121

Powered By Blogger

Thursday, 23 July 2020

'കോവിഡ് അനന്തര കേരളത്തില്‍ വ്യവസായ വികസനത്തിന് വലിയ സാധ്യതകള്‍'

കൊച്ചി: കോവഡ് അനന്തര കേരളത്തിന് മുന്നിൽ വൻതോതിലുള്ള വികസന സാധ്യതകളുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താൻ സംരംഭകർ മുന്നോട്ടുവരണമെന്നും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ. കോവിഡിന് ശേഷമുള്ള കേരളത്തിന്റെ വികസന സാധ്യതകൾ മുൻ നിർത്തി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഫിക്കി) എച്ച് ഡി എഫ് സി ബാങ്കും ചേർന്ന് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയിൽ സൃഷ്ടിച്ച ആഘാതം കാർഷിക- അനുബന്ധ മേഖലകളിലും ഉൽപാദന മേഖലയിലും മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, ആരോഗ്യം, വ്യാപാരം, ഹോട്ടൽ വ്യവസായം തുടങ്ങിയ മേഖലകളിലും വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിന്റെയും ജനങ്ങളുടെയും ഒത്തൊരുമ കോവഡ് അനന്തര കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് കരുത്ത് പകരും. കേരളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ ആളോഹരി ഉപഭോഗം ദേശീയ ശരാശരിയേക്കാളും കൂടുതലാണ്. എന്നാൽ കേരളത്തിന്റെ ഉൽപാദന മേഖലക്ക് ഉപഭോഗാവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നിറവേറ്റാൻ സാധിക്കുന്നത്. ഭക്ഷ്യ- കാർഷികോൽപന്ന സംസ്കരണ മേഖലയിൽ കേരളത്തിന് വലിയ സാധ്യതയുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയും. ആഭ്യന്തര വിപണിയിലെ സാധ്യതകൾ കൂടാതെ കയറ്റുമതി സാധ്യതയും ഈ മേഖലയലുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിൽ സംരംഭകർക്ക് വലിയ സാധ്യതകളുണ്ട്. ഡയഗ്നോസ്റ്റിക്സ്, ബയോടെക്നോളജി, മെഡിക്കൽ ഡിവൈസസ്, എന്നിവയുടെ ഹൈ എൻഡ് മാന്യുഫാക്ചറിംഗ് കേരളത്തിന് സാധ്യത തുറന്നു വെക്കുന്നു. വ്യവസായ സംരംഭകർ ഈ മേഖലകളിൽ അത്യാധുനിക സ്ഥാപനങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരണം. ഹെൽത്ത് കെയർ മേഖലയിൽ ഹൈടെക് ചെറുകിട വ്യവസായ സംരംഭങ്ങളുണ്ടാകണം. കേരളത്തെ ഒരു വെൽനെസ് - ഹെൽത്ത് കെയർ ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിനുള്ള വലിയ സാധ്യത മുന്നിലുണ്ട്. ഐ ടി അനുബന്ധ മേഖലകൾ, ടൂറിസം, സ്കിൽ ഡെവലപ്മെന്റ് എന്നിവ കേരളം ഊന്നൽ നൽകേണ്ട മേഖലകളാണ്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ നൽകാൻ സാധിക്കണമെങ്കിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം കൂടുതൽ മുന്നേറേണ്ടതുണ്ട്. കേരളത്തിന്റെ വ്യവസായ വികസനം വിവിധ രംഗങ്ങളിൽ കേരളം ആർജിച്ച നേട്ടങ്ങളുമായി ഇഴചേർന്നു പോകേണ്ടതാണെന്നും ഇതിൽ പൊതു-സ്വകാര്യ മേഖലകൾക്ക് ഒരുപോലെ പ്രാധാന്യമുണ്ടെന്നും ഡോ. രാമചന്ദ്രൻ പറഞ്ഞു. പ്ലാനിംഗ് ബോർഡ് ഇൻഡസ്ട്രി ചീഫ് എൻ ആർ ജോയി, കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ, എസ് സി എം എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രമോദ് പി തേവന്നൂർ, എസ് ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ എസ് എൻ രഘുചന്ദ്രൻ നായർ, സി ജി എച്ച് എർത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ഡൊമിനിക്, ബേബി മറൈൻ ഗ്രൂപ്പ് മാനേജിംഗ് പാർട്ടണർ അലക്സ് കെ നൈനാൻ, പിൻമൈക്രോ സി ഇ ഒ എ വി രവീന്ദ്രനാഥ്, എച്ച് ഡ എഫ് സി ബാങ്ക് സോണൽ ഹെഡ് ഹെമി സെബാസ്റ്റിയൻ, റീജനൽ ഹെഡ് അരുൺ അരവിന്ദ്, ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻമാരായ ഡോ. എം ഐ സഹദുള്ള, ദീപക് എൽ അശ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു തുടങ്ങിയവർ സംസാരിച്ചു.

from money rss https://bit.ly/39kn0D2
via IFTTT

നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 268 പോയന്റ്

മുംബൈ: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഓഹരി സൂചികകൾ വീണ്ടും നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 268.95 പോയന്റ് ഉയർന്ന് 38,140.47ലിലും നിഫ്റ്റി 82.90 പോയന്റ് നേട്ടത്തിൽ 11215.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1184 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐഒസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ശ്രീ സിമെന്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2BrULGc
via IFTTT

വാള്‍മാര്‍ട്ട് ഇന്ത്യയെ ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി

ബെംഗളുരു: വാൾമാർട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്ളിപ്കാർട്ടിന്റെ നീക്കം. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരചരക്ക്, ഫാഷൻ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകും. ഫ്ളിപ്കാർട്ടിലെ തന്നെ പ്രമുഖനായ ആദർശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വാൾമാർട്ടിന്റെ സിഇഒയായ സമീർ അഗർവാൾ തൽക്കാലം കമ്പനിയിൽ തുടരും. പിന്നീട് വാൾമാർട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും. ഭക്ഷ്യ-പലചരക്ക് മേഖലയിൽ പ്രവർത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും വാൾമാർട്ടിനെ ഏറ്റെടുക്കുന്നത് ഫ്ളിപ്കാർട്ടിന് ഗുണംചെയ്യും. വാൾമാർട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്. ജിയോമാർട്ടുമായുള്ള കടുത്തമത്സരത്തിനാണ് ഇതോടെ ഫ്ളിപ്കാർട്ട് കോപ്പുകൂട്ടുന്നതെന്ന് വ്യക്തം.

from money rss https://bit.ly/3g6CvBr
via IFTTT

പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് വായ്പ മൊറട്ടോറിയം നീട്ടിനല്‍കിയേക്കും

കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന മേഖലകളിലെ കമ്പനികൾക്ക് മൊറട്ടോറിയം കാലാവധി നീട്ടിനൽകിയേക്കും. വ്യോമയാനം, വാഹനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കാകും വായ്പ തിരിച്ചടവ് കാലാവധി നീട്ടിനൽകുക. വായ്പക്കാരുടെ തിരിച്ചടവ്, പണത്തിന്റെ ലഭ്യത തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ആർബിഐ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടാതായാണ് റിപ്പോർട്ടുകൾ. മോറട്ടോറിയം പ്രോയജനപ്പെടുത്തവയവരുടെ കണക്കുകൾ, അതുമൂലം വായ്പാദാതാക്കൾ നേരിടുന്ന പ്രതിസന്ധി എന്നിവയും വിലിയിരുത്തിയാകും തീരുമാനം. ദീർഘകാലം നീണ്ടുനിന്ന് ലോക്ഡൗണും അതിനെതുടർന്നുള്ള അടച്ചിടലുംമൂലം നിരവധിപേർക്ക് തൊഴിൽ നഷ്ടമായി. സ്വാതന്ത്ര്യാനന്തം രാജ്യം നേരിടുന്നത് ഏറ്റവുംവലിയ സാമ്പത്തിക വെല്ലുവിളിയാണെന്നാണിതെന്നാണ് ആർബിഐയുടെ വിലിയുരത്തൽ. പ്രതിസന്ധി നേരിടുന്ന മേഖലകൾക്കല്ലാതെ വ്യക്തികൾക്ക് വായ്പ മൊറട്ടോറിയം നീട്ടാൻ സാധ്യതയില്ല. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ആർബിഐ അധികൃതർ തയ്യാറായിട്ടില്ല. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ നൽകിയ വായ്പകളിന്മേലാണ് മാർച്ച്-ജൂൺ കാലയളവിൽ കൂടുതൽപേരും മൊറട്ടോറിയം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. 59ശതമാനം. ബാങ്കുകളിൽ ഇത് 29ശതമാനംമാത്രമാണ്. ബങ്കുകളിൽ ബാങ്ക് ഓഫ് ബറോഡയിൽനിന്നുള്ള വായ്പകളിന്മേലാണ് കൂടുതൽ പേർ മൊറട്ടോറിയമെടുത്തിട്ടുള്ളത്. 55ശതമാനം. ഐസിഐസിഐ ബാങ്ക്(30%), ആക്സിസ് ബാങ്ക്(26.5%), പിഎൻബി(22%), എസ്ബിഐ(21.8%) എന്നിങ്ങനെയാണ് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയതിന്റെ കണക്ക്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽ മഹീന്ദ്ര ഫിനാൻസിൽ 75ശതമാനം വായ്പകൾക്കും മൊറട്ടോറിയമെടുത്തു. ശ്രീരാം ട്രാൻസ്പോർട്ട്(70%), പിഎൻബി ഹൗസിങ്(56%), ബജാജ് ഫിനാൻസ്(27%), എച്ച്ഡിഎഫ്സി(26%), എൽഐസി ഹൗസിങ്(25%)ശതമാനം എന്നനെയുമാണ് കണക്ക്. രണ്ടുഘട്ടമായി ഓഗസ്റ്റ് 31വരെ ആറുമാസത്തേയ്ക്കാണ് റിസവർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

from money rss https://bit.ly/2OUHatT
via IFTTT

Wednesday, 22 July 2020

മൂന്നാംദിവസവും റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 37,400 രൂപയായി

തുടർച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 120 രൂപകൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520 രൂപയാണ് കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ചയാകട്ടെ പവന് 36,760 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 കടന്നു. എംസിഎക്സിൽ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വ്യാഴാഴ്ച വിലതാഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില. സമീപഭാവിയിൽ അന്താരാഷ്ട്ര വില 2,000 ഡോളർ കടക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി എന്നിവയുടെ വിലയിരുത്തൽ. ഇതനുസരിച്ചാണെങ്കിൽ കേരളത്തിൽ പവൻവില 40,000 രൂപ കടക്കും. 2020-ൽ ഇതുവരെ 28ശതമാനത്തിലേറെവർധനയാണ് പവൻവിലയിലുണ്ടായത്. കൃത്യമായി പറഞ്ഞാൽ 8,320 രൂപയുടെ വർധന. 2019 ഡിസംബർ 31-ന് 29,080 രൂപയായിരുന്നു വില. ലോകമെമ്പാടും കോവിഡ് ഉയർന്നുകൊണ്ടിരിക്കുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്.

from money rss https://bit.ly/39rWZ4T
via IFTTT

ആരോഗ്യ ഇന്‍ഷുറന്‍സ്: ചുരുങ്ങിയ ചെലവില്‍ ടോപ് അപ്‌ പ്ലാന്‍ സ്വന്തമാക്കാം

അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളോ ആശുപത്രി വാസമോ നേരിടേണ്ടിവന്നാൽ അതുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ചാലോചിച്ച് മനസുപുണ്ണാക്കാതെ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അവസരമാണ് ആരോഗ്യ ഇൻഷുറൻസ് നൽകുന്നത്. വിവിധ കമ്പനികൾ വ്യത്യസ്ത പോളിസികൾ ഇറക്കിയിട്ടുണ്ടെങ്കിലും വളരെക്കുറച്ച് കുടുംബങ്ങൾക്കും വ്യക്തികൾക്കും മാത്രമേ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് ഉള്ളു. കുറഞ്ഞത് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകുന്ന കാര്യത്തിൽ സർക്കാരും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ പോർട്ട്ഫോളിയോയിലെ അവശ്യ ഉൽപന്നമായി ആരോഗ്യ ഇൻഷുറൻസ് മാറിയിരിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസി കമ്പനികൾ ശ്രദ്ധിച്ചുകൊള്ളും. ഏറ്റവും നല്ല ചികിത്സയും മനസമാധാനവും ഇതിലൂടെ ലഭിക്കുന്നു. മാറുന്ന പ്രവണതകൾ ആധുനിക സൗകര്യങ്ങളും മികച്ച ആശുപത്രികളും ലഭ്യമാണെങ്കിലും ചികിത്സാ ചെലവുകൾ വൻതോതിൽ വർധിച്ചിരിക്കുന്നു. സമഗ്രമായ പരിരക്ഷകളോടെ താങ്ങാവുന്ന പ്രീമിയം തുകയിൽ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാവുക പലപ്പോഴും പെട്ടെന്നായിരിക്കും. അവയെ നേരിടാൻ ഒരുങ്ങിയിരിക്കുന്നതുതന്നെയാണു നല്ലത്. നിർഭാഗ്യവശാൽ രോഗംവരുമ്പോൾ പോക്കറ്റിൽ നിന്നു പണമെടുത്തു ചികിത്സക്കു ചെലവഴിക്കാൻ പലർക്കും കഴിയില്ല. ഈ ഘട്ടത്തിൽ തുണയ്ക്കെത്താൻ ആരോഗ്യ ഇൻഷുറൻസിനു സാധിക്കും. പരിരക്ഷ കുറയാൻ കാരണം ബോധവൽക്കരണത്തിന്റെ കുറവുകൊണ്ടോ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം കൊണ്ടോ പലരും പരിരക്ഷയെക്കുറിച്ച് ആലോചിക്കാറില്ല. യഥാർത്ഥഗുണം മനസിലാക്കാതെയാണ് നികുതിയിളവുകൾക്കുവേണ്ടി ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത്. കോവിഡ് 19 ന്റെ കാര്യമെടുക്കുക. രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ആരോഗ്യ ഇൻഷുറൻസില്ലാതെ ജീവിക്കാനാവില്ലെന്ന സാഹചര്യംവന്നിരിക്കുന്നു. നഷ്ടപരിഹാരം, വ്യക്തിക്കുണ്ടാകുന്ന അപകടം, ഗുരുതരരോഗം എന്നിവയ്ക്കായുള്ള ചികിത്സാ ചെലവുകൾ ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽവരുന്നു. സാധാരണ പരിരക്ഷ മാത്രമുള്ള ഇൻഷുറൻസിന് ഇവയിൽനിന്നെല്ലാം സംരക്ഷണം സാധ്യമാണോ? ഇൻഷുർ ചെയ്ത തുകയേക്കാൾ കൂടുതൽ ചികിത്സാ ചെലവു വന്നുകൂടെ ? അപ്പോൾ നാം എന്തു ചെയ്യും? ആരോഗ്യ ഇൻഷുറൻസിലെ കൂട്ടിച്ചേർക്കലുകളെക്കുറിച്ചാണ് (ടോപ് അപ്) ഇവിടെ ചർച്ച ചെയ്യുന്നത്. കുടുംബത്തിനു മൊത്തം പരിരക്ഷ നൽകുന്ന മൂന്നു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസെടുത്ത ഒരാളുടെ കാര്യം ഉദാഹരണമായി പരിശോധിക്കാം. ഇയാളെ ആശ്രയിച്ച് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അപ്രതീക്ഷിതമായുണ്ടായ അടിയന്തിര സാഹചര്യത്തിൽ ഇൻഷുർ ചെയ്ത തുക പൂർണമായോ ഏതാണ്ട് കൂടുതൽ ഭാഗമോ ചികിത്സക്കു ചെലവായി. ബാക്കി വരുന്ന ചെലവുകൾക്ക് എന്തു ചെയ്യും ? ഒന്നുകിൽ കൈയിലുള്ള നീക്കിയിരിപ്പിൽ നിന്നെടുത്തു ചെലവാക്കണം. വരാനിരിക്കുന്ന മറ്റു ചിലവുകളെ ഇതു ബാധിക്കും. സൂപ്പർ ടോപ് അപ് സാധ്യമായ ഇൻഷുറൻസ് പോളിസികളുടെ പ്രസക്തി ഇത്തരം ഘട്ടങ്ങളിലാണ് ബോധ്യപ്പെടുക. സൂപ്പർ ടോപ് അപ് പദ്ധതികൾ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ തീരുന്നമുറയ്ക്ക് ഉയർന്ന മറ്റൊരു തുകയുടെ പരിരക്ഷയിലേക്കു മാറുന്നതാണ് സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി. നിലവിലുള്ള പോളിസിക്കുപരിയായി കവറേജ് നൽകുന്ന പദ്ധതിയാണിത്. ചികിത്സയിലായിരിക്കെ ആരോഗ്യ ഇൻഷുറൻസ് പരിധി അവസാനിച്ചാൽ ടോപ് അപ് പ്ളാൻ ഫലത്തിൽ വരും. സ്വതന്ത്ര മെഡിക്ളെയിം പോളിസിയുമായോ കോർപറേറ്റ് ആരോഗ്യ പോളിസിയുമായോ ചേർക്കുന്നതിന് ഇത്തരമൊരു സൂപ്പർ ടോപ് അപ് ആരോഗ്യ പദ്ധതി ഉപകരിക്കും. നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഇല്ലെന്നിരിക്കട്ടെ, ആശുപത്രി ചെലവിന്റെ ആദ്യ ലക്ഷങ്ങൾ ചെലവഴിക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിലും വർധിക്കുന്ന ചെലവു കണക്കിലെടുത്ത് സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങാവുന്നതാണ്. എങ്ങനെ പ്രവർത്തിക്കുന്നു? സൂപ്പർ ടോപ് അപ് പദ്ധതി വാങ്ങുമ്പോൾ നിങ്ങൾ ആദ്യപോളിസിയുടെ പരമാവധി പരിധി നിർണയിക്കണം. ഇതിനപ്പുറത്തേക്ക് ആശുപത്രി ചെലവുകൾ കടക്കുമ്പോഴാണ് സൂപ്പർ ടോപ് അപ് പദ്ധതി നിലവിൽ വരിക. സ്വന്തം സമ്പാദ്യത്തിൽ സ്പർശിക്കാതെ ചികിത്സ പൂർത്തിയാക്കാൻ ഇതിലൂടെ കഴിയും. സാധാരണ പോളിസിയേക്കാൾ കുറഞ്ഞ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന സൂപ്പർ ടോപ് അപ് പദ്ധതിയുടെ ചെലവും കുറവാണ്. അതിനാൽ ആരോഗ്യ പരിരക്ഷാ പരിധി ഉയർത്തുന്നതിനുള്ള ചെലവു കുറഞ്ഞ പദ്ധതിയാണ് സൂപ്പർ ടോപ് അപ്. മൂന്നു ലക്ഷം രൂപയുടെ തിരിച്ചുപിടിക്കാവുന്ന പരിധിയും 10 ലക്ഷത്തിന്റെ പരിരക്ഷയുമുള്ള ടോപ് അപ് പദ്ധതിയുടെ കാര്യമെടുക്കാം. ആശുപത്രിയിൽകഴിയുന്ന ഒരാളുടെ പരിരക്ഷാപരധി 3 ലക്ഷമാണെന്നു വെയ്ക്കുക. രോഗത്തിന്റെ ഗൗരവം കാരണം ചെലവു മൂന്നു ലക്ഷത്തിൽ നിന്നുയർന്ന് 5 ലക്ഷത്തോളമെത്തി എന്നുംകരുതുക. ബാക്കി വരുന്ന 2 ലക്ഷം സ്വന്തം സമ്പാദ്യത്തിൽ നിന്നോ മറ്റെന്തെങ്കിലും വഴിയിലൂടെയോ കണ്ടെത്തേണ്ടിവരും. ഇനി നിലവിലുള്ള കവറേജിന്റെ ഒരുഭാഗം അതായത് 1.5 ലക്ഷം രൂപ നേരത്തേ ചെലവായിപ്പോയെങ്കിൽ, ചികിത്സയ്ക്ക് ചെലവിടാൻ 1.5 ലക്ഷം മാത്രമേ കാണൂ. ടോപ് അപ് പരിരക്ഷയുണ്ടെങ്കിൽ പിന്നീടുള്ള ചെലവിന് ബുദ്ധിമുട്ടേണ്ടിവരില്ല. 10 ലക്ഷം രൂപയുടെ പരിരക്ഷയുള്ള ടോപ് അപ് പദ്ധതിയുടെ തിരിച്ചുപിടിക്കാവുന്ന പരിധി 3 ലക്ഷം ആണെങ്കിൽ , ആശുപത്രി ബില്ലിന്റെ ആദ്യ 3 ലക്ഷം ആദ്യ പോളിസിയിൽനിന്നും 3 ലക്ഷത്തിനു വെളിയിലുള്ള തുക ടോപ് അപ് പദ്ധതിയിൽ നിന്നുമാണ് നൽകുക. ഇവിടെ 2 ലക്ഷം രൂപയുടെ അഡീഷണൽ തുകയാണ് ടോപ് അപിൽ നിന്നുലഭിക്കുക. ടോപ് അപ് മാത്രമായി പോളിസി എടുക്കാൻ കഴിയുമെങ്കിലും അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിനൊപ്പം ടോപ് അപ് ചെയ്യുന്നതാണ് നല്ലത്. അടിസ്ഥാന ഇൻഷുറൻസ് തൊഴിലുടമയുടേതോ സ്വന്തമോആകാം. നിലവിലുള്ള ആരോഗ്യ സുരക്ഷാ പദ്ധതി ടോപ് അപ്പിലൂടെ അപ്ഗ്രേഡ് ചെയ്യുന്നത് സാമ്പത്തികമായി നിങ്ങളുടെ ഭാവി സുരക്ഷിതമാക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ അസോസിയേറ്റ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/32L49Qp
via IFTTT

പൊതുമേഖല ബാങ്കുകളില്‍ ശമ്പള വര്‍ധന പ്രകടനം വിലയിരുത്തി

പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പള വർധന പ്രകടനം അടിസ്ഥാനമാക്കി. ഇതാദ്യമായാണ് പൊതുമേഖല ബാങ്കുകളിൽ പ്രകടനം അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കുന്നത്. ബാങ്ക് മാനേജുമെന്റുകൾ ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ജീവനക്കാർക്ക് 15ശതമാനം ശമ്പളവർധന നൽകാൻ ധാരണയായത്. 2017 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന നടപ്പാക്കുക. മുൻധാരണപ്രകാരമുള്ള 4,725 കോടി രൂപയേക്കാൾ 7,898 കോടി രൂപ അധിക ബാധ്യതയാണ് ശമ്പളവർധനവിലൂടെ ബാങ്കുകൾക്കുണ്ടാകുക. പെൻഷനായുള്ള എൻപിഎസ് വിഹിതത്തിലും വർധനവരുത്തിയിട്ടുണ്ട്. നേരത്തെ അടിസ്ഥാനശമ്പളത്തിന്റെ 10ശതമാനമായിരുന്നത് 14ശതമാനമായാണ് വർധിപ്പിച്ചത്. സർക്കാരിന്റെ അനുമതി പ്രകാരമായിരിക്കും ഇതുനടപ്പാക്കുക. കുടുംബ പെൻഷനുള്ള പരിധി നീക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പരമാവധി ലഭിക്കുന്ന കുടംബ പെൻഷൻ 9,000 രൂപയായിരുന്നു. 38 ബാങ്കുകളിലെ ജീവനക്കാർക്ക് ശമ്പളവർധനവിന്റെ ഗുണംലഭിക്കും.

from money rss https://bit.ly/3fXOctW
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം: സെന്‍സെക്‌സ് 38,000നരികെ

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ഓഹരി വിപണി നേട്ടത്തിൽ തിരിച്ചെത്തി. സെൻസെക്സ് 65 പോയന്റ് നേട്ടത്തിൽ 37937ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തിൽ 11,167ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1026 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, ബിപിസിഎൽ, യുപിഎൽ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, ബ്രിട്ടാനിയ, എൽആൻഡ്ടി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബയോകോൺ, ഡിഷ് ടി.വി, എച്ച്ഡിഎഫ്സി എഎംസി തുടങ്ങിയ 49 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/30Dtj0z
via IFTTT

ഒറ്റദിവസം കൊണ്ട് ബെസോസിന്റെ സമ്പാദ്യം 97,500 കോടി രൂപ വർധിച്ചു

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ഓഹരിവില കുതിച്ചുയർന്നപ്പോൾ അതിന്റെ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തിയിൽ ഒറ്റദിവസംകൊണ്ട് 1,300 കോടി ഡോളറിന്റെ വർധന. അതായത്, ഏതാണ്ട് 97,500 കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് കൂടിയത്. എട്ട് വർഷത്തിനിടെ ഒരാളുടെ വ്യക്തിഗത സമ്പത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. കൊറോണ വ്യാപനം തടയാൻ ലോകംമുഴുവൻ അടച്ചിട്ടതോടെ ഓൺലൈൻ വഴിയുള്ള ഷോപ്പിങ് കൂടി. ഇതാണ് ആമസോണിന് നേട്ടമായത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ജെഫിന്റെ സമ്പാദ്യം 2020-ൽ ഇതുവരെ 7,400 കോടി ഡോളറാണ് വർധിച്ചത്. അതായത്, ഏഴുമാസം കൊണ്ട് 5.55 ലക്ഷം കോടി രൂപയുടെ വർധന. ഏതാണ്ട് 19,000 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി മൂല്യം. അതായത്, 14.25 ലക്ഷം കോടി രൂപ.

from money rss https://bit.ly/39iihC0
via IFTTT

കേരളത്തിലെ പ്രവാസികളുടെ ബാങ്ക് നിക്ഷേപം രണ്ടുലക്ഷം കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ (എൻ.ആർ.ഐ. നിക്ഷേപം) റെക്കോഡ് വർധന. 2019 ഡിസംബർ 31-ലെ കണക്ക് അനുസരിച്ച് 1.99 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ. നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലേക്ക് എത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ 1,99,711.27 കോടി രൂപ. ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളിലുള്ള പ്രവാസി നിക്ഷേപം രണ്ടുലക്ഷം കോടി രൂപയിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം 7.19 ശതമാനത്തിന്റെ വാർഷിക വർധനയാണ് എൻ.ആർ.ഐ. നിക്ഷേപത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 219 കോടി രൂപ കൂടി ഉയർന്നാൽ രണ്ടുലക്ഷം കോടി കടക്കും. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പൊതുമേഖലാ ബാങ്ക് ശാഖകളിൽ മാത്രമായി 96,469.61 കോടി രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ട്. സ്വകാര്യ ബാങ്കുകളിലെ എൻ.ആർ.ഐ. നിക്ഷേപം 1,02,095.08 കോടി രൂപയും സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകളിലെ നിക്ഷേപം 1,216.55 കോടി രൂപയുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്കാണ് ഏറ്റവുമധികം നിക്ഷേപമെത്തിയത് -58,516.29 കോടി രൂപ. ഫെഡറൽ ബാങ്കിൽ -51,709.44 കോടി രൂപയെത്തി.

from money rss https://bit.ly/2OKCua2
via IFTTT

സെന്‍സക്‌സ് 38,000ലെത്തി പിന്‍വാങ്ങി; സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 38,000 കടന്നെങ്കിലും പിന്നീട് പിൻവാങ്ങി. 58.81 പോയന്റ് നഷ്ടത്തിൽ 37,871.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 18.60 പോയന്റ് താഴ്ന്ന് 11143.70ലുമെത്തി. ബിഎസ്ഇയിലെ 1164 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1448 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 147 ഓഹരികൾക്ക് മാറ്റമില്ല. ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടമുണ്ടാക്കി. ആക്സിസ് ബാങ്ക്, ടൈറ്റൻ കമ്പനി, പവർഗ്രിഡ് കോർപ്, എൻടിപിസി, ഐടിസി, റിലയൻസ്, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ഐടി, പൊതുമേഖല ബാങ്ക് എന്നീ സൂചികകളാണ് പ്രധാമായും നഷ്ടംനേരിട്ടത്. പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയുടെ കരുത്ത് ചോർത്തിയത്.

from money rss https://bit.ly/3hqJRQa
via IFTTT

ഇതാദ്യമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 2000 രൂപ കടന്നു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2000 രൂപ മറികടന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് 2004 രൂപ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിലവാരത്തിൽനിന്ന് 1.68ശതമാനമാണ് ഉയർന്നത്. മാർച്ചിലെ നിലവാരത്തിൽനിന്ന് 130ശതമാനമാണ് ഓഹരി വിലിയിലുണ്ടായ വർധന. ഈവർഷം ഇതുവരെയുള്ള വർധന 34ശതമാനവുമാണ്. വിപണിമൂല്യം 12 ലക്ഷം കോടി രൂപ മറികടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന ബഹുമതിയും റിലയൻസ് ഇൻഡസ്ട്രീസ് ഈയിടെയാണ് സ്വന്തമാക്കിയത്. ജൂലായ് 24ന് പ്രഖ്യാപിക്കാനിരുന്ന ജൂൺ പാദത്തിലെ പ്രവർത്തനഫലം ജൂലായ് 30ലേയ്ക്ക് കമ്പനി മാറ്റിവെച്ചിട്ടുണ്ട്. 5ജി സ്പെക്ട്രം അനുവദിക്കുന്നതിന് ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ഗൂഗിളുമായി ചേർന്ന് ജിയോ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 867.43 രൂപയും ഉയർന്ന വില 2010 രൂപയുമാണ്. മാർച്ച് 23ന് 88,405 രൂപമുടക്കി 100 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ ഇന്ന് അതിന്റെ മൂല്യം രണ്ടു ലക്ഷം രൂപയാകുമായിരുന്നു.

from money rss https://bit.ly/3ePqBKF
via IFTTT

Nivin Pauly Reveals Padavettu First Look Poster!

Nivin Pauly Reveals Padavettu First Look Poster!
Nivin Pauly, the crowd-puller of Malayalam cinema is totally busy with some promising projects in the pipeline. Now, the highly anticipated first look poster of Nivin's upcoming project Padavettu is finally out. The Padavettu first look poster was revealed by the

* This article was originally published here

Tuesday, 21 July 2020

ഖനി തൊഴിലാളി കണ്ടെടുത്തത് 50 ലക്ഷം വിലമതിക്കുന്ന വജ്രം

ഭൂമി കുഴിച്ച് നിധിതേടുന്നുവരെക്കുറിച്ച് കാലങ്ങളായി കേൾക്കുന്നവരാണ് നമ്മൾ. എന്നാൽ ഇതാ മധ്യപ്രദേശിലെ ഒരു തൊഴിലാളിക്ക് ഖനിയിൽനിന്ന് ലഭിച്ചത് 50 ലക്ഷം രൂപ വിലമതിക്കുന്ന 10.69 കാരറ്റ് വജ്രം. ആനന്ദിലാൽ കുശ്വാഹയ്ക്കാണ് ഇത്രയും മൂല്യമുള്ള വജ്രം ലഭിച്ചത്. പന്ന ജില്ലയിലെ റാണിപുര പ്രദേശത്തെ ഖനിയിൽനിന്നാണിത് ലഭിച്ചത്. വജ്രം കണ്ടെത്തുന്നതിൽ മിടുക്കാനാണ് ഈ തൊഴിലാളിയെന്ന് നേരത്തെയും തെളിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇയാൾ മൂല്യമേറിയ മറ്റൊരു വജ്രം കണ്ടെത്തിയതായി ജില്ലാ ഡയമണ്ട് ഓഫീസർ ആർ.കെ പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വജ്രത്തിന്റെ കൂടതൽ ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആനന്ദിലാൽ കുശ്വാഹ.

from money rss https://bit.ly/2CWbO3D
via IFTTT

ദിനംപ്രതി റെക്കോഡ് കുറിച്ച് സ്വര്‍ണവില: പവന് 520 രൂപകൂടി 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ച് പുതിയ റെക്കോഡ് കുറിച്ചു. ബുധനാഴ്ച പവന് 520 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,280 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമെത്തി. ചൊവാഴ്ചയും സ്വർണവിലകൂടിയിരുന്നു. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായാണ് വർധിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തങ്കത്തിന്റെവില 50,000 രൂപയോടടുത്തു. നാലുശതമാനം വർധനവോടെ എംസിഎക്സിൽ 49,925 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.81 ഡോളറിലെത്തിയിട്ടുണ്ട്. ഒൻപത് വർഷത്തെ ഉയർന്ന നിലവാരമാണ് ഇത്.

from money rss https://bit.ly/3jmYyWt
via IFTTT

ജുന്‍ജുന്‍വാലയുടെ നിക്ഷേപമൂല്യം 10,000 കോടികടന്നു: നേട്ടത്തിനുപിന്നിലെ നിക്ഷേപതന്ത്രം അറിയാം

പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെയും കുടുംബത്തിന്റെയും ആസ്തി 10,000 കോടി കടന്നു. നടപ്പ് സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഏപ്രിൽ മുതൽ ഇതുവരെ 2,618 കോടി രൂപയുടെ നേട്ടമാണ് ഓഹരി നിക്ഷേപത്തിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചത്. ചൊവാഴ്ചയിലെ ക്ലോസിങ് പ്രകാരം ജുൻജുൻവാലയുടെ ലിസ്റ്റ് ചെയ്ത ഓഹരികളിലുള്ള നിക്ഷേപമൂല്യം 10,965 കോടി രൂപയായാണ് ഉയർന്നത്. മാർച്ച് അവസാനത്തെ 8,284 കോടി രൂപയിൽനിന്ന് 32.4ശതമാനമാണ് വർധന. 2020 ഏപ്രിൽ-ജൂണ് പാദത്തിൽ റാലീസ് ഇന്ത്യ, ജൂബിലന്റ് ലൈഫ് സയൻസസ്, ഫെഡറൽ ബാങ്ക്, ഈഡെൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എൻസിസി, ഫസ്റ്റ്സോഴ്സ് സൊലൂഷൻസ് തുടങ്ങിയ ഓഹരികളിൽ അദ്ദഹം നിക്ഷേപം ഉയർത്തി. ലുപിൻ, അഗ്രോ ടെക് ഫുഡ്സ് എന്നിവയിലെ നിക്ഷേപംകുറച്ചതായും സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്നുള്ള വിവരങ്ങൾ സാക്ഷ്യപ്പെുടത്തുന്നു. ഇന്ത്യൻ ഹോട്ടൽസ്, ഡിഷ്മാൻ കാർബോജൻ എന്നീ കമ്പനികളുടെ ഓഹരി വിഹിതം 1.05ശതമാനത്തിലേറൊയി അദ്ദേഹം ഉയർത്തി. ടൈറ്റാൻ കമ്പനി, എസ്കോർട്സ് എന്നിവയിലെ ഓഹരി വിഹിതത്തിൽ മാറ്റംവരുത്തിയതുമില്ല. റാലിസ് ഇന്ത്യ, എസ്കോർട്സ്, ജൂബിലന്റ് ലൈഫ് സയൻസ്, ക്രിസിൽ തുടങ്ങിയ ഓഹരികളാണ് ജൂണിലവസാനിച്ച പാദത്തിൽ 1,234 കോടിയുടെ ആസ്തിവർധനയ്ക്ക് ജുൻജുൻവാലയെ സഹായിച്ചത്. 1234 കോടി രൂപയാണ് ഈ ഓഹരകളിലെ മൂല്യവർധന.

from money rss https://bit.ly/3fOu0dS
via IFTTT

38,000 തരിച്ചുപിടിച്ചെങ്കിലും സെന്‍സെകസ് പിന്നീട് നഷ്ടത്തിലായി

മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ 38,000 തിരിച്ചുപിടിച്ച സെൻസെക്സ് താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 37സ876ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തിൽ 11148ലുമാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച കോർപ്പറേറ്റ് പ്രവർത്തനഫലങ്ങളാണ് പുറത്തുവരുന്നതെങ്കിലും ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 842 ഓഹരികൾ നഷ്ടത്തിലുമാണ്. 68 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, സൺ ഫാർമ, എൻടിപിസി, ഐടിസി, അദാനി പോർട്സ്, പവർഗ്രിഡ് കോർപ്, ഒഎൻജിസി, ഹിൻഡാൽകോ, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ബിപിസിഎൽ, എച്ച്ഡിഎഫ്സി, യുപിഎൽ, ബജാജ് ഓട്ടോ, വിപ്രോ, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2WMSzAC
via IFTTT

അന്ധത അശ്വിന്റെ ലക്ഷ്യങ്ങൾക്ക് തടസ്സമല്ല

തൃശ്ശൂർ: ക്യാമറയുടെ റോൾ മാത്രമേ കണ്ണിനുള്ളൂ. ഇച്ഛാശക്തിയുള്ളവനു മുമ്പിൽ അടഞ്ഞ വഴികളില്ലെന്ന് പഠിപ്പിച്ചത് എന്റെ ജീവിതമാണ്. ജന്മനാ കാഴ്ചശേഷിയില്ല ഇരുപത്തിയഞ്ചുകാരൻ ഇ.ആർ. അശ്വിന്. ബാങ്ക് ജോലിയെന്ന സ്വപ്നത്തിനും ഉപജീവനത്തിനുമായി മാസ്കുകൾ വിൽക്കാനിറങ്ങുകയാണ് ഈ യുവാവ്. ഭിന്നശേഷിയുള്ളവർ, വീൽച്ചെയറിൽ ജീവിതം തള്ളിനീക്കുന്നവർ, കുടുംബശ്രീപ്രവർത്തകർ എന്നിവർ നിർമിക്കുന്ന മൂന്ന് പാളികളുള്ള മാസ്കുകൾ വാങ്ങി ജില്ലയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങിയാണ് വിൽപ്പന. പലപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാസ്കുകൾ ശേഖരിക്കുന്നത് അശ്വിൻ തനിച്ചാണ്. ഒരു ദിവസം ഒരു പഞ്ചായത്തിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. അഞ്ച് മാസ്കുകളടങ്ങിയ ഒരു കെട്ടിന് 150 രൂപയാണ് വില. ദിവസം ഇരുനൂറിനും മുന്നൂറിനുമിടയ്ക്ക് മാസ്കുകൾ വിൽക്കും. നേരത്തെ പ്രകൃതിസൗഹൃദ വിത്തുപേനകൾ വിറ്റാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. മെയ് 25 മുതലാണ് വിത്തുപേനയ്ക്കൊപ്പം മാസ്ക് വിൽപ്പനയും തുടങ്ങിയത്. മാസ്കുകൾ പൊതിയാനുള്ള പത്രക്കടലാസ് കവറുകൾ തയ്യാറാക്കുന്നത് വീട്ടമ്മമാരാണ്. കവറൊന്നിന് ഇവർക്ക് അമ്പതുപൈസ കൊടുക്കും. മാസ്കുകൾ ശേഖരിച്ചുവന്നാൽ കുളിച്ച് കൈകൾ അണുമുക്തമാക്കിയതിനു ശേഷമാണ് കവറിൽ പൊതിയുക. കോവിഡ് സമൂഹവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്നതിൽ പരിമിതകളേറെയാണെന്ന് അശ്വിൻ. ആൾക്കാരുമായി സമ്പർക്കം പുലർത്തിയാലുടൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കും. നിലവിലെ സ്ഥിതി അപകടകരമായതിനാൽ തപാൽവഴി സംസ്ഥാനമൊട്ടാകെ മാസ്കുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ മാസ്കുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനും തയ്യാറാണ്. ബിരുദപഠനത്തിനൊപ്പം മൊബൈൽഫോൺ കമ്പനികളിൽ ടെലികോളിങ് ജോലി ചെയ്തിട്ടുണ്ട് അശ്വിൻ. പഠനാവശ്യങ്ങൾക്കുള്ള തുക ഈ പാർട്ട് ടൈം ജോലിയിൽനിന്ന് കണ്ടെത്തി. ബാങ്ക് ടെസ്റ്റ് എഴുതി സർവീസിൽ കയറണം, അതാണെന്റെ ലക്ഷ്യം. അതിനായി ഈ വരുമാനം സ്വരുക്കൂട്ടിവെയ്ക്കുകയാണ്., അശ്വിൻ പറയുന്നു. ഫോണിലെ ടോക്ക് ബാക്ക് സംവിധാനം വഴിയാണ് അശ്വിന് വരുന്ന സന്ദേശങ്ങളും മറ്റ് വിവരങ്ങളും മനസ്സിലാക്കുന്നത്. ടെക്സ്റ്റ് മെസ്സേജുകൾ ശബ്ദസന്ദേശങ്ങളാക്കി മാറ്റുന്ന സംവിധാനമാണിത്. പാലക്കാട് കൊല്ലങ്കോട് പോത്തംപാടം സ്വദേശിയായ അശ്വിന്റെ ബിരുദപഠനം ശ്രീകേരളവർമ കോളേജിലായിരുന്നു. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിൽ എഴുതിയ എം.എ. പരീക്ഷാഫലം കാത്തിരിക്കുകയാണ്. പത്താം ക്ലാസിൽ 82 ശതമാനവും പ്ലസ്ടുവിന് 75 ശതമാനവും ബിരുദത്തിന് 62 ശതമാനവും മാർക്കുണ്ട്. അച്ഛൻ രമേഷിന് കൃഷിയാണ്. അമ്മ ഷൈലജ വീട്ടമ്മയും. സഹോദരി അഖില ബി.ടെക് പൂർത്തിയാക്കി. എല്ലാ ശനിയാഴ്ചയും പാലക്കാട്ടെ വീട്ടിലേയ്ക്കുള്ള യാത്ര മുടക്കാറില്ല.

from money rss https://bit.ly/39guBml
via IFTTT

വായ്പ തിരിച്ചടയ്ക്കാത്ത മേധാവികൾക്കെതിരേ നടപടി; മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: വൻകിട കമ്പനികൾ പൊതുമേഖലാ ബാങ്കുകളിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തപ്പോൾ അവയുടെ മേധാവികൾ നൽകിയ വ്യക്തിഗതജാമ്യം അനുസരിച്ച് നടപടി സ്വീകരിക്കണമെന്ന ഹർജിയെ നിവേദനമായി പരിഗണിച്ച് മറുപടി നൽകാൻ ധനമന്ത്രാലയത്തോട് സുപ്രീംകോടതി. കമ്പനികൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ഈടുനൽകിയ പ്രമോട്ടർമാർ, ഡയറക്ടർമാർ, മാനേജീരിയൽ പദവിയിലുള്ളവർ എന്നിവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നിവേദനം ലഭിച്ചുകഴിഞ്ഞാൽ അതിലെ നിർദേശങ്ങൾക്ക് നാലാഴ്ചയ്ക്കകം ധനമന്ത്രാലയം മറുപടി നൽകണമെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. സൗരഭ് ജെയ്ൻ, രാഹുൽ ശർമ എന്നിവരാണ് കേസിലെ ഹർജിക്കാർ. വായ്പനൽകുമ്പോൾ കമ്പനിമേധാവികളിൽനിന്ന് വ്യക്തിഗത ജാമ്യം വാങ്ങണമെന്ന് ധനമന്ത്രാലയത്തിന്റെ സർക്കുലറുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകൾ അത് പാലിക്കാറില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. സ്വകാര്യബാങ്കുകളുടെ മാതൃകയിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഏതാണ്ട് 1.85 ലക്ഷം കോടി രൂപയാണ് കിട്ടാനുള്ളത്. ഈ ബാങ്കുകളിൽ നികുതിദായകൻ നൽകുന്ന ഓരോ രൂപയിലും 23 പൈസ നഷ്ടമാകുമ്പോൾ സ്വകാര്യ ബാങ്കുകളിൽ 9.6 രൂപ ലാഭമാണെന്ന് കഴിഞ്ഞ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നതായും പരാതിയിൽ പറഞ്ഞു.

from money rss https://bit.ly/3fRQvyv
via IFTTT

Tovino Thomas Announces His Next With Rohith VS Titled Kala

Tovino Thomas Announces His Next With Rohith VS Titled Kala
Tovino Thomas has announced his next outing titled Kala. The actor took to his social media handle to share the happy news with his fans and followers with a poster of the film. In the poster, a blurred painting of Tovino

* This article was originally published here