121

Powered By Blogger

Thursday, 16 September 2021

സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,754.86 ഡോളർ നിലവാരത്തിലേക്ക് കഴിഞ്ഞദിവസം ഇടിഞ്ഞിരുന്നു. ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്. അടുത്തയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗം മുൻകൂട്ടികണ്ട് നിക്ഷേപകർ കരുതലെടുത്തതും സ്വർണത്തെ ബാധിച്ചു. ഉത്തേജന പദ്ധതികളിൽനിന്ന് യുഎസ് കേന്ദ്ര ബാങ്ക് ഘട്ടംഘട്ടമായി പിൻമാറുന്നതിനെക്കുറിച്ച് യോഗംചർച്ചചെയ്യുമെന്നാണ് സൂചന. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില നേരിയതോതിൽ ഉയർന്ന് 46,050 രുപയായി. കഴിഞ്ഞദിവസം 807 രൂപ(1.7ശതമാനം)ഇടിവുനേരിട്ടശേഷമാണ് നേരിയതോതിൽ മുന്നേറ്റമുണ്ടായത്.

from money rss https://bit.ly/3An25vV
via IFTTT

സൂചികകളിൽ കുതിപ്പ് തുടരുന്നു: സെൻസെക്‌സിൽ 392 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 392 പോയന്റ് ഉയർന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്. വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപകരും വിപണിയിൽ സജീവമായി ഇടപെട്ടതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഐടിസി, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോർട്സ്, സിപ്ല, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിൻഡാൽകോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, ഫാർമ തുടങ്ങിയ സെക്ടറുകളാണ് നേട്ടത്തിൽ. മീഡിയ, മെറ്റൽ സൂചികകൾ നഷ്ടത്തിലുമാണ്. 5344 കോടി രൂപയാണ് മൂന്നിദിവസത്തിനിടെ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിലറക്കിയത്.

from money rss https://bit.ly/3hHyea7
via IFTTT

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി: കമ്പനിക്ക് കേന്ദ്ര ഗ്യാരന്റി നൽകാൻ 30,600 കോടി രൂപ

ന്യൂഡൽഹി: ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യം ചെയ്യാൻ രൂപവത്കരിച്ച 'നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്' നൽകുന്ന സെക്യൂരിറ്റി രശീതിന് കേന്ദ്രസർക്കാർ ഗ്യാരന്റി നൽകും. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയായ രണ്ടുലക്ഷം കോടി രൂപയാണ് എൻ.എ.ആർ.സി.എൽ. ഘട്ടംഘട്ടമായി ഏറ്റെടുക്കുകയെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഏറ്റെടുക്കുമ്പോൾ 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതിയായും ആണ് നൽകുക. അതിന്മേലായിരിക്കും കേന്ദ്രത്തിന്റെ ഗ്യാരന്റി. കമ്പനി നിയമപ്രകാരം രൂപവത്കരിച്ചതാണ് എൻ.എ.ആർ.സി.എൽ. കഴിഞ്ഞ ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായിരുന്നു. കമ്പനിയുടെ 51 ശതമാനം ഉടമസ്ഥത പൊതുമേഖലാ ബാങ്കുകൾക്കാണ്. ഇതോടൊപ്പം 'ഇന്ത്യ ഡെറ്റ് റസലൂഷൻ കമ്പനി ലിമിറ്റഡും' (ഐ.ഡി.ആർ.സി.എൽ.) രൂപവത്കരിച്ചിട്ടുണ്ട്. ആസ്തികൾ കൈകാര്യം ചെയ്യാനുള്ള കമ്പനിയാണിത്. വിപണിവിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സഹായത്തോടെയാണ് കമ്പനി പ്രവർത്തിക്കുക. പൊതുമേഖലാ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും ഇതിൽ 49 ശതമാനം ഉടമസ്ഥാവകാശം ഉണ്ടാവും.

from money rss https://bit.ly/3AiubIx
via IFTTT

100 ശതമാനം വിദേശനിക്ഷേപം വരുമ്പോഴും ബി.എസ്.എൻ.എലിന് വിദേശവിലക്ക്

തൃശ്ശൂർ: ടെലികോം രംഗത്ത് സമഗ്രപരിഷ്കരണം വരുമ്പോഴും പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എലിന്റെ സ്ഥാനം പടിക്കുപുറത്ത്. ടെലികോം രംഗത്ത് നിലവിൽ 49 ശതമാനമായിരുന്ന വിദേശനിക്ഷേപം നൂറിലേക്കുയർത്തുമ്പോഴും വിദേശ ഉപകരണങ്ങൾ വാങ്ങാൻ ബി.എസ്.എൻ.എലിനുള്ള വിലക്ക് മാറ്റിയില്ല. ഇക്കാരണത്താൽ 4 ജി സേവനം നൽകാനുള്ള വഴിയാണ് നീളുന്നത്. ദേശസുരക്ഷയെന്ന പേരിലാണ് വിദേശകമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് 4ജി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അക്കാര്യത്തിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല. ബി.എസ്.എൻ.എലിന്റെ പുനരുദ്ധാരണപാക്കേജിൽ 4ജി സ്പെക്ട്രം അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്തെ അരലക്ഷം ടവറുകളിൽ 4ജി സേവനം എത്തിക്കാനുള്ള ടെൻഡർ റദ്ദായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. ഇന്ത്യ-ചൈന സംഘർഷമാണ് ടെൻഡർ റദ്ദാവുന്നതിലേക്ക് നയിച്ചത്. ടെൻഡറിൽ ചൈന കമ്പനികൾകൂടിയുള്ളതാണ് റദ്ദാക്കാൻ കാരണം. എന്നാൽ, നിലവിലെ 3ജി ടവറുകളിൽ ഒരു ചിപ് കാർഡ് അധികമായി ഘടിപ്പിച്ച് 4ജി ആക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണമെന്ന ആശയം ഉരുത്തിരിഞ്ഞുവന്നിരുന്നു. ടവറുകളിൽ കൂടുതലും ചൈന കമ്പനികൾ ആയതിനാൽ അതിനും വിലക്കുവന്നു. ഫലത്തിൽ വിദേശകമ്പനികളുടെ സേവനം ഉപയോഗപ്പെടുത്താനും കഴിയില്ല, തദ്ദേശീയ സാങ്കേതികവിദ്യ ഉരുത്തിരിഞ്ഞതുമില്ല.

from money rss https://bit.ly/3EtuuTp
via IFTTT

കുതിപ്പിൽ വിപണി: സെൻസെക്‌സ് ഇതാദ്യമായി 59,000 കടന്നു: നിഫ്റ്റി 17,600പിന്നിട്ട് ക്ലോസ്‌ചെയ്തു

മുംബൈ: ബാങ്കിങ് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ റെക്കോഡ് വീണ്ടും തിരുത്തി. സെൻസെക്സ് ഇതാദ്യമായി 59,000 കടന്നു. നിഫ്റ്റി 17,600ഉം. വ്യാപാരം അവസാനിപ്പിക്കുമ്പോൾ 418 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,141 പോയന്റാണ് സൂചിക പിന്നിട്ടത്. നിഫ്റ്റി 110 പോയന്റ് ഉയർന്ന് 17,629.50ലുമെത്തി. ടെലികോം, ഓട്ടോ സെക്ടറുകളിൽ കഴിഞ്ഞദിവസങ്ങളിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ, ആഗോള വിപണിയിൽനിന്നുള്ള സൂചനകൾ എന്നിവയാണ് കഴിഞ്ഞദിവസങ്ങളിലെ നേട്ടത്തിന് തുടർച്ചയിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റാലിയിൽ പങ്കുചേർന്നു. യഥാക്രമം 25,384.22 പോയന്റും 28,456.77പോയന്റും വ്യാപാരത്തിനിടെ സൂചികകൾ മറികടന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 5.43ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 2.22ശതമാനവും ഉയർന്നു. അതേസമയം, മീഡിയ 1.71ശതമാനം നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളും നഷ്ടത്തിലായി. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, എസ്ബിഐ, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ബിപിസിഎൽ, ഗ്രാസിം, ടിസിഎസ്, ശ്രീ സിമെന്റ്സ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ടിസിഎസ്, യുപിഎൽ, ഭാരതി എയർടെൽ, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

from money rss https://bit.ly/3hDd5xW
via IFTTT

വിപണിയുടെ നിലവിട്ടുള്ള കുതിപ്പ്: സമ്പദ്ഘടനക്ക് ആഘാതമാകുമോ?

കോവിഡ് വ്യാപനത്തിന്റെ ആഘാതംനിലനിൽക്കുമ്പോൾതന്നെ എക്കാലത്തെയും ഉയരംകുറിച്ച് സൂചികകൾ കുതിക്കുകയാണ്. തുടർച്ചയായ മുന്നേറ്റത്തിനുശേഷം സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നിരിക്കുന്നു. റീട്ടെയിൽ നിക്ഷേപകരുടെ ആവേശം, എക്കാലത്തെയും കുറഞ്ഞ പലിശനിരക്ക്, ഉത്പാദനമേഖലയിൽ ഇടക്കിടെ അവതരിപ്പിക്കുന്ന ആനുകൂല്യ പദ്ധതികൾ തുടങ്ങിയവയൊക്കെയാണ് ഈ റാലിക്കുപിന്നിൽ. പണലഭ്യത ഉറപ്പാക്കാൻ കേന്ദ്ര ബാങ്കെടുത്ത നടപടികൾ, പുതിയതായി വിപണിയിലെത്തിയ ലക്ഷക്കണക്കിന് നിക്ഷേപകർ, ചൈനീസ് സർക്കാരിന്റെ അതിരുകടന്ന ഇടപെടലുകൾ തുടങ്ങിയവയൊക്കെ വിപണിയെ മുന്നോട്ടുനയിച്ചു. 2020 മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്ന് 150ശതമാനത്തിലേറെയാണ് മുന്നേറ്റം.ചൈനക്കുപുറത്ത് നിർമാണമേഖലയിൽ മറ്റൊരു ലോകം തുറന്നിടുകയാണ് ഇന്ത്യ. ഒക്ടോബർ-ഡിസംബർ മുതൽ ഓരോ പാദത്തിലും ശരാശരി ഒരുശതമാനത്തിന്റെ വളർച്ച ജിഡിപിയിലുണ്ടാക്കാൻ ഈ റാലിക്ക് കഴിഞ്ഞു.ഇത്രയൊക്കെ ഉയർന്നുനിൽക്കുമ്പോഴും മുന്നേറ്റംതുടരുമെന്ന സൂചനയാണ് വിപണിയിൽനിന്ന് ലഭിക്കുന്നത്. പിടിച്ചുകെട്ടാൻ കഴിയാത്തവിധം സൂചികകൾ കയറുപൊട്ടിച്ച് കുതിക്കുമ്പോൾ ഭാവിയിലുണ്ടായേക്കാവുന്ന വലിയ ഇടിവ് സമ്പദ്ഘടനക്ക് താങ്ങാനാവില്ലെന്നാണ് വിലയിരുത്തൽ. ഒരുവർഷക്കാലയളവിൽ നിഫ്റ്റി പ്രതീക്ഷിച്ചതിലും 22.2 മടങ്ങ് ഉയരത്തിലാണ് ഇപ്പോഴുള്ളത്. അഞ്ചുവർഷത്തെ ശരാശരിയായ 18.5ന് മുകളിലുമാണെന്നുമോർക്കണം. വികസ്വര വിപണികളിലെ എംഎസ് സിഐ സൂചികളിലെ വ്യാപാരമാകട്ടെ 12.7 മടങ്ങുംമാത്രമാണ്. നിഫ്റ്റിയുടെ ചരിത്രംവിലയിരുത്തുമ്പോൾ, ഓരോ പിൻവാങ്ങലും അത് പ്രതിഫലിക്കുന്ന പാദത്തിലെ ജിഡിപിയിൽ 1.4ശതമാനം ഇടിവുണ്ടാക്കുമെന്നാണ് ബ്ലൂംബർഗിലെ സാമ്പത്തിക വിദഗ്ധനായ അങ്കുർ ശുക്ലയുടെ നിരീക്ഷണം.

from money rss https://bit.ly/2XwiqQD
via IFTTT

സൂചികകൾ റെക്കോഡ് ഉയരംകുറിച്ചതോടെ നിക്ഷേപകരുടെ സമ്പത്ത് 260 ലക്ഷംകോടി മറികടന്നു

ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് കുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തംമൂല്യം 260 ലക്ഷംകോടി മറികടന്നു. സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം പിന്നിട്ട് പുതിയ റെക്കോഡ് ഉയരത്തിലെത്തിയതോടെയാണ് നിക്ഷേപമൂല്യത്തിലും കുതുപ്പുണ്ടായത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിന്റെ പാതയിൽതന്നെയാണ്. ബുധനാഴ്ചയിലെ വ്യാപാരത്തിൽ ഐടിസിയാണ് സെൻസെക്സിൽ കുതിപ്പിൽ മുന്നിലെത്തിയത്. ഓഹരി വില 7.45ശതമാനംഉയർന്ന് 232 നിലവാരത്തിലെത്തി. ഇൻഡസിൻഡ് ബാങ്ക് 7.33ശതമാനവും എസ്ബിഐ 3.39ശതമാനവും നേട്ടത്തിലാണ്. ഈ വർഷം തുടക്കംമുതലുള്ള കണക്കെടുത്താൽ സെൻസെക്സിലെ നേട്ടം 24ശതമാനത്തോളമാണ്. ഉയർന്നത് 11,200 പോയന്റിലേറെ. നിഫ്റ്റിയാകട്ടെ 25.70ശതമാനവും നേട്ടമുണ്ടാക്കി. ഒരുവർഷത്തിനിടെ സെൻസെക്സിലെ നേട്ടം 50ശതമാനത്തിലേറെയണ്. കഴിഞ്ഞമാർച്ചിലെ തകർച്ചക്കുശേഷം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വർധന 159 ലക്ഷം കോടി(155.60ശതമാനം)യിലേറെ രൂപയാണ്.

from money rss https://bit.ly/3loW23I
via IFTTT

Wednesday, 15 September 2021

സമയപരിധി അവസാനിച്ചു: ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല

സർക്കാർ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിട്ടും പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല. പോർട്ടലിൽ ഇപ്പോഴും തകരാറുകളുണ്ടെന്ന് നികുതി വിദഗ്ധർ പറയുന്നു. നൽകിയ റിട്ടേണിൽ തിരുത്തൽവരുത്താനും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ടിനായി വീണ്ടും അപേക്ഷിക്കാനും ഇപ്പോഴും കഴിയുന്നില്ല. 2013-14 അസസ്മെന്റ് വർഷത്തിനുമുമ്പ് ഫയൽചെയ്ത റിട്ടേണുകൾ കാണാൻ കഴിയുന്നുമില്ല. ജൂൺ ഏഴിനാണ് പുതുതലമുറ ഇ-ഫയലിങ് പോർട്ടൽ അവതരിപ്പിച്ചത്. തുടർന്ന് നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പടെയുള്ള നികുതി വിദഗ്ധരും നിരവധിതവണ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു. തകരാറുകൾ പരിഹരിച്ചുവരികയാണെന്നും അതേസമയം, 1.19 കോടി പേർ ഇതിനകം റിട്ടേൺ നൽകിയെന്നും സെപ്റ്റംബർ 8ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പിന്നീടും തുടർച്ചയായി തകരാർ നേരിട്ടതോടെ ഓഗസ്റ്റ് 23ന് ധനമന്ത്രാലയം ഇൻഫോസിസ് സിഇഒ സലിൽ പരേഖിനെ വിളിച്ചുവരുത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തകരാറുകൾ പരിഹരിക്കാൻ സെപ്റ്റംബർ 15വരെ സമയം അനുവദിക്കുകയുംചെയ്തു. പോർട്ടൽ വികസിപ്പിക്കാൻ 2019ലാണ് ഇൻഫോസിസിന് കരാർ നൽകിയത്.

from money rss https://bit.ly/3hErl9z
via IFTTT

ആഗോള വിപണികളെതള്ളി പുതിയ ഉയരംകുറിച്ച് സെൻസെക്‌സും നിഫ്റ്റിയും

മുംബൈ: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം വിപണിയിൽ റെക്കോഡ് നേട്ടത്തോടെ തുടക്കം. സെൻസെക്സ് 125 പോയന്റ് ഉയർന്ന് 58,854ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തിൽ 17,561ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുർബലാവസ്ഥ അവഗണിച്ചാണ് സൂചികകളുടെ മുന്നേറ്റം. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഐഷർ മോട്ടോഴ്സ്, ഒഎൻജിസി, യുപിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹിന്ദ്ര, നെസ് ലെ, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിപിസിഎൽ, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ, മെറ്റൽ, പൊതുമേഖല ബാങ്ക് തുടങ്ങിയവ മികച്ച ഉയരത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.3ശതമാനവും സ്മോൾ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/39bNkQA
via IFTTT

ഒരു മണി പയറും സർക്കാരിന്റെ കൈയിലില്ല; വില കയറുന്നു

തൃശ്ശൂർ: ആറുകൊല്ലം വിജയകരമായി മുന്നോട്ടുപോയിരുന്ന കരുതൽശേഖരം തീർന്നതോടെ പയറുവർഗങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താനാവാതായി. വിളവെടുപ്പുസ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ സംഭരണവും നടക്കാത്തതിനാൽ കുത്തകകൾ വലിയതോതിൽ ഇവ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ഉത്പാദനം കുറഞ്ഞതിന്റെ പേരിൽ പയറുവർഗങ്ങൾ ഇറക്കുമതിചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നവയിൽ ഉപഭോക്തൃസംസ്ഥാനമായ കേരളവുമുണ്ട്. 2014-ൽ വലിയ വിലക്കയറ്റം ഉണ്ടാക്കിയപ്പോൾ കേന്ദ്രസർക്കാർ വിലസ്ഥിരതാഫണ്ട് ഉപയോഗിച്ചാണ് കരുതൽശേഖരം ഉണ്ടാക്കിയത്. വിളവെടുക്കുമ്പോൾ കർഷകരിൽനിന്ന് സർക്കാർ നേരിട്ട് സംഭരിക്കുകയായിരുന്നു. ലോക്ഡൗൺകാലത്ത് പയറുവർഗങ്ങളുടെ ഉപഭോഗം വൻതോതിൽ കൂടി. പല സംസ്ഥാനങ്ങളും ഭക്ഷ്യകിറ്റുകളിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽനിന്ന് വൻതോതിൽ വാങ്ങി. ഇതോടെ 12 ലക്ഷം ടൺ ഉണ്ടായിരുന്ന കരുതൽശേഖരം ഗണ്യമായി കുറഞ്ഞു. കോവിഡ്കാലത്ത് ഉത്പാദനവും കുറഞ്ഞതോടെ ഇക്കൊല്ലം മാർച്ചിനുശേഷം ശേഖരം പൂർണമായും ഇല്ലാതായി. കടല മാത്രമാണ് തുച്ഛമായ അളവിൽ അവശേഷിക്കുന്നത്. നാഫെഡാണ് സംഭരണം നടത്തിയിരുന്നത്. ചെറുപയർ, വൻപയർ, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, കടല എന്നിവയാണ് സംഭരിച്ചിരുന്നത്. കോവിഡ്കാലത്തെ സംഭവങ്ങൾമൂലം പയറുവർഗങ്ങളുടെ വില കിലോയ്ക്ക് ശരാശരി 70-80 എന്ന നിലയിൽനിന്ന് 100-ന് മുകളിലേക്ക് കുതിച്ചു. ഇപ്പോൾ പൊതുവിപണിയിലെ വില ഇങ്ങനെ:- തുവര (100), ഉഴുന്നുപരിപ്പ് (120), ചെറുപയർ (109), വൻപയർ (85), കടല (90). സംസ്ഥാനത്ത് പൊതുവിതരണസംവിധാനത്തിലൂടെ വിതരണം ചെയ്യാൻ നാഫെഡിൽനിന്ന് വാങ്ങുമ്പോഴും വിലക്കുറവുണ്ടാവുന്നില്ല. കാരണം സ്വകാര്യ ഏജൻസികളിൽനിന്ന് വാങ്ങിയ സാധനങ്ങളാണ് നാഫെഡിനും നൽകാൻ കഴിയുന്നത്. താങ്ങുവിലയിലും താഴെ പോവുമ്പോഴാണ് സംഭരണം നടത്താനാവുക എന്നതാണ് കേന്ദ്രസർക്കാരിന്റെ മുന്നിലെ തടസ്സം. ഇപ്പോൾ വില കൂടിനിൽക്കുന്നതിനാൽ സ്വകാര്യ കുത്തകകൾക്ക് കർഷകർ വിൽക്കുകയാണ്. സംഭരണത്തിൽനിന്ന് പിൻവാങ്ങിയ സ്ഥിതിക്ക് മ്യാൻമാർ, മലാവി എന്നീ രാജ്യങ്ങളിൽനിന്ന് പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇപ്പോൾ നൽകിയിരിക്കുന്നത്.

from money rss https://bit.ly/3nDoWA2
via IFTTT

ടെലികോം മേഖലയിൽ 100ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

ന്യൂഡൽഹി: ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് സർക്കാർ അനുമതി നൽകി.ടെലികോം കമ്പനികൾ മുന്നോട്ടുവെച്ച രക്ഷാപാക്കേജിന്റെ ഭാഗമായികൂടിയാണ് ഇതിന്മന്ത്രിസഭായോഗം അംഗീകാരംനൽകിയത്. ഇതോടെ പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. നിലവിൽ 49ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു അനുവദിച്ചിരുന്നത്. അതേസമയം, ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് ഈ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് 2020 ഏപ്രിലിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയരുന്നു. ചൈനയുമായുള്ള സംഘർഷങ്ങളെതുടർന്നായിരുന്നു ഇത്. വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചത് വോഡാഫോൺ ഐഡിയ ഉൾപ്പടെ കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികൾക്ക് ആശ്വാസമാകും. 100% FDI Through Automatic Route Cleared By Cabinet.

from money rss https://bit.ly/3CesYmq
via IFTTT

സെൻസെക്‌സിൽ 476 പോയന്റ് നേട്ടം: സൂചികകൾ റെക്കോഡ് ഉയരത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: സെൻസെക്സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 476 പോയന്റ് നേട്ടത്തിൽ 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പനിരക്ക് കുറയുമെന്ന പ്രതീക്ഷ ആഗോള സൂചികകളിൽചലനം സൃഷ്ടിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർന്നതിനെതുടർന്ന് എല്ലാമേഖലകളിലെ ഓഹരികളിലും വാങ്ങൾ താൽപര്യം പ്രകടമായി. എജിആർ കുടിശ്ശികക്ക് നാലുവർഷം മൊറട്ടോറിയം പ്രഖാപിച്ചത് ടെലികോം ഓഹരികൾ നേട്ടമാക്കി. ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഒഎൻജിസി, ടൈറ്റാൻ കമ്പനി, എച്ച്സിഎൽ ടെക്, എസ്ബിഐ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, ബജാജ് ഫിനാൻസ്, നെസ് ലെ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ ടെലികോം സൂചിക 3.45ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.65ശതമാനവും മിഡ് ക്യാപ് സൂചിക 0.86ശതമാനവും മുന്നേറി.

from money rss https://bit.ly/3ElfOpp
via IFTTT

എജിആർ കുടിശ്ശിക: ടെലികോം കമ്പനികൾക്ക് നാലുവർഷം മോറട്ടോറിയം അനുവദിച്ചേക്കും

എജിആർ കുടിശ്ശിക തീർക്കാൻ ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനവദിക്കാൻ കേന്ദ്ര മന്ത്രി സാഭായോഗം തീരുമാനിച്ചു. വോഡാഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് തീരുമാനം ഗുണകരമാകും. നാല് വർഷത്തേക്കാകും മോറട്ടോറിയം അനുവദിക്കുക. വോഡാഫോൺ ഐഡിയയുടെ ഓഹരികൾ സർക്കാരിനോ സർക്കാരിന്റെ അനുമതിയോടെ മറ്റേതെങ്കിലും കമ്പനികൾക്കോ നൽകാമെന്ന് അറിയിച്ച് മുൻചെയർമാൻ കുമാർ മംഗളം ബിർള കത്തുനൽകിയിരുന്നു. ശതകോടീശ്വരനായ ബിർള വോഡാഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഓഗസ്റ്റ് നാലിന് രാജിവെച്ചശേഷമാണ് ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. കുടിശ്ശികയനിത്തിൽ 50,399.63 കോടി രൂപയാണ് വോഡാഫോൺ ഐഡിയ നൽകാനുള്ളത്.

from money rss https://bit.ly/3ChE49Y
via IFTTT

എസ്ബിഐയെ മറികടന്ന് ഭാരതി എയർടെൽ: വിപണിമൂല്യം നാല് ലക്ഷം കോടി കടന്നു

ടെലികോം സേവനദാതാവായ ഭാരതി എയർടെലിന്റെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയർന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്. ഇതോടെ വിപണിമൂല്യത്തിന്റെകാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെ ഭാരതി എയർടെൽ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണിമൂല്യം. രണ്ടാഴ്ചക്കിടെ ഭാരതി എയർടെലിന്റെ ഓഹരിവിലയിൽ 23ശതമാനമാണ് മുന്നേറ്റമുണ്ടായത്. എജിആർ കുടിശ്ശിക അടക്കുന്നതിന് ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോഴത്തെ വിലവർധനവിനുപിന്നിൽ. അവകാശ ഓഹരിയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനുശേഷമാണ് വിലയിൽ കുതിപ്പ് തുടങ്ങിയത്. ഗൂഗിൾ നിക്ഷേപംനടത്തിയേക്കുമെന്ന റിപ്പോർട്ടുകളും ഓഹരി വിലയെ സ്വാധീനിച്ചു.

from money rss https://bit.ly/2VGXaqv
via IFTTT

പാഠം 142| ഈ തെറ്റുകൾ നിസാരമല്ല: ഐടി റിട്ടേൺ നൽകുമ്പോൾ പൊതുവായിവരുത്തുന്ന പിഴവുകൾ അറിയാം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ പോർട്ടൽ അവതരിപ്പിച്ചതിനുപിന്നാലെ ജൂലായ് മാസത്തിൽ നിരവധിപേർ റിട്ടേൺ ഫയൽചെയ്തു. ശമ്പളവരുമാനക്കാരാണ് അവരിലേറെപ്പേരും. ഘട്ടംഘട്ടമായി തകരാറുകൾ പരിഹരിക്കാൻ പോർട്ടൽ വികസിപ്പിച്ച ഇൻഫോസിസ് അതിനിടയിൽ കഠിന പരിശ്രമത്തിലായിരുന്നു. ശമ്പളം പലിശ ഉൾപ്പടെയുള്ളവ കൃത്യമായെടുത്ത് മൊത്തംവരുമാനം കണക്കാക്കി കിഴിവുകൾ പ്രയോജനപ്പെടുത്തി നികുതി കണക്കാക്കിയല്ല ഏറെപ്പേരും റിട്ടേൺ ഫയൽചെയ്തത്. പരിമിതമായ അറിവുകൾവെച്ച് പോർട്ടൽ നയിച്ചവഴിയേ പലരുംപോയി റിട്ടേൺ സബ്മിറ്റ് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കി. ആധാർ ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടും വെരിഫൈഡ് എന്നും വെരിഫിക്കേഷൻ പെൻഡിങ് എന്നും കാണിക്കുന്നതായി അമ്പലപ്പുഴയിൽനിന്ന് വിനീത് നായർ പറയുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10,000 രൂപവരെയുള്ള പലിശക്ക് കിഴിവ് ഉണ്ടെങ്കിലും പോർട്ടലിൽ ഫയൽചെയ്യുമ്പോൾ അത് മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് നികുതി അടക്കണമെന്നാണ് പോർട്ടൽ നിർദേശിക്കുന്നതെന്ന് പേരാമ്പ്രയിൽനിന്ന് വിനയനും. ഇ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ 120 ദിവസമാണ് പോർട്ടലിൽ സമയംനൽകിയിട്ടുള്ളത്. അറിഞ്ഞുകൊണ്ടാണോ ഇത്രയും സമയംനൽകിയിട്ടുള്ളത്? തകരാർ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ തെറ്റുകൂടാതെ റിട്ടേൺ നൽകേണ്ടത് പൗരന്റെ കടമയുമാണ്. 2020-21(അസസ്മെന്റ് വർഷം 2021-22)സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 31 ആണ്. ശമ്പളം ഉൾപ്പടെ എല്ലാവരുമാനവും കണക്കാക്കിവേണം ആദായ നികുതി നൽകാൻ. തെറ്റുകൂടാതെ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അറിഞ്ഞോ അറിയാതെയോ പൊതുവായിവരുത്തുന്ന തെറ്റുകൾ പരിശോധിക്കാം. 60 വയസ്സിന് താഴെപ്രായമുള്ള, 2.5 ലക്ഷംരൂപക്ക് മുകളിൽ വാർഷിക വരുമാനമുള്ള വ്യക്തികളെല്ലാം ആദായ നികുതി റിട്ടേൺ നൽകേണ്ടതുണ്ട്. മുതിർന്ന(60 വയസ്സ്) പൗരന്മാർക്കുള്ള പരിധി മൂന്നു ലക്ഷമാണ്. പെൻഷൻ, പലിശ എന്നിവയിൽനിന്നുമാത്രം വരുമാനമുള്ളവരാണെങ്കിൽ 75 വയസ്സിന് മുകളിലുള്ളവർ റിട്ടേൺ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല. സേവിങ്സ് ബാങ്ക് പലിശ എസ്ബി അക്കൗണ്ടിൽനിന്നുള്ള പലിശക്ക് നികുതി നൽകണമെന്നകാര്യം വിസ്മരിക്കാനാണ് പലർക്കുംതാൽപര്യം. അത് എത്രരൂപയായാലും റിട്ടേൺ ഫോമിൽ കാണിക്കണം. ഇതിനായി ബാങ്ക് അക്കൗണ്ടുകളിൽനിന്നുള്ള പലിശമൊത്തം കണക്കാക്കി ഐടിആറിൽ ചേർക്കുകയാണ് വേണ്ടത്. വകുപ്പ് 80 ടിടിഎ പ്രകാരം വ്യക്തികൾക്ക് 10,000 രൂപവരെയുള്ള പലിശക്ക് നികുതിയിളവ് ലഭിക്കും. 60വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഈ പരിധി 80 ടിടിബി പ്രകാരം 50,000 രൂപയുമാണ്. ഈതുകയിൽ താഴെയാണ് പലിശ ലഭിച്ചതെങ്കിലും റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കാണിക്കേണ്ടതുണ്ട്. മുകളിലെ വകുപ്പുകൾ പ്രകാരം കിഴിവ് നേടാനുംകഴിയും. മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റ ആദായ നികുതി പോർട്ടലിൽ നൽകിയിട്ടുള്ള പ്രീ ഫിൽഡ് ഡാറ്റ ഒത്തുനോക്കിയതിനുശേഷം റിട്ടേൺ നൽകുക. ഫോം 16, ഫോം 26എഎസ് എന്നിവ ഉൾപ്പടെയുള്ളവ പരിശോധിച്ച് മൊത്തംവരുമാനം കണക്കാക്കി ആവശ്യമെങ്കിൽ തിരുത്തലുകൾവരുത്തിവേണം റിട്ടേൺ ഫയൽചെയ്യാൻ. സ്ഥിരനിക്ഷേപം ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവിടങ്ങിളിലെ സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള പലിശയും മൊത്തംവരുമാനത്തോടൊപ്പംചേർത്തുവേണം നികുതിനൽകാൻ. ഇൻകം ഫ്രം അദർ സോഴ്സ്-വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തേണ്ടത്. പലിശ വരുമാനത്തിന് നികുതിയിളവുകളില്ലെന്നകാര്യം ഓർക്കുക. ഐടിആർ ഫോം ആദായ നികുതി റിട്ടേൺ നൽകാൻ ഏഴ് ഐടിആർ ഫോമുകളാണുള്ളത്. അനുയോജ്യമായവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശമ്പളം, പെൻഷൻ തുടങ്ങിയവയിൽനിന്നുള്ള വരുമാനക്കാർ ഐടിആർ 1 ആണ് ഫയൽ ചെയ്യേണ്ടത്. ശമ്പളത്തോടൊപ്പം മൂലധനനേട്ടം ഉൾപ്പടെയുള്ള നികുതി വിധേയവരുമാനമുള്ളവർക്ക് ഐടിആർ 2 ആണ് ബാധകം. ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമുള്ളവർ ഐടിആർ 3ഉം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പുതിയതോ പഴയതോ? നികുതി കണക്കാക്കുന്നതിന് പുതിയതോ പഴയതോ ആയ നികുതി വ്യവസ്ഥ സ്വീകരിക്കാം. അതിനുമുമ്പായി രണ്ട് സ്ലാബുകൾ പ്രകാരവും നികുതി കണക്കാക്കി ഏതാണ് കുറവെങ്കിൽ ആരീതി തിരഞ്ഞെടുക്കാം. പഴയ രീതിയാണ് സ്വീകരിക്കുന്നതെങ്കിൽ 80സി ഉൾപ്പടെയുള്ള നികുതിയിളവുകൾ പ്രയോജനപ്പെടുത്താം. പുതിയതാണെങ്കിൽ കുറഞ്ഞ നികുതി നിരക്കുമാണുള്ളത്. സമ്മാനത്തിൽനിന്നുള്ള പലിശ ഭാര്യക്കോ ഭർത്താവിനോ കുട്ടികൾക്കോ സമ്മാനമായി നൽകിയ പണത്തിന്റെ പലിശയിൽനിന്നുള്ള വരുമാനവും റിട്ടേണിൽ ചേർക്കണം. സമ്മാനമായി നൽകിയ പണം നിക്ഷേപിക്കുമ്പോൾ ലഭിച്ച പലിശക്ക് നിങ്ങൾ നികുതിനൽകേണ്ടതുണ്ട്. ലാഭവിഹിതം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിൽനിന്ന് ലഭിച്ചിരുന്ന ഡിവിഡന്റിന് നേരത്തെ നികുതി ബാധകമായിരുന്നില്ല. 2020-21 സാമ്പത്തികവർഷംമുതൽ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ലാഭവിഹിതത്തിനും ആദായനികുതി നൽകണം. ഇൻകം ഫ്രം അദർ സോഴ്സസ്-വിഭാഗത്തിലാണ് ഡിവിഡന്റിൽനിന്നുള്ള വരുമാനം ഉൾപ്പെടുത്തേണ്ടത്. ഫോം26എഎസ് ഓരോ സാമ്പത്തിവർഷത്തെയും വാർഷിക നികുതി സ്റ്റേറ്റ്മെന്റാണ് ഫോം 26എഎസ്. ഐടിആറിൽ നൽകിയിട്ടുള്ള വരുമാനം 26എഎസിലേതിന് സമാനമാകണം. മറിച്ചായാൽ ആദായ നികുതി വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചേക്കാം. മൂലധനനേട്ടം ഉൾപ്പടെയുള്ളവ 26എഎസിൽ ഉണ്ടാകില്ലെന്നകാര്യം ഓർക്കുക. അവഇല്ലെന്നുകരുതി ഐടിആറിൽ ഉൾപ്പെടുത്താതിരിക്കരുത്. ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ളവയിൽനിന്ന് ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ച് ഐടി വകുപ്പ് ഒരുത്തുനോക്കുന്നുണ്ടെന്നകാര്യം മറക്കേണ്ട. റിവൈസ്ഡ് റിട്ടേൺ റിട്ടേൺ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും പുതുക്കി നൽകാൻ അവസരമുണ്ട്. എത്രതവണവേണമെങ്കിലും തിരുത്തൽവരുത്തി റിവൈസ്ഡ് റിട്ടേൺ നൽകാം. സെക് ഷൻ 143(3)പ്രകാരം, ആദായനികുതിവകുപ്പ് സൂക്ഷ്മപരിശോധന പൂർത്തിയാക്കിയാൽ അതിന് അവസരം ലഭിക്കില്ല. ഇ-വെരിഫിക്കേഷൻ ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ ഇ-വെരിഫൈ ചെയ്യാൻ മറക്കരുത്. നെറ്റ് ബാങ്കിങ്, ആധാർ ഒടിപി തുടങ്ങിയവവഴി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഫോം സബ്മിറ്റ് ചെയ്ത ഉടനയോ നിശ്ചിത സമയപരിധിക്കുള്ളിലോ വെരിഫിക്കേഷൻ സാധ്യമാണ്. feedback to: antonycdavis@gmail.com കുറിപ്പ്: തിയതി ഡിസംബർ 31ലേക്ക് നീട്ടിയതിനാൽ ഇനിയും ഏറെസമയംമുന്നിലുണ്ട്. എല്ലാവരുമാനങ്ങളുംചേർത്ത് കിഴിവുകൾ പ്രയോജനപ്പെടുത്തി സമയമെടുത്തുതന്നെ കൃത്യമായി നികുതി കണക്കാക്കാം. പലിശ ബാധ്യത ഒഴിവാക്കാൻ നികുതിനേരത്തെ അടക്കണമെന്നകാര്യം മറക്കേണ്ട. ഇതിനകം ഫയൽചെയ്ത റിട്ടേണിൽ തകരാറുണ്ടെന്ന് തോന്നിയാൽ റിവൈസ്ഡ് റിട്ടേൺ നൽകുക. ഇൻകം ഫ്രം അദർ സോഴ്സസിൽനിന്നുള്ള വരുമാനം ഐടിആറിൽ കൃത്യമായി കാണിച്ചിരിക്കണം. നികുതിയിളവുള്ള വരുമാനമാണെങ്കിലും റിട്ടേണിൽ കാണിച്ച് കിഴിവ് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

from money rss https://bit.ly/2XpvhUR
via IFTTT

Tuesday, 14 September 2021

കരുതലോടെ വിപണി: സെൻസെക്‌സിലും നിഫ്റ്റിയിലും നേരിയനേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 49 പോയന്റ് ഉയർന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിൽ പ്രതിഫലിച്ചത്. ടൈറ്റാൻ, ബജാജ് ഓട്ടോ, എൽആൻഡ്ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മിഡ്, സ്മോൾ ക്യാപുകളിൽ നേട്ടംതുടരുകയാണ്. ഇരുസൂചികകളും 0.40ശതമാനത്തോളം ഉയർന്നു. നിഫ്റ്റി മീഡിയ, റിലയാൽറ്റി, എഫ്എംസിജി, ഓട്ടോ സൂചികകളുംനേട്ടത്തിലാണ്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾമാത്രമാണ് നഷ്ടത്തിൽ.

from money rss https://bit.ly/3lou9Jc
via IFTTT

ഫ്ളാറ്റ് നിർമാണം വൈകി; നഷ്ടപരിഹാരം 4.5 കോടി രൂപ

തിരുവനന്തപുരം: കൃത്യസമയത്ത് നിർമാണം പൂർത്തിയാക്കി ഫ്ളാറ്റ് നൽകാത്ത നിർമാണ കമ്പനി ഉപഭോക്താവിന് നാലരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. കൂടാതെ ഉപഭോക്താവിനുണ്ടായ മാനസിക വിഷമത്തിന് അഞ്ചുലക്ഷം രൂപയും കേസ് ചെലവിന് പതിനായിരം രൂപയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഫ്ളാറ്റ് നിർമാണ കമ്പനിയായ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റാണ് വസ്ത്ര വ്യാപാരിയായ പാർഥാസ് ഉടമ അഭിഷേക് അർജുന് നഷ്ടപരിഹാരം നൽകേണ്ടത്. കവടിയാർ ഗോൾഫ് ലിങ്ക്സിന് സമീപം ജി.ഐ.ഇ. ഗ്രാൻഡ് അസ്റ്റീരിയ എന്ന പേരിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു ഫ്ളാറ്റിനായി അഭിഷേക് 2,63,86,000 രൂപ നൽകിയിരുന്നു. കരാർ ഒപ്പിട്ട് 33 മാസത്തിനകം ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു നിർമാണ കമ്പനിയുമായി ഉണ്ടായിരുന്ന കരാർ. അഞ്ച് വർഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് കൈമാറാത്തതിനാൽ പണം മടക്കി ചോദിച്ചെങ്കിലും അതുനൽകാനും കമ്പനി തയ്യാറായില്ല. നൽകിയ തുകയ്ക്കുള്ള പലിശയ്ക്കാണ് 4.5 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചത്. തുടർന്ന് റെഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നൽകിയ പരാതിയിലാണ് ഉത്തരവ്.

from money rss https://bit.ly/395WX3p
via IFTTT

എസ്.ഐ.പി. വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വൻവർധന

മുംബൈ: രാജ്യത്ത് സിസ്റ്റമിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിങ് (എസ്.ഐ.പി.) വഴി മ്യൂച്വൽ ഫണ്ടിലുള്ള നിക്ഷേപം കുതിച്ചുയരുന്നു. തുടർച്ചയായി മൂന്നുമാസം 20 ലക്ഷത്തിലധികം പുതിയ എസ്.ഐ.പി. അക്കൗണ്ടുകളാണ് തുറന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റിൽ മാത്രം 24.9 ലക്ഷം പുതിയ അക്കൗണ്ടുകൾ തുറന്നു. ദീർഘകാല ശരാശരിയുടെ രണ്ടര ഇരട്ടിയാണിത്. രാജ്യത്ത് നിലവിൽ എസ്.ഐ.പി. വഴിയുള്ള മ്യൂച്വൽ ഫണ്ട് അക്കൗണ്ടുകൾ 4.3 കോടിയിലെത്തിയിട്ടുണ്ട്. 12 മാസത്തിനിടെ മാത്രം ഒരു കോടി പുതിയ അക്കൗണ്ടുകൾ രജിസ്റ്റർചെയ്തു. ആകെയുള്ളതിന്റെ 25 ശതമാനത്തോളം വരുമിത്. എസ്.ഐ.പി. അക്കൗണ്ടുകൾ വഴി കൈകാര്യംചെയ്യുന്ന ആസ്തി 5.3 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ മ്യൂച്വൽഫണ്ട് ആസ്തികളുടെ 14.4 ശമതാനമാണിത്. അതേസമയം, എസ്.ഐ.പി.യിലെ ശരാശരി നിക്ഷേപം മുൻവർഷത്തെ 2,355 രൂപയിൽനിന്ന് 2,294 രൂപയായി കുറഞ്ഞു.

from money rss https://bit.ly/3AcZQLH
via IFTTT

മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ കുതിച്ചു: സെൻസെക്‌സ് നേരിയനേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ മുന്നേറ്റം നിലനിർത്താനായില്ലെങ്കിലും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 69 പോയന്റ് ഉയർന്ന് 58,247.09ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തിൽ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളിൽ കുറവുണ്ടായത് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളിൽനിന്നുള്ള സമ്മിശ്ര പ്രതികരണം വിപണിയിലെ നേട്ടംപരിമിതമാക്കി. ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ദിനവ്യാപാരത്തിനിടെ പതിവുപോലെ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് ഉയരംതൊട്ടു. ബിഎസ്ഇ മിഡ്ക്യാപ് 1.09ശതമാനവും സ്മോൾ ക്യാപ് 0.63ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3lqn36M
via IFTTT

സഹസ്ഥാപകൻ ഗൗരവ് ഗുപ്ത സൊമാറ്റോ വിട്ടു

പ്രമുഖ ഫുഡ് ടെക് പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനും ഉന്നത ഉദ്യോഗസ്ഥനുമായ ഗൗരവ് ഗുപ്ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. ഗുപ്തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ ഓഹരി വില അഞ്ചുശതമാനം താഴ്ന്ന് 136.20 രൂപ നിലവാരത്തിലെത്തി. 2015ൽ കമ്പനിയിൽ ചേർന്ന ഗുപ്ത 2018ൽ ചീഫ് ഓപറേറ്റിങ് ഓഫീസറായി. 2019ൽ സഹസ്ഥാപകനുമായി. പ്രാരംഭ ഓഹരി വില്പനയുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് നേതൃത്വംനൽകിയത് ഗുപ്തയാണ്. പലചരക്ക്, ആരോഗ്യ ഉത്പന്ന വിതരണമേഖലകളിൽനിന്ന് പിന്മാറുകയാണെന്ന് കമ്പനി വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. കമ്പനിയുടെ പ്രവർത്തനം വിദേശത്തേക്കുൾപ്പടെ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിയും നടന്നില്ല. Thank you @grvgpta – the last 6 years have been amazing and we have come very far. Theres so much of our journey still ahead of us, and I am thankful that we have a great team and leadership to carry us forward.https://bit.ly/394mnOC — Deepinder Goyal (@deepigoyal) September 14, 2021

from money rss https://bit.ly/3tCFvwR
via IFTTT