121

Powered By Blogger

Sunday, 16 May 2021

ബാഡ് ബാങ്കിന് കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ?

2021 ഫെബ്രുവരി ഒന്നിന് നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബാഡ് ബാങ്ക് എന്ന ആശയം മുന്നോട്ടുവെച്ചത്. ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിന് ഒരു ആസ്തി പുനർനിർമാണ കമ്പനി സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ബാങ്കിംഗ് മേഖലയിൽ കിട്ടാക്കടം എക്കാലത്തുമുള്ള പ്രശ്നമാണെങ്കിലും കോവിഡ് 19 മഹാമാരിയുണ്ടാക്കിയ കഴിഞ്ഞ വർഷത്തെ അടച്ചിടലുകളും തുടർന്ന് ആർ.ബി.ഐ. പ്രഖ്യാപിച്ച മൊറോട്ടോറിയവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. നിഷ്ക്രിയ ആസ്തികൾ ഈ വർഷം കൂടുമെന്ന ബാങ്കുകളുടെ റിപ്പോർട്ട് ബാഡ് ബാങ്കെന്ന ആശയത്തിന്റെ പ്രസക്തി വർധിപ്പിച്ചു. എന്താണ് ബാഡ് ബാങ്ക്? ബാങ്കുകളിൽനിന്ന് കിട്ടാക്കടം അല്ലെങ്കിൽ നിഷ്ക്രിയ ആസ്തികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുംവേണ്ടി സ്ഥാപിക്കുന്ന ധനകാര്യസ്ഥാപനമാണ് ബാഡ് ബാങ്ക്. ലളിതമായി പറഞ്ഞാൽ, യഥാർഥത്തിൽ ഇതൊരു ബാഡ് ബാങ്കല്ല. ആസ്തി പുനർനിർമാണ സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽനിന്ന് നിഷ്ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള ഒരുസ്ഥാപനം. നിഷ്ക്രിയ ആസ്തികൾ വാങ്ങി ബാലൻസ് ഷീറ്റ് ക്ലീനാക്കി ഉപഭോക്താക്കൾക്ക് വായ്പ നൽകുന്നതിനുള്ള ബാങ്കുകളുടെ തടസ്സം ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കുന്നത്. കിട്ടാക്കടത്തിന്റെ ഭാരം ബാങ്കുകളിൽ നിന്ന് ഈ സ്ഥാപനം ഏറ്റെടുക്കുന്നു. ബാഡ് ബാങ്ക് പിന്നീട് നിഷ്ക്രിയ ആസ്തികൾ പുനക്രമീകരിച്ച് വാങ്ങാൻ താല്പര്യമുള്ള നിക്ഷേപകർക്ക് വിൽക്കുന്നു. ബാഡ് ബാങ്ക് ബാങ്കുകളിൽനിന്ന് വാങ്ങുന്ന നിഷ്ക്രിയ ആസ്തികൾ കൂടുതൽ വിലക്ക് നിക്ഷേപകർക്ക് വിറ്റ് ലാഭമുണ്ടാക്കുന്നു. കിട്ടാക്കടത്തിന്റെ ഭാരത്തിൽനിന്ന് ബാങ്കുകളെ മോചിപ്പിച്ച് ബാധ്യത കുറക്കുകയെന്നതാണ് പ്രഥമലക്ഷ്യം. ലാഭമുണ്ടാക്കുകയല്ല. പ്രതിസന്ധിയുടെ വ്യാപ്തി 2020 മാർച്ച് 31 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കുകൾ അനുസരിച്ച് ബാങ്കുകളുടെ ബാലൻസ് ഷീറ്റിലുള്ള നിഷ്ക്രിയ ആസ്തി ഏതാണ്ട് 9 ലക്ഷം കോടി രൂപയുടേതായിരുന്നു. രണ്ടു വർഷം മുമ്പ് ഇത് 10 ലക്ഷം കോടി രൂപയായിരുന്നു. കുറച്ചുകാലമായി കിട്ടാക്കടം കുറഞ്ഞുവരുന്നുണ്ട്. ഇതിനു കാരണം കിട്ടാക്കടം തിരിച്ചടക്കുന്നതുകൊണ്ടല്ല മറിച്ച് വൻതോതിൽ എഴുതി തള്ളുന്നതുകൊണ്ടാണ്. പുതുതായി കിട്ടാക്കടം ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. 2015 ൽ ആർ.ബി.ഐ. അസറ്റ് ക്വാളിറ്റി റിവ്യൂ പ്രൊസീജർ തുടങ്ങിയതു മുതൽക്കാണ് ബാങ്കുകൾ കിട്ടാക്കടം എഴുതിതള്ളുന്നത് വർധിക്കാൻ തുടങ്ങിയത്. 2015-16 ൽ 70000 കോടി രൂപയുടെയും 2019-20 ൽ 2.4 ലക്ഷം കോടി രൂപയുടെയും കിട്ടാക്കടമാണ് എഴുതി തള്ളിയത്. പുതിയ കിട്ടാക്കടം കഴിഞ്ഞവർഷം രണ്ടുലക്ഷത്തിലധികവും അതിനു മുമ്പത്തെ വർഷം 1.4 ലക്ഷം കോടി രൂപയുടേതുമായിരുന്നു. അതിനാൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ ദുരിതം പരിഹരിക്കപ്പെടാതെ നീണ്ടുപോവുകയാണ്. അടച്ചുപൂട്ടൽ കാരണം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി മൊത്തം അഡ്വാൻസിന്റെ 13.5 ശതമാനമായി സെപ്റ്റംബർ ആകുമ്പോഴേക്കും ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 7.5 ശതമാനമായിരുന്നു. നേട്ടങ്ങളും കോട്ടങ്ങളും ബാഡ് ബാങ്ക് സ്ഥാപിക്കുന്നതിന്റെ ഫലമായി ബാങ്കുകളുടെയെല്ലാം കിട്ടാക്കടങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നതാണ് ഇതിനനുകൂലമായ ഒരു പ്രധാന വാദഗതി. ബാഡ് ബാങ്ക് എന്ന ആശയം അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മുമ്പുതന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കയിൽ ഇത് ട്രാപ്പ് (The troubled asset relief program) എന്ന പേരിലാണ് അറിയപ്പെടുന്നത്. 2008ലെ ഭവന വായ്പാ പ്രതിസന്ധിക്കു ശേഷമാണ് അമേരിക്കയിൽ ഇതിനു തുടക്കം കുറിച്ചത്. ഇതു നമ്മുടെ ബാഡ് ബാങ്ക് ആശയവുമായി അടുത്തുനിൽക്കുന്നതാണ്. ട്രാപ്പ് വഴി യു.എസ്. ട്രഷറി, ശല്ല്യമായ ആസ്തികളെല്ലാം പ്രതിസന്ധിയുടെ മൂർധന്യത്തിൽ വാങ്ങുകയും പിന്നീട് കമ്പോള അന്തരീക്ഷം മെച്ചപ്പെടാൻ തുടങ്ങിയപ്പോൾ വാങ്ങിയ ആസ്തികളല്ലൊം മറിച്ചുവിറ്റ് നാമമാത്രമായ ലാഭമുണ്ടാക്കുകയും ചെയ്തു. കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിക്കുന്ന സ്ഥാപനത്തിന് ഏറെ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. മുൻ ആർ.ബി.ഐ. ഗവർണർ രഘുറാം രാജനെപ്പോലുള്ളവർ പറയുന്നത് ഇത് വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റുന്നതുപോലെയാണെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുമെന്നതിന്റെ യുക്തിക്ക് അർത്ഥമില്ലെന്നുകൂടി അവർ വാദിക്കുന്നു. രണ്ടു സ്ഥാപനങ്ങളും അഭിമുഖീകരിക്കുന്നത് ഒരേപ്രശ്നങ്ങൾ തന്നെയാണ്. പുതുതായി ഒരു സ്ഥാപനം ഉണ്ടാക്കുന്നത് കൂടുതൽ ചെലവിലേക്കും നയിക്കുന്നു. സ്വകാര്യ മേഖലയിൽ ഒരു ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുപോലെയല്ല പൊതുമേഖലയിൽ സ്ഥാപിക്കുന്നതെന്നാണ് മറ്റൊരു വിമർശനം. രണ്ടാമത്തേതിന് ആസ്തി വാങ്ങാൻ കൂടുതൽ പണം നൽകേണ്ടിവരും. അങ്ങനെ വരുമ്പോൾ പൊതുമേഖലയിലെ ബാഡ് ബാങ്കിന് കുറഞ്ഞ വിലയ്ക്ക് ആസ്തികൾ വിറ്റ് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഇത് നികുതിദായകരുടെ മേൽ വീണ്ടും കൂടുതൽ ഭാരം വെച്ചുകെട്ടുന്നതിനെ സഹായിക്കുകയുള്ളൂ. കിട്ടാക്കട പ്രതിസന്ധിക്ക് തടയിടാനാകുമോ? പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കട പ്രതിസന്ധിയുടെ പിന്നിലെ പ്രധാന കാരണം അവയുടെ ഉടമസ്ഥാവകാശത്തിന്റെ സ്വഭാവമാണ് എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ സാമ്പത്തിക പിൻബലമുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബാങ്കുകൾ പോലെയല്ല പൊതുമേഖലാ ബാങ്കുകൾ. അവ നടത്തിക്കൊണ്ടുപോകുന്ന ബ്യൂറോക്രാറ്റുകൾക്ക് ലാഭമുണ്ടാക്കിയെ തീരൂവെന്ന പ്രതിബദ്ധതയൊന്നും ഉണ്ടാവില്ല. തകർച്ചയിൽനിന്ന് ബാങ്കുകളെ പണംകൊടുത്ത് ബാഡ് ബാങ്ക് വഴി രക്ഷപ്പെടുത്തുന്നത് കിട്ടാക്കട പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്തമല്ല. കൂടാതെ ഇത് വളരെ അപകട സാധ്യതകൾ ഉള്ള ഒന്നാണ്. ബാഡ് ബാങ്ക് പണം നൽകി സംരക്ഷിക്കപ്പെടുന്ന വാണിജ്യ ബാങ്കുകൾക്ക് അവർ ഇന്നു പിന്തുടരുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള കാര്യമായ വഴികളൊന്നും കാണുന്നില്ല. സംരക്ഷിക്കാൻ ആളുണ്ടെന്ന തോന്നൽ നിയന്ത്രണങ്ങളില്ലാതെ വീണ്ടും കടം കൊടുക്കുന്നതിന് ബാങ്കുകൾക്ക് പ്രചോദനമായി കൂടായ്കയില്ല. അത് കിട്ടാക്കട പ്രതിസന്ധിയെ കൂടുതൽ വലുതാക്കും. വായ്പയുടെ ഒഴുക്കിനെ സഹായിക്കുമോ? നിഷ്ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നതോടെ ബാങ്കുകളിൽ കുടുങ്ങികിടക്കുന്ന 5 ലക്ഷം കോടിയിലധികംവരുന്ന തുക കൂടുതലായി ഉപയോഗപ്പെടുത്തുന്നതിന് ബാങ്കുകൾക്ക് കഴിയുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ബാഡ് ബാങ്ക് സ്ഥാപിക്കുന്നതുവഴി ബാങ്കുകളുടെ മൂലധന മിച്ചം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞേക്കും. ബാങ്കുകകൾക്ക് വായ്പ നൽകുന്നതിന് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കാൻ ഇത് ഉപകരിക്കും. ബാഡ് ബാങ്കിന്റെ രൂപീകരണം നടപ്പുവർഷത്തെ ബജറ്റിൽ നിർദ്ദേശിച്ച പുതിയ ആസ്തി പുനർനിർമാണ കമ്പനി പൊതുമേഖലാ ബാങ്കുകൾ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ബാങ്കുകളുടേതായ ആസ്തി പുനർനിർമാണ കമ്പനിക്ക് വലിയ സാധ്യതകൾ ഉണ്ടെന്നാണ് ആർ.ബി.ഐ. ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്. യഥാർഥത്തിൽ ഇതൊരു ബാങ്കല്ല, ആസ്തി പുനർനിർമാണ കമ്പനി പോലൊരു സ്ഥാപനമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ നീക്കി ശുദ്ധീകരിക്കുന്നതിനുള്ള സ്ഥാപനം. നിർദ്ദിഷ്ട ബാഡ് ബാങ്കിൽ 11 ധനകാര്യ സ്ഥാപനങ്ങൾ ചേർന്നാണ് തുടക്കത്തിൽ നിക്ഷേപമിറക്കുക. ഒമ്പതു ബാങ്കുകളും രണ്ട് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണ് തയ്യാറായി വന്നിരിക്കുന്നത്. തുടക്കത്തിൽ ഒമ്പതു ശതമാനം ഓഹരികൾ വീതമാണ് ഈ സ്ഥാപനങ്ങൾ എടുക്കുകയെന്നറിയുന്നു. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങൾ നിക്ഷേപം ഇറക്കിയേക്കാം. അപ്പോൾ വേണമെങ്കിൽ നിലവിലുള്ളവർക്ക് അവരുടെ ഓഹരികൾ ഒഴിവാക്കാം. കമ്പനിയെ സ്വകാര്യ മേഖലയിൽ നിലനിർത്താനാണ് ബാങ്കുകൾ പദ്ധതിയിടുന്നത്. ബാഡ് ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി എസ്.ബി.ഐ.യിലെ ചീഫ് ജനറൽ മാനേജരായ പദ്മകുമാർ എം. നായരെ നിയമിച്ചിട്ടുണ്ട്. ഇതിനകം പുതിയ കമ്പനിയിലേക്ക് മാറ്റാനായി രണ്ടു ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തികൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേൾക്കുന്നത്. തട്ടിപ്പായി മാറ്റിയിട്ടുള്ള വായ്പകൾ, ബാഡ് ബാങ്കിന് വിൽക്കാൻ അനുവദിക്കില്ലെന്ന് ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. ലിക്വിഡേഷൻ നടപടികൾ നേരിടുന്ന കമ്പനികളുടെ വായ്പകളും ബാഡ് ബാങ്കിലേക്ക് മാറ്റാനാവില്ല. ഏകദേശം 1.9 ലക്ഷം കോടി രൂപയുടെ വായ്പകളാണ് തട്ടിപ്പു വായ്പകളായി തരം മാറ്റിയിട്ടുള്ളത്. ഇതിൽ 80 ശതമാനവും പൊതുമേഖലാ ബാങ്കുകളുടേതാണ്. അതുകൊണ്ടുതന്നെ നിർദ്ദിഷ്ട ബാഡ് ബാങ്ക് പദ്ധതി നടപ്പിലാക്കിയശേഷവും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ വലിയപങ്ക് അവയിൽ തുടരുമെന്നാണ് കരുതേണ്ടത്. (സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3huLjo0
via IFTTT

സ്വർണവിലയിൽ കുതുപ്പ്: പവന്റെ വില 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു. പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, 35,040 രൂപ. മേയിൽ ഇതുവരെ പവന് 1080 രൂപയും ഗ്രാമിന് 135 രൂപയും വർധിച്ചു. ഏപ്രിൽ മുതൽ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില മൂന്നുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1,852.39 നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7ശതമാനം ഉയർന്ന് 48,003 രൂപ നിലവാരത്തിലാണ്. വെള്ളി വിലയിലും സമാനമായ വിലവർധനവുണ്ടായി.

from money rss https://bit.ly/33SY2ss
via IFTTT

സെൻസെക്‌സിൽ 264 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,750ന് മുകളിൽ

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളെയും ചലിപ്പിച്ചു. നിഫ്റ്റി വീണ്ടും 14,750ന് മുകളിലെത്തി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി. സെൻസെക്സ് 264 പോയന്റ് ഉയർന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 14,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1296 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 264 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഇൻഫോസിസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി എയർടെൽ, കോൾഗേറ്റ് പാമോലീവ്, ഓറിയന്റ് സിമെന്റ് തുടങ്ങി 24 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Sensex up 264 pts, Nifty tops 14,750

from money rss https://bit.ly/3bwdmzP
via IFTTT

ടിൻഡർ കൈവിട്ടു പക്ഷേ, വൈറ്റ്‌നി ശതകോടീശ്വരി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായ 'ടിൻഡറി'ന്റെ ഫൗണ്ടിങ് ടീമിലുണ്ടായിരുന്നയാളാണ് വൈറ്റ്നി വോൾഫ് ഹേഡ്. യു.എസിലെ സാൾട്ട്ലേക് സിറ്റിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അവർപഠനശേഷം കുറച്ചുകാലം തെക്ക് കിഴക്കൻ ഏഷ്യയിലെഏതാനും അനാഥാലയങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് യു.എസിൽ തിരിച്ചെത്തി, ന്യൂയോർക്കിലെ ഒരു സ്റ്റാർട്ട്അപ്പ് ഇൻക്യുബേഷൻ കേന്ദ്രത്തിൽ പ്രവർത്തിച്ചു. അപ്പോഴാണ് 'കാർഡിഫൈ'എന്ന സ്റ്റാർട്ട്അപ്പിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. പക്ഷേ, പ്രാരംഭഘട്ടത്തിൽ തന്നെ അത് പൊളിഞ്ഞു. ആ സംഘം ഡേറ്റിങ് സ്റ്റാർട്ട്അപ്പ് കെട്ടിപ്പടുത്തപ്പോൾ അതിന്റെയും ഫൗണ്ടിങ് ടീമിൽ വൈറ്റ്നിയുണ്ടായിരുന്നു. അവരുടെ ആപ്പിന് 'ടിൻഡർ'എന്ന പേരിട്ടത് വൈറ്റ്നിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ടിൻഡർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡേറ്റിങ് ആപ്പായി വളർന്നു. പക്ഷേ, ഇതിനിടെ, കമ്പനിയിൽ ആഭ്യന്തര കലാപങ്ങൾ ഉടലെടുത്തിരുന്നു. അതിൽ സഹികെട്ട് വൈറ്റ്നി 2014-ൽ പടിയിറങ്ങി. ലൈംഗികാരോപണം ഉൾപ്പെടെ ഉന്നയിച്ചായിരുന്നു വൈറ്റ്നിയുടെ പടിയിറക്കം. ഈ കേസിൽ 10 ലക്ഷം ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു. അപ്പോഴാണ് താൻ പുതുതായി തുടങ്ങുന്ന സംരംഭത്തിലേക്ക് റഷ്യൻ സംരംഭകനായ ആൻഡ്രേ ആൻഡ്രീവ്, വൈറ്റ്നിയെ ക്ഷണിക്കുന്നത്. അദ്ദേഹവുമായി ചേർന്നാണ് 'ബമ്പിൾ' എന്നപേരിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള ഡേറ്റിങ് ആപ്പ് 2014 ഡിസംബറിൽ വൈറ്റ്നി അവതരിപ്പിച്ചത്. ആറു വർഷത്തിനുള്ളിൽ യൂസേഴ്സിന്റെ എണ്ണം 10 കോടി കടന്നു. 2021-ൽ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) പൂർത്തിയായതോടെ, ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരായ അതിസമ്പന്നരിൽ ഒരാളായി വൈറ്റ്നി വോൾഫ് ഹേഡ് എന്ന 31-കാരി മാറി. ഫോബ്സ് മാസികയുടെ ഏറ്റവും പുതിയ പട്ടിക അനുസരിച്ച് 130 കോടി ഡോളർ ആണ് അവരുടെ ആസ്തിമൂല്യം. അതായത്, 9,750 കോടി രൂപ. സ്വന്തം നിലയിൽ വളർന്ന ശതകോടീശ്വരി എന്നാണ് ഫോബ്സ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

from money rss https://bit.ly/2SQTHnv
via IFTTT

Saturday, 15 May 2021

ഐ.പി.ഒയുമായി നാല് കമ്പനികൾ: ലക്ഷ്യം 4000 കോടി

ഇടവേളയ്ക്കുശേഷം ഐ.പി.ഒ വിപണി സജീവമാകുന്നു. ഒരുമാസത്തിനകം നാല് കമ്പനികൾ പ്രാരംഭ ഓഹരി വില്പനയുമായി രംഗത്തെത്തും. 4,000 കോടി രൂപയാകും ഈ കമ്പനികൾ വിപണിയിൽനിന്ന് സമാഹരിക്കുക. മുമ്പ് വിപണിയിലെത്താൻ തീരുമാനിച്ചതും എന്നാൽ സാഹചര്യം മനസിലാക്കി പിൻവാങ്ങിയതുമായ കമ്പനികളാണ് വീണ്ടുമെത്തുന്നത്. ശ്യാം മെറ്റാലിക്സ്, ദോഡ്ല ഡയറി, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(കിംസ്), ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി തുടങ്ങിയ കമ്പനികളാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി 1,400 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ശ്യാം മെറ്റാലിക്സ് 1,100 കോടി രൂപയും ദോഡ്ല ഡയറി 800 കോടി രൂപയും കിംസ് 700 കോടിയുമാകും സമാഹിരിക്കുക. കാര്യമായ നേട്ടമില്ലാതെ കനത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. അതേസമയം, മിഡ്ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപ്പെട്ട ഓഹരികൾ ഈവർഷം മികച്ചനേട്ടമുണ്ടാക്കുകയുംചെയ്തിട്ടുണ്ട്. പുതിയതായി വിപണിയിലെത്തുന്ന കമ്പനികളിലേറെയും ഈ വിഭാഗത്തിലുള്ളവയുമാണ്. നിക്ഷേപകരിൽ പലരും വിപണിയിൽനിന്ന് പണംപിൻവലിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പണലഭ്യതയ്ക്ക് കുറവുമില്ല. കഴിഞ്ഞ സാമ്പത്തികവർഷം ഐപിഒകളെ നിക്ഷേപകർ രണ്ടുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഇതൊക്കെയാണ് ഇടവേളയ്ക്കുശേഷം ഐപിഒ വിപണി സജീവമാകാൻ കാരണമായി പറയുന്നത്. കഴിഞ്ഞവർഷം വിപണിയിലെത്തിയ 70ശതമാനം കമ്പനികളും ലിസ്റ്റ് ചെയ്ത് അന്നുതന്നെ നിക്ഷേപകന് നേട്ടംനേടിക്കൊടുത്തു. ഈ കമ്പനികൾ മൊത്തംനൽകിയ ശരാശരി നേട്ടം 34ശതമാനമാണ്. അഞ്ചുവർഷക്കാലയളവിലെ ഉയർന്ന നിരക്കാണിത്.

from money rss https://bit.ly/2RWXhMA
via IFTTT

സ്വർണവില 36,000 രൂപയിലേയ്ക്ക്: പവന് വർധിച്ചത് 200 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 200 രൂപ വർധിച്ച് 35,920 രൂപയായി. ഗ്രാമിന്റെ വില 25 രൂപകൂടി 4490 രൂപയുമായി. 35,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെവില. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,843.90 ഡോളർ നിലവാരത്തിലാണ്.

from money rss https://bit.ly/3bt5nmX
via IFTTT

"പ്രശ്നമാണ്‌, കിഫ്‌ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും"

എല്ലാ കണ്ണുകളും ഇപ്പോൾ തമിഴ്നാട് ധനമന്ത്രിയിലാണ്. പഴനിവേൽ ത്യാഗരാജൻ. വിദേശത്തുനിന്ന് ഉന്നത ബിരുദങ്ങൾ നേടി‚ കോടികളുടെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തമിഴകത്തെ സേവിക്കാനെത്തിയ മധുരക്കാരൻ. ഇത്രയും കാലം ഉള്ളിൽക്കൊണ്ടുനടന്നിരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള അവസരം തന്നതിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നന്ദിപറഞ്ഞുകൊണ്ടാണ് അദ്ദേഹം 'മാതൃഭൂമി'യോട് മനസ്സുതുറന്നത്. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിൽനിന്ന്. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകാലത്താണ് പഴനിവേൽ ത്യാഗരാജനെ ആദ്യമായി കണ്ടത്. മധുരയിൽ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. അതിനും വർഷങ്ങൾക്കുമുമ്പ് ത്യാഗരാജന്റെ പിതാവ് പഴനിവേൽ രാജനെയും ഇതേവീട്ടിൽവെച്ച് കണ്ടിരുന്നു. പഴനിവേൽ രാജൻ തമിഴ്നാട് സ്പീക്കറും മന്ത്രിയുമായിരുന്നു. പഴനിവേൽ രാജന്റെ പിതാവ് പി.ടി. രാജൻ 1936-ൽ മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രിയും. നൂറുകൊല്ലംമുമ്പ് ഓക്സ്ഫഡിൽനിന്ന് നിയമബിരുദമെടുത്തയാളായിരുന്നു ജസ്റ്റിസ് പാർട്ടിയുടെ അവസാനപ്രസിഡന്റുകൂടിയായിരുന്ന പി.ടി. രാജൻ. പേരക്കിടാവ് ത്യാഗരാജനും വിദ്യാഭ്യാസയോഗ്യതകൾ ഏറെയാണ്. തിരുച്ചി എൻ.ഐ.ടി.യിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബിരുദം, ന്യൂയോർക്ക് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്.ഡി.യും എം.ഐ.ടി. സ്ലൊവാൻ സ്കൂൾ ഒാഫ് മാനേജ്മെന്റിൽനിന്ന് എം.ബി.എ. ആഗോള സാമ്പത്തികസ്ഥാപനമായ ലെഹ്മാൻ ബ്രദേഴ്സിൽ പ്രവർത്തിച്ചശേഷമാണ് ത്യാഗരാജൻ സിങ്കപ്പൂരിൽ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലേക്കെത്തിയത്. അവിടെ ഫിനാൻഷ്യൽ മാർക്കറ്റ് വിഭാഗം എം.ഡി.യായിരിക്കെയാണ് കോടികൾ ശമ്പളമായി കിട്ടിയിരുന്ന കോർപ്പറേറ്റ് ലോകം വിട്ട് തമിഴകരാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനം ത്യാഗരാജൻ എടുത്തത്. 2006-ൽ പിതാവ് പഴനിവേൽ രാജന്റെ അകാലമരണമാണ് ഇതിനുള്ള നിമിത്തമായത്. ഒമ്പതുകൊല്ലത്തിനുശേഷം ത്യാഗരാജൻ സ്വന്തം നാട്ടിലേക്ക് തിരിച്ചുവന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ മധുര സെൻട്രലിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുകൊല്ലത്തിനിപ്പുറം എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭയിൽ ധനകാര്യം, ആസൂത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, പെൻഷൻസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി. അമേരിക്കൻ വംശജയായ മാർഗരറ്റ് ആണ് ഭാര്യ. പഴനി ത്യാഗരാജനും വേൽ ത്യാഗരാജനും മക്കൾ. ? കോവിഡ് പോരാട്ടത്തിൽ ആദ്യം വേണ്ടത് സുതാര്യതയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻവ്യക്തമാക്കിയിരുന്നു. എങ്ങനെയാണത് = കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാമേഖലയിലും സുതാര്യത ഉറപ്പാക്കുകയാണ് ഡി.എം.കെ. സർക്കാരിന്റെ ലക്ഷ്യം. തമിഴ്നാടിന്റെ ധനസ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം ഞങ്ങൾ ഉടനെ പുറത്തിറക്കും. കോവിഡിന്റെ രണ്ടാംവ്യാപനമില്ലായിരുന്നെങ്കിൽ എന്റെ ആദ്യത്തെ നടപടി ഈ ധവളപത്രമാവുമായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാശ്രദ്ധയും കേന്ദ്രീകരിക്കേണ്ടത് കോവിഡിനോടുള്ള പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ ധവളപത്രം എപ്പോഴാണ് പുറത്തിറക്കുകയെന്ന് ഇപ്പോൾ പറയാനാവില്ല. എന്തായാലും ഇടക്കാലബജറ്റിനുമുമ്പ് അത് ചെയ്തിരിക്കും. കോവിഡിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതെങ്ങനെ എന്നതിലേക്കുവരാം. ഇതിന് റോക്കറ്റ് സയൻസിന്റെയൊന്നും ആവശ്യമില്ല. കൃത്യമായ വിവരം ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. മരിക്കുന്നവരുടെയും രോഗികളുടെയും ആർ.ടി.പി.സി.ആർ. ടെസ്റ്റിന്റെയും കാര്യത്തിൽ കൃത്യമായ വിവരംവേണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാവർക്കും നൽകിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ശ്മശാനങ്ങളിൽ ദഹിപ്പിക്കപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം അതതിടങ്ങളിലെ ആശുപത്രികളിൽനിന്നുള്ള വിവരവുമായി ഒത്തുനോക്കിയാൽ കൃത്യമായ കണക്കുകിട്ടും. കണക്കിൽ കള്ളക്കളി നടക്കുമ്പോഴാണ് വിവരം വിവരമല്ലാതാവുന്നത്. ജനങ്ങളിൽനിന്ന് ഒന്നും മറച്ചുവെക്കരുത് എന്ന ആപ്തവാക്യമാണ് ഞങ്ങളെ നയിക്കുന്നത്. ജനങ്ങൾ കൂടെയില്ലെങ്കിൽ ഒരു പോരാട്ടവും ജയിക്കാനാവില്ല. ഓരോ ആശുപത്രിയിലും എത്ര കിടക്കകൾ, എത്ര വെന്റിലേറ്ററുകൾ, എത്ര ഐ.സി.യു.കൾ എന്നൊക്കെയുള്ള വിവരങ്ങൾ ലഭ്യമാവുന്ന സമഗ്രവിവരവിജ്ഞാനകേന്ദ്രം പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഡാഷ്ബോർഡിൽവരുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താൻ കൃത്യമായ ഓഡിറ്റിങ്ങുണ്ടാവും. കോവിഡ് വല്ലാതെ വ്യാപകമായിട്ടുള്ള എല്ലാ ജില്ലയ്ക്കും ഒാരോ മന്ത്രിമാരെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. ? കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണമില്ലെന്ന ആരോപണം നിലനിൽക്കെ കോവിഡിനോടുള്ള പോരാട്ടത്തിൽ ജയിക്കുകയെന്നത് സംസ്ഥാനങ്ങൾക്ക് എളുപ്പമാണോ? = ലോകവും ജീവിതവും പലപ്പോഴും അങ്ങനെയാണ്. പക്ഷേ, പ്രതിബന്ധങ്ങളുണ്ടാവുന്നു എന്നതുകൊണ്ട് നമുക്ക് ലക്ഷ്യം കാണാതിരിക്കാനാവില്ല. കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങൾക്ക് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ പോരാട്ടം ജയിക്കാനാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം, സാമൂഹികനീതിയുടെ വലിയൊരു ചരിത്രം രണ്ടു സംസ്ഥാനങ്ങൾക്കുമുണ്ട്. മെഡിക്കൽമേഖലയിലെ സുശക്തമായ അടിസ്ഥാനസൗകര്യവും ഇരുസംസ്ഥാനങ്ങളുടെയും സവിശേഷതയാണ്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളും ഡോക്ടർമാരുമുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഞങ്ങളുടെ സമ്പദ്വ്യവസ്ഥയും താരതമ്യേന വലുതാണ്. എന്തുസഹായവും നൽകാൻ സന്നദ്ധരായ തമിഴ് പ്രവാസിസമൂഹം വലിയൊരു ബലമാണ്. ഇന്നലെ ഞാൻ സിങ്കപ്പൂരിലും ദുബായിലും അമേരിക്കയിലുമുള്ള തമിഴ് പ്രവാസിസംഘടനകളുമായി സംസാരിച്ചിരുന്നു. എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണെന്നാണ് അവർ പറഞ്ഞത്. ? വലിയ വിഭവസമാഹരണമാണ് ഈ പോരാട്ടം ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിൽനിന്നുള്ള സംഭാവനകൾക്കപ്പുറത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്ക് എങ്ങനെയാണ് പണം കണ്ടെത്തുക? = മരുന്നുകൾ, വാക്സിൻ, ഓക്സിജൻ എന്നിവയാണ് അടിയന്തരമായി വേണ്ടത്. ഇതിനുള്ള പണം പ്രവാസിസമൂഹത്തിന്റെ സംഭാവനകളിലൂടെത്തന്നെ കണ്ടെത്താനാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഇങ്ങനെ ലഭിക്കുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്കുകൾ ഞങ്ങൾ പരസ്യപ്പെടുത്തും. വാസ്തവത്തിൽ പണമല്ല ഇവിടെ മുഖ്യപ്രശ്നം. ഈ പറഞ്ഞ സംഗതികളുടെ ലഭ്യതയാണ് പ്രശ്നം. ആളുകൾക്ക് നേരിട്ടുനൽകുന്ന സഹായധനം (ഓരോ റേഷൻ കാർഡ് ഉടമയ്ക്കും നാലായിരം രൂപ നൽകുമെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ടുള്ളത് ), ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കുള്ള സഹായം, പാൽ വില കുറച്ചത്, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര, ഇൻഷുറൻസ് പദ്ധതികൾ എന്നിവയൊക്കെച്ചേർന്ന് ഏകദേശം നാലായിരംകോടി രൂപയുടെ ചെലവ് പ്രതിവർഷമുണ്ടാവും. ഇതുകൊണ്ടൊന്നും തമിഴ്നാട് സാമ്പത്തികമായി തകരാൻ പോകുന്നില്ല. മൂന്നുലക്ഷംകോടി രൂപയോളമാണ് ഞങ്ങളുടെ ബജറ്റ്. 280 ബില്യൺ ഡോളർ ഇക്കോണമിയാണ് തമിഴ്നാടിന്റേത്. ? തമിഴ്നാടിന്റെ പൊതുകടംഅഞ്ചുലക്ഷം കോടിയോളമാണെന്നത് ആശങ്കജനകമല്ലേ? = ഇവിടെ നമ്മൾ നോക്കേണ്ടത് ഒരു സംസ്ഥാനത്തിന്റെ മൊത്തം സമ്പദ്വ്യവസ്ഥയാണ്. കേരളത്തിന് മൂന്നുലക്ഷംകോടി രൂപയുടെ പൊതുകടമുണ്ടെങ്കിൽ അത് തമിഴ്നാടിന്റെ അഞ്ചുലക്ഷം കോടിയുടേതിനെക്കാൾ ഗുരുതരമായിരിക്കും. കാരണം, ഞങ്ങളുടെ ഇക്കോണമി നിങ്ങളുടേതിനെക്കാൾ വലുതാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എത്രശതമാനം കടമുണ്ടെന്നാണ് നോക്കേണ്ടത്.ഞാൻ നേരത്തേ പറഞ്ഞതുപോലെ കുമിഞ്ഞുകൂടുന്ന പലിശയാണ് കൂടുതൽ വലിയ പ്രശ്നം. കടം കുറയ്ക്കാൻ ഞാൻ നിർബന്ധിതനാവുന്നത് പലിശ കൂടുന്നതുകൊണ്ടാണ്. ? ഈ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. മുന്നണിയുടെ വിജയത്തിന്വഴിയൊരുക്കിയത് എന്തെല്ലാമാണ് = ഞങ്ങളുടെ നേതാവിന്റെ പ്രവർത്തനം, മാറ്റംവേണമെന്ന ജനങ്ങളുടെ ആഗ്രഹം. എം.കെ. സ്റ്റാലിന് ഈ മാറ്റം കൊണ്ടുവരാനാവുമെന്ന് ജനം വിശ്വസിക്കുന്നു. അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രധാനമായും ബി.ജെ.പി. വേണമോ വേണ്ടയോ എന്നതായിരുന്നു. ? പക്ഷേ, ഈ നിയമസഭാതിരഞ്ഞെടുപ്പിലും പോരാട്ടം ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലാണെന്നും ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും തമ്മിലല്ലെന്നുമുള്ള പ്രതീതി ഉണർത്തുന്നതിൽ ഡി.എം.കെ. വിജയിച്ചില്ലേ = ഭാഗികമായി അത് ശരിയാണ്. പക്ഷേ, പ്രാദേശികമായി വലിയ ഏറ്റക്കുറച്ചിലുകളുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ എ.ഐ.എ.ഡി.എം.കെ.യ്ക്ക് കുറെയൊക്കെ പിടിച്ചുനിൽക്കാൻ കഴിഞ്ഞു. ബി.ജെ.പി.യായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യഘടകമെങ്കിൽ ഇതുണ്ടാവുമായിരുന്നില്ല. ? ബി.ജെ.പി.ക്ക് നാലുസീറ്റ്നേടാനായതിനെ എങ്ങനെ കാണുന്നു = അതൊരു വലിയ കാര്യമല്ല. എ.ഐ.എ.ഡി.എം.കെ.യുടെ തോളിലിരുന്ന് നാലുസീറ്റ് നേടിയതിനെ നേട്ടമായൊന്നും കാണേണ്ടാ. ഇതിനുമുമ്പും ഇതുപോലെ അവർ നിയമസഭയിലേക്ക് വന്നിട്ടുണ്ട്. പക്ഷേ, സ്വന്തംനിലയ്ക്ക് ഒരു സീറ്റിലും ജയിക്കാൻ അവർക്കാവില്ല. തമിഴ്നാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സ്വാധീനം വളരെ കുറവാണ്. ? ശബരിമലയുമായി താങ്കളുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നറിയാം. ശബരിമല ക്ഷേത്രത്തിലെ ഇപ്പോഴത്തെ വിഗ്രഹം നിർമിച്ചുനൽകിയത് താങ്കളുടെ മുത്തച്ഛനാണെന്ന് കേൾക്കുന്നത്? = ശരിയാണ്. എന്റെ മുത്തച്ഛനും മുൻ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയുമായിരുന്ന പി.ടി. രാജനാണ് ഇപ്പോഴത്തെ വിഗ്രഹം ശബരിമലക്ഷേത്രത്തിന് നൽകിയത്. 1950-ലെ തീപ്പിടിത്തത്തിനുശേഷം ക്ഷേത്രം പുനരുദ്ധരിച്ചപ്പോഴാണ് മുത്തച്ഛൻ ഇത് ചെയ്തതെന്നാണ് ഞങ്ങളുടെ കുടുംബരേഖകളിലുള്ളത്. ? ശബരിമല വിവാദത്തിൽ താങ്കളുടെ നിലപാടെന്താണ് = ഒരു കാര്യംമാത്രം ചൂണ്ടിക്കാട്ടാം. തമിഴ്നാട്ടിലടക്കം ദക്ഷിണേന്ത്യയിൽ ഒരുപാട് വലിയ ക്ഷേത്രങ്ങളുണ്ട്. ആയിരക്കണക്കിനുവർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ. ഞങ്ങളുടെ കുടുംബത്തിന് അടുത്ത ബന്ധമുള്ള മധുര മീനാക്ഷി അമ്മൻ ക്ഷേത്രമുൾപ്പെടെയാണിത്. പക്ഷേ, ഇവിടങ്ങളിലൊന്നും കാണാത്തരീതിയിലുള്ള തീർഥാടകപ്രവാഹമാണ് ശബരിമലയിൽ നടക്കുന്നത്. അതിന്റെ അടിസ്ഥാനം വിശ്വാസമാണ്. ആ വിശാസം നമ്മൾ കാണാതിരിക്കേണ്ട കാര്യമില്ല.വിശ്വാസവും മതവും സംബന്ധിച്ച് ഡി.എം.കെ.യ്ക്ക് വ്യക്തമായ നിലപാടുണ്ട്. തേങ്ങയല്ല, പിള്ളയാർ ശിലയാണ് ഉടയ്ക്കേണ്ടതെന്നാണ് പെരിയാർ പറഞ്ഞത്. എന്നാൽ, ഡി.എം.കെ.യ്ക്ക് രൂപംനൽകിയ അണ്ണാദുരൈ പറഞ്ഞത് ഞാൻ തേങ്ങയും ഉടയ്ക്കില്ല പിള്ളയാരെയും ഉടയ്ക്കില്ല എന്നാണ്. ഒരു കുലം, ഒരു ദൈവം എന്നായിരുന്നു അണ്ണായുടെ കാഴ്ചപ്പാട്. മാനവികതയിലും സാമൂഹികനീതിയിലുമാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പ്രശ്നമാണ്, കിഫ്ബിപോലെയുള്ളപദ്ധതികളും മസാലബോണ്ടുകളും തമിഴ്നാട്ടിൽ 2013-ൽ ജയലളിത ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. വിഷൻ 2023 എന്ന പേരിൽ പുറത്തിറക്കിയ നയരേഖയിൽ ജയലളിത പറഞ്ഞത് കേന്ദ്രസർക്കാർ അനുശാസിച്ചിട്ടുള്ള മൂന്നുശതമാനം ധനക്കമ്മിക്കുപുറമേ മൂന്നുശതമാനം ധനസമാഹരണംകൂടി നടത്തുമെന്നും അതിനായി സ്പെഷൽ പർപ്പസ് വെഹിക്കിളുകൾക്ക് രൂപംനൽകുമെന്നുമാണ്. പക്ഷേ, കിഫ്ബിപോലുള്ള ഏജൻസികൾ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിന് പുറത്തുള്ള ഒരു ഏജൻസിയുടെ പ്രവർത്തനം എത്രമാത്രം സർക്കാരിന് മോണിറ്റർ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജൻസികൾ മാറാം. മസാലബോണ്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകർഷണീയമല്ല. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഒരാളെന്നനിലയിൽ ഈ ബോണ്ടുകളുടെ സങ്കീർണതകൾ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകൾ ഗംഭീരമാണെന്ന് തോന്നും. പക്ഷേ, സെക്കൻഡറി മാർക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുൻഗണനപ്പട്ടികയിലില്ല.ധനസമാഹരണത്തിന് ഞങ്ങൾക്ക് മറ്റുവഴികളുണ്ട്. ചിലപ്പോൾ ചില സ്വത്തുക്കൾ വിറ്റും പണം കണ്ടെത്താ നാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വിൽപ്പനകൾ. അല്ലാതെ കടംവാങ്ങി സബ്സിഡിനൽകുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ല. ഭീമമായ പലിശകൊടുത്ത് നമ്മൾ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണം. content highlights:tamilnadu finance minister Palanivel Thiagarajan

from money rss https://bit.ly/3fnKpH4
via IFTTT

പാഠം 124| (ഫ്രീഡം@40 ഭാഗം:5) ഈ നിക്ഷേപ പദ്ധതികൾ നിങ്ങളെ ധനവാനാക്കും

കോഴിക്കോട് എഞ്ചിനിയറിങ് കോളേജിൽനിന്ന് സിവിൽ എഞ്ചിനിയറിങിൽ ബിടെക് നേടിയശേഷം അബുദാബിയിലെത്തിയതാണ് അനുരാഗ്. 10 വർഷത്തിലേറെയായി കുടുംബത്തോടൊപ്പമാണ് വിദേശത്ത് താമസം. പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെയാണ് വരുമാനം. സാമ്പദിച്ച തുകകൊണ്ട് എറണാകുളത്ത് കണ്ണായസ്ഥാലത്ത് ഒരു ഫ്ളാറ്റ് സ്വന്തമാക്കിയതല്ലാതെ മറ്റ് നിക്ഷേപമൊന്നും 42 വയസ്സായ അദ്ദേഹത്തിനില്ല. അഞ്ചോ ആറോ കൊല്ലംകഴിയുമ്പോൾ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണാഗ്രഹം. ഇനിയെങ്കിലും അതിനായി നിക്ഷേപംനടത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് അദ്ദേഹം ഇ-മെയിൽ അയച്ചത്. ഫ്രീഡം@40-യിലെ സമ്പാദ്യപാഠങ്ങളാണ് അദ്ദേഹത്തിന് പ്രചോദനമായത്. സീരീസിലെ പാഠങ്ങളെല്ലാം വായിച്ചെങ്കിലും ഇനി എത്രകാലം സമ്പാദിച്ചാലാണ് ഭാവിജീവിതം സുരക്ഷിതമാക്കുകയെന്നകാര്യത്തിൽ ഒരെത്തുംപിടിയുംകിട്ടിയില്ല. വിദേശത്തുള്ളവർമാത്രമല്ല, നട്ടിലുള്ളവരിൽ ഭൂരിഭാഗംപേരും വരവിനനുസരിച്ച് ചെലവുചെയ്യുന്നവരല്ലെന്ന് ലഭിച്ച പ്രതികരണങ്ങളിൽനിന്ന് വ്യക്തമായി. സാമ്പത്തികാസൂത്രണത്തെക്കുറിച്ച് അവബോധമില്ലാത്തിനാൽ പലരും നഷ്ടപ്പെടുത്തിയത് വർഷങ്ങളാണ്. ജോലി ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും സമ്പാദ്യത്തിന്റെകാര്യത്തിൽ ശ്രദ്ധയില്ലാതെപോയതാണ് അനുരാഗിനെ ആശയക്കുഴപ്പത്തിലാക്കിയത്.ഇത്തരക്കാർക്കായി രണ്ടുകാര്യങ്ങളാണ് മുന്നോട്ടുവെയ്ക്കാനുള്ളത്. 1. നാട്ടിൽ സെറ്റിൽചെയ്യാനുള്ള തീരുമാനം നീട്ടിവെയ്ക്കുക. 2. ചെലവ് കുറച്ച് പരമാവധി തുക നിക്ഷേപിക്കുക. ഈ സീരീസിലെ ആദ്യത്തെ പാഠം വായിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. അതായത് ചെലവ് കുറച്ച് പരമാവധി എത്രരൂപ നിക്ഷേപിക്കാൻ കഴിയുമെന്ന് തീരുമാനിക്കുക. ഇനി നിക്ഷേപത്തിലേയ്ക്കുവരാം. നിക്ഷേപം ഇങ്ങനെ ക്രമീകരിക്കാം 30വയസ്സിന് താഴെ പ്രായമുള്ളവർ 90 ശതമാനം നിക്ഷേപവും ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. എസ്ഐപിയായി നിക്ഷേപിച്ചാൽ ദീർഘകാലയളവിൽ 12 മുതൽ 15ശതമാനംവരെ ആദായം അതിൽനിന്ന് പ്രതീക്ഷിക്കാം. 10ശതമാനം തുകയെങ്കിലും സ്ഥിരനിക്ഷേപ പദ്ധതിയിലേയ്ക്ക് നീക്കിവെക്കാൻ ശ്രദ്ധിക്കണം. ബാങ്ക് എഫ്ഡി, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ അതിനായി പരിഗണിക്കാം. 30 വയസ്സിന് മുകളിലാണ് പ്രായമെങ്കിൽ 60ശതമാനംതുക ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ മുടക്കാം. 25ശതമാനംതുക ഡെറ്റ് ഫണ്ടിലും 15ശതമാനംതുക ബാങ്ക് എഫ്ഡിയിലും നിക്ഷേപിക്കാം. 40വയസ്സ് കഴിഞ്ഞവരും കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരുമാണെങ്കിൽ 60ശതമാനംതുക ഇക്വറ്റി അധിഷ്ഠിത പദ്ധതികളിൽ മുടക്കാം. 20ശതമാനംതുക യോജിച്ച ഡെറ്റ് സ്കീമിലും 20ശതമാനംതുക ബാങ്ക് എഫ്ഡിയിലും കരുതണം. Below 30 years Flexy Cap 20% Large & Mid Cap 20% Nifty 50 ETF Or Index Fund 10% International Fund 10% Direct Equity 30% Short Duration Fund 10% Total 60% Equity Fund, 30% Direct Equity and 10 % Debt Fund Above 30 years Flexy Cap 20% Large & Mid Cap 10% International Fund 10% Short Duration Fund 15% Corporate Bond Fund 10% Direct Equity 20% Bank FD 15% Total 40% Equity Fund, 25% Debt Fund, 15% Bank FD and 20% Direct Equity. Above 40 years Flexy CapFund 30% Nifty ETF or Index Fund 20% International Fund 10% Short Duration Fund 10% Banking & PSU Fund 10% Bank FD 20% Total 60% Equity Fund, 20% Debt Fund and 20% Bank FD. പ്രതീക്ഷിക്കുന്ന ആദായം ബാങ്ക് സ്ഥിരനിക്ഷേപം:5-6ശതമാനം ഡെറ്റ് മ്യുച്വൽ ഫണ്ട്: 7-10 ശതമാനം ഇക്വിറ്റി മ്യൂച്വൽ ഫണ്ട്: 12-15ശതമാനം ഓഹരി: 15-20ശതമാനം നിക്ഷേപം നടത്തുമ്പോൾ എവിടെ നിക്ഷേപം നടത്തുമ്പോഴും വിലക്കയറ്റ നിരക്കിനേക്കാൾ അധിക ആദായം ലഭിക്കുന്ന പദ്ധതിയാണോയെന്ന് നോക്കണം. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുകയുംവേണം. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷയോ, നിക്ഷേപത്തിന് മികച്ച ആദായമോ അവയിൽനിന്ന് ലഭിക്കില്ല. യുലിപ്, മണിബാക്ക്, എൻഡോവ്മെന്റ് തുടങ്ങി പോളിസികൾ ഒഴിവാക്കണമെന്ന് ചുരുക്കം. ഇൻഷുറൻസ് പരിരക്ഷക്കായി ടേം പോളിസിമാത്രമെടുക്കുക. Investment schemes Catagory 1Yr Return(%) 3 Yr Return(%) 7Yr Return(%) Axis Focused 25 Fund Flexy Cap 59.36 13.71 18.30 Canara Robeco Emerging Equities Large & Midcap 66.45 12.95 23.20 SBI ETF Nifty50 ETF-Large Cap 62.16 12.37 - HDFC Index Fund - Sensex Index Fund-Large Cap 56.99 12.31 12.58 Motilal Oswal NASDAQ 100 ETF-International Equity 40.60 27.73 23.98 Motilal Oswal Nasdaq 100 FOF International Equity FOF 40.34 - - HDFC Short Term Debt Short Duration Fund 9.25 9.17 8.74 IDFC Banking & PSU Banking & PSU fund 8.24 9.98 8.54 ICICI Prudential Corporate Bond Corporate Fund 8.60 9.05 8.76 *Return as on 12 May 2021, Direct Plans. ശ്രദ്ധിക്കാൻ: വപണിയിൽനിന്ന് ലഭിക്കന്ന ടിപ്പുകൾമാത്രം അടിസ്ഥാനമാക്കി ഓഹരിയിൽ നിക്ഷേപം നടത്താതിരിക്കുക. കമ്പനിയുടെ പ്രവർത്തനഫലം, വളർച്ചാസാധ്യത, കടബാധ്യത എന്നിവ പരിശോധിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയശേഷംമതി ഓഹരിയിലെ നിക്ഷേപം. പോർട്ട്ഫോളിയോയിൽ പരമാവധി അഞ്ച് ഓഹരികൾവരെയാകാം. മാസംതോറും നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കുക. feedbacks to: antonycdavis@gmail.com ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. പരമാവധി ആദായം ഉറപ്പുവരുത്താൻ വിതരണക്കാരുടെ കമ്മീഷൻ ഒഴിവാക്കിയുള്ള ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക പാഠങ്ങൾ തുടർച്ചയായി പിന്തുടരുക. നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ അത് സഹായിക്കും. Loading…

from money rss https://bit.ly/33IDRO7
via IFTTT

Friday, 14 May 2021

വില കയറുന്നു: തുവരപ്പരിപ്പ് വിതരണം നിർത്തിവയ്ക്കാൻ കേന്ദ്രനിർദേശം

തൃശ്ശൂർ: സബ്സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തത്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്. തുവരയ്ക്ക് രൂക്ഷമായ ക്ഷാമവും അമിതമായ വിലയും ഉണ്ടായാൽ വിപണിയിൽ ഇടപെടുന്നതിനു വേണ്ടിയാണ് കൈവശമുള്ള ശേഖരം പിടിച്ചുവയ്ക്കാനുള്ള തീരുമാനം. നാഫെഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 120 മുതൽ 140 വരെ എത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ ഉപയോഗിക്കുന്ന ധാന്യമാണ് തുവരപ്പരിപ്പ്. 2014-ൽ പയറുവർഗങ്ങളുടെ വില ഗണ്യമായി ഉയർന്നപ്പോൾ തുവരപ്പരിപ്പിന് കിലോയ്ക്ക് 240 രൂപവരെ എത്തിയിരുന്നു. പൂഴ്ത്തി​െവപ്പ് അന്നുണ്ടായപ്പോൾ സർക്കാരിന് ഇടപെടാൻ കൈവശം ശേഖരം ഇല്ലായിരുന്നു. ഇപ്പോൾ കരുതൽശേഖരം ഓരോ പയറുവർഗത്തിനും ഗണ്യമായി കുറവാണ്. അതിനാലാണ് നിലവിലുള്ള പരിമിതമായ ശേഖരം എങ്കിലും നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് താങ്ങുവിലയെക്കാൾ ഉയർന്ന വിലയ്ക്ക് സംഭരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാവാത്തതിനാലാണ് സംഭരണം നടക്കാതെ പോയത്. തുവരപ്പരിപ്പിന്റെ താങ്ങുവില കിലോയ്ക്ക് 51 രൂപയാണ് . എന്നാൽ, ഇതിനെക്കാൾ ഉയർന്ന വിലയ്ക്ക് വൻകിടക്കാർ കർഷകരിൽനിന്ന് തുവര സംഭരിച്ചു. ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തുവരപ്പരിപ്പിന്റെ ഉത്പാദനം ഉള്ളത്. ഉത്പാദനത്തിൽ കുറവു വന്നതും വിലക്കയറ്റത്തിന് ഒരു ഘടകമായിട്ടുണ്ട്.

from money rss https://bit.ly/3hqNKYC
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഓട്ടോ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 41.75 പോയന്റ് ഉയർന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1627 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, നെസ് ലെ, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലേയ്ക്കുപതിച്ചു. മെറ്റൽ സൂചിക നാലുശതമാനത്തോളമാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഏജൻസികൾ രാജ്യത്തിന്റെ ജിഡിപി അനുമാനം താഴ്ത്തിയതും വാക്സിനേഷൻ മന്ദഗതിയിലായതുമാണ് വിപണിയെ ബാധിച്ചത്. അതേസമയം, രൂപയുടെ മൂല്യത്തിൽ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ രൂപയുടെമൂല്യം 73.29 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Indices end flat amid high volatility; metals drag, FMCG outshine

from money rss https://bit.ly/3eLH2e7
via IFTTT

ഐ.പി.ഒയുമായി ഗോ എയർ: ലക്ഷ്യം 3,600 കോടി

ബജറ്റ് എയർലൈനായ ഗോ എയർ ഐപിഒയുമായെത്തുന്നു. 3,600 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് വാഡിയ ഗ്രൂപ്പിന്റെ ഗോ എയർ വിപണിയിലെത്തുന്നത്. ഇതോടെ രാജ്യത്ത് മൂന്നാമത്തെ എയർലൈൻ കമ്പനിയാകും ലിസ്റ്റ്ചെയ്യുക. 2005 ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ തിരിച്ചടവുകൾ തീർക്കാനാണ് സമാഹരിക്കുന്നതുകയിൽ ഒരുഭാഗം നീക്കിവെക്കുന്നത്. ഭാവിയിലെ വിപുലീകരണത്തിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി 1,000 കോടിയലധികം തുക ചെലവഴിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന് കുടിശ്ശിക തിരിച്ചടയ്ക്കാൻ 254 കോടിയും വേണ്ടിവരും. 2,995 കോടി രൂപയാണ് കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ എയർലൈനുകൾ പ്രതിസന്ധിനേരിടുകയാണ്. ഐസിഐസിഐ സെക്യൂരിറ്റീസും സിറ്റി ഗ്രൂപ്പും മോർഗൻ സ്റ്റാൻലിയുമാണ് ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുന്നത്. GoAir files for IPO, plans to raise Rs 3,600 crore

from money rss https://bit.ly/3ycy55m
via IFTTT

ഇലോൺ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

ടെസ് ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബി്റ്റ്കോയിൻ ഉപയോഗിച്ച് ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇനി വാങ്ങാൻ കഴിയില്ല. കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് ട്വിറ്ററിലൂടെ നയംവ്യക്തമാക്കിയത്. ബിറ്റ്കോയിൻ ഖനനത്തിന് ജൈവ ഇന്ധനം വൻതോതിൽ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിനുപിന്നിൽ. ഖനനത്തിന് താരതമ്യേന കുറച്ച് ഊർജംമാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ലോകത്തെ ഏറ്റവുംവലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം തുടർച്ചയായി രണ്ടാംദിവസവും ഇടിഞ്ഞു. നിലവിൽ 50,000 ഡോളറിന് താഴെയാണ് ഒരു ബിറ്റ്കോയിന്റെ മൂല്യം. 60,000 ഡോളറായിരുന്നു ഒരാഴ്ചമുമ്പ് ബിറ്റ്കോയിന്റെ വില. മസ്കിന്റെ ട്വീറ്റ് പുറത്തുവന്നതോടെ നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് മൂല്യതകർച്ചക്കിടയാക്കിയത്. അതേസമയം, കൈവശമുള്ള ബിറ്റ്കോയിനുകൾ ഒഴിവാക്കില്ലെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 150 കോടി ഡോളർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. അതോടെയാണ് കോയിന്റെ മൂല്യം 60,000 ഡോളറിന് മുകളിലേയ്ക്ക് കുതിച്ചത്. Tesla & Bitcoin pic.twitter.com/YSswJmVZhP — Elon Musk (@elonmusk) May 12, 2021

from money rss https://bit.ly/3eNvSWq
via IFTTT

Thursday, 13 May 2021

പവന്റെ വില 120 രൂപകൂടി 35,720 രൂപയായി

അക്ഷയ തൃത്രീയ ദിനത്തിൽ സ്വർണവിലയിൽ വർധന. പവന്റെ വില 120 രൂപകൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4465 രൂപയുമായി. രണ്ടുദിവസം 35,600 നിലവാരത്തിൽ തുടർന്നശേഷമാണ് വില വർധിച്ചത്. ആഗോള വിപണിയിൽ സ്വർണവില നേരിയതോതിൽ കുറഞ്ഞു. സ്പോട് ഗോൾഡ് വില ഔൺസിന് 1823.34ഡോറളാണ് വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 47,438 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3yj0V4b
via IFTTT

പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് ചാഞ്ചാട്ടത്തോടെ. സെൻസെക്സ് 48,692ലും നിഫ്റ്റി 14,710ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1247 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 278 ഓഹരികൾ നഷ്ടത്തിലുമാണ്. 100 ഓഹരികൾക്ക് മാറ്റമില്ല. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ഏഷ്യൻ പെയിന്റ്സ് ഓഹരി നാലുശതമാനത്തോളം ഉയർന്നു. ടൈറ്റാൻ, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനവും നേട്ടത്തിലാണ്. ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. നിഫ്റ്റി പൊതുമേഖല സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. ഐടി സൂചിക നഷ്ടത്തിലുമാണ്. കഴിഞ്ഞ വ്യാപാര ദിനത്തിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,260.59 കോടി രൂപയുടയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 704.36 കോടി രൂപയുടെയും ഓഹരികളാണ് വിറ്റൊഴിഞ്ഞത്. എൽആൻഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ആദിത്യ ബിർള ക്യാപിറ്റൽ തുടങ്ങി 41 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3of3K1i
via IFTTT

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ

കൊച്ചി: കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും 'അക്ഷയതൃതീയ' വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങി സ്വർണ വ്യാപാരികൾ. മേയ് 14-നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. കഴിഞ്ഞ വർഷവും ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന ഓൺലൈൻ വഴിയായിരുന്നു. പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ. ഈ വർഷവും കോവിഡ് ലോക്ഡൗണിൽ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികൾ. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

from money rss https://bit.ly/3y89TB5
via IFTTT

കോവിഡ് മരുന്നുകൾക്ക് റെക്കോഡ് വിൽപ്പന: ഒറ്റബ്രാൻഡിന്റെ വിറ്റുവരവ് 352 കോടി രൂപ

തൃശ്ശൂർ: ഗ്ലെൻമാർക്ക് കമ്പനിയുടെ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഫാബിഫ്ളൂ എന്ന ബ്രാൻഡ് വിപണിമൂല്യംകൊണ്ട് ആരോഗ്യമേഖലയെ അമ്പരപ്പിക്കുന്നു. ഇൻഫ്ളുവൻസയെന്ന പകർച്ചപ്പനിക്കെതിരേയുള്ള ജാപ്പനീസ് മരുന്നാണ് ഫാവിപിരാവിർ. കടുത്ത വൈറസ് ബാധയ്ക്കെതിരേ ഉപയോഗിക്കാവുന്ന മരുന്ന് ഇടത്തരം കോവിഡ് ബാധിതർക്കും നൽകാനുള്ള അനുമതി കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിൽ നൽകിയത്. മുപ്പതിലധികം കമ്പനികൾ മരുന്നിന്റെ ജനറിക് പതിപ്പ് ഇവിടെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഇതിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിലെ ഔഷധമൊത്തവ്യാപാരി സംഘടനയുടെ കണക്കുകൾ പ്രകാരം 351.9 കോടി രൂപയുടെ ഫാബിഫ്ളൂ മരുന്നാണ് വിറ്റുപോയത്. ഏറ്റവും കൂടുതൽ വിപണിവിഹിതമുണ്ടായിരുന്ന സിൻകോവിറ്റിനെയാണ് 90 ലക്ഷം രൂപ കൂടുതൽ നേടി മറികടന്നത്. അതേമാസം ഇന്ത്യയിലെ മൊത്തം മരുന്നുകളുടെ വിൽപ്പന 15,665 കോടി രൂപയുടെ വിറ്റുവരവാണുണ്ടാക്കിയത്. അതായത് പതിനായിരക്കണക്കിന് ബ്രാൻഡുകളുള്ള ഔഷധവിപണിയുടെ മൊത്തം വിറ്റുവരവിന്റെ രണ്ടുശതമാനവും ഫാബിഫ്ളൂവെന്ന കോവിഡ് മരുന്ന് നേടി. തൊട്ടുമുൻപത്തെ മാർച്ചുമാസത്തിൽ വെറും 48.3 കോടിയുടെ വിറ്റുവരവായിരുന്നു. ഗുരുതരരോഗികൾക്കുള്ള കുത്തിവെപ്പുമരുന്നുകളായ റെംഡെസിവിറിന്റെയും ടോസിലിസുമാബിന്റെയും ഉപയോഗം ആശുപത്രികളിലായി നിജപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ പരിചരിക്കേണ്ടിവരുന്ന രോഗികൾക്കാണ് ഫാവിപിരാവിർ തുടങ്ങിയ മരുന്നുകൾ കൊടുക്കുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിലെപ്പോലെയുള്ള പ്രയോജനം കോവിഡ് ചികിത്സയിൽ ഇവയ്ക്ക് ഇന്ത്യയിലുണ്ടാക്കാൻ കഴിഞ്ഞോയെന്ന സംശയവും വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. ഏറെക്കാലമായി വിപണിയിൽ ലഭ്യമായ മരുന്നുകളാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. വിതരണം കർശനവ്യവസ്ഥകളോടെ കോവിഡ് ചികിത്സയ്ക്ക് അനുമതി നൽകിയിട്ടുള്ള മരുന്നുകളുടെ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതിൽ രണ്ട് കുത്തിവെപ്പുമരുന്നുകളും ആശുപത്രികൾ വഴി മാത്രമാണ് വിതരണം. ഫാവിപിരാവിർ പോലുള്ള മരുന്നുകൾ വിൽക്കുന്നത് യോഗ്യരായ ഡോക്ടർമാരുടെ കുറിപ്പടിയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കണം. ചില്ലറവിൽപ്പനശാലകൾ ഇക്കാര്യത്തിൽ കടുത്തശ്രദ്ധ പുലർത്തണം. രോഗികൾ മരുന്നുകൾ നേരിട്ടുവാങ്ങി ഉപയോഗിക്കരുത്. -കെ.ജെ. ജോൺ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ

from money rss https://bit.ly/3y9NXWb
via IFTTT

Wednesday, 12 May 2021

വിലക്കയറ്റ ഭീഷണി: സെൻസെക്‌സ് 471 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു, നിഫ്റ്റി 14,700ന് താഴെ

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണി ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വ്യാപകമായി വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതാണ് രണ്ടാം ദിവസവും സൂചികകളെ ബാധിച്ചത്. സെൻസെക്സ് 471.01 പോയന്റ് താഴ്ന്ന് 48,690.80ലും നിഫ്റ്റി 154.30 പോയന്റ് നഷ്ടത്തിൽ 14,696.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖല സൂചിക മൂന്നുശതമാനത്തിലേറെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 1-3ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,700, Sensex falls 471 pts

from money rss https://bit.ly/3olK6kx
via IFTTT

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലേയ്ക്ക് കുതിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6ശതമാനത്തിൽനിന്ന് 36.8ലേക്ക് താഴുകയുംചെയ്തു. വിവിധയിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെപോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നതിന് തടസ്സമാകുകയുംചെയ്തു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴിൽ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയുംചെയ്തു. കാർഷികമേഖലയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗൺ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷേപേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.

from money rss https://bit.ly/3hklh6R
via IFTTT

Tuesday, 11 May 2021

സ്വർണവില പവന് 160 രൂപ കുറഞ്ഞ് 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,640 രൂപയായി കുറഞ്ഞു.

from money rss https://bit.ly/2RawdsY
via IFTTT

ഭേദഗതി വേണ്ടെന്നുവെച്ചേക്കും: ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായിതുടരും

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമായി തുടരും. നിയമം പരിഷ്കരിച്ച് സിവിൽ കേസിൽ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയിൽശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തിൽ ഭേദഗതികൊണ്ടുവരാൻ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടംതുടരണമെന്ന് നിരവധികോണുകളിൽനിന്ന് ആവശ്യം ഉയർന്നതുപരിഗണിച്ചാണ് നിയമഭേഗതി സർക്കാർ വേണ്ടെന്നുവെയ്ക്കുന്നത്. സിവിൽ കേസിൽ ഉൾപ്പെടുത്തിയാൽ ഗൗരവംനഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്നതിന്, സുപ്രീംകോടതി നിയമിച്ച സമിതയിൽനിന്ന് സർക്കാർ അഭിപ്രായംതേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ബാങ്കിങ് റെഗുലേഷൻ ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് എന്നിവ ഉൾപ്പടെയുള്ള നിമയങ്ങളിലെ പരിഷ്കരിക്കുന്നതിന് ധനസേവന വകുപ്പ് നേരത്തെ പൊതുജനങ്ങളിൽനിന്ന് അഭിപ്രായംതേടിയിരുന്നു. നടപടികളിലെ ചെറിയവീഴ്ചകളും മറ്റുംപരിഗണിച്ച് വ്യാപാരികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു നിയമ ഭേദഗതിയുടെ ലക്ഷ്യം.

from money rss https://bit.ly/3uIg24C
via IFTTT