121

Powered By Blogger

Saturday, 14 November 2020

മുഹൂര്‍ത്തം കുറിച്ച് റെക്കോഡ് ഭേദിച്ച് വിപണി: നിഫ്റ്റി 12,750 മറികടന്നു

മുംബൈ: മുഹൂർത്ത വ്യാപാരത്തിൽ എക്കാലത്തെയും ഉയരം കുറിച്ച് സൂചികകൾ. നിഫ്റ്റി 12,750ന് മുകളിലെത്തി. സെൻസെക്സ് 194.98 പോയന്റ് നേട്ടത്തിൽ 43,637.98ലും നിഫ്റ്റി 50.60 പോയന്റ് ഉയർന്ന് 12,770.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1803 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 621 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 128 ഓഹരികൾക്ക് മാറ്റമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വ്യാപാരം നടന്ന ഓഹരികളുടെ എണ്ണത്തിൻ വൻകുതിപ്പാണ് ഇത്തവണയുണ്ടായത്. വരുംദിവസങ്ങളിലും കുതിപ്പ് നിലനിന്നേക്കുമെന്നതിന്റെ സൂചനയായാണിതെന്നാണ് വിലയിരുത്തൽ. ബിപിസിഎൽ(4.78%), ഐഒസി(2.24%), ടാറ്റ മോട്ടോഴ്സ്(1.71%), ഭാരതി എയർടെൽ (1.21%), ടാറ്റ സ്റ്റീൽ(1.21%), സൺ ഫാർമ (1.09%), ബജാജ് ഫിൻസർവ്(1.03%), ഐഷർ മോട്ടോഴ്സ്(1.03%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എൻടിപിസി, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, ഹീറോ മോട്ടോർകോർപ്, ഗ്രാസിം, ടൈറ്റാൻ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. അരശതമാനത്തിൽതാഴെമാത്രമായിരുന്നു ഈ ഓഹരികളിലെ നഷ്ടം. ബിഎസ്ഇ മിഡക്യാപ് സൂചിക 0.62ശതമാനവും സ്മോൾ ക്യാപ് സൂചിക 0.83ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി തുടങ്ങി മിക്കവാറും സൂചികകൾ നേട്ടമുണ്ടാക്കി.സെൻസെക്സ് 447 പോയന്റ് നേട്ടത്തിൽ 43,890ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന് 12,835ലുമാണ് വ്യാപാരം ആരംഭിച്ചത്. ദീപാവലി ബലിപ്രതിപദയായതിനാൽ തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ചൊവാഴ്ചയാണ് ഇനി വിപണി പ്രവർത്തിക്കുക. Indices end at record closing, Nifty above 12,750

from money rss https://bit.ly/38GhZX9
via IFTTT

ലാഭവിഹിതം വര്‍ധിപ്പിച്ച് മൂന്നുമാസംകൂടുമ്പോള്‍ നല്‍കണം: പൊതുമേഖല കമ്പനികള്‍ക്ക് നിര്‍ദേശം

സർക്കാരിന്റെ വരുമാന പ്രതിസന്ധി മറികടക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് ത്രൈമാസ അടിസ്ഥാനത്തിൽ ലാഭവിഹിതം നൽകാൻ നിർദേശം. ഡിപാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റുമെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപാം) സർക്കാർ ഉടമസ്ഥതിയിലുള്ള കമ്പനികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഓഹരിയൊന്നിന് പത്തുരൂപയിലധികം നൽകുന്ന കമ്പനികൾ പാദവാർഷികമായി ലാഭവിഹിതം നൽകുന്നകാര്യം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ ലാഭവിഹിതം നൽകാൻ ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുമുമ്പ് നിശ്ചിത ഇടവേളകളിൽ ലാഭവിഹിതം ലഭിച്ചാൽ സർക്കാരിന് സഹായകരമാകുമെന്നുമാണ് ദിപാമിന്റെ വിലയിരുത്തൽ. സ്ഥിരമായി പാദവാർഷിക ലാഭവിഹിതം നൽകുന്നത് പൊതുമേഖല കമ്പനികളുടെ ഓഹരികളിലേയ്ക്ക് നിക്ഷേപകരെ ആകർഷിക്കാനും സഹായകരമാകും. അതിലൂടെ ഓഹരി വിപണിയിൽ പൊതുമേഖല കമ്പനികൾക്ക് മുന്നേറ്റംനടത്താനാകുമെന്നും ദിപാം കണക്കുകൂട്ടുന്നു. നിലവിലെ മാനദണ്ഡമനുസിരിച്ച് പൊതുമേഖല സ്ഥാപനങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ലാഭവിഹിതം വിതരണംചെയ്യുന്നത്. നികുതികിഴിച്ചുള്ള ലാഭത്തിന്റെ 30ശതമാനമോ മൊത്തം ആസ്തിയുടെ അഞ്ചുശതമാനമോ ഏതാണ് ഉയർന്നത് അതാണ് ലാഭവിഹിതമായി നൽകിവരുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 43,000 കോടി രൂപയാണ് ഈ സ്ഥാപനങ്ങൾ ലാഭവിഹിതം നൽകിയത്. 2018-19 വർഷം 48,000 രൂപ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നടപ്പുസാമ്പത്തിക വർഷമാകട്ടെ 66,000 കോടി രൂപയെങ്കിലും ഈയിനത്തിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. Govt pushes state-run companies to shell out higher dividends

from money rss https://bit.ly/3eZGboB
via IFTTT

മുഹൂര്‍ത്ത വ്യാപാരം വൈകീട്ട് 6.15 മുതല്‍: നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍

മുംബൈ: ഓഹരി വിപണിയിൽ പുതുവർഷത്തിന് തുടക്കമിട്ട് ദീപാവലിയോടനുബന്ധിച്ച് നടത്താറുള്ള മുഹൂർത്ത വ്യാപാരം ശനിയാഴ്ച നടക്കും. വൈകീട്ട് 6.15 മുതൽ 7.15 വരെയാണ് ദീപാവലി മുഹൂർത്തവ്യാപാര സമയം.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻ.എസ്.ഇ.) ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബി.എസ്.ഇ.) മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലും പ്രത്യേക മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കിയിട്ടുണ്ട്. പ്രത്യേ സെഷൻ ആറുമണിക്ക് ആരംഭിക്കും. 6.15 മുതൽ 7.15വരെയാണ് വ്യാപാരം നടക്കുക. ശനിയാഴ്ച മുഹൂർത്ത വ്യാപാരത്തിനുശേഷം ചൊവ്വാഴ്ചയായിരിക്കും ഓഹരി വിപണി പ്രവർത്തിക്കുക. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ അവധിയുമായതിനാലാണിത്. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവർഷമായ സംവത് ആരംഭിക്കുന്ന ദിവസമാണ് ഓഹരി വിപണിയിലെ മുഹൂർത്ത വ്യാപാരം. സംവത് 2077-ന്റെ ആദ്യദിനമാണ് ശനിയാഴ്ച. ഈ സമയത്ത് വ്യാപാരം നടത്തിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്നാണ് വിശ്വാസം. ബി.എസ്.ഇ. 1957 മുതലും എൻ.എസ്.ഇ. 1992 മുതലുമാണ് മുഹൂർത്ത വ്യാപാരം തുടങ്ങിയത്. നിക്ഷേപിക്കാൻ അഞ്ച് ഓഹരികൾ

from money rss https://bit.ly/3eYMFE7
via IFTTT

Friday, 13 November 2020

ആകര്‍ഷകമായ ഓഫറുകളുമായ് വീഗാലാന്‍ഡ് ഹോം എക്‌സ്‌പോ

പ്രതികൂലമായ ഈ കാലഘട്ടത്തിൽ സ്വന്തം വീടിന്റെ സുരക്ഷയിലേക്ക് ചേക്കേറുവാൻ ആഗ്രഹിക്കുന്നവർക്ക് അത് അനായാസം സാദ്ധ്യമാക്കുവാനുള്ള ഏറ്റവും മികച്ച അവസരമൊരുക്കി, ഒട്ടേറെ ആനുകൂല്യങ്ങളും അനുയോജ്യമായ ഭവന വായ്പാ പദ്ധതികളും ആകർഷകമായ മറ്റ് ഓഫറുകളുമായ് വീഗാലാൻഡ് ഹോം എക്സ്പോ. വീഗാലാൻഡ് ഹോംസിന്റെ പണിപൂർത്തിയായി വരുന്ന മൂന്ന് പ്രോജക്ടുകളിലാണ് ഹോം എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. വൈറ്റിലയ്ക്ക് അടുത്തുള്ള കിംഗ്സ്ഫോർട്ട്, കാക്കനാട് പടമുഗളിലുള്ള സീനിയ, ഇടപ്പളളി സുഭാഷ് നഗറിലുള്ള എക്സോട്ടിക്ക എന്നിവയാണ് ആ പ്രോജക്ടുകൾ. മൂന്ന് പ്രോജക്ടുകളിലും സാംപിൾ അപ്പാർട്ട്മെന്റുകൾ തയ്യാറായതിനാൽ ഹോം എക്സ്പോയിൽ എത്തുന്നവർക്ക് അപ്പാർട്ട്മെന്റുകളുടെ സ്പേസും ഭംഗിയും ഗുണമേന്മയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട് വാങ്ങുവാൻ ഇത് സഹായകമാകും. മാത്രവുമല്ല, വിവിധ ബാങ്കുകളുമായി ചേർന്ന് വ്യത്യസ്തങ്ങളായ പദ്ധതികളിലൂടെ ആയാസരഹിതമായി അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കുവാനുള്ള അവസരവും ഉണ്ട്. വിശദ വിവരങ്ങൾക്ക് 97467 74444 എന്ന നമ്പരിൽ വിളിക്കുക. വീഗാലാൻഡ് ഹോംസിന്റെ നിർമ്മാണത്തിലിരിക്കുന്ന എല്ലാ പ്രോജക്ടുകളും കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (K-RERA) അംഗീകാരമുള്ളവയാണ്. കൂടാതെ, ഈ പ്രോജക്ടുകൾക്ക് എല്ലാ മുൻനിര ബാങ്കുകളുടെയും ഭാവന വായ്പാ വിഭാഗങ്ങളുടെ അംഗീകാരവും ഉണ്ട്. കൊച്ചിയുടെ സിരാകേന്ദ്രമായ വൈറ്റിലയ്ക്ക് സമീപം നിർമ്മാണം പുരോഗമിക്കുന്ന വീഗാലാൻഡ് കിംഗ്ഫോർട്ടിൽ - 18 നിലകളിലായി 100 ലക്ഷ്വറി 2&3 BHK അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. അപ്പാർട്ട്മെന്റുകൾ തമ്മിൽ ഭിത്തിപങ്കിടാത്ത രീതിയിൽ സ്വാകര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു എന്നതാണ് കിംഗ്സ്ഫോർട്ടിലെ ഓരോ അപ്പാർട്ട്മെന്റിന്റെയും പ്രത്യേകത. കൊച്ചിയുടെ ഐടി ഹബ്ബായ കാക്കനാടിന്റെ കവാടമായ പടമുഗളിലുള്ള വീഗാലാൻഡ് സീനിയയിൽ 1440-2024 സ്ക്വയർ ഫീറ്റുകളിലായി 32 പ്രീമിയം 3 BHK അപ്പാർട്ട്മെന്റുകളാണുള്ളത്. കൊച്ചിയുടെ പുതിയ ഷോപ്പിംഗ് കേന്ദ്രമായ ഇടപ്പള്ളിയ്ക്കടുത്ത് സുഭാഷ് നഗറിലുള്ള എക്സോട്ടിക്കയിൽ 1580 മുതൽ 2047 വരെ സ്ക്വയർ ഫീറ്റുകളിലായി 75 ലക്ഷ്വറി 3 BHK അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. - പഠനവും ജോലിയുമെല്ലാം വീട്ടിലിരുന്ന് ചെയ്ത് തുടങ്ങിയ ഈ കാലത്തിനും വരും കാലത്തിനും അനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ രൂപകൽപ്പന ചെയ്തവയാണ് എക്സോട്ടിക്കയിലെ അപ്പാർട്ട്മെന്റുകൾ. എയർകണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്റർ, എയർകണ്ടീഷൻ ചെയ്ത വിനോദകേന്ദ്രം, ജോലിക്കാർക്കും ഡ്രൈവർമാർക്കും ടോയ്ലെറ്റോടു കൂടിയ പ്രത്യേകം റൂമുകൾ, സ്വിമ്മിംഗ് പൂൾ, കുട്ടികൾക്ക് പ്ലേ ഏരിയ, സന്ദർശകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലം എന്നിങ്ങനെ ആധുനികകാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും അതിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തന്നെ ഈ പ്രോജക്ടുകളിലെല്ലാം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിശ്വസ്തമായ ബിസിനസ്സ് ഗ്രൂപ്പിൽ നിന്നുള്ളതിനാൽ ഗുണമേന്മയുടെ കയ്യൊപ്പ് പതിഞ്ഞവയാണ് ഓരോ വീഗാലാൻഡ് ഭവനവും. തൃപ്പൂണിത്തുറയിൽ വീഗാലാൻഡ് ബിസ്സ്, തൃശ്ശൂർ അയ്യന്തോളിൽ വീഗാലാൻഡ് തേജസ് എന്നിവയാണ് നിർമ്മാണം പുരോഗമിക്കുന്ന മറ്റ് പദ്ധതികൾ. ഇവയ്ക്കെല്ലാം പുറമെ കോഴിക്കോട്ട് പുതിയ പ്രോജക്ടിന്റെ പ്രാരംഭ പ്രവർത്തനങ്ങളും നടന്ന് വരുന്നു.

from money rss https://bit.ly/3pAL9NE
via IFTTT

സംവത് 2076ന് വിട: സെന്‍സെക്‌സ് 86 പോയന്റ് നേട്ടത്തില്‍ 43,443ല്‍ ക്ലോസ് ചെയ്തു

മുംബൈ: സംവത് 2076ന് വിരാമമിട്ട് ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 85.81 പോയന്റ് ഉയർന്ന് 43,443ലും നിഫ്റ്റി 29.20 പോയന്റ് നേട്ടത്തിൽ 12,720ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിലായിരുന്നു തുടക്കമെങ്കിലും ഉച്ചയോടെ നേട്ടംതിരിച്ചുപിടിച്ചു. സംവത് 2076ൽ സെൻസെക്സ് 11ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1597 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1066 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഡിവിസ് ലാബ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഗ്രാസിം, ഹീറോ മോട്ടോർകോർപ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, യുപിഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അദാനി പോർട്സ്, ഐഒസി, ടിസിഎസ്, ടെക് മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.ബിഎസ്ഇ സ്മോൾ ക്യാപ് 1.12ശതമാനവും മിഡ്ക്യാപ് സൂചിക 0.86ശതമാനം നേട്ടമുണ്ടാക്കി. Sensex settles 86 points higher at 43,443 levels

from money rss https://bit.ly/32FLYLe
via IFTTT

സെപ്റ്റംബര്‍ പാദത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് 692 കോടി രൂപ നഷ്ടം

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഫ്യൂച്ചർ റീട്ടെയിൽ 682.36 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞവർഷം ഇതേസമയം 165.08 കോടി രൂപ അറ്റാദായമാണ് കമ്പനി നേടിയത്. വരുമാനത്തിലും കാര്യായ ഇടിവുണ്ടായി. മുൻവർഷം ഇതേപാദത്തിൽ 5,449 കോടി രൂപ വിറ്റുവരവ് നേടിയപ്പോൾ ഈവർഷം അത് 1,424 കോടിയായി കുറഞ്ഞു. കോവിഡ് വ്യാപനംമൂലമാണ് ബിസിനസിൽ കനത്ത തിരിച്ചടിയുണ്ടായതെന്ന് കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിസിനസുകൾ റിലയൻസ് റീട്ടെയിലിന് കൈമാറാനുള്ള ശ്രമം ആമസോൺ അന്തർദേശീയ ആർബിട്രേഷൻ സെന്ററിൽ ഹർജി നൽകിയതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പിലെ ഓഹരി ഉടമയല്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വ്യവഹാരം നിലനിൽക്കില്ലെന്നുമാണ് കമ്പനിയുടെ നിലപാട്.

from money rss https://bit.ly/2UkD3dD
via IFTTT

മൈജിയില്‍ 'വേറൊരു റേഞ്ച്' ദീപാവലി സെയില്‍

കോഴിക്കോട് / കൊച്ചി / തിരുവനന്തപുരം: മലയാളികളുടെ ആഘോഷങ്ങൾക്ക് എന്നും മാറ്റേകിയ ചരിത്രമാണ് മൈജിക്ക്. നന്മയുടെ ദീപം തെളിയുന്ന ദീപാവലിയിൽ മൈജി വേറൊരു റേഞ്ച് ദീപാവലി സെയിലുമായി ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നു. ഈ സ്പെഷ്യൽ സെയിലിലൂടെ നവംബർ 12, 13, 14 തീയതികളിൽ ഷോപ്പ് ചെയ്യുമ്പോൾ നിരവധി ഓഫറുകളും മറ്റെങ്ങുമില്ലാത്ത വിലക്കുറവും ഡിസ്ക്കൗണ്ടുകളും നേടാം. 5,000-9,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 1,499 മതിപ്പുള്ള പവർ ബാങ്ക് സൗജന്യമായി ലഭിക്കുന്നു. 10,000-19,999 റേഞ്ചിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ 10,000 mAh പവർബാങ്ക്, ഇൻഫിനിറ്റിയുടെ ഇയർഫോൺ എന്നിവ സൗജന്യമായി ലഭിക്കുന്നു. 20,000-29,999 റേഞ്ചിലുള്ള മൊബൈൽ ഫോൺ വാങ്ങുമ്പോൾ 1,999 രൂപ വിലമതിക്കുന്ന റെഡ്മിയുടെ ഇയർബഡ്സ് സൗജന്യമായി ലഭിക്കുന്നു. 30,000 അല്ലെങ്കിൽ അതിനുമുകളിലുള്ള മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾ റെഡ്മി ഇയർബഡ്സും പെബിൾ സ്മാർട്ട് വാച്ചും സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്ക് 2 വർഷത്തെ വാറന്റി ലഭിക്കുന്നതാണ്. കൂടാതെ ലാപ്ടോപ്പുകൾ, കമ്പ്യൂട്ടർ എന്നിവ വാങ്ങുമ്പോൾ 3185 രൂപ മതിപ്പുള്ള പ്രിന്റർ സൗജന്യമായി ലഭിക്കുന്നു. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ഇ എം ഐ സൗകര്യം വഴി അതിവേഗം ലോൺ, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. എല്ലാ ബ്രാൻഡുകളുടെയും സ്മാർട്ട് ഫോണുകളും ഫീച്ചർ ഫോണുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 24 ഇഞ്ച് മുതൽ 82 ഇഞ്ച് വരെയുള്ള എൽ.ഇ.ഡി., സ്മാർട്ട് ടി.വി.കൾ മൈജി യിൽ ലഭ്യമാണ്. തിരഞ്ഞെടുത്ത മോഡലുകളിൽ 2.1 ഹോം തീയറ്റർ സൗജന്യം. വിലക്കുറവിലും ഓഫറിലും ലാപ്ടോപുകളുടെയും ടാബുകളുടെയും വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. വിലക്കിഴിവിൽ എ.സി.കളും ലഭ്യമാണ്. ഒപ്പം എ.സി. വാങ്ങുമ്പോൾ സ്റ്റെബിലൈസർ സൗജന്യമായും ലഭിക്കുന്നു. മികച്ച ഓഫറോടെ ആക്സെസറീസുകളും വൈവിധ്യമാർന്ന മൾട്ടി മീഡിയ പ്രൊഡക്ടുകളും മൈജിയിൽ ഒരുക്കിയിട്ടുണ്ട്. സൂപ്പർ കോംബോ ഓഫറിലൂടെ ആക്സസറി പ്രൊഡക്ടുകളും സ്വന്തമാകാം. പ്രൊഡക്ടുകൾ എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സർവീസ് ചാർജിൽ സ്പെഷ്യൽ കിഴിവോടെ മൈജി കെയർ സർവീസ് പദ്ധതി. കൂടാതെ മൈജി ജി ഡോട്ട് സുരക്ഷ പദ്ധതി തുടങ്ങിയ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗാഡ്ജെറ്റുകൾ ബുക്ക് ചെയ്തു നിങ്ങൾക്ക് എത്തിക്കുന്ന മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറി സൗകര്യവും ലഭിക്കുന്നതാണ്. പ്രൊഡക്ടുകൾ ബുക്ക് ചെയ്യുവാൻ 9249 001 001 എന്ന നമ്പറിൽ വിളിക്കാം.https://bit.ly/2K4z2rP എന്ന വെബ്സൈറ്റിൽ നിന്നും ഷോപ്പ് ചെയ്യാം.

from money rss https://bit.ly/38FoiKQ
via IFTTT

Thursday, 12 November 2020

സംവത് 2077ല്‍ പോര്‍ട്ട്‌ഫോളിയോ കെട്ടിപ്പടുക്കാന്‍ ഇതാ അഞ്ച് ഓഹരികള്‍

ഇത്തവണത്തെ ദീപാവലി ആഘോഷമാക്കാൻ നിക്ഷേപകർക്ക് മറ്റൊരുകാരണംകൂടിയുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് തകർന്നടിഞ്ഞ വിപണി ചരിത്രനേട്ടം എത്തിപ്പിടിച്ചിരിക്കുന്നു. സമ്പദ്ഘടന വൈകാതെ മികച്ചമുന്നേറ്റംനടത്തുമെന്ന പ്രതീക്ഷയും വിപണിയിലേയ്ക്ക് തുടർച്ചയായി പണമൊഴുകിയതും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം സെപ്റ്റംബർ പാദത്തിൽ കമ്പനികൾ പുറത്തുവിട്ടതുമൊക്കെയാണ് കോവിഡ് വ്യാപനംതുടരുമ്പോഴും വിപണിയെ റെക്കോഡ് ഉയരത്തിലെത്തിച്ചത്. സംവത് 2077ൽ ഈ നേട്ടം തുടർന്നും നിലനിർത്താനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, അടിസ്ഥാനം ഭദ്രമല്ലാത്ത കമ്പനികളുടെ ഓഹരികളിൽനിന്ന് വിട്ടുനിൽക്കാൻ നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തുകയുംവേണം. കോവിഡ് വ്യാപനത്തിന്റെതോത് ഇപ്പോഴും കൂടുതലായിതുടരുന്നതിനാൽ വേലിയേറ്റത്തോടൊപ്പം വേലിയിറക്കവും ഉണ്ടാകുമെന്നകാര്യത്തിൽ സംശയംവേണ്ട. വിപണിയിൽനിന്ന് മികച്ച ഓഹരികൾ ചൂണ്ടയിട്ട് പിടിക്കാനും ഓരോതിരുത്തലിലും വാങ്ങിക്കൂട്ടാനുമുള്ള ആർജവമാണ് ഇനി നിക്ഷേപകർക്കുണ്ടാകേണ്ടത്. ഈ സാഹചര്യത്തിൽ വിവധി ബ്രോക്കിങ് ഹൗസുകൾ നിർദേശിച്ചവയിൽനിന്ന് മികവിന്റെ അടിസ്ഥാനം കണക്കിലെടുത്ത് അഞ്ച് ഓഹരികളുടെ പോർട്ട്ഫോളിയോ നിർദേശിക്കുന്നു. അടുത്ത ഒരുവർഷത്തിനുള്ളിൽ മികച്ചആദായം ഈ ഓഹരികളിൽനിന്ന് പ്രതീക്ഷിക്കാം. അരബിന്ദോ ഫാർമ ഓഹരി വില 833രൂപ| വിപണിമൂല്യം 49,157.32കോടി ആഗോളതലത്തിൽ സാന്നിധ്യമുള്ള അരബിന്ദോ ഫാർമ 150 രാജ്യങ്ങളിലേയ്ക്ക് മരുന്നുകൾ കയറ്റിയയക്കുന്നുണ്ട്. കമ്പനിയുടെ 90ശതമാനംവരുമാനവും വിദേശത്തുനിന്നാണ്. വരുമാനത്തിന്റെകാര്യത്തിൽ മുൻപന്തിയിലുള്ള രാജ്യത്തെ പ്രമുഖ രണ്ട് മരുന്നുകമ്പനികളിലൊന്നാണ് അരബിന്ദോ. 2020 ജൂണിൽ അവസാനിച്ച പാദത്തിൽ 5835.23 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. നികുതി കിഴിച്ചുള്ള ലാഭം 792.68 കോടി രൂപയുമാണ്. മുൻവർഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് 25.63ശതമാനാണ് അറ്റാദായത്തിലുണ്ടായ വർധന.കമ്പനിയുടെ 52.01ശതമാനം ഓഹരികളും പ്രൊമോട്ടർമാരാണ് കൈവശംവെച്ചിട്ടുള്ളത്. ആക്സിസ് ബാങ്ക് ഓഹരി വില 584.30രൂപ |വിപണിമൂല്യം 1,83,498.20കോടി രാജ്യത്തെ സ്വകാര്യ ബാങ്കുകളിൽ മൂന്നാമതാണ് ആക്സിസ് ബാങ്കിന്റെ സ്ഥാനം. കോർപ്പറേറ്റ് തലത്തിലും എംഎസ്എംഇ, കൃഷി, റീട്ടെയിൽ ബിസിനസ് മേഖലയിലും ബാങ്കിന് കാര്യമായ സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 20,446.79 കോടി രൂപയാണ് ബാങ്കിന്റെ വരുമാനം. പലിശയിനത്തിൽ 16,299.76 കോടിയും ലഭിച്ചു. നികുതികിഴിച്ച് 1,849.05 കോടി രൂപ അറ്റാദായവുംനേടി. മുൻവർഷം ഇതേകാലയളവിൽ 18.14 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. 14.78ശതമാനം ഓഹരികളാണ് പ്രൊമോട്ടർമാരുടെ കൈവശമുള്ളത്. ഭാരതി എയർടെൽ ഓഹരി വില 470രൂപ |വിപണിമൂല്യം 2,61,675.81കോടി രാജ്യത്തെതന്നെ മുൻനിര ടെലികോം സേവനദാതാക്കളിലൊന്നാണ് ഭാരതി എയർടെൽ. ഏഷ്യയിലും ആഫ്രിക്കയിലും ഉൾപ്പടെ 18 രാജ്യങ്ങിളിൽ കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. വയർലെസ്, ഫിക്സ്ഡ് ലൈൻ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കമ്പനി ടിലികോം സേവനം നൽകിവരുന്നു. ബ്രോഡ്ബാൻഡ്, ഡിജിറ്റൽ ടിവി, ഐപിടിവി, പെയ്മന്റെ് ബാങ്ക് എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു. സെപ്റ്റംബറിൽ അവസാനിപ്പിച്ച പാദത്തിൽ 25,785 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. വരുമാനത്തിന്റെകാര്യത്തിൽ ഓരോപാദത്തിലും സ്ഥിരതയാർന്ന നേട്ടമുണ്ടാക്കാൻ കമ്പനിക്കുകഴിയുന്നുണ്ട്. നികുതി കിഴിച്ചുള്ള ആദായം 8.40 കോടി രൂപയാണ്. മുൻവർഷം ഇതേപാദത്തിൽ 23,145.60 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിരുന്നത്. 56.23ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. എച്ച്ഡിഎഫ്സി ഓഹരി വില 2284രൂപ |വിപണിമൂല്യം 4,19,152.19കോടി വാണിജ്യ കെട്ടിടനിർമാണം ഭവന നിർമാണം തുടങ്ങിയ മേഖലകളിൽ വായ്പ നൽകുന്ന പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. വായ്പ നൽകുന്നതിനുപുറമെ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്, അസറ്റ് മാനേജുമെന്റ് തുടങ്ങിയ മേഖലകളിലും കമ്പനിയ്ക്ക് സാന്നിധ്യമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 12,244.26 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള അറ്റാദായമാകട്ടെ 3392.98 കോടി രൂപയുമാണ്. മുൻവർഷം ഇതേപാദത്തിൽ 9,547.69 കോടി രൂപയായിരുന്ന കമ്പനിയുടെ ലാഭം. ഹീറോ മോട്ടോർകോർപ് ഓഹരി വില 3,071രൂപ |വിപണിമൂല്യം 61,639.29കോടി ഇരുചക്ര വാഹന വിപണിയിലെ മുൻനിര കമ്പനികളിലൊന്നാണ് ഹീറോ മോട്ടോർകോർപ്. 350 ക്യുബിക് സെന്റീമീറ്റർ(സി.സി)വരെയുള്ള ഇരുചക്ര വാഹങ്ങളുടെ നിരതന്നെ കമ്പനിക്കുണ്ട്. ആഭ്യന്തര ഇരുചക്ര വാഹനവിപണിയിൽ ഹീറോതന്നെയാണ് ഹീറോ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 9,473.32 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 950.85 കോടി രൂപ അറ്റാദായവും(നികുതി കിഴിച്ച്)നേടി. മൂൻവർഷം ഇതേപാദത്തിൽ 7,660.60 കോടി രൂപയായിരുന്നു ക്മ്പനിയുടെ വിറ്റുവരവ്. അറ്റാദായമാകട്ടെ 869.78 കോടി രൂപയും. 34.76ശതമാനം ഓഹരിയും പ്രൊമോട്ടർമാരുടെ കൈവശമാണ്. നിക്ഷേപ തന്ത്രം ഫാർമ, ബാങ്ക്, ടെലികോം, ഹൗസിങ് ഫിനാൻസ്, ഓട്ടോ എന്നീ സെക്ടറുകളിലെ ഓഹരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. മികച്ച വൈവിധവത്കരണത്തിന് അനുയോജ്യമായ പോർട്ട്ഫോളിയോയാണിത്. 20ശതമാനം തുകവീതം ഓരോ ഓഹരിയിലും നിക്ഷേപിക്കുക. അതായത്, ഒരു ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഓരോ ഓഹരിയിലും 20,000 രൂപവീതം മുടക്കുക. തുടർന്ന് നിക്ഷേപം നടത്തുമ്പോഴെല്ലാം ഈ രീതി തുടരുക. കുറിപ്പ്: ദീപാവലി വ്യാപാരത്തോടെ തുടക്കമിടുകയും തിരുത്തലുണ്ടാകുമ്പോൾ സമാഹരിക്കുകയും ചെയ്യുകയെന്ന നിക്ഷേപ തന്ത്രമായിരിക്കും നിലവിലെ വിപണി സാഹചര്യത്തിൽ അനുയോജ്യം. ഓഹരി വിപണി നഷ്ടസാധ്യതകൾക്ക് വിധേയമാണെന്നകാര്യം ഓർക്കുക. പെട്ടെന്ന് ആവശ്യമുള്ളതുക വിപണിയിൽ നിക്ഷേപിക്കാതിരിക്കുക. ദീർഘകാല ലക്ഷ്യം മുന്നിൽകാണുക.

from money rss https://bit.ly/3eVUEBX
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 37,960 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്ച നേരിയ വർധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളെതുടർന്ന് ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. ഔൺസിന് 1,876.92 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിൽ പത്തുഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.07ശതമാനം ഉയർന്ന് 50,635 രൂപയുമായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3nljr5k
via IFTTT

സെന്‍സെക്‌സില്‍ 257 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,650ന് താഴെയെത്തി

മുംബൈ: ചരിത്രനേട്ടംകുറിച്ച ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടം. സെൻസെക്സ് 257 പോയന്റ് നഷ്ടത്തിൽ 43,099.91ലും നിഫ്റ്റി 69 പോയന്റ് താഴ്ന്ന് 12,621ലുാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 565 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 479 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബാങ്ക്, ലോഹ സൂചികകൾ ഒരുശതമാനത്തോളം താഴെയെത്തി. ടൈറ്റാൻ, ഇൻഫോസിസ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിൻസർവ്, ടിസിഎസ്, ബജാജ് ഓട്ടോ, മാരുതി, ഐടിസി, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഒഎൻജിസി, ടാറ്റ സ്റ്റീൽ, എവറെഡി ഇൻഡസ്ട്രീസ്, ഫ്യൂച്ചർ റീട്ടെയിൽ തുടങ്ങി 504 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Sensex falls 257 pts, Nifty below 12,650

from money rss https://bit.ly/2UnbaS7
via IFTTT

40 ദിവസമായി പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല

മുംബൈ: രാജ്യത്തെ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ലാതെ 40 ദിവസം പിന്നിടുന്നു. ഇതിനിടയിൽ അസംസ്കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയിൽ കയറ്റിറക്കങ്ങളുണ്ടായെങ്കിലും ഇവിടെ അതു പ്രതിഫലിച്ചില്ല. പെട്രോൾ വിലയിൽ 50 ദിവസമായും ഡീസൽ വിലയിൽ 40 ദിവസമായും മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് മുംബൈയിൽ പെട്രോളിന് 87.74 രൂപയാണ്. ഡൽഹിയിലിത് 81.06 രൂപയും ചെന്നൈയിൽ 84.14 രൂപയുമാണ്. ഡീസലിന് മുംബൈയിൽ 76.86 രൂപയുള്ളപ്പോൾ ഡൽഹിയിൽ 70.46 രൂപയും ചെന്നൈയിൽ 75.95 രൂപയും നൽകണം. 50 ദിവസത്തിനിടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ടു മുതൽ മൂന്നു ഡോളർവരെ കുറയുകയും പിന്നീട് കൂടി 44 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. 15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോൾ, ഡീസൽ വിലകൾ പുതുക്കുന്നത്. ഭരണതലത്തിലുള്ള ഇടപെടലില്ലാതെ ഇത്രയും ദിവസം വില സ്ഥിരമായി നിലനിർത്താൻ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും വില സ്ഥിരമായി നിർത്തുന്നതിന് കാരണമായിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്.

from money rss https://bit.ly/38BKm8T
via IFTTT

സാമ്പത്തിക പാക്കേജ് പ്രതിഫലിച്ചില്ല: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഓഹരി വിപണിയിൽ അത് പ്രതിഫലിച്ചില്ല. എട്ടുദിവസത്തെ റാലിയ്ക്ക് താൽക്കാലിക വിരാമമിട്ട് സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 236.48 പോയന്റ് താഴ്ന്ന് 43,357.19ലും നിഫ്റ്റി 58.40 പോയന്റ് നഷ്ടത്തിൽ 12,690.80ലുലമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1531 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1117 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 185 ഓഹരികൾക്ക് മാറ്റമില്ല. മിക്കവാറും സെക്ടറുകളിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളെ ബാധിച്ചത്. എസ്ബിഐ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ഹിൻഡാൽകോ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം സൂചികകളാണ് സമ്മർദംനേരിട്ടത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 1.2ശതമാനവും നേട്ടമുണ്ടാക്കി. Market breaks 8-day winning streak even as FM announces fresh stimulus

from money rss https://bit.ly/2Ilqoot
via IFTTT

വീട്‌ വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: മൂന്നാം ഘട്ട സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വീടു വാങ്ങുന്നവർക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ചു. രണ്ടു കോടി രൂപ വരെയുള്ള വീടുകൾക്കാണ് ആനുകൂല്യം ലഭിക്കുക. 2021 ജൂൺ 30 വരെയുള്ള കാലയളവിൽ വീടു വാങ്ങുന്നവർക്കാണ് ആനുകൂല്യത്തിന് അർഹത. ആദ്യമായി വീടു വാങ്ങുന്നവരുമായിരിക്കണം. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഡിമാന്റ് കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചത്. ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിയത് ഡെവലപർമാർക്ക് ഗുണകരമാകും. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമായാണ് ഇത് കുറയ്ക്കുക. കമ്പനികൾക്ക് പണലഭ്യത വർധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായിക്കും. Income Tax Relief For Home-Buyers To Boost Real Estate Demand

from money rss https://bit.ly/3ngAghR
via IFTTT

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന അവതരിപ്പിച്ചു

രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ആത്മനിർഭർ റോസ്ഗാർ യോജന ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമയി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീം സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായതും കാമത്ത് സമതി നിർദേശിച്ചതുമായ സെക്ടറുകളെയാണ് ഇതിനായി പരിഗണിക്കുന്നത്. അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതിൽ ഒരുവർഷം മൊറട്ടോറിയം കാലാവധിയും നാലുവർഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.50 കോടി രൂപമുതൽ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാർച്ച് 31വരെയായകും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. We are launching credit guarantee support scheme for healthcare sector and 26 sectors stressed due to #COVID19. Entities will get additional credit up to 20% of outstanding credit, repayment can be done in five years time (1 year moratorium + 4 years repayment): FM Sitharaman pic.twitter.com/WkBAVzfjHB — ANI (@ANI) November 12, 2020 നഗരങ്ങളിലെ ഭവന നിർമാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചു. 18 ലക്ഷത്തോളം വീടുകളുടെ നിർമാണത്തിനാണ് ഈതുക വിനിയോഗിക്കുക. അതിലൂടെ തൊഴിലവസരങ്ങൾ വർധിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. രാജ്യത്തെ നികുതി ദായകർക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ ഇതിനകം റീഫണ്ട് നൽകിയതായി മന്ത്രി പറഞ്ഞു. 39.7 ലക്ഷം പേർക്കാണ് തുക വിതരണംചെയ്തത്. ഉത്സവ അഡ്വാൻസ് നൽകുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാർഡ് വിതരണംചെയ്തു. മൂലധന ചെലവുകൾക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചതായി അവർ വിശദീകരിച്ചു. ഒരുരാഷ്ട്രം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഉത്പന്ന നിർമാണ ആനുകൂല്യ പദ്ധതി(പിഎൽഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇൻസെന്റീവാണ് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴിൽ കൊണ്ടുവരികയും അധികതുക അനുവദിക്കുകയുമാണ് ചെയ്തത്. FM launches Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/32BODWg
via IFTTT

രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍: ഡിസംബറോടെ തിരിച്ചുവരുമെന്ന് ആര്‍ബിഐ

സാങ്കേതികമായി ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തൽ. നവംബർ 27ന് സർക്കാർ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കും. വില്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തന ചെലവ് വൻതോതിൽ കുറച്ചതുകൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. വാഹന വില്പന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾവരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. Image credit: Bloomberg India In Historic Technical Recession, RBI Says

from money rss https://bit.ly/3pme0oI
via IFTTT

Wednesday, 11 November 2020

ദീപാവലിക്ക് മുന്നോടിയായി മെഗാ സാമ്പത്തിക പാക്കേജ് ഇന്നു പ്രഖ്യാപിച്ചേക്കും

ദീപാവലിക്കുമുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ വ്യാഴാഴ്ച മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യേപിച്ചേക്കും. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധി നേരിട്ട മേഖലകളെ ലക്ഷ്യംവെച്ചാകും പുതിയ പാക്കേജെന്ന് സൂചനയുണ്ട്. ഉച്ചയ്ക്ക് 12.30നുള്ള വാർത്താ സമ്മേളനത്തിലാകും പദ്ധതികൾ പ്രഖ്യാപിക്കുക. കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനസൗകര്യവകസന പദ്ധതികൾക്കാകും പ്രാമുഖ്യം. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന 50 വൻകിട പദ്ധതികൾ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. ദേശീയ ഇൻഫ്രസ്ട്രക്ചർ പൈപ്പ് ലൈൻ പദ്ധതിക്കായിരിക്കും ഇതിൽ മുൻഗണന. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയായിരിക്കും ഈ പദ്ധതികളിലേയ്ക്ക് മൂലധനം വകയിരുത്തുക. കടുത്ത പ്രതിസന്ധിനേരിടുന്ന ഹോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയമേഖലകൾക്കും സാമ്പത്തിക പാക്കേജിൽ പരിഗണനലഭിച്ചേക്കും. നികുതി, ജിഎസ്ടി എന്നിവയിലെ ഇളവുമാത്രം മതിയാകില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. ഫാർമ, ഓട്ടോ, ടെലികോം, ടെക്സ്റ്റൈൽ തുടങ്ങി 10 പുതിയമേഖലകളെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Diwali gift: Govt likely to announce stimulus package today

from money rss https://bit.ly/38EctEv
via IFTTT

സെന്‍സെക്‌സില്‍ 146 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 12,750ന് താഴെ

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടം. സെൻസെക്സ് 146 പോയന്റ് താഴ്ന്ന് 43,447ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 12714ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1018 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 709 ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. ദീപാവലിയോടനുബന്ധിച്ച് മെഗാ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ വിപണി തിരിച്ചുകയറിയേക്കും. ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, വിപ്രോ, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ബ്രിട്ടാനിയ, ഗെയിൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐഒസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐഷർ മോട്ടോഴ്സ്, ഐആർസിടിസി, ജൂബിലന്റ് ഫയർവർക്സ് തുടങ്ങി 808 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35noTif
via IFTTT

പുത്തൻ കറൻസികളെത്തി: മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് 825 കോടി

കോഴിക്കോട് : ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്. ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാൽകൃത ബാങ്കുകളിലേക്കുമുള്ളതാണ്. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്. മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണിൽ രാത്രി ആർ.ബി.ഐ.യിലേക്ക് കൊണ്ടുപോയി. ജില്ലയിലെ കറൻസി ചെസ്റ്റുകളുള്ള വിവിധ ബാങ്കുകളിലേക്ക് ഇവ എത്തിച്ചു. നോട്ട് വണ്ടി.....റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചെസ്റ്റിൽനിന്ന് ബുധനാഴ്ച പുലർച്ചയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കറൻസി നോട്ടുകളുമായി വന്ന തീവണ്ടിയിൽ നിന്ന് നോട്ടുകൾ പുറത്തേക്ക് എത്തിക്കുന്നു കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്. റെയിൽവേ സ്റ്റേഷനിലും പുലർച്ചെ മുതൽ റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും എ.ആർ. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവൽ ഒരുക്കിയത്. ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. Content Highlight: New currencies arrived; 825 crore for Malappuram and Kozhikode districts

from money rss https://bit.ly/3nkYBD5
via IFTTT

ഉത്പന്ന നിര്‍മാണമേഖലയ്ക്ക് രണ്ടു ലക്ഷംകോടിയുടെകൂടി ആനുകൂല്യം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ഉത്പന്ന നിർമാണമേഖലയ്ക്ക് ഉണർവേകാൻ രണ്ടു ലക്ഷം കോടി രൂപയുടെ ആനുകൂല്യംകൂടി സർക്കാർ പ്രഖ്യാപിച്ചു. ഉത്പന്ന നിർമാണവുമായി ബന്ധിപ്പിച്ച(പിഎൽഐ)ആനുകൂല്യ പദ്ധതിപ്രകാരമാണിത്. ഗുഡ്സ് മാനുഫാക്ചറിങ്, ഫാർമ, സ്റ്റീൽ, ടെലികോം, ടെക്സറ്റൈൽ, ഭക്ഷ്യ ഉത്പന്ന നിർമാണം, സൗരോർജം, സെൽ ബാറ്ററി തുടങ്ങി 10 മേഖലകൾക്കാണ് പുതിയതായി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുകൊല്ലംകൊണ്ടാണ് കമ്പനികൾക്ക് ഇത്രയും തുകയുടെ ആനുകൂല്യം നൽകുക. വാഹന ഘടകഭാഗം നിർമിക്കുന്ന കമ്പനികൾക്ക് പരമാവധി ലഭിക്കുക 57,000 കോടി രൂപയുടെ ആനുകൂല്യമാണ്. രാജ്യത്ത് കൂടുതൽ ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണക്സ്, സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾക്ക് പിഎൽഐ സ്കീം പ്രകാരം നേരത്തെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. സാംസങ്, ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോൺ, പെഗാട്രോൺ എന്നീ വിദേശകമ്പനികൾക്ക് രാജ്യത്ത് നിർമാണ പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിപ്രകാരം ആനുകൂല്യം നൽകിയിരുന്നു. മൈക്രോമാക്സ് പോലുള്ള ഇന്ത്യൻ കമ്പനികളെയും പദ്ധതിയിൽ പങ്കാളികളായി. Cabinet approves production-linked incentives worth Rs 2 trn for 10 sectors

from money rss https://bit.ly/32Bdj0X
via IFTTT

നിഫ്റ്റി 12,750ന് മുകളില്‍: സെന്‍സെക്‌സ് 316 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. ലോഹം, ഫാർമ, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. സെൻസെക്സ് 316.02 പോയന്റ് നേട്ടത്തിൽ 43,593.67ലും നിഫ്റ്റി 118.10 പോയന്റ് ഉയർന്ന് 12,749.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, റിലയൻസ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചികയാണ് നഷ്ടത്തിലായത്. ലോഹം, ഫാർമ സൂചികകൾ മൂന്നുശതമാനത്തിലേറെ കുതിച്ചു. Nifty ends around 12,750, Sensex up 316 pts

from money rss https://bit.ly/36pntmv
via IFTTT