121

Powered By Blogger

Wednesday, 6 November 2019

സെന്‍സെക്‌സ് റെക്കോഡ് നിലവാരം ഭേദിച്ചു

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോൾ തളർച്ചയിലായിരുന്ന വിപണി ഉച്ചയോടെ കുതിച്ചു. അതോടെ സെൻസെക്സ് പുതിയ ഉയരം കുറിച്ചു. ജൂൺ 11നുശേഷം നിഫ്റ്റി 12,000 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തുന്നത് ഇതാദ്യമായാണ്. ഉച്ചകഴിഞ്ഞ് 2.16ലെ നിലവാരപ്രകാരം സെൻസെക്സ് 312 പോയന്റ് നേട്ടത്തിൽ 40,560ലെത്തി. ഇൻഫോസിസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 2.5 ശതമാനം കുതിച്ച് 714ലിലെത്തി. കമ്പനിയ്ക്കെതിരായ ആരോപണത്തിൽ സഹ സ്ഥാപകർക്ക് പങ്കില്ലെന്ന നന്ദൻ നിൽകേനിയുടെ പ്രസ്താവനയാണ് ഓഹരിക്ക് കരുത്തായത്. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഓഹരി 2.5 ശതമാനം ഉയർന്ന് 480.70 രൂപയിലെത്തി. 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 481.95 രൂപയുടെ അടുത്തെത്തിയിരിക്കുകയാണ് ഓഹരി വില. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് ഓഹരികളാണ് സെൻസെക്സ് സൂചികയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.29 ശതമാനവും സ്മോൾക്യാപ് 0.17 ശതമാനവും നേട്ടത്തിലാണ്. വെങ്കീസ്, പെർസിസ്റ്റന്റ്, ഡെൽറ്റ കോർപ്പ് തുടങ്ങിയ ഓഹരികലാണ് സ്മോൾ ക്യാപ് വിഭാഗത്തിൽ നേട്ടമുണ്ടാക്കിയത്. ഇന്ത്യബുൾസ് വെഞ്ച്വേഴ്സ്, ഏഡൽവെയ്സ്, ടോറന്റ് പവർ, ഹഡ്കോ എന്നീ ഓഹരികൾ മിഡ്ക്യാപ് സൂചികയ്ക്കും കരുത്തേകി. Sensex hits fresh record high

from money rss http://bit.ly/2CgEZdZ
via IFTTT

ഉള്ളിവിലകുതിക്കുന്നു: ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 40 ശതമാനം

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഉള്ളിയുടെ വില ഒരാഴ്ചയ്ക്കിടെ 40 ശതമാനത്തോളം വർധിച്ചു. കനത്ത മഴയെതുടർന്ന് വിതരണം തടസ്സപ്പെട്ടതാണ് വിലവർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിപണിയിൽനിന്നുള്ള വിവരം. ഡൽഹിയിൽ കിലോഗ്രാമിന് 80 രൂപവരെയെത്തി. ചെന്നൈയിൽ 70 രൂപയും കൊൽക്കത്തയിൽ 50 രൂപയുമാണ് വില. കേരളത്തിൽ 50-65 രൂപ നിലവാരത്തിലാണ് വില. വിലകൂടിയതോടെ അഫാഗാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ നടപടിതുടങ്ങിയിട്ടുണ്ട്. ഇതിനായി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി. മീതൈൽ ബ്രൊമെയ്ഡ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമാണ് രാജ്യത്തേയ്ക്ക് ഉള്ളി ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തെ തുറമുഖങ്ങളിൽ ഇതിനായി ഇറക്കുമതിക്കാർക്ക് വൻതുക ചെലവാകുന്നുണ്ട്.

from money rss http://bit.ly/36Ej2U7
via IFTTT

Tuesday, 5 November 2019

പിഎംസി ബാങ്ക്: 50,000 രൂപവരെ പിന്‍വലിക്കാം

മുംബൈ: പിഎംസി ബാങ്കിൽനിന്ന് പിൻവലിക്കാനുള്ള നിക്ഷേപ പരിധി 50,000 രൂപയായി ഉയർത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. അതിനുമുമ്പ് 25,000 രൂപയുമായിരുന്നു പിൻവലിക്കാവുന്ന കൂടിയതുക. ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകർക്കും മുഴുവൻ തുകയും പിൻവലിക്കാൻ കഴിയും. ബാങ്കിന്റെ എടിഎമ്മിൽനിന്ന് തുക പിൻവലിക്കാനുള്ള സൗകര്യവും ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൗസിങ് ഡെവലപ്പ്മെന്റ് ആന്റ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് വഴിവിട്ട് 4355 കോടി രൂപ വായ്പ അനുവദിച്ചതിനെതുടർന്നാണ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. PMC Bank: Upto Rs 50,000 can be withdrawn

from money rss http://bit.ly/34AE0kS
via IFTTT

പാഠം 46: 60വയസ്സില്‍ വിരമിക്കുമ്പോള്‍ 4 കോടി ലഭിക്കാന്‍ എവിടെ നിക്ഷേപിക്കും

റിട്ടയർമെന്റ് കാലജീവിതത്തിനായി എന്തിനാണ് കോടികൾ നിക്ഷേപിക്കുന്നത്? ഇ-മെയിലിലും കമന്റുവഴിയുംധാരാളം സംശയങ്ങളാണ് വായനക്കാരിൽനിന്ന് ഇതുസംബന്ധിച്ച് ലഭിച്ചത്. 60 വയസ്സിലോ 55 വയസ്സിലോ വിരമിക്കുന്ന ഒരാൾക്ക് എന്തിനാണ് രണ്ടുകോടി രൂപയും അഞ്ചുകോടി രൂപയുമെന്ന് പലരും സംശയം പ്രകടിപ്പിക്കുകയും അതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിലെ ഒരു ശരാശരി വരുമാനക്കാരന്റെ പോർട്ട്ഫോളിയോ അല്ല കഴിഞ്ഞ പാഠത്തിൽ വിശകലനം ചെയ്തത്. എന്നാൽ അതിൽനിന്ന് അധികം വ്യത്യസ്തമല്ല കേരളത്തിൽ താമസിക്കുന്നവരുടെ കാര്യവും. 50,000 രൂപ പ്രതിമാസജീവിത ചെലവുള്ള 40 വയസ്സുള്ള ഒരാൾക്ക് എത്ര രൂപ റിട്ടയർമെന്റ് നിക്ഷേപം ആവശ്യമുണ്ടെന്ന് നോക്കാം. ഇയാൾ 60 വയസ്സിൽ റിട്ടയർ ചെയ്യുമ്പോൾ ആദ്യത്തെ വർഷം ജീവിക്കാൻ വേണ്ടിവരിക 23,21,811 രൂപയാണ്. അതായത് പ്രതിമാസം 1.93 ലക്ഷം രൂപ ജീവിത ചെലവിലേയ്ക്ക് കാണേണ്ടിവരും. ഇരുപത് വർഷം കഴിയുമ്പോഴത്തെ തുകയാണിതെന്ന് ഓർക്കണം. ഏഴുശതമാനം ശരാശരി വിലക്കയറ്റ(പണപ്പെരുപ്പ)നിരക്കുകൂടി കണക്കിലെടുത്താണ് ഈ തുക കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരം 60 വയസ്സിനുശേഷം 25 വർഷംകൂടി ജീവിക്കുമെന്ന് കണക്കുകൂട്ടിയാൽ പെൻഷൻ പറ്റുമ്പോൾ 3.92 കോടി രൂപ കയ്യിൽ ഉണ്ടാകേണ്ടിവരും. അങ്ങനെ വരുമ്പോൾ നിലവിൽ ഇതിനായി നിങ്ങൾ എത്ര നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് നോക്കാം. മ്യൂച്വൽ ഫണ്ടിൽ 10 ലക്ഷം, ഇപിഎഫിലും പിപിഎഫിലുംകൂടി 30 ലക്ഷം, ബാങ്കിൽ എഫ്ഡിയായി 10 ലക്ഷം. അപ്പോൾ മൊത്തം 50 ലക്ഷം രൂപ ഇപ്പോഴുണ്ടെന്നുകരുതുക. ബാക്കി വേണ്ടത് 3.41 കോടി രൂപയാണ്. അതെങ്ങനെ കണ്ടെത്തും? നിങ്ങളുടെ നിക്ഷേപത്തിന് 12 ശതമാനം വാർഷിക ആദായം ലഭിക്കുമെന്ന് കരുതുക. അങ്ങനെയെങ്കിൽ ഒറ്റത്തവണയായി 35 ലക്ഷം രൂപ നിങ്ങൾ നിക്ഷേപിക്കേണ്ടിവരും. അതല്ല പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുകയാണെങ്കിൽ വേണ്ടത് 34,538 രൂപയാണ്. 10 ശതമാനമാണ് വാർഷിക ആദായം ലഭിക്കുന്നതെങ്കിൽ ഒറ്റത്തവണയായി 50.78 ലക്ഷം രൂപ നിക്ഷേപിക്കണം. പ്രതിമാസ എസ്ഐപിയായി 44,994 രൂപയും നിക്ഷേപിക്കേണ്ടിവരും. അതല്ല എട്ട് ശതമാനമാണ് ആദായം പ്രതീക്ഷിക്കുന്നതെങ്കിൽ 73.30 ലക്ഷം രൂപയാണ് ഒറ്റത്തവണയായി നിക്ഷേപിക്കേണ്ടത്. പ്രതിമാസ തുകയായാണെങ്കിൽ 58,007 രൂപയും കണ്ടെത്തേണ്ടിവരും. എവിടെ നിക്ഷേപിക്കും? റിസ്ക് എടുക്കാനുള്ള ശേഷിയനുസരിച്ച് വിവിധ നിക്ഷേപ പദ്ധതികൾ വിലയിരുത്താം. 8ശതമാനം വാർഷിക ആദായം പ്രതീക്ഷിക്കുന്നവർ കൺസർവേറ്റീവ് ഗ്രോത്ത് ആന്റ് ഇൻകം ഫണ്ടുകളിൽ നിക്ഷേപിക്കാം. 10 ശതമാനമാണ് നേട്ടം പ്രതീക്ഷിക്കുന്നതെങ്കിൽ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളും12 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ഓഹരി അധിഷ്ഠിത ഫണ്ടുകളുംനിക്ഷേപത്തിനായി പരിഗണിക്കാം. മികച്ച ഫണ്ടുകൾ Conservative growth & income funds (പ്രതീക്ഷിക്കുന്ന ആദായം 8 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return Aditya Birla Sun Life Regular Savings 8.25 9.36 9.52 9.53 HDFC Equity Savings 7.65 8.87 9.11 8.68 ICICI Prudential Regular Savings 9.40 10.23 9.83 10.11 ഡെറ്റ് ഉപകരണങ്ങളിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 മുതൽ 30 ശതമാനംവരെ ഓഹരിയിലും നിക്ഷേപിക്കുന്നു. അധികം റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർക്ക് യോജിച്ചതാണ് ഈ ഫണ്ടുകൾ. 30 ശതമാനംവരെ നിക്ഷേപംഓഹരിയിലുള്ളതിനാൽപണപ്പെരുപ്പത്തെ നേരിടാൻ ഈഫണ്ടുകൾക്ക് കഴിയും. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. Aggressive Hybrid funds (പ്രതീക്ഷിക്കുന്ന ആദായം 10 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return HDFC Hybrid Equity fund 9.34 10.46 14.39 8.61 ICICI Prudential Equity & Debt Fund 9.66 10.95 14.08 13.29 SBI Equity Hybrid fund 10.69 11.80 12.53 13.27 ഓഹരിയിലാണ് ഈ വിഭാഗത്തിലെ ഫണ്ടുകൾ പ്രധാനമായും നിക്ഷേപം നടത്തുന്നത്. 25 ശതമാനം മുതൽ 30 ശതമാനംവരെ ഡെറ്റിലും നിക്ഷേപിക്കുന്നു. അതിനാൽതന്നെ ഓഹരി അധിഷ്ഠിത ഫണ്ടുകളേക്കാൾ നഷ്ടസാധ്യത കുറവാണ്. അതോടൊപ്പം മികച്ച നേട്ടവും നൽകുന്നു.ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. Equity Growth funds (പ്രതീക്ഷിക്കുന്ന ആദായം 12 ശതമാനം) Fund Return(%) 5year 5year(Direct Plan) 10 year 10 year SIP Return DSP Mid cap fund 11.79 12.70 16.10 15.12 Franklin India Focused Equity Fund 9.70 11.01 14.78 14.71 ICICI Prudential Bluechip Fund 9.04 10.05 13.33 12.53 ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി അധിഷ്ഠിത ഫണ്ടുകളാണ് മുകളിൽ നിർദേശിച്ചത്. മിഡ്ക്യാപ് ഫണ്ടിലെ നിക്ഷേപത്തിന് നഷ്ടസാധ്യതകൂടുതലാണ്. നേട്ടത്തിന്റെകാര്യത്തിലും ഈ വിഭാഗം മുന്നിലാണ്. ലാർജ് ക്യാപ് ഓഹരികളിലാണ് ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. മൾട്ടിക്യാപ് ഫണ്ടുകളാകട്ടെ മികച്ച വളർച്ചാ സാധ്യതയുള്ള ഓഹരികളിലും നിക്ഷേപിക്കുന്നു. ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ ഒരു ശതമാനത്തിലധികം നേട്ടം പ്രതീക്ഷിക്കാം.2013 ജനുവരിയിലാണ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ ആരംഭിച്ചത്. അതിനാലാണ് ഡയറക്ട് പ്ലാനുകളിലെ 10 വർഷത്തെ നേട്ടം നൽകാൻ കഴിയാത്തത്. എസ്ഐപി കാലാവധി: 2009 ഡിസംബർ 1 മുതൽ 2019 നവംബർ 1വരെ(10 വർഷം). റിട്ടേൺ കണക്കാക്കിയിട്ടുള്ള തിയതി 2019 നവംബർ 4. feedbacks to: antonycdavis@gmail.com പത്തുവർഷത്തിൽക്കൂടുതൽ ട്രാക്ക് റെക്കോഡുള്ള ഫണ്ടുകളാണ് നിക്ഷേപത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

from money rss http://bit.ly/32mG5PS
via IFTTT

Monday, 21 October 2019

ലാഭം പെരുപ്പിക്കാന്‍ കൃത്രിമം: ഇന്‍ഫോസിസിന്റെ ഓഹരി വില 100 രൂപ ഇടിഞ്ഞു

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി അനിധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയർന്നതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. വിപണിയിൽ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. 767.85 രൂപയ്ക്കാണ് കഴിഞ്ഞ വ്യാപാര ദിനത്തിൽ ക്ലോസ് ചെയ്തത്. നഷ്ടം 14 ശതമാനത്തോളം. ബോർഡിനും യുഎസ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷനും അയച്ച കത്തിലാണ് കമ്പനി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചെലവുകൾ കുറച്ചുകാണിച്ച് ലാഭം ഉയർത്താൻ സമ്മർദംചെലുത്തിയെന്നാണ് ആരോപണം. എന്നാൽ, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇൻഫോസിസ് അറിയിച്ചു. Infosys share prices slump

from money rss http://bit.ly/2BvDXu6
via IFTTT

ഓൺലൈനിൽ ഹിറ്റായി ഉമിക്കരി

കൊച്ചി: ഭക്ഷണവും വസ്ത്രവുമടക്കം ആവശ്യമുള്ളതെല്ലാം ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കലെത്തുന്ന ഈ കാലത്ത് ആകർഷകമായ ബോട്ടിലുകളിലും പായ്ക്കറ്റുകളിലും നമ്മുടെ നാടൻ ഉമിക്കരിയും ഓൺലൈനിൽ ഹിറ്റാവുകയാണ്. നിരവധി ആയുർവേദ കമ്പനികളും ചെറുകിട സംരംഭങ്ങളും ഉമിക്കരിയുടെ ഓൺലൈൻ വിപണി സാധ്യത ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഫ്ളിപ്കാർട്ടിലും ആമസോണിലുംഉമിക്കരി ലഭ്യമാണ്. നേരത്തെ മെഡിക്കൽ സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും മറ്റ് റീട്ടെയിൽ ഔട്ട്്ലെറ്റുകളിലും ഉമിക്കരി വില്പനയ്ക്കെത്തിയിരുന്നു. ഇതിനു പുറമെ, സപ്ലൈകോ ഔട്ട്ലെറ്റുകളിലും മാർജിൻ ഫ്രീ സ്റ്റോറുകളിലും ഉമിക്കരി വിൽക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ വ്യത്യസ്ത ചേരുവകളടങ്ങിയ ഉമിക്കരി പായ്ക്കറ്റിലാക്കി ഗ്ലാമർ പരിവേഷത്തോടെയാണ് ഓൺലൈനിലെത്തുന്നത്. അതിനാൽ ഏറെ ആവശ്യക്കാരുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകർ പറയുന്നു. പ്രതിമാസം 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കുന്ന ചെറുകിട സംരംഭങ്ങൾ ഉമിക്കരി ബിസിനസിലുണ്ട്. ദന്തകാന്തി വർധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ടൂത്ത് പേസ്റ്റുകളെക്കാൾ ഉത്തമം ഉമിക്കരിയാണെന്ന് ഇവർ പറയുന്നു. വിലക്കുറവിലെ വൈവിധ്യം ഓൺലൈനിലും ഓഫ്ലൈനിലും ആറു രൂപ മുതൽ 70 രൂപ വരെ വിലയുള്ള ഉമിക്കരി പായ്ക്കുകൾ ലഭ്യമാണ്. ഗ്രാംപു, കുരുമുളക്, ഉപ്പ് എന്നിവ ചേർത്തുള്ള ശാന്തീസ് ഉമിക്കരി 30 മുതൽ 69 രൂപ വരെ വിലയുള്ള പായ്ക്കുകളാണ് പുറത്തിറക്കുന്നത്. ഇതേ ചേരുവകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉമിക്കരി ടൂത്ത്പേസ്റ്റും പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ശാന്തീസ് ഉമിക്കരി സ്ഥാപകൻ സിജേഷ് പൊയ്യിൽ പറഞ്ഞു. ഗ്രാംപുവും ഉപ്പും ചേർത്തുള്ള 20 രൂപ പായ്ക്കും ഗ്രാംപുവും ഉപ്പും കുരുമുളകും ചേർത്തുള്ള 25 രൂപ പായ്ക്കുമാണ് ലീഫ് ആൻഡ് റിലീഫ് വിപണിയിലെത്തിക്കുന്നത്. ഇന്ദുപ്പ് ചേർത്തുള്ള പത്ത് രൂപയുടെ ഉമിക്കരിയും കറുവപ്പട്ട, ഗ്രാംപു, കുരുമുളക്, ചുക്ക്, ഉപ്പ് എന്നിവ ചേർത്തുള്ള 25 രൂപയുടെ സ്പെഷ്യൽ ഉമിക്കരിയും അഗസ്ത്യമഠം വിതരണം ചെയ്യുന്നുണ്ട്. അങ്കമാലി, പെരുമ്പാവൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് ഉമിക്കരി നിർമാണത്തിന് ആവശ്യമായ ഉമി വാങ്ങുന്നതെന്ന് അഗസ്ത്യമഠം ഉടമ പ്രേംരാജ് പറഞ്ഞു. ഉമിയുടെ ലഭ്യതക്കുറവാണ് ബിസിനസിലെ പ്രധാന വെല്ലുവിളിയെന്ന് ലീഫ് ആൻഡ് റിലീഫ് ഉടമ അജിത് കൊല്ലറ അറിയിച്ചു.

from money rss http://bit.ly/35TC3Se
via IFTTT

ജിയോ 222 രൂപയില്‍ തുടങ്ങുന്ന മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു

ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് റിലയൻസ് ജിയോ മൂന്ന് പുതിയ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കി. പ്രതിമാസം 222 രൂപ മുതൽ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 1,000 മിനുട്ട് സംസാരസമയവുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസ് സൗജന്യവുമാണ്. മറ്റ് മൊബൈൽ ഓപ്പറേറ്റർമാരുടെ ഫോണുകളിലേയ്ക്ക് വളിക്കാൻ വേറെ ടോപ്പ് അപ്പ് വൗച്ചറുകൾ ആവശ്യമില്ല. 28 ദിവസമാണ് കാലവാധി. 333 രൂപയുടെ പ്ലാൻ മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്എംഎസും സൗജന്യം. കാലാവധി 56 ദിവസം 444 രൂപയുടെ പ്ലാൻ മറ്റ് നെറ്റ് വർക്കുകളിയേക്ക് 1000 മിനുട്ട് സൗജന്യം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകൾ സൗജന്യം. കാലാവധി 84 ദിവസം. മറ്റ് നെറ്റ് വർക്കുകളിലേയ്ക്കുള്ള വോയ്സ് കോളുകൾക്ക് നിരക്ക് ഈടാക്കിതുടങ്ങിയതിനുശേഷമാണ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ഒക്ടോബർ 10 മുതലാണ് ഈ കോളുകൾക്ക് മിനുട്ടിന് ആറു പൈസ ഈടാക്കിതുടങ്ങിയത്. ഒക്ടോബർ 10ന് മുമ്പ് ചാർജ് ചെയ്തിട്ടുള്ളവർക്ക് ആ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ സൗജന്യമായി വിളിക്കാം. Reliance Jio's new recharge plans

from money rss http://bit.ly/2VZkWd7
via IFTTT

Sunday, 20 October 2019

കാർഡിൽ വൈ-ഫൈ ചിഹ്നം ഉണ്ടോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പണം കൈയിൽ വയ്ക്കുന്നവർ കുറവാണ്... അതിനാൽ, കാർഡ് കൊണ്ടുനടക്കുന്നവരാണ് നമ്മൾ. മിക്കവരുടെയും പേഴ്സിൽ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും അടക്കം രണ്ടിലേറെ കാർഡുകൾ ഉണ്ടാകും. എന്നാൽ, ഓരോ കാർഡിന്റെയും സവിശേഷതകൾ ചോദിച്ച് മനസ്സിലാക്കുന്നവരുടെ എണ്ണം കുറവാണ്. കാർഡ് ഉപയോഗിച്ച് കിട്ടുന്ന ആനുകൂല്യങ്ങൾ കൂടാതെ, ബാങ്കുകൾ നൽകുന്ന കാർഡുകൾക്കെല്ലാം തന്നെ നിരവധി സവിശേഷതകളുണ്ട്. അത്തരത്തിലൊന്നാണ് കാർഡുകളിലെ 'വൈ-ഫൈ' ചിഹ്നം. ഇപ്പോൾ ലഭിക്കുന്ന കാർഡുകളിൽ എല്ലാംതന്നെ ഇത്തരം വൈ-ഫൈ ചിഹ്നം ഉണ്ട്. 'കോൺടാക്ട്ലെസ് കാർഡു'കളെ സൂചിപ്പിക്കുന്നതാണ് ഇത്തരം വൈ-ഫൈ ചിഹ്നങ്ങൾ. മിക്ക ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഇപ്പോൾ കോൺടാക്ട്ലെസ് കാർഡുകളാണ്. മുൻപ് ഉയർന്ന സിബിൽ സ്കോറും ബാങ്ക് ബാലൻസുമുള്ള ഉപഭോക്താക്കൾക്കായിരുന്നു ഇത്തരം കാർഡുകൾ നൽകിയിരുന്നത്. എന്നാൽ, അതിൽനിന്ന് മാറി, ഇന്ന് ഉപഭോക്താക്കൾക്കെല്ലാം നൽകുന്നത് കോൺടാക്ട്ലെസ് കാർഡുകളാണ്. കൂടാതെ, ഭാവിയിൽ പുതിയ കാർഡുകളെല്ലാംതന്നെ ഇത്തരം കോൺടാക്ട്ലെസ് കാർഡുകളായിരിക്കും. * പിൻ നമ്പർ ഉപയോഗിക്കാതെ 2,000 രൂപ വരെയുള്ള ഇടപാട് നടത്താം എന്നതാണ് ഇത്തരം കാർഡുകളുടെ പ്രത്യേകത. * ഒരു ദിവസം ഒന്നിൽക്കൂടുതൽ 2,000 രൂപ വരെയുള്ള ഇടപാട് നടത്താം (ഓരോ ബാങ്കിന്റെയും പരിധി വ്യത്യസ്തമാണ്). * 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് കൂടൂതൽ സുരക്ഷ നൽകുന്നതിനായി പിൻ നൽകി മാത്രമേ ഇടപാട് നടത്താനാകൂ. * നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി.) ടെക്നോളജിയിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിനാൽ പി.ഒ.എസ്. മെഷീനിലും ഈ സൗകര്യം ആവശ്യമുണ്ട്. സ്വൈപ്പ് ചെയ്യാതെയാണ് ഇത്തരം മെഷീനുകളിൽ ഈ കാർഡുകൾ ഉപയോഗിക്കുന്നത്. മെഷീന്റെ മുകളിൽ കാർഡ് കാണിച്ചാൽ മതി. * മെഷീന്റെ നാല് സെന്റിമീറ്റർ പരിധിയിൽ കാർഡ് ലഭ്യമായാലേ ഇടപാട് നടത്താനാകൂ. * എ.ടി.എം. മെഷീനിലൂടെ സൗജന്യമായി പണം പിൻവലിക്കാനാകില്ല. * കാർഡ് നഷ്ടപ്പെട്ടാൽ മറ്റൊരാൾക്ക് ഇത്തരത്തിൽ ഇടപാട് നടത്താനാകും. അതിനാൽ, കാർഡ് സുരക്ഷിതമായി സൂക്ഷിക്കുക. * കാർഡ് നഷ്ടപ്പെട്ടാൽ ഉടൻതന്നെ കാർഡ് ബ്ലോക്ക് ചെയ്യണം. ബാങ്കുകൾ എല്ലാംതന്നെ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം അതത് ബാങ്കിന്റെ മൊബൈൽ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. * കാർഡുകൾ മറ്റുള്ളവർക്ക് കൈമാറാതിരിക്കുക. reshmaccbhaskaran@gmail.com

from money rss http://bit.ly/33OwJhc
via IFTTT

അസംബ്ലി തിരഞ്ഞെടുപ്പ്: ഓഹരി വിപണിക്ക് അവധി

മുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിങ്കളാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുന്നില്ല. ബിഎസ്ഇക്കും എൻഎസ്ഇക്കും അവധിയാണ്. കറൻസി, ഡെറ്റ് വിപണികൾക്കും അവധിയാണ്. അതേസമയം, കമ്മോഡിറ്റി മാർക്കറ്റുകൾ വകീട്ട് അഞ്ചിനു ശേഷം പ്രവർത്തിക്കും. വെള്ളിയാഴ്ച ഓഹരി സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 246 പോയന്റും നിഫ്റ്റി 75 പോയന്റും നേട്ടമുണ്ടാക്കി. BSE, NSE to remain closed due to Maharashtra polls

from money rss http://bit.ly/2J5PKnq
via IFTTT

Saturday, 19 October 2019

പായ്ക്കറ്റ് പാലിന്റെ 41 ശതമാനം സാമ്പിളുകളും ഗുണനിലവാരമില്ല; ഏഴെണ്ണം ഭക്ഷ്യയോഗ്യവുമല്ല

ന്യൂഡൽഹി: രാജ്യത്തുനിന്ന് ശേഖരിച്ച പായ്ക്ക് ചെയ്ത പാലിൽ 41 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതിൽതന്നെ ഏഴ് സാമ്പിളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)പറയുന്നു. 2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകൾ ശേഖരിച്ചത്. സുരക്ഷിതമല്ലാത്ത പാൽ സാമ്പിളുകൾ അധികവും ലഭിച്ചത് ഡൽഹി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നാണ്. രാജ്യത്തൊട്ടാകെ നിന്ന് 6,432 സാമ്പിളുകളാണ് ഫുഡ് സേഫ്റ്റി വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചത്. ഈ സാമ്പിളുകളിലധികവും അഫ്ളടോക്സിൻ എം വണിന്റെ അളവ് അനുവദനീയമായതിലധികം കണ്ടെത്തിയതായി എഫ്എസ്എസ്എഐ സിഇഒ പവൻ അഗർവാൾ പറയുന്നു. പായ്ക്ക് ചെയ്ത പാലുകളിൽ ഈ ഫംഗസിന്റെ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്. 1.2 ശതമാനം സാമ്പളുകളിൽനിന്ന്ും ആന്റിബയോട്ടിക്കിന്റെയും സാന്നിധ്യം കണ്ടെത്തി. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിളുകളിൽനിന്നാണ് ആന്റിബയോട്ടിക്കിന്റെ അംശം കണ്ടെത്തിയത്. 77 സാമ്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ള ഒരു സാമ്പിളിൽനിന്ന് കീടനാശിനിയുടെ അംശംകണ്ടെത്തിയതായും അഗർവാൾ വ്യക്തമാക്കി.

from money rss http://bit.ly/33KuVFI
via IFTTT

പാഠം 43: ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകളിലേയ്ക്ക് മാറിയാല്‍ കൂടുതല്‍ ആദായം നേടാം

മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് പുതിയ ഉണർവുണ്ടാക്കിയാണ് 2013 ജനുവരി ഒന്നിന് സെബി ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചത്. വിതരണക്കാരുടെയോ ഏജന്റുമാരുടെയോ സഹായമില്ലാതെ നിക്ഷേപകന് നേരിട്ട് ഡയറക്ട് പ്ലാനുകൾ വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഇതോടെ വഴിയൊരുങ്ങി. പുതിയ പ്ലാൻ അവതരിപ്പിച്ച് ആറുവർഷം പിന്നിടുമ്പോൾ ഫണ്ടുകളുടെ മൊത്തം ആസ്തിയിൽ 11 ലക്ഷം കോടി രൂപ ഈ വിഭാഗത്തിൽ നിക്ഷേപമായെത്തി. അതായത് മൊത്തം ആസ്തിയിൽ 42 ശതമാനം. ഡെറ്റ് ഫണ്ടിലാണ് ഡയറക്ട് പ്ലാനുകൾ വഴി കൂടുതൽ നിക്ഷേപമെത്തിയത്. 74 ശതമാനം. ബാക്കിയുള്ളവ ഓഹരി, ഹൈബ്രിഡ് ഫണ്ടുകളിലും ഇടിഎഫിലുമാണ്. കമ്മീഷൻ വഴിയുള്ള നഷ്ടംഒഴിവാക്കാൻ ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർ കൂട്ടത്തോടെ നേരിട്ടുള്ള നിക്ഷേപത്തിലേയ്ക്കുമാറി. ഓൺലൈൻ വഴി മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള അവസരം വർധിച്ചതോടെ വ്യക്തിഗത നിക്ഷേപകരും ഡയറക്ട് പ്ലാനുകളുടെ ആവശ്യക്കാരായി. മാതൃഭൂമിഡോട്ട്കോം മണി പോലുള്ള വിവിധ വെബ്സൈറ്റുകൾ, ബ്ലോഗുകൾ, സാമ്പത്തിക പ്രസിദ്ധീകരണങ്ങൾ എന്നിവ ഫണ്ടുകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകനെ സഹായിച്ചു. അതോടൊപ്പം ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ സൗജന്യ പോർട്ടലുകൾ സഹായത്തിനെത്തിയതും നിക്ഷേപകന് ഗുണകരമായി. എംഎഫ് യൂട്ടിലിറ്റി, മൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കാംസ്, കാർവി എന്നിവയുടെ വെബ്സൈറ്റുകൾ, പേ ടിഎം മണി, സെറോധ കോയിൻ എന്നിവ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി. വ്യത്യസ്ത എഎംസികളിലെ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഒരൊറ്റ വൈബ് സൈറ്റുവഴി കഴിയുമെന്നതും നിക്ഷേപകനെ ആകർഷിച്ചു. ഇവയുടെയെല്ലാം മൊബൈൽ ആപ്പുകളും സമാന സൗകര്യം നൽകി. ഡയറക്ട് പ്ലാനുകൾ ആകർഷകമാക്കാൻ സെബിയും രംഗത്തിറങ്ങി. ഡയറക്ട് പ്ലാനുകളുടെ ചാർജുകൾ വൻതോതിൽ കുറയ്ക്കുന്നതിന് ഫണ്ടുകമ്പനികൾക്കുമേൽ സമ്മർദം ചെലുത്തി. റഗുലർ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ ചാർജുകളിൽ നിക്ഷേപകർക്ക് നൽകുന്ന കമ്മീഷൻ തുക കുറയാൻ അതിലൂടെ ഇടയാക്കി. റഗുലർ പ്ലാനുകൾക്കും ഡയറക്ട് പ്ലാനുകൾക്കുമുള്ള വ്യത്യസ്ത തരത്തിലുള്ള മാനേജുമെന്റ് ചാർജിന് നിയന്ത്രണംവന്നു. ഡയറക്ട് പ്ലാനുകൾ നിക്ഷേപകരിലെത്തിക്കുന്നതിനായി ബോധവത്കരണത്തിനായി ആംഫിയെ രംഗത്തിറക്കി. നിരക്കിളവ് മികച്ച നേട്ടമായി ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾക്ക് റഗുലർ പ്ലാനുകളെ അപേക്ഷിച്ച് മൊത്തം ചെലവിനത്തിൽ(ടോട്ടൽ എക്സ്പെൻസ് റേഷ്യോ-TER) 1.2 ശതമാനത്തിന്റെ കുറവുണ്ടായി. ഹൈബ്രിഡ് ഫണ്ടുകളിൽ 0.75 ശമതാനം മുതൽ ഒരു ശതമാനംവരെയും ഡെറ്റ് ഫണ്ടുകളിൽ വിവിധ കാറ്റഗറികളിലായി 0.20 ശതമാനം മുതൽ 0.70 ശതമാനംവരെയും കുറവുണ്ടായി. ഡയറക്ട് പ്ലാനുകൾ രംഗത്തെത്തി ആറുവർഷം പിന്നിടുമ്പോൾ നിക്ഷേപകന്റെ ആദായത്തിലും അത് കാര്യമായി പ്രതിഫലിച്ചു. റഗുലർ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളുടെ വാർഷികാദായത്തിൽ ഒന്നു മുതൽ ഒന്നര ശതമാനംവരെ അധികനേട്ടം ലഭിച്ചു. ഹൈബ്രിഡ് കാറ്റഗറിയിൽ ഇത് 0.80 ശതമാനം മുതൽ ഒരു ശതമാനംവരെയാണ്. ഡറ്റിലാകട്ടെ വാർഷിക ആദായത്തിൽ 0.20 മുതൽ 0.50 ശതമാനംവരെയും കൂടുതൽ നേട്ടം ലഭിച്ചു. വിതരണക്കാരുടെയോ അഡൈ്വസർമാരുടെയോ ഉപദേശമില്ലാതെ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ നല്ലരീതിയിൽ ഹോംവർക്ക് ആവശ്യമാണെന്ന് നിക്ഷേപകൻ മനസിലാക്കണം. ഓരോരുത്തരുടെയും റിസ്ക് എടുക്കാനുള്ള ശേഷി പരിഗണിച്ചുവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. കാലാകാലങ്ങളിൽ അവയുടെ പ്രവർത്തനം വിലയിരുത്താനും ആവശ്യമെങ്കിൽ ഫണ്ടുകൾ സ്വിച്ച് ചെയ്യുന്നതിനോ വിറ്റ് മാറുന്നതിനോ തീരുമാനമെടുക്കുന്നതിനും ഓൺലൈൻ സാധ്യതകളും സാമ്പത്തിക പ്രസിദ്ധീകരണങ്ങളും പ്രയോജനപ്പെടുത്തണം. നേട്ടത്തിലെ വ്യത്യാസത്തിന് ഉദാഹരണം Fund SIP Value Regular(lakhs) Direct Plan(lakhs) Expense(Regular) Expense(Direct) Axis Blue Chip 8.48 8.78 1.99% 0.81% HDFC Hybrid Equity 6.82 6.95 1.77% 1.17% ICICI Pru Bluechip 7.51 7.69 1.76% 1.20% SBI Bluechip 7.37 7.57 1.68% 1.05% Aditya Birla SL Equity 7.38 7.60 1.94% 1.13% Axis Focused 25 8.32 8.62 2.02% 0.73% പ്രതിമാസ എസ്ഐപി തുക 10,000 രൂപ. അഞ്ചുവർഷ കാലാവധി.മൊത്തം നിക്ഷേപം 6 ലക്ഷം.Data as on September 30, 2019. feedbacks to: antonycdavis@gmail.com നിക്ഷേപ പാഠങ്ങൾ ഒന്നുമുതൽ വായിക്കാം പാഠം ഒന്ന്: ഇങ്ങനെ ജീവിച്ചാൽ മതിയോ?​

from money rss http://bit.ly/2W0NeUz
via IFTTT

Friday, 18 October 2019

ഓഹരി വിറ്റഴിക്കല്‍: സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 246 പോയന്റ് നേട്ടത്തോടെ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. ഓഹരി വിറ്റഴിക്കൽ തീരുമാനം ഉടനെവന്നേക്കുമെന്ന റിപ്പോർട്ടുകളെതുടർന്ന് പല പൊതുമേഖല സ്ഥാപനങ്ങളുടെയും ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സ് 246.32 പോയന്റ് നേട്ടത്തിൽ 39298.38ലും നിഫ്റ്റി 75.50 പോയന്റ് ഉയർന്ന് 11661.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1585 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 925 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, റിലയൻസ്, മാരുതി സുസുകി, എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലുള്ള സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിലും കുറവുവരുത്താൻ സർക്കാർ ലക്ഷ്യമിടുന്നതായുള്ള വാർത്ത വിപണിയെ സ്വാധീനിച്ചു. അടുത്തയാഴ്ചയോടെ ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഓഹരി 27 ശതമാനം നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, എൻഎംടിസി എന്നിവയുടെ ഓഹരി വിലയിൽ 15 ശതമാനത്തിലേറെ കുതിപ്പുണ്ടായി. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, എംഒഐഎൽ, എബിസിസി(ഇന്ത്യ), എൻഎൽസി(ഇന്ത്യ), ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണൽ അലുമിനിയം കമ്പനി, സെയിൽ, ഐഎഫ്സിഐ, ഷിപ്പിങ് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുടെ ഓഹരി വില 5-10 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

from money rss http://bit.ly/2VOSnPA
via IFTTT

വിപണി മൂലധനത്തില്‍ 9 ലക്ഷംകോടി പിന്നിട്ട് റിലയന്‍സ്

മുംബൈ: എണ്ണമുതൽ ടെലികോം ബിസിനസുകൾവരെ നടത്തുന്ന റിലയൻസ് വിപണി മൂലധനത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാമത്തെ കമ്പനിയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി 9 ലക്ഷം കോടി വിപണി മൂലധനം സ്വന്തമാക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ എട്ട് ലക്ഷം കോടിയിലെത്തിയ സ്ഥാപനം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ വെള്ളിയാഴ്ച 10.45ലെ കണക്കുപ്രകാരം റിലയൻസിന്റെ ഓഹരി വില രണ്ടുശതമാനം ഉയർന്ന് 1,428 രൂപയിലെത്തിയിരുന്നു. ഈ ഓഹരി വിലവർധനവാണ് 9.03 ലക്ഷം കോടി യെന്ന നാഴികക്കല്ല് പിന്നിടാൻ കമ്പനിയെ സഹായിച്ചത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന്റെ ഇപ്പോഴത്തെ വിപണി മൂലധനം 7.66 ലക്ഷം കോടി രൂപയാണ്. എട്ട് ലക്ഷം കോടി രൂപ പിന്നിടുന്ന രണ്ടാമത്തെ കമ്പനികൂടിയാണ് ടിസിഎസ്. രണ്ടാം പാദത്തിൽ നികുതികഴിച്ചുള്ള റിലയൻസിന്റെ ലാഭത്തിൽ 6-12 ശതമാനംവരെ വർധനവുണ്ടാകാമെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ജിയോയും റീട്ടെയിൽ ബിസിനസുമാണ് കമ്പനിയുടെ ലാഭത്തിൽ വർധനവുണ്ടാക്കിയത്. 2019 കലണ്ടർ വർഷത്തിൽ റിലയൻസിന്റെ ഇതുവരെയുള്ള ഓഹരി വിലയിലെ നേട്ടം 28 ശതമാനമാണ്. RIL becomes first company to hit Rs 9 lakh crore in m-cap

from money rss http://bit.ly/2Bl7t5I
via IFTTT

കുറയുന്ന വളര്‍ച്ചാ നിരക്കിന്റെ പ്രത്യാഘാതങ്ങള്‍

2020സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ഏഴു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായ 6 ശതമാനത്തിലേക്കു താഴുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ യഥാർത്ഥ ജിഡിപി 7.2 ശതമാനം നിരക്കിൽ വളരുമെന്ന് പ്രവചിച്ച റിസർവ് ബാങ്ക് കഴിഞ്ഞ ആറുമാസ കാലയളവിൽ അത് 6.1 ശതമാനമായി കുറച്ചിരിക്കുന്നു. പല അന്തർദേശീയ സ്ഥാപനങ്ങളും ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇവരിൽ മൂഡീസ് 5.8 ശതമാനം മാത്രമായിരിക്കും വളർച്ച എന്നു വിലയിരുത്തുന്നു. ആഗോള ഘടകങ്ങളുടെ പ്രവർത്തന ഫലമായി കഴിഞ്ഞ രണ്ടു വർഷം മുമ്പാണ് വളർച്ചയുടെ വേഗം കുറയാൻ തുടങ്ങിയത്. ആഭ്യന്തര രംഗത്തെ ഉപഭോഗത്തിലുണ്ടായ കുത്തനെയുള്ള കുറവും നിക്ഷേപ രംഗത്തെ മാന്ദ്യവും കാരണം ഈ വർഷം അതിന്റെ പ്രഭാവം വർധിച്ചു. പുതിയ കണക്കുകളനുസരിച്ച് വാഹന, തുണി വ്യവസായ രംഗങ്ങളിലും ആഭരണ വ്യവസായ രംഗത്തും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നുണ്ട്. നയപരമായ പ്രശ്നങ്ങളും ഉപഭോഗത്തിലെ കുറവും കാരണം പണം ചിലവഴിക്കാനുള്ള മടി കാരണം നിക്ഷേപം കുറഞ്ഞത് ബിസിനസ് രംഗത്തെ ദോഷമായി ബാധിച്ചു. സാമ്പത്തിക നിയന്ത്രണം കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൂലധന നിക്ഷേപത്തിൽ കുറവു വന്നു. 2019 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സർക്കാർ ചിലവ് 9.8 ശതമാനം ഉയർന്ന് 11.8 ട്രില്യൺ ആയി. റവന്യു ചിലവ് 10.7 ശതമാനം വർധിച്ചു. എന്നാൽ മൂലധന ചിലവ് വെറും 3 ശതമാനമാണു വർധിച്ചത്. കോർപറേറ്റ്് നികുതിയിലും ജിഎസ്ടിയിലും ഉണ്ടായ കുറവു കാരണം നികുതി വരുമാനത്തിൽ സർക്കാരിന് വലിയ തോതിൽ കുറവുണ്ടാകാനിടയുണ്ട്. ഈ സാമ്പത്തിക നില മറികടക്കാൻ റിസർവ് ബാങ്കിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നുമുള്ള ലാഭവിഹിതത്തിലൂടെ നികുതി ഇതര വരുമാനം വർധിപ്പിക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. BPCL, BEML, SCI, കോൺകോർ തുടങ്ങിയവയുടെ നിയന്ത്രിത ഓഹരി വിൽപനയിലൂടെയും ഭാരത് 22 ETF ന്റെ വായ്പാ വിഹിതത്തിലൂടെയും പണം സ്വരൂപിക്കാനാകുമെന്നും ഗവണ്മെന്റ് കരുതുന്നു. എങ്ങിനെയായലും ധന സ്ഥിതിയിൽ സന്തുലനം കൈവരിക്കുക എന്നത് കഠിനമായ വ്യായാമം തന്നെയാണ്. കോർപറേറ്റ് നികുതി കുറച്ച സർക്കാർ പ്രതീക്ഷിച്ചത് ഇങ്ങനെ കൈവരുന്ന ലാഭം കോർപറേറ്റുകൾ നിക്ഷേപിക്കുമെന്നായിരുന്നു. എന്നാൽ മിക്കവാറും കോർപറേറ്റുകൾ ഈ ലാഭം ഓഹരി ഉടമകൾക്കിടയിൽ വിതരണം ചെയ്യാനാണ് സാധ്യത. ഉപഭോക്തൃ ആവശ്യത്തിലും കയറ്റുമതി ആവശ്യത്തിലും പുരോഗതിയുടെ വ്യക്തമായ സൂചനകൾ ദൃശ്യമായാലല്ലാതെ അവർ നിക്ഷേപം നടത്താൻ ഇടയില്ല. രണ്ടാം പാദത്തിൽ കോർപറേറ്റ് നികുതി -10 ശതമാനം കുറച്ചിട്ടും നിഫ്റ്റി 50 ലെ ഓഹരികളിൽ കാര്യമായ മാറ്റം ദൃശ്യമായില്ല. മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനവും മുൻപാദത്തെയപേക്ഷിച്ച് 6 ശതമാനവും മാത്രമാണ് നികുതിക്കു ശേഷമുള്ള ലാഭത്തിലെ വർധന. വാഹന, ലോഹ, ടെലികോം മേഖലകളിലുണ്ടായ തളർച്ചയാണ് ഇതിനു കാരണം. ഈ പാദത്തിൽ ഫൈനാൻസ്, സിമെന്റ്, ഫാർമ രംഗങ്ങളിൽ മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. കിട്ടാക്കടങ്ങളും,സിമെന്റ് വിലയിലെ കുറവും യുഎസ് ഫാർമ വിപണിയിലെ വിലയിടിവും കാരണം കഴിഞ്ഞ വർഷം രണ്ടാം പാദം വളരെ ദുർബ്ബലമായിരുന്നു. മൊത്ത പലിശാ മാർജിനും വായ്പാ തിരിച്ചടവുകളും കാരണം ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രകടനം ശക്തമായിരുന്നു. സിമെന്റ് വില വർധനയും ഇന്ധന വിലയിലെ കുറവും വൻകിട സിമെന്റ് കമ്പനികൾക്ക് ഗുണകരമാവും. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രളയവും സാമ്പത്തിക രംഗത്തെ ഗതി മാന്ദ്യവും കാരണം ഇവയുടെ ഫലങ്ങൾ വലിയ തോതിൽ ദൃശ്യമാവില്ല. ആഭ്യന്തര വിപണിയിലെ വിലവർധനയും യുഎസ് ഫാർമ വിപണിയിൽ നഷ്ടം കുറഞ്ഞതും ഫാർമ മേഖലയിൽ പ്രകടനം മെച്ചപ്പെടാനിടയാക്കും. ആവശ്യക്കാർ കുറഞ്ഞതും ഊതിവീർപ്പിച്ച വസ്തുവിവരപ്പട്ടികയും കാരണം വാഹന രംഗത്തെ പ്രതിസന്ധി തുടരും. കുറഞ്ഞ ഉൽപന്ന വിലയും, ആവശ്യക്കാർ കുറഞ്ഞതും സാധാരണയിൽ കവിഞ്ഞ മഴയും ലോഹ നിർമ്മാണ കമ്പനികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വർധനയും ബാഹ്യമായ സാമ്പത്തിക വെല്ലുവിളികളും കാരണം ഐടി രംഗത്ത് ലാഭം കുറയും. കോർപറേറ്റ് നികുതിയിളവിനു ശേഷം ലാഭ പ്രതീക്ഷ വർധിച്ചിട്ടുണ്ടെങ്കിലും ഓഹരിയിൽ നിന്നുള്ള വരുമാനം ഹൃസ്വകാലത്തേക്ക് കുറവു തന്നെയായിരിക്കും.2021-22ൽ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് 7 മുതൽ 7.5 ശതമാനത്തിലേക്കുവരെ തിരിച്ചെത്തുമെന്നു കരുതപ്പെടുന്നു. 2019 രണ്ടാം അർധവർഷം മുതൽ ഓഹരിവരുമാനം മെച്ചപ്പെടും. ഹൃസ്വകാലയളവിൽ ഓഹരി വിപണിയിൽ നില നിൽക്കുന്ന ശ്രദ്ധേയമായ പ്രവണത തുടരുമെങ്കിലും പരമാവധി ചിലവഴിക്കാനാരംഭിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപവും സ്വകാര്യ ഉപഭോഗവും വർധിക്കുകയും ചെയ്യുന്നതോടെ 2021 സാമ്പത്തിക വർഷത്തേക്കുള്ള പ്രതീക്ഷകളും വർധിക്കുകയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ) Consequences of declining growth rates

from money rss http://bit.ly/2MOuyDi
via IFTTT

Thursday, 17 October 2019

വായ്പ പലിശയിലെ മാറ്റം അറിയിച്ചില്ല: ബാങ്കിന് 55,000 രൂപ പിഴയിട്ടു

ഹൈദരാബാദ്: ഭവന വായ്പയുടെ പലിശ പരിഷ്കരിച്ചത് ഉപഭോക്താവിനെ അറിയിക്കാതിരുന്നതിന് ഐസിഐസിഐ ബാങ്കിന് ഉപഭോക്തൃ ഫോറം വിധിച്ചത് 55,000 രൂപ പിഴ. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഐസിഐസിഐ ബാങ്കിൽനിന്ന് ഫ്ളോട്ടിങ് നിരക്കിൽ 9.25 ശതമാനം പലിശയിൽ 2006ലാണ് ആർ.രാജ്കുമാർ 30 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 10 വർഷത്തേയ്ക്ക് പ്രതിമാസം 38,410 രൂപയാണ് തിരിച്ചടവായി നിശ്ചയിച്ചിരുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ അദ്ദേഹം മൊത്തം 49.73 ലക്ഷം രൂപ തിരിച്ചടച്ചതായി കണ്ടു. നേരത്തെ നിശ്ചയിച്ച 120 മാസത്തിനുപകരം 136 മാസമാണ് ഇഎംഐ പിടിച്ചത്. വായ്പ അക്കൗണ്ടിൽ 9.25 ശതമാനത്തിനുപകരം 14.85ശതമാനം പലിശ രേഖപ്പെടുത്തിയതായും അദ്ദേഹം കണ്ടു. പലിശ നിരക്കിൽ മാറ്റംവരുത്തിയപ്പോൾ ബാങ്ക് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്ന് ഫോറത്തിൽ രാജ്കുമാർ നൽകിയ പരാതിയിൽ പറയുന്നു. നിരവധി തവണ ഇക്കാര്യം ബോധ്യപ്പെടുത്തി പരാതി നൽകിയെങ്കിലും പരിഹരിക്കാൻ ബാങ്ക് തയ്യാറായില്ല. ഫ്ളോട്ടിങ് നിരക്കിലാണ് വായ്പ അനുവദിച്ചതെന്നും കാലാകാലങ്ങളിൽ പലിശ പരിഷ്കരിക്കാൻ അവകാശമുണ്ടെന്നും ബാങ്ക് വാദിച്ചു. പലിശ പരിഷ്കരിച്ചപ്പോഴെല്ലാം ബാങ്ക് വായ്പയെടുത്തയാളെ അറിയിച്ചിരുന്നുവെന്നും വ്യക്തമാക്കി. എന്നാൽ ഇക്കാര്യം തെളിയിക്കാൻ ബാങ്കിനായില്ല. ഇതേതുടർന്നാണ് 55,000 നൽകാൻ ഫോറം വിധിച്ചത്.

from money rss http://bit.ly/33LIHIt
via IFTTT

സെന്‍സെക്‌സില്‍ 112 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 112 പോയന്റ് ഉയർന്ന് 39163ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 11609ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 354 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ ഓഹരി 18 ശതമാനം കുതിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. പാദവാർഷിക ഫലം പുറത്തുവരാനിരിക്കെ റിലയൻസിന്റെ ഓഹരി വില 0.7 ശതമാനവും നേട്ടത്തിലാണ്. ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയവ വില്പന സമ്മർദത്തിലാണ്. ടാറ്റ മോട്ടോഴ്സ്, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകർഓഹരിവിപണിയിൽ തിരിച്ചെത്തിയതിനെതുടർന്ന് കഴിഞ്ഞ ദിവസം 454 പോയന്റ് നേട്ടത്തിലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. sensex gains 112 pts

from money rss http://bit.ly/35IFYBg
via IFTTT

ബാങ്ക് ലയനം: 22-ന് ദേശീയ പണിമുടക്ക്

കൊച്ചി:പൊതുമേഖലാ ബാങ്കുകളുടെ ലയനം നിർത്തിെവയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ 22-ന് ദേശവ്യാപകമായി പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് പണിമുടക്ക് നടത്തുന്നത്. കേരളത്തിൽ 21-ന് പ്രകടനങ്ങൾ നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എ.കെ.ബി. ഇ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, പി. ജയപ്രകാശ്, കെ.എസ്. രവീന്ദ്രൻ, എസ്. ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.

from money rss http://bit.ly/2qgMzCy
via IFTTT

സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66ശതമാനം വർധന: വാർഷിക ശമ്പളം 305 കോടി രൂപ

ന്യൂയോർക്ക്:ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. ഇന്ത്യക്കാരനായ സത്യ നാദെല്ലയുടെ ശമ്പളത്തിൽ 66 ശതമാനം വളർച്ച. 2018-19 സാമ്പത്തിക വർഷം അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം 4.29 കോടി ഡോളറായാണ് ഉയർന്നത്. അതായത്, ഏതാണ്ട് 305 കോടി രൂപ. 52-കാരനായ അദ്ദേഹത്തിന്റെ പ്രതിഫലത്തിന്റെ നല്ലൊരു പങ്കും ഓഹരിയാണ്. 23 ലക്ഷം ഡോളറാണ് അടിസ്ഥാന ശമ്പളം. അദ്ദേഹം ചുമതലയേറ്റ ശേഷം കമ്പനിയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. ഓഹരിയുടമകൾക്ക് ലാഭവിഹിതവും ഓഹരികൾ മടക്കിവാങ്ങിയതും ഉൾപ്പെടെ 3,090 കോടി ഡോളറിന്റെ നേട്ടമുണ്ടായി. 2014-ലാണ് നാദെല്ല മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. പദവിയിലെത്തിയത്.

from money rss http://bit.ly/31tvxhn
via IFTTT

വിദേശ നിക്ഷേപകർ തിരിച്ചെത്തി: സെന്‍സെക്‌സ് കുതിച്ചത് 454 പോയന്റ്

മുംബൈ: ഓഹരി വിപണി തുടർച്ചയായി അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയതാണ് വിപണിയെ സ്വാധീനിച്ചത്. രാജ്യത്തെ ജിഡിപി കുറയുമെന്ന് ആർബിഐയും ഐഎംഎഫും വിലയിരുത്തിയിട്ടും വിദേശ നിക്ഷേപകർ വിപണിയിലേയ്ക്ക് തിരിച്ചെത്തിയതും മികച്ച നേട്ടത്തിന് വഴിയൊരുക്കി. കഴിഞ്ഞ ദിവസംമാത്രം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 2,750 കോടി രൂപയുടെ നിക്ഷേപമാണ് വിപണിയിൽ നടത്തിയത്. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ നാലുദിവസംകൊണ്ട് 1,406.67 കോടി രൂപയും വിപണിയിലിറക്കി. സെൻസെക്സ് 453.70പോയന്റ് നേട്ടത്തിൽ 39,052.06ലും നിഫ്റ്റി 122.40പോയന്റ് ഉയർന്ന് 11,586.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1409 കമ്പനികളുടെഓഹരികൾ നേട്ടത്തിലും 1053ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ആറുദിവസമായി സെൻസെക്സിലുണ്ടായ നേട്ടം നാലു ശതമാനമാണ്. അതായത് 1,400 പോയന്റ്. നിഫ്റ്റിയാകട്ടെ 450 പോയന്റും(4ശതമാനം)ഉയർന്നു. യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ഇൻഫോസിസ്, ഒഎൻജിസി, വിപ്രോ, ഹിൻഡാൽകോ, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

from money rss http://bit.ly/2VUzNFF
via IFTTT

മുഹൃത്ത വ്യാപാരം ഒക്ടോബര്‍ 27ന് വൈകീട്ട്

മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം ഒക്ടോബർ 27ന് ഞായറാഴ്ച വൈകീട്ട് നടക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും 6.15 മുതൽ 7.15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. ഹിന്ദു കലണ്ടർ പ്രകാരം ദീപാവലിക്കാണ് പുതിയ വർഷം ആരംഭിക്കുന്നത്. ആദിനത്തിൽ ഓഹരി വ്യാപാരം നടത്തിയാൽ ആവർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം. ദാപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബർ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.

from money rss http://bit.ly/32nHczF
via IFTTT