121

Powered By Blogger

Wednesday, 4 November 2020

ആമസോണ്‍-ഫ്യൂച്ചര്‍ കൂപ്പണ്‍ കരാര്‍: 15 കമ്പനികള്‍ക്ക് പേരെടുത്തുപറഞ്ഞ് വിലക്ക്

ഫ്യൂച്ചർ കൂപ്പണുമായുള്ള ആമസോണിന്റെ കരാർ പ്രകാരം റിലയൻസ് റീട്ടെയിലിന് മാത്രമല്ല, വാൾമാർട്ട്, ഗൂഗിൾ, സൊമാറ്റോ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്കും ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ആസ്തികൾ വാങ്ങുന്നതിന് തടസ്സമുണ്ടാകും. വാൾമാർട്ട്, ആലിബാബ, സോഫ്റ്റ് ബാങ്ക്, ഗൂഗിൾ, നാസ്പേഴ്സ്, ഇബേ, ഗാർഗെറ്റ്, പേടിഎം, സൊമാറ്റോ, സ്വിഗ്ഗി എന്നിവ ഉൾപ്പടെ 15ഓളം ആഗോള, പ്രാദേശിക സ്ഥാപനങ്ങളുടെ പേര് ഓഹരി ഇടപാട് കരാറിൽ ആമസോൺ പരമാർശിച്ചിട്ടുണ്ട്. സിങ്കപ്പൂർ ആർബിട്രേഷൻ കോടതിയിൽ നൽകിയ കരാറിലെ വിശദാംശങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആമസോൺ-ഫ്യൂച്ചർ റീട്ടെയിൽ കരാർ പ്രകാരം ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിൽ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും ഫ്യൂച്ചർ കൂപ്പണിന്റെ ഓഹരികൾ വാങ്ങാനാവില്ല. എന്നാൽ ഇത്തരത്തിലൊരുകരാറിന് നിയമപ്രാബല്യം ലഭിക്കില്ലെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെടുമ്പോൾ സമാന സ്വഭാവമുള്ള വ്യാപാരം നടത്തുന്നവർക്ക് ഓഹരി വിൽക്കരുതെന്ന നിയന്ത്രണം കൊണ്ടുവരാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന് പരിമിതിയുണ്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കോടിതിയുടെ ഇടപെടൽമൂലം അത് തടയാൻ കഴിയില്ലന്നുമാണ് വിലയിരുത്തൽ. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ, മൊത്ത വ്യാപാരമുൾപ്പടെയുള്ളവയുടെ ആസ്തികൾ റിലയൻസ് വെഞ്ച്വേഴ്സിന് 24,713 കോടി രൂപയ്ക്ക് കൈമാറാൻ ധാരണയിലെത്തിയിരുന്നു. അതിനുപിന്നാലെയാണ് ആമസോൺ സമർപ്പിച്ച ഹർജിയിൽ ഇടപാട് നിർത്തിവെയ്ക്കാൻ സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിട്ടത്.

from money rss https://bit.ly/2TVHGuw
via IFTTT

മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്കും ആനുകൂല്യം: ഇന്ന് പണംലഭിക്കും

മൊറട്ടോറിയം കാലയളവിലെ പലിശയുടെ പലിശ ബാങ്കുകൾ വായ്പയെടുത്തവരുടെ അക്കൗണ്ടിൽ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവിൽ ഇഎംഐ അടച്ചവർക്കും തുക ലഭിക്കാൻ അർഹതയുണ്ട്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവർക്കാണ് എക്സ് ഗ്രേഷ്യയെന്ന പേരിൽ ആനുകൂല്യം ലഭിക്കുക. ക്രഡിറ്റ് കാർഡ് കുടിശ്ശിക ഉൾപ്പടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31വെരെ ആറുമാസത്തേയ്ക്കാണ് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടർന്നാണ് കൂട്ടുപലിശയും സാധാരണ പലിശയുംതമ്മിൽ വ്യത്യാസമുള്ള തുക എക്സ് ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. നവംബർ അഞ്ചനികം കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ വായ്പ നൽകുന്ന സ്ഥാപനങ്ങളോട് ആർബിഐ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കൺ സ്യൂമർ ലോൺ, ക്രഡിറ്റ് കാർഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത-പ്രൊഫഷണൽ ലോണുകൾ തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകൾക്ക് ആനുകൂല്യം ലഭിക്കില്ല. കൂട്ടുപലിശ ഒഴിവാക്കൽ പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് 6,500 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക. Did not miss EMIs during lockdown? Banks start rolling out cashback today

from money rss https://bit.ly/34ZHgtc
via IFTTT

സെന്‍സെക്‌സില്‍ 525 പോയന്റ് നേട്ടം: നിഫ്റ്റി 12,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റംതുടരുന്നു. സെൻസെക്സ് 525 പോയന്റ് നേട്ടത്തിൽ 41,141ലും നിഫ്റ്റി 151 പോയന്റ് ഉയർന്ന് 12,060ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോൺ ബൈഡൻ വിജയത്തോടടുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതാണ് സൂചികകളിൽ പ്രതിഫലിച്ചത്. മികച്ച രണ്ടാം പാദഫലം പുറത്തുവിട്ടതിനെതുടർന്ന് എസ്ബിഐയുടെ ഓഹരിവില ആറുശതമാനത്തോളം കുതിച്ചു. എച്ച്സിഎൽ ടെക്, ഗ്രാസിം, ടെക് മഹീന്ദ്ര, ഇൻഫോസിസ്, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബിപിസിഎൽ, നെസ് ലെ, ടാറ്റ സ്റ്റീൽ, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബെർജർ പെയിന്റ്സ്, ഇമാമി, ഗോദ്റേജ് കൺസ്യൂമർ തുടങ്ങി 127 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex zooms 500 pts, Nifty tops 12k

from money rss https://bit.ly/34Xrb7b
via IFTTT

ഇപിഎഫ് ആനുകൂല്യം തുടര്‍ന്നുംലഭിക്കും: കേളത്തില്‍നിന്ന് പണം പിന്‍വലിച്ചത് 1.15 ലക്ഷംപേര്‍

കൊച്ചി: കോവിഡ്-19 പ്രതിസന്ധി നേരിടുന്നതിനുള്ള ആശ്വാസ നടപടികളുടെ ഭാഗമായി ആരംഭിച്ച ഇ.പി.എഫ്. ആനുകൂല്യം തുടരും. കൊറോണക്കാലത്തെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ജീവനക്കാർക്ക് ഇ.പി.എഫ്. (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പിൻവലിക്കാൻ അവസരം നൽകിയത്. കോവിഡ് ഭീതി തുടരുന്ന കാലത്തോളം ഈ ആനുകൂല്യവും തുടരും. 2020 നവംബർ വരെയുള്ള കണക്കെടുത്താൽ കേരളത്തിൽ മാത്രം ഒന്നേകാൽ ലക്ഷം പേരാണ് പി.എഫ്. പിൻവലിച്ചത്. 383 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ പിൻവലിച്ചിട്ടുള്ളത്. രാജ്യത്ത് മൊത്തം ഈ അവസരം പ്രയോജനപ്പെടുത്തിയിട്ടുള്ളവരുടെ എണ്ണം ഏകദേശം 50 ലക്ഷത്തോളമാണ്. 20,000 കോടി രൂപയ്ക്കടുത്ത് നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. നോൺ റീഫണ്ടബിൾ അഡ്വാൻസ് എന്ന നിലയിൽ മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പി.എഫിലുള്ള തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് അതാണ് പിൻവലിക്കാനാകുക. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല. ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിലെ ഇ.പി.എഫ്. സ്കീമിൽ അംഗങ്ങളായിട്ടുള്ള എല്ലാ ജീവനക്കാർക്കും പി.എഫ്. നിക്ഷേപം പിൻവലിക്കാവുന്നതാണ്. ഇതിനായി ഒരു തരത്തിലുള്ള രേഖകളോ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കേണ്ടതില്ല.

from money rss https://bit.ly/369xWSO
via IFTTT

നിഫ്റ്റി 11,900ന് മുകളില്‍: സെന്‍സെക്‌സ് 355 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 355 പോയന്റ് ഉയർന്ന് 40,616.14ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 11,908ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1313 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 203 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഐടി സൂചികകൾ രണ്ടുശതമാനത്തോളം നേട്ടമുണ്ടാക്കി. അതേസമയം, റിയാൽറ്റി സൂചിക രണ്ടുശതമാനം താഴെപ്പോകുകയും ചെയ്തു. ഇൻഡിസിന്റ് ബാങ്ക്, സൺ ഫാർമ, റിലയൻസ്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, നെസ് ലെ, ടൈറ്റാൻ, ടിസിഎസ്, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഭാരതി എയർടെൽ, എൽആൻഡ്ടി, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിപണിയിൽ കനത്ത ചാഞ്ചാട്ടം പ്രകടമായിരുന്നു. Sensex jumps 355 points, Nifty settles above 11,900

from money rss https://bit.ly/3mRJIZ2
via IFTTT

എസ്ബിഐയുടെ അറ്റാദായം 4,574 കോടിയായി ഉയര്‍ന്നു

കോവിഡ് വ്യാപനത്തിനിടയിലും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വൻവർധന. സെപ്റ്റംബർ പാദത്തിൽ 4,574 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. മൂൻവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം. കിട്ടാക്കടം 2.79ശതമാനത്തിൽനിന്ന് 1.59ശതമാനമായി കുറയുകയുംചെയ്തു. പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായി. പലിശേതര വരുമാനം 8,538 കോടിയുമായും ഉയർന്നു. നിക്ഷേപത്തിൽ 14.41ശതമാനമാണ് വർധനയുണ്ടായത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ബാങ്കിന്റെ ഓഹരി വില 206.40 രൂപയിലേയ്ക്ക് ഉയർന്നു. SBI net profit rises to ₹4,574 crore in Q2

from money rss https://bit.ly/327Hcpq
via IFTTT

Tuesday, 3 November 2020

പാഠം 97| ഭവന വായ്പ പലിശ കുറയുന്നു: സ്വപ്‌നഭവനം സ്വന്തമാക്കാനുള്ള വഴികളിതാ

ദുബായിയിലെ കൺസ്ട്രക് ഷൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന രാജു ജേക്കബ് കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിൽ തിരിച്ചെത്തിയത്. കോവിഡിനെതുടർന്ന് പ്രതിസന്ധിയിലായപ്പോഴാണ് അദ്ദേഹം ജോലി ചെയ്തിരുന്ന ഇസ്രായേൽ കമ്പനി പൂട്ടിയത്. 15 വർഷത്തോളം വിദേശത്ത് ജോലി ചെയ്തതിന്റെ നീക്കിയിരിപ്പ് കയ്യിലുണ്ട്. വീടുവെയ്ക്കണം, മക്കൾക്ക് മികച്ച ഉന്നതവിദ്യാഭ്യാസം നൽകണം. ജീവിതം മുന്നോട്ടുകൊണ്ടുപോകണം..എന്നിങ്ങനെ നിരവധികാര്യങ്ങളാണ് മുന്നിലുള്ളത്. നാട്ടിൽ തറവാടിനോട് ചേർന്ന് ഭാഗമായി ലഭിച്ച സ്ഥലമുണ്ട്. നഗരത്തിൽ സെന്റിന് 10 ലക്ഷം രൂപവരെ വിലയുള്ള അഞ്ച് സെന്റ് ഭൂമി വാങ്ങി 50 ലക്ഷം മുടക്കി വീടുവെയ്ക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി വിവിധ നിക്ഷേപ പദ്ധതികളിലായി അദ്ദേഹം പണം നീക്കിവെച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട സാഹചര്യത്തിൽ വരുമാനമില്ലാതായിരിക്കയാണ്. അത് മറികടക്കാൻ നാട്ടിലൊരു സംരംഭം തുടങ്ങണമെന്ന ചിന്ത മനസിലുണ്ട്. വീടുവെയ്ക്കുന്നകാര്യവും ഒഴിവാക്കാനവില്ല. വീടുവെയ്ക്കാൻ യോജിച്ച സമയം സ്വന്തം താമസത്തിനാണ് വീടുവെയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതിന് ഏറ്റവും യോജിച്ച സമയമാണിപ്പോൾ. നിക്ഷേപമായി കരുതി രണ്ടാമതൊരുവീടാണ് മനസിലുള്ളതെങ്കിൽ അത് ഉപേക്ഷിക്കുകയാകും ഉചിതം. കാരണം ഭാവിയിൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനവും മൂലധനനേട്ടവും പരിമിതമായിരിക്കുമെന്നതുതന്നെ. പണമാക്കാൻ ബുദ്ധിമുട്ടുള്ള നിക്ഷേപ ആസ്തിയായി റിയൽ എസ്റ്റേറ്റ് മാറിക്കഴിഞ്ഞു. പലിശ നിരക്കുകൾ കുറയുന്നു ഭവനവായ്പയുടെ പലിശ നിരക്ക് ഇപ്പോൾ 15 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ഉത്സവ ആനുകൂല്യമായി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവ അധിക പലിശയിളവും പ്രൊസസിങ് നിരക്കൊഴിവും പ്രഖ്യാപിച്ചിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 30 ലക്ഷം രൂപവരെയുള്ള ഭവനവായ്പയ്ക്ക് 6.90ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്കാണെങ്കിൽ ഏഴുശതമാനം മുതലാണ് പലിശ. മികച്ച സിബിൽ സ്കോർ ഉള്ളവർക്ക് 75 ലക്ഷത്തിനുമുകളിലുള്ള വായ്പകൾക്ക് പലിശയിൽ കാൽശതമാനം കുറവും വാഗ്ദാനം ചെയ്തിട്ടുണ്ട്(പട്ടിക കാണുക) Home Laon Interest Rate​ Bank Name <Rs30 Lakh Rs 30-75 Lakh Rs 75 Lakh SBI 6.90-7.35 7.95-7.5 7.2-7.6 Canara Bank 6.9-8.9 6.9-8.9 6.9-8.9 Union Bank of India 6.7-7.1 6.7-7.1 6.95-7.15 PNB 7.10-7.5 7.10-7.65 7.25-7.75 HDFC Bank 6.95-7.5 6.95-7.75 6.95-7.85 ICICIBank 6.90-7.85 6.90-7.85 7.00-8.05 Axis Bank 7.75-8.55 7.75-8.55 7.75-855 Federal Bank 7.90-7.95 7.90-8.00 7.95-8.05 South Indian Bank 7.90-9.40 7.90-9.40 7.90-9.55 ഭൂമിയുടെ വില ഇടിയുന്നു കോവിഡിനുമുമ്പെ ഭൂമിടപാടുകൾ സ്തംഭിച്ച സ്ഥിതിയിലായിരുന്നു. ഏപ്രിലിൽ പ്രവാസികളിൽ പലരും നാട്ടിൽ തിരിച്ചെത്തിയപ്പോൾ വിപണിയിൽ ഉണർവ് പ്രകടമായെങ്കിലും പിന്നീട് സാഹചര്യം പഴയതിലും വഷളായി. കയ്യിൽ പണമുള്ള പലരും വൻതുക മുടക്കി വീടുവെയ്ക്കാനോ ഭൂമി വാങ്ങിയിടാനോ താൽപര്യംകാണിച്ചില്ല. ഇതോടെ ഭൂമിവിലയിൽ 50ശതമാനത്തിലേറെ ഇടിവുണ്ടാവുകയും ചെയ്തു. 50 ലക്ഷത്തിൽതാഴെയുള്ള വീടുകളാണ് അല്പമെങ്കിലും വിറ്റുപോകുന്നത്. വസ്തുവിൽ നിക്ഷേപിക്കുന്നതിന് മുൻകാലങ്ങളിൽ വൻതോതിൽ കള്ളപ്പണമൊഴുകിയതാണ് വില കുമിളപോലെ ഉയരാനിടയാക്കിയത്. അതിന് നിയന്ത്രണംവന്നതോടെ ഇടപാടുകൾ ഒന്നുംതന്നെ നടക്കാതായി. സ്വന്തമായി താമസിക്കാൻ ഇടമന്വേഷിക്കുന്നവർപോലും കൊക്കിലൊതുങ്ങാവുന്ന വിലയിലാണ് സ്ഥലം അന്വേഷിക്കുന്നത്. ലഭിച്ചില്ലെങ്കിൽ വാങ്ങൽ നീട്ടിവെയ്ക്കുകയാണ് പലരും. രണ്ടാമതൊരു വീടെന്ന മധ്യവർഗ്ഗക്കാരുടെ സ്വപ്നത്തിന് പലരും താക്കോലിട്ട് പൂട്ടി. വസ്തുവിന് വിലകുറഞ്ഞ സാഹചര്യത്തിൽ ഭൂമിവാങ്ങി വീടുവെയ്ക്കാൻ താൽപര്യമുള്ളവർക്ക് സുവർണവാസരമാണിപ്പോൾ. ഭവനവായ്പാ പലിശയിലെ കുറവും പരമാവധി പ്രയോജനപ്പെടുത്താം. വായ്പ നേട്ടമാക്കാനും വഴികളുണ്ട് ഒരുരൂപപോലും പലിശ നൽകാതെ വായ്പ നേട്ടമാക്കിമാറ്റുന്നതിനും അവസരമുണ്ട്. ഇ.എം.ഐക്ക് ബദലായി പ്രതിമാസം നിക്ഷേപം നടത്തിയാണ് ഭവന വായ്പ പലിശയും മുതലുമടക്കം തിരിച്ചുപിടിക്കാൻ കഴിയുക. ഉദാഹരണത്തിന്, 30 ലക്ഷം രൂപ 20 വർഷക്കാലയളവിൽ ഏഴുശതമാനം പലിശനിരക്കിൽ വായ്പയെടുത്തെന്നുകരുതുക. പ്രതിമാസം തിരിച്ചടയ്ക്കേണ്ടിവരിക 23,253 രൂപയാണ്. ഇതുപ്രകാരം കാലാവധിയെത്തുമ്പോൾ മൊത്തം അടച്ചിട്ടുണ്ടാകുക 55,82,152 രൂപയാണ്. പലിശമാത്രം 25,82,152 രൂപ. പലിശ പൂർണമായും മുതിലിന്റെ ഒരുഭാഗവും തിരിച്ചുപിടിക്കുന്നത് എങ്ങനയാണെന്നുനോക്കാം. ഇഎംഐ അടയ്ക്കുന്നതോടൊപ്പം പ്രതിമാസം 5000 രൂപവീതം മികച്ച ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ വായ്പ കാലയളവായ 20 വർഷം നിക്ഷേപിക്കുക. 12ശതമാനം ആദായപക്രാരം 20വർഷം കഴിയുമ്പോൾ ലഭിക്കുക 49,95,740 രൂപയാണ്. 12 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. ഭവനവായ്പയുടെ പലിശ കുറയുമ്പോൾ സമാന്തരമായി മികച്ചരീതിയിൽ നിക്ഷേപം നടത്തുന്നതുവഴിയാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുന്നത്. Multi Cap, Large & MidCap​ Funds Fund 15 Yr Return* Since Launch* SBI Focused Equity 14.1% 18.27% Canara Robeco Emerging Equities 15.86 % 16.6% *Return as on Nov, 03, 2020.എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് 2004 ഒക്ടോബർ 11നും കനാറ റൊബേകോ ഫണ്ട് 2005 മാർച്ച് 11നുമാണ് പ്രവർത്തനംതുടങ്ങിയത്. ശ്രദ്ധിക്കുക:നിലവിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനചരിത്രം വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുത്താൽ 12ശതമാനമെങ്കിലും ആദായം ദീർഘകാലയളവിൽ നേടാൻകഴിയുമെന്നകാര്യത്തിൽ സംശയമില്ല.ഫണ്ടുകളിൽ നിക്ഷേപിച്ച് ഒന്നോ രണ്ടോവർഷംകഴിയുമ്പോൾ ആദായംനോക്കി നിക്ഷേപം പിൻവലിക്കരുത്. ദീർഘകാലത്തേയ്ക്കാണ് ഈനേട്ടം വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കുക. feedbacks ot: antonycdavis@gmail.com അധികമായി പണം നിക്ഷേപിക്കുന്നതിനോട് വിയോജിപ്പുള്ളവരോട് ഒരുകാര്യം. നിലവിൽ കുറഞ്ഞ പലിശനിരക്കാണ് ഭവനവായ്പയ്ക്ക് ഈടാക്കുന്നത്. ഒരുവർഷംമുമ്പുവരെ 9ശതമാനത്തിലേറെയുണ്ടായിരുന്ന പലിശയാണ് 2ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്നത്. ഒമ്പതുശതമാനം പലിശയായിരുന്നെങ്കിൽ മേൽപറഞ്ഞ വായ്പയ്ക്ക് പ്രതിമാസം 27,000 രൂപയെങ്കിലും തിരിച്ചടയ്ക്കണമായിരുന്നു. പലിശകുറവിലൂടെ 4000ത്തോളം രൂപയാണ് അധികമായി ലഭിക്കുക.

from money rss https://bit.ly/2HW38g1
via IFTTT

സ്വര്‍ണവില പവന് വീണ്ടും 38,000 കടന്നു

ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വർധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നതിനെതുടർന്നാണ് സ്വർണവിലയിൽ നേരിയ ഇടിവുണ്ടായത്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 51,328 രൂപയായും താഴ്ന്നു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/2I2SFzN
via IFTTT

സെന്‍സെക്‌സില്‍ 273 പോയന്റ് നേട്ടം; നിഫ്റ്റി 11,850 മറികടന്നു

മുംബൈ: തളർച്ചയിൽനിന്ന് കരയറി ഓഹരി വിപണി. രണ്ടാമത്തെ ദിവസവും മികച്ചനേട്ടത്തോടെയാണ് തുടക്കം. സെൻസെക്സ് 273 പോയന്റ് ഉയർന്ന് 40,534ലിലും നിഫ്റ്റി 73 പോയന്റ് നേട്ടത്തിൽ 11,886ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി സൂചിക രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. ഇൻഫോസിസ്, സൺ ഫാർമ, അദാനി പോർട്സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സിപ്ല, ബ്രിട്ടാനിയ, ഡിവിസ് ലാബ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി, ഐടിസി, എച്ച്ഡിഎഫ്സി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എസ്ബിഐ, ലുപിൻ, അദാനി എന്റർപ്രൈസസ് തുടങ്ങി 91 കമ്പനികളാണ് ബുധനാഴ്ച സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/389X8v6
via IFTTT

ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ ഈജിപ്ഷ്യന്‍; വരുന്നു ഇറാനിയന്‍

മൂവാറ്റുപുഴ: വരുന്നു ഈജിപ്ഷ്യനു പിന്നാലെ ഇറാൻ സവാളയും. മൂവാറ്റുപുഴയിലെ എം.എ.ബി. മൊത്ത വ്യാപാര ശാലയിലാണ് ഇപ്പോൾ വലിപ്പത്തിലും രുചിയിലും വമ്പനായ ഈജിപ്ഷ്യൻ സവാള എത്തിയിരിക്കുന്നത്. ഈ മാസംതന്നെ നല്ല സുന്ദരൻ ഇനമായ ഇറാൻ സവാളയും മാർക്കറ്റിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് എം.എ.ബി. സഹോദരങ്ങളായ എം.ബി. നിഷാദും അനസും. പരീക്ഷണാടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ സവാള കൊണ്ടുവന്നത്. എത്തിച്ച 10 ടണ്ണിൽ 8 ടണ്ണും മൂന്നു ദിവസം കൊണ്ട് വിറ്റു. ഇന്ത്യൻ സവാളയെക്കാൾ വലിപ്പം മാത്രമല്ല നിറവും ജലാംശവും കൂടുതലാണ് ഈജിപ്ഷ്യന്. മഹാരാഷ്ട്രയിലെ വ്യാപാരി വഴിയാണ് കേരള മാർക്കറ്റിലേക്കുള്ള വരവ്. 30 കിലോ പാക്കറ്റായാണ് ഈജിപ്ഷ്യൻ സവാള എത്തുന്നത്. ഈജിപ്ഷ്യൻ സവാള വന്നതിനാലാണ് പൊതു വിപണിയിൽ സവാള വില 70 - 75 ൽ പിടിച്ചു നിർത്താനാവുന്നത്. അല്ലെങ്കിൽ വില 100 - 125 ആകുമായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം സവാള, ഉള്ളി, കിഴങ്ങ്, വെളുത്തുള്ളി എന്നിവയുടെ വില ഒരു കടയിൽ കൂടുതലാണെങ്കിൽ മറ്റിനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കും. ഇറക്കുമതി ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നുണ്ട്. ഈജിപ്ഷ്യൻ വിലയിൽ 10 രൂപ വരെ കുറവ് 600 ഗ്രാം വരെ തൂക്കം നിലത്ത് നിരത്തിയിട്ട് സൂക്ഷിക്കാം. പ്ലാസ്റ്റിക്കിൽ കെട്ടിവെക്കരുത് ഇറാൻ 900 ഗ്രാം വരെ തൂക്കം ഉണ്ടാകും ഒരുള്ളിക്ക് വില ഇന്ത്യൻ സവാളയെക്കാൾ കുറവായിരിക്കും 10 ടൺ ആദ്യ ഘട്ടത്തിൽ എത്തിക്കാനാണ് എം.എ.ബി. സഹോദരങ്ങളുടെ നീക്കം

from money rss https://bit.ly/2HYMHzI
via IFTTT

നിഫ്റ്റി 11,800ന് മുകളില്‍: സെന്‍സെക്‌സ് 503 പോയന്റ് കുതിച്ചു|Closing

മുംബൈ: ധനകാര്യ ഓഹരികളുടെ ബലത്തിൽ സൂചികകൾ മികച്ചനേട്ടമുണ്ടാക്കി. നിഫ്റ്റി 11,800ന് മുകളിലെത്തി. സെൻസെക്സാകട്ടെ 500ലേറെ പോയന്റ് ഉയരുകയും ചെയ്തു. സെൻസെക്സ് 503.55 പോയന്റ് ഉയർന്ന് 40,261.13ലും നിഫ്റ്റി 144.30 പോയന്റ് നേട്ടത്തിൽ 11,813.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള കാരണങ്ങളാണ് വിപണിയിലെ ഉണർവിനുപിന്നിൽ.ബിഎസ്ഇയിലെ 1391 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1215 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എസ്ബിഐ, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. യുപിഎൽ, എൻടിപിസി, റിലയൻസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ എന്നിവയോടൊപ്പം ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടമുണ്ടാക്കി. ഊർജവിഭാഗം സൂചികയാണ് നഷ്ടത്തിലായത്. Nifty ends above 11,800, Sensex jumps 503 pts

from money rss https://bit.ly/2JmvVuP
via IFTTT

Monday, 2 November 2020

ആറാം സ്ഥാനത്തുനിന്ന് ഒമ്പതിലേയ്ക്ക്: അംബാനിയുടെ ആസ്തിയില്‍ 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞു

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഫോബ്സിന്റെ കോടീശ്വര പട്ടികയിൽ ഒമ്പതാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ടതിനുപിന്നാലെ റിലയൻസിന്റെ ഓഹരി വിലയിൽ ഒമ്പതുശതമാനത്തോളം ഇടിവുണ്ടായതാണ് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച പട്ടികയിൽ ആറാമതായിരുന്നു അംബാനിയുടെ സ്ഥാനം. ഫോബ്സിന്റെ തത്സമയ പട്ടികപ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യൺ ഡോളർ കുറഞ്ഞ് 71.5 ബില്യൺ ഡോളറായി. ബിഎസ്ഇയിലാകട്ടെ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തിൽ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം. ജൂലായ്-സെപ്റ്റംബർ പാദത്തിലെ അറ്റാദായത്തിൽ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകർ വ്യാപകമായി ഓഹരി വിറ്റ് പിന്മാറിയത്. വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപമായെത്തിയതിനെതുടർന്ന് ഓഹരി വില 2369 രൂപവരെ ഉയർന്നിരുന്നു. മാർച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയിൽനിന്നായിരുന്നു ഈ കുതിപ്പ്. ഇലോൺ മസ്കാണ് ഫോബ്സിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 87 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. കോടീശ്വരനായ നിക്ഷേപകൻ വാറൻ ബഫറ്റിന്റെ സ്ഥാനം ആറാമതാണ്. ആസ്തി 76.2 ബില്യൺ ഡോളറും. Mukesh Ambanis net worth falls $6.8 billion

from money rss https://bit.ly/3kSw4UP
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 37,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വർധനയ്ക്കുശേഷം ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഒരു ഔൺസിന് 1,892.51 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.22ശതമാനം കുറഞ്ഞ് 50,953 രൂപയിലെത്തി.

from money rss https://bit.ly/3kNDtol
via IFTTT

സെന്‍സെക്‌സില്‍ 306 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 11,750ന് മുകളിലെത്തി

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 11,750ന് മുകളിലെത്തി. 306 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,063ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയന്റ് നേട്ടത്തിൽ 11,760ലുമെത്തി. ബിഎസ്ഇയിലെ 667 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, മാരുതി സുസുകി, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, അദാനി ഗ്യാസ്, ഡാബർ ഇന്ത്യ, പിവിആർ തുടങ്ങി 90 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices open strong with Nifty above 11,750

from money rss https://bit.ly/2TKmuYh
via IFTTT

115 രൂപ നിരക്കില്‍ 2,275 കോടി മൂല്യമുള്ള ഓഹരികള്‍ എന്‍ടിപിസി തിരിച്ചുവാങ്ങുന്നു

വൈദ്യുതി മേഖലയിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൻടിപിസി 19.78 കോടി ഓഹരികൾ തിരിച്ചുവാങ്ങുന്നു. 2,275.74 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ഒരു ഓഹരിക്ക് 115 രൂപ നിരക്കിലാകും തിരിച്ചുവാങ്ങൽ. തിങ്കളാഴ്ച 89.25 രൂപ നിലവാരത്തിലായിരുന്നു ഓഹരി വില ക്ലോസ് ചെയ്തത്. നവംബർ രണ്ടിനുചേർന്നബോർഡ് യോഗം ഓഹരി തിരിച്ചുവാങ്ങലിന് അനുമതി നൽകിയിട്ടുണ്ട്. നവംബർ 13ആണ് റെക്കോഡ് തിയതിയായി നിശ്ചിയിച്ചിട്ടുള്ളത്. വരുംദിവസങ്ങളിൽ മറ്റുവിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറിൽ അവാസനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായം 3,262 കോടി രൂപയാണ്. മുൻവർഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് ഏഴുശതമാനമാണ് വർധന. വരുമാനമാകട്ടെ എട്ടുശതമാനംവർധിച്ച് 24,677 കോടി രൂപയുമായി ഉയർന്നു.

from money rss https://bit.ly/3mJyGEY
via IFTTT

നിഫ്റ്റി 11,650ന് മുകളില്‍: സെന്‍സെക്‌സ് 143 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടുണ്ടാക്കി. നിഫ്റ്റി 11,650ന് മുകളിലെത്തി. 143.51 പോയന്റാണ് സെൻസെക്സിലെ നേട്ടം. 39,757.58ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 26.80 പോയന്റ് ഉയർന്ന് 11,669.20ലുമെത്തി.ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1535 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. റിലയൻസ്, ഡിവിസ് ലാബ്, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി തുടങ്ങിയ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 11,650, Sensex up 143 pts

from money rss https://bit.ly/324Vfwa
via IFTTT

വ്യവസായ മേഖലയില്‍ ഉണര്‍വ്: പിഎംഐ 10 വര്‍ഷത്തെ മുകളിലെത്തി

രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞമാസം മികച്ച വളർച്ച കൈവരിച്ചതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ)വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9ആയി ഉയർന്നു. സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും വിപണിയിൽ ആവശ്യകത വർധിച്ചതും വ്യവസായിക മേഖലയ്ക്ക് കരുത്തുപകർന്നതായി ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിങ് പർച്ചേഴ്സ് മാനേജേഴ്സ് സൂചിക വ്യക്തമാക്കുന്നു. പിഎംഐ 50ന് മുകളിൽപോയാൽ വളർച്ചയും അതിന് താഴെപ്പോയാൽ തളർച്ചയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികൾ തുടർച്ചയായി ഏഴാംമാസവും ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരുത്തിയായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. October factory growth at decade high as demand bounces back

from money rss https://bit.ly/32lK5TV
via IFTTT

ആദിത്യ പുരി ഇനി കാര്‍ലൈല്‍ ഗ്രൂപ്പിന്റെ സീനിയര്‍ അഡൈ്വസര്‍

എച്ച്ഡിഎഫ്സിബാങ്കിൽ ദീർഘകാലം സിഇഒയായി ഈയിടെ വിരമിച്ച ആദിത്യ പുരി ആഗോള നിക്ഷേപ സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിൽ ചേർന്നു. കമ്പനിയുടെ ഏഷ്യ വിഭാഗത്തിൽ സീനിയർ അഡൈ്വസറായാണ് നിയമനം. ഏഷ്യയിലുടനീളമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പുരി ഇനിമുതൽ കാർലൈൽ ഗ്രൂപ്പിന് ഉപദേശം നൽകും. കമ്പനിയിലെ നിക്ഷേപ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും പോർട്ട്ഫോളിയോ മാനേജുമെന്റ് അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ആദ്യ സിഇഒയാണ് ആദിത്യ പുരി. 24 വർഷത്തെ സേവനത്തിനടിയിൽ രാജ്യത്തെ ഏറ്റവുംവലിയ സ്വകാര്യ ബാങ്കായി എച്ച്ഡിഎഫ്സി വളർന്നു. 2020 സെപ്റ്റംബർ 30ലെ കണക്കുപ്രകാരം 210 ബില്യൺ ഡോളറാണ് ബാങ്കിന്റെ ആസ്തി. 90 ബില്യണാണ് വിപണിമൂല്യം. എച്ച്ഡിഎഫ്സിയിലെത്തുംമുമ്പ് സിറ്റി ബാങ്കിന്റെ വിദേശ വിഭാഗത്തിൽ 20 വർഷത്തോളം അദ്ദേഹം ജോലിചെയ്തിരുന്നു. Aditya Puri appointed as a senior adviser in Asia for Carlyle Group

from money rss https://bit.ly/2THmW9H
via IFTTT

അസംസ്‌കൃത എണ്ണവില കുറയുന്നു: ബാരലിന് 36.45 ഡോളറായി

കോവിഡ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിൽ അസംസ്കൃത എണ്ണവിലയിൽ നാലുശതമാനത്തോളം ഇടിവുണ്ടായി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആവശ്യകത കുറഞ്ഞതാണ് വിലയെ ബാധിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളർ നിലവാരാത്തിലേയ്ക്കാണ് താഴ്ന്നത്. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 34.21 ഡോളറിലുമെത്തി. കോവിഡ് അടച്ചിടലിൽനിന്ന് രാജ്യങ്ങൾ പിന്മാറിതുടങ്ങിയതോടെ അസംസ്കൃത എണ്ണയ്ക്ക് ഡിമാൻഡ് കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. ശൈത്യകാലമായതിനാൽ അസംസ്കൃത എണ്ണയുടെ പ്രതിദിന ഉപഭോഗം 25 ലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങൾ ലോക് ഡൗൺ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി. Oil prices crash on demand concerns as many countries extend covid lockdown

from money rss https://bit.ly/3em35pR
via IFTTT

Sunday, 1 November 2020

മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നു: ഇടപാട് 2000 കോടി രൂപയുടെ

രാജ്യത്തെ വൻകിട ആശുപത്രികളിലൊന്നായ മണിപ്പാൽ ഹോസ്പിറ്റൽസ് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിനെ ഏറ്റെടുക്കുന്നു. 2000 കോടിയിലേറെരൂപയ്ക്കാണ് കൊളംബിയ ഏഷ്യയുടെ 100ശതമാനം ഓഹരിയും വാങ്ങുതെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുകൂടി മണിപ്പാൽ ഹോസ്പിറ്റലിന്റെ സാന്നിധ്യം ശക്തമാകും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ 15 നഗരങ്ങളിലായി 7,500 ബെഡ്ഡുകളുള്ള ആശുപത്രി ശൃംഖലയായി മണിപ്പാൽ മാറും. 4,000 ഡോക്ടർമാർ ഉൾപ്പടെ 10,000 ജീവനക്കാരാകും ഉണ്ടാകുക. മണിപ്പാൽ ആശുപത്രിയുടെ ക്ലിനിക്കൽ വൈദഗ്ധ്യം കോളംബിയ ഏഷ്യയുടെ ആശുപത്രികളിലും ലഭ്യമാകാൻ ലയനം സഹായകരമാകും. ബെംഗളുരു, മൈസൂർ, കൊൽക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പാട്യാല, പുണെ തുടങ്ങിയ നഗരങ്ങളിലുൾപ്പടെ കൊളംബിയ ഏഷ്യയ്ക്ക് 11 ആശുപ്രതികളാണുള്ളത്. 1,300ഓളം ബെഡ്ഡുകളുമുണ്ട്. Manipal Hospitals to acquire Columbia Asia Hospitals for Rs 2,000 cr

from money rss https://bit.ly/3ef2iam
via IFTTT