ചത് എന്നർത്ഥം. മറ്റു ലഘുസമ്പാദ്യ പദ്ധതികളിൽ ഇത്ര വലിയ വ്യതിയാനം കാണാനില്ല. അതിനർത്ഥം പുതിയ ആദായനികുതി നിയമം ഈ രണ്ട് പദ്ധതികളിലുള്ള നിക്ഷേപത്തെ കാര്യമായി ബാധിക്കും എന്നുതന്നെയാണ്. ദേശീയ ലഘുസമ്പാദ്യ നിധിയിൽ സ്വരൂപിക്കുന്ന പണം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദീർഘകാല കടപ്പാത്രങ്ങളിലാണ് നിക്ഷേപിക്കുന്നത്.അതായത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കടം കൊടുക്കുന്നു എന്നർത്ഥം. കൊടുക്കുന്നു എന്നല്ല, വായ്പയെടുക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായിരുന്നു എന്നതാണ് ശരി. 2011 വരെ അതാത് സംസ്ഥാനത്തു നിന്നു സ്വരൂപിക്കുന്നമൊത്തം ലഘുസമ്പാദ്യങ്ങളുടെ 80% എങ്കിലും സംസ്ഥാനങ്ങൾ കടമെടുക്കണം എന്നതായിരുന്നു നിയമം. ഇത് സംസ്ഥാനങ്ങളുടെ എതിർപ്പിനിടയാക്കി. കാരണം പലിശനിരക്ക് തീരുമാനിക്കുന്നത് കേന്ദ്ര ധനമന്ത്രാലയമാണ്. മാർക്കറ്റ് നിരക്കിനെക്കാൾ ഉയർന്ന പലിശയാണ് ഈ വായ്പകളിന്മേൽ ഈടാക്കുന്നത്. (ഏറ്റവും പുതിയ ഉത്തരവുപ്രകാരം ഇത് 8.5 ശതമാനമാണ്.) അതിലും കുറച്ചു നിരക്കിൽ പൊതുവിപണിയിൽ നിന്നു കടമെടുക്കാമെന്നിരിക്കെ ഉയർന്ന നിരക്കിൽ കടം അടിച്ചേല്പിക്കുന്നതിനെ സംസ്ഥാനങ്ങൾ ചോദ്യം ചെയ്തു. തുടർന്ന്, പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ കടമെടുക്കൽ വിഹിതം 80 ൽ നിന്ന് 50 ശതമാനമായി കുറച്ചു. മാത്രമല്ല, താൽ പര്യമുള്ള സംസ്ഥാനങ്ങൾ മാത്രം നിധിയിൽ നിന്ന് കടമെടുത്താൽ മതിയെന്നും നിർദ്ദേശിച്ചു. ഇതിനെത്തുടർന്ന് 4 സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും ലഘുസമ്പാദ്യ നിധിയിൽ നിന്ന് കടം വാങ്ങുന്നത് നിർത്തി. (കേരളം, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഡൽഹി എന്നിവയാണ് ആ നാല് സംസ്ഥാനങ്ങൾ). പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് 2005-06 മുതൽ കേന്ദ്രസർക്കാരിന്റെ ഇടനില ഇല്ലാതെ സംസ്ഥാനങ്ങൾ നേരിട്ട് തന്നെ വിപണിയിൽ നിന്നു കടമെടുക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ലഘുസമ്പാദ്യ നിധിയിൽ നിന്നുള്ള കടമെടുപ്പ് കൂടി നിർത്തിയതോടെ മൊത്തം ധനകമ്മിയുടെ ഏകദേശം 90 ശതമാനവും വിപണിയിൽ നിന്ന് കടമെടുത്താണ് സംസ്ഥാനങ്ങൾ നികത്തുന്നത്. സ്വാഭാവികമായും ലഘു സമ്പാദ്യ പദ്ധതികളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യമില്ലാത്തതിനാൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യം കുറഞ്ഞു വന്നേക്കാം. നികുതിയിളവിന് പുറമെ ലഘുസമ്പാദ്യ പദ്ധതികളെ ആകർഷകമാക്കുന്ന മറ്റൊന്ന് ഉയർന്ന പലിശ നിരക്കാണ്. സമാന കാലാവധിയുള്ള ബാങ്ക് നിക്ഷേപത്തേക്കാൾ അല്ലെങ്കിൽ സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കിനെക്കാൾ (Yield) ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. തന്മൂലം ദേശീയ ലഘുസമ്പാദ്യ നിധി നഷ്ടത്തിലാകുന്നു എന്നൊരു ആരോപണം ഉണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട വസ്തുത നിക്ഷേപർക്ക് നൽകുന്ന പലിശയെക്കാൾ ഉയർന്ന നിരക്കിലാണ് നിധിയിൽ നിന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കടം കൊടുക്കുന്നത് എന്നതാണ്. ഉദാഹരണമായി ലഘുസമ്പാദ്യങ്ങൾക്കുള്ള ശരാശരി പലിശ 2019 ൽ 7.3% ആയിരുന്നപ്പോൾ നിധിയിൽ നിന്നുള്ള വായ്പയിന്മേൽ 8.5% പലിശയാണ് ഈടാക്കിയത്. പക്ഷെ ഭരണചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ നിധി നഷ്ടത്തിലാകുന്നു എന്നാണ് വിമർശനം. ഭരണപരമായ ചെലവുകൾ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഏജന്റുമാരുടെ കമ്മീഷനും പോസ്റ്റൽ വകുപ്പിന് നൽകുന്ന ഏജൻസി നിരക്കുകളുമാണ്. ലഘുസമ്പാദ്യങ്ങൾ ശേഖരിക്കുന്നതിൽ രാജ്യത്തെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ് ഓഫീസുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇതിൽ 80 ശതമാനവും ഗ്രാമീണ മേഖലയിലുമാണ്. സമ്പാദ്യം സ്വരൂപിക്കുന്നു എന്നത് മാത്രമല്ല, താഴെതട്ടിലുള്ള ജനവിഭാഗങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുവാനും പോസ്റ്റോഫീസുകൾ വഴി കഴിഞ്ഞു. 2000-01 ൽ ലഘുസമ്പാദ്യങ്ങൾ വഴി ശേഖരിച്ച 88,500 കോടി രൂപ (gross) 2018-19 ആയപ്പോഴേക്കും ഏകദേശം 7 ലക്ഷം കോടിയായി ഉയർന്നു. ഇത് ദേശിയ വരുമാനത്തിന്റെ ഏകദേശം 3.6% വരും. ആ വർഷത്തെ പിൻവലിക്കൽ കഴിച്ചു ലഭിച്ച അറ്റ നിക്ഷേപം ഏകദേശം 2 ലക്ഷം കോടിയാണ്. തപാൽ വകുപ്പ് 2018 ൽ തുടങ്ങിയ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ സേവനം ഇപ്പോൾ ബ്രാഞ്ച് തലത്തിലുള്ള പോസ്റ്റ് ഓഫീസുകളിൽ വരെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ജനങ്ങളിൽ നിന്ന് സമ്പാദ്യം സ്വരൂപിക്കുന്നതിൽ ഇനിമുതൽ ആ വകുപ്പിന് ഒരു വിരുദ്ധ താൽപ്പര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടുതൽ ശ്രദ്ധആ വകുപ്പിന്റെ ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുന്നതിലാകും. ലഘുസമ്പാദ്യപദ്ധതികൾക്ക് മുൻപ് നൽകിയിരുന്ന പ്രാധാന്യവും പരിഗണനയും തുടർന്നും തപാൽ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ ലഘുസമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതോടൊപ്പം, രാജ്യമൊട്ടാകെ ബാങ്കിങ് സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ജൻധൻ യോജന പോലുള്ള പദ്ധതികൾ, UPI പോലെ ധനകാര്യമേഖലയിലെ പുതിയ ടെക്നോളജികൾ എന്നിവയും ലഘു സമ്പാദ്യ പദ്ധതികൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം. ലഘുസമ്പാദ്യപദ്ധതികൾക്ക് ഉയർന്ന പലിശ നൽകുന്നതുമൂലം ബാങ്കുകളും അവരുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകാൻ നിർബന്ധിതരാകുന്നു എന്ന വ്യാപകമായ വിമർശനം ഉയർന്നു വരുന്നുണ്ട്. തന്മൂലം റിസർവ് ബാങ്ക് വായ്പ നിരക്ക് കുറച്ചാലും ബാങ്കുകൾ വായ്പയിന്മേലുള്ള പലിശ നിരക്ക് കുറക്കാത്തത്റിസർവ് ബാങ്കിന്റെ വായ്പാനയത്തെ തന്നെ നിർവീര്യമാക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഈ ആരോപണത്തിൽ വലിയ കഴമ്പില്ല എന്നതാണ് സത്യം. ബാങ്കുകളെ സംബത്തിച്ചിടത്തോളം ലഘുസമ്പാദ്യങ്ങൾ ഒരു ഭീഷണിയേ അല്ല. 2018-19 ൽ രാജ്യത്തെ ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിലെ ആകെ നിക്ഷേപം ഏകദേശം 40 ലക്ഷം കോടി രൂപ ആയിരുന്നപ്പോൾ ലഘുസമ്പാദ്യ പദ്ധതികളിലെ അറ്റ നിക്ഷേപം 2 ലക്ഷം കോടി രൂപ മാത്രമായിരുന്നു, അതായത് ബാങ്ക് നിക്ഷേപത്തിന്റെ വെറും 5 ശതമാനം! അതല്ല, ഇനി ലഘു സമ്പാദ്യങ്ങളുടെ പലിശ നിരക്ക് കുറച്ചാൽ പോലും അതിലേക്കുള്ള നിക്ഷേപത്തെ ബാധിക്കാൻ പോകുന്നില്ല, കാരണം ലഘുസമ്പാദ്യങ്ങളിലെ ഒരു വർഷത്തെ മൊത്തം നിക്ഷേപത്തിന്റെ 50 ശതമാനവും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് വഴിയാണ് ലഭിക്കുന്നത്. ആ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന, സാധാരണക്കാരൻ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം മാത്രമേ നോക്കുന്നുള്ളൂ, അതിൽ നിന്ന് കിട്ടുന്ന പലിശയെപ്പറ്റി ബോധവാനേയല്ല. ബാങ്കുകളും പലിശനിരക്ക് കുറക്കാൻ പോകുന്നില്ല, കാരണം മികച്ച ആദായം തേടിയുള്ള ഉയർന്ന, മധ്യ വരുമാനക്കാരുടെ ഓഹരിയിലേക്കും കടപ്പത്രങ്ങളിലേക്കുമുള്ള ഒഴുക്ക് ബാങ്കുകളെ അത്ര മാത്രം അസ്വസ്ഥരാക്കുന്നുണ്ട്. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)

from money rss http://bit.ly/2x1Z0FT
via IFTTT

ഒമ്പതുമാസംകൊണ്ട് എല്‍ഐസി ഏജന്റുമാര്‍ കമ്മീഷന്‍ ഇനത്തില്‍ നേടിയത് 14,200 കോടി രൂപ

എൽഐസിയുടെ ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്പന നടത്തിയതിലൂടെ ഒമ്പതുമാസംകൊണ്ട് ഏജന്റുമാർക്ക് ലഭിച്ചത് 14,200 കോടി രൂപ. 2019-2020 സാമ്പത്തികവർഷത്തെ ആദ്യത്തെ ഒമ്പതുമാസംകൊണ്ടാണ് ഏജന്റുമാർ ഇത്രയും തുക നേടിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർ നേടിയതിനേക്കാൾ 1.8 ഇരട്ടിയോളംവരുമിത്. മുൻവർഷം ഡിസംബർ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കമ്മീഷൻ ഇനത്തിലെ വരുമാന വർധന 46 ശതമാനമാണ്. എൽഐസിയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപ ഉത്പന്നങ്ങൾ വില്ക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ ഉയർന്നനിരക്കിലാണ് കമ്മീഷൻ നൽകുന്നത്. ആദ്യവർഷ പ്രീമിയത്തിൽ 30 മുതൽ 70ശതമാനംവരെ കമ്മീഷൻ നൽകുന്ന കമ്പനികളുണ്ട്. പ്രത്യേകിച്ചും യുലിപ് പ്ലാനുകളിൽ. നിക്ഷേപകരുടെ തുകയിൽനിന്നാണ് കമ്പനികൾ വിതരണക്കാർക്കായി കമ്മീഷൻ നൽകുന്നത്. അതുകഴിഞ്ഞുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. അതേസമയം, സെബിയുടെ നിയന്ത്രണമുള്ളതിനാൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ കമ്മീഷനാണ്. കമ്മീഷൻതുക കാലയളവ് ഏജന്റുമാർക്ക് എൽഐസി നൽകിയതുക വ്യത്യാസം(%) 2016 April-Dec 10,251കോടി രൂപ 2.85% 2017 April-Dec 12,005കോടി രൂപ 17.11 2018 April-Dec 12,748കോടി രൂപ 6.19 2019 April-Dec 14,220കോടി രൂപ 11.55 അവലംബം: എൽഐസി പുറത്തുവിട്ട കണക്കുകൾ​ 2018 സെപ്റ്റംബറിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകിനിൽനിന്ന് ഈടാക്കുന്ന മൊത്തം നിരക്കിൽ പുതിയ സ്ലാബ് അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം 2.25 മുതൽ 2.5ശതമാനംവരെമാത്രമെഈടാക്കാൻ കഴിയൂ. ഇതിൽനിന്നുവേണം വിതരണക്കാർക്കുള്ള കമ്മീഷനും നൽകാൻ. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാനും 2013ൽ സെബി അവസരമൊരുക്കിയിരുന്നു.

from money rss http://bit.ly/3am3RQm
via IFTTT

പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

ന്യൂഡൽഹി: മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴനൽകേണ്ടിവരും.പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നൽകേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്. തത്വത്തിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സ്വാഭാവികമായും പാൻ ഉടമ പിഴയടയ്ക്കാൻ നിർബന്ധിതനാകും. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും.അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരും. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാൻ നൽകിയിട്ടുള്ളവർക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാൻ പ്രവർത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ പിഴനൽകേണ്ടതുമില്ല. പ്രവർത്തനയോഗ്യമല്ലാത്ത പാൻ കൈവശമുള്ളവർ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താൽമതി പഴയത് പ്രവർത്തനയോഗ്യമാകും.

from money rss http://bit.ly/2Ic67h6
via IFTTT

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്നു

മുംബൈ: കൊറോണ ഭീതിയിൽ വെള്ളിയാഴ്ച തകർന്നടിഞ്ഞ ഓഹരി വിപണി നഷ്ടത്തിന്റെ പകുതിയോളം തിരിച്ചുപിടിച്ചു. സെൻസെക്സ് 731 പോയന്റ് ഉയർന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തിൽ 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 137 ഓഹരികൾ നഷ്ടത്തിലുമാണ്. 29 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, സീ എന്റർടെയൻമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, റിലയൻസ്, ഐഒസി, ഒഎൻജിസി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എംആന്റ്എം, കൊട്ടക് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വ്യാപകമായുണ്ടായ കനത്ത വില്പന സമ്മർദത്തിൽ വെള്ളിയാഴ്ച സെൻസെക്സിന് നഷ്ടമായത് 1448 പോയന്റായിരുന്നു. നിഫ്റ്റിയാകട്ടെ 431 പോയന്റും നഷ്ടത്തിലായി.

from money rss http://bit.ly/39g6Yt4
via IFTTT

Friday, 28 February 2020

കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1,448 പോയന്റ്

മുംബൈ: കൊറോണ വൈറസ് ആഗോള വ്യാപകമായി ഓഹരി വിപണികളെ ബാധിച്ചു. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾ കൂപ്പുകുത്തി. 2009നുശേഷം ഇതാദ്യമായാണ് ഒരാഴ്ചകാലയളവിലെ വ്യാപാരത്തിൽ നിഫ്റ്റിയിൽ ഇത്രയും നഷ്ടമുണ്ടാകുന്നത്. സെൻസെക് 1,448.37 പോയന്റ്(3.64%)താഴ്ന്ന് 38297.29ലും നിഫ്റ്റി 431.50 പോയന്റ്(3.71%)നഷ്ടത്തിൽ 11,201.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1975 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി 50 സൂചികയിൽ ഐഒസിമാത്രമാണ് നേരിയ നേട്ടത്തിൽ നിലനിന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക ഏഴ് ശതമാനവും ഐടി 5.6ശതമാനവും പൊതുമേഖല ബാങ്ക് 5 ശതമാനവും വാഹനം, ഫാർമ സൂചികകൾ നാലുശതമാനത്തോളവുമാണ് നഷ്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ ഫിനാൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ കനത്ത നഷ്ടമുണ്ടാക്കിയത്. സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex tanks 1,448 pts on Coronavirus jitters

from money rss http://bit.ly/2Tm58QO
via IFTTT

കൊറോണ വൈറസ്: മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളര്‍

മുംബൈ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോൾ വമ്പൻമാർക്കും അടിതെറ്റി. രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയിൽനിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ ആസ്തിയിൽ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സൺഫാർമയുടെ ദിലീപ് സാംഘ് വി തുടങ്ങിയവർക്കും നഷ്ടമായത് കോടികളാണ്. ഇവരുടെ കമ്പനികളുടെ ഓഹരിവിലകൾ വൻതോതിൽ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തിൽ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. വൈറസ് ബാധയ്ക്കുശേഷം ഓഹരി നിക്ഷേപകർക്ക് മൊത്തം നഷ്ടമായതാകട്ടെ 11.52 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഗ്രൂപ്പിനെയാണ് ഓഹരി വിപണിയിലെ തകർച്ച കാര്യമായി ബാധിച്ചത്. ഫെബ്രുവരി 13നും 17നുമിടയിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 53,706.40 കോടി രൂപയുടെ കുറവുണ്ടായി. സെൻസെക്സ് 1000 പോയന്റ് താഴ്ന്നപ്പോൾ റിലയൻസിന്റെ ഓഹരിവില 2.8 ശതമാനമാണ് ഇടിഞ്ഞത്.

from money rss http://bit.ly/32KoyDn
via IFTTT

ബിഎസ് 6: ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വിലകുടും

മുംബൈ: ബിഎസ് 6 നിലവാരത്തലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് വ്യക്തമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നൽകി. എന്നാൽ, വിലയിൽ എത്രവർധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാൻ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത്. അതിൽ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്. സൾഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ് 6ൽ അത് 10 പിപിഎം മാത്രമായി കുറയും. ബിഎസ് 6ന്റെ വരവോടെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡിന്റെ അളവ് പകുതിയിലധികംകുറയുകയുംചെയ്യും. ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. Petrol, diesel to become expensive from April 1

from money rss http://bit.ly/2To9g2D
via IFTTT

Thursday, 27 February 2020

ആഗോള വിപണിയിലെ ആകുലതകളും ഇന്ത്യന്‍ പ്രതീക്ഷകളും

ചൈനയിൽ കഴിഞ്ഞാഴ്ചതന്നെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെങ്കിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലും അപ്രതീക്ഷിതമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന്ഓഹരി വിപണി ഈയാഴ്ചപ്രതികൂല നിലയിലാണ് തുടങ്ങിയത്. ദക്ഷിണ കൊറിയയിൽ 1250 പേർക്കുംഇറ്റലിയിൽ325 പേർക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രങ്ങളെക്കുറിച്ചുള്ള ദൂരൂഹതകളും വേഗത്തിൽ രോഗം ലോകമെങ്ങും പരക്കുകയാണെന്നുമുള്ള ഭീതിയുംഉൽക്കണ്ഠ സൃഷ്ടിച്ചു. ആശുപത്രിയിൽ രോഗം കൈകാര്യം ചെയ്തരീതിയാണ് ഇറ്റലിയിൽ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നു വർധനയുണ്ടാക്കിയതെന്ന കരുതപ്പെടുന്നു. ചൈനയിലും കൊറിയ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലും പല പൊതുഇടങ്ങളും തൊഴിൽ കേന്ദ്രങ്ങളും അടച്ചത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഉൽപാദന നഷ്ടവും കഴിഞ്ഞ വാരത്തിൽ നിരീക്ഷതിനേക്കാൾ കൂടുതലായിരിക്കുമെന്നുറപ്പായി. കൊറോണ ലോക സാമ്പത്തിക നിലയേയും കോർപറേറ്റുകളുടെ ലാഭത്തേയും അധികമൊന്നും ബാധിക്കാൻ പോകുന്നില്ലെന്നാണ് കഴിഞ്ഞാഴ്ചവരെ ലോക സാമ്പത്തിക വിപണികൾ കണക്കു കൂട്ടിയത്. ആഗോള ഓഹരി വിപണിയായ എസ് ആന്റ് പി 500 കഴിഞ്ഞ ബുധനാഴ്ച റെക്കോഡ്ഉയരത്തിലെത്തിയിരുന്നു. ആ നിരക്കിൽ നിന്ന് 10ശതമാനം താഴേക്കുവരികയും ഓഹരി നേട്ടം കുറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കുറയ്ക്കാൻ നിർബന്ധിതരാവുകയാണ്. 2019ലെ 2.9 ശതമാനത്തിൽനിന്നും ലോകത്തിലെ മൊത്ത ആഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷം 3.3 ശതമാനം പുരോഗതി രേഖപ്പെടുത്തുമെന്നായിരുന്നു അന്തരാഷ്ട്ര നാണ്യ നിധിയുടെ പ്രതീക്ഷ. ഈയിടെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും യോഗം ചേർന്ന്ജി20 ഉച്ചകോടിക്കുശേഷം അവരവരുടെ നാടുകളിൽ സാമ്പത്തിക വീണ്ടെടുപ്പ് മോശമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ലോക സാമ്പത്തിക വളർച്ചാ ലക്ഷ്യം 3.2 ശതമാനത്തിലേക്കു കുറയ്ക്കുന്ന കാര്യം അന്തരാഷ്ട്ര നാണ്യ നിധി ആലോചിച്ചു വരികയാണ്. 2020 സാമ്പത്തിക വർഷം ചൈനയ്ക്കുണ്ടായ ആഘാതം 0.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കണക്കാക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം സാമ്പത്തിക പ്രത്യാഘാതങ്ങൾ 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലുമായിരിക്കും അനുഭവപ്പെടുക. 2020 ജനുവരി മുതൽ ജൂൺവരെയായിരിക്കും ഇത്. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 6 ശതമാനം മുതൽ 6.5 ശതമാനം വരെ ആയിരിക്കും. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനുഭവപ്പെട്ട സാമ്പത്തിക വേഗക്കുറവിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ചേടത്തോളം മിതമായിരിക്കും. വരുംപാദങ്ങളിൽ ഇത് വീണ്ടും കുറയാനാണിട. ലോകത്തിന്റെ ഇതര ഭാഗങ്ങളെയപേക്ഷിച്ച് ഇന്ത്യയിൽ വാഹന, വാഹന സ്പെയർ പാർടുകൾ, ഫാർമ, ലോഹങ്ങൾ, കാർഷിക രംഗം, കയറ്റുമതി മേഖലകളിലായിരിക്കും ഇതു കൂടുതലായി അനുഭവപ്പെടുക. സാമ്പത്തിക രംഗത്തെ പ്രതീക്ഷയെത്തുടർന്ന് 2020 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇന്ത്യയുടെ കോർപറേറ്റ് ലാഭവളർച്ച നല്ല നിലയിലായിരുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50 പട്ടികയിലെ എല്ലാ കമ്പനികളും മികച്ചഫലങ്ങൾ രേഖപ്പെടുത്തി. അറ്റാദായം മുൻവർഷത്തെയപേക്ഷിച്ച 21 ശതമാനം എന്ന നിലയിൽ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷിത വളർച്ചാ നിരക്കായ 26 ശതമാനത്തിൽ നിന്നും വളരെ താഴെയായിരുന്നു. മോശമായ അഭ്യന്തര ധനസ്ഥിതിയുമായി ഒത്തു പോകുന്നതായിരുന്നില്ല കോർപറേറ്റ് പ്രകടനം. മൊത്ത അഭ്യന്തര ഉൽപാദന വളർച്ച രണ്ടാം പാദത്തിലെ 4.5 ശതമാനത്തിൽ നിന്നും 4.6 മുതൽ 4.7 ശതമാനം വരെ മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചിരുന്നു. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 കമ്പനികൾ പ്രതീക്ഷിച്ചതിനേക്കാൾ താഴെയുമായിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അറ്റാദായ വളർച്ചയുണ്ടാക്കിയ ബാങ്കുകളും നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഈ പ്രകടനത്തിന് അടിസ്ഥാനം. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ രംഗത്ത് ആസ്തി നിലവാരവും മറ്റും പ്രതീക്ഷിച്ചതിലും ഉയരത്തിലായിരുന്നെങ്കിലും മികച്ച പ്രകടനം ഉണ്ടായി. ട്രംപിന്റെ വരവിനെത്തുടർന്ന് ഭാവിയിൽ ഇന്ത്യ-യുഎസ് ഉടമ്പടികളിലും വ്യാപാരത്തിലും മെച്ചം ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിൽ അനുകൂലമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും വർഷാവസാനത്തോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ഫാർമ, പ്രതിരോധ, കാർഷിക രംഗങ്ങൾക്ക് ഇതു മൂലം ഗുണം ഉണ്ടാകുമെന്നു കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2HZfnW1
via IFTTT

നിമിഷങ്ങള്‍മാത്രം; നിക്ഷേപകര്‍ക്ക് നഷ്ടമായത് 5 ലക്ഷം കോടി രൂപ

ഓഹരി വിപണിയിലെ തകർച്ചയിൽ നിമിഷങ്ങൾക്കകം നിക്ഷേപകർക്ക് നഷ്ടമായത് അഞ്ചുലക്ഷം കോടി രൂപ. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ തളർത്തുമെന്ന ഭീതിയാണ് ലോകമൊട്ടാകെയുള്ള ഓഹരി വിപണികളെ ബാധിച്ചത്. അഞ്ചുദിവസമായി തുടരുന്ന നഷ്ടത്തിൽമാത്രം സെൻസെക്സിന് 1,650 പോയന്റിലേറെയാണ് നഷ്ടമായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യമുണ്ടായേക്കാമെന്ന ഭീതിയിലാണ് നിക്ഷേപകർ. പ്രധാന ഓഹരികളായ ടിസിഎസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയവ 2.5ശതമാനംമതുൽ 3.5ശതമാനംവരെ നഷ്ടത്തിലാണ്. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നാലുമുതൽ അഞ്ച് ശതമാനംവരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. 2.5ശതമാനത്തിലേറെയാണ് ഈ സൂചികകൾ താഴ്ന്നത്. ഡിസംബർ പാദത്തിലെ ജിഡിപി ഡാറ്റ വെള്ളിയാഴ്ച വൈകീട്ടാണ് പുറത്തുവിടുക. മുൻ പാദത്തെ വളർച്ചയായ 4.5 ശതമാനത്തേക്കാൾ നേരിയതോതിൽ കൂടുതൽ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. 4.7ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വാൾസ്ട്രീറ്റിലെ തകർച്ച ഏഷ്യൻ വിപണികളിയേക്കും വ്യാപിക്കുകയായിരുന്നു. ഫെബ്രുവരി 19ന് രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് എസ്ആൻഡ്പി 500 സൂചിക 10 ശതമാനത്തോളമാണ് താഴ്ന്നത്. യുഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക ആഗോള സമ്പദ്ഘടനയുടെ വളർച്ചാ അനുമാനം കുറച്ചു. നടപ്പ് വർഷത്തെ ആദ്യപകുതിവരെ സമ്പദ്ഘടനയെ കൊറോണ ബാധിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. ചൈനയിൽ കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിന്റെ തോത് വർധിച്ചത് ആശങ്കഉയർത്തുന്നതായി ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച് 2,800 പേരാണ് ഇതുവരെ മരിച്ചത്. ലോകമാകെ വൈറസ് ബാധിച്ചവരുടെ എണ്ണം 83,000വുമായി.

from money rss http://bit.ly/2TraZnM
via IFTTT

കൊറോണ ഭീതി: ഓഹരി വിപണി കൂപ്പുകുത്തിയത് 1143 പോയന്റ്

മുംബൈ: ഫെബ്രുവരിയിലെ അവസാനത്തെ വ്യാപാര ദിവസത്തിൽ ഓഹരി വിപണിയിൽ ചോരപ്പുഴ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തിൽ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കുപുറത്ത് കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ് സൂചികകൾ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും വ്യാപാരം തുടങ്ങിയത് വൻവിഴ്ചയോടെയാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,190.95ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5ശതമാനമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാൻസ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex cracks 1143 points at open, Nifty down 346

from money rss http://bit.ly/388iMMO
via IFTTT

എടിഎ കാര്‍നെറ്റിന്റെ സാധ്യതകള്‍ വ്യവയായ സമൂഹം പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങൾ താൽക്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകർക്ക് അനുവാദം നൽകുന്ന എ ടി എ കാർനെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താൻ വ്യവസായ സംരംഭകരും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു. എ ടി എ കാർനെറ്റിനെക്കുറിച്ച് സമൂഹത്തിൽ ശരിയായ അവബോധമുണ്ടാകണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) സുമിത് കുമാർ ഐ ആർ എസ് അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമയി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങൾ വലിയ തോതിൽ ലഘൂകരിക്കാൻ എ ടി എ കാർനെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയോ ഒന്നുമിയില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്സിബിഷൻ സമാഗ്രികളുമെല്ലാം നിശ്ചിത കാലയളവിൽ എത്ര രാജ്യങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതിചെയ്യാനും കയറ്റുമതി ചെയ്യാനും എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം വരുന്നത് തിരുവനന്തപുരത്തിന് മുന്നിൽ വലിയ വികസന സാധ്യത തുറക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട എന്ത് സേവനവും ചെയ്ത് തരാൻ കസ്റ്റംസ് വകുപ്പ് സദാ സന്നദ്ധമാണെന്നും സുമിത് കുമാർ കൂട്ടിച്ചേർത്തു. എ ടി എ കർനെറ്റ് സർട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡൽഹിയിലെ എ ഡി ബി കൺസൾട്ടന്റ് സതീഷ് കുമാർ റെഡ്ഢി ഐ ആർ എസ് പറഞ്ഞു. ഇതിന്റെ പൈലറ്റ് വർക്ക് നടന്നുവരികയാണെന്നും ഇത് പൂർത്തിയാകുന്നതോടെ ഇലക്ട്രോണിക് കാർഡുകളുടെ രൂപത്തിൽ എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എ ടി എ കാർനെറ്റിന്റെ സാധ്യതകൾ വ്യവസായ സമൂഹത്തിന് ഇനിയും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വിദേശവാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജനറൽ കെ എം ഹരിലാൽ ഐ ടി എസ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ഏറ്റവും നൂതനമായ യന്ത്രസാമഗ്രികളും ലബോറട്ടി ഉപകരകണങ്ങളും മറ്റും കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടേക്ക് കൊണ്ടു വരാനും ഒരുവർഷത്തെ ഉപയോഗത്തിന് ശേഷം തിരിച്ചേൽപിക്കാനും സാധിക്കും. ഇത്തരം സാധ്യതകൾ വ്യവസായ സമൂഹം പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 74 രാജ്യങ്ങളിൽ അംഗീകാരമുള്ള എ ടി എകാർനെറ്റിന്റെ ഇന്ത്യയിലെ ഗ്യാരണ്ടി അതോറിട്ടി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാനും കിംസ് ഹെൽത്ത് കെയർ സി എം ഡിയുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡണ്ട് എസ് എൻ രഘു ചന്ദ്രൻ നായർ, കേരള ചേംബർ ഓഫ് കോമേഴ്സ്സ് ആന്റ് ഇൻഡസ്ട്രി ദക്ഷിണമേഖലാ പ്രസിഡണ്ട് അഡ്വ. ഷിബു പ്രഭാകരൻ ഫിക്കി അഡീഷണൽ ഡയറക്ടർ എസ് വിജയലക്ഷ്മി, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.

from money rss http://bit.ly/2VuPIwo
via IFTTT

ഇന്‍ഫോസിസിന്റെ സിഇഒയ്ക്ക് ലഭിക്കുക 3.25 കോടി രൂപ മൂല്യമുള്ള ഓഹരികള്‍

ബെംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയ്ക്ക് 3.25 കോടി രൂപ മ്യൂല്യമുള്ള ഓഹരികൾ ലഭിക്കും. 2015ലെ സ്റ്റോക്ക് ഇൻസെന്റീവ് കോംപൻസേഷൻ പ്ലാൻ പ്രകാരമാണ് സിഇഒ ആയ സലിൽ പരേഖിന് ഇത്രയും തുകയുടെ മൂല്യമുള്ള ഓഹരി ലഭിക്കുക. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ യു.ബി പ്രവിൻ റാവുവിന് 58,650 ഓഹരികളുമാണ് കമ്പനി കൈമാറുക. പദ്ധതിവഴി പ്രധാന സ്ഥാനംവഹിക്കുന്ന അഞ്ചുപേർക്ക് 3,53,270 ഓഹരികൾ നൽകും. 1.75 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. നിശ്ചിതകാലം കൈവശംവെയ്ക്കേണ്ട ഓഹരികളായാണ് നൽകുക. കാലാവധി കഴിഞ്ഞാൽ കമ്പനിക്ക് വേണമെങ്കിൽ അന്നത്തെ നൽകി ഓഹരി തിരിച്ചെടുക്കാം. പദ്ധതിപ്രകാരം 371 പേരാണ് ഓഹരിക്ക് അർഹതപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെല്ലാംകൂടി 1,487,150 നിയന്ത്രിത ഓഹരികൾ ലഭിക്കും.

from money rss http://bit.ly/2wPv67z
via IFTTT

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നിക്ഷേപകര്‍ക്ക് നേരിട്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടിൽ ഇനി സ്റ്റോക്ക് എക്ചേഞ്ച് വഴിയും നിക്ഷേപിക്കാം. വിതരണക്കാരെയും ഏജന്റുമാരെയും ഒഴിവാക്കിയുള്ള നിക്ഷേപത്തിനാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)അവസരമൊരുക്കുന്നത്. നിലവിൽ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റ്, വിതരണക്കാർ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. ഓഹരി വിപണിയിലൂടെ നിക്ഷേപിക്കുന്നതിന് പുതുവഴി തുറക്കുകയാണ് സെബി. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടനെ തയ്യാറാകും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിറ്റ് പണമാക്കുന്നതിനും ഓഹരി വിപണിവഴി സാധിക്കും. ഓൺലൈനായി ഓഹരി വ്യാപാരം നടത്തുന്നവർക്ക് പുതിയ തീരുമാനം ഗുണകരമാകും. അതേസമയം, ട്രേഡിങ് അക്കൗണ്ട് വഴി നിക്ഷേപിക്കുമ്പോഴും വിറ്റ് പണമാക്കുമ്പോഴും ഓഹരി ബ്രോക്കർമാർക്ക് കമ്മീഷൻ നൽകേണ്ടിവരും. ഡിസ്കൗണ്ട് ബ്രോക്കർമാർവഴി ഇടപാട് നടത്തിയാൽ കമ്മീഷൻ ലാഭിക്കാനും അവസരമുണ്ട്. Investors can directly invest in a mutual fund through the stock exchange

from money rss http://bit.ly/2T3LWIt
via IFTTT

Wednesday, 26 February 2020

പഴയ റെയില്‍വെ കോച്ച് റസ്‌റ്റോറന്റായി: ചിത്രങ്ങള്‍ കാണാം

ന്യൂഡൽഹി: പഴക്കംചെന്ന കോച്ചുകൾ റെയിൽവെ റസ്റ്റോറന്റുകളാക്കുന്നു. ഈസ്റ്റേൺ റെയിൽവെയാണ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും റസ്റ്റോറന്റ് ഉപയോഗിക്കാം. ഈസ്റ്റേൺ റെയിൽവെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈയിനത്തിൽ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു കോച്ചിൽ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക. 42 സീറ്റുകളുള്ള മറ്റൊരു കോച്ചിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. കോച്ചിന്റെ ഉൾവശം ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റർ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിൽ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.

from money rss http://bit.ly/2Pu7KuE
via IFTTT

വീഗാലാന്റ് ഡെവലപ്പേഴ്‌സ് തൃശ്ശൂരിലേയ്ക്കും: ആദ്യ പാര്‍പ്പിട സമുച്ചയം അയ്യന്തോളില്‍

തൃശ്ശൂർ: വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്ക്. വീഗാലാന്റ് തേജസ്സ് എന്ന ആദ്യ പാർപ്പിട സമുച്ചയം തൃശ്ശൂരിലെ അയ്യന്തോളിലാണ് നിർമ്മിക്കുകയെന്ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 16 നിലകളിലായി 86 അപ്പാർട്ട്മെന്റുകൾ അടങ്ങുന്നതാണ് വീഗാലാന്റ് തേജസ്സ്. തൃശ്ശൂർ-ഗുരുവായൂർ റോഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേർന്നുമാണ് വീഗാലാന്റ് തേജസ്സ് ഉയരുന്നത്. ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, ഹോട്ടലുകൾ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ തന്നെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും നിലനിൽക്കുന്നതിനാലാണ് തൃശ്ശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോൾ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ പറഞ്ഞു. 123.33 - 130.22 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിൽ (1328 മുതൽ 1402 ചതുരശ്ര അടി) 2 ബിഎച്ച്കെ, 160.63 മുതൽ 171.22 ചതുരശ്ര മീറ്റർ വരെ (1729 മുതൽ 1843 ചതുരശ്ര അടി) വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാർട്ടുമെന്റുകൾ അടങ്ങുന്ന തേജസ്സിൽ ആധുനിക ശൈലിക്ക് പുറമേ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ കളിസ്ഥലം, പൂർണ്ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിം റൂം, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് റൂം, വീട്ടുജോലിക്കാർക്കും, ഡ്രൈവർമാർക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഖ്യകവാടത്തിൽ ബൂം ബാരിയർ, ക്യാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമേ ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും തേജസ്സിന്റെ പ്രത്യേകതകളാണ്. പരിസ്ഥിതി സൗഹാർദ്ദ ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഓരോ നിലയിലും ചെടികൾ നടുന്നതിനുള്ള സൗകര്യം, മാലിന്യ സംസ്ക്കരണത്തിനും നിർമ്മാർജ്ജനത്തിനുമായി ബയോ-ബിൻ, ഇൻസിനറേറ്റർ എന്നിവയുടെ ഉപയോഗം, ജല വിനിയോഗത്തിന് മഴവെള്ള സംഭരണം, ജല ശുദ്ധീകരണത്തിന് റിവേഴ്സ് ഓസ്മോസിസ് സംവിധാനം, വൈദ്യുതി ചിലവ് കുറയ്ക്കുന്നതിന് സൗരോർജ്ജ സംവിധാനം, ഗുണ നിലവാരമുള്ള നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും, നിർമ്മാണവും എന്നിങ്ങനെ വീഗാലാന്റ് ഡവലപ്പേഴ്സിന്റെ മുഖമുദ്രകൾ എല്ലാ ഇവിടെയും ഒരുക്കിയിട്ടുണ്ട്. വീഗാലാന്റ് തേജസ്സ് വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ തൃശ്ശൂരിലെ ആദ്യ പദ്ധതി എന്നതിലുപരി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജന്മനാട്ടിലെ ആദ്യ പദ്ധതി കൂടിയാണിതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ. വിജയൻ പറഞ്ഞു. സമയബന്ധിതമായി കൈമാറത്തക്ക വിധമാണ് നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിലെ ബഡ്ജറ്റ് അപ്പാർട്ട്മെന്റായ വീഗാലാന്റ് ബ്ലിസ്സ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോർട്ട്, പടമുഗളിലെ സീനിയ എന്നിവയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രൊജക്ടുകളെന്നും സമീപ ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും കൂടി കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ബി.ജയരാജ് പറഞ്ഞു. പ്രൊജക്ട് പ്രഖ്യാപന ചടങ്ങിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജേക്കബ് കുരുവിള, ജനറൽ മാനേജർ പ്രൊജക്ട്സ് പോൾ ചീരൻ, ജനറൽ മാനേജർ പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്മെന്റ് എ.ബി.ബിജോയി, ചീഫ് മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് കുര്യൻ തോമസ്, സീനിയർ മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് മനോജ് എ മേനോൻ, സീനിയർ മാനേജർ ഫിനാൻസ് ആന്റ് അക്കൗണ്ട്സ് എസ്.എം. വിനോദ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/37WRMje
via IFTTT

ഹുറുൺ പട്ടിക: മലയാളികളിൽ മുന്നിൽ യൂസഫലി

കൊച്ചി: ചൈന ആസ്ഥാനമായ 'ഹുറുൺ റിപ്പോർട്ട്' പുറത്തുവിട്ട ഈ വർഷത്തെ ആഗോള സമ്പന്ന പട്ടികയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് വൻ മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തിൽ 91-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യക്കാരിൽ അദ്ദേഹത്തിനു മുകളിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയിൽ ഉദയ് കൊട്ടക്കിനെക്കാൾ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയിൽ വളർന്നവരിൽ മുന്നിൽ അദ്ദേഹമാണെന്ന് ഹുറുൺ റിപ്പോർട്ട് ചീഫ് റിസർച്ചറും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. ഇത്തവണത്തെ സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. 56-കാരനായ അദ്ദേഹത്തിന്റെ ആസ്തി 14,000 കോടി ഡോളറാണ്. ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 520 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 445-ാം സ്ഥാനമാണ് അദ്ദേഹത്തിന്.

from money rss http://bit.ly/2TcBkWw
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. കൊറോണ ഭീതിയും അതേതുടർന്നുള്ള വില്പന സമ്മർദവും ആഗോള വിപണിയിൽ തുടരുകയാണ്. നിഫ്റ്റിയിൽ11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തിൽ 11,639ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എംആൻഡ്എം, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണലിവർ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യെസ് ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. sensex down 250 pts

from money rss http://bit.ly/2I0G24I
via IFTTT

കൊറോണ: പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങില്‍ ജനങ്ങള്‍ക്ക് 92,000 രൂപവീതം നല്‍കുന്നു

ഹോങ്കോങ്: കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഹോങ്കോങ് പ്രായപൂർത്തിയായ പൗരന്മാർക്ക് 1,280 യുഎസ് ഡോളർ(92,000 രൂപ)വീതം നൽകുന്നു. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനൽകുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാർക്കും പണം ലഭിക്കും. രാഷ്ട്രീയ അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതോടെ തളർച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേർക്ക് ഇതിന്റെ ഗുണം ലഭിക്കും. കൊറോണ വ്യാപിച്ചതോടെ തകർച്ചയിലായ ഹോട്ടൽ, ട്രാവൽ തുടങ്ങിയ മേഖലകൾക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ 81 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു.

from money rss http://bit.ly/3a7js6t
via IFTTT

സെന്‍സെക്‌സിന് നഷ്ടമായത് 1,400 പോയന്റ്; നിക്ഷേപകര്‍ക്കാകട്ടെ 5 ലക്ഷം കോടിയും

കൊറോണ ഭീതിയിൽ സെൻസെക്സിന് നാലുദിവസംകൊണ്ട് നഷ്ടമായത് 1,400 പോയന്റ്. നിക്ഷേപകർക്ക് നഷ്ടമായതാകട്ടെ അഞ്ചുലക്ഷം കോടി രൂപയും. കനത്ത വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. ബുധനാഴ്ച സെൻസെക്സിന് നഷ്ടമായത് 400 പോയന്റാണ്. ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണംകുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളർത്തിയത്. വാൾസ്ട്രീറ്റിൽ തുടങ്ങിയ കനത്ത വില്പനസമ്മർദം ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്കും യുഎസ് സർക്കാർ ബോണ്ടുകളിലേയ്ക്കും നിക്ഷേപകർ തിരഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി. ഫെബ്രുവരി 25നുമാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയിൽ പ്രതിഫലിച്ചേക്കും.

from money rss http://bit.ly/2uvGcxM
via IFTTT

Tuesday, 25 February 2020

നിരക്കുയര്‍ത്തിയതോടെ ടെലികോം വരിക്കാര്‍ വന്‍തോതില്‍ വിട്ടുപോയി

മുംബൈ: നിരക്കുകൂട്ടിയത് ടെലികോം കമ്പനികളുടെ വരുമാനം ഉയർത്തിയെങ്കിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയതായി ട്രായ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ റിലയൻസ് ജിയോ പ്രവർത്തനംതുടങ്ങിയതുമുതൽ പ്രതിമാസം വരിക്കാരുടെ എണ്ണത്തിൽ ശരാശരിയുണ്ടായിരുന്ന വർധന 80 ലക്ഷമായിരുന്നു. എന്നാൽ നിരക്ക് വർധന നിലവിൽവന്ന ഡിസംബറിൽ പുതിയതായി ചേർന്നതാകട്ടെ, 82,308 പേർ മാത്രമാണ്. ഭാരതി എയർടെല്ലിന് 11,050 വരിക്കാരെ നഷ്ടമായി. വൊഡാഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ കുറയുകയാണ്. ഡിസംബറിൽമാത്രം 36 ലക്ഷം ഉപഭോക്താക്കൾ വൊഡാഫോണിനെ ഉപേക്ഷിച്ചു. നിരക്ക് വർധന പ്രാബല്യത്തിൽവന്നതോടെ കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മാസംതോറും വരിക്കാരുടെ എണ്ണം കുറയുകയാണ്. മെട്രോ നഗരങ്ങളിൽമാത്രമാണ് നേരിയ വർധനവുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ജിയോ നിരക്ക് ഏർപ്പെടുത്തിയത്. അതിനുശേഷം പുതിയതായി ചേരുന്ന വരിക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ റിലയൻസ് ജിയോയാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിലുള്ളത്. 28.89 ശതമാനംവിഹിതവുമായി വൊഡാഫോൺ ഐഡിയയും 28.43 ശതമാനം വിഹിതവുമായി ഭാരതി എയർടെല്ലും തൊട്ടുപിന്നിലുണ്ട്. 10.26ശതമാനം വിപണി പങ്കാളിത്തവുമായി ബിഎസ്എൻഎൽ നാലാംസ്ഥാനത്തുമാണ്.

from money rss http://bit.ly/393uZnk
via IFTTT

നിക്ഷേപകരെക്കുറിച്ച് വിവരമില്ല: 7.32 ലക്ഷം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്തെ 5000-ത്തോളം പോസ്റ്റോഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും. 10 വർഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ നിക്ഷേപങ്ങളാണ് സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുന്നത്. എല്ലാ പോസ്റ്റോഫീസുകളിലേക്കും അറിയിപ്പുകൾ കൈമാറി. രേഖകൾ നൽകിയാൽ ഇടപാടുകാർക്കോ അവരുടെ നോമിനികൾക്കോ നിക്ഷേപത്തുക കൈമാറുമെന്നും അധികൃതർ പറയുന്നു. വിവിധ സേവിങ്സ് പദ്ധതികളിലുള്ള 7,32,565 അക്കൗണ്ടുകളാണ് ക്ഷേമനിധിയിൽപ്പെടുത്തുക. കിസാൻ വികാസ് പത്ര (കെ.വി.പി.), നാഷണൽ സേവിങ്സ് സ്കീം (എൻ.എസ്.എസ്.), മാസനിക്ഷേപ പദ്ധതി (എം.ഐ.എസ്.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), സേവിങ്സ് ബാങ്ക് അക്കൗണ്ട്, സീനിയർ സിറ്റിസൺ സ്കീം (എസ്.സി.എസ്.), ടേം ഡെപ്പോസിറ്റ് (ടി.ഡി.), റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.) കൂടാതെ പകുതിയിൽ നിർത്തിയ എസ്.ബി., ടി.ഡി. അക്കൗണ്ടുകളും ഇതിൽപ്പെടും. സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾക്ക് വിനിയോഗിക്കും.

from money rss http://bit.ly/3c5nIoO
via IFTTT

സെന്‍സെക്‌സില്‍ 237 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 11726ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 737 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയ്ക്ക് പുറത്തും കോവിഡ്-19 വ്യാപിക്കുത്തിൽ ഭീതിയിലായ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിച്ചതിനെതുടർന്ന് യുഎസ് സൂചികകൾ വൻനഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിന്റെ പ്രതിഫലമായാണ് ആഭ്യന്തര സൂചികകളും നഷ്ടത്തിലായത്. സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, സൺ ഫാർമ, റിലയൻസ്, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഐഒസി, വേദാന്ത, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2ThaigY
via IFTTT

സെന്‍സെക്‌സ് 82 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 82.03 പോയന്റ് താഴ്ന്ന് 40,281.20ലും നിഫ്റ്റി 31.50 പോയന്റ് നഷ്ടത്തിൽ 11797.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1475 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ സെക്ടറാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക രണ്ടുശതമാനത്തോളം താഴ്ന്നു. ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, റിലയൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/3a3O7Bu
via IFTTT

അതിവേഗ പാതയില്‍ ഐര്‍സിടിസി: ഓഹരി വില കുതിച്ചത് 500 ശതമാനത്തിലേറെ

മുംബൈ: ഓഹരി വിപണിയുടെ ചാഞ്ചാട്ടമൊന്നും ഐആർസിടിസിക്ക് ബാധകമല്ല. അതിവേഗ പാതയിലൂടെയാണ് ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബർ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടർന്ന് 209 ശതമാനമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്. ചൊവാഴ്ച 2000 രൂപ നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. വിപണി 800 പോയന്റ് താഴ്ന്നപ്പോഴും ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. 1923 രൂപയിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. വിപണിയിൽ അസാധാരണമായ നേട്ടമാണ് ഐആർസിടിസി നേടിയത്. ഓൺലൈൻ ട്രെയിൻ ടിക്കറ്റിന്റെ ഒരെയോരു വില്പനക്കാരാണ് ഐആർസിടിസി. രാജ്യത്തെ തീവണ്ടിയാത്രക്കാർക്കായി കാറ്ററിങ് സർവീസും കപ്പിവെള്ളവിതരണവും നടത്തുന്നുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 205.80 കോടിയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞവർഷം ഈകാലയളവിനെ അപേക്ഷിച്ച് 179.65 ശതമാനമാണ് അറ്റാദായത്തിലെ വർധന. IRCTCshares up 500% over issue price

from money rss http://bit.ly/2wDfu71
via IFTTT

എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു

ന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയിൽനിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ മാർച്ച് 31 മുതൽ നിലവിൽവരും. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാർഷിക വാടക 8000 രൂപയായി. ശരാശരി വർധന 33 ശതമാനമാണ്. രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വർധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതൽ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്ട്രേഷൻ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തിൽ നൽകേണ്ടിവരിക.ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കിൽ ലോക്കർ പരിശോധിക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ബാങ്കുകൾ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകിൽ ലോക്കർ തുടർന്നും ഉപയോഗിക്കാനും അല്ലെങ്കിൽ തിരിച്ചുനൽകാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയയ്ക്കുന്നത്. SBI hikes bank locker charges

from money rss http://bit.ly/2urIP3C
via IFTTT

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 31,800ആയി

പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്. ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ്ശ്രമിച്ചത്.

from money rss http://bit.ly/2wDGVh0
via IFTTT

ക്ലെയിം കൂടുതല്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതൊക്കെ?

വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിക്കാനുള്ള തുക ലഭ്യമാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ലക്ഷ്യം. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് കമ്പനികൾ ക്ലെയിം നിരസിക്കൽ പതിവാണ്. അതുകൊണ്ടുതന്നെ ഏത് ഇൻഷുറൻസ് കമ്പനിയാണ് മികച്ച രീതിയിൽ ക്ലെയിം തീർപ്പാക്കുന്നതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാവർഷവും വാർഷിക റിപ്പോർട്ടിനൊപ്പം ഡെത്ത് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രസിദ്ധീകരിക്കാറുണ്ട്. ഒരുവർഷം ലഭിക്കുന്നതിൽഎത്രശതമാനംക്ലയിമുകളിൽ പണംനൽകിയെന്നതാണ്അനുപാതം വ്യക്തമാക്കുന്നത്. മൊത്തം ലഭിച്ച ക്ലെയിമുകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്നതാണ് പ്രധാനം. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 90 ശതമാനമാണെങ്കിൽ. ലഭിച്ച 100 ക്ലെയിമുകളിൽ 90 എണ്ണത്തിനും പണംനൽകിയെന്നതാണ്. ഈ കമ്പനി 10 ശതമാനം ക്ലയിമുകളാണ് നിരസിച്ചതെന്ന് ചുരുക്കം. 2018-19 വർഷത്തെ ക്ലെയിം സെറ്റിൽമന്റെ്അനുപാതം Life insurers Death claim settlement ratio (%) TATA AIA Life Insurance 99.07 HDFC Life Insurance 99.04 Max Life Insurance 98.74 ICICI Prudential Life Insurance 98.58 Life Insurance Corporation 97.79 Reliance Nippon Life Insurance 97.71 Kotak Life Insurance 97.4 Bharti Axa Life Insurance 97.28 Aditya Birla Sun Life Insurance 97.15 Exide Life Insurance 97.03 DHFL Pramerica 96.8 Star Union Daichi Life Insurance 96.74 Aegon Life Insurance 96.45 PNB MetLife Insurance 96.21 Aviva Life Insurance 96.06 Edelweiss Tokio Life Insurance 95.82 IDBI Federal Life Insurance 95.79 Future Generali Life Insurance 95.16 SBI Life Insurance 95.03 Bajaj Allianz Life Insurance 95.01 Canara HSBC OBC 94.04 India First Life Insurance 92.82 Sahara India Life Insurance 90.16 Shriram Life Insurance 85.3 Source: IRDAI Annual Report 2018-19

from money rss http://bit.ly/3c8raPl
via IFTTT

Monday, 24 February 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി വില 750 രൂപയാകും

മുംബൈ: എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മന്റ് സർവീസസിന്റെ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. ഐപിഒ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കും. 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐയുടെ ഉപകമ്പനിയായ എസ്ബിഐ കാർഡ്സ് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് 19 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. മാർച്ച് 16ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാർളൈൽ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വിൽക്കും. 500 കോടി രൂപമൂല്യമുള്ള പുതിയ ഓഹരികളാകും കമ്പനി വിൽക്കുക. നിലവിൽ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാർളൈൽ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. 1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേർന്ന് എസ്ബിഐ കാർഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറിൽ എസ്ബിഐയും കാർളൈൽ ഗ്രൂപ്പും ജിഇ ക്യാപിറ്റലിൽനിന്ന് ഓഹരികൾ സ്വന്തമാക്കി.

from money rss http://bit.ly/2wKFiOM
via IFTTT

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷൻ ഓഫറിലൂടെ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങൾക്ക്20ശതമാനം ഇളവും പോൾക്കി, അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്15ശതമാനം ഇളവും നേടാം. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോൾ പരമാവധി ഗുണഫലങ്ങൾ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വർണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ബാധിക്കാതെ സംരക്ഷിച്ചുനിർത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷൻ ഓഫർ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കൾക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കിൽ ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും. കൂടാതെ റൂപേ,മാസ്റ്റർ കാർഡ് എന്നിവയുമായുള്ള കല്യാൺ ജൂവലേഴ്സിൻറെ സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിൻറെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻwww.kalyanjewellers.net/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

from money rss http://bit.ly/2STIkZF
via IFTTT

പാഠം 62: വാരിക്കുഴികളില്‍ വീഴാതെ മികച്ച നിക്ഷേപകനാകാം

മലയാളിയുടെ നിക്ഷേപ പദ്ധതികളിൽ ആകെയുള്ളത് ബാങ്ക് എഫ്ഡിയും സ്വർണവും റിയൽ എസ്റ്റേറ്റുമാണ്. മികച്ച നേട്ടംനൽകുന്ന മറ്റുനിരവധി പദ്ധതികളുള്ളപ്പോൾ പരമ്പരാഗതമായി പകർന്നുകിട്ടിയ അറിവിൽ കുടുങ്ങിക്കിടക്കാനാണ് പലർക്കും താൽപര്യം. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുള്ളപ്പോൾ അതിനെയെല്ലാം നിഷേധമനോഭാവത്തോടെ സമീപിക്കുന്നതിനുപിന്നിൽ നിരവധികാരണങ്ങളുണ്ട്. അറിവില്ലായ്മ സമ്പാദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ അതിനുള്ള വഴികളെക്കുറിച്ചോ ഏതെങ്കിലുംതരത്തിലുള്ള അറിവ് ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയവർപോലും ഇക്കാര്യത്തിൽ അജ്ഞരാണ്. വിദ്യാഭ്യാസത്തോടൊപ്പം നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തിയാൽ യോജിച്ചത് തിരഞ്ഞെടുക്കാനുള്ള പ്രാപ്തി ലഭിക്കും. ജോലി ലഭിച്ച് വരുമാനംനേടിയാൽമാത്രംപോര, പണം മികച്ചരീതിയിൽ വിനിയോഗിക്കാനുള്ള പ്രായോഗിക ജ്ഞാനംകൂടി ലഭിക്കേണ്ടതുണ്ട്. തെറ്റായ വിപണനം തെറ്റായവിപണനംമൂലം നിരവധിപേർ വഴിതെറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടുതൽ കമ്മീഷൻ ലഭിക്കുന്ന പദ്ധതികളിൽ തെറ്റിദ്ധരിപ്പിച്ച് ചേർത്തുന്ന നിരവധി ബ്രോക്കർമാരും ഏജന്റുമാരും നാട്ടിലുണ്ട്. മിക്കവാറും രാജ്യങ്ങളിൽ മിസ് സെല്ലിങ് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സ്വന്തം നിലയിൽ വിലയിരുത്താതെ ഏജന്റുമാരുടെ വാക്കുകേട്ട് 10ഉം 20ഉംവർഷം നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതികളിൽ ചേരരുത്. യോജിച്ച പദ്ധതിയിലല്ല ചേർന്നതെന്ന് വൈകിയാകും മനസിലാകുക. അപ്പോൾ അതിൽനിന്ന് പിന്മാറാൻ നൂറുകൂട്ടം നിബന്ധനകളുമുണ്ടാകും. സാമ്പത്തിക നഷ്ടവുമുണ്ടാകും. ഉദാ: വിവിധ ഇൻഷുറൻസ് പദ്ധതികൾ, യുലിപ് എന്നിവ. മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്നതും പതിവാണ്. ചൂതാട്ടമെന്ന തെറ്റിധാരണ ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണെന്ന ധാരണ പലർക്കുമുണ്ട്. അവരിൽ പലരും ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുത്ത് അടിസ്ഥാനമില്ലാത്ത കമ്പനികളിൽ നിക്ഷേപിച്ച് കൈപൊള്ളിയവരാകും. മികച്ച കമ്പനികൾ കണ്ടെത്തി ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിച്ചാൽമാത്രമെ ഭാവിയിൽ തരക്കേടില്ലാത്ത ആദായം നേടാൻ കഴിയൂ. അതിന് കഴിയാത്തവർ ഓഹരിയിൽ നിക്ഷേപിക്കരുത്. പകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാകും ഉചിതം. ഇന്ന് നിക്ഷേപിച്ച് നാളെ ലക്ഷങ്ങൾ ഉണ്ടാക്കാമെന്നുകരുതിയാണ് പലരും ഓഹരി വിപണിയിലേയ്ക്കിറങ്ങുന്നത്. ബാങ്കിൽ നിക്ഷേപിച്ചാൽ ആരും അങ്ങനെ ചിന്തിക്കാറില്ലല്ലോ. കാലാവധിയെത്തുംവരെ കാത്തിരിക്കാനുള്ള ക്ഷമ അവർകാണിക്കും. ഇത് ഓഹരി വിപണിക്കും ബാധകമാണ്. ഗൃഹപാഠം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും ഗൃഹപാഠം ചെയ്തിരിക്കണം. നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കാത്ത വിവരങ്ങളില്ല. അഥവാ, നിങ്ങൾക്ക് പദ്ധതിയുടെ ഗുണവും ദോഷവും വിലയിരുത്താൻ കഴിഞ്ഞില്ലെങ്കിൽ അതിൽ പണംമുടക്കാതിരിക്കുന്നതാണ് നല്ലത്. പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും യോജിച്ചതാണോയെന്ന് പരിശോധിക്കണം. ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് നിങ്ങൾ എത്രമാത്രം അന്വേഷണവും വിശകലനവും നടത്തുമെന്ന് ചിന്തിക്കുക. ഇൻഷുറൻസ് നിക്ഷേപമല്ല വരുമാന ദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ഭാവിയിൽ ജീവിക്കാനുള്ളതുക ലഭ്യമാക്കുകയെന്നതാണ് ഇൻഷുറൻസിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ കൂടുതൽതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ ടേം പ്ലാൻ എടുക്കുക. 30 വയസ്സുള്ള ഒരാൾക്ക് ഒരുകോടി രൂപയുടെ പരിരക്ഷ ലഭിക്കാൻ വാർഷിക പ്രീമിയമായി ശരാശരി 10,000 രൂപ അടച്ചാൽമതിയാകും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതരിക്കുക.എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ, യുലിപ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവായാണ്. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ അതിൽനിന്ന് ലഭിക്കില്ല. ആദായവുംകുറവായിരിക്കും. യുലിപ് പ്ലാനുകളും വ്യത്യസ്തമല്ല. ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിക്കുന്ന ഇത്തരം പ്ലാനുകൾക്ക് നടത്തിപ്പ് ചെലവ് കൂടുതലാണ്. കമ്മീഷൻ ഇനത്തിലും ഫണ്ട് മാനേജുമെന്റ് ചാർജിനത്തിലും നല്ലൊരുതുക നിങ്ങളുടെ നിക്ഷേപത്തിൽനിന്ന് മാറ്റിയശേഷം ബാക്കിയുള്ള തുകയാണ് കമ്പനി നിക്ഷേപത്തിനായി പരിഗണിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാത്തവരില്ല. അതുപോലെതന്നെ വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടാകണം. ലക്ഷ്യങ്ങളെ ഹൃസ്വകാലമെന്നും ദീർഘകാലമെന്നും വേർതിരിക്കാം. വാഹനം വാങ്ങുന്നതും വിനോദയാത്രയ്ക്കുപോകുന്നതുമൊത്തെ ഹൃസ്വകാലത്തിൽപ്പെടുന്നതാണ്. റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ ദീർഘകാല ലക്ഷ്യത്തിലും ഉൾപ്പെടും. ഈ ലക്ഷ്യങ്ങൾ കൃത്യമായി നിർവചിച്ച് അതിന് അനുസരിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതാണ നല്ലത്. നഷ്ടസാധ്യത റിസ്ക് എടുക്കാൻ കഴിയില്ലെങ്കിൽ നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്ന് മാറിനിൽക്കുക. പദ്ധതിയിലെ നഷ്ടസാധ്യതയെക്കുറിച്ച് വിശദമായി മനസിലാക്കിയശേഷംമാത്രം നിക്ഷേപിക്കുക. പ്രായം, വരുമാനം, ബാധ്യത എന്നിവ വിലയിരുത്തിയാണ് റിസ്ക് എടുക്കാനുള്ള ശേഷി വിലിയിരുത്തേണ്ടത്. കൂടുതൽ ആദായം ലഭിക്കണമെങ്കിൽ ചെറിയരീതിയിലെങ്കിലും റിസ്ക് എടുക്കേണ്ടിവരും. അല്ലാത്തവർക്ക് മറ്റ് നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. സ്വയം ആർജിക്കുക ഡു ഇറ്റ് യുവർസെൽഫ്(ഡിഐവൈ)ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽസ്. അതുകൊണ്ടുതന്നെ നിക്ഷേപകാര്യത്തിലും യോജിച്ച തീരുമാനമെടുക്കാൻ ഇവർക്കാകും. ഇന്റർനെറ്റ് ഉപയോഗിച്ചും മികച്ച പുസ്തകങ്ങൾ വായിച്ചും നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കാം. ആദായംമാത്രമല്ല കാലാകാലങ്ങളിൽ വരുന്നമാറ്റങ്ങളും നിങ്ങളുടെ നിക്ഷേപ പദ്ധതികളെ എപ്രകാരം ബാധിക്കുമെന്ന് മനസിലാക്കാൻ അത് ഉപകരിക്കും. ആദായം, റിസ്ക് എടുക്കാനുള്ളശേഷി, ലിക്വിഡിറ്റി(പണമാക്കൽ) തുടങ്ങിയവയാകണം നികഷേപ പദ്ധതികൾ തിരഞ്ഞെടുക്കമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ. വിശ്വസ്തരായ ഉപദേശകർ അസുഖംവന്നാൽ ഡോക്ടറെ കാണാൻ ആരുംമടിക്കാറില്ല. അതുപോലതന്നെയാണ് സാമ്പത്തികാരോഗ്യത്തിന്റെകാര്യത്തിലും. സ്വയം ചികിത്സ നന്നല്ല. ഏതെങ്കിലുമൊരു നിക്ഷേപ ഉത്പന്നം വാങ്ങുന്നതിനായി ഏജന്റുമാരെ സമീപിക്കുന്നതിലും നല്ലത് സമഗ്രമാണ് ഹെൽത്ത് ചെക്കപ്പിന് വിധേയമാകുകയെന്നതാണ്. ഹൃസ്വ കാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ, ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് എന്നിവയെല്ലാം ഉൾപ്പെട്ട സമഗ്രമായ നിർദേശം പിന്തുടരുന്നതാണ് സാമ്പത്തിക ആരോഗ്യം നിലനിർത്താൻ നല്ലത്. കാലാകാലങ്ങളിൽ നിക്ഷേപത്തിന്റെ വളർച്ച വിലിയുരുത്തി തീരുമാനമെടുക്കാനും സാമ്പത്തിക ഉപദേശകന്റെ ആവശ്യം അനിവാര്യമാണ്. വിവിധ ഉത്പന്നങ്ങൾക്ക് കമ്മീഷൻ പറ്റാതെ നിശ്ചിത തുക ഫീസ് വാങ്ങി സമഗ്രമായി നിക്ഷേപ പ്ലാൻ തയ്യാറാക്കി നൽകുന്ന ഫിനാൻഷ്യൽ പ്ലാനർമാരെ സമീപിക്കുകയാകും നല്ലത്. വിശ്വസ്തരായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പുതിയ കാലത്ത് ഓൺലൈനായി നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരവുമുണ്ട്. feedbacks to: antonycdavis@gmail.com കുറിപ്പ്: നിക്ഷേപ പദ്ധതികളിൽ ഭൂരിഭാഗംപേർക്കുമുള്ള അജ്ഞതയാണ് ഇങ്ങനെയൊരു പാഠത്തിന് പ്രേരിപ്പിച്ചത്. ഒന്നും അറിയില്ലെങ്കിലും അറിയുമെന്ന് ഭാവിക്കുന്നവരുടെ എണ്ണംവളരെ അധികമാണ്. ആരോഗ്യവും സമ്പത്തുമുണ്ടെങ്കിൽ ഏതുപ്രായത്തിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കുക. നിക്ഷേപ തീരുമാനങ്ങൾ സൂക്ഷ്മതയോടെയെടുക്കുക.

from money rss http://bit.ly/3c5D7FH
via IFTTT

വിപണിയിൽ കാലുറപ്പിക്കാനൊരുങ്ങി ‘റോയൽ കരിക്ക്’

കോടഞ്ചേരി: റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി 'റോയൽ കരിക്ക്' എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുൽ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും. ആറുമാസംമുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിന് ഡോക്ടർ നാടൻ ഇളനീർ നൽകാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണത്തിൽനിന്ന് ഷമീർ ഇളനീർ വാങ്ങി ബന്ധുവിന് നൽകിയപ്പോൾ വെയിൽകൊണ്ട് വാടിയ രുചി. പോരാത്തതിന് വെള്ളത്തിന്റെ അളവും കുറവായിരുന്നു. പരാതിയുമായി വീണ്ടും ആ കടയിലേക്കുപോയ ഷമീറിനോട് 'വെയിൽകൊണ്ട് വാടാത്ത ഇളനീർ നിങ്ങൾക്ക് കിട്ടില്ല' എന്നായിരുന്നു കടക്കാരന്റെ മറുപടി. നാട്ടിൽ സുലഭമായി കിട്ടുന്ന ഇളനീർ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാർക്ക് നൽകാൻ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയിൽനിന്നാണ് 'റോയൽ കരിക്ക്' ജന്മമെടുക്കുന്നത്. വിപണത്തിനു തയ്യാറായ ന്യൂജൻ റോയൽ കരിക്ക് വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ളയുമായി പങ്കുവെച്ചു. സംഗതികൊള്ളാമെന്ന് തോന്നിയപ്പോൾ, തന്റെ മൊബൈൽ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേർന്നു. നാട്ടിൽ തെങ്ങുകൾ ധാരാളം ഉണ്ടെങ്കിലും കടകളിൽ എത്തുന്നതിൽ അധികവും തമിഴ്നാട്ടിൽനിന്നുള്ള ഇളനീർ ആയിരുന്നു. കർഷകരിൽനിന്ന് നേരിട്ട് വലിയ നാടൻ ഇളനീർ ശേഖരിച്ച് കടകളിൽ എത്തിച്ചായിരുന്നു 'റോയൽ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാൻ കടക്കാർക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടം പരാജയം മണത്തു. എങ്കിലും പദ്ധതിയിൽനിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഗുണമേന്മയുള്ള നാടൻ ഇളനീർ ശീതീകരിച്ച് അതിൽ വിളവെടുപ്പ് തീയതിമുതൽ പരമാവധി ഉപയോഗദിവസംവരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീർ) ഇളനീരിനെ വിപണിയിൽ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാൽ, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതൽ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറിൽ വെക്കാനും മറ്റും കടക്കാർക്ക് ബുദ്ധിമുട്ടായി. പരാജയങ്ങൾക്കിടയിലും ആശയത്തെ കൈവിടാൻ ഇവർ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജൻ ഇളനീരിന് ഇവർ ജന്മംനൽകി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാൻ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാൻ സൗകര്യം, ഒപ്പം കടക്കാർക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയൽ കരിക്ക് വിപണിലിറക്കി. കർഷകരിൽനിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതൽ വെള്ളമുള്ളതുമായ വലിയ നാടൻ ഇളനീർ ആണ് ഇവർ ശേഖരിക്കുന്നത്. തെങ്ങിൽനിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേൽക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്ട്രോ ഇട്ട് കുടിക്കാൻവേണ്ടി പ്രത്യേകം നിർമിച്ച ചാലിൽ മരത്തിന്റെ ക്വാർക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാർക്ക് താഴേക്ക് അമർത്തിയാൽ കരിക്ക് കുടിക്കാൻ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലിൽ ഒന്നുകൂടെ അമർത്തിയാൽ മൃദുവായ ചിരട്ട അടർന്നുമാറുന്നു. ഇതോടെ ഉൾക്കാമ്പും യഥേഷ്ടം കഴിക്കാനാകും. നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയൽ കരിക്കി'ന് രൂപംനൽകിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയൽ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.

from money rss http://bit.ly/2HSj6EH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിന്റെ ആലസ്യത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 40403ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 11839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 806 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 475 ഓഹരികൾ നേട്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഭാരതി എയർടെൽ, എസ്ബിഐ, എംആൻഡ്എം, ഇൻഫോസിസ്, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടക്കത്തിൽ സമ്മർദം പ്രകടമാണെങ്കിലും ഏഷ്യൻ വിപണികളിൽ ഉയർത്തെഴുന്നേൽപിന്റെ സൂചനകളുണ്ട്. ആഭ്യന്തര വിപണിയെയും സ്വാധീനിക്കുക ഏഷ്യൻ വിപണികളാകും.

from money rss http://bit.ly/2HR8Cpd
via IFTTT

ഓഹരി വിപണി: തകര്‍ച്ചക്കുപിന്നിലെ നാല് കാരണങ്ങള്‍

രാജ്യത്തെ ഓഹരി സൂചികകളിൽനിന്ന് തിങ്കളാഴ്ച കൊറോണ വൈറസ് കവർന്നത് രണ്ടുശതമാനത്തിലേറെ. ബിഎസ്ഇ സെൻസെക്സ് 834 പോയന്റ് താഴ്ന്ന് 40,335ലിലും നിഫ്റ്റി 259 പോയന്റ് നഷ്ടത്തിൽ 11,821 ലുമാണ് 3.18ഓടെ വ്യാപാരം നടന്നത്. ദക്ഷിണി കൊറിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴുപേർ മരിച്ചതുമാണ് വിപണിയെ തളർത്തിയത്. മൂന്നുദിവസത്തിനുള്ളിൽ 150 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്കുപുറത്ത് ഏറ്റവുംകൂടുതൽ വൈറസ് ബാധയുണ്ടാകുന്നത് ദക്ഷിണ കൊറിയയിലാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയിലാണെങ്കിൽ ഇതുവരെ 2,400ലേറെപ്പേർ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936ഉമായി. വിപണിയുടെ തകർച്ചയ്ക്കുപിന്നിൽ ലോകമാകെ കൊറോണ പരക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതിനെതുടർന്ന് ഏഷ്യയിലെ പ്രധാന സൂചികകളായ ഹാങ് സെങ്, നിക്കി, ഷാങ്ഹായ് എ്ന്നിവ 1.50 ശതമാനമാണ് താഴ്ന്നത്. ആഭ്യന്തര സൂചികകളിലും ഇത് പ്രതിഫലിച്ചു. സുരക്ഷിത താവളം ഓഹരിയിൽനിന്ന് താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളായ സ്വർണം, ഡോളർ എന്നിവയിലേയ്ക്ക് പണമൊഴുകി. അന്തർദേശീയ വിപണിയിൽ ഫെബ്രുവരിയിൽതന്നെ സ്വർണത്തിന് രണ്ടുശതമാനത്തിലേറെ വിലകൂടി. കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ ആഗോളതലത്തിലുണ്ടായ മാന്ദ്യപ്പേടിയാണ് സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ വിലയിരുത്തൽ പ്രകാരം ജിഡിപി 4.9ശതമാനമാകുമെന്നാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ നിഗമനമായ അഞ്ചുശതമാനത്തിന് താഴെയാണിത്. ലോഹവിഭാഗം ഓഹരികൾ ലോഹ നിർമാണക്കമ്പനികളുടെ ഓഹരി വിയിൽ 6 ശതമാനംവരെ നഷ്ടമുണ്ടായി. ചൈനയ്ക്ക് പുറത്ത് കോവിഡ്-19 വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതായുള്ള വാർത്തകളാണ് ഈ വിഭാഗം ഓഹരികളെ ബാധിച്ചത്. ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, സെയിൽ, നാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, എൻഎംഡിസി തുടങ്ങിയ ഓഹരികളെയാണ് പ്രധാനമായും ബാധിച്ചത്. തകർച്ച ഇങ്ങനെ സെൻസെക്സിലെ 30 ഓഹരികളിൽ 25 എണ്ണവും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീൽ(6.50%), ഐസിഐസിഐ ബാങ്ക്(3.18%), എച്ച്ഡിഎഫ്സി(3.15%), എൻടിപിസി(1.62%), ആക്സിസ് ബാങ്ക്(2.77) എന്നിങ്ങനെ നഷ്ടത്തിലാണ്. അതേസമയം, പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ 1.25ശതമാനത്തോളം നേട്ടത്തിലാണ്. രൂപയുടെ മൂല്യമിടിഞ്ഞതാണ് ഈ ഓഹരികൾക്ക് ഗുണകരമായത്. Four reasons behind the stock market crash

from money rss http://bit.ly/2PhJawU
via IFTTT